പ്ലാൻ വരയ്ക്കുമ്പോൾത്തന്നെ പാലുകാച്ചലിനും തീയതി കുറിക്കാം! ഈ വീട് റെഡി, 28 ദിവസത്തിൽ!
2040 നുള്ളിൽ ചന്ദ്രനിൽ വീട് നിർമിക്കാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രനിൽ എങ്ങനെ വീട് പണിയുമെന്ന് തലപുകയ്ക്കുന്നവർക്കുള്ള ഉത്തരമാണ് ഭാവിയുടെ ടെക്‌നോളജിയായ ത്രീഡി പ്രിന്റിങ്. ത്രീഡി പ്രിന്റർ ചന്ദ്രനിലേക്ക് എത്തിച്ചതിനു ശേഷം കെട്ടിടം പണിയാനാണ് നാസയുടെ പദ്ധതി. കെട്ടിടനിർമാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാകും ഈ സാങ്കേതികവിദ്യ വഴിയൊരുക്കുക. ഭാവിയുടെ ഈ സാങ്കേതികവിദ്യ ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുന്നു. കേരളത്തിൽ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ആദ്യത്തെ കെട്ടിടം തിരുവനന്തപുരം പിടിപി നഗറിലുള്ള കേരള സംസ്ഥാന നിർമിതികേന്ദ്രത്തിലാണുള്ളത്. ചെന്നൈ ഐഐടി, മുംബൈ എന്നിവിടങ്ങളിൽ ഇത്തരം കെട്ടിടങ്ങൾ നിർമിച്ച ‘ത്വസ്ഥ’ എന്ന സ്റ്റാർട്ടപ്പാണ് ഈ ഉദ്യമത്തിനുപിന്നിൽ. ഇതിനുപിന്നിൽ മലയാളികളാണ് എന്നത് നമുക്കും അഭിമാനിക്കാവുന്ന കാര്യമാണ്. വയനാട് സ്വദേശി വി.എസ് ആദിത്യയാണ് ഇതിന്റെ സാരഥി. കൂടെ മലയാളിയായ പ്രവീൺ നായരുമുണ്ട്. ‘അമേസ് 28’ എന്നുപേരിട്ട ഈ കെട്ടിടത്തെക്കുറിച്ചും ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയെക്കുറിച്ചും ഇരുവരും സംസാരിക്കുന്നു.

2040 നുള്ളിൽ ചന്ദ്രനിൽ വീട് നിർമിക്കാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രനിൽ എങ്ങനെ വീട് പണിയുമെന്ന് തലപുകയ്ക്കുന്നവർക്കുള്ള ഉത്തരമാണ് ഭാവിയുടെ ടെക്‌നോളജിയായ ത്രീഡി പ്രിന്റിങ്. ത്രീഡി പ്രിന്റർ ചന്ദ്രനിലേക്ക് എത്തിച്ചതിനു ശേഷം കെട്ടിടം പണിയാനാണ് നാസയുടെ പദ്ധതി. കെട്ടിടനിർമാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാകും ഈ സാങ്കേതികവിദ്യ വഴിയൊരുക്കുക. ഭാവിയുടെ ഈ സാങ്കേതികവിദ്യ ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുന്നു.
കേരളത്തിൽ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ആദ്യത്തെ കെട്ടിടം തിരുവനന്തപുരം പിടിപി നഗറിലുള്ള കേരള സംസ്ഥാന നിർമിതികേന്ദ്രത്തിലാണുള്ളത്. ചെന്നൈ ഐഐടി, മുംബൈ എന്നിവിടങ്ങളിൽ ഇത്തരം കെട്ടിടങ്ങൾ നിർമിച്ച ‘ത്വസ്ഥ’ എന്ന സ്റ്റാർട്ടപ്പാണ് ഈ ഉദ്യമത്തിനുപിന്നിൽ. ഇതിനുപിന്നിൽ മലയാളികളാണ് എന്നത് നമുക്കും അഭിമാനിക്കാവുന്ന കാര്യമാണ്. വയനാട് സ്വദേശി വി.എസ് ആദിത്യയാണ് ഇതിന്റെ സാരഥി. കൂടെ മലയാളിയായ പ്രവീൺ നായരുമുണ്ട്. ‘അമേസ് 28’ എന്നുപേരിട്ട ഈ കെട്ടിടത്തെക്കുറിച്ചും ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയെക്കുറിച്ചും ഇരുവരും സംസാരിക്കുന്നു.
∙ എന്താണ് ത്രീഡി പ്രിന്റിങ്?
ലളിതമായി പറഞ്ഞാൽ, നമ്മൾ മനസ്സിലുള്ള ഒരു വീടിന്റെ ചിത്രം പേപ്പറിൽ വരയ്ക്കുന്നു. അത് കംപ്യൂട്ടർ വഴി പ്രിന്ററിലേക്ക് അയച്ച് അതിന്റെ ഇഷ്ടമുള്ള അത്രയും കോപ്പികൾ എടുക്കുന്നു. ഇതിന്റെ വികസിത രൂപമാണ് ത്രീഡി പ്രിന്റിങ്. ഓട്ടമേഷൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി യന്ത്രങ്ങൾ ഉപയോഗിച്ച് കെട്ടിടം നിർമിക്കുന്ന രീതിയാണിത്. വീടിന്റെ ഡിസൈൻ, ഒരു വിർച്വൽ മോഡൽ ആയി ഡിസൈൻ ചെയ്തതിനു ശേഷം കംപ്യൂട്ടറിലേക്ക് ഫീഡ് ചെയ്ത്, അവിടെനിന്ന് റോബട്ടിക് പ്രിന്ററുകൾ ഉപയോഗിച്ച് കെട്ടിടം പ്രിന്റ് ചെയ്തെടുക്കുന്നതാണ് ഈ രീതി. പ്രത്യേകതരം കോൺക്രീറ്റ്, ലെയർ ബൈ ലെയർ ആയി അടുക്കിയാണ് റോബട്ടിക് പ്രിന്റർ ചുവരുകൾ നിർമിക്കുന്നത്. നാടൻഭാഷയിൽ 'അപ്പംചുട്ടെടുക്കുംപോലെ', വളരെ വേഗത്തിൽ, കെട്ടിടത്തിന്റെ നിരവധി പതിപ്പുകൾ നിർമിക്കാൻ ഇതിലൂടെ സാധിക്കും.
∙ അമേസ് 28 എന്ന വിസ്മയം!
വിവിധ കെട്ടിടനിർമാണ രീതികൾ പരിചയപ്പെടുത്താനുള്ള ഇടമാണ് പിടിപി നഗറിലുള്ള കേരള സംസ്ഥാനനിർമിതി കേന്ദ്രം. ആ രീതിയില്‍ ഒരു ഡെമോ ഹോമായിട്ടാണ് ഈ ത്രീഡി കെട്ടിടം നിർമിച്ചത്. പ്ലാനിങ് മുതൽ താക്കോൽ കൈമാറുന്നതു വരെ 28 ദിവസംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. അതുകൊണ്ടാണ് കെട്ടിടത്തിന് ‘അമേസ് 28’ എന്നു പേരിട്ടത്. ആർക്കിടെക്ചർ വിദ്യാർഥികൾക്കും ഗവേഷകർക്കും സന്ദർശകർക്കും കണ്ടുമനസ്സിലാക്കാൻ ഓരോ ഘട്ടവും വിശദീകരിച്ച് ‘സ്ലോ പ്രിന്റിങ്’ രീതിയാണ് ഇവിടെ അവലംബിച്ചത്.
സാധാരണ 1000– 1500 ചതുരശ്ര അടി കെട്ടിടം ത്രീഡി പ്രിന്റിങ്ങിലൂടെ രണ്ടുമാസംകൊണ്ട് തീർക്കാൻ സാധിക്കും. ഏതു രീതിയിലുള്ള നിർമാണവും നമുക്ക് ഈ സാങ്കേതികവിദ്യയിലൂടെ ചെയ്യാൻ സാധിക്കും. ഇതൊരു പൂർണതയിലെത്തിയ വീട് എന്നു പറയാനാവില്ല. ഏകദേശം 380 ചതുരശ്ര അടിയുള്ള ഒറ്റമുറി ഹാളാണു നിർമിച്ചത്. ഈ ഹാളിനെ വിഭജിച്ച് വേണ്ട മാറ്റങ്ങൾ വരുത്താനാകും.
∙ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ പ്രസക്തി?
ഒരുപാട് വീടുകൾ കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കേണ്ട സാഹചര്യങ്ങളിലാണ് ഈ സാങ്കേതികത ഏറ്റവും പ്രസക്തമാകുക. ഉദാഹരണത്തിന്, പ്രളയം, ഉരുൾപൊട്ടൽ, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ സാഹചര്യത്തിൽ ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് കുറഞ്ഞസമയത്തിനുള്ളിൽ ധാരാളം ചെറുകെട്ടിടങ്ങൾ നിർമിക്കാനാകും. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് അടിയന്തര പുനരധിവാസം ഉറപ്പാക്കാനും അതിലൂടെ സാധിക്കും. തൊഴിലാളികൾക്ക് എത്തിച്ചേരാൻ ദുർഘടമായ പ്രദേശങ്ങളിൽ, ത്രീഡി പ്രിന്ററുകൾ എത്തിച്ച് വീടുകൾ വേഗത്തിൽ നിർമിക്കാൻ സാധിക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണമേഖലയിൽ നിലവിലുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരവും ത്രീഡി പ്രിന്റിങ്ങിലുണ്ട്. കെട്ടിടം പൂർത്തിയാക്കാനുള്ള കാലതാമസം, നിർമാണസാമഗ്രികള്‍ പാഴാക്കൽ (വേസ്റ്റേജ്) തുടങ്ങിയവ ഇതുവഴി പരിഹരിക്കാനാകും.
∙ ത്രീഡി പ്രിന്റിങ്ങിൽ എല്ലാം സാധ്യം
പലരും ചോദിക്കാറുള്ള സംശയമാണ്, ത്രീഡി പ്രിന്റിങ്ങിൽ ഭിത്തികൾ മാത്രമല്ലേ നിർമിക്കാൻ സാധിക്കൂ എന്ന്. എന്നാൽ അടിത്തറ മുതൽ മേൽക്കൂര വരെ ഏതു നിർമാണവും ത്രീഡി പ്രിന്റിങ്ങിലൂടെ സാധിക്കാം. അതിനുദാഹരണമാണ് ചെന്നൈയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കോംപൗണ്ട് വാൾ. ഇത് ഒരുപക്ഷേ, ലോകത്തിലെതന്നെ ഏറ്റവും നീളം കൂടിയ ത്രീഡി പ്രിന്റഡ് കോംപൗണ്ട് വോളാണ്. മനുഷ്യകരങ്ങൾക്ക് അപ്രാപ്യമായ എത്ര സങ്കീർണമായ ഡിസൈനുകളും ഇതുവഴി നിർമിച്ചെടുക്കാൻ സാധിക്കും. ആർക്കിടെക്ടുകൾക്ക് അവരുടെ ഭാവനയുടെ അങ്ങേയറ്റത്തേക്കു വരെ സഞ്ചരിച്ച് നിർമാണപ്രവൃത്തികൾ നടത്താം.
∙ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ?
കോൺക്രീറ്റ് വീടുകൾ കേരളത്തിൽ ട്രെൻഡായപ്പോൾ ഉള്ള പ്രശ്നം വീടിനുള്ളിലെ ചൂടാണ്. കോൺക്രീറ്റ് പകൽ ചൂടിനെ ആഗിരണം ചെയ്ത് രാത്രിയിൽ അകത്തേക്ക് പ്രസരിപ്പിക്കുന്നതിനാൽ വീടിനുള്ളിൽ ചൂട് കൂടുന്നു. എന്നാൽ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയിൽ ഭിത്തികൾക്കിടയിൽ പൊള്ളയായ (ക്യാവിറ്റി സ്‌പേസ്) ഭാഗങ്ങളുണ്ട്. ഇത് ചൂട് അകത്തേക്ക് പ്രസരിപ്പിക്കുന്നത് തടയുന്നു. ചൂട് താരതമ്യേന കുറയും. ബലമൊട്ടു കുറയുകയുമില്ല. മാത്രമല്ല പലതരം വ്യവസായ മാലിന്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇതിനുള്ള കോൺക്രീറ്റ് മിശ്രിതം നിർമിക്കുന്നത്. അങ്ങനെ മാലിന്യസംസ്കരണത്തിനുള്ള ബദൽ മാർഗം കൂടി ഇതിലൂടെ തുറന്നുകിട്ടുകയാണ്.
∙ ത്രീഡി പ്രിന്റിങ് ഭാവി?
ഭാവിയിൽ നിർമാണമേഖല ഭൂരിഭാഗവും ത്രീഡി പ്രിന്റിങ്ങിലേക്കു മാറും. ഇതിലൂടെ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം, നിർമാണസമയം, സാമഗ്രികളുടെ പാഴാകൽ എന്നിവ കുറയ്ക്കാൻ സാധിക്കും. വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾത്തന്നെ പാലുകാച്ചലിനും ധൈര്യമായി തീയതി കുറിക്കാൻ സാധിക്കുമെന്നു ചുരുക്കം. അതോടൊപ്പം ത്രീഡി പ്രിന്റിങ്ങിൽ വൈദഗ്ധ്യമുള്ള പുതിയ കൂട്ടം തൊഴിലാളികൾ സൃഷ്ടിക്കപ്പെടുകയുംചെയ്യും. നമ്മുടെ പരമ്പരാഗത നിർമാണത്തൊഴിലാളികൾക്ക് പൊതുസമൂഹം അത്ര വിലകൽപിക്കാറില്ല. എന്നാൽ ത്രീഡി പ്രിന്റിങ് വൈദഗ്ധ്യമുള്ള കൂടുതൽ ചെറുപ്പക്കാർ ഈ മേഖലയിലേക്ക് എത്തുന്നതോടെ തൊഴിലവസരങ്ങളോടൊപ്പം മേഖലയുടെ സ്റ്റാറ്റസും ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.