അക്ഷർ പട്ടേൽ ഇങ്ങനെയെറിയാൻ തുടങ്ങിയാൽ ഇന്ത്യയുടെ ഗതിയെന്താകും. ജഡേജയുടെ ബാറ്റിങ് ഇത്തോതിലാണെങ്കിൽ സമ്മർദ മത്സരങ്ങളിൽ ടീം ഇന്ത്യ ശരിക്കും വെള്ളം കുടിക്കും... ഏഷ്യകപ്പിൽ ഇതുവരെ നടന്ന മത്സരങ്ങൾ നൽകുന്ന സൂചനയിതാണ്. ബാറ്റുകൊണ്ട് വിശ്വാസത്തിലെടുക്കാനാകാത്ത വാലറ്റമാണ് ഏറ്റവും മികച്ച ഇലവനെ കളത്തിലിറക്കുന്നതിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തിരിപ്പിക്കുന്നത്.

അക്ഷർ പട്ടേൽ ഇങ്ങനെയെറിയാൻ തുടങ്ങിയാൽ ഇന്ത്യയുടെ ഗതിയെന്താകും. ജഡേജയുടെ ബാറ്റിങ് ഇത്തോതിലാണെങ്കിൽ സമ്മർദ മത്സരങ്ങളിൽ ടീം ഇന്ത്യ ശരിക്കും വെള്ളം കുടിക്കും... ഏഷ്യകപ്പിൽ ഇതുവരെ നടന്ന മത്സരങ്ങൾ നൽകുന്ന സൂചനയിതാണ്. ബാറ്റുകൊണ്ട് വിശ്വാസത്തിലെടുക്കാനാകാത്ത വാലറ്റമാണ് ഏറ്റവും മികച്ച ഇലവനെ കളത്തിലിറക്കുന്നതിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തിരിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അക്ഷർ പട്ടേൽ ഇങ്ങനെയെറിയാൻ തുടങ്ങിയാൽ ഇന്ത്യയുടെ ഗതിയെന്താകും. ജഡേജയുടെ ബാറ്റിങ് ഇത്തോതിലാണെങ്കിൽ സമ്മർദ മത്സരങ്ങളിൽ ടീം ഇന്ത്യ ശരിക്കും വെള്ളം കുടിക്കും... ഏഷ്യകപ്പിൽ ഇതുവരെ നടന്ന മത്സരങ്ങൾ നൽകുന്ന സൂചനയിതാണ്. ബാറ്റുകൊണ്ട് വിശ്വാസത്തിലെടുക്കാനാകാത്ത വാലറ്റമാണ് ഏറ്റവും മികച്ച ഇലവനെ കളത്തിലിറക്കുന്നതിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തിരിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അക്ഷർ പട്ടേൽ  ഇങ്ങനെയെറിയാൻ തുടങ്ങിയാൽ ഇന്ത്യയുടെ ഗതിയെന്താകും. ജഡേജയുടെ ബാറ്റിങ് ഇത്തരത്തിലാണെങ്കിൽ സമ്മർദ മത്സരങ്ങളിൽ ടീം ഇന്ത്യ ശരിക്കും വെള്ളം കുടിക്കും... ഏഷ്യാകപ്പിൽ ഇതുവരെ നടന്ന മത്സരങ്ങൾ നൽകുന്ന സൂചനയിതാണ്.

ബാറ്റുകൊണ്ട് വിശ്വാസത്തിലെടുക്കാനാകാത്ത വാലറ്റമാണ് ഏറ്റവും മികച്ച ഇലവനെ കളത്തിലിറക്കുന്നതിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തിരിപ്പിക്കുന്നത്. സ്വന്തം നാട്ടിൽ ലോകകപ്പ് തിരിച്ചുപിടിക്കാനിറങ്ങുമ്പോൾ ഇന്ത്യ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഈ വാലറ്റത്തെച്ചൊല്ലി ടീമിൽ വരുത്തേണ്ടി വരുന്ന വിട്ടുവീഴ്ചകളായിരിക്കും.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും സഹതാരങ്ങളും ഏഷ്യാകപ്പ് സൂപ്പർ ഫോറില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെ (Photo by FAROOQ NAEEM / AFP)
ADVERTISEMENT

കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ നിലവിൽ ഇന്ത്യയുടെ ബോളിങ്ങിലെ ഏറ്റവും പ്രധാന ആയുധങ്ങൾ ഇവരാണ്. പിച്ചിന്റെ സ്വഭാവം പോലും പ്രശ്നമില്ലാതെ ഒരുപോലെ മികവു കാട്ടുന്ന ഈ നാലുപേരെയും ഒരുമിച്ച് കളിപ്പിക്കാൻ ഇന്ത്യൻ ടീമിന് സാധിക്കില്ലെന്നതാണ് വസ്തുത. ബാറ്റിങ് മികവ് അത്രപ്രധാനമാണ് ഇന്നു ക്രിക്കറ്റിൽ. പാക്കിസ്ഥാന്റെ പത്താമൻ വരെ സിക്സറടിക്കാൻ കെൽപ്പുള്ളവരാണെങ്കിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റ് വീണാൽ പിന്നെ ഇറങ്ങാനുള്ളത് ഈ നാലുപേരാണ്.

ബുംറയും ഷമിയും വമ്പനടിക്കു ശേഷിയുള്ളവരാണെന്ന് സമ്മതിച്ചാൽ പോലും ഏതുനേരവും തെറിക്കാവുന്ന വിക്കറ്റുകളാണ്. പാക്കിസ്ഥാന്റെ നസീം ഷായെപ്പോലുള്ള പത്താം നമ്പർ അവസാന ഓവറിൽ തുടർച്ചയായി സിക്സും ഫോറുമൊക്കെ പറത്തിയാണ് ടീമിനെ ജയിപ്പിക്കുന്നത്. ഇന്ത്യയുടെ കാര്യത്തിലാകുമ്പോൾ ആദ്യ 6 വിക്കറ്റ് വീണാൽ പിന്നെ കളി പെട്ടന്ന് തീർക്കാം എന്ന ഗതി വരും.

ജസ്പ്രിത് ബുംറ. (Photo by Ishara S.KODIKARA / AFP)

പാക്കിസ്ഥാനെതിരായ ഏഷ്യാകപ്പിലെ ലീഗ് മത്സരത്തിലും ഇതിനു വ്യത്യാസമില്ലായിരുന്നു. തുടക്കത്തിലെ തകർച്ചയ്ക്കുശേഷം ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ മാന്യമായ സ്കോറിലേക്കു നയിച്ചതാണ്. എന്നാൽ ഇരുവരും വീണതോടെ സ്കോർ അവിടെ നിലച്ചു.

∙ ഓൾറൗണ്ടർമാർ

ADVERTISEMENT

ഈ വാലിന്റെ കേടുതീർക്കാനാണ് ഇന്ത്യ അക്ഷർ പട്ടേൽ, ഷർദൂൽ ഠാക്കൂർ എന്നീ ഓൾറൗണ്ടർമാരെ ടീമിലുൾപ്പെടുത്തിയത്. ഷർദൂൽ അവസരം കിട്ടുമ്പോഴെല്ലാം ബാറ്റിങ്ങിൽ രക്ഷകനാകാറുണ്ടെങ്കിലും ബോളിങ്ങിൽ ബുംറ, ഷമി, സിറാജ് ത്രയത്തിന്റെ വാലിൽ കെട്ടാൻ പറ്റില്ല. പ്രതീക്ഷിക്കാത്ത നേരത്ത് ക്യാപ്റ്റന് സമ്മാനിക്കുന്ന സർപ്രൈസ് വിക്കറ്റുകളാണ് ഠാക്കൂറിന്റെ പ്ലസ്. പേസിനെ തുണയ്ക്കുന്ന പിച്ചുകളിൽ ബാറ്റിങ്ങിന്റെ ബലത്തിൽ ഷർദൂൽ ഷമിക്കു പകരം ടീമിലെത്തും.

മറിച്ച് സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളിൽ അക്ഷർ മൂന്നാം സ്പിന്നറാകും. ഇന്ത്യയിലാണ് മത്സരമെന്നതിനാൽ സ്പിന്നർമാരുടെ റോൾ നിർണായകമാണ്. ബാറ്റിങ്ങ് മികവിന്റെ പേരിൽ അക്ഷറിനെ ടീമിലെടുത്തതോടെ സ്പിൻ വിഭാഗത്തിന്റെ ബാലൻസ് തെറ്റി. കുൽദീപ്, ജഡേജ, അക്ഷർ – മൂന്നുപേരും ഇടംകയ്യൻ സ്പിന്നർമാരാണ്. ഇതിൽ തന്നെ ജഡേജയും അക്ഷറും ഏറെക്കുറെ സമാന രീതിയിലുള്ള സ്പിന്നർമാർ.

കുൽദീപ് യാദവ്. (Photo by FAROOQ NAEEM / AFP)

കുൽദീപ് കരിയറിലെ ഏറ്റവും മികച്ച ഫോമിൽ പന്തെറിയുമ്പോഴും മറ്റേ എൻഡിലെ ഈ വൈവിധ്യമില്ലായ്മ മികച്ച ടീമുകൾക്കെതിരെ തിരിച്ചടിയായേക്കും. 2011ലെ ലോകകപ്പിൽ ഇന്ത്യയ്ക്കായി യുവ്‌രാജ് സിങ് പ്രധാന സ്പിന്നറുടെ റോൾ തന്നെ വഹിച്ചു. പാർട്‌ടൈം ആയി എറിയാൻ വിരേന്ദർ സെവാഗും സുരേഷ് റെയ്നയും സച്ചിൻ തെൻഡുൽക്കർ പോലും ഉണ്ടായിരുന്നു. ഗിൽ, രോഹിത്, കോലി, രാഹുൽ, കിഷൻ... ആർക്കും ഏറ് വശമില്ലല്ലോ!

∙ തിരിയുന്നില്ലല്ലോ അക്ഷറേ...

ADVERTISEMENT

ഏഷ്യാകപ്പിലെ ഇന്ത്യ – ശ്രീലങ്ക മത്സരത്തിൽ ശ്രീലങ്കയുടെ ചരിത് അസലങ്കയെന്ന പാർട്‍ടൈം സ്പിന്നർ പോലും പന്ത് കറക്കിയെടുത്ത് 4 വിക്കറ്റുകൾ പിഴുതപ്പോൾ അക്ഷർ പട്ടേൽ 5 ഓവറിൽ വിട്ടു നൽകിയത് 29 റൺസാണ്. വിക്കറ്റൊന്നും കിട്ടിയതുമില്ല. ഈ മത്സരത്തിൽ മാത്രമല്ല, സമീപ കാലത്തൊന്നും അക്ഷറിന്റെ ബോളിങ് നിലവാരത്തിനൊത്ത് ഉയർന്നിട്ടില്ല.

അക്ഷർ പട്ടേൽ. (Photo by Brenton EDWARDS / AFP)

2023 ൽ 7 ഏകദിന മത്സരങ്ങളിലാണ് അക്ഷർ പട്ടേൽ ഇറങ്ങിയത്. ആകെ എറിയിച്ചത് 33 ഓവർ മാത്രം. കിട്ടിയതാകട്ടെ 3 വിക്കറ്റും. സ്ട്രൈക് റേറ്റ് 66. 2022 ൽ 8 മത്സരങ്ങളിൽനിന്ന് 10 വിക്കറ്റാണ് അക്ഷർ നേടിയത്. ബോളർ എന്നതിനു പകരം രോഹിത് ശർമ ഇപ്പോൾ ബാറ്റിങ് ഓൾറൗണ്ടർ എന്ന നിലയിലാണ് അദ്ദേഹത്തെ ഉപയോഗപ്പെടുത്തുന്നത്. ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽപ്പോലും നിർണായക റൺസ് നേടുന്നതിൽ അക്ഷർ വിജയിച്ചെങ്കിലും കടുത്ത എതിരാളികൾക്കു മുന്നിൽ മൂർച്ച കുറഞ്ഞ ബോളിങ് തുടർന്നാൽ റണ്ണൊഴുക്ക് തടയാൻ ഇന്ത്യ പാടുപെടും.

അക്ഷറിനെ ടീമിൽ ഉൾപ്പെടുത്തേണ്ട സാഹചര്യം വന്നതോടെ അശ്വിനെയോ യുസ്‌വേന്ദ്ര ചെഹലിനെയോ പോലെ ഒരു വലങ്കയ്യൻ സ്പെഷലിസ്റ്റ് സ്പിന്നറുടെ സേവനമാണ് ഇന്ത്യയ്ക്കു നഷ്ടമായത്. ഇവർ ബോളിങ് വിഭാഗത്തിനു നൽകുന്ന വൈവിധ്യവും ശക്തി കൂട്ടുമായിരുന്നു. അടുത്തൊന്നും ഏകദിനം കളിച്ചിട്ടില്ലെന്നതാണ് അശ്വിന്റെ പോരായ്മ. എങ്കിലും അദ്ദേഹം കഴിഞ്ഞ വർഷം ട്വന്റി 20 ലോകകപ്പിലേക്ക് അപ്രതീക്ഷിത തിരിച്ചുവരവ് നടത്തിയിരുന്നു. തന്നെയുമല്ല, അശ്വിന്റെ ബാറ്റിങ് സമീപകാലത്ത് ഏറെ മെച്ചപ്പെടുകയും ചെയ്തിരുന്നു.

യുസ്‍വേന്ദ്ര ചെഹൽ. (Photo by Punit PARANJPE / AFP)

ചെഹൽ ഉണ്ടായിരുന്നെങ്കിൽ മുൻകാലങ്ങളിൽ എതിരാളികളെ മലർത്തിയടിച്ച ‘കുൽച’ (കുൽദീപ് – ചെഹൽ) സഖ്യത്തിന് അരങ്ങൊരുങ്ങുമായിരുന്നു. അശ്വിന്‍, ചെഹൽ എന്നിവരല്ലാതെ ഒരു വലങ്കയ്യൻ സ്പിന്നറെ കണ്ടെത്താനൊട്ട് കഴിഞ്ഞതുമില്ല. ഞങ്ങൾ ടീം കോംബിനേഷൻ പരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു എന്നു പറയുന്ന കോച്ച് രാഹുൽ ദ്രാവിഡിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച തന്നെയാണ് ഇത്. 2 ടെസ്റ്റ് ലോകകപ്പ് ഫൈനലിലും ടീം കോംബിനേഷനിലെ പിഴവ് ഇന്ത്യയ്ക്കു വലിയ തിരിച്ചടിയായിരുന്നു.

∙ റൺസെവിടെ ജഡേജേ?

റൺസ് വിട്ടുനൽകുന്നതിലും വിക്കറ്റ് നേടുന്നതിലും വിശ്വസ്തനായ ബോളർ. ഫീൽഡിൽ മിന്നൽപ്പിണറായി റൺസ് സേവ് ചെയ്യുന്ന ഫീൽഡർ, ഇന്ത്യൻ ടീമിൽ രവീന്ദ്ര ജഡേജയുടെ സ്ഥാനത്തിന്റെ കാര്യത്തിൽ തർക്കമില്ല. എന്നാൽ ലോവർ എൻഡിൽ ഇന്ത്യൻ ബാറ്റിങ്ങിന് കരുത്താകേണ്ട ജഡേജയിപ്പോൾ ബാറ്റിങ്ങിൽ പഴയ ഫോമിലല്ല. റൺസ് കണ്ടെത്താനാകുന്നില്ലെന്നു മാത്രമല്ല, വിക്കറ്റും നഷ്ടമാകുന്നു.

രവീന്ദ്ര ജഡേജ. (Photo by Ishara S. KODIKARA / AFP)

ഈ വർഷം 10 മത്സരങ്ങളിൽനിന്ന് 131 റൺസാണ് ജഡേജയ്ക്ക് നേടാനായത്. ശരാശരി വെറും 26. സ്ട്രൈക് റേറ്റ് 56 മാത്രം. അതേസമയം 27 റൺസ് ശരാശരിയിൽ ബോളിങ്ങിൽ 10 വിക്കറ്റുണ്ട്. ഒരു മുഴുവന്‍ സമയ ബാറ്ററായുള്ള ജഡേജയുടെ സേവനവും ലഭിച്ചില്ലെങ്കിൽ ബാറ്റിങ്ങിനെയോർത്ത് ഇന്ത്യ അക്ഷറിനെയും ഷർദൂലിനെയും ഇറക്കേണ്ട അവസ്ഥ വരും. അതാകട്ടെ, കൂടുതൽ ബോളർമാരെ നഷ്ടപ്പെടുത്തുകയും ചെയ്യും.

∙ ഹാർദിക് റീലോഡഡ്

ടീമിലെ മറ്റൊരു ഓൾ റൗണ്ടറായ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം ഇന്ത്യൻ ആരാധകരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുന്നതാണ്. ക്യാപ്റ്റൻസിയിലെ പാളിച്ചയുടെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുള്ള ഹാർദിക്, ഏഷ്യാകപ്പിൽ ഏറെ പക്വമായ ബാറ്റിങ്ങാണ് പാക്കിസ്ഥാനെതിരെ പുറത്തെടുത്തത്. ബോളിങ്ങിൽ വരുത്തിയ പുരോഗതിയും എടുത്തുപറയേണ്ടതാണ്. ഷമിയെ പുറത്തിരുത്താൻ ക്യാപ്റ്റന് സ്വാതന്ത്ര്യം നൽകുന്നതും ഹാർദിക് മികച്ച രീതിയിൽ പന്തെറിയുന്നതാണ്.

ഹാർദിക് പാണ്ഡ്യ. (Photo by Ishara S. KODIKARA / AFP)

അസന്തുലിതമായിരുന്ന ടീമിനെ ഏറെക്കുറെ തയാറാക്കാൻ ഏഷ്യാകപ്പ് സഹായിച്ചിട്ടുണ്ട്. ഇനിയും മത്സരങ്ങളുണ്ട്, പിന്നാലെ ഓസ്ട്രേലിയ പര്യടനത്തിനെത്തും. ലോകകപ്പിനു മുൻപ് മികച്ച ഇലവനെ കണ്ടെത്താൻ ഈ മത്സരങ്ങൾ ടീം ഇന്ത്യയെ സഹായിക്കുമെന്ന് കരുതാം.

English Summary: The India National Cricket Team is Unable to Find a Consistent Final XI. Will The Tail-End Collapse Hinder Their Chances For 2023 ODI World Cup Success?