ഗുജറാത്തിലെ ഏറ്റവും വലിയ നഗരം, ഇന്ത്യയിലെ ആസൂത്രിത നഗരങ്ങളിൽ പ്രധാനി, രാഷ്ട്രീയ പ്രധാന്യമുള്ള നഗരം തുടങ്ങി അഹമ്മദാബാദിന് വിശേഷണങ്ങൾ ഏറെയാണ്. പക്ഷേ, ആദ്യമായി ഇവിടെ വരുന്ന ഒരാൾക്ക് അഹമ്മദാബാദ് ഒരു ‘പാൻ ഇന്ത്യൻ’ നഗരമാണ്. തെരുവുകച്ചവടക്കാരൻ മുതൽ പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരുമുൾപ്പെടെ പാൻ ചവയ്ക്കുന്ന നഗരം! വടക്കൻ കേരളത്തിലെ മിൽമ ബൂത്തുകൾ കണക്കെ മുക്കിനും മൂലയ്ക്കും പാൻ മസാല വിൽക്കുന്ന പാൻ ബൂത്തുകൾ അഹമ്മദാബാദിലുണ്ട്. മദ്യനിരോധനം നിലനിൽക്കുന്നതിനാലാവാം പാൻ മസാലയിൽ ആശ്രയം കണ്ടെത്താൻ ഇവിടുത്തുകാർ ശ്രമിച്ചത്. ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചിറങ്ങുമ്പോൾ ചവയ്ക്കാൻ ജീരകത്തിനു പകരം ഇവിടെ ലഭിക്കുന്നത് വിവിധ രുചികളിലുള്ള പാൻ മസാല പാക്കറ്റുകളാണ്. പക്ഷേ, ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യം വഹിക്കാൻ തീരുമാനിച്ചതോടെ ഈ പാൻ മുഖം മറച്ചുപിടിക്കാൻ അഹമ്മദാബാദ് തീരുമാനിച്ചു. ലോകകപ്പിന്റെ ഉദ്ഘാടന – സമാപന മത്സരങ്ങള്‍ക്ക് വരെ വേദിയാകുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിൽ പാൻ മസാല വിൽക്കുന്നതും പാൻ ചവച്ചുതുപ്പുന്നതും കർശനമായി നിരോധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുജറാത്തിലെ ഏറ്റവും വലിയ നഗരം, ഇന്ത്യയിലെ ആസൂത്രിത നഗരങ്ങളിൽ പ്രധാനി, രാഷ്ട്രീയ പ്രധാന്യമുള്ള നഗരം തുടങ്ങി അഹമ്മദാബാദിന് വിശേഷണങ്ങൾ ഏറെയാണ്. പക്ഷേ, ആദ്യമായി ഇവിടെ വരുന്ന ഒരാൾക്ക് അഹമ്മദാബാദ് ഒരു ‘പാൻ ഇന്ത്യൻ’ നഗരമാണ്. തെരുവുകച്ചവടക്കാരൻ മുതൽ പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരുമുൾപ്പെടെ പാൻ ചവയ്ക്കുന്ന നഗരം! വടക്കൻ കേരളത്തിലെ മിൽമ ബൂത്തുകൾ കണക്കെ മുക്കിനും മൂലയ്ക്കും പാൻ മസാല വിൽക്കുന്ന പാൻ ബൂത്തുകൾ അഹമ്മദാബാദിലുണ്ട്.

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യം വഹിക്കാൻ തീരുമാനിച്ചതോടെ നഗരത്തിന്റെ ‘പാൻ മുഖം’ മറച്ചുപിടിക്കാൻ അഹമ്മദാബാദ് തീരുമാനിച്ചു

മദ്യനിരോധനം നിലനിൽക്കുന്നതിനാലാവാം പാൻ മസാലയിൽ ആശ്രയം കണ്ടെത്താൻ ഇവിടുത്തുകാർ ശ്രമിച്ചത്. ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചിറങ്ങുമ്പോൾ ചവയ്ക്കാൻ ജീരകത്തിനു പകരം ഇവിടെ ലഭിക്കുന്നത് വിവിധ രുചികളിലുള്ള പാൻ മസാല പാക്കറ്റുകളാണ്. പക്ഷേ, ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യം വഹിക്കാൻ തീരുമാനിച്ചതോടെ ഈ പാൻ മുഖം മറച്ചുപിടിക്കാൻ അഹമ്മദാബാദ് തീരുമാനിച്ചു. ലോകകപ്പിന്റെ ഉദ്ഘാടന – സമാപന മത്സരങ്ങള്‍ക്ക് വരെ വേദിയാകുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിൽ പാൻ മസാല വിൽക്കുന്നതും പാൻ ചവച്ചുതുപ്പുന്നതും കർശനമായി നിരോധിച്ചു.

ADVERTISEMENT

∙ പാൻ സിറ്റിയിൽ നിന്ന് ക്ലീൻ സിറ്റിയിലേക്ക്

505 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ ഗുജറാത്തിന്റെ ഹൃദയഭാഗത്ത് പരന്നുകിടക്കുന്ന നഗരം. വീതിയുള്ള റോഡുകൾ. വൃത്തിയുള്ള നഗരപരിസരം. ഗാന്ധിജിയുടെ സബർമതി ആശ്രമം ഉൾപ്പെടെ ഒട്ടേറെ ചരിത്രസ്മാരകങ്ങൾ. നഗരത്തിന്റെ ഒത്തനടുവിലൂടെ നീണ്ടുനിവർന്നൊഴുകുന്ന സബർമതി നദി. അതിന്റെ ഓരത്തായി 63 ഏക്കറിൽ തലയുയർത്തി നിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം - ലോകകപ്പ് ക്രിക്കറ്റിനെ വരവേൽക്കാനായി അരയും തലയും മുറുക്കി ഒരുങ്ങിയ അഹമ്മദാബാദ് നഗരവും നരേന്ദ്രമോദി സ്റ്റേഡിയവും തങ്ങളാൾ കഴിയുംവിധം ഒരുക്കങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്.

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിന് മുന്നിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റേതിന് സമാനമായ ജഴ്സികളും തൊപ്പികളും മറ്റും കച്ചവടം ചെയ്യുന്ന ആൾ. (ചിത്രം: മനോരമ)

ലോകകപ്പിനോടനുബന്ധിച്ച് വരാനിടയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൃത്യമായ ട്രാഫിക് നിയന്ത്രണങ്ങൾ നഗരത്തിൽ നടപ്പാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന ഇടങ്ങളിൽ നിന്നെല്ലാം സ്റ്റേഡിയത്തിലേക്ക് മെട്രോ സർവീസ് ഉള്ളതിനാൽ കാണികൾക്ക് കുരുക്കിൽപെടാതെ മത്സരം കാണാനെത്താം. പാൻ മസാലകൊണ്ടു ചായംപൂശിയ നഗരത്തിലെ മതിലുകളെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ പെയിന്റ് ചെയ്തു വൃത്തിയാക്കിയിട്ടുണ്ട്.

∙ ഉദ്ഘാടനത്തിലെ ഉറക്കം

ADVERTISEMENT

നേരത്തെ ഉണരുന്ന നഗരമാണ് അഹമ്മദാബാദ്. പക്ഷേ, ലോകകപ്പിന്റെ ഉദ്ഘാടന ദിവസം പതിവിലും വൈകിയാണ് നഗരം ഉണർന്നത്. അതിനു പ്രധാന കാരണം ആദ്യ മത്സത്തിൽ ടീം ഇന്ത്യ ഇല്ലെന്നതായിരുന്നു. ഇന്ത്യൻ ടീം ഇല്ലാത്തതിന്റെ എല്ലാ ആലസ്യവും നഗരത്തിലും സ്റ്റേഡിയത്തിലും വ്യക്തമായി കാണാമായിരുന്നു. അഹമ്മദാബാദ് സ്വദേശികളെ സംബന്ധിച്ചിടത്തോളം ഒക്ടോബർ 14ന് നടക്കുന്ന ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തോടെ മാത്രമേ ലോകകപ്പിന് തുടക്കമാകൂ. ആ മത്സരം കാണാനാണ് അവർ അക്ഷമരായി കാത്തിരിക്കുന്നതും. അതുകൊണ്ടുതന്നെ ഉദ്ഘാടന ദിവസം സ്റ്റേഡിയത്തിലേക്ക് എത്തിയവരിൽ ഭൂരിഭാഗവും നഗരത്തിന് പുറത്തുനിന്നുള്ളവരായിരുന്നു. ചുരുക്കം ചില വിദേശ ആരാധകരും മത്സരം കാണാനെത്തി.

1.32 ലക്ഷം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് അഹമ്മദാബാദിലേത്. ഇതിന്റെ പകുതി ആളുകളെങ്കിലും ഉദ്ഘാടന മത്സരം കാണാൻ എത്തുമെന്ന് ബിസിസിഐയും ഐസിസിയും പ്രതീക്ഷിച്ചെങ്കിലും മൂന്നിലൊന്ന് ആളുകൾ പോലും സ്റ്റേഡിയത്തിലേക്ക് എത്തിയില്ല. 45000 കാണികൾ ഉദ്ഘാടന മത്സരം കാണാൻ എത്തിയെന്ന് ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇതിൽ സ്ഥിരീകരണമില്ല. തുടർച്ചയായി ഐപിഎൽ മത്സരങ്ങളും ട്വന്റി20 മത്സരങ്ങളും കണ്ടുശീലിച്ച ക്രിക്കറ്റ് ആരാധകർക്ക് 9 മണിക്കൂറോളം നീളുന്ന ഏകദിന  മത്സരം കാണാനുള്ള താൽപര്യക്കുറവും ആദ്യ മത്സരത്തിൽ പ്രകടനമായിരുന്നു.

∙ പ്രതീക്ഷയോടെ ഇന്ത്യ- പാക്കിസ്ഥാൻ

ചെന്നൈയിൽ ഓസീസിന് എതിരെ ആയിരുന്നു ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരമെങ്കിലും ആ മത്സരത്തിലും തുടർന്ന് അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിലും ടീം ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കിയെങ്കിലും അതോന്നും അഹമ്മദാബാദുകാർ കണക്കിലെടുത്തിട്ടില്ല. അഹമ്മദാബാദിലെ  ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തോടെ മാത്രമേ ലോകകപ്പ് ഉണരൂ എന്ന് ക്രിക്കറ്റ് ആരാധകർക്കും ഐസിസിക്കും അറിയാം. 

2019 ലോകകപ്പിലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിനിടെ ഗാലറിയിൽ ഇരു രാജ്യങ്ങളുടെയും പതാകകൾ വീശുന്ന ആരാധകർ. (File Photo by: Dibyagshu SANKAR / AFP)
ADVERTISEMENT

കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാക്ക് മത്സരം കാണാൻ ഓസ്ട്രേലിയയിലെ എംസിജി സ്റ്റേഡിയത്തിൽ എത്തിയത് 93000ൽ അധികം കാണികളായിരുന്നു. ഇത്തവണ അഹമ്മദാബാദിൽ ഈ റെക്കോർഡ് തിരുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ. 

ഇന്ത്യ – പാക്ക് മത്സരത്തിന് മുന്നോടിയായി അഹമ്മാദാബാദിലെ മിക്ക ഹോട്ടലുകളും ഇരു ടീമുകളുടെയും ആരാധകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സുരക്ഷ മുൻ നിർത്തി കർശന നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന് ഉള്ളിലേക്ക് കടക്കാനും പുറത്ത് വരാനും ശക്തമായ സുരക്ഷാ സംവിധാനത്തിലൂടെ വേണം കടന്നുപോകാൻ. പരിശീലനത്തിനായി സ്റ്റേഡിയത്തിലേക്ക് എത്തുന്ന ഇരു ടീമുകളുടെയും താരങ്ങൾക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

ഒക്ടോബർ 14ലെ ഇന്ത്യ – പാക്ക് പോരാട്ടത്തിനും നവംബർ 19ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിനും ഇടയിൽ ലോകകപ്പിലെ മറ്റ് 2 മത്സരങ്ങൾക്കൂടി ഈ മൈതാനം വേദിയാകുന്നുണ്ട്. നവംബർ 4ന് ഇംഗ്ലണ്ട് – ഓസ്ട്രേലിയ, നവംബർ 10ന് ദക്ഷിണാഫ്രിക്ക– അഫ്ഗാനിസ്ഥാൻ എന്നിവയാണ് ആ മത്സരങ്ങൾ.

ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് രണ്ടാമതൊരുവട്ടം കൂടി ഓൺലൈനിൽ ടിക്കറ്റ് എടുക്കാൻ ഐസിസി അവസരം നൽകിയെങ്കിലും നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ആ ടിക്കറ്റുകളും വിറ്റു തീർന്നിരുന്നു. ഏതായാലും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരു ‘ഹൗസ് ഫുൾ’ ഷോ സംഘടിപ്പിക്കാനുള്ള എല്ലാ തയാറെടുപ്പുകളും സംഘാടകർ പൂർത്തിയാക്കി കഴിഞ്ഞു. 

∙ ആദ്യ മത്സരത്തിന്റെ ബാക്കി

ഈ ലോകകപ്പിൽ ഏറ്റവും സാധ്യത കൽപിച്ചിരുന്ന ടീമായിരുന്നു നിലവിലെ ചാംപ്യൻമാരായ ഇംഗ്ലണ്ട്. എന്നാൽ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനോട് ഇംഗ്ലണ്ട് 9 വിക്കറ്റിന് തോറ്റതോടെ ഈ ലോകകപ്പിൽ ഇത്തരം ഒട്ടേറെ വഴിത്തിരിവുകൾ കാണാമെന്നുറപ്പായി. ലോകകപ്പ് നടക്കുന്ന എല്ലാ വേദികളിലും ബാറ്റിങ്ങിന് അനുകൂലമായ പിച്ചൊരുക്കാൻ ഐസിസി നിർദേശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. 

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് ലോകകപ്പ് ട്രോഫിയുമായി എത്തിയ സച്ചിന്‍ തെൻഡുൽക്കർ ആരാധകരെ അവിസംബേധന ചെയ്യുന്നു. (ചിത്രം: ജിബിന്‍ ചെമ്പോല ∙ മനോരമ)

ആദ്യ മത്സരത്തിലെ പിച്ചിന്റെ ഘടന ഈ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ്. പേസ് ബോളർമാർക്കും സ്പിൻ ബോളർമാർക്കും യാതൊരു പിന്തുണയും നൽകാത്ത, ബാറ്റർമാരെ അളവറ്റു സഹായിക്കുന്ന പിച്ചാണ് അഹമ്മദാബാദിൽ കണ്ടത്. ബോളർമാർക്ക് പിന്തുണ ലഭിച്ചിരുന്ന അഹമ്മദാബാദിലെ പിച്ചുതന്നെ ഇത്തരത്തിൽ മാറിയതോടെ മറ്റു വേദികളിലെ കാര്യം പറയണ്ടതില്ലല്ലോ.

∙ മൊട്ടേര പുനർജനിച്ചു, നരേന്ദ്രമോദി സ്റ്റേഡിയമായി

ഇന്ത്യ ആദ്യമായി ലോകകപ്പിൽ മുത്തമിട്ട 1983ൽ ആണ് ഈ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്. 83 ലോകകപ്പ് ഫൈനലിൽ തങ്ങളെ മലർത്തിയടിച്ച ‘കപിലിന്റെ ചെകുത്താൻമാരെ’ അവരുടെ തട്ടകത്തിൽ തകർത്തെറിയാനെത്തിയ വെസ്റ്റ് ഇൻഡീസ് ടീമും ടീം ഇന്ത്യയുമായി നടന്ന ടെസ്റ്റ് മത്സരത്തോടെയാണ് ഈ മൈതാനത്ത് പന്തുരുണ്ട് തുടങ്ങിയത്. ലോകകപ്പിൽ പരാജയപ്പെട്ടതിന്റെ കണക്ക് ഇന്ത്യയോട് എണ്ണിചോദിച്ച, പിൽക്കാലത്ത് ‘റിവെഞ്ച് സീരീസ്’ എന്നറിയപ്പെട്ട ഈ പരമ്പരയിലെ മറ്റ് എല്ലാ മത്സരങ്ങളിലെന്നപോലെ മൊട്ടേരയിൽ (നവീകരണത്തിന് മുൻപ് വരെ അറിയപ്പെട്ടിരുന്ന പേര്) നടന്ന കന്നി മത്സരത്തിലും ഇന്ത്യയെ കാത്തിരുന്നത് കനത്ത പരാജയമായിരുന്നു.

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ പുറംകാഴ്ച. (ചിത്രം: മനോരമ)

എന്നാൽ, 40 വർഷങ്ങൾക്കിപ്പുറം നവീകരണം പൂർത്തിയാക്കി, നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരിൽ 2023 ലോകകപ്പിന്റെ പ്രധാന വേദിയാകുമ്പോൾ ഇവിടെ കളിക്കാൻ വെസ്റ്റ് ഇൻഡീസ് ടീമിന് യോഗ്യത നേടാൻ പോലും കഴിഞ്ഞില്ല എന്നത് കാലത്തിന്റെ കാവ്യ നീതിയായി. 63 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയത്തിന് ഒരേസമയം 1.32 ലക്ഷം കാണികളെ ഉൾക്കൊള്ളാനാകും. മഴ പെയ്തു തോർന്നാൽ സ്റ്റേയത്തിലെ വെള്ളം ഒഴിവാക്കാൻ 30 മിനിറ്റ് മാത്രം മതി. 

4 ഡ്രസിങ് റൂമുകൾ, ഇവയ്ക്ക് അനുബന്ധമായി അത്യാധുനിക ജിംനേഷ്യങ്ങൾ, കളിക്കാർക്കും ഒഫീഷ്യൽസിനും താമസിക്കാൻ 50 ഡീലക്സ് മുറികളും 5 സ്വീറ്റ് മുറികളുമുള്ള ക്ലബ് ഹൗസ്, മികച്ച ഗതാഗത സംവിധാനം, ഒരേസമയം 3000 കാറുകളും 10,000 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം ഈ സ്റ്റേ‍ഡിയത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. 11 പിച്ചുകളും 2 പരിശീലന ഗ്രൗണ്ടുകളും ഇൻഡോർ പിച്ചുകളും ചെറു പവിലിയനുകളും പുതുതാരങ്ങളെ പരിശീലിപ്പിക്കാനുള്ള പ്രത്യേക ക്രിക്കറ്റ് അക്കാദമിയും ഈ ക്രിക്കറ്റ് അത്ഭുതത്തിന്റെ ഭാഗമാണ്.

English Summary:

Know More About The Ahmedabad City and the Narendra Modi Cricket Stadium