അഞ്ചാം വയസ്സിൽ തുണൈവൻ (1969) എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ശ്രീദേവിയെത്തുന്നത്. അന്ന് പ്രായം അഞ്ചു വയസ്സ്. അതിനു മുൻപും ചെറു വേഷങ്ങളിൽ ശ്രീദേവിയെ പ്രക്ഷകർ കണ്ടിരുന്നു. എന്നാൽ തുണൈവരിലാണ് ആദ്യമായി ഒരു പ്രധാന ബാലതാര വേഷത്തിലെത്തുന്നത്. മരണം നടന്ന് അഞ്ചുവർഷത്തിനു ശേഷവും ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന യാത്രയുടെ തുടക്കം മാത്രമായിരുന്നു അത്. 1976–77 ആയപ്പോഴേക്കും ചലച്ചിത്രപ്രേമികൾക്ക് പരിചിതമായി ശ്രീദേവിയുടെ മുഖം. 1980 കളിൽ നായികാ വേഷങ്ങൾ ചെയ്തു തുടങ്ങിയ അവർ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തിരക്കുള്ള നടിയായി മാറാൻ അധികം സമയമെടുത്തില്ല. മുന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട ശ്രീദേവി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2013 ൽ രാജ്യം പദ്മശ്രീ നൽകി ശ്രീദേവിയെ ആദരിക്കുകയും ചെയ്തു. അഭിനേതാവെന്ന നിലയിൽ പ്രശംസകൾ ഏറ്റുവാങ്ങുമ്പോഴും മറുവശത്ത് വിവാദങ്ങള്‍ ശ്രീദേവിയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ വലിയ വിവാദങ്ങളിലൊന്ന് നിർമാതാവായ ബോണി കപൂറുമായുള്ള വിവാഹമായിരുന്നു. ആദ്യഭാര്യയെ ഉപേക്ഷിച്ചാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്തത്. ഇപ്പോൾ ശ്രീദേവി വീണ്ടും വിവാദങ്ങളിൽ നിറയുന്നതും ബോണി കപൂറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ്.

അഞ്ചാം വയസ്സിൽ തുണൈവൻ (1969) എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ശ്രീദേവിയെത്തുന്നത്. അന്ന് പ്രായം അഞ്ചു വയസ്സ്. അതിനു മുൻപും ചെറു വേഷങ്ങളിൽ ശ്രീദേവിയെ പ്രക്ഷകർ കണ്ടിരുന്നു. എന്നാൽ തുണൈവരിലാണ് ആദ്യമായി ഒരു പ്രധാന ബാലതാര വേഷത്തിലെത്തുന്നത്. മരണം നടന്ന് അഞ്ചുവർഷത്തിനു ശേഷവും ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന യാത്രയുടെ തുടക്കം മാത്രമായിരുന്നു അത്. 1976–77 ആയപ്പോഴേക്കും ചലച്ചിത്രപ്രേമികൾക്ക് പരിചിതമായി ശ്രീദേവിയുടെ മുഖം. 1980 കളിൽ നായികാ വേഷങ്ങൾ ചെയ്തു തുടങ്ങിയ അവർ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തിരക്കുള്ള നടിയായി മാറാൻ അധികം സമയമെടുത്തില്ല. മുന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട ശ്രീദേവി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2013 ൽ രാജ്യം പദ്മശ്രീ നൽകി ശ്രീദേവിയെ ആദരിക്കുകയും ചെയ്തു. അഭിനേതാവെന്ന നിലയിൽ പ്രശംസകൾ ഏറ്റുവാങ്ങുമ്പോഴും മറുവശത്ത് വിവാദങ്ങള്‍ ശ്രീദേവിയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ വലിയ വിവാദങ്ങളിലൊന്ന് നിർമാതാവായ ബോണി കപൂറുമായുള്ള വിവാഹമായിരുന്നു. ആദ്യഭാര്യയെ ഉപേക്ഷിച്ചാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്തത്. ഇപ്പോൾ ശ്രീദേവി വീണ്ടും വിവാദങ്ങളിൽ നിറയുന്നതും ബോണി കപൂറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചാം വയസ്സിൽ തുണൈവൻ (1969) എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ശ്രീദേവിയെത്തുന്നത്. അന്ന് പ്രായം അഞ്ചു വയസ്സ്. അതിനു മുൻപും ചെറു വേഷങ്ങളിൽ ശ്രീദേവിയെ പ്രക്ഷകർ കണ്ടിരുന്നു. എന്നാൽ തുണൈവരിലാണ് ആദ്യമായി ഒരു പ്രധാന ബാലതാര വേഷത്തിലെത്തുന്നത്. മരണം നടന്ന് അഞ്ചുവർഷത്തിനു ശേഷവും ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന യാത്രയുടെ തുടക്കം മാത്രമായിരുന്നു അത്. 1976–77 ആയപ്പോഴേക്കും ചലച്ചിത്രപ്രേമികൾക്ക് പരിചിതമായി ശ്രീദേവിയുടെ മുഖം. 1980 കളിൽ നായികാ വേഷങ്ങൾ ചെയ്തു തുടങ്ങിയ അവർ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തിരക്കുള്ള നടിയായി മാറാൻ അധികം സമയമെടുത്തില്ല. മുന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട ശ്രീദേവി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2013 ൽ രാജ്യം പദ്മശ്രീ നൽകി ശ്രീദേവിയെ ആദരിക്കുകയും ചെയ്തു. അഭിനേതാവെന്ന നിലയിൽ പ്രശംസകൾ ഏറ്റുവാങ്ങുമ്പോഴും മറുവശത്ത് വിവാദങ്ങള്‍ ശ്രീദേവിയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ വലിയ വിവാദങ്ങളിലൊന്ന് നിർമാതാവായ ബോണി കപൂറുമായുള്ള വിവാഹമായിരുന്നു. ആദ്യഭാര്യയെ ഉപേക്ഷിച്ചാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്തത്. ഇപ്പോൾ ശ്രീദേവി വീണ്ടും വിവാദങ്ങളിൽ നിറയുന്നതും ബോണി കപൂറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചാം വയസ്സിൽ തുണൈവൻ (1969) എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ശ്രീദേവിയെത്തുന്നത്. അന്ന് പ്രായം അഞ്ചു വയസ്സ്. അതിനു മുൻപും ചെറു വേഷങ്ങളിൽ ശ്രീദേവിയെ പ്രക്ഷകർ കണ്ടിരുന്നു. എന്നാൽ തുണൈവരിലാണ് ആദ്യമായി ഒരു പ്രധാന ബാലതാര വേഷത്തിലെത്തുന്നത്. മരണം നടന്ന് അഞ്ചുവർഷത്തിനു ശേഷവും ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന യാത്രയുടെ തുടക്കം മാത്രമായിരുന്നു അത്. 

1976–77 ആയപ്പോഴേക്കും ചലച്ചിത്രപ്രേമികൾക്ക് പരിചിതമായി ശ്രീദേവിയുടെ മുഖം. 1980 കളിൽ നായികാ വേഷങ്ങൾ ചെയ്തു തുടങ്ങിയ അവർ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തിരക്കുള്ള നടിയായി മാറാൻ അധികം സമയമെടുത്തില്ല. മുന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട ശ്രീദേവി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2013 ൽ രാജ്യം പദ്മശ്രീ നൽകി ശ്രീദേവിയെ ആദരിക്കുകയും ചെയ്തു.

ADVERTISEMENT

അഭിനേതാവെന്ന നിലയിൽ പ്രശംസകൾ ഏറ്റുവാങ്ങുമ്പോഴും മറുവശത്ത് വിവാദങ്ങള്‍ ശ്രീദേവിയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ വലിയ വിവാദങ്ങളിലൊന്ന് നിർമാതാവായ ബോണി കപൂറുമായുള്ള വിവാഹമായിരുന്നു. ആദ്യഭാര്യയെ ഉപേക്ഷിച്ചാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്തത്. ഇപ്പോൾ ശ്രീദേവി വീണ്ടും വിവാദങ്ങളിൽ നിറയുന്നതും ബോണി കപൂറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ്. 

നടി ശ്രീദേവി കപൂർ, ബോണി കപൂർ, മക്കളായ ജാൻവി കപൂർ, ഖുഷി കപൂർ എന്നിവർ. (PTI Photo)

ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത് 2018 ഫെബ്രുവരി 24 നാണ്. മരണത്തെ സംബന്ധിച്ച് വിവാദങ്ങൾ ഒരുപാടുണ്ടായി. മരിച്ചതോ കൊലപ്പെടുത്തിയതോ എന്നതു സംബന്ധിച്ച് അഭ്യൂഹങ്ങൾ പുകഞ്ഞു. ഒടുവിൽ അപകട മരണമെന്ന നിലയിൽ ദുബായ് പൊലീസ് കേസ് അവസാനിപ്പിച്ചു. എന്നാൽ മരണം നടന്ന് അഞ്ച് വർഷങ്ങൾക്കു ശേഷം ഭർത്താവ് ബോണി കപൂർ നടത്തിയ വെളിപ്പെടുത്തലുകൾ വീണ്ടും വിഷയത്തെ ചൂടുപിടിപ്പിക്കുകയാണ്. ശ്രീദേവി എങ്ങനെയാണ് മരിച്ചത് എന്നതിലേക്കു വെളിച്ചം വീശുന്ന കാര്യങ്ങളാണ് ബോണി വെളിപ്പെടുത്തിയത്.

∙ ശ്രീദേവിയുടെ ‘ജീവനെടുത്തത്’ ഭക്ഷണം?

ശരീരഭാരം കുറയ്ക്കാനുള്ള ‘ക്രാഷ് ഡയറ്റ്’ (കാലറി നിയന്ത്രിതമായ കടുത്ത ഭക്ഷണക്രമം) കർശനമായി പാലിച്ചതാണ് ശ്രീദേവിക്കു തിരിച്ചടിയായതെന്ന് ബോണി കപൂർ പറയുന്നു. ഭക്ഷണത്തില്‍ നിന്ന് ഉപ്പ് പൂർണമായും ഒഴിവാക്കിയിരുന്നു ശ്രീദേവി. മരണം സംഭവിക്കുന്നതിന് മുൻപും പല തവണ ശ്രീദേവി മയങ്ങി വീണിരുന്നുവെന്നും ഇത്തരം വീഴ്ചകളിൽ പല്ലുകൾ വരെ നഷ്ടപ്പെട്ടിരുന്നുവെന്നും ബോണി കപൂർ തുറന്നു പറഞ്ഞു.

ADVERTISEMENT

മരണ സമയത്ത് 47 കിലോ മാത്രമായിരുന്നു ശ്രീദേവിയുടെ ഭാരം. അവർ ‘ലക്ഷ്യമിട്ട’ ശരീരഭാരം ലഭിച്ചിട്ടുണ്ടാകാം. എന്നാൽ അൻപത്തിനാലാം വയസ്സിൽ ആരോഗ്യവതിയായ ഒരു സ്ത്രീക്ക് ഉണ്ടാകേണ്ട ശരീരഭാരത്തിന്റെ അടുത്തൊന്നുമെത്തില്ല ഈ ഭാരക്കണക്ക്! ശരീരഭാരം കുറയ്ക്കാനും കുറഞ്ഞ ശരീരഭാരം നിലനിർത്താനും പാലിച്ചിരുന്ന കർശനമായ ഭക്ഷണക്രമമാണോ (Diet) ഒടുവിൽ ശ്രീദേവിയുടെ ജീവനെടുത്ത അപകടത്തിലേക്കു എത്തിച്ചത്? ആണെങ്കിൽ ശ്രീദേവി മാത്രമല്ല, അശാസ്ത്രീയമായ ഭക്ഷണക്രമങ്ങൾ ജീവനെടുത്ത മറ്റു പ്രശസ്തരുമുണ്ട്. അവരുടെ ദുർവിധിയും ബോണി കപൂറിന്റെ പ്രസ്താവനയോടെ ചർച്ചയായി.

നടി ശ്രീദേവി കപൂറിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയിൽ ആദരാജ്ഞലി അർപ്പിക്കാൻ തടിച്ചുകൂടിയ ആരാധകർ. (Photo by PUNIT PARANJPE / AFP)

പാകം ചെയ്യാത്ത സസ്യാഹാരങ്ങളുടെ പ്രചാരക എന്ന നിലയില്‍ ലോക പ്രശസ്തയായ ഷന്ന സാസോനോവ (39) പോഷകാഹാരക്കുറവ് മൂലം മരിച്ചത് 2023 ഓഗസ്റ്റിലാണ്. വർഷങ്ങളായി പഴങ്ങളും പച്ചക്കറികളും മാത്രമാണ് ഇവർ കഴിച്ചിരുന്നത്. പ്രോട്ടീൻ മിശ്രിതം കുടിച്ചതിനെത്തുടർന്ന് 16 വയസ്സുകാരൻ മസ്തിഷ്കരോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയതും ചർച്ചയായിരുന്നു. എന്തുകൊണ്ടാണ് ചിലർ ഇത്തരത്തിലുള്ള ഭക്ഷണക്രമത്തിലേക്കു മാറുന്നത്? കൃത്യമായ ബോധവൽക്കരണമില്ലായ്മ ഒരു പ്രധാന കാരണമാണ്. യഥാർഥത്തിൽ എന്താണ് ക്രാഷ് ഡയറ്റ്? ശരീരഭാരം കുറയ്ക്കാൻ ഒരേ ഭക്ഷണക്രം എല്ലാവർക്കും സ്വീകരിക്കാമോ? എന്തെല്ലാം കാര്യങ്ങളാണ് ഭക്ഷണ നിയന്ത്രണത്തിൽ ശ്രദ്ധിക്കേണ്ടത്? ഉപ്പ് ശരീരത്തിൽ കുറഞ്ഞാൽ എന്തൊക്കെ സംഭവിക്കാം? ചോദ്യങ്ങൾക്ക് മുൻ സംസ്ഥാന ന്യൂട്രീഷൻ ഓഫിസർ ഡോ.അനിത മോഹൻ മറുപടി പറയുന്നു.

∙ ക്രാഷ് ഡയറ്റിനെ എങ്ങനെ നിർവചിക്കാം? എന്തൊക്കെയാണ് അതിന്റെ പ്രശ്നങ്ങൾ?

ശ്രീദേവിയുടെ മരണം സംബന്ധിച്ച വെളിപ്പെടുത്തലാണല്ലോ ഇപ്പോൾ ക്രാഷ് ഡയറ്റിനെ ചർച്ചയിലേക്കു കൊണ്ടുവരുന്നത്. ഉപ്പ് തീർത്തും ഒഴിവാക്കിയിരുന്നു എന്നു മാത്രമാണ് പറയുന്നതെങ്കിലും അത് മാത്രമാവില്ല സംഭവിച്ചിട്ടുണ്ടാകുക. ഭക്ഷണം തീർത്തും ഒഴിവാക്കുകയും അതുവഴി വളരെ വേഗം ശരീര ഭാരം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ‘ക്രാഷ് ഡയറ്റ്’ അഥവാ കാലറി നിയന്ത്രിതമായ ഭക്ഷണക്രമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത്യന്തം അപകടകരമായ രീതിയാണിത്. അടിക്കടി ശരീരഭാരം അളന്നു നോക്കുകയും കാലറി പൂർണമായും ഒഴിവാക്കുകയും ചെയ്യുന്നതു വഴി ഭക്ഷണം കൃത്യമായി കഴിക്കാത്ത ഒരവസ്ഥയിലേക്ക് (ഈറ്റിങ് ഡിസോർഡർ) ഇത്തരമൊരു ഭക്ഷണരീതി നമ്മെ കൊണ്ടെത്തിക്കും.

ശ്രീദേവിയുടെ അവസാന സമയത്തെ ചിത്രങ്ങൾ ശ്രദ്ധിച്ചാൽ അവർക്ക് പേശികൾ ഉണ്ടായിരുന്നില്ലെന്നും മുഖം വളരെ ചെറുതായിരുന്നുവെന്നും മനസ്സിലാക്കാം.

ADVERTISEMENT

ആരോഗ്യമുള്ള ഒരാൾക്ക് ദിവസം അഞ്ചു ഗ്രാം ഉപ്പിന്റെ ആവശ്യമുണ്ട് എന്നാണ് ലോകോരോഗ്യ സംഘടന പറയുന്നത്. പച്ചക്കറികൾ, മറ്റു ഭക്ഷണവസ്തുക്കൾ എന്നിവ വഴി ശരീരത്തിൽ എത്തുന്ന ഉപ്പിനു പുറമേയാണിത്. ഉപ്പ് തീർത്തും ഒഴിവാക്കിയാൽ ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയും. പൊട്ടാസ്യത്തിന്റെ അളവ് കൂടുകയും ചെയ്യും. ക്ഷീണമുണ്ടാവും എന്ന് മാത്രമല്ല, ശരീരത്തിലെ പ്രധാനപ്പെട്ട ആന്തരികാവയവങ്ങളുടെയെല്ലാം പ്രവർത്തനത്തെ ഇതു ഗുരുതരമായി ബാധിക്കും. ശ്രീദേവിയുടെ അവസാന സമയത്തെ ചിത്രങ്ങൾ ശ്രദ്ധിച്ചാൽ അവർക്ക് പേശികൾ ഉണ്ടായിരുന്നില്ലെന്നും മുഖം വളരെ ചെറുതായിരുന്നുവെന്നും മനസ്സിലാക്കാം.

∙ കീറ്റോ ഡയറ്റ്, പാലിയോ ഡയറ്റ്, അറ്റ്കിൻസ് ഡയറ്റ്... അങ്ങനെ ശരീരഭാരം കുറയ്ക്കാൻ പല ഭക്ഷണക്രമങ്ങളും ഉണ്ടല്ലോ. ഇതൊക്കെ ശാസ്ത്രീയമാണോ? എല്ലാവർക്കും പാലിക്കാൻ പറ്റുന്നതാണോ?

നമ്മുടെ ശരീരഭാരം കൂടുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിനാണ് ആദ്യം ഉത്തരം കണ്ടെത്തേണ്ടത്. നമ്മളിൽ അധികം പേരും കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണ്. ക്ഷീണം തോന്നുമെങ്കിലും അധികം കാലറി ഒന്നും ശരീരത്തിൽനിന്ന് നഷ്ടപ്പെട്ടിട്ടുണ്ടാവില്ല. പക്ഷേ, ഉച്ചയ്ക്ക് കഴിക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണം പലപ്പോഴും കഠിനാധ്വാനം ചെയ്യുന്ന ഒരാൾ കഴിക്കേണ്ട ഭക്ഷണമാവും. അതിനനുസരിച്ചുള്ള വ്യായാമവും ഉണ്ടാവില്ല. ഇതിനനുസരിച്ച് ശരീരഭാരം കൂടും. 

(Representative image by Tatiana/istockphoto)

അധികഭാരം വളരെപ്പെട്ടെന്ന് ഉണ്ടാവുന്നതല്ല. വളരെ പതുക്കെയാണ് ശരീരഭാരം കൂടുന്നത്. അതു പോലെ ഭാരം കുറയാനും അത്രയും സമയം എടുക്കും എന്ന് മനസ്സിലാക്കണം. വളരെ ആരോഗ്യപരമായി അഞ്ചു മാസംകൊണ്ട് കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും 10 കിലോ വരെ കുറയ്ക്കാനാകും. പക്ഷേ, വളരെ വേഗം ഫലം കിട്ടുന്ന രീതികളോടാണ് ആളുകൾക്ക് താൽപര്യം. കീറ്റോ, അറ്റ്കിൻസ്, പാലിയോ ഡയറ്റുകൾ എല്ലാം അന്നജം (കാർബോഹൈഡ്രേറ്റ്) അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കുന്നവയാണ്. അതിവേഗം ഭാരം കുറഞ്ഞേക്കുമെങ്കിലും ദീർഘകാലത്തേക്ക് ഇത് ഗുണം ചെയ്യില്ല. അതു മാത്രമല്ല, ഈ ഡയറ്റുകളൊന്നും എല്ലാവർക്കും ചെയ്യാവുന്നതുമല്ല. ഡോക്ടറെ കണ്ട് വേണ്ട പരിശോധനകൾ നടത്തി മാത്രമേ ശരീരത്തിനു ഭാരമാവാത്ത രീതിയിൽ ഭാരം കുറയ്ക്കാവൂ.

∙ ഇത്തരം ഡയറ്റുകൾ പോലെത്തന്നെ പ്രചാരത്തിലുള്ള ഒന്നാണ് ദീർഘനേരമുള്ള ഇടവേളകൾ എടുത്ത് ഭക്ഷണം കഴിക്കുക (ഇന്റർമിറ്റന്റ് ഫാസ്റ്റിങ്) എന്നത്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണോ?

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ശാസ്ത്രീയമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്തു ഭക്ഷണം കഴിക്കാം എന്നതു സംബന്ധിച്ച് ഈ രീതിയിൽ നിയന്ത്രണങ്ങളില്ല. പക്ഷേ, ദിവസം രണ്ടു നേരം മാത്രം ഭക്ഷണം എന്നതാണ് രീതി. ഇതിന് രണ്ടിനും ഇടയിൽ 8 മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം. ശരീരത്തെ ഒരു പട്ടിണി ക്രമത്തിലേക്ക് (സ്റ്റാർവേഷൻ മോഡ്) വിടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്ഷണത്തിനിടയിലെ ഇടവേളകളിൽ ധാരാളം വെള്ളം കുടിക്കാം, ക്ലിയർ സൂപ്പ് കുടിക്കാം. പക്ഷേ, മുൻപ് പറഞ്ഞതു പോലെ എല്ലാവർക്കും ഈ ഭക്ഷണക്രമം പറ്റില്ല. അസിഡിറ്റി ഉള്ളവരും പ്രമേഹം ഉള്ളവരും ഈ രീതി പിന്തുടർന്നാൽ ശരീരം പണിമുടക്കും.

∙ ശരീരത്തിനു ബുദ്ധിമുട്ടാകാതെ ഭാരം കുറയ്ക്കാനാകില്ലേ? അതെങ്ങനെ സാധിക്കും?

ഡയറ്റ് എന്നത് യഥാർഥത്തിൽ ജീവിതശൈലിയിൽതന്നെ വരുത്തേണ്ട മാറ്റമാണ്. ഭക്ഷണമല്ല നിയന്ത്രിക്കേണ്ടത്, അതിന്റെ അളവാണ്. സമീകൃതാഹാരം കഴിക്കണം എന്ന് നമ്മൾ പറയും. പക്ഷേ, സന്തുലിത ആഹാരം എന്നതിനാണ് മുൻഗണന കൊടുക്കേണ്ടത്. ശരീരത്തിന് എല്ലാം മിതമായ അളവിൽ വേണം. ഏതാണ്ട് മൂന്നു കിലോ ഭാരമൊക്കെ കുറഞ്ഞാൽതന്നെ ശരീരത്തിൽ ആരോഗ്യപരമായ മാറ്റങ്ങൾ ഒരുപാട് വന്നു തുടങ്ങും. പട്ടിണി കിടന്നും ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രം കഴിച്ചും പൊടുന്നനെ ഭാരം കുറയ്ക്കുന്നവരുണ്ട്. പക്ഷേ, ജീവിതക്രമത്തിൽ മാറ്റം വരുത്താത്തതുകൊണ്ടുതന്നെ പോയ ഭാരം അതേപോലെ തിരിച്ചു വരും.

ഏത് ഡയറ്റ് തിരഞ്ഞെടുക്കുന്നതിനു മുൻപും ഒരു ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തിയിരിക്കണം. ജീവിതക്രമത്തിൽ വരുത്തുന്ന മാറ്റം കൊണ്ടു മാത്രമേ ശരീരഭാരം ആരോഗ്യകരമായ രീതിയിൽ നിലനിർത്താനാവൂ

ഡോ.അനിത മോഹൻ

പ്രഭാതഭക്ഷണം ഒഴിവാക്കി ഒരിക്കലും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കരുത്. നാല് ദോശ കഴിക്കുന്നവർക്ക് അത് രണ്ടാക്കി കുറയ്ക്കാം. പക്ഷേ, ഭക്ഷണം കഴിച്ചിരിക്കണം. 11 മണിക്ക് ലഘുവായി എന്തെങ്കിലും കഴിക്കാം. വറുത്തുപൊരിച്ച ലഘുഭക്ഷണങ്ങൾക്ക് പകരം പഴങ്ങൾ എന്തെങ്കിലും കഴിക്കാം. ഉച്ചയ്ക്ക് ചോറോ ചപ്പാത്തിയോ ആണല്ലോ നമുക്ക് ശീലം. പാത്രത്തിന്റെ പകുതി ഭാഗം പച്ചക്കറി കൊണ്ടുള്ള കറികൾ ആയിരിക്കണം. നാലിലൊരു ഭാഗത്ത് ചോർ, ഒരു ഭാഗത്ത് പ്രോട്ടീന് ആവശ്യമായ മീനോ ഇറച്ചിയോ. ഇങ്ങനെയായിരിക്കണം ആഹാരം കഴിക്കുന്ന പാത്രത്തിന്റെ ഘടന. രാജ്യാന്തര തലത്തിൽതന്നെ അംഗീകരിക്കപ്പെട്ട മാതൃകയാണിത്. ആവശ്യമായ പോഷകങ്ങൾ കിട്ടുമെന്ന് മാത്രമല്ല, ശരീരഭാരം കുറയുകയും ചെയ്യും. ഉരുളക്കിഴങ്ങിനെ പക്ഷേ ഈ പച്ചക്കറികളുടെ കൂട്ടത്തിൽ കണക്കാക്കരുത്. അതിൽ അധികവും ഉള്ളത് കാർബോഹൈഡ്രേറ്റ് ആണ്.

വൈകുന്നേരം കഴിക്കുന്ന ലഘുഭക്ഷണവും അധികം കാലറിയില്ലാത്തതാണെന്ന് ഉറപ്പു വരുത്തണം. ബേക്കറി ഉൽപന്നങ്ങളിൽ ഉയർന്ന തോതിൽ കാലറി അടങ്ങിയിട്ടുണ്ട്. മധുരം, വറുത്ത പലഹാരങ്ങൾ എന്നിവയൊക്കെ ശരീരത്തെ പ്രതിസന്ധിയിലാക്കും. ഏതാണ്ട് ഒരു 6 മണി സമയത്തൊക്കെ നമ്മുടെ വീടുകളിൽ എന്തെങ്കിലും കഴിക്കാൻ ആളുകൾ താൽപര്യം കാണിക്കുന്ന സമയമാണ്. ആ സമയത്ത് ഭക്ഷണം നന്നായി കഴിച്ചാലും വീണ്ടും രാത്രിഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് അപകടമാണ്. പരമാവധി നേരത്തേ, 7 മണിയോടെ രാത്രിഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. പിന്നീട് കിടക്കുന്നതിന് മുൻപ് പഴങ്ങൾ എന്തെങ്കിലും കഴിക്കുകയുമാകാം.

(Representative image by kitzcorner/istockphoto)

ഇതാണ് ആരോഗ്യകരമായ ജീവിതത്തിന് പിന്തുടരേണ്ട ഭക്ഷണക്രമം. ഒരു ഭക്ഷണത്തിനും നിയന്ത്രണമില്ല. പക്ഷേ, കഴിക്കുന്നത് എല്ലാം നിശ്ചിത അളവിൽ ആയിരിക്കണമെന്നു മാത്രം. ഇത് ശീലമാകുമ്പോൾ അമിതഭാരം താനേ കുറയും. ജീവിതരീതിയുടെ ഭാഗമായി ഈ ഭക്ഷണരീതി സ്വീകരിക്കുന്നതോടെ ശരീരത്തിന്റെ പ്രവർത്തനം മെച്ചപ്പെടുകയും ചെയ്യും. ശരിയായ അളവിലെ ഭക്ഷണം, കൃത്യമായ വ്യായാമം എന്നിവയാണ് ശരീരഭാരം കുറയാൻ ഡോക്ടർമാർ നൽകുന്ന വഴി.

∙ ശരീരഭാരം കുറയ്ക്കാൻ സ്വന്തം നിലയിൽ നടത്തുന്ന ചികിത്സകളല്ലേ വലിയ അപകടം?

തീർച്ചയായും. താരങ്ങൾ പിന്തുടർന്നത് എന്ന പേരിൽതന്നെ പ്രശസ്തമായ പല ഡയറ്റുകളുമുണ്ട്. സമൂഹമാധ്യമങ്ങളിൽ കൂടി ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് സ്വന്തം നിലയ്ക്ക് നടത്തുന്ന ‘പട്ടിണി ക്രമം’ പലപ്പോഴും ജീവനെടുത്തേക്കാം. പ്രോട്ടീൻ പൊടി മാത്രം കഴിച്ചു ജീവിച്ച് പ്രശ്നത്തിലായ പലരെയും അറിയാം. 10 ദിവസംകൊണ്ട് 10 കിലോ കുറയ്ക്കാം എന്നൊക്കെയാണല്ലോ വാഗ്ദാനം. പക്ഷേ, ഇതിന് അപകടകരമായ മറ്റൊരു വശം കൂടിയുണ്ട്. ആധികാരികമല്ലാത്ത ഇത്തരം കേന്ദ്രങ്ങളിൽനിന്ന് വണ്ണം കുറയ്ക്കാൻ എന്ന പേരിൽ നൽകുന്ന പല പൊടികളും സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് കുറയ്ക്കും. എല്ലുകളുടെ ആരോഗ്യം ക്ഷയിപ്പിക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും ഇടയുണ്ട്. ഡോക്ടറെ സമീപിക്കാതെ സ്വന്തം നിലയിൽ ഒരു ചികിത്സയും ചെയ്യാൻ പാടില്ല.

(Representative image by Duka82/istockphoto)

∙ ശരീരഭാരം കുറയ്ക്കാൻ കൃത്യമായ ചികിത്സ എടുക്കാൻ മടിക്കുന്നവരാണ് അധികവും?

ഒരനുഭവം പറയാം. കുറച്ചു കാലം മുൻപാണ് 85 കിലോയിലധികം ഭാരമുള്ള ഒരു ഹയർസെക്കൻഡറി വിദ്യാർഥിനിയെയും അമ്മയെയും പരിചയപ്പെടുന്നത്. വണ്ണത്തിന്റെ പേരിൽ കുട്ടികൾ കളിയാക്കുന്നത് മൂലം സ്കൂളിൽ പോകാൻതന്നെ കുട്ടി കൂട്ടാക്കിയിരുന്നില്ല. ശരീരഭാരം കൂടിയതോടെ രാവിലെ എഴുന്നേൽക്കാൻ പോലുമാകാത്ത ക്ഷീണവും. വളരെ സമയമെടുത്ത് ചോദിച്ചറിഞ്ഞപ്പോഴാണ് കുട്ടി ആകെ കഴിക്കുന്നത് നെയ്യപ്പവും മുട്ട പഫ്സുമാണ് എന്നറിയുന്നത്. കൃത്യമായ ഭക്ഷണം, വ്യായാമം എന്നിവയിലൂടെ 13 കിലോയോളം കുറച്ചു. കുട്ടി സന്തോഷത്തോടെ സ്കൂളിൽ പോകാനും തുടങ്ങി.

Representative Image: Pormezz/Shutterstock

അശാസ്ത്രീയമായ മാർഗങ്ങൾ നോക്കി പരാജയപ്പെട്ടതിനു ശേഷം ചികിത്സ തേടി എത്തുന്ന പലരുമുണ്ട്. ഭക്ഷണത്തിലെ മാറ്റങ്ങൾ മാത്രം പറഞ്ഞു കൊടുത്താൽ പലപ്പോഴും ഇവർക്ക് തൃപ്തിയാകില്ല. എന്തെങ്കിലും മരുന്നു കൂടി കഴിച്ചില്ലെങ്കിൽ ചികിത്സ ഫലിക്കില്ല എന്ന് കരുതുന്നവരാണ് അധികവും. ഭക്ഷണം നിയന്ത്രിക്കാൻ വലിയ ബുദ്ധിമുട്ട് ഉള്ളവരോട് ഏതു നേരമാണ് ഏറ്റവും അധികം കഴിക്കുന്നതെന്ന് ചോദിക്കാറുണ്ട്. ആ നേരത്തെ ഭക്ഷണം ഒഴിവാക്കി പകരം ഒരു നേരം ആരോഗ്യ പൂരകമായ (ഹെൽത്ത് സപ്ലിമെന്റ്) വസ്തുക്കൾ നൽകും.

∙ താരങ്ങൾ പിന്തുടരുന്ന ഡയറ്റുകൾ അതേപടി പിന്തുടരുന്നതിന് പിന്നിലെ മാനസികാവസ്ഥ എന്തുകൊണ്ടായിരിക്കും?

രണ്ടോ മൂന്നോ ദിവസംകൊണ്ട് ഭാരം കുറയ്ക്കാൻ ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രം കഴിക്കുന്ന താരങ്ങളെപ്പറ്റി കേട്ടിട്ടുണ്ട്. സ്വാഭാവികമായും ശരീരം ക്ഷീണിക്കും, ഭാരം കുറയും. ഇതിന് വലിയ ശ്രദ്ധ കിട്ടുന്നതു കൊണ്ടു തന്നെ അത് മുന്നും പിന്നും ആലോചിക്കാതെ പിന്തുടരുന്ന ഒരുപാടു പേരുണ്ട്. എത്രയും പെട്ടെന്ന് ഫലം കിട്ടുക എന്നതാണ് ഭാരം കുറയ്ക്കാൻ എത്തുന്ന എല്ലാവരുടെയും ആവശ്യം. പക്ഷേ, ഭാരം കുറയ്ക്കുന്നതിന് ഒരാൾക്ക് മറ്റുള്ളവരുടെ കൂടി നിരന്തരമായ പിന്തുണ ആവശ്യമുണ്ട്. ചിലരുടെ കാര്യത്തിൽ കൗൺസലിങ്ങും വേണ്ടി വന്നേക്കാം.

ക്രാഷ് ഡയറ്റ് പോലുള്ള അപകടകരമായ ചിട്ടകൾ ഒരു കാരണവശാലും തിരഞ്ഞെടുക്കരുത്. ഏത് ഡയറ്റ് തിരഞ്ഞെടുക്കുന്നതിനു മുൻപും ഒരു ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തിയിരിക്കണം. ജീവിതക്രമത്തിൽ വരുത്തുന്ന മാറ്റം കൊണ്ടു മാത്രമേ ശരീരഭാരം ആരോഗ്യകരമായ രീതിയിൽ നിലനിർത്താനാവൂ എന്ന തിരിച്ചറിവാണ് പ്രധാനം.

English Summary:

Did Crash Diet Lead to Sridevi Kapoor's Death and How Dangerous it is