മിണ്ടാനാകാതെ 18 വർഷം; എഐ ‘നെറുകയിൽ തൊട്ടു’ ആൻ സംസാരിച്ചു; ഇന്ത്യയിലേക്കും വരുമോ ‘അവതാർ’?
18 വർഷത്തിനു ശേഷം ആൻ സംസാരിച്ചു. തന്റെ ശബ്ദം കൗതുകത്തോടെ കേട്ടിരുന്നു അവൾ. ഒപ്പം ഭർത്താവ് ബില്ലും. ഇരുപത്തിയൊൻപതാം വയസ്സിനു ശേഷം ആൻ ആദ്യമായി സംസാരിക്കുകയായിരുന്നു. സംസാരശേഷി നഷ്ടമായ ആനിനു വേണ്ടി സംസാരിച്ചത് കംപ്യൂട്ടറിലെ ഡിജിറ്റൽ അവതാർ ആയിരുന്നു. ആനിന്റെ അതേ ശബ്ദത്തിൽ. സംസാരിച്ചതെല്ലാം ആൻ മനസ്സിൽ സംസാരിക്കാൻ ശ്രമിച്ച കാര്യങ്ങളും. ആനിന്റെ തലച്ചോറിന്റെ പുറംപാളിയിൽ ഘടിപ്പിച്ച ഉപകരണം ആണ് സംസാരത്തെ കംപ്യൂട്ടറിന് പരിഭാഷപ്പെടുത്തി നൽകിയത്. അത് സംസാരമാക്കി മാറ്റിയത് കംപ്യൂട്ടറിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും. ആനിന്റെ രൂപവും ശബ്ദവും കൃത്യമായി ക്രമീകരിച്ചതും എഐ തന്നെ. അങ്ങനെ ആരോഗ്യ–സാങ്കേതിക രംഗത്തെ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടു ആനിന്റെ പേര്.

2005ൽ ആണ് ആൻ ജോൺസൺ അവസാനം സംസാരിച്ചത്. പിന്നീട് ബ്രെയിൻസ്റ്റെം സ്ട്രോക്ക് എന്ന രോഗത്താൽ തളർന്നുപോകുകയായിരുന്നു അവൾ. മരണത്തിന് കീഴടങ്ങാതെ ആനിനെ ഡോക്ടർമാർ സംരക്ഷിച്ചെങ്കിലും ജീവിതം കട്ടിലിലേക്ക് ഒതുങ്ങി. സംസാരശേഷി പൂർണമായും നഷ്ടമായി. അനങ്ങാനുള്ള ശേഷി തിരിച്ചു കിട്ടിയപ്പോഴും ആരോഗ്യം പൂർണമായി വീണ്ടെടുക്കാനായില്ല. വീൽചെയറിൽ ജീവിതം പുനരാരംഭിച്ചപ്പോഴും സംസാരം അകന്നു നിന്നു. പിന്നീട് ഡൈനവോക്സ് എന്ന സാങ്കേതികവിദ്യയിലൂടെയായിരുന്നു സംസാരിച്ചിരുന്നത്. മുഖത്ത് ഘടിപ്പിക്കുന്ന സെൻസർ ഉപയോഗിച്ച് വീൽചെയറിന് മുന്നിലെ കീബോർഡിൽ അക്ഷരങ്ങൾ തിരഞ്ഞെടുത്ത് വാക്കുകൾ എഴുതുന്ന രീതിയായിരുന്നു ഇത്.
മുഖത്തിന്റെ ചലനങ്ങൾ ട്രാക്ക് ചെയ്തിരുന്ന ഈ സംവിധാനത്തിൽ ഒരു മിനിറ്റിൽ പരമാവധി 7– 14 വാക്കുകളാണ് ആനിന് തയാറാക്കാൻ കഴിഞ്ഞിരുന്നത്. ഇങ്ങനെ എഴുതുന്ന വാക്കുകൾ ഇലക്ട്രോണിക് ശബ്ദം വായിച്ച് കേൾപ്പിക്കുന്നതായിരുന്നു പതിവ്. ഈ പരിമിതിയെ ആണ് അത്യാധുനിക എഐ സാങ്കേതികവിദ്യ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നത്. ചരിത്രംകുറിച്ച ഈ പരീക്ഷണത്തിന്റെ ആദ്യനാളുകളിൽ തന്നെ ആനിന് 70–80 വാക്കുകൾ എന്ന തോതിലേക്ക് ആശയവിനിമയം സാധ്യമായി. അതിലുപരി ആയാസമില്ലാതെ ചലിപ്പിക്കാൻ കഴിയാത്ത ശരീരത്തെ വേദനിപ്പിക്കാതെതന്നെ തന്റെ ശബ്ദത്തിൽ സംസാരിക്കാനും കഴിഞ്ഞു. അതോടെ ആനിന്റെ ആത്മവിശ്വാസവുമേറി. തന്റെ ശരീരത്തിലെ സാങ്കേതികവിദ്യ പൂർണമായി വിജയിച്ചാൽ ഇനിയുള്ള കാലം ജനങ്ങൾക്കു വാക്കുകളാൽ ആശ്വാസം പകരുന്ന കൗൺസലിങ് ജോലി ചെയ്യണമെന്ന പ്രത്യാശയും ആൻ പങ്കുവയ്ക്കുന്നു.
∙ അതിവേഗം എഐ
എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകം കീഴടക്കുമെന്നും ടെർമിനേറ്റർ സിനിമയിലേതു പോലെയാകുമെന്നുമെല്ലാം ആശങ്ക പ്രചരിക്കുമ്പോഴാണ് സമാന്തരമായി ഒട്ടേറെ ജീവിതങ്ങളിൽ ഇത്തരം ജാലവിദ്യകൾ അവ നടപ്പാക്കുന്നത്. ആനിന്റെ ജീവിതത്തിൽ സംഭവിച്ച അദ്ഭുതത്തിന്റെ ഒരു വലിയ കാരണം എഐ സാങ്കേതിക വിദ്യയാണ്. മറ്റൊന്ന് ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) എന്ന സാങ്കേതികതയും. ഇവ കൃത്യമായി വിനിയോഗിക്കാൻ ആരോഗ്യരംഗത്തെ വൈദഗ്ധ്യവും ആവശ്യമായിരുന്നു. വളരെ അപരിഷ്കൃതമായ ശൈശവഘട്ടത്തിലാണ് ഈ സാങ്കേതിക വിദ്യയെന്ന് അതു വികസിപ്പിച്ചവർ തന്നെ പറയുന്നു. പക്ഷേ, ആരോഗ്യ വിദഗ്ധരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു കുതിച്ചുചാട്ടമാണ്.
യുഎസിൽ മാത്രം പരാലിസിസ് ബാധിച്ച 54 ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്ക്. കൺപോളകളുടെ ചലനംകൊണ്ടും ശ്വസനത്തിൽ നെഞ്ച് ഉയർന്നുതാഴുന്നതു കൊണ്ടും മാത്രം ജീവൻ അവശേഷിക്കുന്നുവെന്ന് പറയാൻ കഴിയുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. ഇത്തരത്തിലുള്ള കോടിക്കണക്കിന് പേരുടെ കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകുകയാണ് ആനിന്റെ സംസാരം. കൂടാതെ സംസാര ശേഷി നഷ്ടപ്പെട്ടവർക്കും ഇതേ സാങ്കേതിക വിദ്യയിലൂടെ സംസാരിക്കാനാകുമെന്ന പ്രതീക്ഷയും അവർ പങ്കുവയ്ക്കുന്നു. തലച്ചോറിൽ സംസാരം നിയന്ത്രിക്കുന്ന ഭാഗത്ത് ഘടിപ്പിച്ച ഇലക്ട്രോഡ് വഴിയാണ് ആൻ സംസാരിക്കുന്നത് എന്നതാണ് ഈ പ്രതീക്ഷയ്ക്ക് കാരണം.
∙ എല്ലാം തിരിച്ചറിയും എഐ
പത്ത് വർഷത്തോളമായി നടക്കുന്ന ഗവേഷണത്തിന്റെ ഫലമാണ് ആൻ എന്ന രോഗിയിലൂടെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടത്. ബ്രെയിൻ - കംപ്യൂട്ടർ ഇന്റർഫേസ് സാങ്കേതിക വിദ്യ പക്ഷാഘാതം വന്നവരിൽ മുൻപും പരീക്ഷിച്ചെങ്കിലും ഇത്ര വലിയ ഫലം ഉണ്ടാക്കുന്നത് ഇപ്പോഴാണ്. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ, സാൻ ഫ്രാൻസിസ്കോയിലെ പ്രഫ. എഡ്വാർഡ് ചാങ് ആണ് പരീക്ഷണത്തിന് നേതൃത്വം നൽകുന്നത്. ഇത്തരത്തിൽ പരിമിതികൾ നേരിടുന്നവർക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂർണമായി ആശയവിനിമയ മാർഗം തുറക്കുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ലഭിച്ചിരിക്കുന്നത് പ്രാഥമികമായ ഫലം മാത്രമാണെന്നും ചാങ് വ്യക്തമാക്കി.
അത്ര ലളിതമല്ല ഈ ഗവേഷണവും പരീക്ഷണവും. ആനിന്റെ തലച്ചോറിൽ സംസാരം നിയന്ത്രിക്കുന്ന ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന 253 ഇലക്ട്രോഡുകൾ ആണ് സാങ്കേതിക വിദ്യയുടെ പ്രധാന ഭാഗം. ത്രികോണ ആകൃതിയിൽ, പേപ്പറിന്റെ കനത്തിൽ നിർമിച്ചിരിക്കുന്ന ഇലക്ട്രോഡുകൾ തലയിൽ ഘടിപ്പിക്കുന്നതുതന്നെ ശ്രമകരമായിരുന്നുവത്രേ.
ഇവ ശിരോചർമത്തിനും തലയോട്ടിക്കും താഴെ തലച്ചോറിൽ നേരിട്ട് പതിപ്പിച്ചു. ഇവയിൽനിന്ന് സിഗ്നലുകൾ ലഭ്യമാക്കാനുള്ള സ്ക്രൂ തലയ്ക്ക് പുറത്തേക്ക് അൽപം ഉയർന്നു നിൽക്കും. ഇതിലൂടെ ആണ് റീസീവർ കംപ്യൂട്ടറിലേക്ക് വയർ ബന്ധിപ്പിക്കുന്നത്. നമ്മൾ സംസാരിക്കാൻ ശ്രമിക്കുമ്പോൾ തലച്ചോറിൽ ഈ മേഖലയിൽ ഉണ്ടാകുന്ന തരംഗങ്ങൾ ഇലക്ട്രോഡ്സ് പിടിച്ചെടുക്കും.
∙ ആനിന്റെ അവതാർ
സംസാരത്തിന് യോജിച്ച മുഖഭാവം ഉണ്ടാക്കുന്ന തരംഗങ്ങൾ തിരിച്ചറിയാനും ഇവയ്ക്ക് കഴിയും. ഇത് കംപ്യൂട്ടറിന് ഇലക്ട്രോണിക് തരംഗമായി കൈമാറും. നമ്മുടെ തലച്ചോറിൽ നമ്മൾ സംസാരിക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന പലവിധ തരംഗങ്ങൾ എന്താണ് എന്നത് കംപ്യൂട്ടറിനെ പരിശീലിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിനായി പ്രത്യേക അൽഗോരിതവും ഗവേഷകസംഘം തയാറാക്കി. ഒരേ കാര്യങ്ങൾ പലവട്ടം പലരീതിയിൽ പറയാൻ ശ്രമിച്ചപ്പോഴുണ്ടായ തരംഗങ്ങൾ കംപ്യൂട്ടറിന് തിരിച്ചറിയാനാകും വിധം തയാറാക്കുകയാണ് ചെയ്തത്. ഒരു വർഷത്തോളം അതിനു വേണ്ടി മാത്രം ആനും കുടുംബവും സംഘവും സമയം ചെലവഴിച്ചു.
ആനിന്റെ തലച്ചോറിലുണ്ടായ 39 തരം ശബ്ദ സംബന്ധിയായ തരംഗങ്ങൾ എന്തൊക്കെയാണ് എന്നത് പഠിച്ചെടുത്താണ് ഇതിനനുസരിച്ച് സോഫ്റ്റ്‍വെയർ തയാറാക്കിയത്. ചാറ്റ് ജിപിടി മാതൃകയിൽ ആണത്രേ ഈ അൽഗോരിതം. അവ വേർതിരിച്ചെടുത്ത ശേഷം മനുഷ്യരുടെ ഭാഷയിലേക്ക് അതിനെ മാറ്റുന്നത് എഐ സാങ്കേതിക വിദ്യയാണ്. ഒട്ടേറെ സോഫ്റ്റ്‌വെയറുകൾ ഒരുമിച്ച് പ്രവർത്തിപ്പിച്ച് ആണ് ഈ പരിഭാഷ സാധ്യമാക്കുന്നത്. സംസാരത്തിന് യോജിച്ച രീതിയിൽ നമ്മുടെ മുഖത്തുണ്ടാകുന്ന ഭാവങ്ങളെയും ഈ സംവിധാനം ഡീകോഡ് ചെയ്യുന്നുണ്ട്.
വാട്സാപ്പിലും ഫെയ്സ്ബുക്കിലും മറ്റും നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ‘ഡിജിറ്റൽ അവതാർ’ മാതൃകയിൽ ആനിന്റെ രൂപത്തിൽ ഡിജിറ്റൽ അവതാറിനെയും സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ആൻ സംസാരിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പരിഭാഷപ്പെടുത്തിയ ശേഷം ഈ ഡിജിറ്റൽ അവതാർ ആണ് സംസാരിക്കുക. ആനിന്റെ അതേ ശബ്ദം ആണ് അവതാറിനും. കല്യാണത്തിന് പകർത്തിയ വിഡിയോ ദൃശ്യത്തിൽനിന്നാണ് ആനിന്റെ ശബ്ദമെടുത്തത്. എഐ ഓഡിയോ സിന്തസൈസർ ആനിന്റെ പഴയ ശബ്ദം അതേപടി പുനരാവിഷ്കരിച്ചു. ഇങ്ങനെയാണ് സംസാരം ആനിന്റെ ശബ്ദത്തിൽ തന്നെയായത്.
∙ ഫലം അപൂർണം; ഗവേഷണം തുടരും
ചരിത്രത്തിലേക്കുള്ള കാൽവയ്പാണ് ഇതെങ്കിലും പൂർണതോതിലേക്ക് സാങ്കേതിക വിദ്യ വളർന്നിട്ടില്ല. നിലവിൽ ആൻ സംസാരിക്കാൻ ഉദ്ദേശിക്കുന്ന വാക്കുകളിൽ 28% തെറ്റ് വരെ കംപ്യൂട്ടറിന് സംഭവിക്കുന്നുണ്ട്. സാധാരണ നമ്മൾ സംസാരിക്കുമ്പോൾ മിനിട്ടിൽ 110–150 വാക്കുകളാണ് ഉച്ചരിക്കുന്നത്. ഈ വേഗവും കൈവരിക്കാനുണ്ട്. നിലവിൽ 70–78 വാക്കുകളാണ് സാങ്കേതിക വിദ്യയിൽ പരിഭാഷപ്പെടുത്താനാകുക. പക്ഷേ, പഴയ ഐ ബോൾ ട്രാക്കിങ്ങിലെ 14 വാക്കുകളുടെ പരിമിതി വച്ചു നോക്കുമ്പോൾ ഇത് കുതിച്ചുചാട്ടം തന്നെയാണ്. കൂടാതെ സംസാരമായി തന്നെ കേൾക്കാം എന്നതും സംസാരിക്കുന്നയാൾക്കും കേൾക്കുന്നവർക്കും ആശയവിനിമയം കൂടുതൽ അനുഭവയോഗ്യമാക്കും. ഗവേഷണം വിജയിച്ചെങ്കിലും ഇത് തുടരാനാണ് സംഘത്തിന്റെ തീരുമാനം.
ബിസിഐ സംവിധാനം വയർലസ് ആക്കുകയാണ് പ്രധാനലക്ഷ്യം. തലച്ചോറിൽനിന്ന് പുറത്തേക്ക് വയർ ഘടിപ്പിക്കുന്ന രീതി ശ്രമകരമാകും എന്നതിനാലാണ് ഇലക്ട്രോഡ് തലച്ചോറിൽ ഘടിപ്പിച്ച ശേഷം വയർലസ് ആയി ഡേറ്റ പുറത്തേക്ക് എത്തിക്കാനുള്ള ആലോചന പുരോഗമിക്കുന്നത്. നിലവിലെ മൊബൈൽ ഫോൺ സാങ്കേതിക വിദ്യയുടെ വളർച്ചയും മറ്റും ദൗത്യം എളുപ്പമാക്കുമെന്നാണ് ഗവേഷക സംഘത്തിലുള്ളവരുടെ വിശ്വാസം. ആനിന്റെ തലയിൽ തലയോട്ടിയും പുറത്തെ ശിരോചർമവും തുരന്ന് ആണ് ഡേറ്റ ട്രാൻസ്മിറ്റ് ചെയ്യാനുള്ള പ്ലഗ് സ്ഥാപിച്ചിരിക്കുന്നത്. ഇത് അപകടകരവും അസൗകര്യപ്രദവുമാണ്. ശ്രമകരമായ ശസ്ത്രക്രിയയ്ക്കൊടുവിലാണ് ഇത് സ്ഥാപിച്ചതും. ഇതിനെല്ലാം പരിഹാരം കണ്ടെത്താനാണ് സംഘം ഗവേഷണം തുടരാൻ തീരുമാനിച്ചത്.
∙ ‘പരീക്ഷ’ണം കടന്ന് ആൻ
അപകടത്തിനു ശേഷം തളർന്നുകിടപ്പായ ആനിന് ആദ്യഘട്ടത്തിൽ ലെറ്റർബോർഡ് ആയിരുന്നു ആശയവിനിമയോപാധി. ഇത് മനസ്സിലാക്കിയെടുക്കാൻ ഭർത്താവും കുടുംബവും നന്നേ പാടുപെട്ടിരുന്നുവെന്ന് ആൻ ഓർക്കുന്നു. എന്നിട്ടും 7 വർഷത്തോളം ഇത് തുടരേണ്ടി വന്നു. പിന്നീടാണ് മുഖചലനംകൊണ്ട് വാക്കുകൾ ടൈപ് ചെയ്ത് എടുക്കുന്ന കംപ്യൂട്ടർ ഉപയോഗിക്കാൻ തുടങ്ങിയത്. ഇത് പുരോഗമിച്ച് ഡൈനവോക്സ് എന്ന സംവിധാനമായി. മുഖത്ത് കണ്ണുകൾക്കിടയിൽ ഘടിപ്പിക്കുന്ന പ്രത്യേക ലെൻസിൽ നിന്നുള്ള ഇൻഫ്രാറെഡ് തരംഗം ഉപയോഗിച്ച് കംപ്യൂട്ടർ സ്ക്രീനിൽ ടൈപ് ചെയ്യുന്നതായിരുന്നു ആ രീതി.
പരമാവധി 14 വാക്കുകളാണ് ആനിന് ഒരു മിനിറ്റിൽ ഇത്തരത്തിൽ ക്രമീകരിക്കാൻ കഴിഞ്ഞിരുന്നത്. ഇത് റോബോട്ടിക് ശബ്ദത്തിൽ ആണ് കേട്ടിരുന്നതും. ഇത്തരം പരിമിതികളിൽനിന്ന് രക്ഷപ്പെടാനാണ് ആൻ വഴി തേടിയിരുന്നത്. അപ്പോഴാണ് ഡോ.ചാങ് ഗവേഷണകാര്യം സംസാരിക്കുന്നതും. വർഷങ്ങൾ നീണ്ട ഗവേഷണത്തിൽ വിശ്വാസം അർപ്പിച്ച് ആനും കുടുംബവും ചാങ്ങിനും സംഘത്തിനും കൈ കൊടുത്തു. 2022ലാണ് ആനിന്റെ തലച്ചോറിൽ ന്യൂട്രോണുകളിൽ നിന്നുള്ള സിഗ്നൽ ശേഖരിക്കാനുള്ള ഇലക്ട്രോഡുകൾ ഘടിപ്പിച്ചത്. ഡോ.ചാങ് തന്നെയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. പിന്നീട് ദീർഘകാലം പലതരം പരിശീലനങ്ങളും പരീക്ഷണങ്ങളും.
ശാരീരിക പരിമിതികൾക്കിടയിലും ഗവേഷകരിൽ വിശ്വാസമർപ്പിച്ച് ആൻ കൂടെ നിന്നു, ഒപ്പം കുടുംബവും. ദീർഘകാലത്തെ ആ കാത്തിരിപ്പിന് ഒടുവിലാണ് ആൻ ‘സംസാരിച്ചത്.’ 18 വർഷം മുൻപ് സ്ട്രോക്ക് വന്നപ്പോൾ തന്നെ മരിക്കാൻ വിടാതെ കാത്തതും ഇപ്പോൾ പുതിയ സാങ്കേതികക്കുതിപ്പിന്റെ ഭാഗമാകാൻ വേണ്ടിയാണെന്ന് ആൻ വിശ്വസിക്കുന്നു. ഗവേഷക സംഘത്തിനൊപ്പം തുടരുകയാണ് ആനും. അവരുടെ ആവശ്യങ്ങൾ പൂർത്തിയായ ശേഷം കൗൺസലർ ആയി ജോലി ആരംഭിക്കുകയാണ് ആഗ്രഹം. തന്റെ ക്ലയന്റ്സുമായി ആശയവിനിമയം എളുപ്പമാകുമെന്ന ശുഭപ്രതീക്ഷയിലാണ് ആൻ.
∙ ഇന്ത്യയിലും ഗവേഷണങ്ങൾ
ഇന്ത്യയിലും ബ്രെയിൻ– കംപ്യൂട്ടർ ഇന്റർഫേസ് ഗവേഷണം ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. ഐഐടി ഡൽഹി, നാഷനൽ ബ്രെയിൻ റിസർച്ച് സെന്റർ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം ഗവേഷണപരിപാടികൾ നടത്തുന്നുണ്ട്. സ്പൈനൽ കോഡ് തകരാറിലായവർ, പക്ഷാഘാതം വന്നവർ തുടങ്ങിയവർക്കു വേണ്ടിയാണ് ഭൂരിഭാഗം ഗവേഷണങ്ങളും. വെർച്വൽ റിയാലിറ്റിയിൽ തലച്ചോറിലെ സിഗ്നൽസ് ഉപയോഗിച്ച് വിവിധ കാര്യങ്ങൾ ചെയ്യാനും നിയന്ത്രിക്കാനുമുള്ള ലോ–കോസ്റ്റ് സംവിധാനം ഡൽഹി ഐഐടി വികസിപ്പിച്ചിട്ടുണ്ട്.
ആനിന്റെ ഗവേഷണവിജയത്തിനു സമാനമായ സാങ്കേതിക നേട്ടവും ഡൽഹി ഐഐടിക്ക് ഉണ്ട്. തലച്ചോറിലെ തരംഗങ്ങൾ തിരിച്ചറിഞ്ഞ് രോഗികളുടെ ചലനം മെച്ചപ്പെടുത്തുകയാണ് ബിസിഐ ഇവിടെ. കാൺപുർ ഐഐടിയിലെ ഗവേഷകരും സമാനമായ നേട്ടം കൈവരിച്ചിട്ടുണ്ട്. തലച്ചോറിൽ നിന്നുള്ള തരംഗങ്ങൾ തിരിച്ചറിഞ്ഞ് വീൽചെയർ, റോബട്ടിക് കൈ എന്നിവ പ്രവർത്തിപ്പിക്കുന്നതിൽ ഇവർ വിജയിച്ചിട്ടുണ്ട്. ഇതിനു പുറമേ ഒട്ടേറെ സ്റ്റാർട്ടപ്പുകളും മേഖലയിൽ പ്രവർത്തിക്കുന്നു. ബെംഗളൂരുവിലെ ബ്രെയിൻസൈറ്റ് എഐ പോലുള്ള സ്ഥാപനങ്ങൾ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നുമുണ്ട്.
എഐ സാങ്കേതിക വിദ്യയും ഇന്ത്യയിൽ ചികിത്സാ രംഗത്ത് സവിശേഷമായ രീതിയിൽ ഉപയോഗിക്കുന്നുണ്ട്. മെഡിക്കൽ ഇമേജിങ്, രോഗനിർണയം, രോഗസാധ്യത കണ്ടെത്തൽ, മരുന്നുകളുടെ ഗവേഷണം, രോഗത്തിന് മരുന്ന് നിശ്ചയിക്കൽ, ശസ്ത്രക്രിയകളിൽ വെർച്വൽ അസിസ്റ്റൻസ്, ആശുപത്രികളിലെ ഡേറ്റ ക്രോസ് മാച്ച് ചെയ്ത് സമാന അസുഖങ്ങളെ കുറിച്ച് പഠിക്കൽ, അതിന് പരിഹാരം നിർദേശിക്കൽ, ടെലിഹെൽത്ത്– വിയറബ്ൾ ഡിവൈസ് എന്നിവയെ റിമോട്ട് ആയി നിരീക്ഷിക്കുകയും ഡേറ്റ ശേഖരിക്കുകയും തുടങ്ങി വിവിധ മേഖലകളിൽ എഐ സാങ്കേതിക വിദ്യ ഇന്ത്യയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.
English Summary: Artificial Intelligence Powered Tech Helps Paralyzed Woman Speak for the First Time in 18 Years and How? Explained