മഹ്സ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ പേര് ഇറാൻ ഭരണകൂടത്തിന് അത്ര പെട്ടെന്ന് മറക്കാനാവില്ല. തല മറയ്ക്കും വിധം ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മതകാര്യ പൊലീസ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ പെൺകുട്ടി. മരണകാരണം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും മഹ്സ അമിനീയുടെ മരണം കൊളുത്തിയ തീജ്വാല ഇറാനിൽ ആളിപ്പടർന്നു. ഇറാനിൽ ഉടനീളം നടന്ന പ്രക്ഷോഭത്തിൽ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിനായിരത്തോളം പേർ അറസ്റ്റിലാവുകയും ചെയ്തു. മഹ്സയുടെ മരണത്തിന് 2023 ൽ ഒരു വർഷം പൂർത്തിയാകുമ്പോഴാണ്, ഹിജാബിന്റെ പേരിൽ പതിനാറുകാരി അർമിത ഗെരാവന്ദിനെ ട്രെയിനിൽ വച്ച് പൊലീസ് ആക്രമിച്ചുവെന്നതിന്റെ വാർത്തകൾ പുറത്തുവരുന്നത്. വീണ്ടും ഒരു പ്രക്ഷോഭത്തിലേക്ക് രാജ്യം പോകാനുള്ള എല്ലാ വഴികളും അടച്ചുകൊണ്ട് അർമിതയെ ചികിത്സിക്കുന്ന ആശുപത്രിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കെയാണ് ആ വാർത്ത വരുന്നത്; ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യത്തിനായി പോരാടിയതിന്റെ പേരിൽ ഭരണകൂടം തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിന്റെ നൊബേൽ പുരസ്കാരം! മഹ്സ അമീനിയുടെ പേരിൽ നടന്ന പ്രക്ഷോഭത്തിനുള്ള അംഗീകാരം കൂടിയാണ് നർഗീസിനുള്ള പുരസ്കാരമെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന പേരിലാണ് ആ പ്രക്ഷോഭം അറിയപ്പെട്ടത്.

മഹ്സ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ പേര് ഇറാൻ ഭരണകൂടത്തിന് അത്ര പെട്ടെന്ന് മറക്കാനാവില്ല. തല മറയ്ക്കും വിധം ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മതകാര്യ പൊലീസ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ പെൺകുട്ടി. മരണകാരണം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും മഹ്സ അമിനീയുടെ മരണം കൊളുത്തിയ തീജ്വാല ഇറാനിൽ ആളിപ്പടർന്നു. ഇറാനിൽ ഉടനീളം നടന്ന പ്രക്ഷോഭത്തിൽ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിനായിരത്തോളം പേർ അറസ്റ്റിലാവുകയും ചെയ്തു. മഹ്സയുടെ മരണത്തിന് 2023 ൽ ഒരു വർഷം പൂർത്തിയാകുമ്പോഴാണ്, ഹിജാബിന്റെ പേരിൽ പതിനാറുകാരി അർമിത ഗെരാവന്ദിനെ ട്രെയിനിൽ വച്ച് പൊലീസ് ആക്രമിച്ചുവെന്നതിന്റെ വാർത്തകൾ പുറത്തുവരുന്നത്. വീണ്ടും ഒരു പ്രക്ഷോഭത്തിലേക്ക് രാജ്യം പോകാനുള്ള എല്ലാ വഴികളും അടച്ചുകൊണ്ട് അർമിതയെ ചികിത്സിക്കുന്ന ആശുപത്രിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കെയാണ് ആ വാർത്ത വരുന്നത്; ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യത്തിനായി പോരാടിയതിന്റെ പേരിൽ ഭരണകൂടം തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിന്റെ നൊബേൽ പുരസ്കാരം! മഹ്സ അമീനിയുടെ പേരിൽ നടന്ന പ്രക്ഷോഭത്തിനുള്ള അംഗീകാരം കൂടിയാണ് നർഗീസിനുള്ള പുരസ്കാരമെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന പേരിലാണ് ആ പ്രക്ഷോഭം അറിയപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹ്സ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ പേര് ഇറാൻ ഭരണകൂടത്തിന് അത്ര പെട്ടെന്ന് മറക്കാനാവില്ല. തല മറയ്ക്കും വിധം ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മതകാര്യ പൊലീസ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ പെൺകുട്ടി. മരണകാരണം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും മഹ്സ അമിനീയുടെ മരണം കൊളുത്തിയ തീജ്വാല ഇറാനിൽ ആളിപ്പടർന്നു. ഇറാനിൽ ഉടനീളം നടന്ന പ്രക്ഷോഭത്തിൽ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിനായിരത്തോളം പേർ അറസ്റ്റിലാവുകയും ചെയ്തു. മഹ്സയുടെ മരണത്തിന് 2023 ൽ ഒരു വർഷം പൂർത്തിയാകുമ്പോഴാണ്, ഹിജാബിന്റെ പേരിൽ പതിനാറുകാരി അർമിത ഗെരാവന്ദിനെ ട്രെയിനിൽ വച്ച് പൊലീസ് ആക്രമിച്ചുവെന്നതിന്റെ വാർത്തകൾ പുറത്തുവരുന്നത്. വീണ്ടും ഒരു പ്രക്ഷോഭത്തിലേക്ക് രാജ്യം പോകാനുള്ള എല്ലാ വഴികളും അടച്ചുകൊണ്ട് അർമിതയെ ചികിത്സിക്കുന്ന ആശുപത്രിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കെയാണ് ആ വാർത്ത വരുന്നത്; ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യത്തിനായി പോരാടിയതിന്റെ പേരിൽ ഭരണകൂടം തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിന്റെ നൊബേൽ പുരസ്കാരം! മഹ്സ അമീനിയുടെ പേരിൽ നടന്ന പ്രക്ഷോഭത്തിനുള്ള അംഗീകാരം കൂടിയാണ് നർഗീസിനുള്ള പുരസ്കാരമെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന പേരിലാണ് ആ പ്രക്ഷോഭം അറിയപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹ്സ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ പേര് ഇറാൻ ഭരണകൂടത്തിന് അത്ര പെട്ടെന്ന് മറക്കാനാവില്ല. തല മറയ്ക്കും വിധം ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മതകാര്യ പൊലീസ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ പെൺകുട്ടി. മരണകാരണം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും മഹ്സ അമിനീയുടെ മരണം കൊളുത്തിയ തീജ്വാല ഇറാനിൽ ആളിപ്പടർന്നു. ഇറാനിൽ ഉടനീളം നടന്ന പ്രക്ഷോഭത്തിൽ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിനായിരത്തോളം പേർ അറസ്റ്റിലാവുകയും ചെയ്തു. മഹ്സയുടെ മരണത്തിന് 2023 ൽ ഒരു വർഷം പൂർത്തിയാകുമ്പോഴാണ്, ഹിജാബിന്റെ പേരിൽ പതിനാറുകാരി അർമിത ഗെരാവന്ദിനെ ട്രെയിനിൽ വച്ച് പൊലീസ് ആക്രമിച്ചുവെന്നതിന്റെ വാർത്തകൾ പുറത്തുവരുന്നത്.

വീണ്ടും ഒരു പ്രക്ഷോഭത്തിലേക്ക് രാജ്യം പോകാനുള്ള എല്ലാ വഴികളും അടച്ചുകൊണ്ട് അർമിതയെ ചികിത്സിക്കുന്ന ആശുപത്രിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കെയാണ് ആ വാർത്ത വരുന്നത്; ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യത്തിനായി പോരാടിയതിന്റെ പേരിൽ ഭരണകൂടം തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിന്റെ നൊബേൽ പുരസ്കാരം! മഹ്സ അമീനിയുടെ പേരിൽ നടന്ന പ്രക്ഷോഭത്തിനുള്ള അംഗീകാരം കൂടിയാണ് നർഗീസിനുള്ള പുരസ്കാരമെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന പേരിലാണ് ആ പ്രക്ഷോഭം അറിയപ്പെട്ടത്.

മഹ്‌സ അമീനിയുടെ മരണവാർത്തയുടെ റിപ്പോർട്ടുമായിറങ്ങിയ ഇറാനിയൻ മാഗസിൻ (Photo by ATTA KENARE/ AFP)
ADVERTISEMENT

ഇറാനിലെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ അനിഷേധ്യ നേതാവായ നർഗീസ് മുഹമ്മദി എന്ന അൻപത്തിയൊന്നുകാരിയെ വിവിധ കേസുകളിൽപ്പെടുത്തി 31 വർഷത്തേക്കാണ് ഇറാൻ ജയിലിലേക്ക് അയച്ചത്. അതിനു പുറമേ 154 ചാട്ടവാറടികളും ശിക്ഷയായി ലഭിച്ചു. പക്ഷേ, ഒരു തടവിനും തന്റെ പോരാട്ടത്തെ തളർത്താനാവില്ല എന്ന് മുൻപുതന്നെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട് നർഗീസ്. എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും ഇറാനിലെ പോരാട്ടത്തിന് ലോകത്തിന്റെ പിന്തുണയുണ്ടാവുമെന്നു കൂടി വ്യക്തമാക്കുകയാണ് ഈ പുരസ്കാര നേട്ടം. ആരാണ് നർഗീസ് മുഹമ്മദി? എന്താണ് അവരുടെ പേരിലുള്ള കുറ്റങ്ങൾ? എങ്ങനെയാണ് നർഗീസ് ഭരണകൂടം ഭയക്കുന്ന പോരാളിയായി മാറിയത്...?

∙ നർഗീസ് മറന്നില്ല, അമ്മയുടെ ആ മുഖം

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ അധികാരത്തിലേറ്റിയ ഇറാനിലെ ഇസ്‌ലാമിക് വിപ്ലവം നടക്കുമ്പോൾ നർഗീസിന് ഏഴു വയസ്സാണ്. 1978 ൽ ആരംഭിച്ച് ഒരു വർഷവും ഒരു മാസവും നീണ്ടു നിന്ന കലാപം ആയിരക്കണക്കിനാളുകളുടെ ജീവനെടുത്തു. 1979 ൽ ഇസ്‌ലാമിക് റിപബ്ലിക് ആയി മാറിയ ഇറാൻ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ഇറാൻ ജനതയും പ്രത്യേകിച്ച് ഇറാനിലെ സ്ത്രീകളും ഉയർത്തിയിരുന്ന എല്ലാ ശബ്ദങ്ങളെയും അമർച്ച ചെയ്തുകൊണ്ടാണ് സാമ്രാജ്യം പടുത്തുയർത്തിയത്.

കലാപം നടക്കുമ്പോൾ ഇസ്‌ലാമിക് റിപബ്ലിക്കിന് എതിരെ ശബ്ദമുയർത്തിയിരുന്ന ബന്ധുക്കൾ നർഗീസിന്റെ കുടുംബത്തിലുമുണ്ടായിരുന്നു. അധികാരം പിടിച്ചെടുത്തതോടെ ഇവരിൽ പലരും തടവിലാക്കപ്പെടുകയും ചെയ്തു. മനുഷ്യാവകാശങ്ങളെപ്പറ്റി നർഗീസിനെ ആദ്യം പഠിപ്പിച്ചത് ആ കലാപത്തിൽ നഷ്ടപ്പെട്ട ഉറ്റവരാണ്. കുട്ടിക്കാലത്തെ മറക്കാനാവാത്ത രണ്ട് ഓർമകളെപ്പറ്റി നർഗീസ് പല തവണ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

നർഗീസ് മുഹമ്മദി 2001 ൽ ജയിൽമോചിതയായ സമയത്തെ ചിത്രം. (Photo by Behrouz MEHRI / AFP FILES / AFP)
ADVERTISEMENT

തടവിലാക്കപ്പെട്ട സഹോദരനും മകനും വേണ്ടി പഴങ്ങളുമായി എല്ലാ ആഴ്ചയും ജയിലിൽ പോകുന്ന അമ്മയുടെ ചിത്രമാണ് അതിൽ ആദ്യത്തേത്. ഓരോ ദിവസവും ടെലിവിഷൻ വാർത്തയിൽ, അന്ന് തൂക്കിലേറ്റപ്പെട്ടവരുടെ പേര് പരിഭ്രാന്തിയോടെ അമ്മ കേട്ടിരിക്കുമായിരുന്നത്രേ. ഒടുവിൽ ഒരു ദിവസം ആ ദുരന്ത വാർത്തയുമെത്തി. സഹോദരന്റെ മകന്റെ പേര് ടെലിവിഷനിൽ കേട്ട അമ്മ സങ്കടംകൊണ്ട് തകർന്നുപോയത് എങ്ങനെയെന്ന് അന്നത്തെ ഒൻപത് വയസ്സുകാരി നർഗീസ് ഒരിക്കലും മറന്നില്ല. രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടരുത് എന്ന് മാത്രമാണ് നർഗീസ് കുട്ടിയായിരുന്നപ്പോൾ അമ്മ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ, വേദനകൊണ്ട് തളർന്ന അമ്മയുടെ മുഖം മനസ്സിൽ പതിപ്പിച്ച നർഗീസ് ആ വഴിതന്നെ തിരഞ്ഞെടുത്തു. അതിന് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നെങ്കിലും.

∙ സമര ‘മലനിര’കളിലേക്ക്...

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് വളരെ ദൂരത്തല്ലാത്ത സംജാൻ എന്ന സ്ഥലത്തായിരുന്നു നർഗീസിന്റെയും കുടുംബത്തിന്റെയും താമസം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഇമാം ഖമനയി സർവകലാശാലയിൽ അപ്ലൈഡ് ഫിസിക്സിന് നർഗീസ് പ്രവേശനം നേടി. വിദ്യാർഥികൾക്കായി അവിടെ സംഘടനകൾ ഒന്നുമില്ലാതിരുന്നതിനാൽ, ‘ഇല്യൂമിനേറ്റിങ് സ്റ്റുഡന്റ് ഗ്രൂപ്പ്’ എന്ന സംഘടന നർഗീസ് സ്വയം രൂപീകരിച്ചു. സങ്കീർണമായ പൊതു പ്രശ്നങ്ങളിലേക്ക് വിദ്യാർഥികളുടെ ശ്രദ്ധ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. 

ഇറാനിലെ ഏറ്റവും ഉയരം കൂടിയ മലനിരകൾ കീഴടക്കാൻ ഒരു ഹൈക്കിങ് ഗ്രൂപ്പിനും നർഗീസ് അക്കാലത്ത് രൂപം കൊടുത്തു. പക്ഷേ, നർഗീസിന്റെ പൊതുപ്രവർത്തനം അധികൃതരുടെ കണ്ണിൽ കരടായി മാറിയതിനാൽ ഇത്തരം യാത്രകളിൽനിന്നെല്ലാം അവൾ മാറ്റിനിർത്തപ്പെട്ടു. സർവകലാശാലയിലെ പഠന കാലത്ത് രണ്ടു തവണയാണ് നർഗീസ് അറസ്റ്റ് ചെയ്യപ്പെട്ടത്. 

നർഗീസിന്റെയും റഹ്മാനിയുടെയും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് സ്വന്തം ബാല്യം തന്നെ സമർപ്പിക്കേണ്ടി വന്ന രണ്ടു പേരുണ്ട്; ഇരുവരുടെയും ഇരട്ടക്കുട്ടികളായ അലിയും കിയാനയും. മക്കളുടെ മുന്നിൽ വച്ച് തന്നെ പലതവണ മാതാപിതാക്കൾ ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2010 ൽ അറസ്റ്റ് ചെയ്യപ്പെട്ട് ഇറാനിലെ എവിൻ ജയിലിലേക്ക് നർഗീസിനെ മാറ്റുമ്പോൾ കുട്ടികൾക്ക് 3 വയസ്സാണ് പ്രായം.

ADVERTISEMENT

∙ ‘എന്റെ കുട്ടികൾക്ക് ഉറങ്ങാനാകുന്നില്ല’

പഠന കാലത്താണ്, പിൽക്കാലത്ത് ജീവിതപങ്കാളിയായി മാറിയ താഗി റഹ്മാനിയെ നർഗീസ് കണ്ടുമുട്ടുന്നത്. മാധ്യമപ്രവർത്തകനും മനുഷ്യാവകാശപ്രവർത്തകനുമായ റഹ്മാനിയും നർഗീസും 1999 ൽ വിവാഹിതരായി. ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്ന താഗി റഹ്മാനി നേരത്തേ തന്നെ ഇറാൻ ജയിലിൽ അടക്കപ്പെട്ടിരുന്ന ആളാണ്. വിവാഹത്തിന്റെ പിറ്റേവർഷം, രണ്ടായിരത്തിൽ, ‘നാഷനൽ റിലീജിയസ് മൂവ്മെന്റ്’ എന്ന സംഘടനയിലെ അംഗത്വത്തിന്റെ പേരിൽ റഹ്മാനിയും സുഹൃത്തുക്കളും അറസ്റ്റിലായി.

നർഗീസ് മുഹമ്മദി (Photo by NARGES MOHAMMADI FOUNDATION / AFP)

ആദ്യഘട്ടത്തിൽ ഒരു വർഷം തടവിനു ശേഷം ജാമ്യം അനുവദിച്ചെങ്കിലും പിന്നീട് പലതവണ വീണ്ടും അറസ്റ്റിലായി. 14 വർഷം ജയിൽവാസം അനുഭവിച്ച താഗി റഹ്മാനി 2015 ൽ ഫ്രാൻസിൽ രാഷ്ട്രീയ അഭയം തേടി. ഒപ്പം വരാൻ നർഗീസിനോട് അഭ്യർഥിച്ചിരുന്നെങ്കിലും ഇറാനിൽ തുടരാനും മനുഷ്യാവകാശ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുമായിരുന്നു തന്റെ ആഗ്രഹമെന്ന് നർഗീസ് പറഞ്ഞതായി പിന്നീട് അദ്ദേഹംതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

നർഗീസിന്റെയും റഹ്മാനിയുടെയും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് സ്വന്തം ബാല്യംതന്നെ സമർപ്പിക്കേണ്ടി വന്ന രണ്ടു പേരുണ്ട്; ഇരുവരുടെയും ഇരട്ടക്കുട്ടികളായ അലിയും കിയാനയും. മക്കളുടെ മുന്നിൽ വച്ച് തന്നെ പലതവണ മാതാപിതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2010 ൽ അറസ്റ്റ് ചെയ്യപ്പെട്ട് ഇറാനിലെ ജയിലിലേക്ക് നർഗീസിനെ മാറ്റുമ്പോൾ കുട്ടികൾക്ക് 3 വയസ്സാണ് പ്രായം. അറസ്റ്റ് ചെയ്യപ്പെടും എന്ന് ഉറപ്പിച്ചിരുന്ന സമയങ്ങളിൽ മക്കളോട് യാത്ര പറഞ്ഞ് അവരെ സ്കൂളിലേക്ക് അയച്ചിരുന്നത് എങ്ങനെയെന്ന് പല തവണ നർഗീസ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. നിരന്തരമുണ്ടാകുന്ന അറസ്റ്റും ജയിൽ വാസവും തന്റെ കുട്ടികളെ മുറിപ്പെടുത്തുന്നതെങ്ങനെയെന്ന്, അവരെ തകർത്തു കളയുന്നത് എങ്ങനെയെന്ന്, ഒരു അമ്മയും മനുഷ്യജീവിയും എന്ന നിലയിൽ ഇനി എത്രത്തോളം വേദനയാണ് അനുഭവിക്കേണ്ടത് എന്ന് 2011 ൽ ഇറാനിലെ കോടതിക്ക് എഴുതിയ കത്തിൽ നർഗീസ് പലകുറി ആവർത്തിച്ചു.

നൊബേൽ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന നർഗീസിന്റെ ഭർത്താവ് താഗി റഹ്മാനിയും മകൻ അലിയും. (Photo by Thomas SAMSON / AFP)

‘‘നാലു വയസ്സുള്ള എന്റെ രണ്ടു കുട്ടികൾ വേദന നിറഞ്ഞ ഓർമകൾകൊണ്ട് ഉരുകുകയാണ്. അവർക്ക് ഉറങ്ങാനാകുന്നില്ല. ഉറക്കം നഷ്ടപ്പെട്ട് അവർ സ്വപ്നത്തിൽ സംസാരിക്കുകയാണ്. സെക്യൂരിറ്റി ഓഫിസർമാർ കുട്ടികളുടെ മുന്നിൽ നിന്ന് റഹ്മാനിയെ പിടിച്ചു കൊണ്ടുപോയ ദിവസം, എന്റെ മകൻ അലി വീടിനു ചുറ്റും നടന്ന്, എന്റെ പിതാവിനെ വിടൂ എന്ന് അവനോടുതന്നെ പറഞ്ഞു കൊണ്ടിരുന്നു. മകൾ കിയാന തണുപ്പു നിറഞ്ഞ തറയിൽ കിടന്നുരുണ്ട് കരഞ്ഞപ്പോൾ ഒരു കൽപ്രതിമ പോലെ നിൽക്കാനേ എനിക്കായുള്ളൂ. ആദ്യം ജയിലിൽ അടയ്ക്കപ്പെടുമ്പോൾ ഞാൻ ആരോഗ്യമുള്ള വ്യക്തിയായിരുന്നു. ഇന്ന് അങ്ങനെയല്ല. എന്നെ ബാധിച്ചിരിക്കുന്ന അസുഖം എന്തെന്ന് കണ്ടെത്താനായിട്ടില്ല. എന്റെ നാലു വയസ്സുള്ള മക്കൾക്ക് എന്നെ ആവശ്യമുണ്ട്? ഞാനെങ്ങനെയാണ് അവരെ സംരക്ഷിക്കേണ്ടത്?’’ എന്നായിരുന്നു നർഗീസിന്റെ ചോദ്യം.

താഗി റഹ്മാനി (Photo by Thomas SAMSON / AFP)

നിലവിൽ ഫ്രാൻസിൽ അഭയം തേടിയ റഹ്മാനിക്കൊപ്പമാണ് മക്കൾ അലിയും കിയാനയും. ഇരുവരെയും നർഗീസ് ഒടുവിൽ ചേർത്തുപിടിച്ചത് എട്ടാമത്തെ വയസ്സിലാണ്. മക്കളുമായി അവസാനം സംസാരിച്ചത് പതിനഞ്ചാം വയസ്സിലും. കഴിഞ്ഞ ഒരു വർഷമായി കുടുംബത്തോട് സംസാരിക്കാൻ നർഗീസിന് അനുവാദം ലഭിച്ചിരുന്നില്ല.

∙ 31 വർഷത്തെ ജയിൽവാസം, 154 ചാട്ടവാറടികൾ

ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ ഷിറിൻ ഇബാദി സ്ഥാപിച്ച മനുഷ്യാവകാശ സംഘടനയായ ഡിഎച്ച്ആർസിയിൽ നർഗീസ് പ്രവർത്തിച്ചു തുടങ്ങുന്നത് 2001 ലാണ്. കുട്ടികൾ, സ്ത്രീകൾ, തടവുകാർ തുടങ്ങിയവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഇറാനിലെ തിരഞ്ഞെടുപ്പുകൾ കൂടുതൽ സുതാര്യമാക്കുക തുടങ്ങിയവയായിരുന്നു സംഘടനയുടെ ലക്ഷ്യങ്ങൾ. 2008 ൽ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കാൻ സംഘടന ഒരുങ്ങവേ ഇറാൻ ഭരണകൂടം ഇവരുടെ ഓഫിസ് റെയ്ഡ് ചെയ്തു. കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ളവയെല്ലാം നശിപ്പിച്ചു.

2010 ൽ സംഘടനയിലെ പ്രവർത്തനങ്ങളുടെ പേരിൽ നർഗീസിനെ അറസ്റ്റ് ചെയ്തു. ടെഹ്റാനിലെ എവിൻ ജയിലിലേക്കാണ് നർഗീസിനെ മാറ്റിയത്. ജയിൽവാസത്തിനിടെ നർഗീസിന് പല തവണ അപസ്മാരമുണ്ടായി. പേശികളുടെ ബലം നഷ്ടപ്പെട്ട് അതീവ ക്ഷീണിതയായി. മനുഷ്യാവകാശ സംഘടനകൾ ഇടപെട്ടതിനെ തുടർന്ന് നർഗീസിനെ ഒരു മാസം ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, രാജ്യത്തിനെതിരായ ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കാട്ടി 2011 ൽ 11 വർഷത്തെ ജയിൽശിക്ഷയ്ക്ക് കോടതി വിധിച്ചു.

മക്കളോടൊപ്പം നർഗീസ് മുഹമ്മദി (Photo from Archive)

നാലു വയസ്സുകാരായ മക്കളുടെ മുന്നിൽ വച്ചായിരുന്നു ഇത്തവണ അറസ്റ്റ്. ആരോഗ്യം വളരെ മോശമായി തുടരുന്നതിനാൽ മെച്ചപ്പെട്ട ചികിത്സ വേണമെന്ന് ചൂണ്ടിക്കാട്ടി നർഗീസ് പല തവണ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതിനിടെ എവിൻ ജയിലിൽനിന്ന് ദൂരെയുള്ള മറ്റൊരു ജയിലിലേക്ക് നർഗീസിനെ മാറ്റുകയും ചെയ്തു. ആംനെസ്റ്റി ഇന്റർനാഷനൽ അടക്കമുള്ള രാജ്യാന്തര സംഘടനകൾ വിഷയത്തിൽ ഇടപെട്ടതോടെ ജയിലിൽ തുടരാനാവാത്ത വിധം ആരോഗ്യസ്ഥിതി മോശമായിരുന്ന നർഗീസിനെ 2012 ൽ താൽക്കാലികമായി വിട്ടയച്ചു.

ഈ അംഗീകാരം മാറ്റത്തിനായി പൊരുതുന്ന ഇറാൻകാർക്കു കൂടുതൽ കരുത്തും സംഘബോധവും പകരുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. കൂടുതൽ നിശ്ചയദാർഢ്യത്തോടെ , കൂടുതൽ ഉത്തരവാദിത്തത്തോടെ, കൂടുതൽ പ്രതീക്ഷയോടെ മുന്നേറാൻ ഇത് എനിക്കും പ്രേരണയാകുന്നു.

നർഗീസ് മുഹമ്മദി

ആരോഗ്യം അവഗണിച്ചും നർഗീസ് തന്റെ പ്രവർത്തനം തുടർന്നു. ഇറാൻ ജയിലുകളിൽ കൊടിയ പീ‍‍ഡനം നേരിട്ട് മരിക്കുന്നവരെപ്പറ്റി 2014 ൽ നർഗീസ് നടത്തിയ പ്രസംഗം വലിയ ശ്രദ്ധ നേടി. ഇറാനിലെ സ്ത്രീകൾക്ക് എതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ നർഗീസ് നടത്തിക്കൊണ്ടിരുന്ന സന്ധിയില്ലാത്ത സമരം ലോകശ്രദ്ധ നേടുമ്പോൾ ഇറാൻ ഭരണകൂടത്തിന്റെ കരിമ്പട്ടികയിൽ നർഗീസ് ഒന്നാമതായി തുടർന്നു. 

ഇറാനിൽ പെൺകുട്ടികൾക്ക് എതിരെ നടക്കുന്ന ആസിഡ് ആക്രമണങ്ങളിൽ അറുതി വരുത്താത്തതിൽ പ്രതിഷേധിച്ച് 2015 ൽ ഇറാൻ പാർലമെന്റിനു മുന്നിലേക്ക് നടന്ന മാർച്ചിൽ നർഗീസ് പങ്കെടുത്ത് സംസാരിച്ചു. ആ വർഷം അടുത്ത അറസ്റ്റ് ഉണ്ടായി. രാജ്യസുരക്ഷയ്ക്ക് എതിരായ ഗൂഢാലോചനയുടെ ഭാഗമാകുക, വധശിക്ഷയ്ക്ക് എതിരായി ആളുകളെ സംഘടിപ്പിക്കുക എന്നതായിരുന്നു നർഗീസിനു മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ.

നർഗീസ് മുഹമ്മദി (Photo by AFP/ Manorama Online Creative)

2016 ൽ ഇറാനിലെ റെവല്യൂഷനറി കോടതി നർഗീസിനെ 16 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. രാഷ്ട്രീയ തടവുകാരുടെ ശിക്ഷ ഇളവു ചെയ്യുന്ന നിയമത്തിന്റെ ഭാഗമായി പക്ഷേ 2020 ൽ നർഗീസ് മോചിതയായി. തുടർച്ചയായ ജയിൽവാസങ്ങൾ നർഗീസിനെ മൂർച്ചയുള്ള പോരാളിയാക്കി മാറ്റുക മാത്രമാണ് ചെയ്തത്. ഇറാൻ ജയിലുകളിലെ ‘വൈറ്റ് ടോർച്ചർ’ എന്ന മാനസിക പീഡനത്തിനെതിരെ നർഗീസ് പുസ്തകം എഴുതി. (മമ്മൂട്ടിയുടെ ‘റോഷാക്ക്’ എന്ന സിനിമയിൽ വൈറ്റ് ടോർച്ചർ കാണാം). തടവിൽ കൊടിയ പീഡനങ്ങൾക്ക് ഇരയാവുന്ന സ്ത്രീകളുടെ ജീവിതം സംബന്ധിച്ച് നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ചു. ജയിലിൽനിന്ന് വിട്ടയച്ച് ഒരു വർഷം തികയും മുൻപ് നർഗീസ് വീണ്ടും അറസ്റ്റിലായി.

∙ നൊബേലിനുള്ള പരിഗണനയും പ്രതിപ്പട്ടികയിൽ!

2021 ൽ അറസ്റ്റിലാവുമ്പോൾ, നൊബേൽ സമ്മാനത്തിനുള്ള നാമനിർദേശപ്പട്ടികയിൽ പേര് ഉൾപ്പെട്ടിരുന്നു എന്നതാണ് നർഗീസിനെതിരെയുള്ള കുറ്റങ്ങളിൽ ഒന്നായി ഇറാൻ ഭരണകൂടം കണ്ടത്. രാഷ്ട്രത്തിനെതിരെയുള്ള ചാരവൃത്തിയാണ് ഇതെന്നായിരുന്നു വിലയിരുത്തൽ. ഇറാൻ ജയിലുകളിൽ നടക്കുന്ന പീഡനങ്ങളെ സംബന്ധിച്ച് എഴുതിയ പുസ്തകവും ഭരണകൂടത്തിന്റെ അക്രമപ്രവൃത്തികൾക്ക് എതിരെ സംസാരിച്ചതും കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടു. അങ്ങനെ ഏകാന്ത തടവിലേക്ക് നർഗീസിനെ മാറ്റി. 2022 ജനുവരിയിൽ നടന്ന വിചാരണയ്ക്കു ശേഷം എട്ടു വർഷത്തെ തടവിനു വീണ്ടും വിധിച്ചു. 74 ചാട്ടവാറടികളും 2 വർഷം കുടുംബവുമായി സംസാരിക്കാനുള്ള വിലക്കും ശിക്ഷയിൽ ഉൾപ്പെട്ടിരുന്നു. 

നർഗീസ് മുഹമ്മദി (Photo from Archive)

ശിക്ഷ വിധിച്ചതിന്റെ അടുത്ത മാസം ഗുരുതരമായ ഹൃദോഗ്രത്തെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് നർഗീസ് വിധേയയായി. 2022 ഫെബ്രുവരി 19 നായിരുന്നു അത്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് താൽക്കാലിക മോചനം ലഭിച്ചെങ്കിലും രണ്ട് മാസത്തിനുശേഷം അതിക്രൂരമായ രീതിയിൽ നർഗീസിനെ വീണ്ടും അറസ്റ്റ് ചെയ്തു. 50–ാം പിറന്നാളിന്റെയന്ന് തന്റെ പോരാട്ടങ്ങളെ സംബന്ധിച്ച് നർഗീസ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിനെ തുടർന്നായിരുന്നു അത്. പിന്നാലെ 15 മാസത്തെ തടവിനു കൂടി കോടതി വിധിച്ചു. ഇതുവരെ 13 തവണ അറസ്റ്റ് ചെയ്ത നർഗീസിന് വിവിധ കേസുകളിലായി 31 വർഷമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പല തവണയായി 154 ചാട്ടവാറടികളും. 12 വർഷത്തിലധികം ഇതുവരെ നർഗീസ് ശിക്ഷ അനുഭവിക്കുകയും ചെയ്തു.

∙ പോരാട്ടം അവസാനിക്കുന്നില്ല

‘‘ഈ അംഗീകാരം മാറ്റത്തിനായി പൊരുതുന്ന ഇറാൻകാർക്കു കൂടുതൽ കരുത്തും സംഘബോധവും പകരുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. കൂടുതൽ നിശ്ചയദാർഢ്യത്തോടെ , കൂടുതൽ ഉത്തരവാദിത്തത്തോടെ, കൂടുതൽ പ്രതീക്ഷയോടെ മുന്നേറാൻ ഇത് എനിക്കും പ്രേരണയാകുന്നു’’ എന്നാണ് നൊബേൽ പ്രഖ്യാപനത്തിനു ശേഷം നർഗീസ് ജയിലില്‍നിന്ന് അയച്ച സന്ദേശത്തിൽ പറയുന്നത്. ഇറാനിലെ ജനാധിപത്യാവകാശ പ്രസ്ഥാനത്തിന്റെയും അതിന്റെ അനിഷേധ്യ നേതാവായ നർഗീസ് മുഹമ്മദിയുടെയും പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം എന്നായിരുന്നു നൊബേൽ കമ്മിറ്റിയുടെ പ്രസ്താവന.

അതേസമയം, നർഗീസിന് പുരസ്കാരം നൽകിയതിലൂടെ മനുഷ്യാവകാശ പ്രശ്നങ്ങൾ രാഷ്ട്രീയവൽക്കരിക്കുകയാണെന്നാണ് ഇറാൻ പ്രതികരിച്ചത്. ഇറാനിൽനിന്ന് സമാധാനത്തിന് നൊബേൽ സമ്മാനം നേടുന്ന രണ്ടാമത്തെ വനിതയാണ് നർഗീസ് മുഹമ്മദി. മനുഷ്യാവകാശ പ്രവർത്തകയായ ഷിറിൻ ഇബാദിക്കാണ് ആദ്യം പുരസ്കാരം ലഭിച്ചത്. ജയിൽശിക്ഷ അനുഭവിക്കുന്ന നർഗീസ് നൊബേൽ സമ്മാനം നേരിട്ട് സ്വീകരിക്കാൻ ഇടയില്ല. മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് നൽകുന്ന ആന്ദ്രേ സഖറോവ് പുരസ്കാരവും (2018) അഭിപ്രായസ്വാതന്ത്ര്യത്തിനായി പോരാടിയാതിന് പെൻ അമേരിക്കയുടെ ഫ്രീഡം ടു റൈറ്റ് പുരസ്കാരവും (2023) ലഭിച്ചിരുന്നു.

ഭർത്താവ് താഗി റഹ്മാനിയാണ് പെൻ അമേരിക്ക പുരസ്കാരം നർഗീസിനു വേണ്ടി ഏറ്റുവാങ്ങിയത്. ഐക്യരാഷ്ട്ര സംഘടനയുടെ, 2023 ലെ സ്വതന്ത്ര്യ മാധ്യമപ്രവർത്തനത്തിനുള്ള അവാർഡും നർഗീസ് അടക്കം ജയിലിൽ കഴിയുന്ന മൂന്ന് വനിതകൾക്കായിരുന്നു. ജയിലിൽ കിടന്ന് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നർഗീസ് അർഹത തേടുമ്പോൾ നർഗീസിന്റെ ആദ്യ ജയിൽ വാസത്തിന് ഇത് ഇരുപത്തിയഞ്ചാം വർഷമാണ്. സർവകലാശാല വിദ്യാർഥിയായിരിക്കുമ്പോൾ ഇറാനിലെ സ്ത്രീകൾക്കു വേണ്ടി നടത്തിയ എഴുത്തുകളുടെ പേരിലാണ് 1998 ൽ നർഗീസ് ആദ്യം അറസ്റ്റിലാകുന്നത്.

നർഗീസിനു വേണ്ടി പെൻ അമേരിക്ക പുരസ്കാരം ഏറ്റുവാങ്ങിയ താഗി റഹ്മാനി വേദിയിൽ നർഗീസിന്റെ മോചനം അവശ്യപ്പെട്ടുള്ള കാർഡുകളുമായി. പെൻ അമേരിക്ക സിഇഒ സുസേന്‍ നോസൽ സമീപം (Photo by TIMOTHY A. CLARY / AFP)

ഇരട്ടക്കുട്ടികൾക്കും ഭർത്താവിനും ഒപ്പം ഫ്രാൻസിൽ സമാധാനമായി ജീവിക്കാൻ അവസരമൊരുങ്ങിയിട്ടും, ‘‘പൊരുതുന്ന ഇറാനിലെ അമ്മമാരുടെ ഒപ്പം നിൽക്കുകയാണ് ഞാൻ’’ എന്നായിരുന്നു നർഗീസിന്റെ പ്രഖ്യാപനം. നൊബേല്‍ സമ്മാനം അവരുടെ തുടർ പോരാട്ടങ്ങൾക്ക് കരുത്തുപകരുമെന്നും രാജ്യാന്തര സമൂഹം വിലയിരുത്തുന്നു. ഇറാനിലെ ഭരണകൂടത്തിനെതിരെ പൊരുതുന്ന നൂറുകണക്കിന് മനുഷ്യാവകാശ പ്രവർത്തകർക്കും ഈ പോരാട്ടം പ്രചോദനമായേക്കാം. അർമിതയ്ക്കു നേരെയുണ്ടായ അക്രമണവും അതിനെത്തുടർന്നുണ്ടായ സമരവും അടിച്ചമർത്താൻ ശ്രമിക്കുമ്പോൾതന്നെ, നൊബേലിലൂടെ ലോകശ്രദ്ധയിലേക്കു വന്ന ജനാധിപത്യലംഘനങ്ങളെ ഇറാൻ ഭരണകൂടം എങ്ങനെയാണ് നേരിടാൻ പോകുന്നതെന്നും കണ്ടറിയണം.