അയൺമാൻ കൊച്ചിയിൽ? കൈയില് കരുത്തുറ്റ പേശികൾ, ദേഹത്തൊരു ‘വിമാന എൻജിൻ’! കാണാം ചിത്രങ്ങൾ
അതൊരു കാഴ്ചയായിരുന്നു. കഥകളിൽ മാത്രം കേട്ടിട്ടുള്ളത്. കഥ കേൾക്കുമ്പോഴും ഇതു കെട്ടുകഥയാണെന്ന് വിശ്വസിച്ചവരാണ് ഏറെയും. ആ സ്വപ്നം കൊച്ചിയുടെ ആകാശത്ത് യാഥാർഥ്യമായി. ഒരാൾ പ്രത്യേക ഉടുപ്പിട്ടു. കൊച്ചിയുടെ ആകാശത്തു കൂടി പറന്നു നടന്നു. നിന്ന നിൽപ്പിൽ ആ മനുഷ്യൻ വാനിലേക്ക് ഉയരുന്നത് അവർ കണ്ടു. നാട്ടുകാർ അദ്ദേഹത്തെ പറക്കും മനുഷ്യൻ എന്നു വിളിച്ചു. വെള്ളിത്തിരയിലെ അയൺമാൻ മുന്നിൽ വന്നുനിന്ന പോലെ. കൊക്കൂൺ എന്ന സൈബർ സുരക്ഷാ സമ്മേളനത്തിന്റെ ഭാഗമായി പൊലിസാണ് പറക്കുംമനുഷ്യനെ അവതരിപ്പിച്ചത്. യുകെ സ്വദേശിയായ ഗ്രാവിറ്റി ജെറ്റ് സ്യൂട്ട് പൈലറ്റ് പോൾ റോബട്ട് ജോൺസാണ് ജെറ്റ് സ്യൂട്ട് അണിഞ്ഞു പറന്നത്. ആ പറക്കൽ ഒന്നു കണ്ടാലോ! പറക്കുംമനുഷ്യന്റെ ‘കൊച്ചിപ്പറക്കൽ’ പകർത്തിയ മലയാള മനോരമ പിക്ചർ എഡിറ്റർ ഇ.വി. ശ്രീകുമാർ എടുത്ത ചിത്രങ്ങൾ കാണാം.

അതൊരു കാഴ്ചയായിരുന്നു. കഥകളിൽ മാത്രം കേട്ടിട്ടുള്ളത്. കഥ കേൾക്കുമ്പോഴും ഇതു കെട്ടുകഥയാണെന്ന് വിശ്വസിച്ചവരാണ് ഏറെയും. ആ സ്വപ്നം കൊച്ചിയുടെ ആകാശത്ത് യാഥാർഥ്യമായി. ഒരാൾ പ്രത്യേക ഉടുപ്പിട്ടു. കൊച്ചിയുടെ ആകാശത്തു കൂടി പറന്നു നടന്നു. നിന്ന നിൽപ്പിൽ ആ മനുഷ്യൻ വാനിലേക്ക് ഉയരുന്നത് അവർ കണ്ടു. നാട്ടുകാർ അദ്ദേഹത്തെ പറക്കും മനുഷ്യൻ എന്നു വിളിച്ചു. വെള്ളിത്തിരയിലെ അയൺമാൻ മുന്നിൽ വന്നുനിന്ന പോലെ.
കൊക്കൂൺ എന്ന സൈബർ സുരക്ഷാ സമ്മേളനത്തിന്റെ ഭാഗമായി പൊലിസാണ് പറക്കുംമനുഷ്യനെ അവതരിപ്പിച്ചത്. യുകെ സ്വദേശിയായ ഗ്രാവിറ്റി ജെറ്റ് സ്യൂട്ട് പൈലറ്റ് പോൾ റോബട്ട് ജോൺസാണ് ജെറ്റ് സ്യൂട്ട് അണിഞ്ഞു പറന്നത്. ആ പറക്കൽ ഒന്നു കണ്ടാലോ! പറക്കുംമനുഷ്യന്റെ ‘കൊച്ചിപ്പറക്കൽ’ പകർത്തിയ മലയാള മനോരമ പിക്ചർ എഡിറ്റർ ഇ.വി. ശ്രീകുമാർ എടുത്ത ചിത്രങ്ങൾ കാണാം.
അങ്ങനെ ആ നിമിഷം എത്തുന്നു. സൈബർ സുരക്ഷാ സമ്മേളനം 'കൊക്കൂണിന്' തുടക്കം കുറിച്ച് കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിന്റെ ഹെലിപാഡിൽ നടത്തിയ ജെറ്റ് സ്യൂട്ട് പ്രദർശനത്തിന് ആരംഭം. മുകളിൽ ആകാശം, താഴെ കായലും കടലു പോലെ കണ്ണുകളും.
കേരള പൊലീസിന്റെ നേതൃത്വത്തിലുള്ള സൈബർ സെക്യൂരിറ്റി കോൺഫറൻസ് 'കൊക്കൂണിന്' തുടക്കം കുറിച്ചായിരുന്നു കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയത്തിലെ ജെറ്റ് സ്യൂട്ട് പ്രദർശനം
ജെറ്റ് സ്യൂട്ട് പൈലറ്റ് പോൾ റോബട്ട് ജോൺസ് വല്ലാർപാടം പാലത്തിന് സമീപത്തെ ഫൊട്ടോഗ്രാഫേഴ്സ് നിൽക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ. അദ്ഭുത കാഴ്ച കാണാൻ ഏറെ പേർ അവിടെ എത്തിയിരുന്നു.
ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽനിന്ന് ജെറ്റ് സ്യൂട്ട് പൈലറ്റ് പോൾ റോബട്ട് ആകാശത്തേക്ക് ഉയരുന്നു. ബോൾഗാട്ടി- വല്ലാർപാടം പാലമാണ് പിന്നിൽ കാണുന്നത്.
റോബട്ടിന്റെ പറക്കൽ കണ്ടപ്പോൾ നിങ്ങൾക്കും ഒരാഗ്രഹം തോന്നിയോ. ജെറ്റ് സ്യൂട്ട് ഉണ്ടെങ്കിൽ പറക്കാം. നാലു കോടിയോളം രൂപ വരും. ഒന്നര കോടി മുതൽ നാലു കോടി രൂപവരെയുള്ള ജെറ്റ് സ്യൂട്ടുകളുണ്ട്. 3.066 കോടി രൂപയാണ് പോളിന്റെ സ്യൂട്ടിന്.
സ്യൂട്ട് വാങ്ങാൻ പണം ഇല്ലെന്നു കരുതി വിഷമിക്കേണ്ട. എല്ലാത്തിനും വഴിയുണ്ട്. സ്യൂട്ട് വാടകയ്ക്ക് കിട്ടും. സ്യൂട്ട് ഇടാനും പറക്കാനും പരിശീലനം നൽകും. ഒരു ദിവസം മതി. ഉച്ചയ്ക്ക് ഊണും ലഭിക്കും. എല്ലാത്തിനും കൂടി 35 ലക്ഷം രൂപയോളം ചെലവ് വരും.
ജെറ്റ് സ്യൂട്ട് പറക്കൽ വെറും സാഹസിക വിനോദമാണെന്നു കരുതരുത്. നിരവധി രക്ഷാ ദൗത്യങ്ങൾ ഈ പറക്കുംകുപ്പായത്തിന് നൽകാൻ കഴിയും. സേനാ വിഭാഗങ്ങളും പൊലീസും ഇപ്പോൾ കൂടുതലായി ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്.
പോൾ റോബട്ടിന്റെ കൈയിലെ പേശികൾ കണ്ട് പലരും ഒന്നു ഞെട്ടി. അത്ര കരുത്താണ് ആ പേശികൾക്ക്. സ്യൂട്ടിട്ട് ആകാശത്തേക്ക് ഉയരാൻ കൈയ്യൂക്കു വേണമെന്ന് ചുരുക്കം. 136 കിലോ ഭാരമുള്ളയാളെ ആകാശത്തേക്ക് ഉയർത്താൻ ഈ സ്യൂട്ടിന് കഴിയും. പ്രൊപ്പൽഷൻ ശേഷി (ആകാശത്തേക്ക് ഉയരാനുള്ള ശേഷി) 1050 കുതിരശക്തിയാണ്. 300 പൗണ്ട്സാണ് ത്രസ്റ്റ്. വിമാനത്തെ മുന്നോട്ട് നയിക്കാനുള്ള ശക്തിയാണ് ത്രസ്റ്റ്. ജെറ്റ് വിമാനങ്ങളുടെ എൻജിന്റെ ത്രസ്റ്റ് ഏകദേശം 9900 പൗണ്ടാണ്. പോൾ റോബട്ടിന്റെ ശരീരത്തോടു ചേർന്ന് ഒരു കുഞ്ഞു വിമാനത്തിന്റെ എൻജിനുണ്ടെന്നു ചുരുക്കം.
സ്യൂട്ടിന്റെ ഭാരം 45 കിലോയാണ്. ഇതിൽ 18 ലീറ്റർ ജെറ്റ് ഇന്ധനത്തിന്റെ ടാങ്കാണ്. വിമാനത്തിന്റെ അതേ ഇന്ധനമാണ് ഉപയോഗിക്കുന്നത്. കൈയിൽ ഘടിപ്പിച്ച സ്വിച്ച് പോലുള്ള ഒന്നാണ് എൻജിന്റെ ട്രിഗർ. ഇതുപയോഗിച്ച് എൻജിൻ നിയന്ത്രിക്കാം. ഹെൽമറ്റിനുള്ളിൽ ചെറിയ ഡിസ്പ്ലേ ബോർഡുണ്ട്. ഇതിൽ യാത്രയുടെ എല്ലാ വിവരവും ലഭിക്കും. അപ്പോൾ എങ്ങനാ... പറന്നാലോ..!