2023 ഓഗസ്റ്റ് 12, പുലർച്ചെ 1.30. മൂന്നാറിനടുത്ത് മറയൂരിലെ കോട്ടക്കുളത്ത് സതീശന്റെ വീടിന്റെ പിൻവാതിലിൽ എന്തോ കാര്യമായ ശബ്ദം. ഉറങ്ങുകയായിരുന്ന ശ്രീലേഖ ഉണർന്നു. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് സതീശനെ വിളിച്ചുണർത്തി. മുറിയിലെ ലൈറ്റിട്ടു. തൊട്ടടുത്ത നിമിഷം വീട്ടിലെ ലൈറ്റ് എല്ലാം അണഞ്ഞു. ആരോ ഫ്യൂസ് ഊരിയതാണെന്ന് സതീശന് മനസ്സിലായി. കാരണം തൊട്ടടുത്ത വീട്ടില്‍ അപ്പോഴും ലൈറ്റുണ്ട്. അപ്പോഴേക്കും വാതിൽ പൊളിച്ച് മൂന്ന് പേർ വീടിനകത്ത് കയറിയിരുന്നു. സതീശൻ, ഭാര്യ ശ്രീലേഖ, എട്ടാംക്ലാസുകാരനായ മകൻ കവിജിത്ത്, രണ്ടര വയസ്സുകാരി ധനുശ്രീ (ശ്രീലേഖയുടെ സഹോദരിയുടെ മകൾ) എന്നിവർ പ്രതിരോധമെന്ന പോലെ മറ്റൊരു മുറിയിൽ കയറി വാതിലടച്ചു. വീടിനകത്ത് എത്തിയവരുടെ ലക്ഷ്യം കവർച്ചയെന്ന് വീട്ടുകാർ ഉറപ്പിച്ചു.

2023 ഓഗസ്റ്റ് 12, പുലർച്ചെ 1.30. മൂന്നാറിനടുത്ത് മറയൂരിലെ കോട്ടക്കുളത്ത് സതീശന്റെ വീടിന്റെ പിൻവാതിലിൽ എന്തോ കാര്യമായ ശബ്ദം. ഉറങ്ങുകയായിരുന്ന ശ്രീലേഖ ഉണർന്നു. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് സതീശനെ വിളിച്ചുണർത്തി. മുറിയിലെ ലൈറ്റിട്ടു. തൊട്ടടുത്ത നിമിഷം വീട്ടിലെ ലൈറ്റ് എല്ലാം അണഞ്ഞു. ആരോ ഫ്യൂസ് ഊരിയതാണെന്ന് സതീശന് മനസ്സിലായി. കാരണം തൊട്ടടുത്ത വീട്ടില്‍ അപ്പോഴും ലൈറ്റുണ്ട്. അപ്പോഴേക്കും വാതിൽ പൊളിച്ച് മൂന്ന് പേർ വീടിനകത്ത് കയറിയിരുന്നു. സതീശൻ, ഭാര്യ ശ്രീലേഖ, എട്ടാംക്ലാസുകാരനായ മകൻ കവിജിത്ത്, രണ്ടര വയസ്സുകാരി ധനുശ്രീ (ശ്രീലേഖയുടെ സഹോദരിയുടെ മകൾ) എന്നിവർ പ്രതിരോധമെന്ന പോലെ മറ്റൊരു മുറിയിൽ കയറി വാതിലടച്ചു. വീടിനകത്ത് എത്തിയവരുടെ ലക്ഷ്യം കവർച്ചയെന്ന് വീട്ടുകാർ ഉറപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ഓഗസ്റ്റ് 12, പുലർച്ചെ 1.30. മൂന്നാറിനടുത്ത് മറയൂരിലെ കോട്ടക്കുളത്ത് സതീശന്റെ വീടിന്റെ പിൻവാതിലിൽ എന്തോ കാര്യമായ ശബ്ദം. ഉറങ്ങുകയായിരുന്ന ശ്രീലേഖ ഉണർന്നു. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് സതീശനെ വിളിച്ചുണർത്തി. മുറിയിലെ ലൈറ്റിട്ടു. തൊട്ടടുത്ത നിമിഷം വീട്ടിലെ ലൈറ്റ് എല്ലാം അണഞ്ഞു. ആരോ ഫ്യൂസ് ഊരിയതാണെന്ന് സതീശന് മനസ്സിലായി. കാരണം തൊട്ടടുത്ത വീട്ടില്‍ അപ്പോഴും ലൈറ്റുണ്ട്. അപ്പോഴേക്കും വാതിൽ പൊളിച്ച് മൂന്ന് പേർ വീടിനകത്ത് കയറിയിരുന്നു. സതീശൻ, ഭാര്യ ശ്രീലേഖ, എട്ടാംക്ലാസുകാരനായ മകൻ കവിജിത്ത്, രണ്ടര വയസ്സുകാരി ധനുശ്രീ (ശ്രീലേഖയുടെ സഹോദരിയുടെ മകൾ) എന്നിവർ പ്രതിരോധമെന്ന പോലെ മറ്റൊരു മുറിയിൽ കയറി വാതിലടച്ചു. വീടിനകത്ത് എത്തിയവരുടെ ലക്ഷ്യം കവർച്ചയെന്ന് വീട്ടുകാർ ഉറപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ഓഗസ്റ്റ് 12, പുലർച്ചെ 1.30.

മൂന്നാറിനടുത്ത് മറയൂരിലെ കോട്ടക്കുളത്ത് സതീശന്റെ വീടിന്റെ പിൻവാതിലിൽ എന്തോ കാര്യമായ ശബ്ദം. ഉറങ്ങുകയായിരുന്ന ശ്രീലേഖ ഉണർന്നു. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് സതീശനെ വിളിച്ചുണർത്തി. മുറിയിലെ ലൈറ്റിട്ടു. തൊട്ടടുത്ത നിമിഷം വീട്ടിലെ ലൈറ്റ് എല്ലാം അണഞ്ഞു. ആരോ ഫ്യൂസ് ഊരിയതാണെന്ന് സതീശന് മനസ്സിലായി. കാരണം തൊട്ടടുത്ത വീട്ടില്‍ അപ്പോഴും ലൈറ്റുണ്ട്. അപ്പോഴേക്കും വാതിൽ പൊളിച്ച് മൂന്ന് പേർ വീടിനകത്ത് കയറിയിരുന്നു. സതീശൻ, ഭാര്യ ശ്രീലേഖ, എട്ടാംക്ലാസുകാരനായ മകൻ കവിജിത്ത്, രണ്ടര വയസ്സുകാരി ധനുശ്രീ (ശ്രീലേഖയുടെ സഹോദരിയുടെ മകൾ) എന്നിവർ പ്രതിരോധമെന്ന പോലെ മറ്റൊരു മുറിയിൽ കയറി വാതിലടച്ചു. വീടിനകത്ത് എത്തിയവരുടെ ലക്ഷ്യം കവർച്ചയെന്ന് വീട്ടുകാർ ഉറപ്പിച്ചു. 

ADVERTISEMENT

എന്നാൽ അതിക്രമിച്ച് കയറിയവർ വലിയൊരു വേലിക്കല്ല് കൊണ്ട് വാതിൽ തകർക്കാൻ ശ്രമിച്ചതോടെ എല്ലാവരും പേടിച്ചു വിറച്ചു. വീട്ടുകാരെ കൊല്ലുമെന്ന് വരെ സംശയം തോന്നുന്ന തരത്തിൽ അതിക്രമം. പിന്നീട് അരമണിക്കൂർ പോരാട്ടമായിരുന്നു; ജീവൻ രക്ഷിക്കാനുള്ള പോരാട്ടം. കള്ളന്മാർ വാതിലിന്റെ പൂട്ട് തല്ലിപ്പൊളിച്ചു. എന്നിട്ടും സതീശനും ശ്രീലേഖയും വാതിൽ തള്ളിപ്പിടിച്ചു. മോഷ്ടാക്കൾ അതിക്രമം നടത്തുന്നതിനിടെ, വീടിനു പുറത്തുകൂടി പൊലീസ് പോകുന്നത് സതീഷിന്റെ മകൻ കവിജിത്ത് കണ്ടിരുന്നു. തുടർന്ന് വീട്ടുകാർ ഒച്ചയുണ്ടാക്കി വിളിച്ചെങ്കിലും പൊലീസ് ഇവരെ കേട്ടില്ല. എന്നാൽ പൊലീസിന്റെ സാമീപ്യം മനസ്സിലായതോടെ അക്രമികൾ രക്ഷപെടുകയായിരുന്നു. ഇതിനിെട, സതീശൻ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. എന്നാൽ അവരെത്തുന്നതിനു മുന്നേ കള്ളന്മാർ രക്ഷപ്പെട്ടിരുന്നു. കൊലവിളിയോടെയാണ് മോഷ്ടാക്കൾ വീട്ടിൽ നിന്നിരുന്നതെന്ന് സതീഷും ഭാര്യയും പറയുന്നു. 

∙ കൂട്ടിന് നാട്ടുകാർ, മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിൽ

വൈകാതെ തന്നെ പൊലീസ് സതീശന്റെ വീട്ടിലെത്തി. ആ രാത്രി തന്നെ അക്രമികളെ അന്വേഷിച്ച് പൊലീസ് കളത്തിലിറങ്ങി. ഇതിനിടെ, വെളുപ്പിന് അഞ്ചരയോടെ ഒരു വാഹനം നായക്കുട്ടികളുമായി ചട്ടമൂന്നാറിലെ ചെക്പോസ്റ്റിലെത്തി. നായ കുരച്ചതോടെ പൊലീസിന് സംശയമായി. മോഷ്ടാക്കളുടെ വാഹനത്തെ പൊലീസ്  പിൻതുടർന്നതോടെ കാർ ഉപേക്ഷിച്ച് നാലു പേർ തേയിലത്തോട്ടത്തിനുള്ളിൽ കയറി. ഇതോടെ പൊലീസ് മറയൂർ ടൗണിലും പള്ളനാട്ടുമുള്ള നാട്ടുകാരുടെ സഹായത്തോടെ തേയിലത്തോട്ടം അരിച്ചു പെറുക്കാനാരംഭിച്ചു. ഇതിനിടെ, പൊലീസിനു നേർക്ക് കല്ലേറുണ്ടായി. എങ്കിലും പൊലീസിന്റെയും നാട്ടുകാരുടെയും കൈക്കരുത്തിനു മുന്നിൽ മോഷ്ടാക്കൾ കീഴടങ്ങുകയായിരുന്നു. 

കൊലപാതകം, കവർച്ച, മോഷണം, ആക്രമണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയായ മുപ്പടാതി അമ്മൻ കോവിൽ സ്ട്രീറ്റ് സ്വദേശി ബാലമുരുകൻ (33), കൊലക്കേസ് പ്രതിയായ തെങ്കാശി ചെമ്പട്ടി മാരിയമ്മൻ കോവിൽ സ്ട്രീറ്റ് ഗണേശന്റെ മകൻ തമിഴ് സെൽവൻ (23), മധുര ചൊക്കലിംഗപുരം സ്വദേശി ദിലീപ് (23), ശിവഗംഗ തിരുപ്പത്തൂർ സ്വദേശി ചക്രവർത്തി ഹൈദരലി (42) എന്നിവരാണ് അന്ന് പിടിയിലായ നാലു പേർ. പൊലീസിനെ കണ്ട് ഓടുന്നതിനിടെ ദിലീപിന് വീണു പരിക്കേൽക്കുകയും ചെയ്തു. 

ADVERTISEMENT

സേലം സെൻട്രൽ ജയിലിൽ വച്ചാണ് ബാലമുരുകൻ തമിഴ് സെൽവനെ പരിചയപ്പെടുന്നത്. ബാലമുരുകനേക്കാൾ ക്രൂരനായ ക്രിമിനലാണ് സെൽവൻ. തമിഴ്നാട്ടിലെ പ്രമുഖ നേതാവിനെ കൊന്ന പ്രതികൾക്ക് താമസ സൗകര്യമൊരുക്കിയ നിര്‍മല എന്ന തൊഴിലാളി സ്ത്രീയുടെ തല വെട്ടിയെടുത്ത കേസിൽ ഉൾപ്പെടെ പ്രതിയായിരുന്നു സെൽവൻ. ദിലീപ് സെൽവന്റെയും ചക്രവർത്തി ഹൈദരലി ബാലമുരുകന്റെയും സുഹൃത്താണ്.

ഓഗസ്റ്റ് 12ന് കോട്ടക്കുളത്ത് സതീശന്റെ വീട്ടിലെ മോഷണത്തിനു ശേഷം പിടിയിലായ ബാലമുരുകനും സംഘവും

∙ കുരുക്കിയത് ആ നായ മോഷണം

സതീശന്റെ വീട് കുത്തിത്തുറന്ന് വീട്ടുകാരെ അപായപ്പെടുത്താൻ വരെ ശ്രമിച്ചെങ്കിലും വീട്ടുകാർ ചെറുത്തു നിന്നതു കൊണ്ട് കാര്യമായ മോഷണം നടത്താൻ സംഘത്തിനു പറ്റിയിരുന്നില്ല. അതുകൊണ്ടു തന്നെ മറ്റൊരിടത്ത് മോഷണം നടത്താൻ തീരുമാനിച്ചു. എന്നാൽ സതീശന്റെ വീട്ടിലെ മോഷണം അറിഞ്ഞെത്തിയ പൊലീസ് പ്രധാന വഴികളിലെല്ലാം പരിശോധന ആരംഭിച്ചതോടെ സംഘം ഇടവഴികളിലേക്ക് മാറി. ഇതിനിടെയാണ് പത്തടിപ്പാലത്തുള്ള പുഷ്പാംഗദന്റെ വീടിനു സമീപമെത്തിയത്. ഇവിടെ കൂടിനു പുറത്തു കെട്ടിയിട്ടിരുന്ന നായക്കുട്ടികളെ കണ്ട സംഘം അവയെ മോഷ്ടിക്കുകയായിരുന്നു. ഈ നായക്കുട്ടികൾ കുരച്ചതാണ് പൊലീസിന് സംശയം ഉയരാൻ കാരണം. 

∙ ആദ്യം കളമൊരുക്കൽ, പിന്നെ കൂട്ടാളികളെ ഇറക്കൽ

ADVERTISEMENT

ഒരു വർഷം മുൻപാണ് ബാലമുരുകൻ മറയൂരിലെ കരിമ്പിൻ തോട്ടത്തിൽ ജോലിക്ക് എത്തിയത്. അവിടെ ഉടമയുടെ വിശ്വസ്ത ജോലിക്കാരനായി കൂടി. എന്നാൽ മോഷണത്തിനുള്ള കളമൊരുക്കുകയായിരുന്നു ബാലമുരുകൻ. തുടർന്ന് ഭാര്യയെയും മകളെയും കൊണ്ടു വന്ന് മറയൂരിലെ മുരുകൻ മലയിൽ താമസമാക്കി. ഇതിനിടെ, സ്ഥലമെല്ലാം മനസ്സിലാക്കി നാട്ടിൽ നിന്ന് കൂട്ടാളികളെയും മറയൂരിലേക്ക് ഇറക്കിയിരുന്നു. തുടർന്ന് നടന്നത് മോഷണങ്ങളുടെ ഒരു പരമ്പരയാണ്. ഒരു വർഷമായി മറയൂരിൽ ഇത്തരത്തിൽ മോഷണങ്ങൾ നടന്നെങ്കിലും കുറ്റവാളികളിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇത്ര മോഷണം നടത്തിയിട്ടും പിടിക്കപ്പെട്ടില്ലെന്ന അമിത ആത്മവിശ്വാസമാണ് ബാലമുരുകനെ കോട്ടക്കുളത്തെ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. 

ഓഗസ്റ്റ് 12ന് കോട്ടക്കുളത്ത് സതീശന്റെ വീട്ടിൽ നടന്ന മോഷണത്തിലും അതിക്രമത്തിലും തെളിവു ശേഖരിക്കുന്നതിനായി എത്തിയ ഡോഗ് സ്ക്വാഡ്. സമീപം വീടിന്റെ വാതിൽ പൊളിക്കാൻ ഉപയോഗിച്ച കല്ലും കാണാം.

മറയൂരിൽ നിന്ന് ഇടയ്ക്കിടയ്ക്ക് നാട്ടിലേക്ക് പോകുന്ന ബാലമുരുകൻ തിരിച്ചെത്തുന്നത് കാറിലാണ്. സെക്കൻഡ് ഹാൻഡ് കാർ വാങ്ങി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് മുൻപ് വിൽക്കുന്നതാണ് പതിവ്. കോട്ടക്കുളത്ത് സതീശന്റെ വീട്ടിൽ മോഷണത്തിനെത്തിയതും ഇത്തരത്തിലുള്ള ഒരു ആൾട്ടോ കാറിലാണ്. വണ്ടിപ്പെരിയാറിൽ നിന്ന് കാർ വാങ്ങി അതിൽ കുമളി–മൂന്നാർ വഴി മറയൂരിലേക്ക് വരുകയായിരുന്നു. തുടർന്ന് മറയൂർ ഗവ. ഹൈസ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണ ജോലിക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കട്ടപ്പാര എടുത്തു. ഇതാണ് സതീശന്റെ വീടിന്റെ വാതിൽ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ചത്. 

∙ 33 വയസ്സിനിടെ കൊലക്കേസ്, ഗുണ്ടാനേതാവ്

തമിഴ്നാട്ടിൽ 53 കേസുകളിൽ പ്രതി. ഗുണ്ടാനേതാവ്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ വകവരുത്തിയ കൊടുംകുറ്റവാളി. ഇതൊക്കെയാണ് മറയൂർ പൊലീസ് ബാലമുരുകനെ കുറിച്ച് പറയുന്ന കാര്യങ്ങൾ. മറയൂരിൽ ഒരു വർഷമായി 20 വീടുകളിൽ കയറി മോഷണം. ഒടുവിൽ കോട്ടക്കുളത്ത് മോഷണവും അതിക്രമവും കൊലപാതകശ്രമവും നടത്തിയ കേസിൽ പിടിയിലായി. 

തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ കടയം രാമനദി ഗ്രാമത്തിലാണ് ബാലമുരുകന്റെ ജനനം. വർഷങ്ങളോളം തമിഴ്നാട്ടിൽ ഗുണ്ടാ സംഘത്തലവനായി പ്രവർത്തിച്ചു. 5 കൊലക്കേസ് ബാലമുരുകന്റെ പേരിൽ തമിഴ്നാട്ടിലുണ്ടെന്നാണ് പൊലീസ് ഭാഷ്യം. മാല പൊട്ടിക്കൽ, പിടിച്ചുപറി, ഗുണ്ടാപ്രവർത്തനം, മോഷണം എന്നിവയിൽ കേസ് കൂടിയപ്പോൾ നാട്ടിൽ നിൽക്കാൻ സാധിക്കാതെയാണ് ചുരുളി സിനിമയിലെ പോലെ ബാലമുരുകനും കാടുകയറിയത്. ചുരുളി സിനിമയിൽ തങ്കൻചേട്ടന്റെ പറമ്പിൽ റബറിന് കുഴിക്കുത്തൽ ആണെങ്കിൽ മറയൂരിൽ കരിമ്പിൻ കാട്ടിലായിരുന്നു ബാലമുരുകന്റെ ജോലി.

∙ കസ്റ്റഡിയിൽ നിന്ന് ചാടുന്നു

ബാലമുരുകനുമായി ബന്ധപ്പെട്ട പൊലീസിന്റെ തലവേദന പക്ഷേ, ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മോഷണത്തിന്റെ അന്വേഷണത്തിനായി പൊലീസ് ബാലമുരുകനെയും നാലു പേരെയും ഓഗസ്റ്റ് 19ന് കസ്റ്റഡിയിൽ വാങ്ങി. ഒരു വർഷമായി മറയൂരിൽ നടന്ന മോഷണങ്ങളുടെ തൊണ്ടിമുതൽ കണ്ടെത്തുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. ബാലമുരുകന്റെ സ്വദേശമായ തെങ്കാശിയിൽ എത്തി അന്വേഷണവും തെളിവെടുപ്പും കഴിഞ്ഞ് തിരിച്ച് ദിണ്ടുഗൽ–കൊടൈറോഡ് ടോൾഗേറ്റിൽ എത്തിയപ്പോൾ ബാലമുരുകന് ശുചിമുറിയിൽ പോകണമെന്ന് ആവശ്യം.

സമയം രാത്രി ഒരു മണി. പ്രതികളെ കസ്റ്റഡി കാലാവധിക്ക് മുൻപ് തിരികെയെത്തിക്കാൻ രാത്രി തന്നെ തിരിച്ചെത്താനായിരുന്നു പൊലീസിന്റെ  ശ്രമം. എന്നാൽ ഇതിനെ ബാലമുരുകൻ കൃത്യമായി മുതലെടുത്തു. ശുചിമുറിയിൽ‌ നിന്ന് പുറത്തിറങ്ങിയിപ്പോൾ വീണ്ടും വിലങ്ങണിയിക്കാൻ ശ്രമിച്ച എസ്ഐയുടെ  ‌‌തലയ്ക്കടിച്ച് തള്ളി വീഴ്ത്തി. എന്നിട്ട് ഓടി. പൊലീസിന്റെ അംഗബലം കുറവായിരുന്നു. സമീപ പ്രദേശങ്ങളിൽ തിരിച്ചിൽ നടത്തിയെങ്കിലും ബാലമുരുകനെ കിട്ടിയില്ല. ഉടൻതന്നെ അമ്മയ്നായ്ക്കണൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി, അവിടത്തെ പൊലീസ് സഹായത്തോടെ തിരച്ചിൽ തുടർന്നു. എന്നിട്ടും കണ്ടെത്താനായില്ല.

∙ വേഷം മാറുന്നതിൽ വിദഗ്ധൻ

വേഷം മാറുന്നതാണ് ബാലമുരുകന്റെ ഒരു കഴിവ്. മറയൂരിൽ ലുങ്കിയും ബനിയനും ഇട്ട് കരിമ്പിൻ തോട്ടത്തിലെ തൊഴിലാളി. കാറിൽ കയറിയാൽ കൂളിങ് ഗ്ലാസും ഷൂസുമിട്ട് ജെന്റിൽമാൻ ലുക്ക്. ഇങ്ങനെ ഏത് വിധത്തിലും വേഷം മാറും ബാലമുരുകൻ. പൊലീസിൽ നിന്ന് രക്ഷപ്പെട്ടു പോകുന്നതും ഇത്തരത്തിലുള്ള വേഷം മാറലിലൂടെയാണെന്ന് പറയുന്നു. തമിഴ്നാട് പൊലീസിൽ നിന്ന് രക്ഷപ്പെടാനാണ് ബാലമുരുകൻ വേഷം മാറി തുടങ്ങിയത്. മറയൂരിൽ പൊലീസിൽ പിടിയിലായി ബാലമുരുകന്റെ ഫോൺ പരിശോധിച്ചപ്പോൾ വ്യത്യസ്തമായ വേഷത്തിലുള്ള ഫോട്ടോകളും പങ്കു വച്ചു. 

∙ വേഷം മാറിയിട്ടും രക്ഷയില്ല, വീണ്ടും പിടിയിൽ 

തമിഴ്നാട് പൊലീസിന്റെ പ്രത്യേക സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ പ്രതി പിടിയിലായത്. തെങ്കാശി അംബാസമുദ്രം രാമനദി ഡാമിന് സമീപത്തുള്ള കൃഷിയിടത്തിലെ കെട്ടിടത്തിനുള്ളിൽ നിന്ന് സെപ്റ്റംബർ ഒന്നിന് പ്രതിയെ പിടികൂടുകായിരുന്നു. പൊലീസിനെ ആക്രമിച്ച് രക്ഷപെട്ട ബാലമുരുകൻ ചെന്നൈയിൽ എത്തി തല മുണ്ഡനം ചെയ്ത് താടിയും മീശയും വടിച്ച് രൂപം മാറിയാണ് പിന്നീട് സഞ്ചരിച്ചത്. പിന്നീട് അംബാ സമുദ്രത്തിന് സമീപം രാമനദി ഭാഗത്ത് ഒളിവിൽ കഴിയുന്ന വിവരം അന്വേഷണത്തിലൂടെ കണ്ടെത്തി പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു. 

കസ്റ്റഡിയിൽ നിന്നു ചാടിപ്പോയ ബാലമുരുകനെ തെങ്കാശിയിൽ നിന്നു പിടികൂടിയ ശേഷം തിരിച്ചെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ അനുമോദിക്കുന്നു

മറയൂർ ഇൻസ്പെക്ടർ ടി.ആർ.ജിജു, എസ്ഐ അശോക് കുമാർ, സിപിഒമാരായ എൻ.എസ്.സന്തോഷ്, ജോബി ആന്റണി, വി.വി.വിനോദ്, ബോബി എം.തോമസ്, സജുസൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും തമിഴ്നാട് അങ്കാലം പൊലീസിലെ സ്പെഷ്യൽ ടീം അംഗങ്ങളായ എസ്ഐ ശേഷ ഗിരി, ഹെഡ് കോൺസ്റ്റബിൾമാരായ എ.ബാലമുരുകൻ, മോഹൻ രാജ്, കുമാർ ശ്രീനിവാസൻ, കെ.ലിജു, ജി.മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

∙ അത് വീഴ്ച തന്നെയാണ് 

ബാലമുരുകൻ ചാടിപ്പോയ സംഭവത്തിൽ എസ്ഐ പി.ജി.അശോക് കുമാർ, എഎസ്ഐ ബോബി എം.തോമസ്, ഹെഡ് കോൺസ്റ്റബിൾ എൻ.എസ്.സന്തോഷ്, സിപിഒമാരായ വിനോദ്, ജോബി ആന്റണി എന്നിവർ‍ ഡിജിപി സസ്പെൻഡ് ചെയ്തിരുന്നു. ബാലമുരുകൻ ദിണ്ടുഗലിൽ വച്ച് എസ്ഐ അശോക് കുമാറിനെ ആക്രമിച്ചാണ് കടന്നു കളഞ്ഞത്. തുടർന്ന് സെപ്റ്റംബർ ഒന്നിന് തെങ്കാശിയിൽ നിന്ന് പ്രതിയെ പിടികൂടി മറയൂരിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. എങ്കിലും പ്രതി രക്ഷപ്പെട്ടത് പൊലീസിന്റെ വീഴ്ച തന്നെയാണ് എന്നുള്ള റിപ്പോർട്ടിന്മേലാണ് ഡിഐജി സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

 

English Summary: After Many Twists and Turns, Infamous Thief Balamurugan Got Arrested, A Real Thriller.