വെടിയുണ്ട പോലും തോറ്റു മടങ്ങും, ഒറ്റ ചാർജിങ്ങിൽ 805 കി.മീ.; മസ്ക് ‘തള്ളി’ക്കൊണ്ടു വരുന്നതാണോ ‘ഇ’–ട്രക്ക്?
2019 നവംബറിലാണ് ശതകോടീശ്വരനും ടെക് ബിസിനസുകാരനുമായ ഇലോൺ മസ്ക് ടെസ്‌ലയുടെ ഇലക്ട്രിക് ട്രക്കായ സൈബർ ട്രക്ക് ലോകത്തിനു മുന്നിൽ ആദ്യമായി അവതരിപ്പിക്കുന്നത്. ഒറ്റ നോട്ടത്തിൽ വേറെ ലെവൽ വാഹനം. ഇതുവരെ കണ്ടിട്ടില്ലാത്ത ഡിസൈൻ. സ്പെസിഫിക്കേഷൻ വിശദമാക്കുന്നതിനു മുൻപ് മസ്ക്കിന്റെ സഹായി ഒരു ചുറ്റികയുമായി വേദിയിലെത്തി. സൈബർ ട്രക്കിന്റെ മുന്നിലും ഇരുവശങ്ങളിലും പിന്നിലുമായി ചുറ്റികകൊണ്ട് അടിയോടടി ! എന്നാൽ ഈ അടി വീണിടത്ത് ഒരു പാട് പോലും വീണില്ല. പോറൽ ഇല്ല, ചുളിവ് ഇല്ല, പൊട്ടലും ഇല്ല! മസ്ക് പ്രഖ്യാപിച്ചു ‘വെടിയുണ്ട വന്നാൽ പോലും ഇവൻ തടയും’. സൈബർ ട്രക്ക് അന്നു മുതൽതന്നെ വാഹനപ്രേമികളുടെ ഉള്ളിൽ കയറി. 2023 അവസാനം ജനങ്ങളിലേക്ക് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ചിലപ്പോൾ അത് അടുത്ത വർഷം ആദ്യമായേക്കാം. എന്തായാലും കാത്തിരിക്കാനുള്ള വകുപ്പ് സൈബർ ട്രക്കിന് ഉണ്ടെന്നുതന്നെ കരുതാം…

2019 നവംബറിലാണ് ശതകോടീശ്വരനും ടെക് ബിസിനസുകാരനുമായ ഇലോൺ മസ്ക് ടെസ്‌ലയുടെ ഇലക്ട്രിക് ട്രക്കായ സൈബർ ട്രക്ക് ലോകത്തിനു മുന്നിൽ ആദ്യമായി അവതരിപ്പിക്കുന്നത്. ഒറ്റ നോട്ടത്തിൽ വേറെ ലെവൽ വാഹനം. ഇതുവരെ കണ്ടിട്ടില്ലാത്ത ഡിസൈൻ. സ്പെസിഫിക്കേഷൻ വിശദമാക്കുന്നതിനു മുൻപ് മസ്ക്കിന്റെ സഹായി ഒരു ചുറ്റികയുമായി വേദിയിലെത്തി. സൈബർ ട്രക്കിന്റെ മുന്നിലും ഇരുവശങ്ങളിലും പിന്നിലുമായി ചുറ്റികകൊണ്ട് അടിയോടടി !
എന്നാൽ ഈ അടി വീണിടത്ത് ഒരു പാട് പോലും വീണില്ല. പോറൽ ഇല്ല, ചുളിവ് ഇല്ല, പൊട്ടലും ഇല്ല! മസ്ക് പ്രഖ്യാപിച്ചു ‘വെടിയുണ്ട വന്നാൽ പോലും ഇവൻ തടയും’. സൈബർ ട്രക്ക് അന്നു മുതൽതന്നെ വാഹനപ്രേമികളുടെ ഉള്ളിൽ കയറി. 2023 അവസാനം ജനങ്ങളിലേക്ക് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ചിലപ്പോൾ അത് അടുത്ത വർഷം ആദ്യമായേക്കാം. എന്തായാലും കാത്തിരിക്കാനുള്ള വകുപ്പ് സൈബർ ട്രക്കിന് ഉണ്ടെന്നുതന്നെ കരുതാം…
∙ വളവില്ലാത്ത ഡിസൈൻ!
വാഹനങ്ങളുടെ കുത്തക അവകാശമായ റൗണ്ട് കർവ് (വളവുകൾ) പൂർണമായി ഒഴിവാക്കിയാണ് സൈബർ ട്രക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. മറ്റൊരു ട്രക്കുകളിലും കാണാത്ത പിരമിഡ് ഷേപ്പാണ് ഇതിനുള്ളത്. ഹെക്സഗൺ ആകൃതിയിലുള്ള വീൽ ആർച്ചുകൾ ഇതിനു മുൻപ് ഒരു വാഹനത്തിനും കാണില്ല. മുകളിൽ ഒരു കൊടുമുടി ആകൃതിയും. സൈബർട്രക്കിന്റെ പുറംഭാഗം നിർമിച്ചിരിക്കുന്നത് അൾട്രാ-ഹാർഡ് 30എക്സ് കോൾഡ്-റോൾഡ് സ്റ്റെയിൻലെസ് സ്റ്റീലിൽനിന്നാണ്.
യാത്രക്കാരുടെ സംരക്ഷണം മുൻനിർത്തി ടെസ്‌ല ആർമർ ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. ഒരു തരത്തിലും തകർക്കാൻ പറ്റാത്ത ബോഡിയാണ് നിർമിച്ചിരിക്കുന്നതെന്നാണ് ടെസ്‌ലയുടെ അവകാശവാദം. ആദ്യം അവതരിപ്പിച്ച മോഡലിൽ വാഹനത്തിന് സൈഡ് മിററുകൾ ഇല്ലായിരുന്നു. എന്നാൽ ഇനി പുറത്തിറങ്ങുന്നവയ്ക്ക് സൈഡ് മിറർ എന്തായാലും കാണും. പക്ഷേ സാധാരണ മിററിനെക്കാൾ ചെറുതാവും വാഹനത്തിൽ കാണുകയെന്ന് ടെസ്‌ല പറയുന്നു.
2 നിരകളിലായി ആറു പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. രണ്ടാം നിര സീറ്റിന് അടിയിലായി അധിക സ്റ്റോറേജ് സ്പേസ് ഒരുക്കിയിട്ടുണ്ട്. 17 ഇഞ്ചിന്റെ ടച് സ്ക്രീൻ സിസ്റ്റം ഇൻഫോടെയ്ൻമെന്റ് ഉൾപ്പെടെയുള്ളവ കൈകാര്യം ചെയ്യുന്നു.
∙ പവർ വരട്ടെ !
സിംഗിൾ, ഡ്യുവൽ, ട്രൈ മോട്ടർ മോഡലുകളിൽ സൈബർട്രക്ക് ലഭ്യമാക്കുമെന്ന് ടെസ്‌ല ആദ്യം പ്രഖ്യാപിച്ചിരുന്നു. സിംഗിൾ-മോട്ടർ മോഡൽ റിയർ-വീൽ ഡ്രൈവ് ആയിരിക്കും. ഒന്നിലധികം മോട്ടറുകളുള്ള മോഡലുകൾ ഓൾ-വീൽ ഡ്രൈവ് ആയിരിക്കും. എന്നാൽ മസ്ക്കിന്റെ സർപ്രൈസ് അവിടെയും ആവർത്തിച്ചു. വാഹനത്തിന് നാലു മോട്ടർ വേണം. ഓരോ ചക്രത്തിലും ഓരോന്നു വച്ച്. ഇത്തരത്തിലുള്ള ഡിസൈനാവും ആദ്യം ഇറക്കുക എന്ന് മസ്ക്കിന്റെ പ്രഖ്യാപനം. ഇത്തരത്തിലുള്ള ഡിസൈനിലൂടെ കൂടുതൽ പവർ വാഹനത്തിന് ലഭിക്കുന്നു.
∙ 2.9 സെക്കൻഡിൽ 60 മൈൽ വേഗം!
ഒരു ഇ–ട്രക്ക് ഇത്രയും ഫീച്ചറുകളുമായി വിപണിയിലെത്തുമ്പോൾ ആദ്യ ചോദ്യങ്ങളിലൊന്നാവും വാഹനത്തിന്റെ പെർഫോമൻസ് എപ്രകാരമാണെന്നത്. 4 ചക്രത്തിലും മോട്ടർ പതിപ്പിച്ച വാഹനത്തിന് 2.9 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് 60 മൈൽ വേഗം കൈവരിക്കാൻ സാധിക്കുമെന്ന് ടെസ്‌ല പറയുന്നു. എന്നാൽ ഇത് എത്രത്തോളം സാധ്യമാകുമെന്നാണ് ഓട്ടമൊബീൽ വിദഗ്ധരുടെ സംശയം.
സിംഗിൾ മോട്ടർ പതിപ്പിന് 6.5 സെക്കൻഡിൽ 60 മൈൽ വേഗം കണ്ടെത്താനാകുമെന്ന് മസ്ക് തന്നെ പറഞ്ഞിരുന്നു. മസ്ക്കിന്റെ തള്ളലാണ് ഇതെന്ന് ഓട്ടമൊബീൽ മേഖലയിലുള്ളവർ പറയുന്നു. തെളിയിക്കാൻ വാഹനം പുറത്തിറങ്ങണം. അടുത്തിടെ പുറത്തിറങ്ങിയ ഒരു വിഡിയോയിൽ പക്ഷേ, നിർത്തിയിട്ട സൈബർ ട്രക്ക് പൂജ്യം സ്പീഡിൽനിന്ന് അതിവേഗം കുതിക്കുന്ന കാഴ്ചയുണ്ട്. ഇതെല്ലാം മസ്കിന്റെ അവകാശവാദങ്ങൾക്കു ബലം പകരുകയാണ്.
∙ പരിധി
സൈബർട്രക്ക് ഒറ്റ ചാർജിങ്ങിൽ 805 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്ന് ടെസ്‌ല അവകാശപ്പെടുന്നു. വാഹനം അവതരിപ്പിച്ച വേളയിൽ ഡ്യുവൽ മോട്ടർ ഓൾ വീൽ ഡ്രൈവ് സൈബർട്രക്കിന് 480 കിലോമീറ്റർ റേഞ്ചും സിംഗിൾ മോട്ടർ മോഡലിന് ഒറ്റ ചാർജിൽ 402 കിലോമീറ്ററും സഞ്ചരിക്കാനാകുമെന്ന് മസ്ക് പറഞ്ഞിരുന്നു. ഇപ്പോൾ പ്രതീക്ഷിക്കുന്ന ക്വാഡ്-മോട്ടോ വാഹനത്തിന് കമ്പനി കണക്കാക്കിയ ശ്രേണി പ്രഖ്യാപിച്ചിട്ടില്ല.
∙ ചാർജിങ്
ലെവൽ 1 ഗാർഹിക ഔട്‌ലറ്റുകൾ മുതൽ ലെവൽ 3 ഡിസി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ വരെയുള്ള ഇടങ്ങളിൽനിന്ന് ചാർജ് ചെയ്യാൻ ടെസ്‌ല സൈബർട്രക്കിന് കഴിയും. എന്നാൽ സൈബർട്രക്കിന്റെ ചാർജിങ് നിരക്കുകളും സമയവും സംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.
∙ വില
2019 ലെ അവതരണ വേളയിൽ സൈബർട്രക്ക് സിംഗിൾ-മോട്ടർ റിയർ-വീൽ-ഡ്രൈവ് മോഡൽ ഏകദേശം 33 ലക്ഷം രൂപയിൽനിന്നും (39,900 ഡോളർ) ഡ്യുവൽ-മോട്ടർ ഓൾ-വീൽ-ഡ്രൈവ് ഏകദേശം 42 ലക്ഷം രൂപയിൽനിന്നും (49,900) വില ആരംഭിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടർ ഓൾ-വീൽ ഡ്രൈവ് ഏകദേശം 58 ലക്ഷം രൂപ (69,900 ഡോളർ) മുതൽ ആരംഭിക്കും. നാല്-മോട്ടർ സൈബർട്രക്കിന്റെ വിലയുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഖ്യാപനങ്ങൾ ഒന്നുമില്ല.
നിലവിൽ, ഉപഭോക്താക്കൾക്ക് 100 ഡോളർ ആദ്യഘട്ട നിക്ഷേപമായി നൽകി ഒരു സൈബർട്രക്ക് റിസർവ് ചെയ്യാം.
∙ മറ്റ് സവിശേഷതകൾ
സൈബർട്രക്കിന് ഒരു അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ ഉണ്ടായിരിക്കും, അത് ട്രക്കിനെ ഇരുവശത്തേക്കും നാല് ഇഞ്ച് ഉയർത്താനോ താഴ്ത്താനോ സഹായിക്കും. സൈബർട്രക്ക് സ്വയം-ലെവലിങ്, ഡ്രൈവർ അസിസ്റ്റൻസ് പ്രവർത്തനം വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹനത്തിൽ ഡോർ ഹാൻഡിലുകളൊന്നും കാണിക്കുന്നില്ല, അതിനാൽ വാതിലുകൾ യാന്ത്രികമായി തുറക്കുന്ന സംവിധാനമാകും ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് വാഹന വിദഗ്ധർ പറയുന്നത്.
ആയിരത്തി അറുനൂറോളം കിലോ വരെ വഹിക്കാൻ സൈബർട്രക്കിന് ശേഷിയുണ്ടെന്നും ടെസ്‌ല പറയുന്നു; ഏകദേശം ഒരു കാണ്ടാമൃഗത്തിന്റെ ഭാരം. 770 മുതൽ 6350 കിലോ വരെ കെട്ടിവലിച്ചുകൊണ്ട് പോകാനും ഈ ഇ–ട്രക്കിനു സാധിക്കും. സ്പേസ് എക്സിന്റെ ഏകദേശം 1600 കിലോഗ്രാം വരുന്ന റോക്കറ്റ് എൻജിൻ കെട്ടി വലിച്ചുകൊണ്ടുപോകുന്ന സൈബർട്രക്കിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. സൈബർ ട്രക്ക് ഒരു ബോട്ടായും ഉപയോഗിക്കാമെന്ന് മസ്ക് നേരത്തേ പറഞ്ഞിരുന്നു. ചെറിയ നദികൾ, തടാകങ്ങൾ എന്നിവ കടക്കാൻ സൈബർട്രക്കിനു കഴിഞ്ഞേക്കുമെന്നു കരുതുന്നു.