അവർ തമ്മിൽ പരിചയപ്പെട്ടത് 41 വർഷം മുൻപാണ്. സുഹൃത്തുക്കളായിട്ട് ഇപ്പോൾ 35 വർഷമായി. 29 വർഷത്തെ പ്രായവ്യത്യാസം ഈ കൂട്ടുകെട്ട് ബലപ്പെടുന്നതിനു തടസ്സമായില്ല. അവശ്യഘട്ടങ്ങളിൽ ഡൽഹിയിൽ സീതാറാം യച്ചൂരി വിഎസ് പക്ഷത്തായിരുന്നു, കേരളത്തിൽ വി.എസ്.അച്യുതാനന്ദൻ യച്ചൂരി പക്ഷത്തും. ഡൽഹിയിൽ വിഎസ് യച്ചൂരിപക്ഷത്തും കേരളത്തിൽ യച്ചൂരി വിഎസ് പക്ഷത്തുമെന്നു മാറ്റിപ്പറഞ്ഞാലും തെറ്റല്ല. അതിലെ നഷ്ടലാഭങ്ങൾ ഇരുവരും നോക്കിയിട്ടുണ്ടാവില്ല. നോക്കിയാൽപ്പിന്നെ അതിനെ സൗഹൃദമെന്നു വിളിക്കാനാവില്ലല്ലോ. വിഎസുമായുള്ള ബന്ധത്തിന്റെ ചരിത്രം യച്ചൂരി വിശദമായി ഈ ലേഖകനോടു പറഞ്ഞിട്ടുണ്ട്. ഏതാനും വർഷം മുൻപത്തെ ആ വർത്തമാനത്തിൽ യച്ചൂരി പറഞ്ഞത് ഇതാണ്:

അവർ തമ്മിൽ പരിചയപ്പെട്ടത് 41 വർഷം മുൻപാണ്. സുഹൃത്തുക്കളായിട്ട് ഇപ്പോൾ 35 വർഷമായി. 29 വർഷത്തെ പ്രായവ്യത്യാസം ഈ കൂട്ടുകെട്ട് ബലപ്പെടുന്നതിനു തടസ്സമായില്ല. അവശ്യഘട്ടങ്ങളിൽ ഡൽഹിയിൽ സീതാറാം യച്ചൂരി വിഎസ് പക്ഷത്തായിരുന്നു, കേരളത്തിൽ വി.എസ്.അച്യുതാനന്ദൻ യച്ചൂരി പക്ഷത്തും. ഡൽഹിയിൽ വിഎസ് യച്ചൂരിപക്ഷത്തും കേരളത്തിൽ യച്ചൂരി വിഎസ് പക്ഷത്തുമെന്നു മാറ്റിപ്പറഞ്ഞാലും തെറ്റല്ല. അതിലെ നഷ്ടലാഭങ്ങൾ ഇരുവരും നോക്കിയിട്ടുണ്ടാവില്ല. നോക്കിയാൽപ്പിന്നെ അതിനെ സൗഹൃദമെന്നു വിളിക്കാനാവില്ലല്ലോ. വിഎസുമായുള്ള ബന്ധത്തിന്റെ ചരിത്രം യച്ചൂരി വിശദമായി ഈ ലേഖകനോടു പറഞ്ഞിട്ടുണ്ട്. ഏതാനും വർഷം മുൻപത്തെ ആ വർത്തമാനത്തിൽ യച്ചൂരി പറഞ്ഞത് ഇതാണ്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവർ തമ്മിൽ പരിചയപ്പെട്ടത് 41 വർഷം മുൻപാണ്. സുഹൃത്തുക്കളായിട്ട് ഇപ്പോൾ 35 വർഷമായി. 29 വർഷത്തെ പ്രായവ്യത്യാസം ഈ കൂട്ടുകെട്ട് ബലപ്പെടുന്നതിനു തടസ്സമായില്ല. അവശ്യഘട്ടങ്ങളിൽ ഡൽഹിയിൽ സീതാറാം യച്ചൂരി വിഎസ് പക്ഷത്തായിരുന്നു, കേരളത്തിൽ വി.എസ്.അച്യുതാനന്ദൻ യച്ചൂരി പക്ഷത്തും. ഡൽഹിയിൽ വിഎസ് യച്ചൂരിപക്ഷത്തും കേരളത്തിൽ യച്ചൂരി വിഎസ് പക്ഷത്തുമെന്നു മാറ്റിപ്പറഞ്ഞാലും തെറ്റല്ല. അതിലെ നഷ്ടലാഭങ്ങൾ ഇരുവരും നോക്കിയിട്ടുണ്ടാവില്ല. നോക്കിയാൽപ്പിന്നെ അതിനെ സൗഹൃദമെന്നു വിളിക്കാനാവില്ലല്ലോ. വിഎസുമായുള്ള ബന്ധത്തിന്റെ ചരിത്രം യച്ചൂരി വിശദമായി ഈ ലേഖകനോടു പറഞ്ഞിട്ടുണ്ട്. ഏതാനും വർഷം മുൻപത്തെ ആ വർത്തമാനത്തിൽ യച്ചൂരി പറഞ്ഞത് ഇതാണ്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവർ തമ്മിൽ പരിചയപ്പെട്ടത് 41 വർഷം മുൻപാണ്. സുഹൃത്തുക്കളായിട്ട് ഇപ്പോൾ 35 വർഷമായി. 29 വർഷത്തെ പ്രായവ്യത്യാസം ഈ കൂട്ടുകെട്ട് ബലപ്പെടുന്നതിനു തടസ്സമായില്ല. അവശ്യഘട്ടങ്ങളിൽ ഡൽഹിയിൽ സീതാറാം യച്ചൂരി വിഎസ് പക്ഷത്തായിരുന്നു, കേരളത്തിൽ വി.എസ്.അച്യുതാനന്ദൻ യച്ചൂരി പക്ഷത്തും. ഡൽഹിയിൽ വിഎസ് യച്ചൂരിപക്ഷത്തും കേരളത്തിൽ യച്ചൂരി വിഎസ് പക്ഷത്തുമെന്നു മാറ്റിപ്പറഞ്ഞാലും തെറ്റല്ല. അതിലെ നഷ്ടലാഭങ്ങൾ ഇരുവരും നോക്കിയിട്ടുണ്ടാവില്ല. നോക്കിയാൽപ്പിന്നെ അതിനെ സൗഹൃദമെന്നു വിളിക്കാനാവില്ലല്ലോ.  

വിഎസുമായുള്ള ബന്ധത്തിന്റെ ചരിത്രം യച്ചൂരി വിശദമായി ഈ ലേഖകനോടു പറഞ്ഞിട്ടുണ്ട്. ഏതാനും വർഷം മുൻപത്തെ ആ വർത്തമാനത്തിൽ യച്ചൂരി പറഞ്ഞത് ഇതാണ്:

ADVERTISEMENT

∙ വിഎസിനെ യച്ചൂരി പരിചയപ്പെടുന്നതു കൊല്ലത്തു വച്ചാണ്

യച്ചൂരി: 1981ലോ 82 ലോ, കൊല്ലത്തുവച്ച് എസ്‌എഫ്‌ഐയുടെ സംസ്‌ഥാന സമ്മേളനം നടന്നു. അന്നു സുരേഷ് കുറുപ്പ് കേരള സർവകലാശാല യൂണിയന്റെ ചെയർമാനാണെന്നു തോന്നുന്നു. ടൗൺ ഹാളിലായിരുന്നു മീറ്റിങ്. വിഎസിനായിരുന്നു സ്‌റ്റുഡന്റ്സ് ഫ്രണ്ടിന്റെ ചുമതല. അന്നും ഇന്നത്തെ അതേ പരുവമാണ് വിഎസിന്. ജൂബയുടെ കൈ വലുപ്പം കുറച്ചു മടക്കി മടക്കി... ഞാനും കുർത്ത ഇടാറുള്ളതും കൈമടക്കി വയ്‌ക്കാറുള്ളതുമൊക്കെയാണ്. പക്ഷെ, ഇത്രയും ചെറുതായി മടക്കാറില്ല.

ഞങ്ങൾ സാർവത്രിക ഭാഷയിലാണ് സംസാരിക്കുന്നത്. ആദ്യമൊക്കെ ഞങ്ങൾ പറയുന്നത് ഇരുവർക്കും മനസ്സിലാക്കിത്തരാൻ മറ്റാരെങ്കിലുമുണ്ടായിരുന്നു. പിന്നീടു പിന്നീട് ഞങ്ങൾ കുറച്ചൊക്കെ ഇംഗ്ലിഷിൽ സംസാരിക്കും. ഞാൻ വിഎസിനോടു തമിഴിൽ പറയും. വിഎസ് ഇംഗ്ലിഷിൽ മറുപടി പറയും.

1984 മുതൽ ഞങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ ഒരുമിച്ചുണ്ട്. പിറ്റേവർഷം കൊൽക്കത്ത പാർട്ടി കോൺഗ്രസിലാണ് എം.വി.രാഘവന്റെ വിഷയം വരുന്നത്. പിന്നെ, ലീഗുമായി ബന്ധം വേർപ്പെടുത്തിയശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ഞാനും പ്രചാരണത്തിനു ചെല്ലണമെന്ന് വിഎസാണ് ആവശ്യപ്പെട്ടത്. അന്നു പാർട്ടി ചെറുപ്പക്കാരെ നിർത്തിയിരുന്നു. അക്കാലത്ത് രണ്ടാഴ്‌ച ഞാനവിടെയുണ്ടായിരുന്നു. വിഎസുമൊത്ത് ധാരാളം സമയം ചെലവഴിച്ചു.

∙ 1987ൽ അവർ വിദേശത്തു പോയി, സുർജിത്തിനൊപ്പം

ADVERTISEMENT

യച്ചൂരി: അന്നാണ് ഞങ്ങൾ ഏറെ അടുക്കുന്നത്. ഏഷ്യ – പസിഫിക് കമ്യൂണിസ്റ്റ് പാർട്ടികളുടെ കോൺഫറൻസിനു മംഗോളിയയിലേക്കാണു പോയത്. സുർജിത്തും വിഎസും ഞാനും. ആദ്യം മോസ്‌കോയ്‌ക്ക്. മോസ്‌കോയിൽനിന്നു മംഗോളിയയ്‌ക്ക്. നേതാവായതിനാൽ സുർജിത്ത് ഫസ്‌റ്റ് ക്ലാസ് സീറ്റിലായിരുന്നു. ഞാനും വിഎസും ഇക്കോണമിയിൽ. അടുത്തടുത്ത്. ഞാൻ ഇടയ്‌ക്കിടെ പുകവലിക്കാൻ പോകും. വിഎസും എന്റൊപ്പം വരും. എല്ലാത്തവണയും ഇംഗ്ലിഷ് മുറിച്ചുമുറിച്ചു പറയും; ‘‘സ്‌മോക്കിങ് ബാഡ്. സ്‌റ്റോപ്, സ്‌റ്റോപ്’’.

1998ൽ കൊൽക്കത്തയിൽ നടന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന സീതാറാം യച്ചൂരി, എസ്.രാമചന്ദ്രൻ പിള്ള, വി.എസ്.അച്യുതാനന്ദൻ, ഇ.കെ.നായനാർ എന്നിവർ (ഫയൽ ചിത്രം ∙ മനോരമ)

അന്നു വിഎസിന് ഉയർന്ന രക്‌തസമ്മർദ്ദത്തിന്റെ പ്രശ്‌നം തുടങ്ങിയിട്ടുണ്ട്. ഉപ്പു കഴിക്കുന്നതൊക്കെ നിർത്തിയിരുന്നു. പക്ഷേ, വിമാനത്തിൽ ഞങ്ങൾ കഴിച്ച ഭക്ഷണത്തിനൊക്കെ നല്ല ഉപ്പായിരുന്നു. തണുപ്പു രാജ്യങ്ങളല്ലേ. മംഗോളിയയിൽ വിമാനമിറങ്ങിക്കഴിഞ്ഞപ്പോൾ വിഎസിനു നല്ല തലവേദന. കാരണം മനസ്സിലായില്ല. കോൺഫറൻസ് സ്‌ഥലത്ത് ഞങ്ങൾ രണ്ടും ഒരു മുറിയിലാണു കഴിഞ്ഞത്. ഒരു ദിവസമായിട്ടും വിഎസിന്റെ തലവേദന കുറയുന്നില്ല. ഒടുവിൽ ഡോക്‌റെത്തി പരിശോധിച്ചു. ബിപി തന്നെ പ്രശ്‌നം. വിശ്രമിക്കാൻ നിർദേശിച്ചു.

∙ മംഗോളിയയിൽ വിഎസിനെ ഒട്ടകപ്പാൽ‍ കുടിപ്പിച്ചു

യച്ചൂരി: ഭക്ഷണം കഴിക്കാനും ഞങ്ങളൊരുമിച്ചാണു പോയിരുന്നത്. റൊട്ടിക്ക് നല്ല ഉപ്പായിരുന്നതിനാൽ വിഎസ് പഴങ്ങൾ മാത്രമാണ് കഴിച്ചിരുന്നത്. വാസ്‌തവത്തിൽ എന്തു കഴിക്കാം, എന്തു കഴിക്കാനാവില്ല എന്നു വിഎസ് പരീക്ഷിക്കുകയായിരുന്നു. പാലു കുടിച്ചു. അതിന്റെ രുചി അത്ര പിടിച്ചില്ല. അതെന്താ കാരണമെന്നു വിഎസിന് അറിയണം. സിപിഐയുടെ സഖാവ് ഫാറൂഖി അടുത്ത മേശയിലുണ്ടായിരുന്നു. അവിഭക്‌ത കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ വലിയ നേതാവായിരുന്നയാൾ. നല്ല കാര്യവിവരമുള്ളയാൾ. ഞാൻ ഫാറൂഖി സാബിന്റെ അടുത്തു ചെന്നു ചോദിച്ചു: ആ സഖാവു കുടിച്ച പാലിനെന്താ വേറൊരു രുചി? മറുപടി: സഖാവേ, നിങ്ങളദ്ദേഹത്തെ കുടിപ്പിച്ചത് ഒട്ടകത്തിന്റെ പാലാണ്. ഞാൻ എന്റെ മേശയിലേക്കു മടങ്ങിച്ചെന്നു പറഞ്ഞു, ‘‘സഖാവേ, അങ്ങു കുടിച്ചത് ഒട്ടകത്തിന്റെ പാലാണ്. അതുകൊണ്ടാണ് രുചി പിടിക്കാതിരുന്നത്.’’ വിഎസ് ഒന്നും പറഞ്ഞില്ല.

2016ൽ എൽഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, വി.എസ്.അച്യുതാനന്ദൻ (ഫയൽ ചിത്രം ∙ മനോരമ)
ADVERTISEMENT

അടുത്ത ദിവസം ഇറച്ചിയുണ്ടായിരുന്നു. ബീഫാണെങ്കിൽ വേണ്ടെന്നു വിഎസ് പറഞ്ഞു. ഞങ്ങളുടെ പാത്രത്തിലേക്കു വന്നത് നല്ല കട്ടിയുള്ള ഓരോ കഷണം ഇറച്ചിയാണ്. വീണ്ടും ഞാൻ ഫാറൂഖി സാബിന്റെ അടുത്തു ചെന്നു. ഇതെന്താണു സംഗതി? ബീഫാണോ? അല്ല, ബീഫല്ല. കുതിരയുടെ ഇറച്ചിയാണ്. വിഎസിനോടു കാര്യം പറഞ്ഞു. വിഎസ് പ്ലേറ്റ് നീക്കിവച്ചു: ‘നോ’. അപ്പോഴേക്കും ഞങ്ങൾക്കു പരസ്‌പരം സാമാന്യം നന്നായി ആശയവിനിമയം ചെയ്യാവുന്ന സ്‌ഥിതിയെത്തിയിരുന്നു.

∙ അവരുടെ സംസാര ഭാഷ

യച്ചൂരി: ഞങ്ങൾ സാർവത്രിക ഭാഷയിലാണ് സംസാരിക്കുന്നത്. ആദ്യമൊക്കെ ഞങ്ങൾ പറയുന്നത് ഇരുവർക്കും മനസ്സിലാക്കിത്തരാൻ മറ്റാരെങ്കിലുമുണ്ടായിരുന്നു. പിന്നീടു പിന്നീട് ഞങ്ങൾ കുറച്ചൊക്കെ ഇംഗ്ലിഷിൽ സംസാരിക്കും. ഞാൻ വിഎസിനോടു തമിഴിൽ പറയും. വിഎസ് ഇംഗ്ലിഷിൽ മറുപടി പറയും. നിർത്തിനിർത്തി പറഞ്ഞാൽ എനിക്കു മലയാളം കുറച്ചൊക്കെ മനസ്സിലാവും. 

വി.എസ്.അച്യുതാനന്ദൻ (വര ∙ മനോരമ)

∙ ബന്ധം വളർന്നതിന്റെ കാരണങ്ങൾ

യച്ചൂരി: അടിസ്‌ഥാന വർഗങ്ങളിൽനിന്ന് ഉയർന്നുവരുന്ന സഖാക്കളെ പരിപോഷിപ്പിക്കണമെന്നു ഞങ്ങളോടു പറഞ്ഞതു സുർജിത്താണ്. അദ്ദേഹമാണ് വിഎസിനെയും ബാലാനന്ദനെയും ഞങ്ങൾക്കു കാട്ടിത്തന്നത്. ഇരുവരോടും ഞങ്ങൾക്കു ബഹുമാനം തോന്നി. പ്രത്യയശാസ്‌ത്ര വിഷയങ്ങളിൽ അവർ വളരെ ഷാർപ്പും കറക്‌ടുമായിരുന്നു. സോവിയറ്റ് യൂണിയൻ തകരുന്ന കാലത്ത് ഞങ്ങളുടെ രണ്ടു സംഘങ്ങൾ റഷ്യയിലും ചൈനയിലും ഉത്തര കൊറിയയിലും പോയി. ഒരു സംഘത്തിൽ ഇഎംഎസും സുർജിത്തും ബസവപുന്നയ്യയും ബാലാനന്ദനും ഞാനും. മറ്റതിൽ ബാലാനന്ദനില്ലാരുന്നു. ജ്യോതി ബസുവും മറ്റെല്ലാവരും. എവിടെയാണ് വർഗപരമായ വ്യതിചലനങ്ങൾ ഉണ്ടായതെന്നു തിരിച്ചറിയുന്നതിൽ ബാലാനന്ദനു നല്ല കഴിവായിരുന്നു.

∙ യച്ചൂരിയെന്ന ‘വിഎസിന്റെ ആൾ’

യച്ചൂരി: ഞാൻ ആരുടെയും ആളല്ല. എന്നെ ആരെങ്കിലും ആരുടെയെങ്കിലും ആളായി കാണുന്നെങ്കിൽ, അങ്ങനെ കാണുന്നവരാണ് കാരണം പറയേണ്ടത്. 1992 ൽ പ്രത്യയശാസ്‌ത്ര രേഖ തയാറാക്കിയതു ഞാനാണ്. അന്നു പൊളിറ്റ് ബ്യൂറോയിൽ ഒട്ടേറെ തവണ ചർച്ച നടന്നു. പതിമൂന്നു തവണ കരടുണ്ടാക്കി. അതിനുശേഷമാണ് കേന്ദ്ര കമ്മിറ്റിയിലേക്കു വിട്ടത്. അന്നൊക്കെ വിഎസും ബാലാനന്ദനുമൊക്കെ എന്റെ നിലപാടുകളെ പിന്തുണച്ചു. പലപ്പോഴും ഞങ്ങളുടെ നിലപാടുകളിൽ ഐക്യമുണ്ടായിരുന്നു. എന്റെ പ്രത്യയശാസ്‌ത്രപരമായ പോരാട്ടങ്ങളൊക്കെ വിഎസ് കണ്ടിട്ടുള്ളതാണല്ലോ. അദ്ദേഹം സ്വയമൊരു അഭിപ്രായം രൂപപ്പെടുത്തിയിരിക്കാം.  

2012ൽ നടന്ന പാർട്ടി കോൺഗ്രസിനിടെ വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, സീതാറാം യച്ചൂരി എന്നിവർ. (ഫയൽ ചിത്രം∙മനോരമ)

∙ പറയുക, താങ്കൾ വിഎസിന്റെ ആളാണോ?

യച്ചൂരി: അദ്ദേഹത്തോടു ചോദിക്കണം. ഐ ആം എ മാൻ ഓഫ് ഒബ്‌ജക്‌ടിവിറ്റി. എനിക്കു വിഎസുമായി ദീർഘകാലത്തെ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ പശ്‌ചാത്തലമറിയാം. അതിനെ ഏറെ മാനിക്കുന്നു. അദ്ദേഹത്തിന്റെ മൂല്യങ്ങളും ഗുണങ്ങളും മാനിക്കുന്നു. 

∙ വിഎസ് ഉത്തമ കമ്യൂണിസ്റ്റ്?

യച്ചൂരി: ഉത്തമ കമ്യൂണിസ്‌റ്റായി ആരുമില്ല. എല്ലാവർക്കും അവരവരുടേതായ കഴിവുകളും പോരായ്‌മകളുമുണ്ടാവും. ഉത്തമ സമൂഹത്തിൽ മാത്രമേ ഉത്തമ കമ്യൂണിസ്റ്റ് ഉണ്ടാവൂ. ഉത്തമകമ്യൂണിസ്റ്റ് എന്നതിനേക്കാൾ നല്ല കമ്യൂണിസ്റ്റ് എന്ന പ്രയോഗമാവും ശരി. നല്ല കമ്യൂണിസ്റ്റ് എന്നു പറയാൻ എന്റെ അറിവിൽ ആരുമില്ല. കാരണം, നല്ല കമ്യൂണിസ്റ്റാവുകയെന്നത് ജീവിതകാലം മുഴുവനുള്ള പോരാട്ടമാണ്. 

2016 ൽ, പിണറായി വിജയൻ പുതിയ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ യച്ചൂരി പറഞ്ഞു: വിഎസ് കേരളത്തിന്റെ ഫിദൽ കാസ്ട്രോയാണ്. വിഎസിനെ അടുത്തിരുത്തിക്കൊണ്ടായിരുന്നു ആ വിശേഷണം. അതിനു മുൻപ്, മുഖ്യമന്ത്രിയാവേണ്ടതില്ലെന്ന് വിഎസിനോട് യച്ചൂരി പറഞ്ഞിരുന്നു.  സൗഹൃദംകൊണ്ടാണ് വിഎസിനോട് അങ്ങനെ പറയാൻ യച്ചൂരിക്കു സാധിച്ചത്. സുഹൃത്തു പറഞ്ഞതുകൊണ്ടാണ് വിഎസ് അത് ചെവിക്കൊണ്ടതും കാസ്ട്രോയെന്ന വിളിയിൽ സന്തോഷിച്ചതും.

English Summary:

CPM leaders VS Achuthanandhan and Sitaram Yechury Shares 35 Years of Comradeship