ഒക്ടോബർ ഒൻപത്, 1987. മുൻ വർഷത്തെ കിരീട നേട്ടവുമായി എത്തിയ കപിൽ ദേവും കൂട്ടരും ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ചെന്നൈയിൽ ഓസ്‌ട്രേലിയയെ നേരിടുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക് പോരാട്ടമായി ഈ മത്സരത്തെ മാറ്റിയത് ഇന്ത്യൻ നായകൻ കപിൽ ദേവിന്‍റെ ഒരു തീരുമാനമാണ്. അതേ തീരുമാനമാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതും. മത്സരത്തിനിടെ ഇന്ത്യൻ താരം മനീന്ദർ സിങ് എറിഞ്ഞ പന്ത് ഓസീസിന്‍റെ ഡീൻ ജോൺസ് ലോങ് ഓണിലേക്ക് അടിച്ചു പറത്തി. ബൗണ്ടറിക്കു സമീപം പന്ത് ക്യാച്ച് എടുക്കാൻ ശ്രമിച്ച രവി ശാസ്ത്രിക്ക് പിഴച്ചു. പന്ത് ബൗണ്ടറി കടന്നെങ്കിലും സിക്സാണോ ഫോറാണോ എന്ന കാര്യത്തിൽ സംശയമായി. ശാസ്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അംപയർ ഫോർ വിധിച്ചു. ഇത് സിക്സാണെന്ന് ഡീൻ ജോൺസ് വാദിച്ചു. വിക്കറ്റ് കീപ്പർ കിരൺ മോറെയും ഫോറാണെന്ന നിലപാട് സ്വീകരിച്ചു. ഇന്നിങ്സിന്‍റെ ഇടവേളയിൽ ഓസീസ് മാനേജർ ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തി. അതോടെ അംപയർമാർ ഇരു ടീം മാനേജ്‌മെന്റുമായി ചർച്ച നടത്തി.

ഒക്ടോബർ ഒൻപത്, 1987. മുൻ വർഷത്തെ കിരീട നേട്ടവുമായി എത്തിയ കപിൽ ദേവും കൂട്ടരും ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ചെന്നൈയിൽ ഓസ്‌ട്രേലിയയെ നേരിടുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക് പോരാട്ടമായി ഈ മത്സരത്തെ മാറ്റിയത് ഇന്ത്യൻ നായകൻ കപിൽ ദേവിന്‍റെ ഒരു തീരുമാനമാണ്. അതേ തീരുമാനമാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതും. മത്സരത്തിനിടെ ഇന്ത്യൻ താരം മനീന്ദർ സിങ് എറിഞ്ഞ പന്ത് ഓസീസിന്‍റെ ഡീൻ ജോൺസ് ലോങ് ഓണിലേക്ക് അടിച്ചു പറത്തി. ബൗണ്ടറിക്കു സമീപം പന്ത് ക്യാച്ച് എടുക്കാൻ ശ്രമിച്ച രവി ശാസ്ത്രിക്ക് പിഴച്ചു. പന്ത് ബൗണ്ടറി കടന്നെങ്കിലും സിക്സാണോ ഫോറാണോ എന്ന കാര്യത്തിൽ സംശയമായി. ശാസ്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അംപയർ ഫോർ വിധിച്ചു. ഇത് സിക്സാണെന്ന് ഡീൻ ജോൺസ് വാദിച്ചു. വിക്കറ്റ് കീപ്പർ കിരൺ മോറെയും ഫോറാണെന്ന നിലപാട് സ്വീകരിച്ചു. ഇന്നിങ്സിന്‍റെ ഇടവേളയിൽ ഓസീസ് മാനേജർ ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തി. അതോടെ അംപയർമാർ ഇരു ടീം മാനേജ്‌മെന്റുമായി ചർച്ച നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്ടോബർ ഒൻപത്, 1987. മുൻ വർഷത്തെ കിരീട നേട്ടവുമായി എത്തിയ കപിൽ ദേവും കൂട്ടരും ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ചെന്നൈയിൽ ഓസ്‌ട്രേലിയയെ നേരിടുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക് പോരാട്ടമായി ഈ മത്സരത്തെ മാറ്റിയത് ഇന്ത്യൻ നായകൻ കപിൽ ദേവിന്‍റെ ഒരു തീരുമാനമാണ്. അതേ തീരുമാനമാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതും. മത്സരത്തിനിടെ ഇന്ത്യൻ താരം മനീന്ദർ സിങ് എറിഞ്ഞ പന്ത് ഓസീസിന്‍റെ ഡീൻ ജോൺസ് ലോങ് ഓണിലേക്ക് അടിച്ചു പറത്തി. ബൗണ്ടറിക്കു സമീപം പന്ത് ക്യാച്ച് എടുക്കാൻ ശ്രമിച്ച രവി ശാസ്ത്രിക്ക് പിഴച്ചു. പന്ത് ബൗണ്ടറി കടന്നെങ്കിലും സിക്സാണോ ഫോറാണോ എന്ന കാര്യത്തിൽ സംശയമായി. ശാസ്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അംപയർ ഫോർ വിധിച്ചു. ഇത് സിക്സാണെന്ന് ഡീൻ ജോൺസ് വാദിച്ചു. വിക്കറ്റ് കീപ്പർ കിരൺ മോറെയും ഫോറാണെന്ന നിലപാട് സ്വീകരിച്ചു. ഇന്നിങ്സിന്‍റെ ഇടവേളയിൽ ഓസീസ് മാനേജർ ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തി. അതോടെ അംപയർമാർ ഇരു ടീം മാനേജ്‌മെന്റുമായി ചർച്ച നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്ടോബർ ഒൻപത്, 1987. മുൻ വർഷത്തെ കിരീട നേട്ടവുമായി എത്തിയ കപിൽ ദേവും കൂട്ടരും ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ചെന്നൈയിൽ ഓസ്‌ട്രേലിയയെ നേരിടുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക് പോരാട്ടമായി ഈ മത്സരത്തെ മാറ്റിയത് ഇന്ത്യൻ നായകൻ കപിൽ ദേവിന്‍റെ ഒരു തീരുമാനമാണ്. അതേ തീരുമാനമാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതും. മത്സരത്തിനിടെ ഇന്ത്യൻ താരം മനീന്ദർ സിങ് എറിഞ്ഞ പന്ത് ഓസീസിന്‍റെ ഡീൻ ജോൺസ് ലോങ് ഓണിലേക്ക് അടിച്ചു പറത്തി. ബൗണ്ടറിക്കു സമീപം പന്ത് ക്യാച്ച് എടുക്കാൻ ശ്രമിച്ച രവി ശാസ്ത്രിക്ക് പിഴച്ചു. പന്ത് ബൗണ്ടറി കടന്നെങ്കിലും സിക്സാണോ ഫോറാണോ എന്ന കാര്യത്തിൽ സംശയമായി. 

ശാസ്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അംപയർ ഫോർ വിധിച്ചു. ഇത് സിക്സാണെന്ന് ഡീൻ ജോൺസ് വാദിച്ചു. വിക്കറ്റ് കീപ്പർ കിരൺ മോറെയും ഫോറാണെന്ന നിലപാട് സ്വീകരിച്ചു. ഇന്നിങ്സിന്‍റെ ഇടവേളയിൽ ഓസീസ് മാനേജർ ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തി. അതോടെ അംപയർമാർ ഇരു ടീം മാനേജ്‌മെന്റുമായി ചർച്ച നടത്തി. ഡീൻ ജോൺസിന്‍റെ ബൗണ്ടറി സിക്‌സായി അനുവദിക്കാൻ ഇന്ത്യൻ നായകൻ കപിൽ തീരുമാനിച്ചു. അതോടെ ഓസ്‌ട്രേലിയയുടെ സ്കോർ 268 ൽനിന്ന് 270 ലേക്ക് ഉയർന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 269 റൺസ് മാത്രമാണ് നേടാനായത്. അതായത് കപിൽ ദേവിന്‍റെ സ്പോർട്‌സ്മാൻ സ്പിരിറ്റിൽ കിട്ടിയ രണ്ടു റൺസിന്‍റെ ബലത്തിൽ ഇന്ത്യയെ ഓസീസ് ഒരു റൺസിന് തോൽപ്പിച്ചു. 

കപിൽ ദേവ് (Photo by Indranil MUKHERJEE / AFP)
ADVERTISEMENT

ഇന്ത്യയുടെ മണ്ണിൽ വീണ്ടുമൊരു ലോകകപ്പ് എത്തുകയാണ്. ഒക്ടോബർ അഞ്ചു മുതൽ ഒന്നര മാസക്കാലം ഇനി ലോക ക്രിക്കറ്റിന്റെ വിളനിലമാകും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 10 വേദികൾ. പത്തു ടീമുകൾ കാണികൾക്കായി ഒരുക്കുന്ന, കാണാനിരിക്കുന്ന കാഴ്ചകളേറെയാണ്. കപിലിന്റെ സ്പോർട്‌സ്മാൻ സ്പിരിറ്റ് കഥ പോലെ ലോകകപ്പിന്റെ ചരിത്രത്തിലൂടെ തലങ്ങും വിലങ്ങും പായുന്ന കൗതുകങ്ങളേറെയാണ്. ബാറ്റും ബോളുമെടുത്ത് കൗതുകങ്ങളുടെ പിച്ചിലേക്കൊരു യാത്ര പോയാലോ!

ലോകം ജയിച്ച രണതുംഗ; മുരളീധരന് വേണ്ടി 'മാസാ'യി മാറിയ നായകൻ

വർഷം 1992

ശ്രീലങ്കയിൽനിന്നുള്ള ഒരു യുവ സ്പിന്നർ ലോക ക്രിക്കറ്റിന്റെ അങ്കത്തട്ടിൽ കൊടുങ്കാറ്റായി മാറിയ നാളുകളുടെ തുടക്കം. ഇരുപതുകാരനായ മുത്തയ്യ മുരളീധരൻ അസാധാരണമായ ആക്‌ഷനും മാന്ത്രിക സ്പിന്നുമായി കളം നിറഞ്ഞതോടെ ശ്രീലങ്കൻ ക്രിക്കറ്റ് പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് കായിക പ്രേമികൾ വിലയിരുത്താൻ തുടങ്ങി. പക്ഷേ മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മുത്തയ്യ മുരളീധരൻ എന്ന താരത്തെ വലിയ തോതിൽ വേട്ടയാടിയ വിവാദങ്ങൾ തുടങ്ങിയത്.

മുത്തയ്യ മുരളീധരൻ (Photo by Ishara S. KODIKARA/AFP)
ADVERTISEMENT

വർഷം 1995 

ബൗൾ ചെയ്യുമ്പോൾ കൈ വളച്ചതിന് ശേഷം പന്ത് റിലീസ് ചെയ്യാതെ കൈ നേരെയാക്കാൻ കഴിയില്ലെന്നായിരുന്നു ഐസിസി ചട്ടം. ആക്‌ഷൻ ശരിയാണോ എന്ന കാര്യം പൂർണമായും ഓൺ-ഫീൽഡ് അംപയറുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു ടെസ്റ്റ് മത്സരത്തിൽ, മുരളീധരൻ പന്തെറിയുമ്പോൾ ഓസ്‌ട്രേലിയൻ അംപയർ ഡാരൽ ഹെയർ നോ ബോൾ വിളിക്കാൻ തുടങ്ങി. ഒട്ടേറെ തവണ ഇത് ആവർത്തിച്ചതോടെ  ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ മറുവശത്ത് നിന്ന് മുരളീധരനെ ബൗൾ ചെയ്യിച്ചു. മത്സരം താനല്ല നിയന്ത്രിക്കുന്നത‍് എങ്കിൽ പോലും തനിക്ക് ഇതിനെ നോ ബോൾ എന്ന് വിളിക്കാമെന്ന് ഡാരെൽ ഹെയർ വെല്ലുവിളിച്ചു.

പ്രശ്ന പരിഹാരത്തിന് അംപയറുമായി ചർച്ച നടത്താൻ ശ്രീലങ്കൻ ടീം ശ്രമിച്ചു. ഐസിസി അനുമതി നൽകിയെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയ എതിർത്തു. രണ്ടാം മത്സരത്തിലും ഇതേ സംഭവം ആവർത്തിച്ചു. ഇത്തവണ മറ്റൊരു ഓസ്‌ട്രേലിയൻ അംപയർ റോസ് എമേഴ്‌സനാണ് നോ ബോൾ വിളിച്ചത്. നേരത്തേ മുരളീധരന്റെ ഓഫ് സ്പിന്നിന് മാത്രമായിരുന്നു നോ ബോൾ ഡാരെൽ ഹെയറർ വിളിച്ചിരുന്നത്. എമേഴ്സൻ ലെഗ് ബ്രേക്കിലും നോ ബോൾ  വിളിക്കാൻ തുടങ്ങി. ശ്രീലങ്ക 3-0ന് പരമ്പര തോറ്റു. മുരളീധരൻ ടീമിൽനിന്നു പുറത്തായി. 

ലങ്ക മാറുന്നു രണതുംഗയും

ADVERTISEMENT

വർഷം 1996  

ലോകകപ്പ് ചരിത്രത്തിൽ വൻ തോൽവികളുടെ ഭാരം പേറിയാണ് ലങ്ക തുടങ്ങിയത്. 1975ലെ ആദ്യ ലോകകപ്പില്‍ ഒരു മത്സരം പോലും ജയിക്കാതെ തോറ്റ് മടങ്ങി ലങ്ക. 1979 ലും 1983 ലും ഗ്രൂപ്പ് ഘട്ടത്തിലെ ഏക ജയം മാത്രമാണ് ശ്രീലങ്കയുടെ ലോകകപ്പ് അക്കൗണ്ടിലുള്ളത്. 1992ലെ ലോകകപ്പില്‍ രണ്ട് ജയമാണ് ലങ്ക നേടിയത്. പക്ഷെ ലങ്കൻ ക്രിക്കറ്റിന്‍റെ തലവര മാറിയ വർഷമായിരുന്നു 1996.

ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളിലും ജയിച്ചാണ് ഇത്തവണ ലങ്ക പോരാട്ടം തുടങ്ങിയത്. ഓസ്‌ട്രേലിയ, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങി വൻകിട ടീമുകളെ തോൽപ്പിച്ച്  ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായി ലങ്ക ക്വാര്‍ട്ടര്‍ ഫൈനലിൽ ഇടം നേടിയത് പുതിയ ചരിത്രമെഴുതാനായിരുന്നു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടും സെമിയില്‍ ഇന്ത്യയും ലങ്കയുടെ മുന്നിൽ തോറ്റ് മടങ്ങി. ലഹോറില്‍ നടന്ന  ഫൈനലിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ലങ്ക കിരീടം ഉയർത്തി. രണതുംഗയെന്ന നായകൻ ലങ്കൻ ടീമിനെ മാറ്റിയ നാളുകളായിരുന്നു അത്.

വർഷം 1999

ഐസിസി നിരവധി പരിശോധനകൾക്ക് ശേഷം മുരളീധരന്‍റെ പന്തെറിയൽ നിയമവിധേയമാണെന്ന് വിധിച്ചു. വീണ്ടും കളത്തിൽ തിരിച്ചെത്തിയ മുരളീധരൻ ലങ്കൻ ടീമിനായി നേട്ടങ്ങൾ കൊയ്യുന്ന കാലം. 1999 ൽ ഓസ്‌ട്രേലിയ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പര ഓസ്‌ട്രേലിയയിൽ നടക്കുന്നു.

1996 ലെ ലോകക്കപ്പ് ക്രിക്കറ്റ് കിരീടം പാക്കിസ്ഥാൻ പ്രധാനമന്ത്രിയിൽ നിന്നും സ്വീകരിക്കുന്ന ശ്രീലങ്കൻ ക്യാപ്ടൻ അർജുന രണതുംഗ (Photo by SAEED KHAN / AFP)

1999 ജനുവരി 23 ന് അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ രണ്ടാം ഓവറിലെ നാലാം ബോളില്‍ സ്‌ക്വയര്‍ ലെഗ് അംപയര്‍ നോബോള്‍ വിളിച്ചു. മുരളീധരന്‍റെ ആക്‌ഷനുകൾക്ക് വീണ്ടും നിരന്തരമായി നോ ബോൾ വിളിച്ച് റോസ് എമേഴ്‌സൻ രംഗത്ത് വന്നതോടെ മത്സരത്തിന്‍റെ സ്വഭാവം മാറി. ഐസിസി അംഗീകരിച്ച ആക്‌ഷനാണിതെന്ന് രണതുംഗ അംപയറിനോട് പറഞ്ഞു. 

എമേഴ്‌സന്റെ മുഖത്തിന് നേരെ വിരല്‍ ചൂണ്ടി ലങ്കൻ നായകൻ ദേഷ്യപ്പെട്ടു. വിട്ടുകൊടുക്കാൻ എമേഴ്‌സനും വിസമ്മതിച്ചു. പിന്നീട് നടന്നത് ലങ്കൻ ക്രിക്കറ്റിന്‍റെ അഭിമാനം വാനോളം ഉയർത്തിയ നീക്കമായിരുന്നു. 

ഇംഗ്ലണ്ട് ടീമിലെ ബാറ്റർമാരാട് മത്സരം തങ്ങൾ ബഹിഷ്കരിക്കുന്നതായി അറിയിച്ച്  രണതുംഗ ടീമിനെയും വിളിച്ച് ഗ്രൗണ്ടിൽനിന്ന് നടന്നകന്നു. ടീമിനെയും വിളിച്ച് കളി ബഹിഷ്കരിക്കുന്ന നായകനെ നോക്കി കമന്‍ററി ബോക്സിൽനിന്ന് മനോഹരമായ ആ വാചകം വന്നു. ‘one man’s moment to glory’.

ബൗണ്ടറി ലൈനിന് സമീപം കളിക്കാരെയും കൂട്ടി എത്തിയ ലങ്കൻ നായകനെ അനുനയിപ്പിക്കുന്നതിനായി മാച്ച് റഫറി പീറ്റര്‍ വാന്‍ഡെര്‍ മെര്‍വ് എത്തി.  തന്‍റെ താരത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന ലങ്കൻ നായകന്‍റെ പകർന്നാട്ടം എല്ലാവരെയും ഞെട്ടിച്ചു. തന്നെ ചൊല്ലിയുള്ള തർക്കത്തിൽ നിരാശനായി മനം തകർന്നു നിൽക്കുന്ന മുരളിയോടും കമന്‍ററി ബോക്സിൽ ആശ്വാസ വാക്കുകൾ എത്തി.  "WHAT DRAMA- I feel for Murli, a fantastic cricketer and human being, hans’t said a word even after so much happened around him. Can this affect his performance and career. I know he’s a fighter and this would make him more stronger. Hang in there Murli."

മാച്ച് റഫറിയും ശ്രീലങ്കൻ, ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡുകളും അടിയന്തരമായി വിഷയത്തിൽ ഇടപെട്ടു. രണതുംഗയുമായി ചർച്ച നടത്തി മത്സരം വീണ്ടും തുടങ്ങുന്നതിന് തീരുമാനമായി. കളി തുടർന്ന് അഞ്ച് ഓവറുകൾ മുരളി എറിഞ്ഞു. നോ ബോൾ വിളികൾ ഇല്ലാതെ മത്സരം മുന്നോട്ട് പോയി. അപ്പോഴാണ് രണതുംഗ മുരളിയെ എന്‍ഡ് മാറ്റിയത്. ബൗളിങ് എന്‍ഡില്‍നിന്ന് എമേഴ്‌സൻ വീണ്ടും കലഹിച്ചു. രണതുംഗ ശക്തമായി നിലപാട് അറിയിച്ചു. ‘You are in charge of umpiring, I am in charge of captaining. You are in charge here, I am in charge of the ground’

സൗരവ് ഗാംഗുലി (File Photo by PTI)

മത്സരത്തിൽ ലെഗ് ബ്രേക്ക് ബൗൾ മാത്രമേ മുരളീധരന്‍ ചെയ്യാവൂ എന്ന് കർക്കശമായ നിർദേശം  ഒത്തുതീർപ്പിന്‍റെ  ഭാഗമായി ഉയർന്ന് വന്നിരുന്നു. മുരളിയുടെ അടുത്തുചെന്ന് ഇഷ്ടമുള്ള പോലെ  പന്തെറിയാൻ രണതുംഗ നിർദേശിച്ചതോടെ സന്തുഷ്ടനായ മുരളി ഓഫ് സ്പിൻ ബൗൾ ചെയ്തു. ചങ്കുറപ്പോടെ ഗ്രൗണ്ടിൽ തലയുയർത്തി രണതുംഗ നിൽക്കുന്ന കാഴ്ച്ച കണ്ട് നിശ്ശബ്ദനായി നിൽക്കാനായിരുന്നു എമേഴ്‌സന്റെ വിധി.

അടിച്ച് പറത്തി വൻമതിൽ, കൂട്ടുചേർന്ന് ദാദയും

1999 മേയ് 26

രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ കൂട്ടുകെട്ടുകളിൽ ഒന്ന് പിറന്നത് ലോകകപ്പിലെ സമ്മർദപോരാട്ടത്തിലാണ്. ഇംഗ്ലണ്ടിലെ ടോൺടൺ കൺട്രി ഗ്രൗണ്ടിൽ ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഇറങ്ങിയത് ജയം തേടിയാണ്. ടൂർണമെന്‍റിൽ ദക്ഷിണാഫ്രിക്കയോടും സിംബാബ്‌വെയോടും പരാജയപ്പെട്ട ഇന്ത്യയ്ക്ക് ആകെയുള്ള ജയം കെനിയ്ക്ക് എതിരെയായിരുന്നു. ശ്രീലങ്കയുടെ സ്ഥിതിയും സമാനമായിരുന്നു. ഇംഗ്ലണ്ടിനോടും ദക്ഷിണാഫ്രിക്കയോടും തോറ്റ ലങ്കയ്ക്ക് തോൽപ്പിക്കാൻ സാധിച്ചത് സിംബാബ്‌വെയെ മാത്രമായിരുന്നു.

സൗരവ് ഗാംഗുലിയും സച്ചിൻ തെൻഡുൽക്കറും (File Photo by Indranil MUKHERJEE/AFP)

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായി കളത്തിൽ ഇറങ്ങിയത് സൗരവ് ഗാംഗുലിയും സദഗോപൻ രമേശും. ചാമിന്ദ വാസിന്റെ പന്തിൽ അഞ്ച് റൺസെടുത്ത സദഗോപൻ രമേശ് മടങ്ങി. നങ്കൂരമിട്ട് കളിക്കുന്ന വൻമതിൽ പതിവുശൈലിയിൽ നിന്ന് മാറിക്കളിച്ചപ്പോൾ ദാദയും ഒപ്പം ചേർന്നു.  ലെഫ്റ്റ് -റൈറ്റ് ബാറ്റ്സ്മാൻമാരുടെ കൂട്ടുകെട്ടിൽ ഇന്ത്യ എഴുതി ചേർത്തത് 324 റൺസിന്‍റെ പാർട്ണർഷിപ്. ദ്രാവിഡ് 145 റൺസ് നേടിയപ്പോൾ ഗാംഗുലി നേടിയത് 183 റൺസ്. ദാദയുടെ കരിയറിലെ ഏറ്റവും മികച്ച സ്കോർ. ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 42.3 ഓവറിൽ 216 റൺസിന് ഓൾ ഔട്ടായി. 

ദ്രാവിഡ് ഗാംഗുലിയുമായി ചേർന്ന് നേടിയ ഈ കൂട്ടുകെട്ടാണ് രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ആദ്യ 300 റൺസിന്‍റെ  കൂട്ടുകെട്ട്. നിലവിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഏകദിന കൂട്ടുകെട്ടിൽ രണ്ടാം സ്ഥാനത്താണ് ഇതുള്ളത്. അതേസമയം, ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഏകദിന കൂട്ടുകെട്ട് പിറന്നതും 1999ലാണ്. നവംബർ എട്ടിന് ഹൈദരാബാദിൽ ന്യൂസീലൻഡിനെതിരെ നേടിയ 331 റൺസിന്‍റെ  കൂട്ടുകെട്ട്. ഈ കൂട്ടുകെട്ട് ദ്രാവിഡും സച്ചിനും ചേർന്നാണ് പടുത്തുയർത്തിയത്. ഈ മത്സരത്തിൽ നേടിയ 153 റൺസാണ് ദ്രാവിഡിന്‍റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ.

രാഹുൽ ദ്രാവിഡ് (Photo by PUNIT PARANJPE / AFP)

∙ ഏകദിന ലോകകപ്പ് ടീമിൽ ഇടം നേടിയ മൂന്ന് മലയാളികൾ

ക്രിക്കറ്റിൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോഴെല്ലാം മലയാളി സാന്നിധ്യം ടീമിനൊപ്പമുണ്ടായിരുന്നു. 1983 ലും 2011 ലും ഏകദിന ലോകകപ്പിലും 2007ലെ ട്വന്റി20 ലോകകപ്പിലും ഇന്ത്യൻ ടീമിൽ മലയാളിയുണ്ടായിരുന്നുവെന്നത് ചരിത്രം. ഗ്രൂപ്പ് ഘട്ടം പോലും കടക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലായിരുന്നു 1983 ൽ ഇന്ത്യൻ ടീം നേരിട്ടത്. കറുത്ത കുതിരകളായ വിന്‍ഡീസിനെ ഫൈനലില്‍ മുട്ടുകുത്തിച്ച് ഇന്ത്യ കിരീടം ഉയർത്തിയ ലോകകപ്പിൽ സുനില്‍ വാല്‍സനും ടീമിൽ അംഗമായിരുന്നു. ഒരു തവണ പോലും സുനിലിന് ലോകകപ്പിൽ കളിക്കാൻ അവസരം കിട്ടിയില്ല. തമിഴ്നാടിനും ഡല്‍ഹിക്കും വേണ്ടി കളിച്ച ഇടംകൈയന്‍ പേസറായ സുനില്‍ രാജ്യത്തെ ഏറ്റവും വേഗതയാര്‍ന്ന പേസര്‍മാരിൽ ഒരാളെന്ന പ്രശസ്തി നേടിയിരുന്നു. ഇതാണ് സുനിലിന് ഇന്ത്യൻ ടീമിലേക്ക് വഴി തുറന്നത്. 

അതേസമയം, ലോകകപ്പ് ഫൈനൽ കളിച്ച മലയാളിയെന്ന നേട്ടം  ശ്രീശാന്തിനുള്ളതാണ്. ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലദേശിനെതിരെ അഞ്ച് ഓവറില്‍ 53 റണ്‍സ് വഴങ്ങിയ ശ്രീശാന്തിന് പിന്നീടുള്ള മത്സരങ്ങളിൽ കാര്യമായ അവസരം ലഭിച്ചിരുന്നില്ല.  പക്ഷേ ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ കളത്തിൽ ഇറങ്ങാൻ ശ്രീശാന്തിന് നായകൻ ധോണി അവസരം നൽകി. ഇന്ത്യ 24 വർഷങ്ങൾക്ക് ശേഷം കപ്പ് നേടിയെങ്കിലും മത്സരത്തിൽ ശ്രീശാന്ത് നിരാശപ്പെടുത്തി. എട്ട് ഓവര്‍ പന്തെറിഞ്ഞ താരം രണ്ട് നോ ബോള്‍ ഉള്‍പ്പടെ 52 റൺസാണ് വിട്ടുകൊടുത്തത്.

യുഎഇയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ മലയാളി കൃഷ്ണചന്ദ്രന്‍ (Photo by WILLIAM WEST / AFP)

എങ്കിലും 2007 ലെ കന്നി ട്വന്റി 20 ലോക കപ്പ് ഫൈനലിൽ 'In the air, Sreesanth takes it' കമന്ററി ബോക്സിലെ രവി ശാസ്ത്രിയുടെ ഈ വാചകവും പാക്കിസ്ഥാൻ നായകന്‍ മിസബ ഉള്‍ ഹഖിന്റെ സ്കൂപ്പ് ഷോട്ട് ശ്രീശാന്തിന്‍റെ കൈകളിൽ വിശ്രമിച്ചതും ഇന്ത്യൻ ക്രിക്കറ്റിലെ ചരിത്രപുസ്തകത്തിലെ സുവർണ ഏടാണ്. 

ലോകകപ്പിൽ മൂന്നാമത്തെ മലയാളി ജഴ്സിയണിഞ്ഞത് ഇന്ത്യയ്ക്ക് വേണ്ടിയല്ലായിരുന്നു. യുഎഇയ്ക്ക് വേണ്ടിയാണ്.  പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടുകാരായ കാരാട്ടെ രവീന്ദ്രനാഥിന്റെയും ശോഭയുടെയും മകനായ കൃഷ്ണചന്ദ്രനാണ് ആ മലയാളി. 2004-05 വര്‍ഷത്തിൽ കേരളത്തിനായി കൃഷ്ണചന്ദ്രൻ രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. ജോലി തേടിയാണ് കൃഷ്ണചന്ദ്രൻ ദുബായിലെത്തിയത്. പ്രവാസിയായിട്ടും ക്രിക്കറ്റിനോടുള്ള ഇഷ്ടം ഉപേക്ഷിച്ചില്ല. അങ്ങനെ  യുഎഇ ദേശീയ ക്രിക്കറ്റ് ടീമില്‍ അംഗമായി. ഓള്‍റൗണ്ടറായ താരം 2015 ലാണ്  യുഎഇക്കായി ലോകകപ്പിൽ കളിച്ചത്. ഈ ലോകകപ്പിൽ കൃഷ്ണചന്ദ്രൻ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്ക് എതിരായ മത്സരത്തിലും കളിച്ചിരുന്നു

ഇത്തവണ മലയാളി വേരുകളുള്ള ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിലുണ്ട്. മുംബൈയിൽ  ജനിച്ച് വളർന്ന ശ്രേയസ് അയ്യരുടെ പിതാവ് തൃശൂർ സ്വദേശിയായ സന്തോഷ് അയ്യരാണ്. അമ്മ രോഹിണി അയ്യർ. ബിസിനസുകാരനാണ് സന്തോഷ് അയ്യർ കുടുംബസമേതം മുംബൈയിൽ സ്ഥിരതാമസക്കാരാണ്.

English Summary: Memorable Incidents in International Cricket, World Cup Cricket Curtain Raiser