ടാറിട്ട റോഡ് വന്നത് അടുത്തിടെ, താമസിക്കാൻ സ്ഥലമില്ല; എന്നിട്ടും കേന്ദ്രത്തിന് പ്രിയം! ടൂറിസത്തിൽ അദ്ഭുതമാകുമോ ഈ ഗ്രാമങ്ങൾ?
രാജ്യത്തെ മികച്ച ടൂറിസം ഗ്രാമങ്ങൾക്കുള്ള കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പുരസ്കാരങ്ങൾ ലഭിച്ചത് അധികമാരും കേൾക്കാത്ത രണ്ടു ഗ്രാമങ്ങൾക്കാണ്. ബംഗാളിലെ മുർഷിദാബാദിലെ കിരിതേശ്വരി ഗ്രാമവും അസമിലെ ബിശ്വനാഥ് ഘാട്ടും. ഗ്രാമവാസികളെയെല്ലാം അമ്പരപ്പിച്ച ഒരു നേട്ടമായിരുന്നു അത്. പക്ഷേ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് തങ്ങളുടെ തീരുമാനത്തിൽ അദ്ഭുതമൊന്നും തോന്നിയില്ല. കാരണം, ഗ്രാമങ്ങളുടെ സാംസ്കാരിക പൈതൃകവും ഭാവിയിലെ വികസനസാധ്യതകളും മുന്നിൽ കണ്ടായിരുന്നു കേന്ദ്ര പുരസ്കാരം ഈ ചെറുഗ്രാമങ്ങൾക്ക് നൽകിയത്. അധികം വൈകാതെതന്നെ ഇന്ത്യയുടെ ടൂറിസം പട്ടികയിൽ രണ്ടു പടങ്ങളും ഇടംപിടിച്ചു നിറഞ്ഞു നിൽക്കുമെന്നു ചുരുക്കം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 795 അപേക്ഷകളിൽനിന്നാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ലോകടൂറിസം ദിനമായ സെപ്റ്റംബർ 27ന് ഇവർക്കുളള പുരസ്കാരങ്ങളും ഡൽഹിയിൽ സമ്മാനിച്ചു. മുർഷിദാബാദിൽ നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ ബംഗാളിന്റെ എല്ലാ തനത് ഗ്രാമീണ രൂപഭാവങ്ങളുമായി നിലകൊള്ളുന്ന കിരിതേശ്വരി ഗ്രാമത്തിലെത്താം. സത്യത്തിൽ. ഗ്രാമത്തിലുള്ളവർ വിളിക്കുന്ന പേര് കിരിത്കോന എന്നാണ്. പുറത്തുനിന്നുള്ളവരിട്ട പേരാണ് കിരിതേശ്വരി. പ്രശസ്തമായ 51 ശക്തിപീഠങ്ങളിലൊന്നായ കിരിതേശ്വരി ക്ഷേത്രം ഈ ഗ്രാമത്തിലാണുള്ളത്.

രാജ്യത്തെ മികച്ച ടൂറിസം ഗ്രാമങ്ങൾക്കുള്ള കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പുരസ്കാരങ്ങൾ ലഭിച്ചത് അധികമാരും കേൾക്കാത്ത രണ്ടു ഗ്രാമങ്ങൾക്കാണ്. ബംഗാളിലെ മുർഷിദാബാദിലെ കിരിതേശ്വരി ഗ്രാമവും അസമിലെ ബിശ്വനാഥ് ഘാട്ടും. ഗ്രാമവാസികളെയെല്ലാം അമ്പരപ്പിച്ച ഒരു നേട്ടമായിരുന്നു അത്. പക്ഷേ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് തങ്ങളുടെ തീരുമാനത്തിൽ അദ്ഭുതമൊന്നും തോന്നിയില്ല. കാരണം, ഗ്രാമങ്ങളുടെ സാംസ്കാരിക പൈതൃകവും ഭാവിയിലെ വികസനസാധ്യതകളും മുന്നിൽ കണ്ടായിരുന്നു കേന്ദ്ര പുരസ്കാരം ഈ ചെറുഗ്രാമങ്ങൾക്ക് നൽകിയത്. അധികം വൈകാതെതന്നെ ഇന്ത്യയുടെ ടൂറിസം പട്ടികയിൽ രണ്ടു പടങ്ങളും ഇടംപിടിച്ചു നിറഞ്ഞു നിൽക്കുമെന്നു ചുരുക്കം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 795 അപേക്ഷകളിൽനിന്നാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ലോകടൂറിസം ദിനമായ സെപ്റ്റംബർ 27ന് ഇവർക്കുളള പുരസ്കാരങ്ങളും ഡൽഹിയിൽ സമ്മാനിച്ചു.
മുർഷിദാബാദിൽ നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ ബംഗാളിന്റെ എല്ലാ തനത് ഗ്രാമീണ രൂപഭാവങ്ങളുമായി നിലകൊള്ളുന്ന കിരിതേശ്വരി ഗ്രാമത്തിലെത്താം. സത്യത്തിൽ. ഗ്രാമത്തിലുള്ളവർ വിളിക്കുന്ന പേര് കിരിത്കോന എന്നാണ്. പുറത്തുനിന്നുള്ളവരിട്ട പേരാണ് കിരിതേശ്വരി. പ്രശസ്തമായ 51 ശക്തിപീഠങ്ങളിലൊന്നായ കിരിതേശ്വരി ക്ഷേത്രം ഈ ഗ്രാമത്തിലാണുള്ളത്. ഭാഗീരഥി പുഴയുടെ തീരത്തുള്ള ഈ ഗ്രാമത്തിൽ സഞ്ചാരികളെത്തുന്നത് അപൂർവമായാണ്. പക്ഷേ സീസണിൽ ക്ഷേത്രത്തിൽ തീർഥാടകർ എത്തും. മഹിഷമർദിനി ക്ഷേത്രം എന്നും ഈ ക്ഷേത്രത്തെ പ്രദേശവാസികൾ വിളിക്കാറുണ്ട്.
ഗ്രാമത്തെ രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം ഗ്രാമമായെങ്കിലും ഗ്രാമവാസികൾക്ക് അമ്പരപ്പ് വിട്ടുമാറാതിരിക്കാൻ കാരണമുണ്ട്. ഈയടുത്ത കാലത്താണ് ഗ്രാമത്തിലേക്ക് ടാറിട്ട റോഡ് തന്നെ എത്തിയത്. താമസിക്കാനൊരു ഹോട്ടലോ ലോഡ്ജോ പോലും ഇവിടെയില്ല. തീർഥാടകർ എത്തുന്ന നേരങ്ങളിൽ മാത്രമാണ് ഇവിടുത്തെ കടകളിലും മറ്റും കച്ചവടം കാര്യമായി നടക്കുന്നതു പോലും. പക്ഷേ, പുതിയ ബഹുമതി ഗ്രാമത്തിന്റെ വികസനത്തിന് കാരണമാകുമെന്ന് പലരും വിശ്വസിക്കുന്നു. വിനോദസഞ്ചാരികളെയും തീർഥാടകരെയും ആകർഷിക്കുന്നതിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ബംഗാൾ ടൂറിസം വകുപ്പും വ്യക്തമാക്കിക്കഴിഞ്ഞു.
∙ സൗഹാർദത്തിന്റെ കിരിതേശ്വരി ഗ്രാമവും ക്ഷേത്രവും
യാഗാഗ്നിയിൽ ജീവത്യാഗം ചെയ്ത സതീദേവിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ശക്തിപീഠം. ബ്രഹ്മാവിന്റെ പുത്രനായിരുന്ന ദക്ഷന്റെ മകളായിരുന്നു സതീദേവി. പരാശക്തിയുടെ അവതാരം. പരമശിവനാണ് സതീദേവിയെ വിവാഹം ചെയ്തത്. എന്നാൽ പിതാവ് നടത്തിയ യാഗത്തിനെത്തി അപമാനിക്കപ്പെട്ട സതീദേവി ആ യാഗാഗ്നിയിൽത്തന്നെ ജീവനൊടുക്കുകയായിരുന്നു. ഇതറിഞ്ഞ് ശിവ ഭഗവാൻ സംഹാരരുദ്രനായി. യാഗശാല ചുട്ടെരിച്ചു. ലോകം ഭയന്നു വിറച്ചു. അദ്ദേഹത്തിന്റെ കോപം ശമിപ്പിക്കാനായി സതീദേവിയുടെ ഭൗതികദേഹം വിഷ്ണുഭഗവാൻ സുദർശന ചക്രം ഉപയോഗിച്ച് 51 ഭാഗങ്ങളാക്കി ഭൂമിയിൽ പതിപ്പിച്ചെന്നാണു വിശ്വാസം. പരാശക്തിയുടെ അംശങ്ങളുള്ളതായി ഈ 51 സ്ഥലവും. ശക്തിപീഠം എന്നറിയപ്പെടുന്ന ഓരോ സ്ഥലത്തിനും അതിന്റേതായ ദിവ്യശക്തിയുണ്ടെന്നാണു കരുതപ്പെടുന്നത്. ആ ശക്തിപീഠങ്ങളിലൊന്നാണ് കിരിതേശ്വരി ക്ഷേത്രമായി മാറിയത് എന്നാണ് പുരാണം.
ആയിരം വർഷങ്ങളുടെ പഴക്കമുള്ളതായിരുന്നു കിരിതേശ്വരി ക്ഷേത്രം. 1405 ലുണ്ടായ ശക്തമായ ഒരു ഇടിമിന്നലിൽ ക്ഷേത്രത്തിനു തീപിടിക്കുകയും നശിക്കുകയുമായിരുന്നു. അതിനു ശേഷം പത്തൊൻപതാം നൂറ്റാണ്ടിൽ ലാൽഗോള രാജാവ് ദർപനാരായൺ നിർമിച്ചതാണ് ഇപ്പോഴത്തെ ക്ഷേത്രം. മതസൗഹാർദത്തിന് പേരുകേട്ട ക്ഷേത്ര കമ്മിറ്റിയിൽ മുസ്‌ലിംകളും ആദിവാസികളും ഉൾപ്പെടെ അംഗങ്ങളാണ്. മുസ്‌ലിംകൾ സംഭാവന ചെയ്ത സ്ഥലത്താണ് ക്ഷേത്രത്തിന്റെ ഒരു ഭാഗം സ്ഥിതിചെയ്യുന്നത്.
വിവിധ സംസ്കാരങ്ങളുടെ സംഗമകേന്ദ്രം കൂടിയായിട്ടാണ് ക്ഷേത്രത്തെയും പരിസരങ്ങളെയും നാട്ടുകാരും കാണുന്നത്. മുർഷിദാബാദിലെ മുസ്‌ലിം നവാബ് പാരമ്പര്യത്തിന്റെയും ബംഗാളി ജമിന്ദാരി ചരിത്രത്തിന്റെയും ജെയിൻ-മാർവാഡി സംസ്കാരത്തിന്റെയും സംഗമമാണ് കിരിതേശ്വരി ഗ്രാമം എന്നാണ് മുർഷിദാബാദ് കലക്ടർ രാജർഷി മിത്രയുടെ വാക്കുകൾ. ഇവിടെ നടക്കുന്ന നബഗ്രാം ആദിവാസി മേളയും പ്രശസ്തമാണ്. എല്ലാ വർഷവും നടക്കുന്ന ഈ മേളയിൽ വിവിധ ആദിവാസി വിഭാഗങ്ങളുടെ നൃത്തമാണ് പ്രശസ്തം. ഒട്ടേറെ ടൂറിസ്റ്റുകൾ എത്തുന്ന സമയംകൂടിയാണിത്.
കൊൽക്കത്തയിൽനിന്ന് 220 കിലോമീറ്റർ യാത്ര ചെയ്താൽ കിരിതേശ്വരി ഗ്രാമത്തിലെത്താം. മുർഷിദാബാദ് നഗരത്തിൽനിന്ന് 30 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ദഹാപാറ റയിൽവേ സ്റ്റേഷനിൽനിന്ന് 2 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂവെങ്കിലും സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് ഈ ചെറിയ സ്റ്റേഷനിൽ സ്റ്റോപ്പ് ഇല്ല. (ഇനിയൊരുപക്ഷേ സ്റ്റേഷൻ അനുവദിച്ചേക്കാം) 25 കിലോമീറ്റർ ദൂരെയുള്ള ബെഹറംപുർ ആണ് പ്രധാന റെയിൽവേ സ്റ്റേഷൻ. ഏതാനും വർഷങ്ങൾക്കുള്ളിൽ കിരിതേശ്വരി ഗ്രാമവും ഭാഗീരഥി പുഴയോരങ്ങളും മികച്ച ഗ്രാമീണ സഞ്ചാര അനുഭവങ്ങൾ വിനോദസഞ്ചാരികൾക്കു നൽകുമെന്നുതന്നെ ഗ്രാമവാസികൾ പ്രതീക്ഷിക്കുന്നുണ്ട്.
∙ സ്വാഗതം ബിശ്വനാഥ് ഘാട്ടിലേക്ക്...
കിരിതേശ്വരി ഗ്രാമത്തിനൊപ്പം കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ മികച്ച ടൂറിസം ഗ്രാമത്തിനുള്ള പുരസ്കാരം ലഭിച്ച അടുത്ത സ്ഥലമാണ് അസമിലെ ബിശ്വനാഥ് ഘാട്ട്. ബ്രഹ്മപുത്ര നദിക്കരയിലെ ബിശ്വനാഥ് ഘാട്ടിന് ഗുപ്തകാശി എന്നും പേരുണ്ട്. അസമിലെ തേസ്പുർ പട്ടണത്തിൽനിന്ന് 65 കിലോമീറ്റർ യാത്ര ചെയ്താൽ ബിശ്വനാഥ് ചെറാലിയിൽ എത്താം. ഇവിടെനിന്ന് വീണ്ടും 8 കിലോമീറ്ററുണ്ട് ബിശ്വനാഥ് ഘാട്ടിലേക്ക്.
ബിശ്വനാഥ് ക്ഷേത്രം, ബൊർദോൽ ക്ഷേത്രം, ബ്രഹ്മപുത്രയിലെ ബിശ്വനാഥ് ഘാട്ട്, നാഗ്സങ്കർ ക്ഷേത്രം, മാ കല്യാണി മന്ദിർ എന്നിവയാണ് ഗ്രാമത്തിലെ പ്രധാന ആകർഷണങ്ങള്‍. കിരിതേശ്വരി ഗ്രാമത്തെപ്പോലെയല്ല, ശരിക്കുമൊരു ടൂറിസ്റ്റ് കേന്ദ്രമാണ് ബിശ്വനാഖ് ഘാട്ട്. യാത്രികരെ കാത്ത് പിക്നിക് കേന്ദ്രങ്ങളും ഭംഗിയേറിയ തേയിലത്തോട്ടങ്ങളുമെല്ലാമുള്ള ഇവിടം ഡേ ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. രാവിലെ വന്നാൽ ഗ്രാമത്തിന്റെ ഭംഗിയെല്ലാം ആസ്വദിച്ച് വൈകിട്ടു തിരിച്ചുപോകാമെന്നു ചുരുക്കം.
ടൂറിസം ഗ്രാമമായതോടെ ഇനി താമസസൗകര്യങ്ങളും ബിശ്വനാഥ് ഘാട്ടിൽ വർധിക്കുമെന്നാണ് കരുതുന്നത്. ഡേ ടൂറിസം എന്നതു മാറി ദിവസങ്ങളോളം സമയം ചെലവിടാനുള്ള വിധത്തിൽ അനുയോജ്യമായ ഇടമായും ഗ്രാമം മാറിയേക്കാം. ഗ്രാമത്തിൽ ഹോം സ്റ്റേകൾ ഇല്ലെങ്കിലും അധികം ദൂരെയല്ലാതെ ഐലൻഡ് റിസോർട്ടുണ്ട്. ബിശ്വനാഥ് ചെറാലിയിൽ ചെറിയ ഹോട്ടലുകളുമുണ്ട്. അരുണാചൽ പ്രദേശിലെ തവാങ്ങിലേക്ക് പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെ പ്രധാന റൂട്ടുകളിലൊന്നാണ് ബിശ്വനാഥ് ചെറാലി.
∙ നദിക്കരയിലെ ക്ഷേത്രങ്ങൾ
ബ്രഹ്മപുത്ര നദിക്കരയിൽ 1228ൽ സ്ഥാപിക്കപ്പെട്ട അഹോം രാജവംശത്തിന്റെ ചരിത്ര അടയാളങ്ങൾ ഇന്നും കാണാം ബിശ്വനാഥ് ഘാട്ടിൽ. ശിൽപവിദ്യയിൽ മികവ് പ്രകടിപ്പിച്ചവരായിരുന്നു അക്കാലത്തുള്ളവർ. അഹോം വാസ്തുവിദ്യയുടെ പ്രതിരൂപമായ ബൊർദോൽ ക്ഷേത്രംതന്നെ അതിന്റെ മികച്ച തെളിവ്. ശിവസാഗറിലെ പ്രശസ്തമായ ശിവദോൽ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ബൊർദോൽ ക്ഷേത്രവും. 1751–69 കാലഘട്ടത്തിൽ രാജാവായിരുന്ന രാജേശ്വർ സിംഘയാണ്ഈ ശിവ ക്ഷേത്രം പണികഴിപ്പിച്ചത്. പ്രത്യേകരീതിയിൽ ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിച്ച് നിർമിച്ച ഈ ക്ഷേത്രം ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. ബിശ്വനാഥ് ചെറാലിയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനും ബസ് കേന്ദ്രവും.
മറ്റൊരു ക്ഷേത്രമായ നാഗ്സങ്കറിനോടു ചേർന്ന് വലിയ കുളമുണ്ട്. അസമിലെ മറ്റു ക്ഷേത്രങ്ങളെപ്പോലെ ആമകളുടെ വാസസ്ഥലമാണ് ഇത്. എന്നാൽ ഈ ക്ഷേത്രക്കുളത്തിന് പാരിസ്ഥിതികമായൊരു പ്രത്യേകതയുണ്ട്. ക്ഷേത്രക്കുളത്തിലെ ഇന്ത്യൻ സോഫ്റ്റ്ഷെൽ ടർട്ടിൽ എന്നറിയപ്പെടുന്ന ആമകളെ അപൂർവജീവിയായാണ് കണക്കാക്കുന്നത്. ഈയിനത്തിൽപ്പെട്ട അഞ്ഞൂറിലേറെ ആമകൾ ക്ഷേത്രക്കുള്ളത്തിൽ മാത്രമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഐയുസിഎൻ (ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) പട്ടികയിൽ ഉൾപ്പെട്ട സൗത്ത് ഏഷ്യൻ നാരോ–ഹെഡഡ് സോഫ്റ്റ്‌ഷെൽ ടർട്ടിൽ വംശനാശ ഭീഷണി നേരിടുന്നവയാണ്.
എഡി നാലാം നൂറ്റാണ്ടിൽ ലോഹിത്യ രാജവംശത്തിലെ നാഗ് സങ്കര്‍ എന്ന രാജാവാണ് ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് കരുതുന്നത്. ബിശ്വനാഥ് ചെറാലിയിൽനിന്ന് 15 കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം. ബ്രഹ്മപുത്ര നദീദേവിയുടെ മകനായ നാഗ്‌മട്ടയാണ് ക്ഷേത്രം പണികഴിപ്പിച്ചതെന്ന ഐതിഹ്യവുമുണ്ട്. 51 ശക്തിപീഠങ്ങളിലൊന്നു കൂടിയാണ് ക്ഷേത്രം. ഇവിടുത്തെ ശിവരാത്രി ആഘോഷവും പ്രശസ്തമാണ്. പ്രദേശവാസികൾ ചേർന്നു രൂപീകരിച്ച നാഗ്സങ്കർ മന്ദിർ സമിതിക്കാണ് ക്ഷേത്രത്തിന്റെ പരിപാലന ചുമതല.
ബ്രഹ്മപുത്ര നദിക്കരയിൽ ചിതറിക്കിടക്കുന്ന തൂണുകളും സ്തംഭങ്ങളും സൂചന നൽകുന്നത് അവിടെ വർഷങ്ങൾക്കു മുൻപ് ഒരു കൽക്ഷേത്രമുണ്ടെന്നാണ്. അതാണ് ബിശ്വനാഥ് ക്ഷേത്രം എന്നറിയപ്പെടുന്നത്. ഒരു പ്രധാന വിഗ്രഹമല്ല, ഒട്ടേറെ ദൈവങ്ങൾക്കായുള്ള ചെറുക്ഷേത്രങ്ങളാണ് അവിടെയുള്ളത്. ഗുപ്ത കാശി എന്നറിയപ്പെടുന്ന ഇവിടെ മഞ്ഞുകാലത്താണ് ഭക്തർ ധാരാളമായി എത്തുന്നത്. താൽക്കാലിക ഷെഡുകളും മറ്റും നിർമിച്ചാണ് അന്ന് പൂജാകർമങ്ങൾ നടത്തുക. അസമിന്റെ ദേശീയോൽസവമായ ബിഹുവിന്റെ മൂന്നാം നാൾ ഇവിടെ വമ്പൻ മേളയും നടക്കാറുണ്ട്. ഇതിനു സമീപമാണ് ഉമാതുംനി ദ്വീപ്. ദ്വീപിൽ ഒരു ടൂറിസ്റ്റ് ലോഡ്ജുണ്ട്. ബ്രഹ്മപുത്രയുടെ മറുകരയിലാണ് കർബി ആംഗ്ലോം കുന്നുകളും കാണ്ടാമൃഗങ്ങൾക്കു പേരുകേട്ട കാസിരംഗ ദേശീയോദ്യാനവും. ഈയിടങ്ങളെല്ലാം സന്ദർശിക്കുന്ന ടൂറിസ്റ്റുകളുടെ യാത്രാ പ്ലാനിങ് പുസ്തകത്തിൽ ഇനി ബിശ്വനാഥ് ഘാട്ടും എഴുതിച്ചേർക്കാമെന്നു ചുരുക്കം.
English Summary: Kiriteshwari In West Bengal and Biswanath Ghat in Assam Selected as Best Tourism Village: What to Explore There?