2018ൽ തുടങ്ങി നാലാം തവണയാണ് കേരളത്തിൽ നിപ്പ വീണ്ടും പ്രത്യക്ഷപ്പെട്ടത്. പ്രളയവും കോവിഡും അതിജീവിച്ചതുപോലെ സംസ്ഥാനം ഈ പ്രതിസന്ധിയും കടന്നുപോകുമെന്ന പ്രതീക്ഷയാണ് ആരോഗ്യ മേഖലയിലുള്ളവർ പങ്കുവയ്ക്കുന്നത്. എന്നാൽ ആവർത്തിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സ–രോഗ നിർണയ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും കേരളത്തിനു സാധിച്ചിട്ടുണ്ടോ? സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? പരിഹാര നിർദേശങ്ങൾ എന്തൊക്കെയാണ്? ലോകാരോഗ്യ സംഘടനയുടെ മുൻ ഉദ്യോഗസ്ഥനും ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ പൊതുജനാരോഗ്യ മേധാവിയുമായ ഡോ. എസ്.എസ്. ലാൽ മനോരമ ഓൺലൈൻ പ്രീമിയത്തോട് സംവദിക്കുന്നു.

2018ൽ തുടങ്ങി നാലാം തവണയാണ് കേരളത്തിൽ നിപ്പ വീണ്ടും പ്രത്യക്ഷപ്പെട്ടത്. പ്രളയവും കോവിഡും അതിജീവിച്ചതുപോലെ സംസ്ഥാനം ഈ പ്രതിസന്ധിയും കടന്നുപോകുമെന്ന പ്രതീക്ഷയാണ് ആരോഗ്യ മേഖലയിലുള്ളവർ പങ്കുവയ്ക്കുന്നത്. എന്നാൽ ആവർത്തിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സ–രോഗ നിർണയ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും കേരളത്തിനു സാധിച്ചിട്ടുണ്ടോ? സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? പരിഹാര നിർദേശങ്ങൾ എന്തൊക്കെയാണ്? ലോകാരോഗ്യ സംഘടനയുടെ മുൻ ഉദ്യോഗസ്ഥനും ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ പൊതുജനാരോഗ്യ മേധാവിയുമായ ഡോ. എസ്.എസ്. ലാൽ മനോരമ ഓൺലൈൻ പ്രീമിയത്തോട് സംവദിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2018ൽ തുടങ്ങി നാലാം തവണയാണ് കേരളത്തിൽ നിപ്പ വീണ്ടും പ്രത്യക്ഷപ്പെട്ടത്. പ്രളയവും കോവിഡും അതിജീവിച്ചതുപോലെ സംസ്ഥാനം ഈ പ്രതിസന്ധിയും കടന്നുപോകുമെന്ന പ്രതീക്ഷയാണ് ആരോഗ്യ മേഖലയിലുള്ളവർ പങ്കുവയ്ക്കുന്നത്. എന്നാൽ ആവർത്തിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സ–രോഗ നിർണയ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും കേരളത്തിനു സാധിച്ചിട്ടുണ്ടോ? സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? പരിഹാര നിർദേശങ്ങൾ എന്തൊക്കെയാണ്? ലോകാരോഗ്യ സംഘടനയുടെ മുൻ ഉദ്യോഗസ്ഥനും ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ പൊതുജനാരോഗ്യ മേധാവിയുമായ ഡോ. എസ്.എസ്. ലാൽ മനോരമ ഓൺലൈൻ പ്രീമിയത്തോട് സംവദിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2018ൽ തുടങ്ങി നാലാം തവണയാണ് കേരളത്തിൽ നിപ്പ വീണ്ടും പ്രത്യക്ഷപ്പെട്ടത്. പ്രളയവും കോവിഡും അതിജീവിച്ചതുപോലെ സംസ്ഥാനം ഈ പ്രതിസന്ധിയും കടന്നുപോകുമെന്ന പ്രതീക്ഷയാണ് ആരോഗ്യ മേഖലയിലുള്ളവർ പങ്കുവയ്ക്കുന്നത്. എന്നാൽ ആവർത്തിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സ–രോഗ നിർണയ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും കേരളത്തിനു സാധിച്ചിട്ടുണ്ടോ? സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? പരിഹാര നിർദേശങ്ങൾ എന്തൊക്കെയാണ്? ലോകാരോഗ്യ സംഘടനയുടെ മുൻ ഉദ്യോഗസ്ഥനും ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ പൊതുജനാരോഗ്യ മേധാവിയുമായ ഡോ. എസ്.എസ്. ലാൽ മനോരമ ഓൺലൈൻ പ്രീമിയത്തോട് സംവദിക്കുന്നു.

? നിപ്പ ഉയർത്തിയ ഭീതിയെ സമ്പൂർണമായി അതിജീവിക്കാൻ കേരളത്തിനു കഴിഞ്ഞതായി കരുതാനാകുമോ.

ADVERTISEMENT

∙ നിപ്പ ആവർത്തിച്ചത് ഒരു സൂചന മാത്രമാണ്. കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ നോക്കിക്കാണാനുള്ള അവസരമായിട്ടാണ് അതിനെ കാണേണ്ടത്. കോവിഡ് പോലെ വ്യാപകമായി പടരുന്ന ഒരു രോഗമല്ല നിപ്പ. അതുകൊണ്ടുതന്നെ മരണ സംഖ്യ കുറവായിരിക്കും. എന്നാൽ മരണ നിരക്ക് വളരെ കൂടുതലാണ്. അതിനാൽ രോഗം വരാതെയും പടരാതെയുമിരിക്കാനുള്ള മുൻകരുതലുകൾ ആവശ്യമായിരുന്നു. ലോകത്ത് ഇതുവരെ അറുന്നൂറിൽപരം പേർക്ക് ഈ രോഗം വന്നിട്ടുണ്ടെന്നാണു കണക്ക്. മരണനിരക്ക് 75 ശതമാനം വരെയാകാം. 

രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിപ്പ സ്ഥിരീകരിച്ചതോടെ ജാഗ്രതയോടെയാണ് കോഴിക്കോട്ടുകാർ പുറത്തിറങ്ങുന്നത്. മിക്കവരും മാസ്ക് ധരിച്ചു തന്നെയാണ് റോഡിലേക്കിറങ്ങുന്നത്. മിഠായിത്തെരുവിലൂടെ മാസ്ക് ധരിച്ചു നടന്നു പോകുന്നവർ. ചിത്രം: എം.ടി.വിധുരാജ്

എന്നാൽ കേരളത്തിൽ എന്താണു സംഭവിച്ചത്? ഇവിടെ 2018 ൽ രോഗബാധിതരായ 91% പേർ മരിച്ചു. കേരളത്തിൽ 2018ൽ 23 പേർക്ക് രോഗം വന്നു. 21 പേരും മരിച്ചു. 91 ശതമാനമാണ് മരണ നിരക്ക്. അഞ്ചു വർഷത്തിനു ശേഷം നിപ്പ ആവർത്തിച്ചപ്പോൾ നമുക്ക് ആദ്യം അറിയാനായില്ല. ഒരു 49 വയസ്സുകാരൻ മരിച്ച്‌ 12 ദിവസം കഴിഞ്ഞ് മറ്റൊരു മരണം കൂടിയുണ്ടായ ശേഷമാണ് രോഗം തിരിച്ചറിയുന്നത്. 49 വയസ്സുള്ള ഒരാൾ നിപ്പപോലെ ഒരു പകർച്ചവ്യാധിക്ക് ഇരയായി മരിക്കുമ്പോൾ ആ വിവരം പെട്ടെന്ന് തിരിച്ചറിയാനും നടപടികൾ സ്വീകരിക്കാനും പൊതുജനാരോഗ്യ സംവിധാനം ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതാണ്. 

‌നാട്ടിൽ എവിടെയെങ്കിലും ഒരു കൊലപാതകം ഉണ്ടാകുമ്പോൾ പൊലീസ് സംവിധാനം അതിനെക്കുറിച്ച് അറിയുകയും അന്വേഷിക്കുകയും ചെയ്യും. അത് ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കും. പ്രത്യേകിച്ച് അസ്വാഭാവിക മരണമുണ്ടാകുമ്പോൾ. ഇതുപോലെതന്നെ പ്രവർത്തിക്കേണ്ട ഉത്തരവാദിത്തം ആരോഗ്യവകുപ്പിനുമുണ്ട്. അത്തരത്തിലുള്ള ജാഗ്രത നമ്മുടെ പൊതുജനാരോഗ്യ രംഗത്തിനു നഷ്ടപ്പെട്ടിരിക്കുന്നെന്ന പാഠമാണ് ഇപ്പോഴത്തെ നിപ്പയുടെ ആവർത്തനത്തിലൂടെ മനസ്സിലാക്കേണ്ടത്.

? നിപ്പ ആദ്യം പ്രത്യക്ഷപ്പെട്ട 2018ൽ അതിനെതിരെയുള്ള പോരാട്ടത്തിൽ സംസ്ഥാനം വിജയിച്ചു എന്നത് വസ്തുതയല്ലേ.

ADVERTISEMENT

∙ 2018ൽ രോഗം വന്നപ്പോൾ കേരളത്തിന് അതു പുതുമയായിരുന്നു. അന്ന് രോഗം സ്ഥിരീകരിക്കാൻ മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം വേണ്ടിവന്നു. 91 ശതമാനമായിരുന്നു മരണ നിരക്ക്. ഇതു വ്യക്തമാക്കുന്നത് അന്ന് കേരളം ഒരു അദ്ഭുതവും കാണിച്ചിട്ടില്ലെന്നതാണ്. പക്ഷേ നിപ്പ വൈറസിനെ വിരട്ടിയോടിച്ചു എന്ന തരത്തിലായിരുന്നു പ്രചാരണം. അതിന്റെ അടിസ്ഥാനത്തിൽ സിനിമവരെ ഇറങ്ങി. എന്നാൽ ആ അനുഭവത്തിൽ‌നിന്നു പാഠം പഠിച്ചിരുന്നെങ്കിൽ ഇത്തവണത്തെ ദൗർഭാഗ്യകരമായ മരണങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. മരണനിരക്ക് വളരെ ഉയർന്നതായിരിക്കുമ്പോഴും വ്യാപകമായി പടരുന്ന രോഗമല്ല നിപ്പ. അത് സർക്കാർ മറച്ചുവച്ചു.

2018ൽ കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സാംപിൾ ശേഖരണത്തിനായി വവ്വാലുകളെ പിടികൂടാനുള്ള ശ്രമം (ചിത്രം: മനോരമ)

? ഇത്തവണ സംസ്ഥാനം നേരിട്ട പ്രധാന വെല്ലുവിളികൾ എന്തായിരുന്നു.

∙ നിപ്പ രോഗം വീണ്ടും വരാൻ സാധ്യതയുണ്ടെന്നു നമുക്ക് അറിയാമായിരുന്നു. എന്നാൽ രോഗ നിർണയത്തിനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞില്ല. രോഗ നിർണയത്തിന് ഇത്തവണയും മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്നു. അതുകാരണം രോഗ നിർണയത്തിൽ കാലതാമസമുണ്ടായി. ചികിത്സയ്ക്ക് ആവശ്യമായ പ്രത്യേക മരുന്നുകളോ സംവിധാനങ്ങളോ പ്രധാന ആശുപത്രികളിൽപോലും സജ്ജീകരിച്ചിരുന്നില്ല. 

കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റോൾ മന്ത്രിമാർ ഏറ്റെടുത്തു തുടങ്ങി. അതോടെ പൊതുജനാരോഗ്യമെന്നത് ‘മന്ത്രിഷോ’ ആയി മാറി. ടിവിയിൽ പ്രത്യക്ഷപ്പെടുന്നതിനും പിആർ പ്രവർത്തനം നടത്തുന്നതിനുമൊക്കെയായി മുൻതൂക്കം.

ഈ രോഗം കൈകാര്യം ചെയ്യുന്നതിനുള്ള നവീകരിച്ച ചികിത്സാ പ്രോട്ടോക്കോളും ഉണ്ടാക്കിയില്ല. ആരോഗ്യവകുപ്പ് ജീവനക്കാർക്ക് പരിശീലനം നൽകിയില്ല. ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ശ്രമങ്ങൾ നടന്നില്ല. പകർച്ചവ്യാധികളുടെ വ്യാപനവും പ്രതിരോധവും സിനിമ പോലെയല്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചല്ല മനുഷ്യ ജീവനുകളെക്കുറിച്ചാണ് ചിന്ത വേണ്ടത്. ചികിത്സയും പ്രതിരോധവും ഒരു തുടർപ്രക്രിയയാണ്. സംസ്ഥാന സർക്കാർ അതു മറന്നു പോവുകയാണ്. പ്രത്യേകിച്ച് ആരോഗ്യ മന്ത്രിമാർ.

ADVERTISEMENT

? നിപ്പയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ എങ്ങനെയാണു വിലയിരുത്തുന്നത്? ഈ മേഖല നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്.

∙ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ വകുപ്പാണ് ആരോഗ്യം. അതിന്റെ പ്രവർത്തനത്തിനു കൃത്യമായ ഒരു സംവിധാനമുണ്ട്. ജനസംഖ്യയുടെ 30,000 പേർക്ക് വീതം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അയ്യായിരം പേർക്ക് വീതം ഉപകേന്ദ്രങ്ങളും ഉണ്ട്. അയ്യായിരം പേർക്ക് രണ്ട് വീതം പരിശീലിപ്പിക്കപ്പെട്ട ആരോഗ്യ പ്രവർത്തകരുമുണ്ട്. ഇത് വലിയ ഒരു നെറ്റ്‌വർക്കാണ്. ഏതെങ്കിലും ഒരു പ്രദേശത്ത് മരണമോ സാംക്രമിക രോഗമോ ഗർഭധാരണമോ പ്രസവമോ മരണമോ ഒക്കെ ഉണ്ടായാൽ സ്വാഭാവികമായി അതിന്റെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകരിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തേണ്ടതാണ്. പക്ഷേ അതിന് ഈ സംവിധാനം കൃത്യമായി പ്രവർത്തിക്കണം.

Representative image by: shutterstock / REDPIXEL.PL

ആരോഗ്യ വകുപ്പ് ഒരു സേനയെപ്പോലെയാണ്. സൈന്യത്തെ നിരീക്ഷിക്കുന്നതും നേതൃത്വം നൽകുന്നതും അതിന്റെ കമാൻഡർ ഇൻ ചീഫുമാർ ആയിരിക്കും. ഒരു പ്രതിസന്ധിയുണ്ടായാൽ ആ സംവിധാനം സൈനിക മേധാവിയുടെ നിർദേശാനുസരണം കൃത്യമായി പ്രവർത്തിക്കും. ആരോഗ്യ വകുപ്പിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തിൽ അന്തിമ വാക്ക് ആരോഗ്യവകുപ്പ് ഡയറക്ടറാണ്. ഡയറക്ടർക്കു കീഴിൽ അഡിഷനൽ ഡയറക്ടർമാരുണ്ട്. അങ്ങനെത്തന്നെയാണ് ആ സംവിധാനം പ്രവർത്തിച്ചുകൊണ്ടിരുന്നത്. 

എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ അതിന്റെ സ്വഭാവം മാറി. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റോൾ മന്ത്രിമാർ ഏറ്റെടുത്തു തുടങ്ങി. അതോടെ പൊതുജനാരോഗ്യമെന്നത് ‘മന്ത്രിഷോ’ ആയി മാറി. ടിവിയിൽ പ്രത്യക്ഷപ്പെടുന്നതിനും പിആർ പ്രവർത്തനം നടത്തുന്നതിനുമൊക്കെയായി മുൻതൂക്കം. കോവിഡ് കാലത്ത് ആരോഗ്യ മന്ത്രി നടത്തിക്കൊണ്ടിരുന്ന പത്ര സമ്മേളനം മുഖ്യമന്ത്രി തട്ടിപ്പറിക്കുന്നത് നാം കണ്ടതാണ്. 

കോവിഡ് വ്യാപന കാലത്ത് വാർത്താ സമ്മേളനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. (ഫയൽ ചിത്രം)

കഴിഞ്ഞ രണ്ടു വർഷത്തോളം ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ വകുപ്പിന് സ്ഥിരം ഡയറക്ടർ ഇല്ലായിരുന്നു. മൂന്നോ നാലോ മാസമേ ആയുള്ളൂ പുതിയ ഒരാൾ ചുമതലയേറ്റിട്ട്. ‌എന്നിട്ടും അതു ചർച്ചയായില്ല. അതിനു കാരണം ആരോഗ്യ വകുപ്പിന്റെ വക്താവായി മന്ത്രിമാർ പ്രത്യക്ഷപ്പെടുന്നതാണ്. പുതിയ പൊതുജനാരോഗ്യ ബില്ലിലും പറയുന്നത് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേധാവി ആരോഗ്യവകുപ്പ് ഡയറക്ടർ ആണെന്നാണ്. എന്നാൽ ഡയറക്ടർ മുതൽ പ്രധാനപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും മാറ്റിനിർത്തപ്പെടുകയാണ്.

? രാഷ്ട്രീയ നേതൃത്വം അവരുടെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിൽ എന്താണു തെറ്റ്.

∙ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നയപരമായ തീരുമാനങ്ങൾ എടുക്കുക, പ്രവർത്തനങ്ങൾക്കാവശ്യമായ ധാർമിക പിന്തുണ നൽകുക എന്നതൊക്കെയാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ചുമതല. അവർതന്നെയാണ് രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കേണ്ടത്. എന്നാൽ ഇപ്പോഴത്തെ ഇടപെടലുകൾ അങ്ങനെയല്ല. സാങ്കേതിക കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാൻ ആരോഗ്യവകുപ്പിനു കഴിയുന്നില്ല. രാഷ്ട്രീയ ഇടപെടലുകൾ ആരോഗ്യ പ്രവർത്തകരെ സമ്മർദത്തിലാക്കുകയാണ്. രോഗങ്ങളുമായി ബന്ധപ്പെട്ടു കൃത്യമായ കണക്കുകൾ അല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിൽ തിരിമറി ഉണ്ടാകുന്നുണ്ട്. 

ആരോഗ്യരംഗത്ത് അയൽ സംസ്ഥാനങ്ങൾ വളരെയേറെ പുരോഗതി നേടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കേരളം പഴയ മേന്മ പറഞ്ഞു നടക്കുകയാണ്. കേരളം സ്വയം അതിനോട് താരതമ്യപ്പെടുത്തുകയാണ് വേണ്ടത്. എന്നാൽ ബിഹാറിനോടും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളോട് താരതമ്യം ചെയ്യുന്നതിലാണ് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിനു താൽപര്യം.

2018ൽ 23 നിപ്പ കേസുകൾ ഉണ്ടായെന്ന് അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറി പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. എന്നാൽ 18 കേസ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് സർക്കാർ ഇപ്പോഴും പറയുന്നത്. കോവിഡ്‌കാലത്തും ഈ പ്രവണത ശക്തമായിരുന്നു. രോഗം സ്ഥിരീകരിച്ചവരുടെയും മരിച്ചവരുടെയും കണക്കുകൾ കുറച്ചു കാണിക്കുന്നവർക്കാണ് ഈ മേഖലയിൽ അംഗീകാരം. താഴേത്തട്ടിൽനിന്നുള്ള കണക്കുകൾ യോജിപ്പിച്ചാണ് ദേശീയതലംവരെ എത്തിയിരുന്നത്.

ആ സംവിധാനത്തെയാണ് തകർത്തു കളഞ്ഞത്. കണക്കുകൾ കുറച്ചു കാണിക്കാൻ തുടങ്ങിയതോടെ ആരോഗ്യ വകുപ്പിന്റെ കണക്കുകളുടെ വിശ്വാസ്യത നഷ്ടമായി. ഭാവിയിൽ ഇതു തിരിച്ചടിയാവുന്നത് ആരോഗ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ധനസഹായം ലഭിക്കുന്നതിൽ ഉൾപ്പെടെയാണ്. കേന്ദ്ര സർക്കാരിന്റെയും മറ്റ് ഏജൻസിയുടെയും ഫണ്ട് പ്രതീക്ഷിച്ച രീതിയിൽ കേരളത്തിനു കിട്ടാത്ത സ്ഥിതിയാണ്.

? ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മികവുകൾ കൂടി കണക്കിലെടുക്കേണ്ടതല്ലേ.

∙ ആരോഗ്യരംഗത്ത് കേരളത്തിനു വലിയ നേട്ടങ്ങളുണ്ട്. എഴുപതുകൾ മുതൽ ഇക്കാര്യം ചർച്ചയാണ്. കുറഞ്ഞ സാമ്പത്തിക ശേഷിയുള്ള ഒരു സംസ്ഥാനം മെച്ചപ്പെട്ട ആരോഗ്യനിലവാരം പുലർത്തുന്നതാണ് പ്രധാനമായും കേരള മോഡൽ. ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക്, ആയുർ ദൈർഘ്യം എന്നിവയിലൊക്കെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. എന്നാൽ കേരളം എല്ലാ കാര്യത്തിലും മുന്നിലാണെന്നത് ഒരു തെറ്റിദ്ധാരണയാണ്. ആത്മഹത്യാ നിരക്ക്, റോഡപകട നിരക്ക് എന്നിവയിലൊന്നും നമ്മൾ ഒരു മാതൃക അല്ല. 

Representative image by: istock / hsyncoban

പ്രമേഹത്തിന്റെ തലസ്ഥാനം ആയിക്കൊണ്ടിരിക്കുകയാണ് കേരളം. ഇവിടുത്തെ ഭക്ഷണ രീതിക്കും അതിൽ പങ്കുണ്ട്. ആരോഗ്യരംഗത്ത് അയൽ സംസ്ഥാനങ്ങൾ വളരെയേറെ പുരോഗതി നേടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കേരളം പഴയ മേന്മ പറഞ്ഞു നടക്കുകയാണ്. അതിൽ അഭിരമിക്കുകയാണ്. കേരളം സ്വയം അതിനോട് താരതമ്യപ്പെടുത്തുകയാണ് വേണ്ടത്. എന്നാൽ ബിഹാറിനോടും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളോട് താരതമ്യം ചെയ്യുന്നതിലാണ് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിനു താൽപര്യം. അതിന്റെ തിരിച്ചടിയാണ് ഇപ്പോൾ നേരിടുന്നത്.

? എന്തൊക്കെയാണ് ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ.

∙ കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നം വാർധക്യമാണ്. ആയുർദൈർഘ്യം കൂടിയതുകാരണം വയോജനങ്ങളുടെ എണ്ണം വൻതോതിൽ വർധിക്കുകയാണ്. ഇപ്പോഴേ ഇക്കാര്യം നേരിടാൻ ഫലപ്രദമായ പരിപാടികളില്ല. ഇനിയൊരു 25 വർഷമൊക്കെ കഴിയുമ്പോൾ എന്തായിരിക്കും സ്ഥിതിയെന്ന് കണക്കാക്കി പദ്ധതികൾ നടപ്പാക്കണം. വികസിത രാജ്യങ്ങളിൽ വയോജനങ്ങൾക്ക് ചെന്നെത്താൻ കഴിയാത്ത സ്ഥലങ്ങളോ സംവിധാനങ്ങളോ ഇല്ല. എന്നാൽ ഇവിടെ ആരോഗ്യമുള്ളവർക്കുപോലും വേണ്ടത്ര സംവിധാനങ്ങളില്ല. 

Representative image by: istock / triloks

അതുകൊണ്ടുതന്നെ വയോജനങ്ങളുടെ പ്രശ്നം ആരോഗ്യ മേഖലയിൽ ഗൗരവമായി ചർച്ചചെയ്യപ്പെടണം. ചികിത്സാ സൗകര്യങ്ങളുടെ അഭാവമാണ് മറ്റൊന്ന്. കേരളത്തിലെ 70% രോഗികളും പോകുന്നത് സ്വകാര്യ ആശുപത്രികളിലേക്കാണ്. അതിനു പ്രധാന കാരണം സർക്കാർ ആശുപത്രികളിൽ പൊതുവേ അടിസ്ഥാന സൗകര്യങ്ങളിലെ കുറവും ജനങ്ങളുടെ സൗകര്യാർഥം സേവനങ്ങൾ ലഭ്യമാകാത്തതുമാണ്. മെഡിക്കൽ കോളജുകളിൽ യൂറോളജി ഉൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങളിൽ ശസ്ത്രക്രിയയ്ക്കെത്തുന്ന രോഗികൾ മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. 

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വൃക്കമാറ്റിവയ്ക്കൽ സംവിധാനത്തിന്റെ സ്ഥിതിയും ഇതാണ്. പലയിടത്തും ശസ്ത്രകിയയ്ക്ക് ആവശ്യത്തിന് ഉപകരണങ്ങളില്ല. ചില ഡോക്ടർമാർ സ്വന്തം കയ്യിലെ പണം മുടങ്ങി ഉപകരണങ്ങൾ വാങ്ങുന്നുണ്ട്. ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും സർക്കാർ ആശുപത്രികളിലില്ല. കോവിഡ്‌കാലത്തുപോലും വേണ്ടത്ര ജീവനക്കാരെ നിയമിച്ചിട്ടില്ല. ഇതൊക്കെ കാരണം സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ജോലിഭാരം കൂടുകയാണ്. സ്വകാര്യ ആശുപത്രികളിലെ ചെലവു താങ്ങാൻ പറ്റാത്തവർക്ക് ആ മേഖലയെയും ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമാണ്.

? പരിഹാര നിർദേശങ്ങൾ എന്തൊക്കെയാണ്.

കേരളത്തിലെ ആരോഗ്യ മേഖലയെക്കുറിച്ച് ഒരു ധവളപത്രം അത്യാവശ്യമാണ്. ഈ രംഗത്തെ സുതാര്യമായ വലിയ ഒരു കണക്കെടുപ്പാണ് വേണ്ടത്. അത് ഇതുവരെ ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട എല്ലാ മേഖലകളെയും വിദഗ്ധരെയും ഉൾപ്പെടുത്തിയുള്ള ചർച്ചകൾ നടക്കണം. കൃത്യമായ ആസൂത്രണം വേണം. അതനുസരിച്ചു വേണം തുടർ നടപടികൾ സ്വീകരിക്കാൻ. 25 വർഷത്തിനു ശേഷം ആരോഗ്യ മേഖല എങ്ങനെ ആയിരിക്കണമെന്ന കാര്യത്തിൽ ഒരു ദീർഘ വീക്ഷണമുണ്ടാകണം. 

Representative Photo by Arun SANKAR / AFP

അടിയന്തരമായി ചെയ്യേണ്ട മറ്റൊരു കാര്യം ആരോഗ്യവും പൊതുജനാരോഗ്യവകുപ്പും വിഭജിക്കുകയെന്നതാണ്. ചികിത്സയും പൊതുജനാരോഗ്യ സംവിധാനവും രണ്ടായിത്തന്നെ കാണണം. രോഗ നിർണയത്തിനും ചികിത്സയ്ക്കും ആശുപത്രികൾ വേണം. എന്നാൽ പൊതുജനാരോഗ്യ വിഷയങ്ങൾ പ്രത്യേകമായി കൈകാര്യം ചെയ്യണം.

സാംക്രമിക രോഗങ്ങൾ നേരത്തേ കണ്ടെത്തുക, രോഗവ്യാപന സാധ്യതകൾ തിരിച്ചറിയുക, ശുദ്ധജല മലിനീകരണം കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കുക, ഗർഭിണികൾ, ശിശുക്കൾ എന്നിവർക്കുള്ള മരുന്നുകളും വാക്സിനേഷനും സമയബന്ധിതമായി ലഭിച്ചെന്ന് ഉറപ്പു വരുത്തുക, വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുക, പകർച്ചവ്യാധി പ്രതിരോധത്തിനുള്ള ബോധവൽക്കരണം എന്നിങ്ങനെ പൊതുജനാരോഗ്യ വകുപ്പിന്റെ ഉത്തരവാദിത്തങ്ങൾ ധാരാളമുണ്ട്. 

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫോഗിങ്.

പണ്ടൊക്കെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഉച്ചവരെ രോഗികളെ ചികിത്സിച്ച് ബാക്കിയുള്ള സമയം പൊതുജനാരോഗ്യ പ്രവർത്തകർക്കൊപ്പം സമൂഹത്തിലേക്കിറങ്ങി പൊതുജനാരോഗ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുമായിരുന്നു. അങ്ങനെയാണ് ഇവിടെ പകർച്ചവ്യാധി പ്രതിരോധ സംവിധാനം ശക്തിപ്പെട്ടത്. ഇപ്പോൾ അത്തരം സംവിധാനം പാടേ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. രോഗ ചികിത്സയിൽ ഊന്നിയ ജോലിയുടെ അധിക ഭാരവും ഇതിന് കാരണമായിട്ടുണ്ട്.

ആരോഗ്യരംഗത്തിന് ഒരു താളമുണ്ടായിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു കൊണ്ടിരുന്ന ആ സംവിധാനത്തെ രാഷ്ട്രീയ നേതൃത്വവും ചില വകുപ്പു സെക്രട്ടറിമാരും ചേർന്ന് ‘ഹൈജാക്ക്’ ചെയ്തു വച്ചിരിക്കുകയാണ്. അതിൽനിന്ന് ഈ മേഖലയെ സ്വതന്ത്രമാക്കുക എന്നതും അനിവാര്യമാണ്.

English Summary: Exclusive interview with Dr. S.S. Lal, Former World Health Organization official and Head of Public Health at the Global Institute of Public Health