നോർവേയുടെ പടിഞ്ഞാറൻ ഗ്രാമീണമേഖലയിൽനിന്നു വന്ന എഴുത്തുകാരനാണ് യോൻ ഫോസെ. നോർഡിക് ദേശങ്ങളിലെ മഞ്ഞുമലകളുടെ താഴ്‍വരകളിൽ ചെങ്കുത്തായ പർവതനിരകൾ പിളർന്നുണ്ടാകുന്ന ഇടുക്കുകളിലേക്ക് കടൽ കേറിച്ചെല്ലും. പടിഞ്ഞാറൻ നോർവേയിൽ വെസ്റ്റ്ലാൻഡ് കൊടുമുടിയുടെ താഴ്‍വരയിലെ ഹർഡാൻഗർഫ്യോഡ് എന്ന ഇത്തരമൊരു ഭൂപ്രദേശത്തെ സ്ട്രാൻഡ്ബാം ഗ്രാമത്തിലാണ് എഴുത്തുകാരന്റെ ജനനം. ഇപ്പോൾ അവിടെയാണ് ഫോസെ ഫൌണ്ടേഷൻ സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ഫോസെയുടെ പരിഭാഷകരുടെയും പ്രസാധകരുടെയും എഡിറ്റർമാരുടെയും പ്രമോട്ടർമാരുടെയും ഒരു കൂട്ടായ്മ 2021ൽ അവിടെ ചേരുകയുണ്ടായി. എഴുത്തുകാരനോട് ആ ജനത പ്രകടിപ്പിക്കുന്ന ആദരവ് തന്നെ അമ്പരിപ്പിച്ചുവെന്ന് ന്യൂയോർക്കറിന്റെ റിപ്പോർട്ടർ അന്ന് എഴുതി. ഫോസെ ജനിച്ചുവളർന്ന, അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വീടും അതിനടുത്തായുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീടും ഇപ്പോഴുമുണ്ട്. ഈ സമ്മേളനം നടന്നപ്പോൾ ഫോസെയുടെ അമ്മ ആ വീട്ടിലായിരുന്നു താമസം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോസെയുടെ ഇംഗ്ലിഷ് പരിഭാഷകനായ ഡേമിയൻ സേൾസ്, ജർമൻ, ഡാനിഷ്, നോർവീജിയൻ ഭാഷകളിൽനിന്നു ഇംഗ്ലിഷിലേക്കു പരിഭാഷ ചെയ്യുന്നയാളാണ്. അദ്ദേഹം ഫോസെയെ പരിഭാഷപ്പെടുത്താനായി നോർവേയുടെ പടിഞ്ഞാറൻ തീരത്തുള്ള ന്യൂനോർവീജിയൻ എന്നറിയപ്പെടുന്ന നുനോർസ്ക് ഭാഷാഭേദം, അവിടെപ്പോയി താമസിച്ചു പ്രത്യേകം പഠിച്ചു. ഇത് നോർവീജിയൻ ഭാഷയുടെ രണ്ട് ഔദ്യോഗിക രൂപങ്ങളിലൊന്നാണ്. 400 വർഷത്തിലേറെ നീണ്ട ഡാനിഷ് സ്വാധീനമുള്ള മുഖ്യധാര നോർവീജിയനാണു നോർവേയിലെ ഭൂരിപക്ഷ ഭാഷ. അതുപേക്ഷിച്ച് 10% ആളുകൾ മാത്രം ഉപയോഗിക്കുന്ന നുനോർസ്കിലാണ് ഫോസെ എഴുതിയത്. ഗ്രാമ്യശൈലിയുള്ള ഈ ഭാഷ സാഹിത്യത്തിൽ തീരെ ഉപയോഗിക്കാറില്ലായിരുന്നു, ഫോസെ അതിൽ വിസ്മയകരമായ ഒരു ലോകം നിർമിക്കുംവരെ. 

ADVERTISEMENT

എഴുത്ത് പുറപ്പെട്ടുവന്നത്

ഫോസെയുടെ ആദ്യനോവൽ ‘റെഡ്, ബ്ലാക്’ 1983ൽ പ്രസിദ്ധീകരിച്ചു. തുടർന്നു മൂന്നു ദശകത്തോളം നീണ്ട സജീവരചനയുടെ കാലത്ത് അദ്ദേഹം നോവലുകളേക്കാൾ നാടകങ്ങളാണു രചിച്ചത്. ഇക്കാലത്ത് എഴുതി വേദിയിൽ അവതരിപ്പിച്ച നാൽപ്പപതിലേറെ നാടകങ്ങൾ 5 വോള്യമായി പിന്നീടു ഇംഗ്ലിഷിലുമിറങ്ങി. ആദ്യനോവലിനു പിന്നാലെ മെലങ്കളി (രണ്ടുഭാഗം), മോണിങ് ആൻഡ് ഈവനിങ്, ആലിസ് അറ്റ് ദ് ഫയർ, ട്രിലോജി, ഷൈനിങ് എന്നീ നോവലുകളും പ്രസിദ്ധീകരിച്ചു. ഈ കൃതികളുടെയെല്ലാം ഇംഗ്ലിഷ് പരിഭാഷകൾ കഴിഞ്ഞ ദശകത്തിലാണു പ്രസിദ്ധീകരിച്ചത്. മൂന്നു ദശകത്തോളം നാടകകൃത്തായി യൂറോപ്പിലെങ്ങും അറിയപ്പെട്ട ഫോസെയുടെ ജീവിതത്തിലെ സുപ്രധാനമായ പരിണാമം സംഭവിക്കുന്നത് 2012ൽ ആണ്. ആ വർഷം അദ്ദേഹം കാത്തലിക് മതത്തിലേക്കു പരിവർത്തനം ചെയ്തു. മദ്യപാനം ഉപേക്ഷിച്ചു. പുനർവിവാഹം ചെയ്തു. കാത്തലിക് ആയി മാറിയതിനുശേഷമാണ് ഫോസെ ഏഴുഭാഗങ്ങളുള്ള വിഖ്യാതമായ സെപ്റ്റോളജി എഴുതിയത്. ഒറ്റ വാക്യം ആയിരത്തിലേറെ താളുകളിലേക്കു നീണ്ടുപോകുന്ന ആ രചനാരീതിയെ ‘മന്ദഗദ്യം’ എന്നാണു വിളിച്ചത്. രാജ്യാന്തര വായനാസമൂഹം ഫോസെയെ സെപ്റ്റോളജിയിലൂടെയാണ് (ഇംഗ്ലിഷ് പരിഭാഷ 201-2023) അറിഞ്ഞത്. ഫോസെയെ ഇപ്പോൾ വായിച്ചുതുടങ്ങുന്ന ഒരാൾക്ക് ഈ കൃതി ബുദ്ധിമുട്ടേറിയ ഒരു വായനയാണു നൽകുക. സെപ്റ്റോളജിക്കു പകരം മെലങ്കളിയിൽ വായന തുടങ്ങുകയാവും അഭികാമ്യമെന്നു തോന്നുന്നു.

എനിക്കു വലിയ ജിജ്ഞാസ നൽകിയ കാര്യങ്ങളിലൊന്നു ഫോസെയുടെ  ഭാഷാശൈലിയാണ്. വാക്കുകളിൽ അയാൾ കൊണ്ടുവന്ന വിസ്മയകരമായ ലയം എന്നെ കീഴടക്കിക്കളഞ്ഞു. മലയാളത്തിലും ഇതേപോലെ മൗലികമായ ഭാഷാപുനർനിർമിതി സാധ്യമാണോ എന്ന് അന്വേഷിക്കാനുള്ള ത്വര അത് എന്നിലുണ്ടാക്കുകയും ചെയ്തു. രണ്ടാമത്തേത് കുട്ടിക്കാലസ്മരണകളെ മുതിർന്നവരുടെ ജീവിതത്തിലെ ശക്തമായ പ്രതീകങ്ങളാക്കുന്നതാണ്. ആത്മീയതലത്തിൽ എഴുത്തുകാരൻ പിന്നിട്ട പരിണാമങ്ങൾ അയാളുടെ സാഹിത്യത്തെ അടിമുടി പുതുക്കിപ്പണിയുമ്പോൾ ഈ പ്രതീകങ്ങൾക്കു സവിശേഷമായ സ്ഥാനം ലഭിക്കുന്നു.

സെപ്റ്റോളജി എന്താണ്?

ADVERTISEMENT

മതവിശ്വാസവുമായി ബന്ധപ്പെട്ട ആത്മീയ പ്രതിസന്ധികളിലൂടെ ‘സെപ്റ്റോളജി’യിലെ കഥാപാത്രം കടന്നുപോകുന്നു. അയാൾ ചിത്രകാരനാണ്. ചിത്രകല കൊണ്ടു ജീവിക്കുന്ന മനുഷ്യനാണ്. പക്ഷേ അയാൾ വലിയ ആത്മീയ, വൈകാരിക പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നു. യൗവനത്തിൽ മതവും ദൈവവും തിരസ്കരിച്ചു, പിന്നീടു സ്നേഹിച്ച പെണ്ണിനു വേണ്ടി കാത്തലിക് ചർച്ചിലേക്കു തിരിച്ചുവന്നു, തീർത്തും പരമ്പരാഗതമായ ആരാധനകളിൽ ചേരുന്നു. എന്നാൽ പ്രേമിച്ചു വിവാഹം ചെയ്ത ആ സ്ത്രീ അകാലത്തിൽ മരിക്കുന്നതോടെ അയാൾ മതത്തിൽ തനിച്ചാകുന്നു. ഇത്, മതവിശ്വാസമെന്ന പ്രശ്നം, കഥാപാത്ര സ്വഭാവപരിണാമങ്ങളിലെ പ്രധാനഘടകമായി സെപ്റ്റോളജിയിൽ ഉടനീളം നാം വായിക്കുന്നു. 

ഏഴു പുസ്തകം അടങ്ങിയ സെപ്റ്റോളജിയുടെ ആദ്യ പുസ്തകം ആരംഭിക്കുമ്പോൾ ക്രിസ്മസ് അടുക്കാറായി. മരിച്ചുപോയ ഭാര്യയുടെ ഓർമയിൽ തനിച്ചു താമസിക്കുന്ന അസിലി എന്ന വൃദ്ധ ചിത്രകാരനാണ് കഥ പറയുന്നത്. അയൽവാസിയായ അസെലിക് ആണ് ഏക സ്നേഹിതൻ. മഞ്ഞുകാലത്ത് ചിത്രകാരന്റെ വീടിന്റെ മുന്നിലുള്ള വഴിയിലെ മഞ്ഞുകോരിമാറ്റി വൃത്തിയാക്കുന്നതും ആവശ്യമായ വീട്ടുസാധനങ്ങൾ വാങ്ങിക്കൊടുക്കുന്നതും ഈ അസെലിക് ആണ്. അസെലിക്കിന് ഒരു സഹോദരിയുണ്ട്. അവർ തൊട്ടടുത്ത ജോർവിൻ പട്ടണത്തിലാണു താമസം. ഓരോ ക്രിസ്മസിനും അസെലിക്കിന് അസിലി ഒരു ചെറു പെയിന്റിങ് സമ്മാനിക്കും; സഹോദരിക്കുള്ള ക്രിസ്മസ് സമ്മാനമായി. ഈ സഹോദരിയുടെ പേര് രണ്ടാം പുസ്തകത്തിന്റെ അവസാനം വരെ നോവലിസ്റ്റ് നമ്മോടു പറയുന്നില്ല. അഥവാ സിസ്റ്റർ എന്നു മാത്രം പറയുന്നു. ഈ സഹോദരിയെ അസിലിയും നേരിൽ കണ്ടിട്ടില്ല. എന്നാൽ പത്തിരുപതു വർഷമായി ഓരോ ക്രിസ്മസിനും ഒരു ചെറിയ പെയിന്റിങ് ഈ സഹോദരിക്ക് അസിലി സമ്മാനിക്കാറുണ്ട്. അതു സഹോദരനാണു വാങ്ങിക്കൊണ്ടുപോകുന്നത്. ഓരോ ക്രിസ്മസിനും ക്ഷണിക്കാറുണ്ടെങ്കിലും അസിലി പോകാറില്ല. എല്ലാ ക്രിസ്മസും അയാൾ തനിച്ചു കഴിഞ്ഞുകൂടുന്നു.

‘ഒരാളെ മരണത്തിന് ഒരുങ്ങാനായി പഠിപ്പിക്കുന്നത് തത്വചിന്തയാണെന്നു പറഞ്ഞതു സിസെറോയാണ്. അങ്ങനെയെങ്കിൽ സാഹിത്യവും മരിക്കാൻ പഠിക്കാനുള്ള ഒരു മാർഗമാണ്. മരണത്തിനൊപ്പം അതു ജീവിതപാഠം കൂടിയാണ്.

യോൻ ഫോസെ

ബെയർ ഗാലറിയിെല ക്രിസ്മസ് സീസണൽ എക്സിബിഷനു വേണ്ടിയുള്ള പെയിന്റിങ്ങുകളുമായി അസിലി പോകാൻ ഒരുങ്ങുന്നിടത്താണ് സെപ്റ്റോളജി തുടങ്ങുന്നത്. കനത്ത മഞ്ഞുകാലത്തിന്റെ ദുഷ്കരമായ അന്തരീഷത്തിൽ അസിലിയുടെ മനോമുകരത്തിൽ തെളിയുന്നത് മറ്റൊരു അസിലിയുടെ രൂപമാണ്. അയാളും പെയിന്ററാണ്. വയസ്സനാണ്. അയാളുടെ വീടു ജോർവിൻ പട്ടണത്തിലാണ്. കഥ പറയുന്ന അസിലിക്ക് ഭാര്യ നഷ്ടമായി, മതജീവിതം പിന്തുടരുന്ന, കുടി നിർത്തിയ ആളാണെങ്കിൽ രണ്ടാമത്തെ പെയിന്റർ ഇതേ പേരുണ്ടെങ്കിലും മുഴുക്കുടിയനും ഭാര്യ ഉപേക്ഷിച്ചുപോയയാളുമാണ്. രണ്ടും ഒരാളോ എന്നും എന്തുകൊണ്ടാണ് ഒരാൾക്കു രണ്ടു ജീവിതം എന്നും അറിയണമെങ്കിൽ ഏഴാം പുസ്തകം വരെ വായിക്കണം. ഈ എഴു പുസ്തകവും ആരംഭിക്കുന്നത് ഒരേ വാക്യങ്ങളിലാണ്, ഒരേ രംഗം, ഒരേ പ്രവൃത്തി; ചിത്രകാരൻ ക്യാൻവാസിൽ ഒരു കുരിശ് വരച്ചു കൊണ്ടിരിക്കുന്നു. അസാധാരണമായ ഒരു കുരിശാണത്. കുരിശിലെ രണ്ടു വരകൾ സംഗമിക്കുന്ന ആ രചന അസാധാരണമെന്ന് അയാൾ സ്വയം കരുതുന്നു.

കലാകാരന്മാരുടെ ഇരട്ടജീവിതം

ADVERTISEMENT

ഫോസെയുടെ നായകരെല്ലാം കലാകാരന്മാരാണ്. അവർ എഴുത്തുകാരോ ചിത്രകാരന്മാരോ ആണ്. സെപ്റ്റോളജിയിൽ നാം കാണുന്ന ഇരട്ടജീവിതം കലാജീവിതത്തിന്റെ ഒരു പ്രതീകമായി കരുതാവുന്നതാണ്. ഏറ്റവുമധികം പ്രതീകങ്ങളെ ഉപയോഗിക്കുന്ന ഒരെഴുത്തുകാരൻ എന്ന നിലയിൽ ഫോസെയിൽ ഈ ചിന്ത വളരെ കലശലാണ്. ഒരാൾ വായനക്കാരനായി ജീവിക്കുമ്പോൾ അയാളുടെ അപരൻ എഴുത്തുകാരനായി മറ്റൊരിടത്തു ജീവിക്കുന്നുണ്ടാകും. ‘Doppelganger’ എന്നാണ് ഇതിനെ പറയുക. പരാജിതനായ എഴുത്തുകാരൻ താൻ വിജയിച്ച ജീവിതം മനസ്സിൽ കാണുന്നതുപോലെ വിജയിച്ച എഴുത്തുകാരൻ പരാജിതനെയും സങ്കൽപിക്കുന്നു. സെപ്റ്റോളജിയിലെ ഒരു പ്രതീകം ഇതാണ്. ദൈവവിശ്വാസവും മദ്യപാനവും കലാപ്രവർത്തനവും മരണവും വിരഹവും നിറയുന്ന സെപ്റ്റോളജിയിൽ, ഒരു ചിത്രകാരൻ അയാളുടെ അവസാനത്തേതെന്നു പറയാവുന്ന വളരെ നിഗൂഡമായ ഒരു ചിത്രം വരച്ചുകൊണ്ടിരിക്കുന്നു.അതിലൂടെ, ഇരുട്ട് എങ്ങനെയാണ് പ്രകാശിക്കുന്നത് എന്നു വിവരിക്കുന്നു. തന്റെ അതേ പേരുള്ള ഒരു ചിത്രകാരൻ അന്നേദിവസം മരണാസന്നനായി മഞ്ഞുപാതയിൽ കുഴഞ്ഞുവീഴുന്നു. രണ്ടുപേരും വ്യത്യസ്തരാണ്; സമാനരുമാണ്. ഒരാൾ മദ്യപാനം നിർത്തി, ദൈവപാതയിലേക്കു വന്ന മനുഷ്യനാണ്; മറ്റേയാൾ അമിത മദ്യപാനം മൂലം മരണക്കിടക്കയിലും. ഒരാൾ മരിച്ചുപോയ ഭാര്യയുടെ സ്മരണകളിലും പ്രാർത്ഥനകളിലും ജീവിക്കുമ്പോൾ മറ്റേയാൾ ദൈവരഹിതനും നിസ്വനുമാണ്. പക്ഷേ രണ്ടുപേരും ഒരാളാണ്. ഒരാളിൽ എത്ര മനുഷ്യരുണ്ടെന്നാണ് ചോദ്യം. 

ഫുൾ സ്റ്റോപ്പില്ലാതെ, പാരഗ്രാഫില്ലാതെ, കോമകൾ കൊണ്ടു മാത്രം ആഖ്യാനം നടത്തുന്ന ഫോസെയിൽ ഒരേകാര്യത്തിന്റെ ആവർത്തനം വിരസതമല്ല, മാന്ത്രികതയാണു പകരുന്നത്. അതായത് സെപ്റ്റോളജിയിലെ 7 പുസ്തകങ്ങളുടെയും തുടക്കം ഒരേ കാര്യമാണ് - ബ്രൗൺ, പർപ്പിൾ നിറങ്ങളിലുള്ള രണ്ടു വരകളാണു ക്യാൻവാസിൽ. കനമാർന്ന ഈ രണ്ടു വരകൾ പരസ്പരം ഒരു കുരിശ് എന്ന പോലെ പരസ്പരം സംഗമിക്കുകയും ചെയ്യുന്നു. ഇതു വരയ്ക്കുന്നതിന്റെ  വിവരണത്തോടെയാണ് ഓരോ പുസ്തകവും ആരംഭിക്കുന്നത്. അതേപോലെ ഓരോ പുസ്തകവും 'സ്വർഗസ്ഥനായ പിതാവേ', 'നന്മനിറഞ്ഞ മറിയമേ' എന്നീ പ്രാർഥനകളിൽ അവസാനിക്കുകയും ചെയ്യുന്നു. കൊന്തയുമായി നടക്കുന്ന ഒരു ചിത്രകാരനാണത്. ഒരേ രംഗങ്ങൾ, ഒരേ സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു. പറഞ്ഞതുതന്നെ പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നു. വായനക്കാരന്റെ ഉയിരും ഉടലും തപിക്കുന്ന ആഭിചാരക്രിയ പോലെയാണു ഫോസെയിലെ ഈ ആവർത്തനം. 

ഫോസെ എന്ന വിവർത്തകൻ

കോവിഡ്കാലത്താണു ഞാൻ ഫോസെയെ വായിക്കാൻ തുടങ്ങിയത്. അതിനുമുൻപേ അങ്ങനെയൊരു എഴുത്തുകാരനുണ്ടെന്നുപോലും അറിയില്ലായിരുന്നു. ഡേമിയൻ സേൾസ് എന്ന വിവർത്തകനാണ് ഈ അനുഗ്രഹം സാധ്യമാക്കിയതെന്ന് ഈ സന്ദർഭത്തിൽ നാം കൃതജ്ഞതയോടെ ഓർക്കണം. ഫോസെയുടെ ഒരുപാടു കൃതികൾ ഇനിയും ഇംഗ്ലിഷിലേക്കു വരാനുണ്ട്. അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഗംഭീരമാണെന്നു കേട്ടിട്ടുണ്ട്. നോർവേയിൽനിന്നുള്ള മറ്റൊരു പ്രശസ്ത നോവലിസ്റ്റായ കാൾ ഓവ് ക്നോസ്ഗാഡും ഫോസെയും  ക്രിയേറ്റീവ് റൈറ്റിങ് കോഴ്സിന് ഒരുമിച്ചുണ്ടായിരുന്നവരാണ്. ക്നോസ്ഗാഡ്, ഫോസെയുടെ ലേഖനങ്ങളിലെ ഗദ്യവും നോവലുകളിലെ ഗദ്യവും സംബന്ധിച്ച് വിശദമായി ഒരിക്കൽ പരാമർശിച്ചിരുന്നു. നൊബേൽ സമ്മാനം ഫോസെയുടെ കൂടുതൽ പരിഭാഷയ്ക്ക് ഉത്തമമായ സാഹചര്യമാണ് ഒരുക്കിയിട്ടുള്ളത്. 

യോൻ ഫോസെ

ഫോസെ എന്ന പരിഭാഷകനെക്കൂടി പരിചയപ്പെടുത്താതെ ഈ ലേഖനം അവസാനിപ്പിക്കാനാവില്ല. യുവാവായിരിക്കേ ഓസ്ട്രിയൻ കവിയായ ജോർജ് ട്രക്കലിനെ പരിഭാഷപ്പെടുത്തി. പിന്നീട് ഏസ്കിലസ്, യൂറിപിഡസ്, സോഫോക്ലീസ് എന്നിവരുടെ നാടകങ്ങളും ഫ്രാൻസ് കാഫ്കയുടെ ‘ദ് ട്രയലും’ തന്റെ നോർവീജിയനിലേക്കു പരിഭാഷപ്പെടുത്തി. ഒടുവിലായി ഇത്തവണ നൊബേൽ സമ്മാനത്തിനു പറഞ്ഞുകേട്ട ഓസ്ട്രേലിയൻ  എഴുത്തുകാരനായ ജെറാൾഡ് മർനേനിന്റെ ‘ദ് പ്ലെയിൻസ്’ എന്ന കൃതിയും പരിഭാഷപ്പെടുത്തി.

വർഷങ്ങൾക്കു മുൻപ് ന്യൂയോർക്കറിനു നൽകിയ അഭിമുഖം ഫോസെ അവസാനിപ്പിക്കുന്നത് ഈ വാക്യങ്ങളോടെയാണ് - ‘ഒരാളെ മരണത്തിന് ഒരുങ്ങാനായി പഠിപ്പിക്കുന്നത് തത്വചിന്തയാണെന്നു പറഞ്ഞതു സിസെറോയാണ്. അങ്ങനെയെങ്കിൽ സാഹിത്യവും മരിക്കാൻ പഠിക്കാനുള്ള ഒരു മാർഗമാണ്. മരണത്തിനൊപ്പം അതു ജീവിതപാഠം കൂടിയാണ്. കല നിങ്ങൾ നിർമിക്കുമ്പോൾ ജീവനുള്ളത്. ഒരു വായനക്കാരൻ അതിലേക്കു പിന്നെയും ജീവനെ തിരിച്ചുകൊണ്ടുവരുന്നു. പക്ഷേ ഒരു വസ്തുവെന്നനിലയിൽ അതു ജഡമാണ്.’ 

English Summary:

The Mystery World of Jon Fosse, Nobel Prize Winner for Literature