2015ലാണ് ഹംഗറിയിൽനിന്ന് യുഎസിലേക്കു കുടിയേറിയ ഗവേഷക കാറ്റലിൻ കാരിക്കോയും യുഎസ് ഗവേഷകൻ ‍ഡ്രൂ വെയ്സ്മാനും ഒരു പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. എംആർഎൻഎ അഥവാ മെസഞ്ചർ ആർഎൻഎയുമായി ബന്ധപ്പെട്ടതായിരുന്നു അത്. എന്നാൽ അപ്പോഴൊന്നും അവർക്കറിയില്ലായിരുന്നു അവരുടെ ആ കണ്ടെത്തൽ ഒന്നര പതിറ്റാണ്ടിനിപ്പുറം കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാൻ പോകുന്നതാണെന്ന്. പറഞ്ഞുവരുന്നത് കോവിഡിനെപ്പറ്റിത്തന്നെയാണ്. 2019 അവസാനം കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് 15 വർഷം മുൻപ് കാറ്റലിനും ഡ്രൂവും നടത്തിയ പഠനമാണ് 2022ൽ ഫൈസർ, മൊഡേണ എന്നീ എംആർഎൻഎ വാക്സീനുകളുടെ കണ്ടെത്തലിലേക്കു നയിച്ചത്. ലക്ഷണങ്ങളുള്ള കോവിഡിനെ 90 ശതമാനവും പ്രതിരോധിച്ചു നിർത്താൻ ഈ വാക്സീനുകൾക്കു സാധിച്ചു. സാധാരണ ഒരു പുതിയ വൈറസിനെതിരെ വാക്സീൻ നിർമിച്ചെടുക്കുന്നതിന് കുറഞ്ഞത് എട്ടു വർഷമെങ്കിലും വേണമെന്നാണു കണക്ക്. എന്നാൽ റെക്കോർഡ് സമയംകൊണ്ട് എങ്ങനെ ഈ വാക്സീനുകൾ നിർമിക്കാനായി എന്ന് ഒട്ടേറെ പേർ ആ സമയത്ത് ചോദ്യമുന്നയിച്ചിരുന്നു. അതിന്റെ ഉത്തരമാണിപ്പോൾ ഡ്രൂവും കാറ്റലിനും നൽകിയിരിക്കുന്നത്. ഒരുപക്ഷേ, ഇരുവരും ഈ കണ്ടെത്തൽ അന്നു നടത്തിയിരുന്നില്ലെങ്കിൽ കോവിഡ് എംആർഎൻഎ വാക്സീൻ ഇനിയും വൈകുമായിരുന്നു. നാമിപ്പോഴും ലോക്ഡൗണിൽ തുടർന്നേനെ, കോടിക്കണക്കിനു പേർ ഇപ്പോഴും മരിച്ചുവീഴുന്നുണ്ടാകും. എന്തായിരുന്നു ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം? എങ്ങനെയാണത് കോവിഡ് വാക്സീൻ ഗവേഷണത്തിലും വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റത്തിലും നിർണായക പങ്കു വഹിച്ചത്?

2015ലാണ് ഹംഗറിയിൽനിന്ന് യുഎസിലേക്കു കുടിയേറിയ ഗവേഷക കാറ്റലിൻ കാരിക്കോയും യുഎസ് ഗവേഷകൻ ‍ഡ്രൂ വെയ്സ്മാനും ഒരു പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. എംആർഎൻഎ അഥവാ മെസഞ്ചർ ആർഎൻഎയുമായി ബന്ധപ്പെട്ടതായിരുന്നു അത്. എന്നാൽ അപ്പോഴൊന്നും അവർക്കറിയില്ലായിരുന്നു അവരുടെ ആ കണ്ടെത്തൽ ഒന്നര പതിറ്റാണ്ടിനിപ്പുറം കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാൻ പോകുന്നതാണെന്ന്. പറഞ്ഞുവരുന്നത് കോവിഡിനെപ്പറ്റിത്തന്നെയാണ്. 2019 അവസാനം കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് 15 വർഷം മുൻപ് കാറ്റലിനും ഡ്രൂവും നടത്തിയ പഠനമാണ് 2022ൽ ഫൈസർ, മൊഡേണ എന്നീ എംആർഎൻഎ വാക്സീനുകളുടെ കണ്ടെത്തലിലേക്കു നയിച്ചത്. ലക്ഷണങ്ങളുള്ള കോവിഡിനെ 90 ശതമാനവും പ്രതിരോധിച്ചു നിർത്താൻ ഈ വാക്സീനുകൾക്കു സാധിച്ചു. സാധാരണ ഒരു പുതിയ വൈറസിനെതിരെ വാക്സീൻ നിർമിച്ചെടുക്കുന്നതിന് കുറഞ്ഞത് എട്ടു വർഷമെങ്കിലും വേണമെന്നാണു കണക്ക്. എന്നാൽ റെക്കോർഡ് സമയംകൊണ്ട് എങ്ങനെ ഈ വാക്സീനുകൾ നിർമിക്കാനായി എന്ന് ഒട്ടേറെ പേർ ആ സമയത്ത് ചോദ്യമുന്നയിച്ചിരുന്നു. അതിന്റെ ഉത്തരമാണിപ്പോൾ ഡ്രൂവും കാറ്റലിനും നൽകിയിരിക്കുന്നത്. ഒരുപക്ഷേ, ഇരുവരും ഈ കണ്ടെത്തൽ അന്നു നടത്തിയിരുന്നില്ലെങ്കിൽ കോവിഡ് എംആർഎൻഎ വാക്സീൻ ഇനിയും വൈകുമായിരുന്നു. നാമിപ്പോഴും ലോക്ഡൗണിൽ തുടർന്നേനെ, കോടിക്കണക്കിനു പേർ ഇപ്പോഴും മരിച്ചുവീഴുന്നുണ്ടാകും. എന്തായിരുന്നു ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം? എങ്ങനെയാണത് കോവിഡ് വാക്സീൻ ഗവേഷണത്തിലും വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റത്തിലും നിർണായക പങ്കു വഹിച്ചത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2015ലാണ് ഹംഗറിയിൽനിന്ന് യുഎസിലേക്കു കുടിയേറിയ ഗവേഷക കാറ്റലിൻ കാരിക്കോയും യുഎസ് ഗവേഷകൻ ‍ഡ്രൂ വെയ്സ്മാനും ഒരു പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. എംആർഎൻഎ അഥവാ മെസഞ്ചർ ആർഎൻഎയുമായി ബന്ധപ്പെട്ടതായിരുന്നു അത്. എന്നാൽ അപ്പോഴൊന്നും അവർക്കറിയില്ലായിരുന്നു അവരുടെ ആ കണ്ടെത്തൽ ഒന്നര പതിറ്റാണ്ടിനിപ്പുറം കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാൻ പോകുന്നതാണെന്ന്. പറഞ്ഞുവരുന്നത് കോവിഡിനെപ്പറ്റിത്തന്നെയാണ്. 2019 അവസാനം കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് 15 വർഷം മുൻപ് കാറ്റലിനും ഡ്രൂവും നടത്തിയ പഠനമാണ് 2022ൽ ഫൈസർ, മൊഡേണ എന്നീ എംആർഎൻഎ വാക്സീനുകളുടെ കണ്ടെത്തലിലേക്കു നയിച്ചത്. ലക്ഷണങ്ങളുള്ള കോവിഡിനെ 90 ശതമാനവും പ്രതിരോധിച്ചു നിർത്താൻ ഈ വാക്സീനുകൾക്കു സാധിച്ചു. സാധാരണ ഒരു പുതിയ വൈറസിനെതിരെ വാക്സീൻ നിർമിച്ചെടുക്കുന്നതിന് കുറഞ്ഞത് എട്ടു വർഷമെങ്കിലും വേണമെന്നാണു കണക്ക്. എന്നാൽ റെക്കോർഡ് സമയംകൊണ്ട് എങ്ങനെ ഈ വാക്സീനുകൾ നിർമിക്കാനായി എന്ന് ഒട്ടേറെ പേർ ആ സമയത്ത് ചോദ്യമുന്നയിച്ചിരുന്നു. അതിന്റെ ഉത്തരമാണിപ്പോൾ ഡ്രൂവും കാറ്റലിനും നൽകിയിരിക്കുന്നത്. ഒരുപക്ഷേ, ഇരുവരും ഈ കണ്ടെത്തൽ അന്നു നടത്തിയിരുന്നില്ലെങ്കിൽ കോവിഡ് എംആർഎൻഎ വാക്സീൻ ഇനിയും വൈകുമായിരുന്നു. നാമിപ്പോഴും ലോക്ഡൗണിൽ തുടർന്നേനെ, കോടിക്കണക്കിനു പേർ ഇപ്പോഴും മരിച്ചുവീഴുന്നുണ്ടാകും. എന്തായിരുന്നു ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം? എങ്ങനെയാണത് കോവിഡ് വാക്സീൻ ഗവേഷണത്തിലും വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റത്തിലും നിർണായക പങ്കു വഹിച്ചത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2005ലാണ് ഹംഗറിയിൽനിന്ന് യുഎസിലേക്കു കുടിയേറിയ ഗവേഷക കാറ്റലിൻ കാരിക്കോയും യുഎസ് ഗവേഷകൻ ‍ഡ്രൂ വെയ്സ്മാനും ഒരു പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. എംആർഎൻഎ അഥവാ മെസഞ്ചർ ആർഎൻഎയുമായി ബന്ധപ്പെട്ടതായിരുന്നു അത്. എന്നാൽ അപ്പോഴൊന്നും അവർക്കറിയില്ലായിരുന്നു അവരുടെ ആ കണ്ടെത്തൽ ഒന്നര പതിറ്റാണ്ടിനിപ്പുറം കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാൻ പോകുന്നതാണെന്ന്. പറഞ്ഞുവരുന്നത് കോവിഡിനെപ്പറ്റിത്തന്നെയാണ്. 2019 അവസാനം കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് 15 വർഷം മുൻപ് കാറ്റലിനും ഡ്രൂവും നടത്തിയ പഠനമാണ് ഫൈസർ, മൊഡേണ എന്നീ എംആർഎൻഎ വാക്സീനുകളുടെ കണ്ടെത്തലിലേക്കു നയിച്ചത്. 

 

ഡ്രൂ വെയ്‌സ്‌മാനും കാറ്റലിന്‍ കാരിക്കോയും (Photo courtesy: Penn Medicine/Peggy Peterson)
ADVERTISEMENT

ലക്ഷണങ്ങളുള്ള കോവിഡിനെ 90 ശതമാനവും പ്രതിരോധിച്ചു നിർത്താൻ ഈ വാക്സീനുകൾക്കു സാധിച്ചു. സാധാരണ ഒരു പുതിയ വൈറസിനെതിരെ വാക്സീൻ നിർമിച്ചെടുക്കുന്നതിന് കുറഞ്ഞത് എട്ടു വർഷമെങ്കിലും വേണമെന്നാണു കണക്ക്. എന്നാൽ റെക്കോർഡ് സമയംകൊണ്ട് എങ്ങനെ ഈ വാക്സീനുകൾ നിർമിക്കാനായി എന്ന് ഒട്ടേറെ പേർ ആ സമയത്ത് ചോദ്യമുന്നയിച്ചിരുന്നു. അതിന്റെ ഉത്തരമാണിപ്പോൾ നൊബേൽ സമിതി നൽകിയിരിക്കുന്നത്. ഒരുപക്ഷേ, ഇരുവരും ഈ കണ്ടെത്തൽ അന്നു നടത്തിയിരുന്നില്ലെങ്കിൽ കോവിഡ് എംആർഎൻഎ വാക്സീൻ ഇനിയും വൈകുമായിരുന്നു. നാമിപ്പോഴും ലോക്ഡൗണിൽ തുടർന്നേനെ, കോടിക്കണക്കിനു പേർ ഇപ്പോഴും മരിച്ചുവീഴുന്നുണ്ടാകും. എന്തായിരുന്നു ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം? എങ്ങനെയാണത് കോവിഡ് വാക്സീൻ ഗവേഷണത്തിലും വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റത്തിലും നിർണായക പങ്കു വഹിച്ചത്?

 

മാക്‌സ് തയ്‌ലർ (Photo courtesy: Nobelprize.org)

∙ വൈറസ്‌തന്നെ വാക്സീനായ കാലം!

 

ADVERTISEMENT

നിഷ്ക്രിയമാക്കപ്പെട്ട രീതിയിലുള്ള രോഗാണുക്കളെയാണ് പണ്ട് മിക്ക വാക്സീനുകളിലും ഉപയോഗിക്കാറുണ്ടായിരുന്നത്. ഇവ ശരീരത്തിലേക്ക് കടന്നാൽ രോഗത്തിന് കാരണമാകില്ല, പക്ഷേ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ഉണർത്തും. പുറമെനിന്ന് ഒരു ‘രോഗാണു’ വന്നതിന്റെ സൂചനകൾ രോഗപ്രതിരോധ സംവിധാനത്തിനു ലഭിക്കുന്നതോടെ അവ ആന്റിബോഡികൾ ഉൽപാദിപ്പിക്കും. ഇത് ശരീരത്തിൽ ഒരു പടച്ചട്ട പോലെ തുടരും. പിന്നീടെപ്പോഴെങ്കിലും യഥാർഥ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ നേരത്തേയുള്ള ‘ഓർമ’ വച്ച് ശരീരം ആന്റിബോഡി ഉൽപാദിപ്പിക്കും, രോഗം പ്രതിരോധിക്കപ്പെടുകയും ചെയ്യും. പോളിയോ, വസൂരി, പീതജ്വരം (യെലോ ഫീവർ) തുടങ്ങിയവയ്ക്ക് ഇത്തരത്തിൽ നിഷ്ക്രിയമാക്കപ്പെട്ട രോഗാണുക്കളെത്തന്നെയാണ് വാക്സീനായി ഉപയോഗിച്ചത്. ഈ വാക്സീനുകള്‍ നേരത്തേ എടുത്താൽ പിന്നീട് രോഗം വരാതെ സൂക്ഷിക്കുകയും ചെയ്യാം. യെലോ ഫീവറിനെതിരെ ഇത്തരത്തിൽ വാക്സീൻ തയാറാക്കിയതിനാണ് 1951ൽ, ദക്ഷിണാഫ്രിക്കൻ ഗവേഷകനായ മാക്സ് തയ്‌ലർക്ക് വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചത്. 

 

ഈ കണ്ടെത്തലുകൾക്കു സമാന്തരമായി തന്മാത്രാപരമായ ജീവശാസ്ത്രപഠനവും (മോളിക്യുലാർ ബയോളജി) തുടരുന്നുണ്ടായിരുന്നു. മൊത്തം വൈറസുകളെ ഉപയോഗിക്കുന്നതിനു പകരം അവയുടെ ശരീരഘടകങ്ങളെ (viral components) മാത്രം ഉപയോഗപ്പെടുത്തിയുള്ള ഗവേഷണത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിയുന്നത് അങ്ങനെയാണ്. അതിൽത്തന്നെ വൈറസിന്റെ ശരീരത്തിലെ പ്രത്യേക പ്രോട്ടീനുകൾ ഉൾപ്പെട്ട ജനിതക കോഡായിരുന്നു ഗവേഷകർ ലക്ഷ്യം വച്ചത്. രോഗാണുവിനു പകരം ആ പ്രോട്ടീൻ കൃത്രിമമായി നിർമിച്ച് ശരീരത്തിലേക്ക് കുത്തിവയ്ക്കാനായി ശ്രമം. ആ പ്രോട്ടീനുകൾ ശരീരത്തിനകത്തേക്കു കടന്നാൽ രോഗപ്രതിരോധ സംവിധാനം ആന്റിബോഡി ഉൽപാദിപ്പിക്കാൻ തുടങ്ങും. ഹെപ്പറ്റൈറ്റിസ് ബിക്കെതിരെയുള്ള വാക്സീനാണ് ഇതിന്റെ മികച്ച ഉദാഹരണം. 

ബയോൺടെക്–ഫൈസർ വാക്സീൻ കുത്തിവയ്ക്കാനെടുക്കുന്ന നഴ്സ് (Photo by John MACDOUGALL / AFP)

 

ADVERTISEMENT

ഗവേഷകർ സൃഷ്ടിച്ചെടുത്ത ജനിതക കോഡ് ഉൾപ്പെട്ട പ്രോട്ടീനെ ഒരു നിരുപദ്രവകാരിയായ വൈറസിന്റെ ശരീരത്തിലേക്കു കടത്തി അതിനെ വാക്സീനാക്കി മാറ്റുന്ന രീതിയുമുണ്ട്. ഈ നിരുപദ്രവകാരിയായ വൈറസിനെ കാരിയർ എന്നാണു വിളിക്കുക. ‘വെക്ടർ’ എന്നാണ് അതിന്റെ വിശേഷണം. എബോള പോലുള്ള രോഗങ്ങൾക്കെതിരെ ഈ വെക്ടർ വൈറസ് വാക്സീനാണ് പ്രയോഗിക്കുക. ഈ വെക്ടർ അകത്തേക്കു ചെന്നാൽ അതിൽ അടങ്ങിയിരിക്കുന്ന ജനിതക വസ്തു കോശങ്ങളിലേക്ക് പ്രവേശിച്ച് രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കും. വൈറൽ വെക്ടർ ഒരു ആന്റിജനായി പ്രവർത്തിക്കുമെന്നർഥം. അതോടെ രോഗപ്രതിരോധ കോശങ്ങൾ ആന്റിബോഡി ഉൽപാദിപ്പിക്കും അവ വൈറസിനെ ചെറുക്കുകയും ചെയ്യും.

 

മേൽപ്പറഞ്ഞ തരത്തിലുള്ള വാക്സീനുകളെല്ലാം നിർമിക്കാൻ വൻതോതിൽ ‘സെൽ കൾചർ’ ആവശ്യമായിരുന്നു. കൃത്രിമമായി ലബോറട്ടറി സംവിധാനത്തിൽ കോശങ്ങളെ (Cells) തയാറാക്കിയെടുക്കുന്നതിനെയാണ് സെൽ കൾചർ എന്നു പറയുന്നത്. ഈ രീതിയിലൂടെയല്ലാതെ എങ്ങനെ വാക്സീന്‍ നിർമിക്കാമെന്ന് കാലങ്ങളായി ഗവേഷകർ ആലോചിച്ചു വരികയായിരുന്നു. അതിനു കാരണവുമുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഒരു വമ്പൻ പകർച്ചപ്പനിയോ മഹാമാരിയോ പൊട്ടിപ്പുറപ്പെട്ടാൽ സെൽ കൾചർ വഴി വൻതോതിൽ വാക്സീൻ ഉൽപാദിപ്പിക്കാൻ സമയമേറെയെടുക്കും. അതിനൊരു ബദൽ എന്ന നിലയിലായിരുന്നു മെസഞ്ചർ ആർഎൻഎയുമായി ബന്ധപ്പെട്ട വാക്സീൻ ഗവേഷണത്തിന്റെ തുടക്കം.

അമൃത്‍സറിൽ നടന്ന കോവിഡ് വാക്സിനേഷന്‍ ക്യാംപിൽനിന്ന് (Photo by Narinder NANU / AFP)

 

കാറ്റലിൻ കാരിക്കോ (Photo by Mandel NGAN / AFP)

∙ ‘സന്ദേശ’വാഹകനായ രക്ഷകൻ

ശരീരത്തിലെ കോശങ്ങളെത്തന്നെ ഒരു വാക്സീന്‍ ഉൽപാദക ഫാക്ടറിയാക്കുകയാണ് എംആർഎൻഎ സാങ്കേതികത ചെയ്യുന്നത്. കൃത്രിമരീതിയിലാണ് നിർമാണമെന്നതിനാൽ അതിവേഗം, വൻതോതിൽ വാക്സീൻ ഉൽപാദിപ്പിക്കാനും സാധിക്കും.

 

ഡ്രൂ വെയ്‌സ്മാൻ (Photo by Mandel NGAN / AFP)

എംആർഎൻഎ വാക്സീനെപ്പറ്റി പഠിക്കും മുൻപ് എന്താണീ എംആർഎൻഎ എന്നറിയണമല്ലോ. എംആർഎൻഎ അഥവാ മെസഞ്ചർ റൈബോന്യൂക്ലിക് ആസിഡ് എന്നത് പേരുപോലെത്തന്നെ കോശങ്ങളിൽ കാണപ്പെടുന്ന ഒരു സന്ദേശവാഹകനാണ്. നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കകത്ത് ഒരു ന്യൂക്ലിയസ് ഉണ്ട്. അതിനകത്ത് നമ്മുടെ ജനിതകവിവരങ്ങളെല്ലാം അടങ്ങിയ ഡിഎൻഎയും. ശരീരത്തിനാവശ്യമായ ചില പ്രത്യേക പ്രോട്ടീനുകൾ ഉൽപാദിപ്പിക്കുന്നതിന് നിർദേശം നൽകുന്നത് ഈ ഡിഎൻഎയാണ്. പക്ഷേ അതിന് ഡിഎൻഎയ്ക്ക് എംആർഎൻഎയുടെ സഹായം വേണം. ന്യൂക്ലിയസിൽത്തന്നെ കാണപ്പെടുന്നതാണ് എംആർഎൻഎ. 

 

ഡിഎൻഎയിൽനിന്നുള്ള ജനിതക വിവരങ്ങൾ എംആർഎൻഎ സ്വീകരിച്ച് കോശത്തിൽത്തന്നെയുള്ള സൈറ്റോപ്ലാസം എന്നയിടത്ത് എത്തിക്കും. അവിടെയുള്ള റൈബോസോമിലാണ് ജനിതക കോഡിന്റെ നിർദേശമനുസരിച്ചുള്ള പ്രോട്ടീൻ ഉൽപാദിപ്പിക്കപ്പെടുക. പ്രോട്ടീൻ സിന്തസിസ് എന്നാണിത് അറിയപ്പെടുന്നത്. ഈ പ്രോട്ടീൻ ഉൽപാദനം പല തരത്തിൽ നടക്കാറുണ്ട്. അതിലൊരു രീതിയാണ് ട്രാൻസ്ക്രിപ്ഷൻ. ആ പ്രക്രിയ പ്രകാരം ഒരു പ്രത്യേക ജീനിന്റെ ഡിഎൻഎ സീക്വൻസ് അഥവാ ജനിതക വിവരങ്ങൾ എംആർഎൻഎ തന്മാത്രയിലേക്ക് പകർത്തപ്പെടും.ന്യൂക്ലിയസിൽനിന്ന് ഈ തന്മാത്ര സൈറ്റോപ്ലാസത്തിലെത്തി അവിടെയുള്ള റൈബോസോമിൽ ആവശ്യമുള്ള പ്രോട്ടീൻ നിർമിക്കുകയും ചെയ്യും (ഇത് ലഘുവായി വിശദീകരിക്കുന്ന വിഡിയോ ചുവടെ കാണാം) 

ഫൈസർ വാക്സീൻ കുത്തിവയ്പിനായി ഒരുക്കുന്ന ആരോഗ്യ പ്രവർത്തക (Photo by Pedro PARDO / AFP)

 

ട്രാൻസ്ക്രിപ്ഷൻ രീതിയിലുള്ള പ്രോട്ടീൻ ഉൽപാദനത്തെയാണ് വൈദ്യശാസ്ത്ര മേഖലയിലെ ഗവേഷകർ ലക്ഷ്യം വച്ചത്. ശരീരത്തിന് ആവശ്യം വേണ്ടുന്ന ചില പ്രത്യേകതരം പ്രോട്ടീൻ ഈ രീതി ഉപയോഗിച്ച് ഉൽപാദിപ്പിച്ചെടുക്കാമെന്ന് അവർ കണ്ടെത്തി. അതോടൊപ്പം എംആർഎൻയിന്മേലുള്ള ഗവേഷണവും ശക്തമായി. എംആർഎൻഎയെ പ്രോട്ടീൻ ഉൽപാദനത്തിന്റെ അടിസ്ഥാന ഘടകമായി ഉപയോഗപ്പെടുത്താമെന്ന തിരിച്ചറിവിൽനിന്നായിരുന്നു അത്. സെൽ കൾചർ കൂടാതെതന്നെ എംആർഎൻഎ ഉൽപാദിപ്പിക്കാമെന്ന കണ്ടെത്തലായിരുന്നു അതിലെ ആദ്യഘട്ടം. അത് 1980കളിൽത്തന്നെ സംഭവിച്ചു. ഇൻ വീട്രോ ട്രാൻസ്ക്രിപ്ഷൻ എന്നായിരുന്നു ഇതിനു പേര്. ടെസ്റ്റ് ട്യൂബിലോ ലാബിലോ വച്ച് കൃത്രിമമായി നടത്തുന്നതിനാലായിരുന്നു ഇതിന് ഇൻ വീട്രോ എന്ന പേര് (ഇൻ വീട്രോ എന്നാൽ ലാറ്റിൻ ഭാഷയിൽ ‘ഇൻ ഗ്ലാസ്’ എന്നാണർഥം. വിശാലമായ അർഥത്തിൽ ലാബിലെ പരീക്ഷണം എന്നു പറയാം). വാക്സീൻ നിർമാണത്തിലും എംആർഎൻഎയെ ഉപയോഗപ്പെടുത്താമെന്നു കണ്ടെത്തിയതോടെ ആ വഴിക്കുള്ള പരീക്ഷണങ്ങളും ശക്തമായി. എന്നാൽ അത് അത്ര എളുപ്പവുമായിരുന്നില്ല.

 

∙ വരുന്നൂ കാറ്റലിനും ഡ്രൂവും

ഫ്രഞ്ച് മെഡിറ്ററേനിയൻ ദ്വീപായ കോർസിക്കയിൽ ഫൈസര്‍ വാക്സീനെടുക്കുന്ന യുവതി (Photo by Pascal POCHARD-CASABIANCA / AFP)

 

കോവിഡ് വാക്സിനേഷൻ ക്യാംപിലേക്ക് എത്തുന്ന യുവതി. കൊളംബിയയിൽനിന്നുള്ള ദൃശ്യം (File Photo by DANIEL MUNOZ / AFP)

ഇൻ വീട്രോ രീതിയിൽ കൃത്രിമമായി ഉൽപാദിപ്പിക്കപ്പെട്ട എംആർഎൻഎയ്ക്ക് സ്ഥിരതയുണ്ടായിരുന്നില്ല എന്നതായിരുന്നു ഒരു പ്രശ്നം. മാത്രവുമല്ല. ഇൻ വീട്രോ രീതിയിലെ എംആർഎൻഎ ശരീരത്തിനകത്ത് എത്തിയാൽ അതിഭീകരമായ പ്രതിപ്രവർത്തനങ്ങളുണ്ടാകുന്ന സ്ഥിതിയായി. ഇൻഫ്ലമേഷനായിരുന്നു അതിലെ പ്രധാന പ്രശ്നം. അതായത്, ശരീരത്തിൽ ചില ഭാഗങ്ങളിൽ ചുവക്കുക, നീരു വയ്ക്കുക, പേശിവലിവുണ്ടാവുക, തളർച്ച തുടങ്ങിയ പ്രശ്നങ്ങൾ. മാത്രവുമല്ല, ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിലെ നിർണായക ഘടകങ്ങളിലൊന്നായ സൈറ്റോകൈൻ വൻതോതിൽ ഉൽപാദിപ്പിക്കപ്പെടാനും ഇതിടയാക്കി. 

മൊഡേണ വാക്സീനും ബയോൺടെക്–ഫൈസർ വാക്സീനും (Photo by Christof STACHE / AFP)

 

ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൻനിന്നുള്ള ദൃശ്യം. കൊറോണ വൈറസിനെതിരെയുള്ള ബോധവൽക്കരണ സന്ദേശവുമായി സ്ഥാപിച്ച ബോർഡ് ആണ് പശ്ചാത്തലത്തില്‍ (Photo by Arun SANKAR / AFP)

കൃത്യമായ അളവിൽ സൈറ്റോകൈൻ ഉൽപാദിപ്പിക്കപ്പെടുന്നത് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിന് നിർണായകമാണ്. എന്നാൽ ഇവ വൻതോതിലെത്തിയാൽ അത് ഇൻഫ്ലമേഷനിലേക്കു നയിക്കും. മാത്രവുമല്ല, ശരീരകലകളെയും ചില പ്രത്യേക അവയവങ്ങളെയും അത് ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇൻ വീട്രോ ട്രാൻസ്ക്രിപ്ഷൻ രീതിയിലെ പ്രധാന പ്രശ്നവും ഈ ഇൻഫ്ലമേഷനും സൈറ്റോകൈനിന്റെ അനിയന്ത്രിത ഉൽപാദനവുമായിരുന്നു. കയ്യിൽനിൽക്കുന്നതല്ല ഈ ഇത്തിരിക്കുഞ്ഞനെന്നു മനസ്സിലാക്കിയ ഗവേഷകർ മരുന്നുൽപാദനവുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളിൽനിന്ന് പതിയെ എംആർഎൻഎയെ മാറ്റി നിർത്തി. 

 

അവിടെയാണ് ഇത്തവണത്തെ നൊബേൽ ഹീറോകളായ കാറ്റലിന്റെയും ഡ്രൂവിന്റെയും വരവ്. വൈദ്യശാസ്ത്രത്തിൽ എംആർഎൻഎയെ ഏതുവിധേനയും ഉപയോഗപ്പെടുത്തും എന്നു പ്രതിജ്ഞയെടുത്തതു പോലെയായിരുന്നു ബയോകെമിസ്റ്റായ കാറ്റലിന്റെ പ്രവർത്തനം. 1990കളില്‍ യുഎസിലെ പെൻസിൽവാനിയ സർവകലാശാലയിൽ അസി. പ്രഫസറായിരിക്കെയാണ് അവർ ഗവേഷണം ശക്തമാക്കുന്നത്. അതേ സർവകലാശാലയിൽത്തന്നെ ഇമ്യൂണോളജിസ്റ്റായിരുന്ന ഡ്രൂവിനെ കണ്ടുമുട്ടുന്നതും അക്കാലത്താണ്.

 

ശാഖകൾ പോലെ രൂപമുള്ള ഡെൻഡ്രൈറ്റിക് കോശങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുകയായിരുന്നു ഡ്രൂ അക്കാലത്ത്. ശരീരത്തിനകത്തേക്ക് എത്തുന്ന രോഗാണുക്കൾ, അത് ബാക്ടീരിയയോ വൈറസോ എന്തുമാകട്ടെ, എല്ലാറ്റിനെയും തിരഞ്ഞുപിടിച്ച് ആക്രമിച്ച് നശിപ്പിക്കുന്നതിൽ മിടുക്കനാണ് ഇത്തരം കോശങ്ങൾ. ശാഖകൾ പോലെ രൂപമായതിനാൽ മറ്റ് രോഗപ്രതിരോധ കോശങ്ങളിലേക്ക് അതിവേഗം വിവരം കൈമാറാനും സാധിക്കും. ശരീരത്തിനകത്തേക്ക് രോഗാണുക്കൾ എന്തെങ്കിലും കടക്കുന്നുണ്ടോയെന്ന് ഒരു കാവൽക്കാരനെപ്പോലെ നിരീക്ഷിക്കുന്നതിലും മിടുക്കുണ്ട് ഡെൻഡ്രൈറ്റുകള്‍ക്ക്. 

 

അങ്ങനെ എംആർഎൻഎയുടെ വിവരങ്ങളുമായി കാറ്റലിനും ഡെൻഡ്രൈറ്റുകളെപ്പറ്റിയുള്ള വിവരങ്ങളുമായി ഡ്രൂവും ഒത്തു ചേർന്നു. ഇൻ വീട്രോ രീതിയിലുള്ള എംആർഎൻഎയെ അവർ ശരീരത്തിനകത്തേക്കു കടത്തി വിട്ടു പരീക്ഷണം നടത്തി. ഈ എംആർഎൻഎയെ കണ്ട ഉടനെ അത് പുറത്തുനിന്നെത്തിയ ഒരു അപകടകാരിയാണെന്ന് തിരിച്ചറിഞ്ഞ് ഡെൻഡ്രൈറ്റുകൾ തിരിച്ച് ‘ആക്രമിക്കാൻ’ തുടങ്ങി. അത് നയിച്ചതാകട്ടെ ഇൻഫ്ലമേഷനിലേക്കും. എന്നാൽ സസ്തനികളിൽനിന്നെടുത്ത എംആർഎൻഎ ശരീരത്തിനകത്തേക്ക് കടത്തിയാൽ ഡെൻഡ്രൈറ്റുകൾക്ക് ഒരു കുഴപ്പവുമില്ലായിരുന്നു. അവ പ്രതികരിക്കുക കൂടിയില്ല. ഇൻ വീട്രോ എംആർഎൻഎയ്ക്ക് മാത്രമായി പിന്നെന്താണു പ്രശ്നം? ഈ രണ്ട് എംആർഎൻഎകളെയും വേർതിരിക്കുന്ന എന്തോ ഒരു ഘടകമുണ്ടെന്ന സംശയം കാറ്റലിനും ഡ്രൂവിനും തോന്നുന്നത് ഈ സമയത്താണ്.

 

∙ ഒടുവിൽ, അമ്പരപ്പിക്കുന്ന ആ സത്യത്തിലേക്ക്...

 

ആർഎൻഎയെ നിർമിച്ചിരിക്കുന്നത് നാല് അടിസ്ഥാന ഘടകങ്ങൾകൊണ്ടാണ് (Nucleotidebuilding blocks). ഇവയെ ‘ബേസ്’ എന്നു വിളിക്കും. ആഡെനിൻ (എ), സൈറ്റസിൻ (സി), ഗ്വാനിൻ (ജി), യൂറാസിൽ (യു) എന്നിവയാണ് നാല് ബേസുകൾ. ആർഎൻഎ തന്മാത്രകളുടെ നിർമാണത്തിലും പ്രവർത്തനത്തിലും നിർണായക പങ്കാണ് ഇവയ്ക്ക്. ഹൈഡ്രജൻ ബോണ്ടിങ് വഴി ഈ ബേസുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു (Base pairing). ആർഎൻഎയിൽ ഇനി പറയുന്ന രീതിയിലാണ് പെയറിങ്. രണ്ട് ഹൈഡ്രജൻ ബോണ്ടുകളിലൂടെ ആഡെനിനും യൂറാസിലും ബന്ധപ്പെട്ടിരിക്കുന്നു. മൂന്ന് ഹൈഡ്രജൻ ബോണ്ടിലൂടെ സൈറ്റസിനും ഗ്വാനിനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നിരന്തര ഗവേഷണത്തിലൂടെ കാറ്റലിനും ഡ്രൂവും ഒരു കാര്യം മനസ്സിലാക്കി. 

 

സസ്തനികളുടെ കോശങ്ങളിൽനിന്നുള്ള ആർഎൻഎകളിലെ ബേസുകൾ നിരന്തരമായി രാസപരമായ മാറ്റത്തിനു വിധേയമാകുന്നുണ്ട്, അങ്ങനെ പരിഷ്കരിക്കപ്പെടുന്നുമുണ്ട്. എന്നാൽ ഇൻ വീട്രോ എംആർഎൻഎയിൽ അതുണ്ടായിരുന്നില്ല. അങ്ങനെയാണ് ബേസുകളിൽ രാസപരമായ മാറ്റം വരുത്തിയുള്ള എംആർഎൻഎകൾ അവർ തയാറാക്കിയത്. ഇവ ഡെൻഡ്രൈറ്റിക് കോശങ്ങളിലേക്ക് കടത്തിവിടുകയും ചെയ്തു.അമ്പരപ്പിക്കുന്നതായിരുന്നു ഫലം. ശരീരത്തിന് ദോഷകരമായ പ്രതിപ്രവര്‍ത്തനങ്ങളൊന്നും നേരത്തേയുള്ളത്ര ഭീകരമായി നടക്കുന്നില്ല. എംആർഎൻഎയിൽ അടങ്ങിയിരിക്കുന്ന എ, സി, ജി, യു ബേസുകളിൽ മാറ്റം വരുത്തിയാൽ പ്രശ്നം പരിഹരിക്കാമെന്ന നിഗമനത്തിലേക്ക് ഇരുവരും അതോടെ എത്തി. വിഷയം കൂടുതൽ ഗൗരവത്തോടെ പഠിച്ച അവർ ഗവേഷണവും ശക്തമാക്കി. ഒടുവിൽ ഒരു കാര്യം വ്യക്തമായി, വൈദ്യശാസ്ത്രത്തിൽ നിർണായകമായേക്കാവുന്ന കണ്ടെത്തലിലേക്ക് എത്തിയിരിക്കുന്നു. 2005ൽ ആ ഗവേഷണഫലം പുറത്തുവരികയും ചെയ്തു.

 

അവിടംകൊണ്ടും തീർന്നില്ല. ഇരുവരും ചേർന്ന് 2008ലും 2010ലും തുടർപഠനങ്ങൾ പുറത്തുവിട്ടു. മാറ്റങ്ങളൊന്നും വരുത്താത്ത (unmodified) എംആർഎൻഎയെക്കൊണ്ട് മരുന്നുഗവേഷണത്തിൽ കാര്യമൊന്നുമില്ലെന്ന് അതിനോടകം ഇരുവരും ഉറപ്പിച്ചു. അതായത് ഇൻ വീട്രോ എംആർഎൻഎയുടെ ഉപയോഗം വേണ്ട. അതേസമയം ബേസുകളിൽ പരിഷ്കരണം (Base modification) വരുത്തിയ എംആർഎൻഎ ആണെങ്കിൽ അത് വൻതോതിൽ പ്രോട്ടീൻ ഉൽപാദനത്തിനു സഹായിക്കും. ഇൻ വീട്രോ എംആർഎൻഎയുടെ പ്രവർത്തന ഫലമായി ശരീരത്തിൽ ഒരിനം എൻസൈം ഉൽപാദിപ്പിക്കപ്പെടുമായിരുന്നു. അതാണ് പ്രോട്ടീൻ ഉൽപാദനത്തെ തടഞ്ഞിരുന്നത്. എന്നാൽ ബേസ് മോഡിഫിക്കേഷൻ വരുത്തിയ എംആർഎൻഎ ഈ എൻസൈമിന്റെ പ്രവർത്തനത്തെ ദുർബലമാക്കി. അതോടെ പ്രോട്ടീൻ ഉൽപാദനവും കൂടി. അതായത്, പുതിയ എംആർഎൻഎയ്ക്ക് ദോഷകരമായ പ്രതിപ്രവർത്തനമൊന്നും ഇല്ലെന്നു മാത്രമല്ല കൂടുതൽ പ്രോട്ടീൻ ഉൽപാദിപ്പിക്കാനുള്ള ശേഷിയും ലഭിച്ചു. അതോടെ വൈദ്യശാസ്ത്രത്തിൽ എംആർഎൻഎ ഉപയോഗിക്കാൻ അതുവരെയുണ്ടായിരുന്ന തടസ്സങ്ങളെല്ലാം ഇല്ലാതായി. ഗവേഷക ലോകം എംആർഎൻഎയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും തുടങ്ങി. 

 

∙ കൊറോണയു‍ടെ വരവും വാക്സീന്റെ വിജയവും

 

2010 ആയപ്പോഴേക്കും ഒട്ടേറെ മരുന്നു കമ്പനികൾ ഉൾപ്പെടെ എംആർഎൻഎ ഗവേഷണത്തിന് പിന്തുണയുമായി രംഗത്തെത്തി. സിക വൈറസിനും പേപ്പട്ടി വിഷബാധയ്ക്കും ഇൻഫ്ലുവന്‍സയ്ക്കും മെർസ് വൈറസിനുമെല്ലാം എതിരെയുള്ള വാക്സീനുകൾ വിജയകരമായി ഈ സാങ്കേതികതയിലൂടെ ഉൽപാദിപ്പിക്കപ്പെട്ടു. എന്നാൽ കാറ്റലിന്റെയും ഡ്രൂവിന്റെയും കണ്ടെത്തൽ ലോകത്തിന് അനുഗ്രഹമാകാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 2019ൽ അപ്രതീക്ഷിതമായി നോവൽ കൊറോണ വൈറസിന്റെ വരവ്. കോവിഡ് ലോകമെമ്പാടും നടമാടി. ലക്ഷക്കണക്കിനു പേർ മരിച്ചു വീണു. മരുന്നില്ലാതെ ശാസ്ത്രലോകം പകച്ചുനിന്നു. ഒരു സാധാരണ വാക്സീൻ നിർമിക്കുന്നതിനു പോലും വർഷങ്ങളെടുക്കുന്ന അവസ്ഥയാണ്. എച്ച്ഐവി പോലുള്ള വൈറസുകൾക്കെതിരെ ഇനിയും പൂർണമായും ഫലപ്രദമായ വാക്സീൻ കണ്ടെത്തിയിട്ടു പോലുമില്ല. പിന്നെങ്ങനെ പുതിയ ഒരിനം വൈറസിനെതിരെ അതിവേഗം വാക്സീൻ കണ്ടെത്തും?

 

എന്നാൽ അവിടെയാണ് കാറ്റലിന്റെയും ഡ്രൂവിന്റെയും എംആർഎൻഎ ഗവേഷണം സഹായത്തിനെത്തിയത്. കൊറോണ വൈറസിന്റെ കുടുംബത്തിൽപ്പെട്ട സാർസ്–കോവ്–2 വൈറസിന്റെ (SARS-CoV-2) സർഫസ് പ്രോട്ടീൻ (സ്പൈക്ക് പ്രോട്ടീനെന്നും പേര്) ഉൾപ്പെട്ട രണ്ട് എംആർഎൻഎ വാക്സീൻ റെക്കോർഡ് വേഗത്തിൽ ഉൽപാദിപ്പിക്കാൻ ഗവേഷകർക്ക് സാധിച്ചു. ഫൈസർ–ബയോൺടെക്ക് വാക്സീനും മൊഡേണയുമായിരുന്നു അത്. കോവിഡിനെതിരെ ഫലപ്രദമായ ആദ്യ വാക്സീനുകളായിരുന്നു അവ. ബേസ് മോഡിഫിക്കേഷൻ വരുത്തിയ എംആർഎൻഎയായിരുന്നു അവയിൽ ഉപയോഗിച്ചത്. പരീക്ഷിച്ചവരിലെല്ലാം 95% ഫലപ്രാപ്തിയാണ് അതു കാണിച്ചത്. അതോടെ ലോകത്തിനു വിശ്വാസമായി. 2020 ഡിസംബറിൽ വാക്സീനുകൾക്ക് അംഗീകാരവും ലഭിച്ചു. 

 

കൊറോണ വൈറസിന്റെ ശരീരത്തിലെ ഒരിനം സ്പൈക്ക് പ്രോട്ടീനായിരുന്നു കോവിഡ് രോഗബാധ രൂക്ഷമാക്കിയത്. ഈ സ്പൈക്ക് പ്രോട്ടീന്റെ ഒരു ഭാഗമാണ് ബേസ് മോഡിഫിക്കേഷൻ വരുത്തിയ കൃത്രിമ എംആർഎൻഎ തന്മാത്രകളിൽ ഉപയോഗിച്ചത്. ഇവ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നതോടെ ശരീരത്തിന് കുഴപ്പമൊന്നും വരുത്താത്ത ഒരു സ്പൈക്ക് പ്രോട്ടീൻ ഉൽപാദിപ്പിക്കാൻ എംആർഎൻഎ കോശങ്ങൾക്ക് നിർദേശം നൽകും. നിരുപദ്രവകാരികളായ സ്പൈക്ക് പ്രോട്ടീനുകൾ കോശങ്ങളിൽ ഉൽപാദിപ്പിക്കപ്പെടും. അതോടെ രോഗപ്രതിരോധ സംവിധാനത്തിന് മുന്നറിയിപ്പ് ലഭിക്കും. പുതുതായി കയറി വന്ന സ്പൈക്ക് പ്രോട്ടീനെതിരെ ആന്റിബോഡി പ്രയോഗം നടത്തും. പിന്നീടെപ്പോഴെങ്കിലും യഥാർഥ കൊറോണവൈറസ് ശരീരത്തിലേക്കു കടന്നാൽ മുൻപത്തെ ഓർമയിൽ ഇതേ പ്രവൃത്തി ആവർത്തിക്കുകയും ചെയ്യും. ഇങ്ങനെ ശരീരത്തിലെ കോശങ്ങളെത്തന്നെ ഒരു വാക്സീന്‍ ഉൽപാദക ഫാക്ടറിയാക്കുകയാണ് എംആർഎൻഎ സാങ്കേതികത ചെയ്തത്. കൃത്രിമരീതിയിലാണ് നിർമാണമെന്നതിനാൽ അതിവേഗം, വൻതോതിൽ വാക്സീൻ ഉൽപാദിപ്പിക്കാനും സാധിച്ചു.

 

മനുഷ്യരിൽ കാര്യമായ പരീക്ഷണം (ക്ലിനിക്കൽ ട്രയൽ) നടത്താതെ എങ്ങനെയാണ് ഇത്ര പെട്ടെന്ന് വാക്സീൻ‌ ഉൽപാദിപ്പിക്കാനായത് എന്ന ചോദ്യം അക്കാലത്ത് ശക്തമായിരുന്നു. അതിനാണ് നൊബേൽ സമ്മാനത്തിലൂടെ ഉത്തരമുണ്ടായിരിക്കുന്നത്. മെർസ് രോഗത്തിനുള്ള വാക്സീന്‍ കണ്ടുപിടിക്കുന്ന സമയത്തുതന്നെ സാർസ്കോവ്–2 വൈറസിനു സമാനമായ വൈറസിനെ മുൻകൂട്ടിക്കണ്ടുള്ള പരീക്ഷണങ്ങളും കാറ്റലിനും ഡ്രൂവും നടത്തിയിരുന്നു. അങ്ങനെയാണ് നോൺ–ഇമ്യൂണോജനിക്, ന്യൂക്ലിയോസൈഡ്–മോഡിഫൈഡ് ആർഎൻഎയുടെ യുഎസിലെ പേറ്റന്റ് ഇരുവരും ചേർന്ന് സ്വന്തമാക്കുന്നത്. നേരത്തേ പറഞ്ഞ, രാസപരമായി മോഡിഫിക്കേഷൻ അഥവാ മാറ്റം വരുത്തിയ ആർഎൻഎതന്നെയാണ് സംഗതി. അവ വാക്സീനിൽ പ്രയോഗത്തിൽ വരുത്താൻ പുതിയൊരു വൈറസിനെ കിട്ടിയാൽ മതിയായിരുന്നു എന്ന അവസ്ഥ. 2013ൽ ജർമനി ആസ്ഥാനമായുള്ള ജൈവസാങ്കേതിക കമ്പനി ബയോൺടെക്കിന്റെ വൈസ് പ്രസിഡന്റായും കാറ്റലിൻ മാറി. അതോടെ മരുന്നു പരീക്ഷണങ്ങളും ശക്തമായി. കോവിഡ്‌കാലത്ത് ഫൈസറും ബയോൺടെക്കും ചേർന്നാണ് എംആർഎൻഎ വാക്സീൻ പുറത്തിറക്കിയതും.

 

ഇനിയുമൊരു മഹാമാരിയുണ്ടായാൽ അതിവേഗം മരുന്നും വാക്സീനും കണ്ടെത്തുന്നതിന് ഈ എംആർഎൻഎ സാങ്കേതികത പ്രയോജനപ്പെടുത്താമെന്ന് ഗവേഷകർ ഒരേസ്വരത്തിൽ പറയുന്നു. ഈ വാക്സീനെടുത്തവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. മരുന്നുൽപാദനത്തിലും കാൻസർ ചികിത്സയിലും വരെ നിർണായകമായേക്കാവുന്ന ഗവേഷണങ്ങളാണ് നിലവിൽ എംആർഎൻഎയിലെ ബേസ് മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടു നടക്കുന്നത്. കോവിഡിൽനിന്നുതന്നെ കോടിക്കണക്കിനു പേരെയാണ് കാറ്റലിന്റെയും ഡ്രൂവിന്റെയും ഗവേഷണം രക്ഷിച്ചെടുത്തത്. ജീവൻരക്ഷയുമായുള്ള ആ യാത്ര ഇനിയും അവസാനിക്കില്ല. അത്രയേറെ അവസരങ്ങളാണ് എംആർഎൻഎയുമായി ബന്ധപ്പെട്ട് വൈദ്യശാസ്ത്രത്തിലുള്ളത്. ലോകത്തിനു രക്ഷയാകുന്ന ആ മുന്നേറ്റത്തിന് തുടക്കമിട്ടതിനാണ് ഇത്തവണ കാറ്റലിനും ഡ്രൂവിനും നൊബേലിന്റെ മധുരം സമ്മാനിച്ചതും.

 

English Summary: How The Nobel Laureates Katalin Kariko and Drew Weissman's Experiments on mRNA Lead to the Creation of Life-Saving COVID-19 Vaccine? Explainer