നാലായിരത്തിലേറെ സ്വർണ ഖനികളാണ് ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയിലുള്ളത്. ഇത് ഔദ്യോഗിക കണക്ക്. ചതുരശ്ര കിലോമീറ്ററിന് എത്ര എണ്ണം എന്നു കണക്കാക്കിയാൽ ലോകത്തിൽ ഏറ്റവുമധികം സ്വർണഖനികളുള്ള രണ്ടാമത്തെ രാജ്യമാണ് സിംബാബ്‌വെ. 2021 ഡിസംബറിൽ മാത്രം അവിടെ ഉൽപാദിപ്പിക്കപ്പെട്ടത് 31,474 കിലോഗ്രാം സ്വർണമാണ്. തീർന്നില്ല. വജ്രഖനികളാലും സമ്പന്നമാണ് സിംബാബ്‌വെ. വജ്രത്തിലൂടെ പ്രതിവർഷം 100 കോടി ഡോളറിന്റെ വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതൊന്നും പോരാതെ പ്ലാറ്റിനം, ക്രോമൈറ്റ്, കൽക്കരി തുടങ്ങി നാൽപതോളം ധാതുക്കളാലും സമ്പന്നമാണ് സിംബാംബ്‌വെ. ഇതിനെല്ലാം ഒരു ഇന്ത്യൻ ബന്ധമുണ്ടായിരുന്നു. അടുത്തിടെ, കൃത്യമായി പറഞ്ഞാൽ 2023 സെപ്റ്റംബർ 29ന്, ആ ബന്ധം വിച്ഛേദിക്കപ്പെട്ടു, ഒരു മരണത്തിലൂടെ! ഇന്ത്യൻ ശതകോടീശ്വരന്‍ ഹർപൽ രൺധാവയും അദ്ദേഹത്തിന്റെ 22 വയസ്സുള്ള മകനും സിംബാബ്‍വെയിൽ വിമാനാപകടത്തിൽ മരിച്ചെന്ന വാർത്ത ഞെട്ടലോടെ മാത്രമേ ബിസിനസ് ലോകത്തിന് കേൾക്കാനായുള്ളൂ. സിംബാബ്‍വെയിലെ സ്വർണവും വജ്രവും അപൂര്‍വ ധാതുക്കളുമെല്ലാം ഖനനം ചെയ്തെടുത്ത് ശുദ്ധീകരിച്ച് ലോകവിപണിയിലെത്തിച്ചിരുന്ന ശതകോടീശ്വരനാണ് മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലായിരത്തിലേറെ സ്വർണ ഖനികളാണ് ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയിലുള്ളത്. ഇത് ഔദ്യോഗിക കണക്ക്. ചതുരശ്ര കിലോമീറ്ററിന് എത്ര എണ്ണം എന്നു കണക്കാക്കിയാൽ ലോകത്തിൽ ഏറ്റവുമധികം സ്വർണഖനികളുള്ള രണ്ടാമത്തെ രാജ്യമാണ് സിംബാബ്‌വെ. 2021 ഡിസംബറിൽ മാത്രം അവിടെ ഉൽപാദിപ്പിക്കപ്പെട്ടത് 31,474 കിലോഗ്രാം സ്വർണം. തീർന്നില്ല. വജ്രഖനികളാലും സമ്പന്നമാണ് സിംബാബ്‌വെ. വജ്രത്തിലൂടെ പ്രതിവർഷം 100 കോടി ഡോളറിന്റെ വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതൊന്നും പോരാതെ പ്ലാറ്റിനം, ക്രോമൈറ്റ്, കൽക്കരി തുടങ്ങി നാൽപതോളം ധാതുക്കളാലും സമ്പന്നമാണ് സിംബാംബ്‌വെ. ഇതിനെല്ലാം ഒരു ഇന്ത്യൻ ബന്ധമുണ്ടായിരുന്നു. അടുത്തിടെ, കൃത്യമായി പറഞ്ഞാൽ 2023 സെപ്റ്റംബർ 29ന്, ആ ബന്ധം വിച്ഛേദിക്കപ്പെട്ടു, ഒരു മരണത്തിലൂടെ!

ഇന്ത്യൻ ശതകോടീശ്വരന്‍ ഹർപൽ രൺധാവയും അദ്ദേഹത്തിന്റെ 22 വയസ്സുള്ള മകനും സിംബാബ്‍വെയിൽ വിമാനാപകടത്തിൽ മരിച്ചെന്ന വാർത്ത ഞെട്ടലോടെ മാത്രമേ ബിസിനസ് ലോകത്തിന് കേൾക്കാനായുള്ളൂ. സിംബാബ്‍വെയിലെ സ്വർണവും വജ്രവും അപൂര്‍വ ധാതുക്കളുമെല്ലാം ഖനനം ചെയ്തെടുത്ത് ശുദ്ധീകരിച്ച് ലോകവിപണിയിലെത്തിച്ചിരുന്ന ശതകോടീശ്വരനാണ് മരിച്ചത്. ഖനനത്തിലൂടെയും നിക്കൽ, ചെമ്പ് പോലുള്ള ലോഹങ്ങളുടെ ശുദ്ധീകരണത്തിലൂടെയും മാത്രം, സിംബാബ്‌വെയിൽ സ്വന്തമായൊരു വമ്പൻ ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ചെടുക്കാൻ അറുപതുകാരനായ ഹർപലിനു സാധിച്ചു. ഇന്ത്യൻ മാധ്യമങ്ങൾക്ക് മുന്നിൽ അത്ര ചിരപരിചിതനായിരുന്നില്ല ഹർപൽ. പക്ഷേ, രൺധാവ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിൽ തകർന്നു വീണത്  രാജ്യത്ത് ഏറെ വാർത്താപ്രാധാന്യം നേടി.

വിമാന അപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശതകോടീശ്വരന്‍ ഹർപൽ രൺധാവ (Photo Credit : Shurugwi North/facebook)
ADVERTISEMENT

സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയിൽനിന്ന് രൺധാവയ്ക്ക് ഖനന പങ്കാളിത്തമുള്ള  വജ്ര ഖനിയിലേക്കുള്ള യാത്രയിലായിരുന്നു അന്ത്യം. സെസ്‌ന 206 ചെറുവിമാനത്തിലായിരുന്നു യാത്ര. രൺധാവയും മകനും ഉൾപ്പെടെ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ അദ്ദേഹത്തിന്റെ കമ്പനിയായി റിയോസിമ്മിലെ (RioZim) ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അറുപതാം വയസ്സിൽ ഇന്ത്യൻ ശതകോടീശ്വരൻ വിമാന അപകടത്തിലൂടെ വിടപറയുമ്പോൾ ആരായിരുന്നു ഹർപൽ രൺധാവയെന്ന ചോദ്യം പ്രസക്തം. എങ്ങനെയാണ് അദ്ദേഹം സിംബാബ്‌വെയിൽ വമ്പന്‍ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയത്? 

∙ സിംബാബ്‌വെയിലെ ‘ഖനി രാജാവ്’

അപൂർവ ലോഹങ്ങളാൽ സമ്പന്നമായ സിംബാബ്‌വെയിലെ ഖനി രാജാവായിരുന്നു ഹർപൽ രൺധാവയെന്നു നിസ്സംശയം പറയാവുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം. രാജ്യത്തെ ഖനി വ്യവസായത്തിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള റിയോസിമിന്റെ ഉടമ. ഈ മേഖലയിലെ നിരവധി കമ്പനികളെ ഏറ്റെടുത്ത് വ്യവസായ സാമ്രാജ്യം വിപുലീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇന്ന് സിംബാബ്‌വെയിൽ ഏറെ പ്രശസ്തമായ റിയോസിമ്മിന്റെ തുടക്കം നിക്കൽ ഖനനത്തിലൂടെയായിരുന്നു. യൂറോപ്യൻ കമ്പനിയായാണ് റിയോ ടിന്റോ സതേൺ റൊഡേഷ്യ ലിമിറ്റഡ് എന്ന പേരിൽ റിയോസിം 1956 ഓഗസ്റ്റ് 29 ന് സിംബാബ്‌വെയില്‍ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ പിന്നീട് സ്വർണം, കൽക്കരി തുടങ്ങിയവയുടെ ഖനനത്തിലും ചെമ്പ്, നിക്കൽ തുടങ്ങിയ ലോഹങ്ങളുടെ  ശുദ്ധീകരണത്തിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു. വജ്ര ഖനന മേഖലയിലും ഹർപലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പ്രവർത്തിച്ചിരുന്നു. 

അപകടത്തിൽപ്പെട്ട റിയോസിമിന്റെ ഉടമസ്ഥതയിലുള്ള ചെറു യാത്രാ വിമാനം (Photo by Zinyange Auntony / AFP)

1993 ജൂലൈയിൽ രൺധാവ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജെം ഹോൾഡിങ്സ് സ്ഥാപിച്ചു. ഇന്ന് 400 കോടി ഡോളർ മൂല്യമുള്ളതാണ് ഈ സ്ഥാപനം. കഴിഞ്ഞ 30 വർഷമായി  ജെം ഹോൾഡിങ്സിന്റെ ചെയർമാനായിരുന്നു രൺധാവ. ഇതിനു പുറമെ റിയൽ എസ്റ്റേറ്റ് മേഖലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യയിൽ പുതിയ ബിസിനസ് സംരംഭം ആസൂത്രണം ചെയ്യവെയാണ് അദ്ദേഹത്തെ മരണം തേടിയെത്തിയത്. ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽനിന്നായിരുന്നു ഉന്നത വിദ്യാഭ്യാസം. വിമാനാപകടത്തിൽ ഹർപലിനൊപ്പം കൊല്ലപ്പെട്ട മകൻ അമർ കബീർ സിങ് രൺധാവ വിമാനം പറത്താനുള്ള  പരിശീലനം പൂർത്തിയാക്കിയ പൈലറ്റായിരുന്നു. പക്ഷേ അപകടമുണ്ടായ സമയം അദ്ദേഹമായിരുന്നില്ല പൈലറ്റ്.

ADVERTISEMENT

∙ ദുരന്തത്തിൽ അവസാനിച്ച യാത്ര

സെപ്റ്റംബർ 29 ന് പ്രാദേശിക സമയം രാവിലെ ആറിനാണ് റിയോസിമിന്റെ ഉടമസ്ഥതയിലുള്ള ചെറു യാത്രാ വിമാനം സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയിൽനിന്ന് മുറോവയിലെ ഖനന മേഖലയിലേക്ക് പുറപ്പെട്ടത്. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം അപകടത്തിൽപ്പെട്ടതെന്നാണ് കരുതുന്നത്. വിമാനം നിലം തൊടുന്നതിന് മുൻപ് പൊട്ടിത്തെറിച്ചാണ് യാത്രികരെല്ലാവരും കൊല്ലപ്പെട്ടത്. സിംബാബ്‌വെയിലെ മഷാവയിൽനിന്ന് 6 കിലോമീറ്റർ അകലെയുള്ള വിജനമായ സ്ഥലത്താണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ പതിച്ചത്. രാവിലെ 7.30 നും എട്ടിനും ഇടയിലായിരുന്നു ഇത്. യാത്രികരിൽ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും വിദേശികളാണെന്നായിരുന്നു സിംബാബ്‌വെ പൊലീസിനെ ഉദ്ധരിച്ചുള്ള ആദ്യഘട്ട മാധ്യമ റിപ്പോർട്ടുകൾ. പിന്നീടാണ് മരിച്ചവരില്‍ ഇന്ത്യൻ ശതകോടീശ്വരൻ ഹർപൽ രൺധാവയും മകൻ അമേറും ഉൾപ്പെട്ടതായി തിരിച്ചറിഞ്ഞത്. 

∙ വീണ്ടും വില്ലനായി സെസ്‌ന 206

സെസ്‌ന 206 വിമാനമാണ് രൺധാവയുമായി അപകടത്തിൽപ്പെട്ടത്. ഫിക്‌സഡ് ലാൻഡിങ് ഗിയറുള്ള സിംഗിൾ എൻജിനില്‍ പ്രവർത്തിക്കുന്ന സെസ്‌ന 206 ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന ചെറുയാത്രാ വിമാനമാണ്. അമേരിക്കൻ കമ്പനിയായ ടെക്‌സ്‌ട്രോൺ ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ജനറൽ ഏവിയേഷൻ എയർക്രാഫ്റ്റാണ് ഈ ചെറുവിമാനം നിർമിക്കുന്നത്. ചെറു യാത്രാവിമാനങ്ങളും, ബിസിനസ് ജെറ്റുകളും നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനിയുടെ ഏറെ ജനപ്രീതി നേടിയ ചെറുവിമാനമാണ് സെസ്‌ന. സെസ്‌ന 205, 206, 207 തുടങ്ങി വിവിധ ശ്രേണിയിലുള്ള വിമാനങ്ങൾ കമ്പനി നിർമിച്ചിട്ടുണ്ട്.  

സിംബാബ്‌വെയിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽനിന്ന് യാത്രക്കാരുടെ മൃതദേഹങ്ങൾ ഉദ്യോഗസ്ഥർ കണ്ടെടുത്തപ്പോൾ (Photo by Jekesai NJIKIZANA / AFP)
ADVERTISEMENT

ആറ് പേർക്ക് യാത്ര ചെയ്യാവുന്ന സെസ്‌ന 206  വിമാനം 1964ലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്. 2006 വരെയുള്ള കാലയളവിൽ ഈ മൂന്ന് ശ്രേണിയിലുമായി 8509 വിമാനങ്ങൾ നിർമിച്ചതായാണ് റിപ്പോർട്ടുകളിലുള്ളത്. 1986 ൽ കമ്പനി നിർമാണം അവസാനിപ്പിച്ചെങ്കിലും1998 ൽ നിർമാണം പുനരാരംഭിക്കുകയായിരുന്നു. ചാർട്ടർ കമ്പനികള്‍ക്കും ചെറു കാർഗോ കമ്പനികൾക്കും ഈ വിമാനം ഏറെ പ്രിയപ്പെട്ടതായിരുന്നു. 

2023 മേയ് 1 ന് ആമസോൺ വനത്തിൽ തകർന്ന് വീണ സെസ്ന 206 വിമാനം (Photo by Colombian army / AFP)

സെസ്ന 206 വിമാനം മുൻപും അപകടങ്ങളിൽപ്പെട്ടിട്ടുണ്ട്. 1972 ജൂലൈ 24 ന് കൊളറാഡോയിലുണ്ടായ അപകടത്തിൽ സെസ്ന 206 ൽ സഞ്ചരിച്ച നാലു പേർ കൊല്ലപ്പെട്ടു. എന്നാൽ 2023 മേയ് 1 ന് ആമസോൺ വനത്തിൽ തകർന്നു വീണ സെസ്ന 206 ന്റേത് ലോകശ്രദ്ധ നേടിയ വിമാന അപകടമായിരുന്നു. ഏഴ് പേരുമായി യാത്ര തിരിച്ച വിമാനമായിരുന്നു കൊളംബിയയിലെ കൊടുംകാട്ടിൽ തകർന്ന് വീണത്. അപകടത്തിൽ, യാത്രക്കാരായ മുതിർന്നവരെല്ലാം മരിച്ചപ്പോൾ നാല് കുട്ടികൾ രക്ഷപ്പെടുകയായിരുന്നു. 11 മാസത്തിനും 13 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ കൊളംബിയൻ സൈന്യം ' ഓപറേഷൻ ഹോപ്' എന്നു പേരിട്ട 40 ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് ജീവനോടെ കണ്ടെത്തി രക്ഷിച്ചത്. 

∙ റിയോസിം എന്ന അതികായൻ

റിയോസിം എന്ന, സിംബാബ്‍വെയിലെ ഖനനമേഖലയിലെ അതികായൻ രൂപമെടുത്തത് 1956 ഓഗസ്റ്റ് 29 നാണ്. രാജ്യത്തെ നിക്കൽ നിക്ഷേപം ഖനനം ചെയ്തെടുക്കുക എന്ന ദൗത്യമായിരുന്നു കമ്പനിക്കുണ്ടായിരുന്നത്. 2004ൽ മാതൃകമ്പനിയായ റിയോ ടിന്റോ പിഎൽസിയിൽനിന്ന് പൂർണമായും വേർപിരിഞ്ഞ റിയോസിം സിംബാബ്‌വെ കമ്പനിയായി മാറി. പിന്നാലെ സിംബാബ്‌വെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കമ്പനി ലിസ്റ്റ് ചെയ്തു. സിംബാബ്‌വെയുടെ ഖനന മേഖലയിലെ ഭീമനായി വളർന്ന റിയോസിമ്മിനെ അഞ്ച്  ബിസിനസ് യൂണിറ്റുകളായി തിരിച്ചാണ് പ്രവർത്തനം വിപുലീകരിച്ചിരിക്കുന്നത്. റിയോ ഗോൾഡ്, റിയോ മെറ്റൽസ്, റിയോ ക്രോം, റിയോ ഡയമണ്ട്, റിയോ എനർജി എന്നിവയാണ് അവ. ‌‌

വാണിജ്യ താൽപര്യങ്ങൾക്കപ്പുറം ജനങ്ങളെ സഹായിക്കുന്ന സംരംഭങ്ങൾക്കും റിയോസിം കരങ്ങൾ നീട്ടുന്നു. ഈ ലക്ഷ്യത്തോടെയാണ് 1974 ൽ റിയോസിം ഫൗണ്ടേഷൻ സ്ഥാപിച്ചത്.

സിംബാബ്‌വെയുടെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന റെൻകോ ഗോൾഡ് ഖനി, കഡോമയിലെ സ്വർണ ഖനി എന്നിവയിലെ ഖനനം റിയോ ഗോൾഡിന് സ്വന്തമാണ്. കഡോമയിൽനിന്ന് ഇതുവരെ 1.36 ലക്ഷം കിലോഗ്രാമിലധികം സ്വർണം ഉൽപാദിപ്പിച്ചിട്ടുണ്ട്. ഇതു മാത്രമല്ല സിംബാബ്‌വെയിലെ സ്വർണം, നിക്കൽ, ചെമ്പ്, കോബാൾട്ട്, ക്രോമൈറ്റ്, വജ്രം, കൽക്കരി എന്നിങ്ങനെയുള്ള രാജ്യത്ത് ലഭ്യമായിട്ടുള്ള എല്ലാ ലോഹങ്ങളുടെയും ധാതുക്കളുടെയും ഖനനത്തിൽ റിയോസിമ്മിന് പങ്കുണ്ട്. മാറൻഗെ ഡയമണ്ട് എന്ന പേരിൽ പ്രശസ്തമാണ് സിംബാബ്‌വെയിലെ വജ്രം. ഇവയുടെ ഖനനത്തിലും പങ്കുണ്ട് റിയോസിമ്മിന്.

വാണിജ്യ താൽപര്യങ്ങൾക്കപ്പുറം ജനങ്ങളെ സഹായിക്കുന്ന സംരംഭങ്ങൾക്കും റിയോസിം കരങ്ങൾ നീട്ടുന്നു. ഈ ലക്ഷ്യത്തോടെയാണ് 1974 ൽ റിയോസിം ഫൗണ്ടേഷൻ സ്ഥാപിച്ചത്. സാധാരണക്കാരുടെ ജീവിത ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് കമ്പനി നടപ്പിലാക്കിയിട്ടുള്ളത്. വിദ്യാർഥികളുടെ പഠനാവശ്യങ്ങൾ നിറവേറ്റുന്നതിലും, സാധാരണക്കാർക്ക് ഉപജീവന മാർഗമൊരുക്കുന്നതിലുമെല്ലാം കമ്പനി ശ്രദ്ധ വയ്ക്കുന്നു. റിയോസിം കമ്പനിയുടെ മൂന്നാമത്തെ വലിയ ഓഹരി ഉടമ റിയോസിം ഫൗണ്ടേഷനാണ്. കമ്പനിയുടെ 11.25% ഓഹരികളാണ് ഇതിനായി മാറ്റിവച്ചത്.

English Summary:

The Tragic Death of Indian Mining Tycoon Harpal Randhawa in a Plane Crash: Who Was He and What is RioZim?