തന്റെ മന്ത്രിസഭയുടെ ഒന്നാം വാർഷിക ദിനത്തിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്ത് സ്മാർട്സിറ്റി പദ്ധതിയുടെ പ്രധാന ഫയലിൽ ഒപ്പു വച്ചു. ആ സമയംതന്നെമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മൂന്നാറിൽ സമ്മർ കാസിൽ റിസോർട്ട് ഇടിച്ചു നിരത്തി. കടുംപിടുത്തക്കാരനായ അച്യുതാന്ദനെ മാരാരിക്കുളത്ത് തോൽപിച്ചത് പാർട്ടി നേതാക്കളാണെന്ന് സിപിഎം തന്നെയാണ് കണ്ടെത്തിയത്. പക്ഷേ 5 വർഷങ്ങൾക്കു ശേഷം മലമ്പുഴയിൽ നിന്നു ജയിച്ച അച്യുതാനന്ദനെ സമൂഹം വിഎസ് എന്നു വിളിച്ചു. കുട്ടനാട്ടിൽ പാടത്തു നട്ട വാഴകൾ വെട്ടിനിരത്തുന്ന അച്യുതാന്ദനെ കണ്ടു ഭയന്നവർതന്നെ ടി.പി. ചന്ദ്രശേഖരന്റെ വിധവയെ ആശ്വസിപ്പിക്കുന്ന വിഎസിനെ കണ്ടു, വിതുമ്പി. മലമ്പുഴ മണ്ഡലത്തിലെ പെരുവെമ്പിൽ പ്രചാരണത്തിനിടെ ‘വരൂ വരൂ’ എന്നു പറഞ്ഞു കൈനീട്ടിയ വിഎസിനെ കണ്ട് ചില കുട്ടികൾ കരഞ്ഞു.

തന്റെ മന്ത്രിസഭയുടെ ഒന്നാം വാർഷിക ദിനത്തിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്ത് സ്മാർട്സിറ്റി പദ്ധതിയുടെ പ്രധാന ഫയലിൽ ഒപ്പു വച്ചു. ആ സമയംതന്നെമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മൂന്നാറിൽ സമ്മർ കാസിൽ റിസോർട്ട് ഇടിച്ചു നിരത്തി. കടുംപിടുത്തക്കാരനായ അച്യുതാന്ദനെ മാരാരിക്കുളത്ത് തോൽപിച്ചത് പാർട്ടി നേതാക്കളാണെന്ന് സിപിഎം തന്നെയാണ് കണ്ടെത്തിയത്. പക്ഷേ 5 വർഷങ്ങൾക്കു ശേഷം മലമ്പുഴയിൽ നിന്നു ജയിച്ച അച്യുതാനന്ദനെ സമൂഹം വിഎസ് എന്നു വിളിച്ചു. കുട്ടനാട്ടിൽ പാടത്തു നട്ട വാഴകൾ വെട്ടിനിരത്തുന്ന അച്യുതാന്ദനെ കണ്ടു ഭയന്നവർതന്നെ ടി.പി. ചന്ദ്രശേഖരന്റെ വിധവയെ ആശ്വസിപ്പിക്കുന്ന വിഎസിനെ കണ്ടു, വിതുമ്പി. മലമ്പുഴ മണ്ഡലത്തിലെ പെരുവെമ്പിൽ പ്രചാരണത്തിനിടെ ‘വരൂ വരൂ’ എന്നു പറഞ്ഞു കൈനീട്ടിയ വിഎസിനെ കണ്ട് ചില കുട്ടികൾ കരഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ മന്ത്രിസഭയുടെ ഒന്നാം വാർഷിക ദിനത്തിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്ത് സ്മാർട്സിറ്റി പദ്ധതിയുടെ പ്രധാന ഫയലിൽ ഒപ്പു വച്ചു. ആ സമയംതന്നെമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മൂന്നാറിൽ സമ്മർ കാസിൽ റിസോർട്ട് ഇടിച്ചു നിരത്തി. കടുംപിടുത്തക്കാരനായ അച്യുതാന്ദനെ മാരാരിക്കുളത്ത് തോൽപിച്ചത് പാർട്ടി നേതാക്കളാണെന്ന് സിപിഎം തന്നെയാണ് കണ്ടെത്തിയത്. പക്ഷേ 5 വർഷങ്ങൾക്കു ശേഷം മലമ്പുഴയിൽ നിന്നു ജയിച്ച അച്യുതാനന്ദനെ സമൂഹം വിഎസ് എന്നു വിളിച്ചു. കുട്ടനാട്ടിൽ പാടത്തു നട്ട വാഴകൾ വെട്ടിനിരത്തുന്ന അച്യുതാന്ദനെ കണ്ടു ഭയന്നവർതന്നെ ടി.പി. ചന്ദ്രശേഖരന്റെ വിധവയെ ആശ്വസിപ്പിക്കുന്ന വിഎസിനെ കണ്ടു, വിതുമ്പി. മലമ്പുഴ മണ്ഡലത്തിലെ പെരുവെമ്പിൽ പ്രചാരണത്തിനിടെ ‘വരൂ വരൂ’ എന്നു പറഞ്ഞു കൈനീട്ടിയ വിഎസിനെ കണ്ട് ചില കുട്ടികൾ കരഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ മന്ത്രിസഭയുടെ ഒന്നാം വാർഷിക ദിനത്തിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്ത് സ്മാർട്സിറ്റി പദ്ധതിയുടെ പ്രധാന ഫയലിൽ ഒപ്പു വച്ചു. ആ സമയംതന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മൂന്നാറിൽ സമ്മർ കാസിൽ റിസോർട്ട് ഇടിച്ചു നിരത്തി. കടുംപിടുത്തക്കാരനായ അച്യുതാന്ദനെ മാരാരിക്കുളത്ത് തോൽപിച്ചത് പാർട്ടി നേതാക്കളാണെന്ന് സിപിഎം തന്നെയാണ് കണ്ടെത്തിയത്. പക്ഷേ 5 വർഷങ്ങൾക്കു ശേഷം മലമ്പുഴയിൽ നിന്നു ജയിച്ച അച്യുതാനന്ദനെ സമൂഹം വിഎസ് എന്നു വിളിച്ചു. കുട്ടനാട്ടിൽ പാടത്തു നട്ട വാഴകൾ വെട്ടിനിരത്തുന്ന അച്യുതാന്ദനെ കണ്ടു ഭയന്നവർതന്നെ ടി.പി. ചന്ദ്രശേഖരന്റെ വിധവയെ ആശ്വസിപ്പിക്കുന്ന വിഎസിനെ കണ്ടു, വിതുമ്പി. 

മലമ്പുഴ മണ്ഡലത്തിലെ പെരുവെമ്പിൽ പ്രചാരണത്തിനിടെ ‘വരൂ വരൂ’ എന്നു പറഞ്ഞു കൈനീട്ടിയ വിഎസിനെ കണ്ട് ചില കുട്ടികൾ കരഞ്ഞു. എന്നാൽ പിന്നീട് അതേ പ്രായത്തിലുള്ള കുട്ടികൾ ‘അച്ചുമാമ’ എന്ന പേരിൽ വിഎസിനെ കലോത്സവ വേദികളിൽ ധൈര്യത്തോടെ അനുകരിച്ചു കൈയടി നേടി. പറവൂർ വേലിക്കകത്തു ശങ്കരൻ തന്റെ മകന് അച്യുതാനന്ദൻ എന്നാണു പേരിട്ടത്. ആ പേര് കേരളം വിഎസ് എന്നു തിരുത്തിയതിനു കാരണം ഈ 100 വർഷങ്ങളാണ്. 

2011ൽ പാലക്കാട് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിഎസിനു കൈകൊടുക്കുന്ന കുട്ടി (ഫയൽ ചിത്രം ∙ മനോരമ)
ADVERTISEMENT

2006 ൽ, പ്രതിപക്ഷ നേതാവായ വിഎസിന് പാർട്ടി സീറ്റ് നിഷേധിച്ചു. അന്ന് വിഎസ് എന്ന പേരിനെ സമൂഹം ഒന്നു കൂടി തിരുത്തി. നമ്മൾ (വി), ശരി (യെസ്) എന്നായിരുന്നു രണ്ടാം തിരുത്ത്. കർമനിരതമായ ആ ശതകത്തിൽ ഈ കാൽ നൂറ്റാണ്ട് വേറിട്ടു നിൽക്കുന്നു; 1996 ൽ മാരാരിക്കുളത്ത് തോറ്റ അച്യുതാനന്ദൻ മുതൽ 2021 ൽ പ്രായാധിക്യം ചൂണ്ടിക്കാട്ടി ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവച്ച വിഎസ് വരെ. 2016 ൽ പാർട്ടിയെ ഭരണത്തിലെത്തിച്ച വിഎസിനെ ഫിഡൽ കാസ്ട്രോ എന്നു വിളിക്കാമെന്ന് ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിർദേശം കേരളം തള്ളിക്കളഞ്ഞതിനു കാരണം ഈ 25 വർഷങ്ങളായിരുന്നു. 

∙ ‘പാർട്ടിക്ക് വിധേയരല്ലെങ്കിൽ പറ്റെച്ചെത്തിച്ചെത്തി ചിന്തേറിടണം’

അന്ന് വൈകിട്ടും വിഎസ് പറവൂരിലെ വീട്ടിൽ 20 മിനിറ്റ് നടന്നു, അയൽവാസിയും കുടുംബ ഡോക്ടറുമായ ആലപ്പുഴ ജില്ലാ ആശുപത്രിയിലെ ഡോ. ആർ. രജിത് കുമാർ ഓർക്കുന്നു. മാരാരിക്കുളത്ത് അപ്രതീക്ഷിതമായ തോൽവിക്കു ശേഷമാണ് പറവൂരിലെ വീട്ടിൽ വന്നത്. ‘‘അതാണ് വിഎസിന്റെ ശീലം. ഭക്ഷണത്തിലും ജീവിതചര്യയിലും കർശനമായ ചിട്ട. കൃത്യസമയത്തു മാത്രം മിതമായ ഭക്ഷണം’’, ഡോ. രജിത് പറഞ്ഞു. 2016 ൽ ആലപ്പുഴയിൽ സംസ്ഥാന സമ്മേളനത്തിൽനിന്ന് ഇറങ്ങിയ അദ്ദേഹം ആരോടും ഒരു വാക്കു പോലും മിണ്ടിയില്ല. പക്ഷേ അന്ന് നടപ്പ് വീടിനുള്ളിലാക്കിയെന്നു മാത്രം. 

വി.എസ്. അച്യുതാനന്ദൻ ആലപ്പുഴ പറവൂരിലെ വീട്ടിൽ. ആലപ്പുഴ ജില്ലാ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. ആർ. രജിത് കുമാർ, ബന്ധുവായ സത്യകീർത്തി എന്നിവർ സമീപം (ഫയൽ ചിത്രം)

മാരാരിക്കുളത്തെ തോൽവിക്കു ശേഷമുള്ള ആ നടപ്പ് മറ്റൊരു യാത്രയുടെ തുടക്കമായിരുന്നു. കണിശക്കാരനായ സിപിഎം നേതാവിൽനിന്ന് ജനകീയ നേതാവിലേക്കുള്ള യാത്ര അന്ന് പറവൂരിൽനിന്ന് തുടങ്ങി. ഒരിക്കൽ പാർട്ടിയിലെ മുതിർന്ന നേതാവായ ഹരിപ്പാടുകാരനെതിരെ നടപടി എടുക്കാനുള്ള തന്റെ അഭിപ്രായം വിഎസ് പറഞ്ഞത് ഇങ്ങനെയാണ്. ‘‘പാർട്ടിക്ക് വിധേയരല്ലെങ്കിൽ പറ്റെച്ചെത്തിച്ചെത്തി ചിന്തേറിടണം’’. ആ വിഎസിനെ ഉപേക്ഷിക്കാൻ വിഎസ് അന്നത്തെ നടപ്പിൽ തീരുമാനിച്ചിരുന്നോ? പിറ്റേന്ന് തിരുവനന്തപുരത്ത് എത്തിയ വിഎസ്, സുശീല ഗോപാലന് പകരം ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കാൻ മുന്നിൽ നിന്നു. കുട്ടനാട്ടിൽ നടത്തിയ വെട്ടിനിരത്തൽ അതിനു ശേഷം പാർട്ടിയിൽ എതിർപക്ഷത്തിനെതിരെ നടപ്പാക്കി. എൽഡിഎഫ് കൺവീനറായി മുന്നണി രാഷ്ട്രീയത്തിലേക്കിറങ്ങി. 

കമ്യൂണിസ്റ്റ് നേതാവിൽനിന്ന് ജനകീയ നായകനിലേക്കുള്ള വിഎസിന്റെ പരിണാമം ആരംഭിച്ചത് മലമ്പുഴയിൽനിന്നാണ്. 2001 ൽ എൽഡിഎഫ് കൺവീനർ, പൊളിറ്റ് ബ്യൂറോ അംഗം എന്ന പരിവേഷത്തോടു കൂടിയാണ് അദ്ദേഹം മലമ്പുഴയിൽ എത്തുന്നത്. പാർട്ടിയുടെ എക്കാലത്തെയും കോട്ട. ഇ.കെ. നായനാരും ടി. ശിവദാസ മേനോനും ജയിച്ച മണ്ഡലം. മാരാരിക്കുളത്തെ തോൽവിയെ തുടർന്നാണ് സുരക്ഷിത മണ്ഡലം തേടിയെത്തിയത് എന്നതു ശരിയാണ്. പക്ഷേ ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ വിഎസ് മലമ്പുഴയുടെ ജനങ്ങളിൽ ഒരാളായി മാറി. മൂന്നു തിരഞ്ഞെടുപ്പിലും എനിക്കായിരുന്നു പ്രചാരണത്തിന്റെ ചുമതല. ആദ്യ തിരഞ്ഞെടുപ്പിൽ 10 ദിവസം മണ്ഡലത്തിലെ പ്രചാരണത്തിൽ പങ്കെടുത്തു. പിന്നീട് ദിവസങ്ങൾ കുറഞ്ഞു വന്നു. അതിനു കാരണമുണ്ട്. അപ്പോഴേക്കും വിഎസ് താര പ്രചാരകനായി മാറിയിരുന്നു. സംസ്ഥാനം മുഴുവനും സഞ്ചരിക്കണം. തിരക്കേറിയ പൊതുപ്രവർത്തനത്തിന് ഇടയിലും മണ്ഡലത്തെ അദ്ദേഹം നന്നായി പരിപാലിച്ചു. മണ്ഡലത്തിന്റെ വികസനം തന്നെയാണ് തെളിവ്.

എൻ.എൻ. കൃഷ്ണദാസ് മുൻ എംപി, സിപിഎം നേതാവ്

ADVERTISEMENT

2001 ൽ സുരക്ഷിത മണ്ഡലമായ മലമ്പുഴയിൽ മത്സരിക്കാനെത്തുമ്പോൾ വിഎസിന്റെ മനസ്സിൽ മറ്റൊന്നായിരുന്നു. തൊട്ടടുത്ത ദിവസംതന്നെ പുതിയ പാതയിലേക്ക് അദ്ദേഹം പ്രവേശിച്ചു. കേരളത്തിലെ വ്യവസായ മേഖലയാണ് കഞ്ചിക്കോട്. എന്നാൽ അക്കാലത്ത് കമ്പനികൾ ഓരോന്നായി പുട്ടുകയാണ്. ക‍ഞ്ചിക്കോട്ടെ ആദ്യ കമ്പനിയായ മദ്രാസ് സ്പിന്നേഴ്സ് ആയിടെ പൂട്ടിയിരുന്നു. തൊഴിലാളികൾ സമരത്തിൽ. ‘‘അന്ന് സമരപ്പന്തലിൽ എത്തിയ വിഎസ് തൊഴിലാളികളോട് സംസാരിച്ചു’’, കഞ്ചിക്കോട് സമരസമിതി നേതാവും സിഐടിയു സംസ്ഥാന സമിതി അംഗവുമായ എസ്.ബി. രാജു ഓർക്കുന്നു. പിന്നീട് കോക്കകോള, പെപ്സി എന്നിവയ്ക്കെതിരെ നടന്ന സമരങ്ങളിലും നായകനായി.

∙ അന്നു വരെ കർഷകരെ വിഎസ് ഭൂസ്വാമികളായാണ് കണ്ടത്, മനസ്സു മാറ്റിയത് ഈ കർഷകർ

2001 ൽ വിഎസ് പ്രതിപക്ഷ നേതാവായി. സർക്കാരിനെതിരെ പോർമുഖം തുറക്കാൻ ഏതു വഴി സ്വീകരിക്കണമെന്ന് അദ്ദേഹത്തിന് സംശയം ഉണ്ടായിരുന്നില്ല. അക്കാലത്ത് പാലക്കാട്ട് നെൽ കർഷകർ സമരത്തിലാണ്. വെള്ളത്തിനായും നെല്ലിനു വിലയ്ക്കായും. ആ സമരത്തിലും വിഎസ് പങ്കാളിയായി. വിഎസ് നായകനായോടെ, അതുവരെ ചിറ്റൂരിൽ ഒതുങ്ങിയ സമരത്തിന്റെ മുഖം മാറി. വെള്ളക്ഷാമം പറമ്പിക്കുളം ആളിയാർ കരാറിന്റെ അപാകതകളിലേക്കും കേരളം–തമിഴ്നാട് സംസ്ഥാനാന്തര നദീജല കരാറുകളിലേക്കും നീങ്ങി. അതു മാത്രമായിരുന്നില്ല പാലക്കാടൻ സമരങ്ങളുടെ പ്രസക്തി. ദേശീയ കർഷക സമാജം പ്രസിഡന്റ് മുതലാംതോട് മണി പറയുന്നു. ‘‘പാലക്കാട്ടെ കർഷക സമരം കർഷകരോടുള്ള വിഎസിന്റെ സമീപനം മാറ്റി. കുട്ടനാട്ടിൽ ഉള്ളത് കർഷകരും കർഷക തൊഴിലാളികളുമാണ്. അതിനാൽതന്നെ കർഷകരെ ഭൂസ്വാമിമാരായാണ് അന്ന് വിഎസ് കണ്ടത്. പാലക്കാട് എത്തിയതോടെ ആ  നിലപാട് അദ്ദേഹം തിരുത്തി’’, മണി പറഞ്ഞു. 

2001ൽ പാലക്കാട് തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ വി.എസ്.അച്യുതാനന്ദൻ (ഫയൽ ചിത്രം ∙ മനോരമ)

മതികെട്ടാനിലെ കയ്യേറ്റത്തിലേക്കും അനങ്ങൻമലയിലെ പാറപൊട്ടിക്കലിലേക്കും ഐസ്ക്രീം കേസിലേക്കും വിഎസിന്റെ കണ്ണുകൾ നീണ്ടു. വിഎസ് ഏറ്റെടുത്താൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന ചിന്ത സമൂഹത്തിൽ പടർന്നു. അനീതി എവിടെയുണ്ടായാലും വിഎസ് അവിടെ എത്തും എന്ന നിലയായി. ഏതെങ്കിലും പ്രശ്നത്തിൽ പരാതി തയാറാക്കുന്നവർ പകർപ്പ് രണ്ടെണ്ണം എടുക്കും. ഒന്ന് അധികൃതർക്കും പകർപ്പ് വിഎസിനും. കുറ്റവാളികളെ കയ്യാമം വച്ചു നടത്തുമെന്നതു പോലുള്ള ‘മാസ് ഡയലോഗും’ വിഎസ് പുറത്തെടുത്തു. 

1996 മുതൽ 2021 വരെയുള്ള 25 വർഷമാണ് വിഎസിന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന വർഷങ്ങൾ. പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്ന നിലയിൽ ഒത്തുതീർപ്പില്ലാത്ത പ്രവർത്തനം അദ്ദേഹം നടത്തി. തന്റെ സർക്കാരിനെ 5 വർഷം വിവാദങ്ങളില്ലാതെ നയിച്ചു. ഒരിക്കൽ എനിക്കെതിരെ വിമർശനം വന്നപ്പോൾ അദ്ദേഹം പറഞ്ഞു. സുരേഷ് ലോട്ടറി ഡയറക്ടറായിരുന്നു. അന്ന് ഒന്നു ചാഞ്ഞു കൊടുത്തിരുന്നെങ്കിൽ കോടികള്‍‍ കൈയിൽ വന്നേനെ എന്ന്. 

കെ. സുരേഷ് കുമാർ, മൂന്നാർ ദൗത്യ സംഘം മുൻ തലവൻ, വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറി

ADVERTISEMENT

മൂന്നാറിൽ ഇപ്പോൾ രണ്ട് ആറുമാത്രമേയുള്ളുവെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞു. ആറുകളിൽ ഒന്ന് കയ്യേറിപ്പോയെന്നാണ് ഉദ്ദേശിച്ചത്. അതോടെ ജനകീയ പ്രശ്നങ്ങൾ അദ്ദേഹത്തെ തേടിയെത്തി. മതികെട്ടാൻ മലകയറുന്നതിനിടെ തന്നെ കടിച്ച അട്ടയെ കൈകൊണ്ട് എടുത്തുകളയുന്ന വിഎസിന്റെ ചിത്രം ജനങ്ങളുടെ മനസ്സിൽ ചേക്കേറി. ആ ചിത്രം പിന്നീട് വിഎസിനെ തിരിഞ്ഞു കൊത്തിയെന്നു മാത്രം. മുഖ്യമന്ത്രി ആയിരിക്കെ ചില കാര്യങ്ങളിൽ മൗനം പാലിച്ചപ്പോൾ കോൺഗ്രസ് നേതാവ് പി.ടി. തോമസ് ഇങ്ങനെ ചോദിച്ചു, ‘‘മതികെട്ടാനിൽ അട്ടയെ എടുത്തുകളഞ്ഞ ആ വിഎസ് എവിടെയാണ്?’’.

∙ ‘വിഎസിന്റെ കാൽവെള്ളയിൽ ബയണറ്റു കൊണ്ട് വരഞ്ഞ് ഉപ്പ് തേച്ച് അടിക്കുന്നതു ഞാൻ കണ്ടു’ 

എന്തുകൊണ്ടാണ് ജനങ്ങൾ വിഎസിനെ തേടിയെത്തുന്നത്? ആദ്യകാലത്ത് സിപിഎമ്മിനു പോലും ഉത്തരം കിട്ടിയിട്ടില്ല ഈ ചോദ്യത്തിന്. ആ ഉത്തരം ലളിതമാണ്. മുഖ്യമന്ത്രി ആയിരിക്കെ മന്ത്രിസഭാ യോഗത്തിനു കയറും മുൻപ് വിഎസ് കര്‍ഷക നേതാവായ വെള്ളായി വാസുദേവനെ വിളിച്ചു. ‘‘നെല്ലിന് 9 രൂപ സംഭരണ വില പോരേ?’. യോഗശേഷം 8 രൂപ നിശ്ചയിച്ചു. പണ്ട് സംഭരണ വില ഉയർത്താൻ പാലക്കാട് സമരം ചെയ്തത് മുഖ്യമന്ത്രി ആയപ്പോൾ അദ്ദേഹം മറന്നില്ല. 

2011ൽ മലമ്പുഴയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ വി.എസിനെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ അണികൾ സ്വീകരിക്കുന്നു (ഫയൽ ചിത്രം ∙ മനോരമ)

പറമ്പിക്കുളം–ആളിയാർ കരാറിനായി സമരം ചെയ്ത വിഎസ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത ഉടനെ ജലവിഭവ മന്ത്രി എൻ.കെ. പ്രേമചന്ദ്രനോട് ഒരു കാര്യം ആവശ്യപ്പെട്ടു. പദ്ധതി പ്രദേശങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തി റിപ്പോർട്ട് നൽകുക. സംസ്ഥാനാന്തര നദീജല കരാർ സംബന്ധിച്ച നടപടികൾ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകാൻ മുൻ ചീഫ് എൻജിനീയർ എം.കെ. പരമേശ്വരൻ നായരുടെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ സെൽ രൂപീകരിച്ചു. വിഎസ് അധികാരത്തിൽനിന്നു മാറിയതോടെ നദീജല കരാർ ചർച്ചകളിൽനിന്നു പോലും അകന്നുവെന്നത് മറ്റൊരു ചരിത്രം. വിവാദ വിഷയങ്ങൾ നേരിട്ടു മനസ്സിലാക്കാൻ തന്റെ വിശ്വസ്ത സംഘത്തെയാണ് വിഎസ് ആശ്രയിച്ചത്. ഉദ്യോസ്ഥരുടെ പരിശോധനയ്ക്കു പുറമേ ഇത്തരം നിഴൽ ദൗത്യ സംഘങ്ങളുടെ പരിശോധനയും വിഎസ് നടത്തുമായിരുന്നു. ഏതു പ്രശ്നവും വിഎസിനോട് നേരിട്ടു പറയാെമന്നു ജനങ്ങൾ കരുതി. അതായിരുന്നു വിഎസിന്റെ ‘യുഎസ്പി’, യുനീക് സെല്ലിങ് പ്രൊപസിഷൻ (അനുപമഗുണം). 

ഭരണപരിചയം ഇല്ലാതെയാണ് അദ്ദേഹം മുഖ്യമന്ത്രി ആയത്. എന്നാൽ പോരായ്മ ഭരണനിർവഹണത്തിൽ എങ്ങും കണ്ടില്ല. ഓരോ ഫയലും നന്നായി പഠിക്കും. സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കും. തിരുത്തലുകൾ വരുത്തും. അതിനു ശേഷമാണ് തീരുമാനം എടുക്കുന്നതും. ഏതു തീരുമാനം എടുക്കുമ്പോഴും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം അതിൽ പ്രതിഫലിച്ചിരുന്നു. പരിസ്ഥിതിയോടുള്ള സംരക്ഷണ നിർബന്ധം, സ്ത്രീ സുരക്ഷാ വിഷയങ്ങളിൽ വ്യക്തതയുള്ള നിലപാട് എന്നിവ തീരുമാനങ്ങളിൽ പ്രകടമായിരുന്നു. ഐടി വികസനത്തിനും സ്മാർട്സിറ്റി അടക്കമുള്ള നിരവധി പദ്ധതികൾക്കും വഴിയൊരുക്കിയത് വിഎസ് സർക്കാരല്ലേ.

ഷീല തോമസ്, വിഎസ് സർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറി, കേരള റബർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ

അയൽപക്കത്തെ പൊലീസുകാരന്‍ എന്നൊരു പ്രയോഗമുണ്ട് (neighbourhood police officer). പൊലീസ് സ്റ്റേഷനിൽ പോകാൻ പേടിയുള്ളവരാണ് ഗ്രാമീണർ. അവർ ഏതു കാര്യത്തിനും നാട്ടിലെ പൊലീസുകാരനെയാണ് ആദ്യം ആശ്രയിക്കുക. ആ പൊലീസുകാരനായിരുന്നു വിഎസ് മുൻ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു കരുണാകരൻ പിള്ള ഒരിക്കൽ പറഞ്ഞ കാര്യമുണ്ട്. വളരെ പണ്ടാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ വിഎസിനെ മർദിക്കുകയാണ്. കാൽ വെള്ള ബയണറ്റുകൊണ്ട് വരഞ്ഞു, ഉപ്പുംമുളകും തേച്ചു. അതിനു ശേഷം അടി. ഈ സമയം കരുണാകരൻ പിള്ള അവിടെ എത്തി. അടി നിർത്താൻ പറഞ്ഞു. അത്രമാത്രം. ജീവിത കാലം മുഴുവൻ പിള്ളയോട് വിഎസ് ആ കടപ്പാട് നിലനിർത്തി. പാവങ്ങളുടെ പൊലീസാകാൻ തീരുമാനിച്ചത് അന്നാകാം.

മുൻ ഡിജിപി ജേക്കബ് പുന്നൂസിനൊപ്പം വി.എസ്.അച്യുതാനന്ദൻ. 2009ലെ ചിത്രം ∙ മനോരമ

∙ ‘സുരേഷേ കൈയേറ്റങ്ങൾ ഇടിച്ചിടിച്ച് നിരത്തണം’, വിഎസിന്റെ പൂച്ചയ്ക്ക് പാർട്ടിയുടെ മണി 

‘പൂച്ച വെളുത്തതാണോ, കറുത്തതാണോ എന്നു നോക്കണോ, കാര്യം നടന്നാൽ പോരെ’. മുൻ ചൈനീസ് പ്രസിഡന്റ് ഡെങ് സിയാവോപിങ്ങിന്റേതാണ് ഈ വാചകം. പക്ഷേ കേരളത്തിനിത് വിഎസിന്റെ ‘മാസ് ഡയലോഗാണ്’. ആ ഡയലോഗ് ജനം ഏറ്റെടുത്തു. അതോടെ കെ. സുരേഷ് കുമാർ, മുൻ ഡിജിപി ഋഷിരാജ് സിങ്, മുൻ ഇടുക്കി കലക്ടർ രാജു നാരായണ സ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നാർ ദൗത്യസംഘത്തിന് പൂച്ചകൾ എന്നു പേരും വീണു. മതികെട്ടാൻ അടക്കം താൻ ഉയർത്തിയ പരിസ്ഥിതി സംരക്ഷണത്തിനുള്ള വിഎസിന്റെ നടപടിയായിരുന്നു മൂന്നാർ ദൗത്യം. 

കയ്യേറ്റ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ, 2008ൽ മുന്നാർ സന്ദർശിക്കാനെത്തിയ വി.എസ്.അച്യുതാന്ദൻ. (ഫയൽ ചിത്രം ∙ മനോരമ)

തന്റെ സെക്രട്ടറിയും വിശ്വസ്തനുമായ കെ. സുരേഷ് കുമാറിനെയാണ് സംഘത്തലവനായി വിഎസ് നിയോഗിച്ചത്. ഒരു നിര്‍ദേശം കൂടി നൽകി. ഭരണ ഭാഷയിൽ ഉൾപ്പെടാത്ത ഒരു വാക്കായിരുന്നു അത്. ‘‘സുരേഷേ കൈയേറ്റങ്ങൾ ഇടിച്ചിടിച്ച് നിരത്തണം’’. സുരേഷ് കുമാറിനെ കുറിച്ച് ചില വിമർശനം ഉയർന്നപ്പോഴാണ് വിഎസിന്റെ പൂച്ചപ്രയോഗം. സർക്കാരിന്റെ ഒന്നാംവാർഷിക വേളയിലാണ് ദൗത്യ സംഘം പുറപ്പെട്ടത്. 96 കൈയേറ്റങ്ങൾ സംഘം ഇടിച്ചൊഴിപ്പിച്ചു. സംഘത്തിന്റെ പ്രവർത്തനം വിലയിരുത്താനായി വിഎസ് പലവട്ടം മൂന്നാറിലെത്തി. 

മാരാരിക്കുളത്തെ തോൽവിയാണ് വിഎസിന്റെ രണ്ടാംജന്മത്തിനു കാരണം. അദ്ദേഹത്തിന്റെ ജീവിതത്തിൽ  മൂന്നു ഘട്ടങ്ങളാണ്. വിഎസ് കർക്കശക്കാരനായ പാർട്ടി പ്രവർത്തകനായിരുന്നു. മാരാരിക്കുളത്ത് തോറ്റപ്പോഴാണ് താൻ കമ്യൂണിസ്റ്റുകാരുടെ മാത്രം നേതാവാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. അദ്ദേഹം സ്വയം തിരുത്താൻ തീരുമാനിച്ചു. അങ്ങനെ ജനങ്ങളുടെ നേതാവായി.

ശ്യാംസുന്ദർ പാണ്ഡവത്ത്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, മുൻ സിപിഎം വിഎസ് വിഭാഗം നേതാവ്

ഒരിക്കൽ മൂന്നാറിൽ കൈയേറ്റങ്ങൾ കാണുകയാണ് വിഎസിന്റെ നേതൃത്വത്തിലുള്ള സംഘം. ഇതിനിടെ ഒരു കെട്ടിടം നോക്കിയ ശേഷം മടങ്ങാനൊരുങ്ങുകയാണ് സംഘം. ഇത്രയേ ഉള്ളൂവെന്ന് ഉദ്യോസ്ഥർ. അങ്ങനെ അല്ലല്ലോ. പിന്നിൽ ഒരു കെട്ടിടം ഇല്ലേ എന്ന് വിഎസിന്റെ ചോദ്യം. പിന്നിൽ ഒരു കൈയേറ്റം ഉണ്ടായിരുന്നു. അതായിരുന്നു വിഎസ്. വിശ്വസ്തരുടെ നേതൃത്വത്തിൽ ദൗത്യ സംഘം അയച്ച വിഎസ് മറ്റൊരു വഴികളിലൂടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ദൗത്യ സംഘത്തിനെതിരെ എതിര്‍പ്പുകൾ കൂടി. സിപിഎമ്മിന്റെയും സിപിഐയുടെയും കൈവശമുള്ള രവീന്ദ്രൻ പട്ടയങ്ങളിൽ സംഘം കൈവച്ചതോടെ പാർട്ടിയും അപകടം മണത്തു. വഴങ്ങാനോ പിൻമാറാനോ വിഎസ് തയ്യാറല്ല. അതോടെ പൂച്ചയ്ക്കാര് ‘മണി’ കെട്ടും എന്നായി അന്വേഷണം. മണി കെട്ടിയത് ആരാണെന്ന് ഇപ്പോൾ ജനങ്ങൾക്ക് അറിയാം. വിഎസിന്റെ ദൗത്യ സംഘത്തിനു ശേഷം ഒരു ദൗത്യ സംഘവും മൂന്നാർ കയറിയിട്ടില്ല. ദൗത്യസംഘത്തെ നേരിട്ടു വെല്ലുവിളിക്കാനും എല്ലാവർക്കും ധൈര്യമായി.

∙ ആ 2 എംഎൽഎമാർ ഉണ്ടായിരുന്നെങ്കിൽ... ഭരണത്തുടർച്ച വിഎസിന് നഷ്ടപ്പെട്ടതോ! 

കണ്ണടയുടെ മുന്നിൽ ഒരു ഭൂതക്കണ്ണാടി (മാഗ്നിഫൈയിങ് ഗ്ലാസ്). അതു രണ്ടും വച്ചാൽ വിഎസിന് ഇംഗ്ലിഷ് നിഘണ്ടു വായിക്കാം. കവർ പേജ് കണ്ടാൽ അറിയാം നിഘണ്ടുവിന്റെ പഴക്കം. കവർ പൊളിഞ്ഞ്, വശങ്ങൾ മടങ്ങി, പേജുകൾക്ക് മഞ്ഞ നിറവും. അതായിരുന്നു അദ്ദേഹത്തിന്റെ കൈപ്പുസ്തകം. സർക്കാർ ഫയലിലെ ഓരോ വാചകവും വായിക്കും. ഇംഗ്ലിഷ് പദങ്ങൾക്ക് സംശയം വന്നാൽ നിഘണ്ടു നോക്കും. ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലുമാകാത്ത വിഎസിന് മുഖ്യമന്ത്രി എന്ന നിലയിൽ ഫലപ്രദമായി പ്രവർത്തിക്കാൻ വഴികാട്ടിയത് ഈ നിഷ്ഠ ആയിരുന്നു. 

വി.എസ്.അച്യുതാനന്ദൻ (ഫയൽ ചിത്രം ∙ മനോരമ)

കുഴഞ്ഞ പ്രശ്നങ്ങൾക്കും കൃത്യമായ തീരുമാനം എടുക്കാനും വിഎസിന് പെട്ടെന്നു കഴിയും. കേരളത്തിന് അനുവദിച്ച ഐഐടി എവിടെ സ്ഥാപിക്കണമെന്ന ചർച്ച നടക്കുന്നു. കോഴിക്കോട് ജില്ലയ്ക്കാണ് മുൻഗണന. പാലക്കാട് ജില്ലയിൽ വിഎസിന്റെ മണ്ഡലത്തിൽ ഉൾപ്പെട്ട സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച യോഗത്തിൽ കോഴിക്കോട് ജില്ലയ്ക്കായി സമ്മർദ്ദം മുറുകി. അപ്പോൾ വിഎസ് ഇടപെട്ടു. മൂന്നേ മൂന്നു വാചകത്തിൽ തീരുമാനം വന്നു. ‘‘സാധ്യമല്ല. പാലക്കാട് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറി ഉത്തരവ് എഴുതിയാലും’’. 

സ്‌മാർട്‌സിറ്റി പദ്ധതി നടപ്പാക്കുമ്പോൾ വിഎസിന്റെ മനസ്സിൽ മറ്റൊന്നായിരുന്നു. അതദ്ദേഹം ഒരിക്കൽ പറഞ്ഞു. ‘‘പദ്ധതി വന്നാൽ കുറേ സാധാരണക്കാർക്ക് ജോലി കിട്ടും’’.

മുഖ്യമന്ത്രിയായി ചുമതലയെടുത്ത ശേഷം ഊന്നൽ നൽകിയത് സ്മാർട്ട് സിറ്റി നടപ്പാക്കാനാണ്. അതിനുള്ള കാരണം സുഹൃത്തുക്കളോട് ഒരിക്കൽ വിഎസ് സൂചിപ്പിച്ചു. വെട്ടിനിരത്തൽ, പരിസ്ഥിതിസമരങ്ങൾ എന്നിവയിലെ നായകത്വം വികസന വിരുദ്ധനാണ് താനെന്ന പ്രതിച്ഛായയ്ക്ക് ഇടയാക്കിയോ എന്നു വിഎസ് സംശയിച്ചിരുന്നു. സ്മാർട്‌സിറ്റി പദ്ധതി നടപ്പാക്കുന്നതു വഴി അതു മാറ്റാം. എന്നാൽ അതുമാത്രമല്ല കാരണം. യഥാർഥത്തിൽ വിഎസിന്റെ മനസ്സിൽ മറ്റൊന്നായിരുന്നു. അതദ്ദേഹം ഒരിക്കൽ പറഞ്ഞു. ‘‘പദ്ധതി വന്നാൽ കുറേ സാധാരണക്കാർക്ക് ജോലി കിട്ടും’’. 

2007ൽ കൊച്ചി സ്മാർട്‌സിറ്റി പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിനിടെ വി.എസ്. അച്യുതാനന്ദൻ (ഫയൽ ചിത്രം ∙ മനോരമ)

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരാൾക്കാകാൻ കഴിയുമോ? മുഖ്യമന്ത്രിയായി മന്ത്രിസഭയെ നയിക്കുമ്പോഴും പ്രതിപക്ഷ നേതാവിന്റെ വിമർശന ബുദ്ധിയോടെ വിഎസ് വിഷയങ്ങളെ സമീപിച്ചുവെന്നതാണ് സത്യം. വിഎസ് മന്ത്രിസഭയുടെ പ്രവർത്തനം എങ്ങനെ വിലയിരുത്താം? എളുപ്പമാണത്. 2016 ൽ കേവലം 2 സീറ്റുകളുടെ കുറവിനാണ് ഭരണത്തുടർച്ച വിഎസിന് നഷ്ടമായത്. അതുതന്നെയാണ് ജനങ്ങളുടെ വിലയിരുത്തൽ.

English Summary:

How this 25 Years Changed Political Life of VS Achuthanandan- 100th Birthday Special Story