മാലിന്യമലയ്ക്ക് അന്ത്യമാകുന്നു? ബ്രഹ്മപുരത്തെ ‘തീതുപ്പുന്ന’ രാക്ഷസനെ ഇല്ലാതാക്കാൻ ‘ഭൂമി’– ഗ്രാഫിക്സ്
വളരെ പണ്ട് കടമ്പ്രയാറിന്റെ തീരത്തുള്ള ഒരു കാടായിരുന്നത്രേ ബ്രഹ്മപുരം. അന്ന് അവിടെ ‘ബ്രഹ്മൻ’ എന്നു പേരുള്ള ഒരു രാക്ഷസനുണ്ടായിരുന്നു. ബ്രഹ്മൻ താമസിച്ചിരുന്ന സ്ഥലമായതുകൊണ്ടു ബ്രഹ്മപുരം എന്ന പേരു വന്നുവെന്നാണ് ഒരു കഥ. എന്നാല്‍ ബ്രഹ്മപുരത്ത് ഇന്നുള്ള രാക്ഷസന്റെ പേര് മാലിന്യം എന്നാണ്. ആ മാലിന്യരാക്ഷസൻ ഇടയ്ക്ക് തീ തുപ്പും, ജനത്തെ ശ്വാസംമുട്ടിക്കും... എവിടെനിന്നാണ് ബ്രഹ്മപുരത്ത് ഇത്രയേറെ മാലിന്യം വന്നു ചേർന്നത്? എങ്ങനെയാണ് ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം ജനത്തിന് ദുരിതമാകുന്നത്? കൊച്ചി കോർപറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ബ്രഹ്മപുരത്ത് ദിവസവും തള്ളുന്ന മാലിന്യത്തിൽ പകുതിയോളം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യമാണ്. ഇന്നത് ‘ലെഗസി വേസ്റ്റ്’ ആയി മാറിയിരിക്കുന്നു. വിവിധയിടങ്ങളിൽനിന്നു ശേഖരിക്കുന്ന മാലിന്യം ഒരേ സ്ഥലത്തുതന്നെ വർഷങ്ങളോളം കൂട്ടിയിടുമ്പോൾ രൂപപ്പെടുന്ന മാലിന്യക്കൂമ്പാരത്തെയാണ് ലെഗസി വേസ്റ്റ് എന്നു വിശേഷിപ്പിക്കുന്നത്. ഇത് ബയോ മൈനിങ് നടത്തി സംസ്കരിക്കാനുള്ള കരാർ കഴിഞ്ഞ ദിവസം കൊച്ചി കോർപറേഷൻ പുണെ ആസ്ഥാനമായുള്ള ഭൂമി ഗ്രീൻ എനർജി കമ്പനിക്കു നൽകാൻ തീരുമാനിച്ചിരുന്നു.

വളരെ പണ്ട് കടമ്പ്രയാറിന്റെ തീരത്തുള്ള ഒരു കാടായിരുന്നത്രേ ബ്രഹ്മപുരം. അന്ന് അവിടെ ‘ബ്രഹ്മൻ’ എന്നു പേരുള്ള ഒരു രാക്ഷസനുണ്ടായിരുന്നു. ബ്രഹ്മൻ താമസിച്ചിരുന്ന സ്ഥലമായതുകൊണ്ടു ബ്രഹ്മപുരം എന്ന പേരു വന്നുവെന്നാണ് ഒരു കഥ. എന്നാല്‍ ബ്രഹ്മപുരത്ത് ഇന്നുള്ള രാക്ഷസന്റെ പേര് മാലിന്യം എന്നാണ്. ആ മാലിന്യരാക്ഷസൻ ഇടയ്ക്ക് തീ തുപ്പും, ജനത്തെ ശ്വാസംമുട്ടിക്കും... എവിടെനിന്നാണ് ബ്രഹ്മപുരത്ത് ഇത്രയേറെ മാലിന്യം വന്നു ചേർന്നത്? എങ്ങനെയാണ് ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം ജനത്തിന് ദുരിതമാകുന്നത്?
കൊച്ചി കോർപറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ബ്രഹ്മപുരത്ത് ദിവസവും തള്ളുന്ന മാലിന്യത്തിൽ പകുതിയോളം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യമാണ്. ഇന്നത് ‘ലെഗസി വേസ്റ്റ്’ ആയി മാറിയിരിക്കുന്നു. വിവിധയിടങ്ങളിൽനിന്നു ശേഖരിക്കുന്ന മാലിന്യം ഒരേ സ്ഥലത്തുതന്നെ വർഷങ്ങളോളം കൂട്ടിയിടുമ്പോൾ രൂപപ്പെടുന്ന മാലിന്യക്കൂമ്പാരത്തെയാണ് ലെഗസി വേസ്റ്റ് എന്നു വിശേഷിപ്പിക്കുന്നത്. ഇത് ബയോ മൈനിങ് നടത്തി സംസ്കരിക്കാനുള്ള കരാർ കഴിഞ്ഞ ദിവസം കൊച്ചി കോർപറേഷൻ പുണെ ആസ്ഥാനമായുള്ള ‘ഭൂമി’ ഗ്രീൻ എനർജി കമ്പനിക്കു നൽകാൻ തീരുമാനിച്ചിരുന്നു.
മണ്ണിൽനിന്ന് പ്ലാസ്റ്റിക്, ലോഹം, കടലാസ്, തുണികൾ, നിർമാണ സാമഗ്രികൾ, കെട്ടിടാവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങൾ വേർതിരിച്ചെടുക്കുന്നതിനെയാണ് ബയോമൈനിങ് എന്നു പറയുന്നത്. ഇതാണ് നിലവിൽ ബ്രഹ്മപുരത്തെ രക്ഷിക്കാനുള്ള ഒരേയൊരു പ്രതിവിധി. അല്ലെങ്കിൽ ഇനിയും അവിടെനിന്നുയരും ശ്വാസംമുട്ടിക്കുന്ന തീയും പുകയും. ബ്രഹ്മപുരത്തെ ലെഗസി വേസ്റ്റിൽ പരിസ്ഥിതി സൗഹാർദ വഴികളിലൂടെയായിരിക്കും ബയോമെനിങ് നടപ്പിലാക്കുക. എന്നാൽ പുതിയ കരാറിനെതിരെ കോർപറേഷനിൽ പ്രതിപക്ഷം ഉൾപ്പെടെ രംഗത്തുവന്നിട്ടുണ്ട്.
ബയോ മൈനിങ് നടത്താൻ കമ്പനിക്ക് ഒരു ടൺ മാലിന്യത്തിന് 1690 രൂപയായിരിക്കും കോർപറേഷൻ നൽകുക. എന്നാൽ ഇതിലും കുറഞ്ഞ തുകയ്ക്ക് കരാർ ഏറ്റെടുക്കാൻ കമ്പനികളുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന മാലിന്യം എത്രയുണ്ടെന്ന് കോർപറേഷന്റെ കയ്യിൽ കൃത്യമായ കണക്കുമില്ല. പക്ഷേ അതു നീക്കാനെത്തുന്നവർക്കറിയാം കയ്യിൽ കിട്ടിയതു മാലിന്യമല്ല, നിധിയാണെന്ന്. കാരണം, ബ്രഹ്മപുരത്ത് ഏകദേശം 5.60 ലക്ഷം ടൺ മാലിന്യമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. അതനുസരിച്ചു നോക്കിയാൽ ബയോമൈനിങ്ങിന് 94.64 കോടി രൂപ നൽകേണ്ടി വരും. 100 കോടിയിലേക്ക് ചെലവെത്തിയാലും അദ്ഭുതപ്പെടാനില്ല, അത്രയേറെയുണ്ട് ഇന്ന് ബ്രഹ്മപുരത്തെ മാലിന്യമല. (2021 ഫെബ്രുവരിയില്‍ നടത്തിയ ഡ്രോൺ സർവേ പ്രകാരമുള്ള കണക്ക് അനുസരിച്ചാണ് ഇവിടെ ഗ്രാഫിക്സ് തയാറാക്കിയിരിക്കുന്നത്. അതിനു ശേഷമെത്തിയ മാലിന്യത്തിന്റെ കണക്ക് ഉൾപ്പെടുത്തിയിട്ടില്ല)
∙ എങ്ങനെയെത്തി ബ്രഹ്മപുരത്തേക്ക്?
കൊച്ചി കോർപറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റ് ബ്രഹ്മപുരത്താണെങ്കിലും കോർപറേഷനു കീഴിലല്ല ഈ പ്രദേശം. കൊച്ചി നഗരത്തിൽനിന്ന് 17 കിലോമീറ്റർ അകലെ വടവുകോട്– പുത്തൻകുരിശ് പഞ്ചായത്തിലാണു ബ്രഹ്മപുരം. ആദ്യം കൊച്ചി കോർപറേഷൻ മാലിന്യം തള്ളിയിരുന്നത് ചേരാനല്ലൂരിലെ സ്വകാര്യ ഭൂമിയിലായിരുന്നു. പിന്നീട് വാതുരുത്തിയിലേക്ക് മാറ്റി. നാവികസേന എതിർത്തപ്പോൾ അമ്പലമേട്ടിൽ ‘ഫാക്ടി’ന്റെ സ്ഥലത്തേക്ക്. അവിടെയും പ്രതിഷേധമുണ്ടായപ്പോൾ സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടു പോകാൻ നോക്കി. അതും നടന്നില്ല. അങ്ങനെ 1998ൽ കോർപറേഷൻ ബ്രഹ്മപുരത്ത് 37 ഏക്കർ ഭൂമി വാങ്ങി. 7 വർഷം സ്ഥലം വെറുതെ കിടന്നു. 2005 ൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാൻ ആന്ധ്രപ്രദേശ് ടെക്നോളജി ഡവലപ്മെന്റ് കോർപറേഷനുമായി കരാറൊപ്പിട്ടു.
അതിനിടെ ബ്രഹ്മപുരത്തു മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. അതോടെ അവരുടെയെല്ലാം സ്ഥലം വാങ്ങേണ്ടി വന്നു. ബ്രഹ്മപുരം ചതുപ്പ് ഭൂമിയായിരുന്നു. ആവശ്യത്തിനു കരഭൂമി കിട്ടാതിരുന്നതോടെ 2007ൽ 15 ഏക്കർ ചതുപ്പു നികത്തി പ്ലാന്റ് പണിതു. 2008 ജൂണിൽ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. എന്നാൽ ഒന്നര വർഷത്തിനുള്ളിൽ പ്ലാന്റ് തകരാറിലായി. ചതുപ്പിൽ നിർമിച്ച പ്ലാന്റിന്റെ ഒരു ഭാഗം നിലംപൊത്തുകയായിരുന്നു. 2010ൽ സെന്റർ ഫോർ എൻവയൺമെന്റ് ഡവലപ്മെന്റിന് (സിഎഡ്) പ്ലാന്റ് നടത്താൻ കൊച്ചി കോർപറേഷൻ കരാർ നൽകി. എന്നാൽ പ്ലാന്റ് നടത്താൻ പറ്റില്ലെന്നു പറഞ്ഞ് ഒരു വർഷത്തിനകം അവർ പിന്മാറി. നാട്ടുകാരുടെ സ്ഥലം കൂടി ഏറ്റെടുത്തതോടെ അതിനോടകം ഏക്കറുകണക്കിനു ഭൂമിയായിരുന്നു കോർപറേഷന്റെ കയ്യില്‍.
ജൈവമാലിന്യ പ്ലാന്റ് പോലെ, കടലാസിലുണ്ടെങ്കിലും പ്രവർത്തനമില്ലാത്ത സംവിധാനങ്ങൾ ഇനിയുമുണ്ട് ബ്രഹ്മപുരത്ത്. അതിലൊന്നാണ് പ്രതിദിനം 50 ടൺ ശേഷിയുള്ള വെർമി കംപോസ്റ്റിങ് സംസ്കരണ സംവിധാനം. (മണ്ണിരകളെ ഉപയോഗിച്ച് ജൈവമാലിന്യങ്ങളെ വിഘടിപ്പിച്ച് വളമാക്കി മാറ്റുന്ന രീതിയാണ് വെർമികംപോസ്റ്റിങ്). പ്രതിദിനം 100 ടൺ പ്ലാസ്റ്റിക് മാലിന്യം ബെയ്ൽ ചെയ്യാൻ കഴിയുന്ന റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ (ആർഡിഎഫ്) സംവിധാനവും ബ്രഹ്മപുരത്തുണ്ട്. എന്നാൽ പ്രവർത്തിക്കുന്നില്ലെന്നു മാത്രം. പ്ലാസ്റ്റിക് മാലിന്യം കെട്ടുകളാക്കി സൂക്ഷിക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. പ്ലാസ്റ്റിക്കിനെ ചെറുകഷ്ണങ്ങളാക്കി മാറ്റാനുള്ള പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂണിറ്റും ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല.
2012 വരെ ബ്രഹ്മപുരത്തേക്ക് കൊച്ചി കോർപറേഷനിലെ മാലിന്യം മാത്രമാണ് എത്തിച്ചിരുന്നത്. എന്നാൽ 2012നു ശേഷം കോർപറേഷനുമായി കരാർ ഒപ്പുവച്ച മറ്റു തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള ജൈവ മാലിന്യം കൂടി കൊണ്ടു വരാൻ തുടങ്ങി. തദ്ദേശ സ്ഥാപനങ്ങൾ ഇതിനു കോർപറേഷനു ടിപ്പിങ് ഫീസ് നൽകണം. ടണ്ണിന് 827 രൂപ മുതൽ 1566 രൂപ വരെയാണ് ടിപ്പിങ് ഫീസായി കോർപറേഷൻ ഈടാക്കുന്നത്. മാലിന്യം സംസ്കരിക്കാനാണ് ഈ തുക ഈടാക്കിയിരുന്നതെങ്കിലും സംസ്കരണമൊന്നും നടന്നിരുന്നില്ല. പകരം ആ മാലിന്യവും ബ്രഹ്മപുരത്തു കൂട്ടിയിട്ടു.
പാടത്തിക്കര, കരിമുകൾ, അമ്പലമുകൾ, കാക്കനാട്, ചിറ്റേത്തുകര, ഇരുമ്പനം എന്നീ പ്രദേശങ്ങളാണ് ബ്രഹ്മപുരത്തിന്റെ 4 കിലോമീറ്റർ ചുറ്റളവിലുള്ളത്. ബ്രഹ്മപുരം മാലിന്യപ്ലാന്റിനു തൊട്ടടുത്ത് കാക്കനാട് രാജഗിരി വാലി ഭാഗത്തെ ഫ്ലാറ്റുകളാണ്. 2023 മാർച്ചിൽ മാലിന്യക്കൂമ്പാരത്തിനു തീപിടിച്ച സമയത്ത് ഇവിടെനിന്ന് ഭൂരിഭാഗം ആളുകളും ഒഴിഞ്ഞു പോയി. എന്നാൽ, ബ്രഹ്മപുരം പ്ലാന്റിൽ തീപിടിത്തത്തെ തുടർന്നുണ്ടായ പുക ബ്രഹ്മപുരം ഭാഗത്തല്ല കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. കാറ്റിന്റെ ഗതി അനുസരിച്ച് കാക്കനാട് രാജഗിരി വാലി, ഇരുമ്പനം, എരൂർ മേഖലകളെയാണ് കാര്യമായി ബാധിച്ചത്.
∙ ബ്രഹ്മപുരത്ത് എന്തെല്ലാം മാലിന്യം?
ജൈവ, അജൈവ മാലിന്യം തരംതിരിക്കാതെ കൊണ്ടു വന്നു തള്ളിയതാണ് ബ്രഹ്മപുരത്തെ ഈ സ്ഥിതിയിലെത്തിച്ചത്. ഭക്ഷണമാലിന്യം, പ്ലാസ്റ്റിക്, കടലാസ്, റബർ, ലോഹം, ഇ– മാലിന്യം, തെർമോകോൾ, തുണി മാലിന്യം, ഉപയോഗശൂന്യമായ കിടക്കകൾ, മരക്കഷ്ണങ്ങൾ, കാർഡ്ബോർഡ്, മരുന്നു സ്ട്രിപ്പുകൾ, അലുമിനിയം ഫോയിൽ, ഫ്യൂസായ ട്യൂബ്, ബൾബ്, സാനിറ്ററി പാഡുകൾ, ബാറ്ററികൾ, ചിരട്ട, തൊണ്ട്, പ്ലൈവുഡ് തുടങ്ങിയവ കൂടാതെ 2018ലെ പ്രളയത്തെ തുടർന്നുണ്ടായ പ്രളയ മാലിന്യം മുഴുവൻ കൊണ്ടു പോയി തള്ളിയത് ബ്രഹ്മപുരത്താണ്. അന്ന് 45 പഞ്ചായത്തുകളിൽനിന്നുള്ള പ്രളയാനന്തര മാലിന്യമാണ് ബ്രഹ്മപുരത്തു തള്ളിയത്. ഏകദേശം 1900 ട്രക്ക് ലോഡ് വരുമിത്. ബ്രഹ്മപുരമില്ലായിരുന്നെങ്കിൽ പ്രളയ മാലിന്യം കൈകാര്യം ചെയ്യാൻ കേരളം ഏറെ ബുദ്ധിമുട്ടിയേനേയെന്നു ചുരുക്കം.
ബെംഗളൂരു കേന്ദ്രമായ സോണ്ട ഇൻഫ്രാടെക്കിനായിരുന്നു ബ്രഹ്മപുരത്തെ ബയോമൈനിങ്ങിനുള്ള കരാർ. മേൽപ്പറഞ്ഞ മാലിന്യത്തിൽ ഏകദേശം ഒരു ലക്ഷം ഘനമീറ്റർ ഇതിനോടകം ബയോമൈനിങ് ചെയ്തു നീക്കിയെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാൽ ബ്രഹ്മപുരത്തെ തീപിടിത്തത്തിനു പിന്നാലെ സോണ്ടയെ ബയോമൈനിങ്ങിൽനിന്ന് കൊച്ചി കോർപറേഷൻ ഒഴിവാക്കി. കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താനും തീരുമാനിച്ചു. അതിനു ശേഷമാണിപ്പോൾ ‘ഭൂമി’ ഗ്രീൻ എനർജി കമ്പനിക്ക് ബയോമൈനിങ്ങിനുളള കരാർ നൽകിയിരിക്കുന്നത്. ഇതും വിവാദനിഴലിലായിരിക്കുകയാണിപ്പോൾ. ബ്രഹ്മപുരത്തെ മാലിന്യമല ഒഴിവാക്കാൻ ‘ഭൂമി’ക്കും സാധിക്കില്ലേ?
ബ്രഹ്മപുരത്തെ മാലിന്യത്തിനു പിടിച്ച തീ കെടുത്താനായെങ്കിലും, അതിന്റെ പേരിലുയരുന്ന വിവാദങ്ങൾ ഉടനെയൊന്നും അണയാത്ത വിധം പുകഞ്ഞുകൊണ്ടേയിരിക്കുമെന്നു ചുരുക്കം.
English Summary: How Did Brahmapuram Turn into Kochi's Garbage Hill? Explained in Graphics