കൊച്ചി എടവനക്കാട് ഡിമൻഷ്യ പരിചരണ കേന്ദ്രത്തിലെ ഒരമ്മ, ഏതു നേരവും മരുന്ന് വേണമെന്ന ആവശ്യവുമായി എത്തും. പിന്നീട് നൽകാമെന്നു പറഞ്ഞാൽ സന്തോഷത്തോടെ തിരിച്ചു പോകും. കുറച്ച് കഴിയുമ്പോൾ ഇതേ ആവശ്യവുമായി വീണ്ടുമെത്തും. മൂന്ന് പെൺമക്കളാണ് ഈ അമ്മയ്ക്കുള്ളത്. ഇടയ്ക്കൊക്കെ ഒരു കൊച്ചുമകളെ കുറിച്ചു മാത്രം ഈ അമ്മ അവിടെയുള്ളവരോട് അന്വേഷിക്കും. അവളെ കണ്ടിരുന്നു, സംസാരിച്ചു, സുഖമായിരിക്കുന്നു എന്നു കേൾക്കുമ്പോൾ മാത്രം മുഖത്ത് ഒരുനല്ല ചിരി വരും. ഈ അടുത്ത് സ്ഥാപനം സന്ദർശിക്കാനെത്തിയ ഒരു പെൺകുട്ടിയെ കാണിച്ച് അമ്മയുടെ കൊച്ചുമകളാണെന്ന് സ്ഥാപന അധികൃതർ പറഞ്ഞു. ആ പെൺകുട്ടിയുടെ അടുത്തിരുന്ന് ഏറെ നേരം ആ അമ്മ സംസാരിച്ചു. കുറച്ചു കഴിഞ്ഞ് വീട്ടിൽ അമ്മ ഒറ്റയ്ക്കല്ലേ പൊയ്ക്കോളൂ, നേരം സന്ധ്യയായി എന്നു പറഞ്ഞ് യാത്രയാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ചെറിയ മറവി ഉണ്ടായാൽ പോലും വലിയ ഉത്കണ്ഠ അനുഭവിക്കുന്ന നമ്മളൊക്കെ അപ്പോൾ ആ അമ്മയുടെ കാര്യം ഒന്നോർത്തു നോക്കൂ. താൻ ആരാണെന്നു പോലും മറന്ന്, വീടോ നാടോ മക്കളോ ഒന്നും ഓർക്കാൻ കഴിയാതെ ജീവിക്കേണ്ടി വരുന്ന അൽസ്ഹൈമേഴ്സ് രോഗികളെക്കുറിച്ച്. നമ്മുടെ ചുറ്റും അൽസ്ഹൈമേഴ്സ് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. രോഗം തിരിച്ചറിഞ്ഞാൻ അത് അംഗീകരിക്കാൻ മടിക്കുന്നവരും സമൂഹത്തിൽ നിന്നു മറച്ചു വയ്ക്കാൻ ശ്രമിക്കുന്നവരും ഇപ്പോഴുമുണ്ട് എന്നതാണ് യാഥാർ‌ഥ്യം. 

പ്രതീകാത്മക ചിത്രം (ഫയൽ)
ADVERTISEMENT

∙ ആ അമ്മ പിന്നെ വന്നില്ല

അവിടെ നിന്ന് പോയതിനു ശേഷം മരുന്ന് ആവശ്യപ്പെട്ട് ആ അമ്മ വന്നിട്ടില്ലെന്നു മാത്രമല്ല, അമ്മയുടെ സ്വഭാവത്തിലും കാര്യമായ മാറ്റങ്ങളുണ്ടായി എന്നു പറയുന്നു എടവനക്കാട് ഡിമൻഷ്യ പരിചരണ കേന്ദ്രത്തിലെ അഡ‍്മിനിസ്ട്രേറ്റർ സിന്റോ പറയുന്നു. ഓർമകൾ നഷ്ടപ്പെട്ടവരാണെങ്കിൽ പോലും ചിലർക്ക് കുടുംബവുമായി ബന്ധപ്പെട്ട് ആരെയെങ്കിലുമോ അല്ലെങ്കിൽ അവർക്ക് ചെറുപ്പത്തിൽ ഉണ്ടായിരുന്ന എന്തെങ്കിലും കഴിവുകളെ കുറിച്ചോ ചെറിയ ഒരു ഓർമ അവശേഷിക്കുന്നുണ്ടാകും. അതിന് അനുകൂലമായി എന്തെങ്കിലും സംഭവിക്കുമ്പോൾ പെരുമാറ്റത്തിൽ വരെ മാറ്റങ്ങൾ സാധ്യമാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ സിന്റോ പറയുന്നു.

എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ അലഞ്ഞു നടന്ന ഒരു മറവി രോഗിയുടെ ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞ ഒരു സാഹചര്യവും എടവനക്കാട് ഡിമൻഷ്യ പരിചരണ കേന്ദ്രത്തിനുണ്ടായിട്ടുണ്ട്. പൊലീസാണ് ഈ വൃദ്ധനെ കേന്ദ്രത്തിലെത്തിക്കുന്നത്. അത്യാവശ്യം വേണ്ട പരിചരണമൊക്കെ നൽകി. എന്നാൽ എന്തൊക്കെ ചോദിച്ചിട്ടും ഒന്നിനും ഉത്തരം നൽകാൻ ഇദ്ദേഹത്തിനു കഴിയുന്നുമുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ പഴ്സ് പരിശോധിച്ചപ്പോൾ ഒരു ഫോട്ടോയും ഒരു തുണ്ടു പേപ്പറിൽ എഴുതിയ ഫോൺ നമ്പരും ലഭിച്ചു. ആ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ ഭാര്യയെ കിട്ടുകയും അവർ ഇവിടെ എത്തി അദ്ദേഹത്തെ കാണുകയും ചെയ്തു. അവരോടൊപ്പം തിരിച്ചു പോകാൻ അദ്ദേഹത്തിനു താൽപര്യമില്ലാത്തതുകൊണ്ടും കൂടെക്കൂട്ടിയാൽ ശരിയായ പരിചരണം നൽകാനുള്ള അവസ്ഥ ആ കുടുംബത്തിന് ഇല്ലാത്തതുകൊണ്ടും ഇന്നും എടവനക്കാട് കേന്ദ്രത്തിൽ അദ്ദേഹം സന്തോഷത്തോടെ വസിക്കുന്നു. ഇതുപോലെ ഇറങ്ങിപ്പോകാൻ സാധ്യതയുള്ള മറവി രോഗികളുടെ പഴ്സിലോ അവരെടുക്കാൻ സാധ്യതയുള്ള ബാഗിലോ മറ്റോ ബന്ധുക്കളുടെ ഫോൺ നമ്പരോ വിവരങ്ങളോ എഴുതി വച്ചാൽ ഉപകാരപ്രദവും അലഞ്ഞു തിരിയാതെ കണ്ടെത്താനുമാകും.

പ്രതീകാത്മക ചിത്രം (ഫയല്‍)

∙ ഓർമയുടെ മരണം

ADVERTISEMENT

ഓർമയുടെ മരണം, അതാണ് അൽസ്ഹൈമേഴ്സ് എന്ന രോഗം. ചെറിയ ഓർമക്കുറവിൽ തുടങ്ങി ഒടുവിൽ സ്വതന്ത്രമായ ആശയവിനിമയമോ യുക്തിപൂർണമായ സംസാരമോ സ്വാഭാവിക പ്രവർത്തനങ്ങളോ നടത്താൻ കഴിയാത്ത അവസ്ഥയിലേക്ക് മാറുന്ന രോഗം. മുൻകാലങ്ങളെ അപേക്ഷിച്ച് രോഗം കണ്ടെത്തുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ടെങ്കിലും രോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലും പരിചരണത്തിലും വേണ്ടത്ര ശ്രദ്ധ പതിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. 

മറവി രോഗികളുടെ പരിചരണം ഏറെ സങ്കീർണതകൾ നിറഞ്ഞ ഒന്നാണ്. പലപ്പോഴും അവരുടെ ബാലിശമായ നിർബന്ധങ്ങൾക്കു മുന്നിൽ കണ്ണടച്ച്, അക്രമങ്ങൾക്ക് ഇരയായി, മനസ് കൈവിട്ടു പോകാതെ നിൽക്കേണ്ടി വന്നേക്കാം. രോഗിയാണെന്ന് കുടുംബത്തോടൊപ്പം സമൂഹവും കൂടി അംഗീകരിക്കുമ്പോൾ മാത്രമേ രോഗീപരിചണം ശരിയായ വഴിക്കു നടക്കുകയുള്ളു. പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണമെന്നും സമൂഹത്തിന് എന്തൊക്കെ രോഗികൾക്ക് നൽകാനാകുമെന്നും നാം അറിഞ്ഞിരിക്കുകയും വേണം. ആലപ്പുഴ മെഡിക്കൽ കോളജിലെ മുൻ ന്യൂറോളജി പ്രഫസറും അൽസ്ഹൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) മുൻ ദേശീയ അധ്യക്ഷനുമായ ഡോ. റോബർട്ട് മാത്യു ലോക അൽസ്ഹൈമേഴ്സ് ദിനത്തിൽ മനോരമ ഓൺലൈൻ പ്രീമിയവുമായി സംസാരിക്കുന്നു. 

പ്രതീകാത്മക ചിത്രം (ഫയല്‍)

? അൽസ്ഹൈമേഴ്സ് രോഗികളുടെ എണ്ണം മുൻ വർഷത്തെക്കാൾ വർധനവാണോ കാണിക്കുന്നത്

∙ രോഗികളുടെ എണ്ണം കൂടുതലാണോ എന്നു സ്ഥിരീകരിക്കാനുള്ള പുതിയ കണക്കുകൾ എത്തിയിട്ടില്ല. രോഗികളുടെ എണ്ണം കൂടി എന്നതിനേക്കാൾ കൂടുതൽ രോഗികളെ കണ്ടെത്തുന്നു എന്നു വേണം പറയാൻ. എന്നിരുന്നാലും പ്രായമായവരുടെ എണ്ണം ലോകത്ത് കൂടുന്നതിന് ആനുപാതികമായി അൽസ്ഹൈമേഴ്സ് രോഗികളുെട എണ്ണവും കൂടുന്നുണ്ട്. 

ADVERTISEMENT

? അൽസ്ഹൈമേഴ്സ് എന്ന രോഗത്തെ അംഗീകരിക്കാൻ മുൻപ് സമൂഹം മടി കാണിച്ചിരുന്നു. ഇപ്പോൾ അതിൽ നിന്നു വ്യത്യാസം വന്നിട്ടുണ്ടോ

∙ തീർച്ചയായിട്ടും. പണ്ട് ഇതൊരു രോഗമാണെന്ന് പറയുമ്പോഴും ഈ രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരും ബന്ധുക്കളുമൊന്നും പലപ്പോഴും അംഗീകരിച്ചിരുന്നില്ല. ഇതൊക്കെ പെരുമാറ്റത്തിന്റെയും പ്രായത്തിന്റെയുമാണ്, വാശിയാണ്, രോഗം ഒന്നുമില്ല എന്ന രീതിയിലുള്ള സംസാരങ്ങളാണ് പലപ്പോഴും ബന്ധുക്കളുടെ ഭാഗത്തു നിന്നുണ്ടായിരുന്നത്. ഇപ്പോൾ ഇങ്ങനെ ഒരു രോഗം ഉണ്ടെന്നുള്ളതും ഡോക്ടർ ഇന്ന രോഗമാണെന്ന് പറയുമ്പോൾ അത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ പിന്നെ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും പരിചരണത്തെക്കുറിച്ചുമൊക്കെ സംശയങ്ങൾ ചോദിക്കുന്നവരുമുണ്ട്. മുൻപത്തെക്കാലും ഒരു സ്വീകാര്യതയുണ്ടെന്നത് ആശ്വാസകരമാണ്. 

? രോഗികളോടുള്ള സമീപനത്തിൽ സമൂഹത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നിട്ടുണ്ടോ

∙ അൽസ്ഹൈമേഴ്സ് രോഗമാണെന്ന് തിരിച്ചറിഞ്ഞ് ആ രീതിയിൽ രോഗികളോടു പെരുമാറുന്നതിൽ ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. പലപ്പോഴും രോഗം മൂർച്ഛിച്ച അവസ്ഥയിലാകും രോഗനിർണയം നടക്കുന്നത്. ഈ അവസ്ഥയിൽ രോഗിക്ക് പെരുമാറ്റവൈകല്യങ്ങൾ ധാരാളം കാണും. സഹകരിക്കാതിരിക്കുക, ദേഷ്യപ്പെടുക, ചീത്ത പറയുക, സാധനങ്ങൾ നശിപ്പിക്കുക തുടങ്ങിയ പ്രവൃത്തികൾ ഉണ്ടാകും. ഈ അവസ്ഥയിലേക്കെത്തുമ്പോഴാകും രോഗം കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ഉള്ളിന്റെ ഉള്ളിൽ രോഗം അംഗീകരിച്ചാൽ പോലും പല രീതിയിലുള്ള പെരുമാറ്റങ്ങളാണ് പൊതുവേ കണ്ടുവരുന്നത്. പെരുമാറ്റത്തിലെ വൈകല്യങ്ങൾ കാരണം ഒരു കാര്യവും നടക്കുന്നില്ല, ബുദ്ധിമുട്ടാണ് തുടങ്ങി വേറേ നിവർത്തി ഇല്ലാത്ത അവസ്ഥയിലാകും ഡോക്റുടെ അടുത്തെത്തുന്നത്. ഈ അസുഖമുണ്ട്, നല്ല ചികിത്സ കൊടുക്കണം എന്ന ചിന്തയിലായിരിക്കില്ല. ഇപ്പോഴും രോഗിയോടുള്ള സമീപനം അത്ര ആരോഗ്യകരമല്ല എന്നതാണ് സത്യം. 

Representative Image. (File Photo)

? രോഗ സ്ഥിരീകരണം കഴിഞ്ഞാൽ സമൂഹത്തിൽ നിന്നു മാറ്റി നിർത്താതെ നമ്മളോടൊപ്പം ചേർത്തു നിർത്താൻ എന്തൊക്കെ ചെയ്യാം

∙ രോഗം മനസ്സിലാക്കി കഴിഞ്ഞാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം അവരെ നമ്മുടെ കൂടെ ചേർത്തു നിർത്തുക എന്നതാണ്. എല്ലാ പ്രവർത്തനങ്ങളിലും അവരെ പങ്കാളികളാക്കുക. ചർച്ചകളിലും ചെറിയ വിനോദപ്രവൃത്തികളിലും വിവാഹം പോലുള്ള ചടങ്ങുകളിലുമൊക്കെ ഇവരെയും കൂടെ കൂട്ടാം. അതേസമയം ഇവർക്ക് രോഗം ഉണ്ടെന്നും അതിന്റെ പേരിലുള്ള വൈകല്യങ്ങൾ ഉണ്ടന്നുമുള്ള തിരിച്ചറിവ് നമ്മുടെ ഉള്ളിൽ ഉണ്ടായിരിക്കണം. പങ്കാളികളാക്കുമ്പോൾ അതിൽ മറ്റു പ്രശ്നങ്ങൾ വരാൻ പാടില്ല. രോഗികളില്‍ കുറച്ചു പേർക്കെങ്കിലും രോഗം ഉണ്ടെന്നുള്ള തിരിച്ചറിവും മറ്റുള്ളവരുെട മുൻപില്‍ രോഗം ഉണ്ടെന്ന് അംഗീകരിക്കാൻ താൽപര്യവും ഉണ്ടാകില്ല. അവരെ ചർച്ചകളിലൊക്കെ പങ്കാളികളാക്കുമ്പോൾ വളരെ കോൺഫിഡന്റായി അവിടിരുന്ന് ഓരോന്നും പറയാം. അതിൽ പലതും തെറ്റായിരിക്കാം, അല്ലെങ്കിൽ വസ്തുതയ്ക്ക് വിരുദ്ധമായിട്ടുള്ള കാര്യങ്ങളായിരിക്കാം. നമ്മളത് ഗൗരവമായിട്ട് എടുക്കാതിരിക്കണമെങ്കിൽ നമുക്ക് ഉളളിൽ ഇവരുടെ രോഗത്തെക്കുറിച്ച് ബോധം ഉണ്ടായിരിക്കണം. ഇവിടെ രണ്ടു വശമുണ്ട്, ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും വേണം, അതേസമയം ഇവർ രോഗികളാണ്, ഇവരുടെ പെരുമാറ്റത്തിൽ വൈകല്യങ്ങൾ ഉണ്ട് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കുകയും വേണം. 

? രോഗികൾക്ക് തങ്ങൾ രോഗികളാണെന്ന് അറിഞ്ഞു കൂടാത്ത അവസ്ഥയുണ്ടെന്നു ഡോക്ടർ പറഞ്ഞു. പക്ഷേ രോഗമാണെന്ന് അറിയാമെങ്കിലും അവർ അത് മറന്നു പോകുന്ന സാഹചര്യങ്ങളുമില്ലേ

∙ അതേ. ഈ രോഗത്തിന് പല ഘട്ടങ്ങളുണ്ട്. ആരംഭഘട്ടത്തെക്കുറിച്ചാണ് പറഞ്ഞത്. ആരംഭഘട്ടത്തിൽ ഇവർക്ക് ചെറിയ ചെറിയ മറവികൾ ഉണ്ടാകും. മറ്റു പല പ്രവർത്തനങ്ങളിലൂടെയും അത് ഇവർ മറച്ചു വയ്ക്കാൻ ശ്രമിക്കും. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല, മറന്നിട്ടില്ല എന്നുള്ള രീതിയിൽ വരുത്തി തീർക്കും. ഇതാണ് ആരംഭഘട്ടം. അടുത്ത ഘട്ടത്തിൽ അവർക്ക് മറവി ഉണ്ടെന്ന് അവർ തിരിച്ചറിയും. ഒരിക്കലും അത് സമൂഹത്തിനു മുന്‍പിൽ തുറന്നു പറയാൻ അവർക്ക് താൽപര്യം കാണില്ല. മൂന്നാമത്തെ ഘട്ടം ആകുമ്പോഴേക്കും അസുഖം ഉണ്ടെന്ന ധാരണയൊക്കെ പോകും. അവർക്ക് അസുഖത്തെക്കുറിച്ചോ ഒന്നിനെക്കുറിച്ചുമോ ധാരണയില്ലാതാകും. 

Photo Credit: Dmytro Zinkevych/ Shutterstock.com

? പ്രാരംഭ ലക്ഷണങ്ങൾ ഏത് പ്രായം മുതൽ ശ്രദ്ധിക്കണം? എന്തൊക്കെ ലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടത്

∙ 45–50 വയസ്സു മുതൽ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. വീണ്ടും വീണ്ടും മറക്കുക എന്നതുതന്നെയാണ് പ്രാരംഭ രോഗലക്ഷണം. സാധനങ്ങൾ എവിെടയെങ്കിലും കൊണ്ടു വച്ചിട്ട് അത് മറന്നുപോകുക, അത് തപ്പി നടക്കുക, ആളുകളുടെ പേരുകൾ കിട്ടാതിരിക്കുക, കുറച്ചു മുൻപ് പറഞ്ഞ കാര്യങ്ങൾ പോലും മറന്നു പോകുക ഇങ്ങനെയുള്ള മറവി സംബന്ധമായ പ്രശ്നങ്ങളാണ് ആദ്യ ലക്ഷണം. ഇതിനോടൊപ്പം കണക്കു കൂട്ടുന്നതിൽ വരുന്ന തെറ്റുകൾ, വഴി കണ്ടു പിടിക്കുന്നതിൽ വരുന്ന അപാകത, ഭാഷ കൈകാര്യം ചെയ്യുമ്പോൾ ശരിയായ വാക്ക് ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വരുക, പെരുമാറ്റത്തിൽ വരുന്ന വൈകല്യങ്ങൾ, ഇല്ലാത്ത ആൾക്കാർ നിൽക്കുന്നതായുള്ള ചിന്ത, മരിച്ചു പോയവർ ജീവിച്ചിരുപ്പുണ്ടെന്ന തോന്നൽ, അമിതമായ ഉത്കണ്ഠ, കോപം, വിഷാദം, അക്രമാസക്തരാകുക തുടങ്ങിയവയാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ. ശാരീരികമായിട്ടുള്ള വൃത്തി വേണ്ടരീതിയിൽ പാലിക്കാതെ വരിക, പഴയ വസ്ത്രങ്ങൾ തന്നെ ധരിച്ചുകൊണ്ടിരിക്കുക, എവിടെയെങ്കിലുമൊക്കെ  മലമൂത്രവിസർജനം നടത്തുക, അത് കൈകാര്യം ചെയ്യുക, വസ്ത്രം ധരിക്കാതെ പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടുക തുടങ്ങി രോഗം മൂർച്ഛിക്കുന്നതനുസരിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെടും.

? അൽസ്ഹൈമേഴ്സ് രോഗികളുടെ ആയുർദൈർഘ്യം എങ്ങനെ

∙ മറവി രോഗത്തിന്റെ ഭാഗമായി ആയുർദൈര്‍ഘ്യം  കുറയുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. അൽസ്ഹൈമേഴ്സ് രോഗനിർണയം നടത്തിക്കഴിഞ്ഞാൽ സാധാരണ 15 വർഷം വരെയാണ് രോഗി ജീവിച്ചിരിക്കുന്നത്. 

? മറവിരോഗത്തിന് ചികിത്സയില്ല എന്നത് ഒരു യാഥാർഥ്യമാണ്. എങ്കിലും രോഗം നിർണയിക്കപ്പെട്ടു കഴിഞ്ഞാൽ എന്തു ചികിത്സയാണ് നൽകുന്നത്

∙ മറവിരോഗത്തിന് ചികിത്സയില്ല. 100 രോഗികളെ എടുത്താല്‍ അതിലൊരു പത്തോ പതിനഞ്ചോ പേർക്ക് ഭാഗ്യമുണ്ടെങ്കിൽ ചികിത്സിച്ചു മാറ്റാനുള്ള ഒരു കാരണം ഉണ്ടാകും. തലയ്ക്കകത്തു വരുന്ന അണുബാധ, മെനിഞ്ജൈറ്റിസ്, തലയ്ക്കകത്തു വരുന്ന ചില മുഴകൾ, ചില ഭാഗങ്ങളിൽ വരുന്ന രക്തസ്രാവം ഇങ്ങനെത്തെ ഒറ്റപ്പെട്ട കുറച്ചു കാരണങ്ങൾ ഉണ്ടാകും. ഇതിലേതെങ്കിലും രോഗിക്ക് ഉണ്ടെങ്കിൽ അത് പരിഹരിക്കുമ്പോൾ മറവിരോഗം പരിഹരിക്കപ്പെടും. പക്ഷേ ബഹുഭൂരിപക്ഷം പേർക്കും ചികിത്സ ഇല്ല എന്നതാണ് സത്യം. ഇത് ചികിത്സിച്ചു മാറ്റാനുള്ള മരുന്നുകളൊന്നും ഇതുവരെയും ഇല്ല. കുറച്ചു കാലമായിട്ട് ചില മരുന്നുകൾ വിപണിയിലുണ്ട്. ഗുളികകളാണ്. അത് പതിവായി കഴിക്കുന്നതു വഴി അസുഖം മോശമാകുന്നതിന്റെ തോത് കുറച്ചു കുറയ്ക്കാൻ കഴിയും.

പ്രതീകാത്മക ചിത്രം (ഫയൽ)

അൽസ്ഹൈമേഴ്സ് ഡിമൻഷ്യയുടെ മരുന്നുകൾക്കുള്ള അനുമതി യുഎസിൽ ലഭിച്ചിട്ടുണ്ട്. വളരെ ചെലവേറിയ ചികിത്സയാണ്. ഒരു വർഷത്തേക്ക് 58,000 ഡോളറാണ് ചെലവു പറയുന്നത്. പക്ഷേ അസുഖത്തിന് മാറ്റം ഉണ്ടാകുമെന്ന് പറയാനും സാധിക്കില്ല. ഇത്തരത്തിലെ ചില ചികിത്സാരീതികൾ അടുത്ത കാലത്തായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഇതുവരെ ആ ചികിത്സാരീതി വന്നിട്ടില്ല. ഇനി ആരെങ്കിലും മരുന്ന് ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നുണ്ടോ എന്നും അറിയില്ല. എന്തൊക്കെയാണെങ്കിലും അൽസ്ഹൈമേഴ്സ് രോഗം ഇന്നും ചികിത്സിച്ചു മാറ്റാൻ പറ്റാത്ത രോഗമായി തുടരുകയാണ്.  

English Summary: On World Alzheimer's Day, Expert Dr Robert Mathew Talks about the Disease and How to Handle Patients.