2022 ൽ വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് രണ്ടു മാസം മുൻപ് സ്വപ്നസുന്ദരമായ സ്വദേശത്ത് ഒരു വിദേശ സഞ്ചാരിയെ പോലെ ആനന്ദത്തിൽ മുങ്ങുന്ന റോജർ ഫെഡററിന്റെ ചിത്രങ്ങൾ കണ്ടു. മഞ്ഞു മൂടിയ മലമേടും ആൽപൈൻ താഴ്‌വരയും സ്വച്ഛമായ തടാകങ്ങളും പച്ച പുതച്ച പുൽമേടുകളും ഇതാദ്യമെന്ന പോലെ അയാൾ കണ്ടു. വിന്റേജ് ക്വാഗ് വീൽ ട്രെയിനിൽ കയറി പൂക്കൂട തൂങ്ങുന്ന മരവീടുകളുള്ള വിദൂര ഗ്രാമങ്ങളിൽ പോയി. തിരക്കു നിറഞ്ഞ കായിക ദിനങ്ങളിൽ അയാൾ ഏറെ സഞ്ചരിച്ചിരുന്നു. പക്ഷേ അതിലേറെയും കോർട്ടുകളിൽനിന്ന് കോർട്ടുകളിലേക്കുള്ള സഞ്ചാരമായിരുന്നു. അല്ലാത്തപ്പോൾ വിപണിയുടെ ആവശ്യങ്ങൾ വീർപ്പുമുട്ടിക്കും. വിജയം കണ്ടു മത്തുപിടിക്കുന്ന ആരാധകന് ആ ജയം നേടാനും നിലനിർത്താനും തന്റെ നായകൻ ഒഴുകുന്ന വിയർപ്പിനെക്കുറിച്ച് വലിയ ധാരണയില്ല. ലുസേണിലും ഇന്റർലാക്കനിലും ലാറ്റർബ്രൂനനിലും ബ്രിയൻസിലും സൂറിക്കിലും ബേണിലും ജനീവയിലും ലുഗാനോയിലും അയാൾ ഒരു കുട്ടിയെ പോലെ ഉല്ലസിക്കുമ്പോൾ ആരാധകരിൽ ഒരു ചിന്ത ഉയർന്നു. ഫെഡറർ ടെന്നിസ് കോർട്ടിൽ കാലുകുത്തിയിട്ട് എത്ര നാളായി? സ്വിറ്റ്സർലൻഡിലെ ബേസലിൽ തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച കളിയഴക് ഇനി കാണാനാകുമോ?

2022 ൽ വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് രണ്ടു മാസം മുൻപ് സ്വപ്നസുന്ദരമായ സ്വദേശത്ത് ഒരു വിദേശ സഞ്ചാരിയെ പോലെ ആനന്ദത്തിൽ മുങ്ങുന്ന റോജർ ഫെഡററിന്റെ ചിത്രങ്ങൾ കണ്ടു. മഞ്ഞു മൂടിയ മലമേടും ആൽപൈൻ താഴ്‌വരയും സ്വച്ഛമായ തടാകങ്ങളും പച്ച പുതച്ച പുൽമേടുകളും ഇതാദ്യമെന്ന പോലെ അയാൾ കണ്ടു. വിന്റേജ് ക്വാഗ് വീൽ ട്രെയിനിൽ കയറി പൂക്കൂട തൂങ്ങുന്ന മരവീടുകളുള്ള വിദൂര ഗ്രാമങ്ങളിൽ പോയി. തിരക്കു നിറഞ്ഞ കായിക ദിനങ്ങളിൽ അയാൾ ഏറെ സഞ്ചരിച്ചിരുന്നു. പക്ഷേ അതിലേറെയും കോർട്ടുകളിൽനിന്ന് കോർട്ടുകളിലേക്കുള്ള സഞ്ചാരമായിരുന്നു. അല്ലാത്തപ്പോൾ വിപണിയുടെ ആവശ്യങ്ങൾ വീർപ്പുമുട്ടിക്കും. വിജയം കണ്ടു മത്തുപിടിക്കുന്ന ആരാധകന് ആ ജയം നേടാനും നിലനിർത്താനും തന്റെ നായകൻ ഒഴുകുന്ന വിയർപ്പിനെക്കുറിച്ച് വലിയ ധാരണയില്ല. ലുസേണിലും ഇന്റർലാക്കനിലും ലാറ്റർബ്രൂനനിലും ബ്രിയൻസിലും സൂറിക്കിലും ബേണിലും ജനീവയിലും ലുഗാനോയിലും അയാൾ ഒരു കുട്ടിയെ പോലെ ഉല്ലസിക്കുമ്പോൾ ആരാധകരിൽ ഒരു ചിന്ത ഉയർന്നു. ഫെഡറർ ടെന്നിസ് കോർട്ടിൽ കാലുകുത്തിയിട്ട് എത്ര നാളായി? സ്വിറ്റ്സർലൻഡിലെ ബേസലിൽ തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച കളിയഴക് ഇനി കാണാനാകുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 ൽ വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് രണ്ടു മാസം മുൻപ് സ്വപ്നസുന്ദരമായ സ്വദേശത്ത് ഒരു വിദേശ സഞ്ചാരിയെ പോലെ ആനന്ദത്തിൽ മുങ്ങുന്ന റോജർ ഫെഡററിന്റെ ചിത്രങ്ങൾ കണ്ടു. മഞ്ഞു മൂടിയ മലമേടും ആൽപൈൻ താഴ്‌വരയും സ്വച്ഛമായ തടാകങ്ങളും പച്ച പുതച്ച പുൽമേടുകളും ഇതാദ്യമെന്ന പോലെ അയാൾ കണ്ടു. വിന്റേജ് ക്വാഗ് വീൽ ട്രെയിനിൽ കയറി പൂക്കൂട തൂങ്ങുന്ന മരവീടുകളുള്ള വിദൂര ഗ്രാമങ്ങളിൽ പോയി. തിരക്കു നിറഞ്ഞ കായിക ദിനങ്ങളിൽ അയാൾ ഏറെ സഞ്ചരിച്ചിരുന്നു. പക്ഷേ അതിലേറെയും കോർട്ടുകളിൽനിന്ന് കോർട്ടുകളിലേക്കുള്ള സഞ്ചാരമായിരുന്നു. അല്ലാത്തപ്പോൾ വിപണിയുടെ ആവശ്യങ്ങൾ വീർപ്പുമുട്ടിക്കും. വിജയം കണ്ടു മത്തുപിടിക്കുന്ന ആരാധകന് ആ ജയം നേടാനും നിലനിർത്താനും തന്റെ നായകൻ ഒഴുകുന്ന വിയർപ്പിനെക്കുറിച്ച് വലിയ ധാരണയില്ല. ലുസേണിലും ഇന്റർലാക്കനിലും ലാറ്റർബ്രൂനനിലും ബ്രിയൻസിലും സൂറിക്കിലും ബേണിലും ജനീവയിലും ലുഗാനോയിലും അയാൾ ഒരു കുട്ടിയെ പോലെ ഉല്ലസിക്കുമ്പോൾ ആരാധകരിൽ ഒരു ചിന്ത ഉയർന്നു. ഫെഡറർ ടെന്നിസ് കോർട്ടിൽ കാലുകുത്തിയിട്ട് എത്ര നാളായി? സ്വിറ്റ്സർലൻഡിലെ ബേസലിൽ തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച കളിയഴക് ഇനി കാണാനാകുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 ൽ വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് രണ്ടു മാസം മുൻപ് സ്വപ്നസുന്ദരമായ സ്വദേശത്ത് ഒരു വിദേശ സഞ്ചാരിയെ പോലെ ആനന്ദത്തിൽ മുങ്ങുന്ന റോജർ ഫെഡററിന്റെ ചിത്രങ്ങൾ കണ്ടു. മഞ്ഞു മൂടിയ മലമേടും ആൽപൈൻ താഴ്‌വരയും സ്വച്ഛമായ തടാകങ്ങളും പച്ച പുതച്ച പുൽമേടുകളും ഇതാദ്യമെന്ന പോലെ അയാൾ കണ്ടു. വിന്റേജ് ക്വാഗ് വീൽ ട്രെയിനിൽ കയറി പൂക്കൂട തൂങ്ങുന്ന മരവീടുകളുള്ള വിദൂര ഗ്രാമങ്ങളിൽ പോയി.

തിരക്കു നിറഞ്ഞ കായിക ദിനങ്ങളിൽ അയാൾ ഏറെ സഞ്ചരിച്ചിരുന്നു. പക്ഷേ അതിലേറെയും കോർട്ടുകളിൽനിന്ന് കോർട്ടുകളിലേക്കുള്ള സഞ്ചാരമായിരുന്നു. അല്ലാത്തപ്പോൾ വിപണിയുടെ ആവശ്യങ്ങൾ വീർപ്പുമുട്ടിക്കും. വിജയം കണ്ടു മത്തുപിടിക്കുന്ന ആരാധകന് ആ ജയം നേടാനും നിലനിർത്താനും തന്റെ നായകൻ ഒഴുകുന്ന വിയർപ്പിനെക്കുറിച്ച് വലിയ ധാരണയില്ല. ലുസേണിലും ഇന്റർലാക്കനിലും ലാറ്റർബ്രൂനനിലും ബ്രിയൻസിലും സൂറിക്കിലും ബേണിലും ജനീവയിലും ലുഗാനോയിലും അയാൾ ഒരു കുട്ടിയെ പോലെ ഉല്ലസിക്കുമ്പോൾ ആരാധകരിൽ ഒരു ചിന്ത ഉയർന്നു. ഫെഡറർ ടെന്നിസ് കോർട്ടിൽ കാലുകുത്തിയിട്ട് എത്ര നാളായി? സ്വിറ്റ്സർലൻഡിലെ ബേസലിൽ തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച കളിയഴക് ഇനി കാണാനാകുമോ?

റോജർ ഫെഡറർ (Photo by Fabrice COFFRINI / AFP)
ADVERTISEMENT

∙ നേരത്തേ അരങ്ങൊഴിയേണ്ടിയിരുന്നോ?

മുപ്പത്തിയേഴാം വയസ്സിൽ ഇരുപതാം ഗ്രാൻസ്‌ലാം നേടി ലോകത്തിന്റെ നെറുകയിൽ നിന്ന നേരത്ത് അതാകാമായിരുന്നു. 2011ൽ സ്വന്തം മണ്ണിൽ ലോക കിരീടം നേടിയ വേളയിൽ സച്ചിൻ എന്തുകൊണ്ട് വിരമിച്ചില്ലെന്ന് ചോദിക്കുന്ന പോലെയാണിത്. വർഷങ്ങളോളം നമ്മെ ആനന്ദത്തിൽ മുക്കിയെടുത്ത മഹാരഥന്മാർ എപ്പോൾ കളമൊഴിയണമെന്ന തീരുമാനം അവർക്ക് വിടുന്നതാണ് ഉചിതം. പക്ഷേ അവരിലേറെ പേർക്കും ആ സമയം വ്യക്തമായി നിർണയിക്കാനാകില്ല. ഐതിഹാസികമായ ഒരു വിജയം നേടുമ്പോൾ ജനസാഗരത്തിന്റെ ഹർഷാരവത്തിനിടയിൽ കളം വിട്ടുപോയവർ കുറവാണ്. 

 ∙ സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുകയെന്ന് പറയാൻ എളുപ്പം, പക്ഷേ...

വർഷമേറെ ചെലവഴിച്ച് തന്റെ നൈസർഗിക പ്രതിഭയെ വികസിപ്പിച്ചെടുത്ത കായിക ജീവിതത്തെ അഥവാ തൊഴിലിനെ ആയുസ്സിന്റെ പകുതിയിൽ എന്നന്നേക്കുമായി നിർത്തേണ്ടി വരുന്നു. പാട്ടുകാരന് ശബ്ദം മോശമാകുന്ന വരെ തുടരാം. സാഹിത്യകാരന് ഭാവന വറ്റുന്നതു വരെ എഴുതാം. നടനും സംഗീതജ്ഞനും ആരോഗ്യം അനുവദിക്കുന്നതു വരെ, മങ്ങാത്ത പ്രതിഭയുണ്ടെങ്കിൽ മുന്നോട്ടു പോകാം. ആയുസ്സ് തീരുന്നതു വരെയോ, ജനങ്ങൾ തള്ളിക്കളയുന്നതു വരെയോ രാഷ്ട്രീയക്കാരന് കസേരയിൽ അമരാം. അങ്ങനെ ഒരോ ശരാശരി മനുഷ്യനും ഇഷ്ടമുള്ള കാലത്തോളം അവന് ഇഷ്ടമുള്ളതു ചെയ്യാം. പക്ഷേ കായികതാരം - അയാൾ പോയേ തീരൂ. കാരണം, അയാളുടെ മാധ്യമം ശരീരമാണ്. തളരുന്ന ശരീരത്തെ മനസ്സിനാൽ വലിച്ച് കൊണ്ടുപോകുന്നതിന് പരിധിയുണ്ട്. പ്രത്യേകിച്ച് ഉന്നത നിലവാരമുള്ള, കടുത്ത മത്സരമുള്ള വേദികളിൽ.

റോജർ ഫെഡറർ തന്റെ കരിയറിലെ അവാസന മത്സരത്തിൽ പങ്കാളിയായ റഫേൽ നദാലിനൊപ്പം. (Photo by Glyn KIRK / AFP)
ADVERTISEMENT

ഒന്നും നേടാൻ ബാക്കിയില്ലാത്ത മഹാന്മാരായ കളിക്കാർ വേദിയിൽ തുടരുന്നതിനു പ്രേരണ കളിയോടുള്ള സ്നേഹമാണ്. കളി അവരെ നിർവചിക്കുന്നു, അതു നിർത്തുന്നത് മരണ തുല്യം. ഇനിയുള്ള ദിനങ്ങളിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ആ അനിശ്ചിതത്വം കളിയരങ്ങിലെ അന്തിമ നിമിഷം പരമാവധി വൈകിപ്പിക്കാൻ അവരെ പ്രേരിപ്പിക്കും. ബാങ്ക് അക്കൗണ്ടിൽ കുമിഞ്ഞു കൂടുന്ന പണവും കച്ചവട കരാറുകളും ഫാഷൻ അലങ്കാരങ്ങളും പകരം വയ്ക്കാനില്ലാത്ത കീർത്തിയും വിരസത മാറ്റില്ല. ഒരിക്കലും വിട്ടു പോകില്ലെന്ന് അവർക്കു തോന്നും, നമുക്കും. കരുത്തിന്റെ പരകോടിയിൽ നിൽക്കുമ്പോൾ, ഒരിക്കലും മരിച്ചേക്കില്ലെന്ന് നാമെല്ലാവരും വ്യാമോഹിക്കും.

കളം വിടേണ്ട അനിവാര്യമായ ആ ദിവസത്തെ പരമാവധി നീട്ടി വയ്ക്കാം. അവശേഷിച്ച മോഹമായ ലോകകപ്പും നേടി, യൗവനത്തിന്റെ പ്രസരിപ്പുമായി മുംബൈ ഇന്ത്യൻസിനു വേണ്ടി കളത്തിലിറങ്ങി ഓരോ നിമിഷവും ആസ്വദിച്ച തെൻഡുൽക്കറെ കണ്ട്, കമന്ററി പറയുന്ന പഴയ ഓപണിങ് പങ്കാളി സൗരവ് ഗാംഗുലി ആശ്ചര്യപ്പെട്ടിരുന്നു - 'ചാംപ്യന് പ്രായം കൂടുന്നേയില്ല, കളിയിലെ താൽപര്യം കുറയുന്നുമില്ല!'.

റോജർ ഫെഡറർ. (Photo by ANGELA WEISS / AFP)

നാൽപതാം വയസ്സിന്റെ ആഘോഷ വേളയിൽ ആശംസ നേർന്ന മറ്റൊരു തോഴൻ അനിൽ കുംബ്ലെ സച്ചിന്റെ ക്ഷമതയെ പുകഴ്ത്തി, പക്ഷേ പൂർണ വിരാമത്തെ കുറിച്ച് മിണ്ടിയില്ല. പക്ഷേ സച്ചിൻ മങ്ങുകയായിരുന്നു. പരിചയ സമ്പത്തിനാൽ ഏറെനാൾ വിദഗ്ദമായി കൈകാര്യം ചെയ്ത പ്രായാധിക്യം മെല്ലെ മറനീക്കി പുറത്തുവന്നു. 40 വയസ്സിൽ, ജീവിതം അതിന്റെ പകുതിയിൽ എത്തുന്നതേയുള്ളൂ. പക്ഷേ കായികവേദിയിൽ അതു നിങ്ങളെ വൃദ്ധനാക്കും. കളമൊഴിയേണ്ട ദിവസം വരിക തന്നെ ചെയ്യും. ഒരു യുഗാന്ത്യത്തെ അടയാളപ്പെടുത്തുന്ന ദിനം. നേരത്തെ പോകേണ്ടിയിരുന്നു എന്ന ചിന്ത കടുത്ത നഷ്ടബോധത്തിനു വഴിമാറുന്ന നിമിഷം.

ആ ദിവസം നേരായ വിധം വിലയിരുത്താനുള്ള അവസരമാണ്. യുവതാരമായി നമ്മുടെ ഭാവന പിടിച്ചടക്കിയ അയാളുടെ മികവ് പിന്നീട് നിരന്തരമായ കാഴ്ചയിലൂടെ അൽപം വിരസമായിട്ടുണ്ടാകാൻ സാധ്യതയുണ്ട്. വിജയം അയാൾ ശീലമാക്കി. ഒന്നാമനാകുക കഠിനം, ഒന്നാം സ്ഥാനത്ത് നിലനിൽക്കുക അതിലേറെ പ്രയാസം. അനായാസമെന്ന് നാം കരുതിയ ചലനങ്ങളും സ്പർശനങ്ങളും അങ്ങനെ പരുവപ്പെടുത്താൻ അയാൾ പരിശീലനത്തിൽ ആയാസപ്പെട്ടിരുന്നു. പ്രത്യേകിച്ച് മികവിന്റെ പടിയിറങ്ങുമ്പോൾ, പ്രായം കൂടുമ്പോൾ, എതിരാളികൾ പിന്തുടർന്ന് പിടിക്കുമ്പോൾ. പക്ഷേ കുന്നിറങ്ങുമ്പോഴും അയാൾക്കാരു നിലവാരമുണ്ട്. ഇന്നേവരെ മറ്റാരും കാലുകുത്താത്ത ഗിരിശ്രൃംഖങ്ങളിൽ അയാൾ നീണ്ട കാലം ഏകനായിരുന്നു.

ADVERTISEMENT

∙ ഒടുവിൽ അരങ്ങൊഴിഞ്ഞു; ടെന്നിസ് കോർട്ടിലെ ആ സൗമ്യസാന്നിധ്യം

അനിവാര്യമായ, എന്നാൽ അവിശ്വസനീയമായ ആ നിമിഷത്തിൽ റോജർ ശരിയായി വിലയിരുത്തപ്പെട്ടു. തലമുറ ഭേദമെന്യേ കളിക്കാർ അയാളെ ആദരിച്ചു. മഹാരഥന്മാരുടെ നിരയിലേക്ക് ഒരു ഇളം കാറ്റു പോലെ കടന്നു കയറിയ ഫെഡറർ മൈതാനം വിടുമ്പോൾ ടെന്നിസിന് അതീതമായി ഒരു തലമുറയെ സ്വാധീനിച്ച മഹാപ്രതിഭയായി വാഴ്ത്തപ്പെട്ടു. എക്കാലത്തെയും മികച്ച താരമായി അയാളെ കാണുന്നവരുണ്ട്. അയാളെ പോലെ ഇനിയൊരാൾ ഉണ്ടാകില്ലെന്ന് പറയുന്നവരുണ്ട്.

എന്നാൽ ഏറ്റവും മികച്ചതെന്ന വിശേഷണം ആപേക്ഷികമാണ്. ഓരോ തലമുറയ്ക്കും അവസാനമില്ലാത്ത തർക്കത്തിൽ മുഴുകാവുന്ന വിഷയം. മഹാന്മാരായ കളിക്കാർ ഓരോ കാലഘട്ടത്തിലേയും ചരിത്രത്തിന്റെ, സമൂഹസ്ഥിതിയുടെ, രാഷ്ട്രീയത്തിന്റെ, വിപണിയുടെ, സാങ്കേതികതയുടെ, സമ്പദ് വ്യവസ്ഥയുടെ, സൗന്ദര്യബോധത്തിന്റെ സൃഷ്ടിയാണ്. കാലങ്ങളെ താരതമ്യം ചെയ്ത് അവരുടെ മഹത്വം അളക്കുക എളുപ്പമല്ല. പക്ഷേ ഒന്നുറപ്പിക്കാം. റോജർ ഫെഡററെ പോലെ അയാൾ മാത്രം. കളത്തിലെയും കണക്കിലെയും മേധാവിത്തം മാത്രമല്ല അയാളെ വേറിട്ടു നിർത്തുന്നത്. അയാൾ കളിച്ച രീതിയാണ്, അതിന്റെ സൗന്ദര്യമാണ്.

കരുത്തുറ്റ സെർവിനും കൃത്യതയുള്ള വോളിക്കും അകമ്പടിയായി വരുന്ന മൃദുസ്പർശം, കലാചാതുര്യം. സെർവ് ആൻഡ് വോളിയുടെ പ്രയോക്താക്കളായിരുന്ന ഒരു സുവർണ തലമുറയുടെ സ്മൃതി ഉണർത്തുന്ന ബാക്ക്ഹാൻഡിന്റേയും ഫോർഹാൻഡിന്റേയും പ്രഭാവം. എതിരാളികൾ ബേസ് ലൈനിൽ വേരുറപ്പിച്ച്, കൈക്കരുത്തിനാൽ യാന്ത്രികമായി പന്തടിക്കുമ്പോൾ ഫെഡറർ കളം നിറഞ്ഞു കളിച്ച് മോഹന ചിത്രങ്ങൾ വരച്ചു.

അവസാന ഔദ്യോഗിക മത്സരം പൂർത്തിയാക്കിയ ശേഷം ആരാധകരെ അഭിസംബോധന ചെയ്യുന്ന റോജർ ഫെഡറർ. (Photo by Glyn KIRK / AFP)

പവർ ടെന്നിസ് പ്രയോഗിക്കുന്ന വൈരികൾ എന്തിനും പോന്ന പോരാളികളായിരുന്നു. പക്ഷേ ഓരോ ഷോട്ടിനും അവരുണ്ടാക്കുന്ന ഹുങ്കാരം ഇതെന്തോ അധ്വാനമുള്ള പണിയാണെന്ന വിചാരം കാണിയിൽ ഉണ്ടാക്കും. പക്ഷേ ഫെഡറർ മന്ദമാരുതനെ പോലെ സൗമ്യൻ, സുസ്മേര വദനൻ. അയാളും അധ്വാനിക്കുന്നുണ്ടെന്ന് നമുക്കറിയാം. പക്ഷേ അങ്ങനെയൊരു തോന്നൽ ഉണ്ടാകാത്ത വിധം അയാൾ ആത്മമേധാവിത്വം നേടിക്കഴിഞ്ഞു.

കൗമാരത്തിൽ കലഹപ്രിയനായിരുന്ന റോജർ നല്ല ഗുരുക്കന്മാരുടെ സഹായത്തോടെ, ക്രമേണ മനസ്സിനെ ജയിക്കുകയായിരുന്നു. തേച്ചുമിനുക്കി നിരന്തരം പരിഷ്കരിച്ച കഴിവുകൾ അയാൾ ലാളിത്യത്തിന്റെയും സൗന്ദര്യത്തിന്റെയും പുതപ്പിട്ടു മൂടി.

ഓരോ സാഹചര്യത്തിനും വേണ്ട കൃത്യമായ പദചലനങ്ങൾ, സർജന്റെ കൃത്യതയുള്ള വോളി, പാസിങ് ഷോട്ട്. ചിത്രകാരന്റെ ബ്രഷ് സ്ട്രോക്കുകൾ പോലെയുള്ള ഡ്രോപ്പ് ഷോട്ട്, പ്ലേസ്മെന്റ്. സാഹചര്യത്തോട് ഏറ്റവും കാര്യക്ഷമമായി പ്രതികരിക്കാൻ സജ്ജമായ ശരീരം, അക്ഷോഭ്യമായ മനസ്സ്, തോൽവിയിലും കൈ വിടാത്ത മാന്യത. സെർവിന്റെ കരുത്തും കൃത്യതയും 4 എയ്സ് പായിച്ച് ഒരൊറ്റ മിനിറ്റിനുള്ളിൽ ഒരു ഗെയിം നേടാൻ അയാളെ പ്രാപ്തനാക്കുന്നു.

ഒത്ത എതിരാളി ഒപ്പം പിടിക്കുമ്പോൾ നീണ്ടു പോകുന്ന ഗെയിമുകൾ, വീണ്ടും വീണ്ടും കുരുങ്ങുന്ന ഡ്യൂസ്, അനന്തമായ റാലികൾ - അവസാനം നെറ്റിലേക്ക് ഓടിക്കയറി ഒരു ഡ്രോപ്പ് ഷോട്ട്, അല്ലെങ്കിൽ ടോപ് സ്പിൻ, അതുമല്ലെങ്കിൽ പിന്തിരിഞ്ഞു നിന്ന് കാലുകളുടെ ഇടയിലൂടെ പായിക്കുന്ന വിന്നർ! സിംഫണി നിയന്ത്രിക്കുന്ന ഓർക്കെസ്ട്ര കണ്ടക്ടറെ പോലെ, സ്ഥലകാലാതീതനായ ഫെഡറർ. ഹൃദയം തുടിക്കുന്ന, മനസ്സ് താളം തുള്ളുന, സമയം നിശ്ചലമാകുന്ന നിമിഷം. നിങ്ങളിലെ ടെന്നിസ് പ്രേമി ജീവിക്കുന്നത് ഈ നിമിഷത്തിനായി.

അവസാന ഔദ്യോഗിക മത്സരം പൂർത്തിയാക്കിയ ശേഷം കണ്ണീർ തുടയ്ക്കുന്ന റോജർ ഫെഡറർ. (Photo by Glyn KIRK / AFP)

സാധ്യമായതിന്റെ അതിർവര നിരന്തരം മാറ്റിവരച്ച പ്രതിഭയാണ് ഫെഡറർ. ആ ഗണത്തിൽപെട്ടവർ സ്വയമെന്നതിൽ ഉപരി, അപരനേയും പ്രചോദിപ്പിക്കും - കളത്തിനകത്തും പുറത്തും. അങ്ങനെ വളർന്നു വന്ന ഒരു തലമുറ ചാംപ്യന് വെല്ലുവിളിയായി. എതിരാളികളെ അപ്രസക്തരാക്കി കുതിച്ചുകയറിയ 5 വർഷത്തിനു ശേഷം (2003-2008) ഫെഡററിനു ചേർന്ന ഒത്ത എതിരാളികൾ എത്തി. ചാംപ്യൻ മികവിന്റെ മലയിറങ്ങുന്നു, അവർ കയറുന്നു. അവർ മൂവരും ചേർന്ന് ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മഹത്തായ ഒരധ്യായം രചിച്ചു. പക്ഷേ റോജർ ഫെഡററിന്റെ അമാനുഷികത നഷ്ടമായി.

പ്രഫഷനൽ ടെന്നിസിൽ ഇതാദ്യമായി അയാൾ ചോദ്യം ചെയ്യപ്പെട്ടു. നിർണായകമായ 5 സെറ്റ് കളികൾ ജയിക്കാനുള്ള ശാരീരിക ക്ഷമതയും മനക്കരുത്തും അയാൾക്കില്ല പോലും! ടൈം മാഗസിന് നൽകിയ ഒരു അഭിമുഖത്തിൽ ഫെഡറർ പറഞ്ഞു: 'ഞാൻ തോൽക്കുമ്പോൾ കഠിനാധ്വാനം ചെയ്തില്ലെന്നു കാണികൾ പഴിക്കും. ജയിക്കുമ്പോൾ പറയും - എന്തെളുപ്പം! ബാല്യം മുതൽ ഞാനിതു കേൾക്കുന്നു. എല്ലാ കളിയിലും ഞാൻ ഏറ്റവും മികച്ചത് നൽകും. പക്ഷേ ഞാൻ വെട്ടി വിയർക്കണം, ഷോട്ട് കളിക്കുമ്പോൾ ഞാനെന്തോ വേദന അനുഭവിക്കുന്ന പോലെ തോന്നണം എന്നാണെങ്കിൽ ക്ഷമിക്കുക, എനിക്കത് സാധ്യമല്ല.'

ഭാര്യയ്ക്കും മകൾക്കുമൊപ്പം ഡയമണ്ട് ലീഗ് അത്‌ലറ്റിക്സ് മത്സരങ്ങൾ വീക്ഷിക്കുന്ന റോജർ ഫെഡറർ (Photo by Fabrice COFFRINI / AFP)

20 ഗ്രാൻ‌സ്‌ലാം കിരീടം, നൂറിലധികം എടിപി കിരീടങ്ങൾ, 369 ഗ്രാൻ‌സ്‌ലാം മത്സര വിജയം, 1250 സിംഗിൾസ് മത്സര വിജയം, 5 വർഷം ലോക ഒന്നാം നമ്പർ, ഏറ്റവും പ്രായം കൂടിയ ഒന്നാമൻ - എന്നിങ്ങനെ മാനം തൊട്ടു നിൽക്കുന്ന ഒരാൾക്ക്‌ മനക്കരുത്തില്ല, അയാൾ കഠിനാധ്വാനം ചെയ്യുന്നില്ല! ആ വാദം അവിടെ പൊളിയുന്നു.

∙ ഗ്രെയ്സ്! ആ ഒരൊറ്റ വാക്കു മതി അയാളെ നിർവചിക്കാൻ

അവരോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി പറയട്ടെ - റോജർ ഫെഡറർ ടെന്നിസ് കളിച്ചത് മറ്റേതോ തലത്തിലാണ്. സ്വർഗീയം എന്നു വിശേഷിപ്പിക്കാവുന്ന ഒരിടം. അവിടേക്ക് ഉയരുക മാത്രമല്ല, ആ മാന്ത്രികതയ്ക്ക് സാക്ഷ്യം വഹിച്ചവരെ അയാൾ അവിടെ കൊണ്ടു പോയി ആനന്ദം അനുഭവിപ്പിക്കുകയും ചെയ്തു. അതിന്റെ ഒരംശമെങ്കിലും തന്നിൽ പകർത്തണമെന്ന് വൈരികൾക്കും കളി കണ്ടവർക്കും തോന്നി - പ്രതിഭ അതിന്റെ ദൗത്യം നിർവഹിച്ചു, സ്വാധീനം ഇനി അനന്തതയിൽ വ്യാപിക്കും. ഫെഡററുടെ എതിരില്ലാവാഴ്ചയുടെ കാലത്ത് അമേരിക്കൻ കഥാകൃത്ത് ഡേവിഡ് ഫോസ്റ്റർ വാലസ് ന്യൂയോർക്ക് ടൈംസിൽ പ്രശസ്തമായ ഒരു ലേഖനം എഴുതിയിരുന്നു (Roger Federer as a religious experience, 2006). കടുത്ത മത്സരമുള്ള കായിക ഇനങ്ങളുടെ ലക്ഷ്യമല്ല സൗന്ദര്യം, വാലസ് വാദിക്കുന്നു; പക്ഷേ കായിക വേദികൾ സൗന്ദര്യം പ്രകടിപ്പിക്കാൻ ഏറ്റവും യോജിച്ച ഇടങ്ങളാണ്.

റോജർ ഫെഡറർ. (Photo by Adrian DENNIS / AFP)

സൗന്ദര്യമെന്നാൽ രൂപ സൗകുമാര്യം മാത്രമല്ല, ഫെഡറർ പ്രദർശിപ്പിക്കുന്ന സൗന്ദര്യം ശരീര ചലനങ്ങളുടെ, സൂക്ഷ്മ ദർശനത്തിന്റെ, മികവിന്റെ, ധിഷണയുടെ ആകെത്തുകയാണ്. അയാൾ സുന്ദരനും സൗമ്യനുമാണെന്നത് ശിരസ്സിനു ചുറ്റുമുള്ള പ്രകാശവലയത്തിന്റെ മാറ്റു കൂട്ടുന്നു. എന്നാൽ അതു നേടാൻ വലിയ വില നൽകിയിട്ടുണ്ട്. സൗമ്യത പോലും ജന്മസിദ്ധമല്ല, കൗമാരത്തിൽ കലഹപ്രിയനായിരുന്ന റോജർ നല്ല ഗുരുക്കന്മാരുടെ സഹായത്തോടെ, ക്രമേണ മനസ്സിനെ ജയിക്കുകയായിരുന്നു. തേച്ചുമിനുക്കി നിരന്തരം പരിഷ്കരിച്ച കഴിവുകൾ അയാൾ ലാളിത്യത്തിന്റെയും സൗന്ദര്യത്തിന്റെയും പുതപ്പിട്ടു മൂടി. തിരശ്ശീലയ്ക്കു പിന്നിലെ അധ്വാനം നമ്മൾ കണ്ടതേയില്ല, അതായിരുന്നു റോജർ ഫെഡററിന്റെ ഏറ്റവും വലിയ മാജിക്ക്.

ഡേവിഡ് ഫോസ്റ്റർ വാലസ് വിവരിച്ച മതാനുഭവത്തെ ഇങ്ങനെ കാണാം - കളിക്കാരനും കാണിയും ഒന്നാകുന്ന വർത്തമാന നിമിഷത്തിൽ നുരയുന്ന ലഹരിയും അനുഭൂതിയും തീക്ഷ്ണ വികാരവും അതിനു സാക്ഷിയാകുന്നവരെ കാല-ദേശ-ഭാഷാതീതമായി ഒരൊറ്റ ചരടിൽ കോർക്കും. ആ അനുഭവത്തിനു കാരണമായവർ അർധ ദൈവങ്ങളായതിൽ അദ്ഭുതമില്ല.

English Summary: The life and sporting career of tennis star Roger Federer