ബർമൻ സൂചിപ്പിച്ചത് ഗുരുദത്തിന്റെ പ്രണയരഹസ്യം? അന്നേ വഹീദ പറഞ്ഞു, ആ വസ്ത്രം ഞാൻ ധരിക്കില്ല; ‘മരപ്പാവ’യല്ല, ഇന്നും ഇന്ത്യയുടെ ഹിറ്റ് നായിക
മുഹമ്മദ് റഫിയുടെ ‘ചൗധവിൻ ക ചാന്ദ് ഹോ’ എന്ന അതീവഹൃദ്യമായ ഗാനത്തിലേക്ക് കൺതുറക്കുന്ന സുന്ദരരൂപമാണ് ആസ്വാദകർക്ക് വഹീദ റഹ്മാൻ. പതിനാലാം രാവിന്റെ നിലാവുവീണ മട്ടുപ്പാവിൽ ഉറങ്ങിക്കിടക്കുന്ന വഹീദയുടെ സമീപത്തിരുന്ന് പാടുന്നത് ഇന്ത്യൻ സിനിമയിലെ അതികായനായിരുന്ന ഗുരു ദത്തും. എത്രയോ ചലച്ചിത്രഗാനങ്ങൾ പിറന്നു വിസ്മൃതിയിൽ മാഞ്ഞുപോയിട്ടും പാട്ടിനെ സ്‌നേഹിക്കുന്ന കൊച്ചുകുട്ടികൾ പോലും ഇന്നും ഈ പ്രണയഗാനം നെഞ്ചേറ്റുന്നു. മനോഹര സംഗീതത്തിന്റെ ആസ്വാദ്യതയ്ക്കൊപ്പം വഹീദയെന്ന കലാകാരിയുടെ അഭിനയചാതുരികൂടി കലർന്നിരിക്കുന്നതിനാലാണ് പതിറ്റാണ്ടുകൾക്കിപ്പുറവും ഈ ഗാനം തലമുറകൾ നെഞ്ചേറ്റുന്നത്.
മുഹമ്മദ് റഫിയുടെ ‘ചൗധവിൻ ക ചാന്ദ് ഹോ’ എന്ന അതീവഹൃദ്യമായ ഗാനത്തിലേക്ക് കൺതുറക്കുന്ന സുന്ദരരൂപമാണ് ആസ്വാദകർക്ക് വഹീദ റഹ്മാൻ. പതിനാലാം രാവിന്റെ നിലാവുവീണ മട്ടുപ്പാവിൽ ഉറങ്ങിക്കിടക്കുന്ന വഹീദയുടെ സമീപത്തിരുന്ന് പാടുന്നത് ഇന്ത്യൻ സിനിമയിലെ അതികായനായിരുന്ന ഗുരു ദത്തും. എത്രയോ ചലച്ചിത്രഗാനങ്ങൾ പിറന്നു വിസ്മൃതിയിൽ മാഞ്ഞുപോയിട്ടും പാട്ടിനെ സ്‌നേഹിക്കുന്ന കൊച്ചുകുട്ടികൾ പോലും ഇന്നും ഈ പ്രണയഗാനം നെഞ്ചേറ്റുന്നു. മനോഹര സംഗീതത്തിന്റെ ആസ്വാദ്യതയ്ക്കൊപ്പം വഹീദയെന്ന കലാകാരിയുടെ അഭിനയചാതുരികൂടി കലർന്നിരിക്കുന്നതിനാലാണ് പതിറ്റാണ്ടുകൾക്കിപ്പുറവും ഈ ഗാനം തലമുറകൾ നെഞ്ചേറ്റുന്നത്.
മുഹമ്മദ് റഫിയുടെ ‘ചൗധവിൻ ക ചാന്ദ് ഹോ’ എന്ന അതീവഹൃദ്യമായ ഗാനത്തിലേക്ക് കൺതുറക്കുന്ന സുന്ദരരൂപമാണ് ആസ്വാദകർക്ക് വഹീദ റഹ്മാൻ. പതിനാലാം രാവിന്റെ നിലാവുവീണ മട്ടുപ്പാവിൽ ഉറങ്ങിക്കിടക്കുന്ന വഹീദയുടെ സമീപത്തിരുന്ന് പാടുന്നത് ഇന്ത്യൻ സിനിമയിലെ അതികായനായിരുന്ന ഗുരു ദത്തും. എത്രയോ ചലച്ചിത്രഗാനങ്ങൾ പിറന്നു വിസ്മൃതിയിൽ മാഞ്ഞുപോയിട്ടും പാട്ടിനെ സ്‌നേഹിക്കുന്ന കൊച്ചുകുട്ടികൾ പോലും ഇന്നും ഈ പ്രണയഗാനം നെഞ്ചേറ്റുന്നു. മനോഹര സംഗീതത്തിന്റെ ആസ്വാദ്യതയ്ക്കൊപ്പം വഹീദയെന്ന കലാകാരിയുടെ അഭിനയചാതുരികൂടി കലർന്നിരിക്കുന്നതിനാലാണ് പതിറ്റാണ്ടുകൾക്കിപ്പുറവും ഈ ഗാനം തലമുറകൾ നെഞ്ചേറ്റുന്നത്.
മുഹമ്മദ് റഫിയുടെ ‘ചൗധവിൻ ക ചാന്ദ് ഹോ’ എന്ന അതീവഹൃദ്യമായ ഗാനത്തിലേക്ക് കൺതുറക്കുന്ന സുന്ദരരൂപമാണ് ആസ്വാദകർക്ക് വഹീദ റഹ്മാൻ. പതിനാലാം രാവിന്റെ നിലാവുവീണ മട്ടുപ്പാവിൽ ഉറങ്ങിക്കിടക്കുന്ന വഹീദയുടെ സമീപത്തിരുന്ന് പാടുന്നത് ഇന്ത്യൻ സിനിമയിലെ അതികായനായിരുന്ന ഗുരു ദത്തും. എത്രയോ ചലച്ചിത്രഗാനങ്ങൾ പിറന്നു വിസ്മൃതിയിൽ മാഞ്ഞുപോയിട്ടും പാട്ടിനെ സ്‌നേഹിക്കുന്ന കൊച്ചുകുട്ടികൾ പോലും ഇന്നും ഈ പ്രണയഗാനം നെഞ്ചേറ്റുന്നു. മനോഹര സംഗീതത്തിന്റെ ആസ്വാദ്യതയ്ക്കൊപ്പം വഹീദയെന്ന കലാകാരിയുടെ അഭിനയചാതുരികൂടി കലർന്നിരിക്കുന്നതിനാലാണ് പതിറ്റാണ്ടുകൾക്കിപ്പുറവും ഈ ഗാനം തലമുറകൾ നെഞ്ചേറ്റുന്നത്.
പിൽക്കാലത്ത് മലയാളത്തിനും ഏറെ ഗാനങ്ങൾ സമ്മാനിച്ച, ബോംബെ രവിയെന്ന് നമ്മൾ വിളിച്ച രവിശങ്കർ ശർമയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. അതുവരെയും ഗുരു ദത്തിന്റെ ചിത്രങ്ങൾക്കു സംഗീത സംവിധാനം നിർവഹിച്ചിരുന്ന എസ്.ഡി.ബർമനെ മാറ്റി ‘ചൗധവിൻ ക ചാന്ദിൽ’ രവിയെ പരീക്ഷിക്കുകയായിരുന്നു. ഇതിനു പിന്നിൽ ഒരു കഥയുണ്ട്, ഒരു പക്ഷേ വഹീദ റഹ്മാനും ഉൾപ്പെടുന്ന കഥ...
∙ ഗുരു ദത്തിന്റെ ‘ജീവിത സിനിമയിലെ’ നായിക
ഗുരു ദത്ത് നിർമാതാവിന്റെയും സംവിധായകന്റെയും കുപ്പായമണിയുകയും മുഖ്യവേഷത്തിൽ അഭിനയിക്കുകയും ചെയ്ത ‘കാഗസ് കെ ഫൂൽ’ പുറത്തിറങ്ങിയത് 1959ൽ ആണ്. വഹീദ റഹ്മാനായിരുന്നു നായിക. ഇന്ത്യയിൽ നിർമിക്കപ്പെട്ട ആദ്യ സിനിമാസ്‌കോപ്പ് ചിത്രം. എന്നാൽ അന്നത്തെ പ്രേക്ഷകർക്ക് ഉൾക്കൊള്ളാനാവാത്ത പ്രമേയമായിരുന്നതിനാൽ സാമ്പത്തിക വിജയം നേടാനായില്ല. (എൺപതുകളിൽ ഇതു വീണ്ടും ക്ലാസിക്കായി പുനർജനിച്ചത് മറ്റൊരു കഥ).
ഗുരു ദത്തിന്റെ ജീവിതം തന്നെയായിരുന്നു കാഗസ് കെ ഫൂലിന്റെ പ്രമേയം. ഈ ചിത്രത്തിലെ മുഖ്യകഥാപാത്രമായ സുരേഷ് സിഹ്ന ഒരു ചലച്ചിത്ര സംവിധായകനാണ്. ഭാര്യ വീണയോടൊപ്പം കുടുംബജീവിതം നയിക്കുന്നയാൾ. എന്നാൽ തന്റെ സിനിമയിലൂടെ വലിയ അഭിനേത്രിയായി മാറുന്ന ശാന്തിയുമായി സുരേഷ് പ്രണയത്തിലാവുന്നതും ദാമ്പത്യം തകരുന്നതും പിന്നീട് മദ്യത്തിന് അടിമയായി മാറുന്ന സംവിധായകന്റെ ജീവിതം ദുരന്തമായി ഒടുങ്ങുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ഏതായാലും ഇങ്ങനെയൊരു കഥ സിനിമയാക്കുന്നതിൽ എസ്.ഡി.ബർമൻ വിയോജിപ്പു പ്രകടിപ്പിച്ചു. (വീണയുടെ സ്ഥാനത്ത് പ്രശസ്ത ഗായികയും ഗുരുദത്തിന്റെ ഭാര്യയുമായ ഗീത ദത്തിനെയും ശാന്തിയുടെ സ്ഥാനത്ത് വഹീദയെയും സങ്കൽപിച്ചാൽ ഇതു സംവിധായകന്റെ ആത്മകഥയായി തോന്നിയേക്കാം എന്നാവണം എസ്.ഡി.ബർമൻ സൂചിപ്പിച്ചത്) പക്ഷേ ഗുരു ദത്ത് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ‘കാഗസ് കെ ഫൂൽ’ ഗുരുദത്തിന്റെ അവസാന സംവിധാന സംരഭമാവുമെന്നും ബർമൻ പ്രവചിച്ചിരുന്നു. ഗുരുദത്തിനൊപ്പമുള്ള അവസാന ചിത്രം എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം ഇതിന്റെ സംഗീതസംവിധാനം നിർവഹിച്ചതും.
പക്ഷേ, അദ്ദേഹത്തിന്റെ പ്രവചനം സത്യമായി മാറുന്നതിനായിരുന്നു ചരിത്രം പിന്നീട് സാക്ഷ്യം വഹിച്ചത്. അഭിനയരംഗത്ത് തുടർന്നെങ്കിലും ഗുരു ദത്തിനു പിന്നീട് ഒരു സിനിമ പോലും സംവിധാനം ചെയ്യാൻ കഴിഞ്ഞില്ല. ‘കാഗസ് കെ ഫൂലിന്’ ശേഷം ഗുരുദത്ത് നിർമാതാവവിന്റെയും നായകന്റെയും വേഷത്തിൽ എത്തിയ ‘ചൗധവിൻ ക ചാന്ദിന്റെ’ സംവിധാനം നിർവഹിച്ചത് മുഹമ്മദ് സാദിഖാണ്. നായിക വഹീദ റഹ്മാൻ തന്നെയും. സിനിമ വൻ വിജയമായി. തകർച്ചയുടെ വക്കത്തായിരുന്ന തന്റെ സ്റ്റുഡിയോ പുനരുജ്ജീവിപ്പിക്കാൻ ഗുരുദത്തിനു കഴിഞ്ഞു.
∙ ശ്രദ്ധിക്കപ്പെട്ടത് ‘സിഐഡി’യിലൂടെ
തെലുങ്ക് ചിത്രത്തിൽ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുകയും തമിഴ് സിനിമയിൽ മുഖം കാണിക്കുകയുമൊക്കെ ചെയ്തിരുന്നെങ്കിലും വഹീദ റഹ്മാൻ ശ്രദ്ധിക്കപ്പെടുന്നത് ഗുരുദത്ത് നിർമിച്ച സിഐഡി എന്ന ഹിന്ദി സിനിമയിലൂടെയാണ്. രാജ് ഖോസ്ലെയായിരുന്നു ഇതിന്റെ സംവിധാനം. തെലുങ്ക് സിനിമയിലെ ഗാനരംഗം ശ്രദ്ധിച്ച ഒരു വിതരണക്കാരനാണ് വഹീദയെപ്പറ്റി ഗുരുദത്തിനോടു പറയുന്നത്. ഗുരു ദത്ത് വഹീദ റഹ്മാനെയും കുടുംബത്തെയും സ്റ്റുഡിയോയിലേക്കു വിളിപ്പിക്കുകയായിരുന്നു. ഉർദു സംസാരിക്കുമോ എന്നറിയാൻ വേണ്ടി രണ്ടോ മൂന്നോ ചോദ്യങ്ങൾ മാത്രമാണ് അദ്ദേഹം തന്നോട് ചോദിച്ചതെന്ന് വഹീദ ഓർക്കുന്നുണ്ട്. വെറും അര മണിക്കൂർ കൂടിക്കാഴ്ച.
പിന്നെ 6 മാസങ്ങൾക്കു ശേഷമാണ് സിഐഡി എന്ന സിനിമയിൽ അഭിനയിക്കാൻ ഗുരു ദത്ത് വഹീദയെ വിളിക്കുന്നത്. വഹീദ റഹ്മാൻ എന്ന നീണ്ട പേര് സിനിമാ നടിക്കു യോജിച്ചതല്ലെന്നും പേര് മാറ്റണമെന്നും ഗുരുദത്തും രാജ് ഖോസ്ലെയും പറഞ്ഞപ്പോൾ അവർ അതിനു തയാറായില്ല. തന്റെ മാതാപിതാക്കൾ നൽകിയ പേരിൽ തന്നെ അഭിനയിക്കും എന്നായിരുന്നു നിലപാട്. ഒടുവിൽ നിർമാതാവും സംവിധായകനും ഇത് അംഗീകരിച്ചു. പുതുമുഖമായിരുന്നിട്ടും കഥാപാത്രത്തിനു യോജിച്ച വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്ന് അന്നു തന്നെ കരാറിൽ എഴുതിച്ചേർത്ത കലാകാരി കൂടിയാണ് വഹീദ. ഇതും സംവിധായകൻ അംഗീകരിച്ചു.
സിഐഡി സിനിമയുടെ സെറ്റിൽ വച്ചുതന്നെ വഹീദയിൽ പ്രതിഭാശാലിയായ ഒരു അഭിനേത്രിയുണ്ടെന്ന് ഗുരുദത്ത് കണ്ടെത്തി. സിഐഡിയുടെ ചിത്രീകരണത്തിനൊപ്പം തന്നെ അദ്ദേഹം സ്വയം സംവിധാനം ചെയ്യുന്ന പ്യാസ എന്ന ചിത്രത്തിന്റെ ജോലിയും തുടങ്ങി. നായികയായി വഹീദ തന്നെ. എന്നാൽ പുതുമുഖമായ വഹീദയെ അഭിനയിപ്പിക്കാൻ പാടുപെടുകയായിരുന്ന രാജ് ഖോസ്ലെ മണ്ടത്തരം കാണിക്കരുതെന്ന് ഗുരു ദത്തിനെ ഉപദേശിച്ചു. അവർ നടിയല്ല, വെറും മരപ്പാവയാണ് എന്ന് ഗുരു ദത്തിനോടു രാജ് പറഞ്ഞിരുന്നതായി വഹീദ തന്നെ പിന്നീട് ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഗുരു ദത്ത് തന്നെയാവണം വഹീദ റഹ്മാനോടു വെളിപ്പെടുത്തിയത്.
∙ പ്യാസയിലൂടെ ജനഹൃദയങ്ങളിലേക്ക്...
എന്തായാലും പ്യാസ എന്ന ചിത്രത്തിലൂടെ ഗുരുദത്ത് എന്ന പ്രതിഭാശാലിയായ സംവിധായകൻ വഹീദയിലെ അഭിനേത്രിയുടെ അപാരസിദ്ധികൾ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചു. തന്റെ കവിതകൾ പ്രസിദ്ധീകരിക്കാൻ കഴിയാതെ നിരാശയിൽ കഴിയുന്ന ഉർദു കവിയുടെ വേഷത്തിലാണ് ഗുരുദത്ത് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കവിയെ മനസ്സിലാക്കുകയും സ്‌നേഹിക്കുകയും അയാളുടെ ജീവിത വിജയത്തിനു നിമിത്തമാവുകയും ചെയ്യുന്ന ഗുലാബോ എന്ന വേശ്യയുടെ വേഷമാണ് വഹീദയ്ക്ക്. ഈ കഥാപാത്രത്തോടെ അവർ ഹിന്ദി സിനിമയിൽ സിംഹാസനമുറപ്പിച്ചു. തുടർന്നും ഗുരുദത്തിന്റെ ചിത്രങ്ങളിൽ വഹീദയായിരുന്നു നായിക. 1964ൽ ഗുരുദത്ത് മരിക്കുന്നതുവരെ ഈ കൂട്ടുകെട്ടു തുടർന്നു.
ആദ്യ സിനിമയുടെ ഘട്ടത്തിൽ രാജ് ഖോസ്ലെ പ്രകടിപ്പിച്ച മോശം അഭിപ്രായം വഹീദയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പിന്നീട് 8 വർഷങ്ങൾക്കു ശേഷം ക്ലാസിക് ചിത്രമായി മാറിയ ഗൈഡിൽ അഭിനയിക്കാൻ ദേവ് ആനന്ദ് ക്ഷണിച്ചപ്പോൾ വഹീദ ആദ്യം വിസമ്മതം പ്രകടിപ്പിച്ചതും ഇതുകൊണ്ടാണ്. രാജ് ഖോസ്ലെയായിരുന്നു ഗൈഡ് സംവിധാനം ചെയ്യാനിരുന്നത്. ആർ.കെ. നാരായണന്റെ പ്രശസ്ത നോവലായ ഗൈഡ് നേരത്തെ തന്നെ ദേവ് ആനന്ദ് വഹീദയ്ക്കു വായിക്കാൻ കൊടുത്തിരുന്നു. പക്ഷേ രാജ് ഖോസ്ലെയുമായി പ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞ് അവർ പിന്മാറി. എങ്കിലും വഹീദയെ ഉപേക്ഷിക്കാൻ ദേവ് ആനന്ദ് തയാറല്ലായിരുന്നു.
ഏതായാലും വിജയ് ആനന്ദാണ് പിന്നീട് ഈ ചിത്രം സംവിധാനം ചെയ്തത്. വഹീദയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് ഈ സിനിമയിലേതാണ്. ദുർനടപ്പുകാരനായ ഭർത്താവിനെ കൂസാതെ വിശുദ്ധമായ മറ്റൊരു പ്രണയബന്ധത്തിലേക്കു ചുവടുവയ്ക്കുന്ന റോസി എന്ന തന്റേടിയായ സ്ത്രീയുടെ വേഷമായിരുന്നു ഇതിൽ വഹീദയ്ക്ക്. ഈ സ്റ്റീരിയോ ടൈപ്പ് കഥാപാത്രത്തെ തികച്ചും വ്യത്യസ്തമായ രീതിയിൽ അവർ അവതരിപ്പിച്ചതായി നിരൂപകർ വിലയിരുത്തി.
മികച്ച അഭിനേത്രിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരവും വഹീദയ്ക്കു ലഭിച്ചു. ആർ.കെ.നാരായണന്റെ ഗൈഡ് പിന്നീട് ഹോളിവുഡിൽ സിനിമയാക്കിയപ്പോൾ വിഖ്യാത എഴുത്തുകാരിയും നൊബേൽ ജേതാവുമായ പേൾ എസ്.ബക്കാണ് തിരക്കഥയെഴുതിയത്. ഇതിലും വഹീദയെ തന്നെ നായികയാക്കണമെന്ന് ദേവ് ആനന്ദ് നിർദേശിച്ചിരുന്നെങ്കിലും അവർ ചെവിക്കൊണ്ടില്ല. എന്തായാലും ചിത്രം അവിടെ വൻ പരാജയമായി.
∙ സത്യജിത് റായിയുടെ അഭിജാനിൽ
സത്യജിത് റായിയുടെ അഭിജാനിൽ സൗമിത്ര ചാറ്റർജിക്കൊപ്പം വഹീദയായിരുന്നു മുഖ്യവേഷത്തിൽ. ‘കാഗസ് കെ ഫൂൽ’ റിലീസ് ചെയ്ത ശേഷമാണ് അഭിജാനിലെ ഗുലാബി എന്ന വിധവയുടെ വേഷം അവതരിപ്പിക്കാൻ റായ് വഹീദയെ വിളിക്കുന്നത്. റായിയുടെ കത്തുമായി ഒരാൾ വഹീദയുടെ വീട്ടിൽ വരികയായിരുന്നു. അടുത്ത പ്രോജക്ടിൽ സഹകരിക്കണം എന്നായിരുന്നു കത്തിലെ അഭ്യർഥന. ഈ കത്തു വായിച്ചപ്പോൾ തന്നെ അടക്കാനാവാത്ത സന്തോഷമുണ്ടായതായും താൻ ആദരിക്കപ്പെട്ടതായും തോന്നിയെന്ന് വഹീദ പറഞ്ഞിട്ടുണ്ട്.
സിനിമയ്ക്കു മുന്നോടിയായുള്ള ചർച്ചയ്ക്ക് കൊൽക്കത്തയിലെത്തിയപ്പോൾ റായ് ആദരവോടെയാണ് അവരെ സ്വീകരിച്ചത്. ഹിന്ദി സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ സിനിമയ്ക്ക് ബജറ്റ് വളരെ കുറവാണെന്ന് എളിമയോടെ പറഞ്ഞ സത്യജിത് റായിക്കു മുന്നിൽ അവർ കൈകൂപ്പി. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുക എന്നതാണ് വലിയ ബഹുമതിയെന്ന് വഹീദയ്ക്കറിയാമായിരുന്നു. അങ്ങനെ താരാശങ്കർ ബാനർജിയുടെ വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരത്തിൽ റായിക്കൊപ്പം സഹകരിക്കാൻ വഹീദയ്ക്കു കഴിഞ്ഞു. ഈ സിനിമയിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ലോകപ്രശസ്ത സംവിധായകൻ മാർട്ടിൻ സ്‌കോർസസെ 1976ൽ ടാക്‌സി ഡ്രൈവർ എന്ന സിനിമയ്ക്കു രൂപം നൽകിയത്. ഇക്കാര്യം സ്‌കോർസസെ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.
∙ കരുത്തായി പിഴയ്ക്കാത്ത നൃത്തച്ചുവടുകൾ
നൃത്തച്ചുവടുകൾവച്ച് തിരശ്ശീലയിലേക്കു കയറിയ അഭിനേത്രിയാണ് വഹീദ റഹ്മാൻ. ബ്രിട്ടീഷ് സർക്കാരിൽ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലായിരുന്ന പിതാവ് മുഹമ്മദ് അബ്ദുൽ റഹ്മാൻ കുട്ടിക്കാലത്തു തന്നെ മകളെ ഭരതനാട്യം പഠിക്കാനയച്ചു. പിഴയ്ക്കാത്ത ചുവടുകളുമായി മകൾ ഇന്ത്യൻ സിനിമയിൽ നിന്നു ലഭിക്കാവുന്ന ബഹുമതികളെല്ലാം സ്വന്തമാക്കി. പത്മശ്രീയും പത്മഭൂഷണുമടക്കം നൽകി രാജ്യം അവരെ ആദരിച്ചു. ഇപ്പോഴിതാ ചലച്ചിത്രമേഖലയിൽ ഒരു കലാകാരിക്കു ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരവും തേടിയെത്തിയിരിക്കുന്നു.
ഡോക്ടറാകാൻ കൊതിച്ചിരുന്നെങ്കിലും പിതാവിന്റെ അകാലവിയോഗം മൂലം കലാരംഗത്തേക്കു തിരിയുകയായിരുന്നു വഹീദ. മുസ്‌ലിം സമുദായത്തിൽപെട്ടവർ ക്ലാസിക്കൽ നൃത്തം പഠിക്കുന്നത് അത്ര സാധാരണമല്ലാത്ത കാലത്താണ് വിശാലചിന്താഗതിക്കാരായ മാതാപിതാക്കൾ മകളെ ചെന്നൈയിൽ ഭരതനാട്യം പഠിക്കാനയച്ചത്. 4 സഹോദരിമാരിൽ ഇളയവളായി തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിലായിരുന്നു ജനനം. സാമൂഹിക പ്രവർത്തകനായിരുന്ന അമ്മാവൻ ഡോ. ഫിറോസ് അലിയാണ് നൃത്തം ചെയ്യാൻ വഹീദയ്ക്കു വേദികൾ ഒരുക്കിക്കൊടുത്തു പ്രോത്സാഹിപ്പിച്ചത്.
ആലിബാബും 40 തിരുഡർകളും എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്ന തെലുങ്ക് ചിത്രം റോജുലു മറായിയാണ് ആദ്യം പുറത്തിറങ്ങിയത്.
∙ തലയെടുപ്പുള്ള താരങ്ങൾക്കൊപ്പം
ഹിന്ദിയിൽ ഗുരു ദത്തിനെപ്പോലെ ദേവ് ആനന്ദിന്റെ കൂടെയും ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. സുനിൽ ദത്ത്, ബിശ്വജിത്ത്, ദിലീപ് കുമാർ, രാജേന്ദ്രകുമാർ, രാജ് കപൂർ, രാജേഷ് ഖന്ന, ധർമേന്ദ്ര തുടങ്ങിയവർക്കൊപ്പവും നമക് ഹലാൽ, കൂലി, അദാലത്ത്, കഭി കഭി, മഹാൻ തുടങ്ങിയ ചിത്രങ്ങളിൽ അമിതാഭ് ബച്ചനൊപ്പവും വഹീദ അഭിനയിച്ചു. 1973ൽ പുറത്തിറങ്ങിയ ഫാഗൂൺ എന്ന ചിത്രത്തിൽ ജയഭാദുരിയുടെ അമ്മയായിരുന്നു വഹീദ റഹ്മാൻ. നസീബ് എന്ന ചിത്രത്തിലെ ജോൺ ജാനി ജനാർദൻ എന്ന പാട്ട് രംഗത്തിൽ അമിതാഭ് ബച്ചൻ നൃത്തം വച്ചു തകർക്കുമ്പോൾ ഷമ്മി കപ്പൂറിന്റെ കൈ പിടിച്ചുകൊണ്ട് വഹീദയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഷമ്മിയും വഹീദയും ഒന്നിച്ച് ആദ്യമായുള്ള ചലച്ചിത്രരംഗം.
കരൺ ജോഹറുടെ ‘കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്റെ അമ്മ വേഷത്തിൽ ആദ്യം അഭിനയിച്ചത് വഹീദയായിരുന്നു. എന്നാൽ ഭർത്താവിന്റെ വിയോഗം മൂലം അവർക്ക് ഇത് ഉപേക്ഷിക്കേണ്ടി വന്നു. അചല സച്‌ദേവ് ആണ് പിന്നീട് ഈ വേഷം ചെയ്തത്. ഷാഗൂൺ എന്ന ചിത്രത്തിൽ ഒപ്പം വേഷമിട്ട കമൽജിത്തിനെയാണ് (ശശി രേഖി) 1974ൽ വഹീദ വിവാഹം കഴിച്ചത്. എഴുത്തുകാരായ സൊഹൈൽ രേഖിയും കാഷ്‌വി രേഖിയുമാണ് മക്കൾ. വിവാഹ ശേഷം ബെംഗളൂരുവിൽ കുറച്ചു കാലം താമസിച്ചെങ്കിലും ഭർത്താവിന്റെ മരണ ശേഷം അവർ മുംബൈയിലേക്കു മാറി.
∙ പറയാൻ മടിച്ച ജീവിതകഥ...
കോൺവർസേഷൻസ് വിത് വഹീദ റഹ്മാൻ എന്ന പേരിലുള്ള ജീവചരിത്ര ഗ്രന്ഥം സംവിധായിക നസ്രീൻ മുന്നി കബീർ ആണ് തയാറാക്കിയിട്ടുള്ളത്. ഇൻ സെർച്ച് ഓഫ് ഗുരുദത്ത് എന്ന ഡോക്യുമെന്ററിക്കു വേണ്ടിയുള്ള ഗവേഷണത്തിനിടെ 1988ലാണ് നസ്രീൻ വഹീദയെ കാണുന്നത്. അവരുമായി സംസാരിച്ചപ്പോൾ ജീവചരിത്രം എഴുതണമെന്ന ആശയം രൂപപ്പെട്ടു. എന്നാൽ തന്റെ ജീവിതകഥ പറയാൻ വഹീദ റഹ്മാനു താൽപര്യമില്ലായിരുന്നു. വർഷങ്ങളോളം മുന്നി നിർബന്ധം തുടർന്നിട്ടും അവർ സമ്മതം മൂളിയില്ല. ഒടുവിൽ പദ്ധതി ഉപേക്ഷിക്കാൻ തന്നെ മുന്നി കബീർ തീരുമാനിച്ചു. ഇക്കാര്യം അറിയിക്കാൻ 2012ൽ സമീപിച്ചപ്പോൾ അപ്രതീക്ഷിതമായി അവർ സമ്മതിക്കുകയായിരുന്നു.
അങ്ങനെയാണ് മുംബൈയിലെ ബാന്ദ്രയിൽ ഒപ്പമിരുന്നു നസ്രീൻ പുസ്തകം എഴുതിത്തീർത്തത്. സ്വകാര്യജീവിതത്തിലേക്ക് അധികം കടക്കുന്നില്ലെങ്കിലും സമർപ്പിത മനസ്സുള്ള ഒരു കലാകാരിയുടെ ജീവിതം ഈ താളുകളിൽ തുടിക്കുന്നുണ്ട്. തെന്നിന്ത്യയിലെ മുസ്‌ലിം കുടുംബത്തിൽ ജനിച്ച് ഇന്ത്യൻ സിനിമയുടെ റാണിയായി മാറിയ പെൺകുട്ടി. അതാണ് വഹീദ റഹ്മാൻ.
കുട്ടിക്കാലത്ത് കണ്ണാടിക്കു മുന്നിൽ നിന്ന് ഭാവപ്രകടനങ്ങൾ നടത്തുമ്പോൾ അച്ഛൻ വഹീദയോടു ചോദിച്ചിരുന്നു- എന്താണ് നിന്റെ ഭാവി പരിപാടി... ഞാൻ ചിരിക്കുമ്പോൾ കാണുന്നവരും ചിരിക്കണം. ഞാൻ കരയുമ്പോൾ കാണുന്നവർ കരയണം. അതു സാധിക്കുമോ.... കാലം ഇതിന് ഉത്തരം പറഞ്ഞു.
English Summary: A glimpse into the life and career of Waheeda Rahman, recipient of the Dadha Saheb Phalke Award