‘ആ തീരുമാനം കെ.ജി.ജോർജിന്റേത്’, വൃദ്ധസദനമല്ല! എന്താണ് ഹോസ്പിസ് കെയർ?
‘ഒരു യാത്രയുടെ അന്ത്യം’ പഴയൊരു കെ.ജി.ജോർജ് ചിത്രത്തിന്റെ പേരാണിത്. യാത്ര എത്ര മനോഹരമായാലും അന്ത്യം അസുഖകരമായാൽ പിന്നീടാ യാത്ര എന്നേക്കും അശുഭയാത്രയാണ്. നിയന്ത്രണം വിട്ടു കൊക്കയിൽ പതിക്കാതെ, സഹജീവികൾക്ക് അലോസരമാകാതെ സുന്ദരമായി ശാന്തമായി പടിയിറങ്ങാനാകുന്നത് യാത്രയെ പ്രിയാനുഭൂതിയാക്കും. ഇവിടെയാണ് ഹോസ്പിസ് കെയർ എന്ന സങ്കൽപത്തിനു പ്രസക്തി. ഒക്ടോബർ 14– ലോക ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയർ ഡേ. ജീവിതാന്ത്യത്തിൽ മികച്ച പരിചരണം നേടുന്ന ഇടത്തേക്ക് മാറുന്നതിൽ സമൂഹത്തിനുള്ള മുൻവിധി എത്രയെന്ന് പോയ മാസമാണ് നമ്മൾ കണ്ടത്. അതുല്യ സംവിധായകൻ കെ.ജി. ജോർജിന്റെ മരണത്തോടെ. അദ്ദേഹത്തിന്റെ അന്ത്യയാത്ര സംബന്ധിച്ച ചെറുതാണെങ്കിലും ഒരു വിവാദമുണ്ടായതും യാദൃശ്ചികമാകാം. കൊച്ചിയിലെ വയോജനകേന്ദ്രത്തിൽ അദ്ദേഹം മരിച്ചു എന്നറിഞ്ഞതോടെ കുടുംബം അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയായിരുന്നു എന്ന് ചില ഭാഗങ്ങളിൽ നിന്ന് ആരോപണമുയർന്നു. എന്നാൽ കെ.ജി. ജോർജ് സ്വയം തീരുമാനിച്ചാണ് വയോജന കേന്ദ്രം സ്വീകരിച്ചതെന്ന സത്യം എത്ര പേർക്കറിയാം. സത്യം അങ്ങനെയാണ്. കുടുംബാംഗങ്ങൾ അക്കാര്യം സ്ഥിരീകരിച്ചതുമാണ്. കാലം മാറുന്നത് വിമർശകർ അറിഞ്ഞു കാണില്ല. വിദേശ രാജ്യങ്ങളിലൊക്കെ ഹോസ്പിസ് കെയർ ബുക്ക് ചെയ്യുന്നത് വയോജനങ്ങൾ നേരിട്ടാണ്. അവിടെയാർക്കും ആരെയും ആശ്രയിക്കാൻ താൽപര്യമില്ല. വയോജനങ്ങൾക്കായാലും മക്കൾക്ക് ആയാലും. ഹോസ്പിസ് കെയർ അഗതി മന്ദിരങ്ങളല്ല. മറിഞ്ഞ വയോജനങ്ങൾ ഇഷ്ടപ്പെടുന്ന ഇടമാണ്. ലോകത്തിൽ വ്യാപകമാകുന്ന ഹോസ്പിസ് കെയർ എന്താണെന്നു നോക്കാം ?എങ്ങനെയാണ് ഈ ജീവിതം

‘ഒരു യാത്രയുടെ അന്ത്യം’ പഴയൊരു കെ.ജി.ജോർജ് ചിത്രത്തിന്റെ പേരാണിത്. യാത്ര എത്ര മനോഹരമായാലും അന്ത്യം അസുഖകരമായാൽ പിന്നീടാ യാത്ര എന്നേക്കും അശുഭയാത്രയാണ്. നിയന്ത്രണം വിട്ടു കൊക്കയിൽ പതിക്കാതെ, സഹജീവികൾക്ക് അലോസരമാകാതെ സുന്ദരമായി ശാന്തമായി പടിയിറങ്ങാനാകുന്നത് യാത്രയെ പ്രിയാനുഭൂതിയാക്കും. ഇവിടെയാണ് ഹോസ്പിസ് കെയർ എന്ന സങ്കൽപത്തിനു പ്രസക്തി. ഒക്ടോബർ 14– ലോക ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയർ ഡേ.
ജീവിതാന്ത്യത്തിൽ മികച്ച പരിചരണം നേടുന്ന ഇടത്തേക്ക് മാറുന്നതിൽ സമൂഹത്തിനുള്ള മുൻവിധി എത്രയെന്ന് പോയ മാസമാണ് നമ്മൾ കണ്ടത്. അതുല്യ സംവിധായകൻ കെ.ജി. ജോർജിന്റെ മരണത്തോടെ. അദ്ദേഹത്തിന്റെ അന്ത്യയാത്ര സംബന്ധിച്ച് ചെറുതാണെങ്കിലും ഒരു വിവാദമുണ്ടായതും യാദൃശ്ചികമാകാം.
കൊച്ചിയിലെ വയോജനകേന്ദ്രത്തിൽ അദ്ദേഹം മരിച്ചു എന്നറിഞ്ഞതോടെ കുടുംബം അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയായിരുന്നു എന്ന് ചില ഭാഗങ്ങളിൽ നിന്ന് ആരോപണമുയർന്നു. എന്നാൽ കെ.ജി.ജോർജ് സ്വയം തീരുമാനിച്ചാണ് വയോജന കേന്ദ്രം സ്വീകരിച്ചതെന്ന സത്യം എത്ര പേർക്കറിയാം. സത്യം അങ്ങനെയാണ്. കുടുംബാംഗങ്ങൾ അക്കാര്യം സ്ഥിരീകരിച്ചതുമാണ്. കാലം മാറുന്നത് വിമർശകർ അറിഞ്ഞു കാണില്ല. വിദേശ രാജ്യങ്ങളിലൊക്കെ ഹോസ്പിസ് കെയർ ബുക്ക് ചെയ്യുന്നത് വയോജനങ്ങൾ നേരിട്ടാണ്. അവിടെയാർക്കും ആരെയും ആശ്രയിക്കാൻ താൽപര്യമില്ല. വയോജനങ്ങൾക്കായാലും മക്കൾക്ക് ആയാലും. ഹോസ്പിസ് കെയർ അഗതി മന്ദിരങ്ങളല്ല. മറിച്ച് വയോജനങ്ങൾ ഇഷ്ടപ്പെടുന്ന ഇടമാണ്. ലോകത്തിൽ വ്യാപകമാകുന്ന ഹോസ്പിസ് കെയർ എന്താണെന്നു നോക്കാം...
∙ സിനിമകൾ കണ്ടു മയങ്ങി അദ്ദേഹം, മരണാനന്തര ചടങ്ങുകൾ ഏർപ്പാടാക്കാം
കെ.ജി.ജോർജ് അന്ത്യകാലത്ത് ജീവിച്ചിരുന്ന ‘സിഗ്നേച്ചർ ഏജ്ഡ് കെയറിൽ’ അദ്ദേഹത്തിന്റെ ശ്വാസം തന്നെയായ സിനിമയെ കൂടെക്കൂട്ടിയായിരുന്നു ജീവിച്ചിരുന്നത്. ‘‘എപ്പോഴും സിനിമ കണ്ട്, ചുറ്റുമുള്ളവരോട് സിനിമയെ കുറിച്ച് ചർച്ച ചെയ്ത്, മയങ്ങുമ്പോഴും ടിവി വച്ച് പയ്യെ ഉറക്കത്തിലേക്ക് പോകുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം’’ സ്ഥാപനത്തിന്റെ സ്ഥാപകനായ ജോസഫ് അലക്സ് പറയുന്നു. ഇത്തരം സ്ഥാപനങ്ങളിൽ അന്തേവാസികൾക്ക് കുടുംബാംഗത്തോടെന്ന പോലെ സേവന ദാതാക്കളോട് സ്വന്തം ആവശ്യങ്ങൾ പറയാം. വിൽപത്രം എഴുതുന്നതു മുതൽ ആരൊക്കെ സന്ദർശിക്കണമെന്നു വരെയും മരണാനന്തര ചടങ്ങുകൾക്കുള്ള ഏർപ്പാടുകൾ വരെയും പറഞ്ഞുവയ്ക്കാം. മികച്ച ഹോസ്പിസ് കെയറുകളിൽ സ്റ്റാഫ് നഴ്സുമാരുടെയും പരിശീലനം ലഭിച്ച കെയർ ഗിവർമാരുടെയും ( പ്രായമായവരെ ശുശ്രൂഷിക്കുന്നവർ) സേവനം ആണ് ലഭ്യമാക്കുന്നത്.
∙ മക്കൾക്ക് ഭാരമാകാതെ ജീവിക്കണം. ജീവിതാന്ത്യത്തിൽ പലരും ആഗ്രഹിക്കുന്നത് ഇതു മാത്രമാണ്.
∙ ചിലർ ഓൺലൈൻ ട്യൂഷൻ എടുക്കുന്നു, ചിലരാകട്ടെ പ്രാർഥനയിൽ സമയം ചിലവഴിക്കുന്നു
ആജാനുബാഹുവായ ഒരാളെ പിടിച്ച് കിടത്താൻ, കുളിപ്പിക്കാൻ ഒന്നും വീട്ടുകാർക്ക് കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഇത്തരമൊരു സ്ഥാപനത്തിലേക്ക് വരുമ്പോൾ അവിടെ ശുശ്രൂഷിക്കാൻ ധാരാളം പേരുണ്ടാകും. കളി പറയാനും മരുന്നു കൊടുക്കാനും ഇഷ്ട വിഷയങ്ങൾ ചർച്ച ചെയ്യാനും ആളുകൾ. നടക്കാനും വ്യായാമത്തിനും വിനോദത്തിനും അവസരം. പല സ്ഥാപനങ്ങളിലും റിട്ടയർ ചെയ്യാറായ പ്രഫഷനലുകൾ അന്വേഷിക്കാൻ വിളിക്കാറുണ്ട്, ബുക്ക് ചെയ്യുന്നത് സംബന്ധിച്ച്. കേരളത്തിലും കാറ്റുമാറി വീശുന്നതിന്റെ ലക്ഷണമാണിത്. വിരമിച്ചു കഴിഞ്ഞും അറിവുള്ള മേഖലകളിൽ ഓൺലൈൻ ആയി ജോലി ചെയ്യുന്നവർ ധാരാളമുണ്ട്. അവർക്ക് അതിനുള്ള സഹായവും ചെയ്തുകൊടുക്കും. രണ്ടു വർഷത്തേക്കോ അഞ്ച് വർഷത്തേക്കോ ബുക്ക് ചെയ്യാം. കരാർ കാലാവധി കഴിഞ്ഞാൽ പിരിയാം, ഇടയ്ക്ക് വച്ച് നിർത്താം. വീട്ടിലേക്ക് പോയാലും വേഗം കൂട്ടുകാരെ തേടി തിരിച്ചെത്തുന്നവരാണധികം. എന്താണ് ഈ ജീവിതം...?
∙ മോനെ അച്ഛൻ ഹോസ്റ്റലിലേക്ക് പൊയ്ക്കോട്ടെ, അടിച്ചു പൊളിക്കാൻ ജീവിതം ബാക്കി
നമ്മുടെ നാട്ടിൽ വയോജനങ്ങൾ കുടുംബത്തിൽ കഴിയുന്നത് സന്തോഷത്തോടെയാണെന്ന് വെറുതേ സങ്കൽപിക്കാമെന്ന് മാത്രം. ആരോഗ്യമില്ലാത്ത എത്ര പേർ കുടുംബങ്ങളിൽ ഭാരമാകുന്നു എന്ന കുറ്റബോധവും പേറി കിടക്കുന്നുണ്ടാകും. ആരോഗ്യമുള്ള വയോജനങ്ങൾക്ക് വയസ്സുകാലത്ത് പിടിപ്പത് പണിയുമാകും. മക്കളെയും കൊച്ചുമക്കളെയും നോക്കി അവരെ വളർത്താൻ സഹായിച്ച് വേലക്കാരിക്കും വീട്ടുകാര്യസ്ഥനും പകരക്കാരായി ജീവിക്കാനാകും യോഗം. പാശ്ചാത്യരാജ്യങ്ങളിൽ ഭാര്യയും ഭർത്താവും വിവാഹിതരാകുന്നതോടെ അവർ മറ്റൊരു വീട് കണ്ടുപിടിച്ച് മാറിക്കഴിഞ്ഞു.
മാതാപിതാക്കളെയും മറ്റുമക്കളെയും അലോസരപ്പെടുത്താൻ വരാതെ അവർ കൂട് തേടിപ്പോകുകയാണ്. മാതാപിതാക്കൾ ജീവിത സായാഹ്നം ആസ്വദിക്കാൻ യാത്രകൾ പുറപ്പെടുന്നു. വയ്യാതാകുമ്പോൾ ഹോസ്പിസ് കെയറുകളുടെ സേവനം തേടുന്നു. കോളജ് , ഹോസ്റ്റൽ ജീവിതം പോലെ സ്വന്തം പ്രായക്കാരെ കണ്ടെത്തി ആ അന്തരീക്ഷത്തിൽ അവർ ആരോഗ്യം വീണ്ടെടുക്കുകയാണ് ചെയ്യുന്നത്. വീടുകളിൽ കഴിയുന്ന രോഗികൾക്ക് ചികിത്സ ഉറപ്പുവരുത്താൻ എത്ര പേർക്ക് കഴിയുന്നുണ്ട്. ആശുപത്രികളിൽ കഴിയുന്നത് മാത്രമല്ലല്ലോ രോഗാവസ്ഥ. തുടർചികിത്സയും ഫിസിയോ തെറപ്പിയും നിരന്തര പരിചരണവും വേണ്ടപ്പോൾ പരിശീലനമില്ലാത്ത ആളുകളെ നോക്കാൻ വച്ചിട്ടും ഫലമില്ല.
∙ ആ അമ്മ തിരക്കിലാണ്, ഓൺലൈൻ ട്യൂഷൻ എടുക്കുകയാണ് !
ഹോസ്‌പിസ് സെന്ററുകൾ തരുന്ന സേവനത്തിനു പുറമെ മറ്റു സ്വകാര്യ സന്തോഷങ്ങളും വിനോദങ്ങളും തുടരാവുന്ന ഇടങ്ങൾ. സേവനദാതാവും മുതിർന്ന പൗരനും തമ്മിൽ ഹോസ്‌പിസ് സേവനം സംബന്ധിച്ചു വിലയിരുത്തൽ നടത്തിയ ശേഷമേ ഹോസ്‌പിസ് സൗകര്യത്തിന്റെ ദൈർഘ്യവും രീതിയും തീരുമാനിക്കൂ. ചിലർക്ക് ഭക്ഷണ കാര്യത്തിൽ നിർബന്ധിക്കുന്നതോ അമിത ചിട്ടകൾ ഉണ്ടാകുന്നതോ സഹിക്കാൻ കഴിയില്ല. അത്തരം വീട്ടുചിട്ടകൾ മടുത്തിട്ടാകും അവർ സ്വസ്ഥമായി ഒരു ജീവിതം ആഗ്രഹിക്കുന്നത് തന്നെ. അപ്പോൾ അങ്ങനെ ഉള്ളവർക്ക് ഏറ്റവും സുരക്ഷിതമായ രീതിയിൽ തന്നെ രുചികരമായ ഭക്ഷണത്തിനു മെനു തയ്യാറാക്കും. ഡയറ്റിഷ്യൻ സന്ദർശിച്ചു കാര്യങ്ങൾ ഉറപ്പു വരുത്തും. ചിലർക്ക് ആദ്ധ്യാത്മിക ജീവിതത്തോട് ആകും താല്പര്യം. അവർക്ക് മതകേന്ദ്രങ്ങളിൽ പോകാനും പ്രാർത്ഥനക്കും മറ്റും സഹായികളെ ഏർപ്പാടാക്കും. അത് സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാക്കും.
വയസ്സാകുമ്പോൾ ചിന്നൻ ബാധിച്ചു എന്നു പൊതുവെ പറയുന്ന മാനസിക വ്യതിയാനങ്ങൾ പലരിലും കണ്ടു വരാറുണ്ട്. ഇത് ചിലർക്ക് ഏറെ കൂടുതൽ ആയിരിക്കും. അങ്ങനെ ഉള്ളവരെ ശാന്തരാക്കാൻ ചികിത്സ കൊടുക്കുന്നതിനു പുറമെ സ്ഥിരം ചില മനോ വ്യായാമങ്ങൾ അവരെ കൊണ്ടു ചെയ്യിപ്പിക്കുന്നു. ഒരുപക്ഷെ സാമൂഹിക ജീവിതത്തിനു മാത്രം സാധിക്കാവുന്ന തരാം വ്യായാമങ്ങളാണ് ഇവിടെ നൽകുന്നത്. ചിലർ പണ്ടത്തെ ഇഷ്ടങ്ങൾ തുടരുന്നത് ഇത്തരം സ്വസ്ഥമായ ഇടങ്ങളിൽ എത്തിയ ശേഷം ആകും. ഹോസ്‌പിസ് സെന്ററിൽ എത്തിയ ശേഷം ഓൺലൈൻ ട്യൂഷൻ തുടങ്ങിയ വീൽചെയർ രോഗികൾ ഉണ്ട്. സംഘടന പ്രവർത്തനം നടത്തുന്നവർ ഉണ്ട്, വിദേശ ജേണലുകളിൽ വരെ ലേഖനങ്ങൾ എഴുതുന്നവരും ഉണ്ട്. ഇത്തരക്കാർ മുതൽ ഡയാലിസിസ് നടത്താൻ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായം തേടുന്നവർ വരെ ആണ് ഹോസ്‌പിസ് സെന്ററുകളുടെ ഉപഭോക്താക്കൾ.
∙ ഇഷ്ടം പോലെ ജീവിച്ച് അവർ മടങ്ങട്ടെ, ഇതു നാളെയുടെ കൂടാരം
ഹോസ്പിസ് സേവനത്തിൽ ഒരു പിടി മുന്നിലാണ് വിദേശ രാജ്യങ്ങൾ. വിദേശങ്ങളിൽ ഒക്കെ ഹോസ്‌പിസ് കെയർ സ്ഥാപനങ്ങളിൽ മാത്രം അല്ല കൊടുക്കുന്നത്. സേവനം വേണ്ടയാളിന്റെ വീട്ടിൽ വന്നും ചെയ്തു കൊടുക്കും. ഒരു വർഷത്തേക്കോ ആറ് മാസത്തേക്കോ നമുക്ക് ബുക്ക് ചെയ്യാവുന്ന സർവീസ് ആകും അത്. അന്ത്യത്തോട് അടുത്തു എന്നു തോന്നുന്നവർ ചിലപ്പോൾ അതാകും ചെയ്യുന്നത്. ഏറ്റവും അടുത്ത കൂട്ടുകാരോ ബന്ധുവോ ആയിട്ട് ഒരു താമസ സ്ഥലത്തേക്ക് മാറും. അവിടേക്ക് ഹോസ്‌പിസ് കെയർ എടുക്കാം. അപ്പോൾ അവിടേക്ക് മറ്റു സുഹൃത്തുക്കൾക്ക് ഏതു നേരവും വിരുന്നു വരാം എന്ന ഗുണവും ഉണ്ട്. സ്വകാര്യത ഉറപ്പു വരുത്താൻ പ്രത്യേക വില്ല പോലെ അന്തേവാസികൾക്കായി ഇടം ഉറപ്പുവരുത്താവുന്ന സംവിധാനങ്ങൾ ഉണ്ട്.
കിടപ്പുരോഗിയുടെ ജീവിതം പോലെ നിശ്ചലമാണ് അവരെ ശുശ്രൂഷിക്കുന്നവരുടേതും. തനിക്കുമാത്രമല്ല, തന്നെ സഹായിക്കുന്നയാൾക്കും എങ്ങോട്ടും പോകാനാവില്ല എന്ന അവസ്ഥ രോഗികളെ വീർപ്പുമുട്ടിക്കും. മറ്റുളളവരെ ആശ്രയിക്കാൻ ആർക്കാണ് സന്തോഷം? ചിലപ്പോൾ മൂത്രം അനിയന്ത്രിതമായി പോകുന്നതാകാം കിടപ്പുരോഗിയുടെ പ്രശ്നം. ചിലപ്പോൾ മലബന്ധമാകാം. ഇതൊക്കെ കാരണമറിഞ്ഞ് ചികിത്സയും മരുന്നും കൊടുക്കാൻ പരിശീലനം സിദ്ധിച്ചയാൾക്കേ പറ്റൂ. സ്ഥാപനങ്ങളിലാകുമ്പോൾ താനോ മക്കളോ തനിക്കു വേണ്ടി സ്റ്റേറ്റോ ചെലവാക്കുന്ന ക്ഷേമധനത്തിനുള്ള സേവനമാണ് തനിക്കു കിട്ടുന്നത് എന്ന അറിവ് രോഗിക്കും ആശ്വാസമല്ലേ? മകനോ മകളോ ഭാര്യയോ ആണ് കുളിപ്പിക്കലും മറ്റും നിത്യം ചെയ്യുന്നത് എങ്കിൽ അങ്ങനെ കരുതാനാകുമോ? പറക്കമുറ്റുമ്പോൾ മക്കളെ ചിറകുവിരിക്കാൻ മാതാപിതാക്കളും ചിറകുമുളച്ചാൽ കൂട് വിട്ടു പോകാൻ മക്കളും കരുതൽ കാണിച്ചാൽ മതി. അവർ മടങ്ങട്ടെ സന്തോഷത്തോടെ...