ട്വന്റി20 ഇന്നിങ്സ് ബാക്കി നിൽക്കെ തോറ്റടിഞ്ഞു പാക്കിസ്ഥാൻ; ബോളർമാർ നിറഞ്ഞാടി; മുന്നിൽ നിന്ന് നയിച്ച് രോഹിത്
117 പന്തുകൾ ബാക്കി നിൽക്കെയാണ് ചിരകാല വൈരികളായ പാക്കിസ്ഥാനെ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ 7 വിക്കറ്റിന് തച്ചുതകർത്തത്. ട്വന്റി20 മത്സരത്തിൽ ഒരു ടീമിന് ആകെ ലഭിക്കുന്നത് 120 പന്താണെന്ന് ഓർമിക്കണം. അഹമ്മദാബാദിൽ പാക്കിസ്ഥാനുമേൽ ആധികാരിക വിജയത്തിന് ശേഷം ഇന്ത്യ അവശേഷിപ്പിച്ചത് ഇതിൽ നിന്ന് 3 പന്ത് മാത്രം കുറച്ച് 117 പന്തുകളാണ്. ഇന്ത്യയോടേറ്റ ഈ വൻ പരാജയം പാക്കിസ്ഥാനെ ലോകകപ്പിലെ തുടർന്നുള്ള മത്സരങ്ങളിലും പിന്തുടരുമെന്നതിൽ സംശയമില്ല. കളിയുടെ ഒരു മേഖലയിലും പാക്ക് ടീം ഇന്ത്യയുടെ അയലത്തുപോലും എത്തിയില്ല. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആർത്തലച്ച ഒരു ലക്ഷത്തിലേറെ ക്രിക്കറ്റ് ആരാധകരെ ഈ വിജയം സന്തോഷിപ്പിച്ചിരിക്കും എന്നതിൽ സംശയമില്ല. എന്നാൽ, അവരെ തൃപ്തിപ്പെടുത്തിയോ എന്ന് ചോദിച്ചാൽ ഉത്തരം സുഖകരമാകില്ല. ഇന്ത്യ–പാക്ക് മത്സരങ്ങളിലെ നാടകീയതകളും ത്രസിപ്പിക്കുന്ന നിമിഷങ്ങളും പ്രതീക്ഷിച്ചെത്തിയ അവർ നിരാശരായിരിക്കാനാണ് സാധ്യത. സംഭവിച്ചത്, കളിയുടെ എല്ലാ മേഖലകളിലും പൂർണ ആധിപത്യം ഉറപ്പാക്കി തികച്ചും ഏകപക്ഷീയമായി ഇന്ത്യ വിജയം കൈവരിക്കുകയായിരുന്നു.

117 പന്തുകൾ ബാക്കി നിൽക്കെയാണ് ചിരകാല വൈരികളായ പാക്കിസ്ഥാനെ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ 7 വിക്കറ്റിന് തച്ചുതകർത്തത്. ട്വന്റി20 മത്സരത്തിൽ ഒരു ടീമിന് ആകെ ലഭിക്കുന്നത് 120 പന്താണെന്ന് ഓർമിക്കണം. അഹമ്മദാബാദിൽ പാക്കിസ്ഥാനുമേൽ ആധികാരിക വിജയത്തിന് ശേഷം ഇന്ത്യ അവശേഷിപ്പിച്ചത് ഇതിൽ നിന്ന് 3 പന്ത് മാത്രം കുറച്ച് 117 പന്തുകളാണ്. ഇന്ത്യയോടേറ്റ ഈ വൻ പരാജയം പാക്കിസ്ഥാനെ ലോകകപ്പിലെ തുടർന്നുള്ള മത്സരങ്ങളിലും പിന്തുടരുമെന്നതിൽ സംശയമില്ല.
കളിയുടെ ഒരു മേഖലയിലും പാക്ക് ടീം ഇന്ത്യയുടെ അയലത്തുപോലും എത്തിയില്ല. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആർത്തലച്ച ഒരു ലക്ഷത്തിലേറെ ക്രിക്കറ്റ് ആരാധകരെ ഈ വിജയം സന്തോഷിപ്പിച്ചിരിക്കും എന്നതിൽ സംശയമില്ല. എന്നാൽ, അവരെ തൃപ്തിപ്പെടുത്തിയോ എന്ന് ചോദിച്ചാൽ ഉത്തരം സുഖകരമാകില്ല. ഇന്ത്യ–പാക്ക് മത്സരങ്ങളിലെ നാടകീയതകളും ത്രസിപ്പിക്കുന്ന നിമിഷങ്ങളും പ്രതീക്ഷിച്ചെത്തിയ അവർ നിരാശരായിരിക്കാനാണ് സാധ്യത. സംഭവിച്ചത്, കളിയുടെ എല്ലാ മേഖലകളിലും പൂർണ ആധിപത്യം ഉറപ്പാക്കി തികച്ചും ഏകപക്ഷീയമായി ഇന്ത്യ വിജയം കൈവരിക്കുകയായിരുന്നു.
ഉജ്വല സെഞ്ചറിയോടെ അഫ്ഗാനിസ്ഥാനെതിരെ അവസാനിപ്പിച്ചതിൽ നിന്നു തുടങ്ങുന്നതു പോലെയാണ് ക്യാപ്റ്റൻ രോഹിത് ശർമ (63 പന്തിൽ 86) ബാറ്റ് വീശിയത്. 36 പന്തിൽ 50 തികച്ച രോഹിത് ലോകകപ്പിൽ തന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയിലേക്ക് അതിവേഗം നീങ്ങുന്നതായി തോന്നിച്ചു. ആദ്യ കളിയിൽ ഓസീസിനതിരെ പൂജ്യനായി. രണ്ടാം കളിയിൽ താരതമ്യേന ദുർബലരായ അഫ്ഗാനെ കീറിമുറിക്കുന്ന സ്ട്രോക്കുകൾ കെട്ടഴിച്ചു.
എന്നാൽ, ഷാഹീൻ ഷാ അഫ്രീദിയും ഹാരീസ് റൗഫും അടങ്ങുന്ന പാക്ക് പേസ് ബാറ്ററിക്കെതിരെ അതേ ഫോമിൽ രോഹിത് കളിക്കുമോ എന്നു ശങ്കിച്ചവരേറെയായിരുന്നു. അങ്ങനെയുള്ളവർ ഒന്നോർക്കണം, വെറും 20 ഇന്നിങ്സിലൂടെയാണ് ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസിന് രോഹിത് ഉടമയായത്. ആ നേട്ടം കൈവരിക്കുമ്പോൾ പിന്നിലേക്കുള്ള സ്ഥാനങ്ങളിലേക്ക് പോയ സച്ചിൻ തെൻഡുൽക്കറും റിക്കി പോണ്ടിങ്ങും സംഗക്കാരയും അതിന്റെ ഇരട്ടിയോളം ഇന്നിങ്സുകൾ കളിച്ചുകൊണ്ടായിരുന്നു അവരവരുടെ ബെഞ്ച് മാർക്കുകൾ സ്ഥാപിച്ചത്.
രോഹിത് ‘ഹിറ്റ്മാൻ’ ശർമ ഇന്ത്യയെ എല്ലാ അർഥത്തിലും മുന്നിൽ നിന്നു നയിക്കുകയാണ്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ കണ്ടത് രോഹിത്തിന്റെ ഒന്നാന്തരം ക്യാപ്റ്റൻസി മികവായിരുന്നു. ബോളർമാരെ അദ്ദേഹം ഗംഭീരമായി ഉപയോഗിച്ചു, കൃത്യതയോടെ അവരെ വിന്യസിച്ചു, പ്രചോദിപ്പിച്ചു, തന്ത്രപൂർവം ഫീൽഡ് ഒരുക്കി പാക്ക് താരങ്ങളെ കെണിയിൽ വീഴ്ത്തി. പാക്കിസ്ഥാൻ ഇന്നിങ്സ് 30 ഓവറിലേക്ക് എത്തുമ്പോഴും രണ്ടിന് 155 എന്ന നിലയിൽ ഭദ്രമായ അടിത്തറയോടെയാണ് അവർ മുന്നേറിയത്. എന്നാൽ, 300 അടുപ്പിച്ചുള്ള സ്കോറിലേക്കു നീങ്ങുമെന്നു പ്രതീക്ഷിച്ച പാക്കിസ്ഥാൻ 191ന് ഓൾ ഔട്ടായത് ഞൊടിയിടയിലായിരുന്നു. ശരിക്കുപറഞ്ഞാൽ, വെറും 78 പന്തുകൾക്കിടയിൽ 8 വിക്കറ്റുകൾ നഷ്ടമായ അവർ പൂർണമായി തകരുകയായിരുന്നു.
ആ വിക്കറ്റ് വീഴ്ച മാത്രം ഈ കളിയുടെ കഥ വരച്ചുകാട്ടും. 152–3, 162–4, 166–5, 168–6, 171–7, 187–8, 187–9, 191– തീർന്നു!
∙ ബുമ്രയുടെ ഓഫ് കട്ടർ, കുൽദീപിന്റെ തന്ത്രവേഗം
അർധ സെഞ്ചറി തികച്ച് ബാബർ ആസമും(50) അർധ സെഞ്ചറിയിലേക്ക് മുഹമ്മദ് റിസ്‌വാനും ബാറ്റ് വീശുമ്പോൾ ഗാലറിയിലെ നീലപ്പടയുടെ ആവേശം ഏതാണ്ട് കെട്ടിരുന്നു. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഈ ഏകദിന ബാറ്റർമാർ കളി ഇന്ത്യയുടെ വരുതിയിൽ നിന്നു പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്ന തോന്നൽ ജനിപ്പിച്ചു. എന്നാൽ, ഏഷ്യാകപ്പിലെ മിന്നുന്ന ഫോമിലേക്ക് എത്താൻ കഴിയാതെ വലയുന്ന മുഹമ്മദ് സിറാജ് ആ അപകടകരമായ കൂട്ടുകെട്ട് തകർത്തു. സിറാജിന്റെ വേഗം മനസ്സിലാക്കാതെ പോയ ബാബറിന്റെ വിക്കറ്റ് തെറിച്ചു. ഇന്ത്യ പൊടുന്നനെ മത്സരത്തിലേക്ക് തിരിച്ചുവന്നു.
മറുവശത്ത് തന്റെ മാരകമായ ഫോം തുടരുന്ന കുൽദീപ് യാദവ് ബാറ്റർമാരെ നിരന്തരം പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു. വേഗത്തിൽ കുൽദീപ് വരുത്തുന്ന പരിവർത്തനങ്ങളാണ് ബാറ്റർമാരെ വലയ്ക്കുന്നത്. സ്പിന്നറുടെ പതിവ് മന്ദതാളം വിടുന്ന കുൽദീപ് ചിലപ്പോൾ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വരെ പന്തെറിയുന്നു.
ഇതു പഴയ കുൽദീപ് അല്ല. കുൽദീപ് 2.O ആണ്! അങ്ങനെ ഒരു പന്താണ് ബാബറിനു പകരം ഇറങ്ങിയ സൗദ് ഷക്കീലിനെ(6) ചതിച്ചത്. വിക്കറ്റിന് മുന്നിൽ ഷക്കീൽ കുരുങ്ങിയപ്പോൾ അംപയർ അപ്പീൽ അനുവദിച്ചില്ല. കുൽദീപിനേക്കാൾ ആവേശത്തോടെ റിവ്യൂ ആവശ്യപ്പെട്ടത് ക്യാപ്റ്റൻ രോഹിതാണ്. ക്യാപ്റ്റന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. തൊട്ടുപിന്നാലെ അപകടകാരിയാകാവുന്ന ഓൾറൗണ്ടർ ഇഫ്തിക്കർ അഹമ്മദ് ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും, നാലു പന്തിനുള്ളിൽ തന്നെ കുൽദീപ് അദ്ദേഹത്തെ കൂടാരം കയറ്റി. പാക്കിസ്ഥാൻ അപകടം മണത്തു. എന്നാൽ അപ്പോഴും, അവർക്ക് പ്രതീക്ഷ നൽകിക്കൊണ്ട് മുഹമ്മദ് റിസ്‌വാൻ ക്രീസിൽ ഉണ്ടായിരുന്നു.
അവിടെയായിരുന്നു രോഹിതിന്റെ ‘മാസ്റ്റർ സ്ട്രോക്ക്’. ജസ്പ്രീത് ബുമ്രയെ രോഹിത് വീണ്ടും പന്തേൽപ്പിച്ചു. അർധ സെഞ്ചറിയിലേക്ക് ശ്രദ്ധയോടെ ബാറ്റ് വീശിയ റിസ്‌വാനെ (49) ബുമ്രയുടെ ഓഫ് കട്ടർ വീഴ്ത്തി. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മഹാന്മാരായ ബൗളർമാരുടെ നിരയിലേക്കാണ് ഈ 29 വയസ്സുകാരൻ പ്രവേശിക്കുന്നത്. ബാറ്റർമാരെ അദ്ദേഹം ഗംഭീരമായി കബളിപ്പിക്കുന്നു. ബുമ്രയുടെ വേഗം കൂടിയ പന്തോ കുറഞ്ഞ പന്തോ അദ്ദേഹത്തിന്റെ ആക്ഷനിൽ നിന്നു വേർ തിരിച്ചറിയാൻ ബാറ്റർക്ക് സാധിക്കുന്നില്ല. എല്ലാ പന്തിലും കൈയുടെ ചലനം ഒരു പോലെ തന്നെ. ഒരു മികച്ച ബോളർക്ക് അതു സാധിക്കണമെന്നില്ല, എന്നാൽ മഹാനായ ബോളർക്ക് അതിനു കഴിയും. ജസ്പ്രീത് ബ്രുമ അതിലൊരാളാണ്.
സാധാരണ കളത്തിൽ വലിയ ആവേശ പ്രകടനങ്ങൾക്കു മുതിരാത്ത ബുമ്രയെപ്പോലും റിസ്‌വാനെ പുറത്താക്കിയ ആ പന്ത് ആവേശത്തിലാക്കി. അവിടെ വച്ച് മത്സരം ഇന്ത്യയുടെ കയ്യിലായിക്കഴിഞ്ഞുവെന്ന് ജസ്പ്രീത് ഉറപ്പിച്ചിട്ടുണ്ടാകും. മിനിറ്റുകൾക്കുള്ളിൽ ഷദബ് ഖാനെയും(2) മടക്കി ബുമ്ര പാക്കിസ്ഥാനെ വീണ്ടും ഞെട്ടിച്ചു. പന്ത് വിക്കറ്റും കൊണ്ടും പറക്കുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ സ്തബ്ധനായി നിൽക്കുന്ന ഷദബിനെയാണ് കണ്ടത്.
പാക്ക് വാലറ്റത്തിന് തലയുയർത്താനേ ആയില്ല. അബ്ദുല്ല ഷഫീഖിലുടെയും (20) ഇമാം ഉൾ ഹഖിലൂടെയും (36) തീരെ മോശമല്ലാത്ത തുടക്കമായിരുന്നു പാക്കിസ്ഥാന് ലഭിച്ചത്. തുടക്കത്തിൽ തന്നെ 3 ഫോറുകളുമായി ഫോം തുടരുകയാണെന്നു സൂചിപ്പിച്ച ഷഫീഖിനെ സിറാജ് വിക്കറ്റിനു മുന്നിൽ കുടുക്കി. റിവ്യൂ വേണമോ എന്ന ചോദ്യം ഷഫീഖിനു പോലും ഉയർത്താൻ കഴിയാത്ത തരത്തിൽ പ്ലംബ്! ഹാർദിക് പാണ്ഡ്യയുടെ ഔട്ട് സ്വിങ് ഇമാമിനെയും ചതിച്ചു.
വെറും രണ്ട് ഓവർ മാത്രം എറിഞ്ഞ ഷാർദുൽ താക്കൂർ ഒഴിച്ച് ഇന്ത്യയുടെ 5 ബോളർമാരും 2 വിക്കറ്റ് വീതം വീഴ്ത്തി പാക്ക് തകർച്ചയ്ക്കു അവരുടേതായ പങ്കുവഹിച്ചു. 7 ഓവറിൽ വെറും 19 റൺസിന് രണ്ടു വിക്കറ്റ് പിഴുത ബുമ്രയുടെ പ്രകടനത്തിനാണ് മാൻ ഓഫ് ദ് മാച്ച് കമ്മിറ്റി രോഹിതിന്റെ ഇന്നിങ്സിനെക്കാൾ മാർക്ക് കൊടുത്തത്.
∙ തല്ലുവാങ്ങി ഷഹീൻ ഷാ, തിരിച്ചുവരാതെ പാക്
ആദ്യ രണ്ടു കളിയിൽ പുറത്തിരിക്കേണ്ടി വന്നതിനു കാരണമായ ഡെങ്കിപ്പനിയുടെ ഒരു ലക്ഷണവും രോഹിതിനൊപ്പം ഓപ്പൺ ചെയ്ത ശുഭ്മാൻ ഗിൽ കാട്ടിയില്ല. ഷഹീൻ ഷാ അഫ്രീദി എന്ന ബാറ്റർമാരുടെ ഉറക്കം കെടുത്തുന്ന പാക്കിസ്ഥാന്റെ ഇടംകൈ ഫാസ്റ്റ് ബോളർ എറിഞ്ഞ ആദ്യപന്ത് എക്സ്ട്രാകവർ ബൗണ്ടറിയിലേക്കാണ് ഗിൽ പായിച്ചത്. നേരിട്ട ആദ്യത്തെ 9 പന്തിൽ നാലു ഫോറടിച്ച ഗിൽ(16) അസാമാന്യ ഫോം തുടരുകയാണെന്നു തോന്നിപ്പിച്ചെങ്കിലും പെട്ടെന്നു മടങ്ങി.
തുടർച്ചയായ 2 അർധസെഞ്ചറികളിലൂടെ മിന്നുന്ന ഫോമിലാണെന്നു വ്യക്തമാക്കിയ വിരാട് കോലിയുടെ(16) ബാറ്റിൽ നിന്ന് ചില ക്ലാസിക് ഷോട്ടുകൾ പാഞ്ഞെങ്കിലും അതും വേഗം നിശ്ശബ്ദമായി. പക്ഷേ മറ്റേ അറ്റത്ത് ഇതൊന്നും ബാധിക്കാത്തതു പോലെ രോഹിത് ബാറ്റ് വീശി. ആദ്യത്തെ പത്ത് ഓവറിൽ ഇന്ത്യൻ സ്കോർ 79ൽ എത്തി. ആദ്യത്തെ ഏഴ് ഓവറിൽ തന്നെ 11 ബൗണ്ടറി, അതിൽ ആറും ഷഹീൻ ഷാക്കെക്കെതിരെ. ഹാരിസ് റൗഫിനെ സ്വാഗതം ചെയ്തത് രോഹിതിന്റെ സിക്സർ. കോലി പോയതിനു ശേഷം നാലാമനായി എത്തിയ ശ്രേയസ് അയ്യർക്ക് ആത്മവിശ്വാസം ഉറപ്പിക്കാൻ കഴിയുന്ന ഒരു ഇന്നിങ്സായിരുന്നു വേണ്ടിയിരുന്നത്.
രോഹിതും ശ്രേയസും കൂടി ഇന്ത്യയെ അനായാസ ജയത്തിലേക്കു നയിക്കുന്നതിനിടയിൽ ക്യാപ്റ്റൻ വീണു. ഇന്ത്യയുടെ വിജയറണ്ണും ശ്രേയസിന്റെ(53) അർധസെഞ്ചുറിയും ഒരുമിച്ചായിരുന്നു. ബാറ്റിങ് താളം ശ്രേയസും വീണ്ടെടുത്തതോടെ ഇന്ത്യയുടെ മുൻനിര ബാറ്റർമാരെല്ലാം ഈ ലോകകപ്പിൽ ബാറ്റുകൊണ്ട് ഗർജിച്ചിരിക്കുന്നു. ലോകകപ്പിലെ പാക്കിസ്ഥാനെതിരെയുളള അപരാജിത റെക്കോർഡ് ഇന്ത്യ തുടർന്നു. 0–8 എന്ന ആ സ്കോർ ബാബർ ആസമിന്റെ ടീമിനെ വേട്ടയാടിക്കൊണ്ടേയിരിക്കും.