അഞ്ചു വർഷം മുൻപാണ്. 2018 ഒക്ടോബർ 11ന്. റഷ്യയിലെ കസഖ്സ്ഥാനിൽനിന്ന് രണ്ട് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ട് സോയൂസ് എംഎസ്–10 ദൗത്യം പറന്നുയർന്നു. യാത്രികരില്‍ ഒരാൾ റഷ്യയുടെ അലക്സി ഒവ്ചിനിൻ. രണ്ടാമത്തെയാൾ യുഎസിന്റെ നിക്ക് ഹേഗ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. എന്നാൽ പറന്നുയർന്ന് രണ്ട് മിനിറ്റായപ്പോൾ കസഖ്സ്ഥാനിലെ ബൈക്കനൂരിലെ കൺട്രോൾ സെന്ററിൽ അപായ സന്ദേശമെത്തി. പേടകത്തെ വഹിച്ചിട്ടുള്ള സോയുസ് എഫ്ജി റോക്കറ്റിൽ എന്തോ തകരാറു സംഭവിച്ചിരിക്കുന്നു. അതിനോടകം ഭൂമിയിൽനിന്ന് 50 കിലോമീറ്റർ മുകളിലെത്തിയിരുന്നു പേടകം. അധികസമയം ആലോചിക്കാനില്ല. പദ്ധതി പാതിവഴിയിൽ അവസാനിപ്പിച്ചേ പറ്റൂ! അപ്പോൾ അതിനകത്തെ യാത്രക്കാര്‍? ഇത്തരമൊരു സാഹചര്യത്തെപ്പറ്റി ഗവേഷകർ നേരത്തേത്തന്നെ ആലോചിച്ചിരുന്നതാണ്. അതിനാൽത്തന്നെ പേടകത്തിൽ സോയുസ് ലോഞ്ച് എസ്കേപ് സിസ്റ്റമെന്നൊരു സുരക്ഷാസംവിധാനവും ഒരുക്കിയിരുന്നു. അപകടം തിരിച്ചറിഞ്ഞയുടനെ അത് പ്രവർത്തനക്ഷമമായി. പേടകം റോക്കറ്റിൽനിന്ന് വേർപ്പെട്ടു. പേടകവും അതിനകത്തെ യാത്രികരും അതിവേഗം താഴേക്ക്. എന്നാൽ കണ്ണടച്ചു തുറക്കും മുൻപ് പേടകത്തിലെ പാരച്യൂട്ടുകൾ പ്രവർത്തനക്ഷമമായി. കസഖ്സ്ഥാനിലെ ലോഞ്ച്പാഡിനടുത്തുതന്നെ ഏതാനും കിലോമീറ്റർ മാറി പാരച്യൂട്ട് ലാൻഡ് ചെയ്തു. യാത്രികരെ ഉടനെ സുരക്ഷാമേഖലയിലേക്കു മാറ്റി, വൈദ്യസഹായം നൽകി.

അഞ്ചു വർഷം മുൻപാണ്. 2018 ഒക്ടോബർ 11ന്. റഷ്യയിലെ കസഖ്സ്ഥാനിൽനിന്ന് രണ്ട് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ട് സോയൂസ് എംഎസ്–10 ദൗത്യം പറന്നുയർന്നു. യാത്രികരില്‍ ഒരാൾ റഷ്യയുടെ അലക്സി ഒവ്ചിനിൻ. രണ്ടാമത്തെയാൾ യുഎസിന്റെ നിക്ക് ഹേഗ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. എന്നാൽ പറന്നുയർന്ന് രണ്ട് മിനിറ്റായപ്പോൾ കസഖ്സ്ഥാനിലെ ബൈക്കനൂരിലെ കൺട്രോൾ സെന്ററിൽ അപായ സന്ദേശമെത്തി. പേടകത്തെ വഹിച്ചിട്ടുള്ള സോയുസ് എഫ്ജി റോക്കറ്റിൽ എന്തോ തകരാറു സംഭവിച്ചിരിക്കുന്നു. അതിനോടകം ഭൂമിയിൽനിന്ന് 50 കിലോമീറ്റർ മുകളിലെത്തിയിരുന്നു പേടകം. അധികസമയം ആലോചിക്കാനില്ല. പദ്ധതി പാതിവഴിയിൽ അവസാനിപ്പിച്ചേ പറ്റൂ! അപ്പോൾ അതിനകത്തെ യാത്രക്കാര്‍? ഇത്തരമൊരു സാഹചര്യത്തെപ്പറ്റി ഗവേഷകർ നേരത്തേത്തന്നെ ആലോചിച്ചിരുന്നതാണ്. അതിനാൽത്തന്നെ പേടകത്തിൽ സോയുസ് ലോഞ്ച് എസ്കേപ് സിസ്റ്റമെന്നൊരു സുരക്ഷാസംവിധാനവും ഒരുക്കിയിരുന്നു. അപകടം തിരിച്ചറിഞ്ഞയുടനെ അത് പ്രവർത്തനക്ഷമമായി. പേടകം റോക്കറ്റിൽനിന്ന് വേർപ്പെട്ടു. പേടകവും അതിനകത്തെ യാത്രികരും അതിവേഗം താഴേക്ക്. എന്നാൽ കണ്ണടച്ചു തുറക്കും മുൻപ് പേടകത്തിലെ പാരച്യൂട്ടുകൾ പ്രവർത്തനക്ഷമമായി. കസഖ്സ്ഥാനിലെ ലോഞ്ച്പാഡിനടുത്തുതന്നെ ഏതാനും കിലോമീറ്റർ മാറി പാരച്യൂട്ട് ലാൻഡ് ചെയ്തു. യാത്രികരെ ഉടനെ സുരക്ഷാമേഖലയിലേക്കു മാറ്റി, വൈദ്യസഹായം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചു വർഷം മുൻപാണ്. 2018 ഒക്ടോബർ 11ന്. റഷ്യയിലെ കസഖ്സ്ഥാനിൽനിന്ന് രണ്ട് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ട് സോയൂസ് എംഎസ്–10 ദൗത്യം പറന്നുയർന്നു. യാത്രികരില്‍ ഒരാൾ റഷ്യയുടെ അലക്സി ഒവ്ചിനിൻ. രണ്ടാമത്തെയാൾ യുഎസിന്റെ നിക്ക് ഹേഗ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. എന്നാൽ പറന്നുയർന്ന് രണ്ട് മിനിറ്റായപ്പോൾ കസഖ്സ്ഥാനിലെ ബൈക്കനൂരിലെ കൺട്രോൾ സെന്ററിൽ അപായ സന്ദേശമെത്തി. പേടകത്തെ വഹിച്ചിട്ടുള്ള സോയുസ് എഫ്ജി റോക്കറ്റിൽ എന്തോ തകരാറു സംഭവിച്ചിരിക്കുന്നു. അതിനോടകം ഭൂമിയിൽനിന്ന് 50 കിലോമീറ്റർ മുകളിലെത്തിയിരുന്നു പേടകം. അധികസമയം ആലോചിക്കാനില്ല. പദ്ധതി പാതിവഴിയിൽ അവസാനിപ്പിച്ചേ പറ്റൂ! അപ്പോൾ അതിനകത്തെ യാത്രക്കാര്‍? ഇത്തരമൊരു സാഹചര്യത്തെപ്പറ്റി ഗവേഷകർ നേരത്തേത്തന്നെ ആലോചിച്ചിരുന്നതാണ്. അതിനാൽത്തന്നെ പേടകത്തിൽ സോയുസ് ലോഞ്ച് എസ്കേപ് സിസ്റ്റമെന്നൊരു സുരക്ഷാസംവിധാനവും ഒരുക്കിയിരുന്നു. അപകടം തിരിച്ചറിഞ്ഞയുടനെ അത് പ്രവർത്തനക്ഷമമായി. പേടകം റോക്കറ്റിൽനിന്ന് വേർപ്പെട്ടു. പേടകവും അതിനകത്തെ യാത്രികരും അതിവേഗം താഴേക്ക്. എന്നാൽ കണ്ണടച്ചു തുറക്കും മുൻപ് പേടകത്തിലെ പാരച്യൂട്ടുകൾ പ്രവർത്തനക്ഷമമായി. കസഖ്സ്ഥാനിലെ ലോഞ്ച്പാഡിനടുത്തുതന്നെ ഏതാനും കിലോമീറ്റർ മാറി പാരച്യൂട്ട് ലാൻഡ് ചെയ്തു. യാത്രികരെ ഉടനെ സുരക്ഷാമേഖലയിലേക്കു മാറ്റി, വൈദ്യസഹായം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചു വർഷം മുൻപാണ്. 2018 ഒക്ടോബർ 11ന്. റഷ്യയിലെ കസഖ്സ്ഥാനിൽനിന്ന് രണ്ട് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ട് സോയൂസ് എംഎസ്–10 ദൗത്യം പറന്നുയർന്നു. യാത്രികരില്‍ ഒരാൾ റഷ്യയുടെ അലക്സി ഒവ്ചിനിൻ. രണ്ടാമത്തെയാൾ യുഎസിന്റെ നിക്ക് ഹേഗ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. എന്നാൽ പറന്നുയർന്ന് രണ്ട് മിനിറ്റായപ്പോൾ കസഖ്സ്ഥാനിലെ ബൈക്കനൂരിലെ കൺട്രോൾ സെന്ററിൽ അപായ സന്ദേശമെത്തി. പേടകത്തെ വഹിച്ചിട്ടുള്ള സോയുസ് എഫ്ജി റോക്കറ്റിൽ എന്തോ തകരാറു സംഭവിച്ചിരിക്കുന്നു. 

അതിനോടകം ഭൂമിയിൽനിന്ന് 50 കിലോമീറ്റർ മുകളിലെത്തിയിരുന്നു പേടകം. അധികസമയം ആലോചിക്കാനില്ല. പദ്ധതി പാതിവഴിയിൽ അവസാനിപ്പിച്ചേ പറ്റൂ! അപ്പോൾ അതിനകത്തെ യാത്രക്കാര്‍? ഇത്തരമൊരു സാഹചര്യത്തെപ്പറ്റി ഗവേഷകർ നേരത്തേത്തന്നെ ആലോചിച്ചിരുന്നതാണ്. അതിനാൽത്തന്നെ പേടകത്തിൽ സോയുസ് ലോഞ്ച് എസ്കേപ് സിസ്റ്റമെന്നൊരു സുരക്ഷാസംവിധാനവും ഒരുക്കിയിരുന്നു. അപകടം തിരിച്ചറിഞ്ഞയുടനെ അത് പ്രവർത്തനക്ഷമമായി. പേടകം റോക്കറ്റിൽനിന്ന് വേർപ്പെട്ടു. പേടകവും അതിനകത്തെ യാത്രികരും അതിവേഗം താഴേക്ക്. എന്നാൽ കണ്ണടച്ചു തുറക്കും മുൻപ് പേടകത്തിലെ പാരച്യൂട്ടുകൾ പ്രവർത്തനക്ഷമമായി. കസഖ്സ്ഥാനിലെ ലോഞ്ച്പാഡിനടുത്തുതന്നെ ഏതാനും കിലോമീറ്റർ മാറി പാരച്യൂട്ട് ലാൻഡ് ചെയ്തു. യാത്രികരെ ഉടനെ സുരക്ഷാമേഖലയിലേക്കു മാറ്റി, വൈദ്യസഹായം നൽകി. 

സോയൂസ് എംഎസ്–10 ദൗത്യത്തിലെ യാത്രികരായ അലക്സി ഒവ്ചിനിൻ. നിക്ക് ഹേഗ് (Photo courtesy: Roskosmos)
ADVERTISEMENT

ബഹിരാകാശ സാങ്കേതികത ഇത്രയേറെ വികസിച്ചിട്ടും ഇങ്ങനെയൊരു തകരാറു സംഭവിച്ചത് റഷ്യയ്ക്കുണ്ടാക്കിയ ക്ഷീണം ചെറുതൊന്നുമായിരുന്നില്ല. പേടകത്തിൽ യുഎസിന്റെ ബഹിരാകാശ യാത്രികൻ ഉണ്ടായിരുന്നതിനാൽത്തന്നെ പ്രശ്നം രാഷ്ട്രീയതലത്തിലേക്കും അട്ടിമറി സംശയങ്ങളിലേക്കും ഉയർന്നു. അന്വേഷണസമിതിയെ നിയോഗിച്ചു. ഒടുവിൽ പ്രശ്നം കണ്ടെത്തി– റോക്കറ്റിന്റെ ബൂസ്റ്റർ എൻജിനിലുണ്ടായ തകരാറാണ് തിരിച്ചടിയായത്. ഭൂമിയിൽനിന്നു കുതിച്ചുയരുമ്പോൾ ആദ്യത്തെ ഏതാനും മിനുറ്റ് നേരത്തേക്കുള്ള ‘ത്രസ്റ്റ്’ അഥവാ ഉയരാനുള്ള കരുത്ത് നൽകുന്നത് ബൂസ്റ്റർ എൻജിനാണ്. നിശ്ചിത ഉയരത്തിലെത്തുമ്പോൾ ഇതു വിട്ടുമാറുകയാണ് പതിവ്. ഈ തകരാറിനെ നിസ്സാരമായി കാണാനാകില്ല. 1986ൽ യുഎസിന്റെ സ്പേസ് ഷട്ടിൽ ചാലഞ്ചർ പൊട്ടിത്തെറിച്ചത് ബൂസ്റ്റര്‍ എൻജിനിലെതന്നെ പ്രശ്നംകൊണ്ടായിരുന്നു. 

അന്ന് പറന്നുയർന്ന് എഴുപത്തിമൂന്നാം സെക്കൻഡിലായിരുന്നു ദുരന്തം. ഫ്ലോറിഡയിൽനിന്നു പറന്നുയർന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിന് 14 കിലോമീറ്റർ മുകളിലെത്തിയപ്പോഴായിരുന്നു പൊട്ടിത്തെറി. അന്നു പൊലിഞ്ഞത് ഏഴ് ജീവനും. മനുഷ്യനെ ബഹിരാകാശത്തിലേക്ക് അയയ്ക്കുന്ന ദൗത്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഓരോ രാജ്യത്തിന്റെയും നെഞ്ചിടിപ്പേറുന്നതിന്റെ പ്രധാന കാരണം മേൽപ്പറഞ്ഞ സംഭവങ്ങളാണ്. മനുഷ്യജീവന്റെ വിലയാണ് ഇത്തരത്തിലുള്ള ഓരോ ദൗത്യത്തിനും. അതിനാൽത്തന്നെ ചെറിയൊരു പാളിച്ചയ്ക്കു പോലും ഗവേഷകർ ഇടംനൽകില്ല. 

ഇതാദ്യമായി ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കാൻ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടന (എഎസ്ആർഒ) പദ്ധതിയിടുമ്പോൾ ഗവേഷണ നിരീക്ഷണങ്ങളുടെ ഓരോ ഘട്ടത്തിലും അവരുടെ കണ്മുന്നിലൂടെ ചാലഞ്ചറും സോയുസുമെല്ലാം പായുന്നുണ്ടാകും. അതിലുണ്ടായ പ്രശ്നങ്ങളെല്ലാം അവർ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടാകും. മനുഷ്യരുമായി ബഹിരാകാശയാത്ര പോകും മുൻപ് എത്ര തവണ പരീക്ഷണപ്പറക്കൽ നടത്താമോ അത്രയേറെ ആ ജീവനുകൾ ഭദ്രമായിരിക്കും. അതുകൊണ്ടാണ് ഒക്ടോബർ 21ന് രാവിലെ ശ്രീഹരിക്കോട്ടയിൽനിന്ന് ഐഎസ്ആർഒ നടത്തിയ പരീക്ഷണപ്പറക്കലും നിർണായകമായത്. അതുകൊണ്ടാണ് അവസാന നിമിഷം ചെറുസംശയം വന്നപ്പോൾ ദൗത്യമൊന്നാകെ തൽക്കാലത്തേക്ക് നിർത്തിവച്ചത്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ സംഭവിക്കാവുന്ന അപകടം തിരിച്ചറിഞ്ഞാണ് പിന്നീട് എല്ലാം ഭദ്രമെന്ന് ഉറപ്പാക്കി വിജയത്തിലേക്ക് ഐഎസ്ആർഒ കുതിച്ചുയർന്നത്. ടെസ്റ്റ് വെഹിക്കിൾ അബോൾട്ട് മിഷൻ (ടിവി–ഡി1) എന്നു പേരിട്ട ആ ദൗത്യത്തിന്റെ പ്രാധാന്യമെന്താണ്? എന്തുകൊണ്ടാണ് ഐഎസ്ആർഒയിലെ ഗവേഷകർ ആ പരീക്ഷണ ദൗത്യത്തിനു മുന്നിൽ നെഞ്ചിടിപ്പോടെ നിന്നത്?

∙ യാത്ര, ജീവനും കൈയിൽപ്പിടിച്ച്...

ADVERTISEMENT

ബഹിരാകാശത്തേക്കു പറന്നുയരുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ഓർക്കുക. അതിൽ പ്രധാനം ബഹിരാകാശത്ത് ജീവവായു അഥവാ ഓക്സിജൻ ഇല്ലെന്നതാണ്. അവിടെ അന്തരീക്ഷ മർദവുമില്ല. ഭൂമിയിൽ വിവിധ തലത്തിലുള്ള താപനില, ആർദ്രത, മർദം എന്നിവയെല്ലാം അനുഭവിച്ചിട്ടുള്ള മനുഷ്യശരീരമാണ് ബഹിരാകാശത്തേക്ക് ജീവനോടെ എത്തിക്കേണ്ടത്. അതിനാൽത്തന്നെ ഭൂമിയിലേതിനു സമാനമായ അന്തരീക്ഷം ബഹിരാകാശത്തും ഒരുക്കണം. അങ്ങനെ കൃത്രിമമായി ഭൂമിയിലെ അന്തരീക്ഷം ഒരുക്കിയ പേടകമാണ് ക്രൂ മൊഡ്യൂൾ. ഇതിനകത്തായിരിക്കും ബഹിരാകാശ യാത്രികർക്കുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാവുക. 

ഈ മൊഡ്യൂളിന്റെ നിർമാണം ഐഎസ്ആർഒയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ പരീക്ഷണം പിന്നീടു നടക്കും. എന്നാൽ ഒക്ടോബർ 21നു നടന്നത് എങ്ങനെ ഈ ക്രൂ മൊഡ്യൂളിനെ ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാൽ സുരക്ഷിതമായി ഭൂമിയിലിറക്കാം എന്നതിന്റെ പരീക്ഷണമായിരുന്നു. ഇതിനു വേണ്ടി ഗഗൻയാനിന്റെ അതേ വലുപ്പത്തിലുള്ള ക്രൂ മൊഡ്യൂൾതന്നെയാണ് പരീക്ഷണപ്പറക്കലിലും ഉപയോഗിച്ചത്. പക്ഷേ മൊഡ്യൂളിനകത്ത് മനുഷ്യജീവൻ നിലനിർത്താനുള്ള കൃത്രിമാന്തരീക്ഷമുണ്ടായിരുന്നില്ലെന്നു മാത്രം. എന്നാൽ ക്രൂ മൊഡ്യൂളിനു കേടുപാടുകൾ സംഭവിക്കാതിരിക്കാനുള്ള ആവരണം പൂർണമായ തോതിൽ സജ്ജമായിരുന്നു.

താഴെയുള്ള ചിത്രീകരണം ശ്രദ്ധിക്കുക. എങ്ങനെയാണ് ഗഗൻയാനിന്റെ ക്രൂ മൊഡ്യൂളിനെ സുരക്ഷിതമായി ഇറക്കുന്നത് എന്നതിന്റെ ചിത്രീകരണമാണിത്. കാഴ്ചയിൽ ലളിതമെന്നു തോന്നുമെങ്കിലും അതീവ സങ്കീർണമായ ഘട്ടങ്ങളിലൂടെയാണ് ഈ പരീക്ഷണം കടന്നു പോകുന്നത്. 

അടിയന്തര ഘട്ടത്തിൽ എന്തെങ്കിലും സാങ്കേതിക കാരണത്താൽ ദൗത്യം റദ്ദാക്കിയാൽ എങ്ങനെ പേടകം സുരക്ഷിതമായി തിരികെ ഇറക്കും (Deceleration), അത്തരത്തിൽ സമുദ്രത്തിൽ ഇറക്കുന്ന പേടകം എങ്ങനെ തിരിച്ചെടുക്കും (Recovery) എന്നീ കാര്യങ്ങളാണ് ഐഎസ്ആർഒ പരീക്ഷിച്ചത്. ഇതിനു വേണ്ട എല്ലാ സംവിധാനങ്ങളും ടിവി–ഡി1ൽ ഒരുക്കിയിരുന്നു. അതായത് പാചര്യൂട്ടുകൾ, റിക്കവറി ഉപകരണങ്ങൾ, ആക്ച്വേഷൻ സംവിധാനങ്ങൾ തുടങ്ങിയവ. ക്രൂ മൊഡ്യൂൾ, ക്രൂ എസ്കേപ് സിസ്റ്റം, ക്രൂ മൊഡ്യൂൾ ഫെയറിങ്, ഇന്റര്‍ഫേസ് അഡാപ്റ്ററുകൾ തുടങ്ങിയവയാണ് ടിവി–ഡി1 ദൗത്യത്തിലുണ്ടായിരുന്ന പേലോഡ് അഥവാ പരീക്ഷണ വസ്തുക്കൾ. ഇവ എന്താണെന്നും വിശദമായി പരിശോധിക്കാം.

ADVERTISEMENT

∙ ‘അബോർട്ട്’ മിഷൻ എപ്പോൾ?

കൃത്യമായി നിശ്ചയിച്ചുറപ്പിച്ച രീതിയിലായിരിക്കും ഓരോ ബഹിരാകാശ ദൗത്യവും. ഇതിനിടെ എവിടെയെങ്കിലും പരാജയം മണത്താൽ ഉടനടി ദൗത്യം റദ്ദാക്കും അഥവാ അബോർട്ട് ചെയ്യും. യാത്രികരെ വഹിച്ചുള്ള ദൗത്യമാണെങ്കിൽ പ്രത്യേകിച്ച്. ഒക്ടോബർ 21ന് രാവിലെ എട്ടിന് നിശ്ചയിച്ച ദൗത്യം പത്തു മണിയിലേക്കു മാറ്റിയതും ഇത്തരമൊരു സംശയം അവസാന നിമിഷം തോന്നിയതിനാലാണ്. ആളില്ലാ ദൗത്യമാണെങ്കിലും ആ ക്രൂ മൊഡ്യൂളിൽ മനുഷ്യനുണ്ടെന്ന് ഉറപ്പിച്ചായിരുന്നു ഐഎസ്ആർഒയുടെ നീക്കങ്ങളെല്ലാം. യാത്രികർക്ക് ഭീഷണിയാകും വിധം എന്തെങ്കിലും പ്രശ്നം, പേടകത്തിന് എന്തെങ്കിലും കുഴപ്പം സംഭവിക്കൽ, റോക്കറ്റിലെ തകരാർ ഇതെല്ലാം ദൗത്യം റദ്ദാക്കാന്‍ കാരണമാകും. റോക്കറ്റിന്റെ എൻജിൻ പരാജയം, വഴികാട്ടുന്ന ഗൈഡൻസ് സംവിധാനത്തിലെ തകരാർ, ഡിസൈനിലുണ്ടായ പ്രശ്നം കാരണം യാത്രയ്ക്കിടെയുണ്ടാകുന്ന സങ്കീർണത, ഓക്സിജൻ ഇല്ലായ്മ, താപനില നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നത്, വിസർജ്യം കൈകാര്യം ചെയ്യാൻ സാധിക്കാത്തത് തുടങ്ങിയവയാണ് മിക്ക ദൗത്യങ്ങളിലും വില്ലന്മാരായെത്തുന്നത്.

ശ്രീഹരിക്കോട്ടയിൽ വിക്ഷേപണത്തിനു സജ്ജമാക്കിയ ടിവി–ഡി1 ദൗത്യവാഹനവും പേടകവും (Photo courtesy: X/ isro)

നേരത്തേ തീരുമാനിച്ചുറപ്പിച്ച യാത്രാപഥത്തിൽ മാറ്റം വരുന്നതും ആശയവിനിമയം തകരാറിലാകുന്നതും എൻജിൻ തകരാറുമെല്ലാം ദൗത്യങ്ങളുടെ ചിറകൊടിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങളുണ്ടായാൽ അതു തിരിച്ചറിഞ്ഞ്, ഭൂമിയില്‍നിന്നുള്ള കമാൻഡിനു കാത്തുനിൽക്കാതെ സ്വയം തീരുമാനമെടുക്കാൻ സാധിക്കുന്ന അൽഗോരിതവും ഐഎസ്ആർ‌ഒ വികസിപ്പിക്കുന്നുണ്ട്. അതോടെ ക്രൂ മൊഡ്യൂൾ സുരക്ഷിത ലാൻഡിങ് മോഡിലേക്കു മാറും. ഒന്നുകിൽ പാരച്യൂട്ട് വഴി, അല്ലെങ്കിൽ നിയന്ത്രിതമായി താഴേക്കിറങ്ങൽ. ഈ രണ്ട് വഴികളാണ് ഐഎസ്ആർഒയ്ക്കു മുന്നിലുള്ളത്. പാരച്യൂട്ട് വഴിയുള്ള ലാൻഡിങ് ആണ് ഗഗൻയാനിൽ പരീക്ഷിച്ചത്. ഫൈറ്റർ ജെറ്റുകളിലെ ഇജക്‌ഷൻ സീറ്റ് സംവിധാനം കണ്ടിട്ടില്ലേ. അതിനു സമാനമായിട്ടാണ് ക്രൂ മൊഡ്യൂൾ റോക്കറ്റിൽനിന്നു വിട്ടുമാറുക.

ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുക എന്നത് ഇതുവരെ നമ്മുടെ മേഖലയല്ലായിരുന്നു. എന്നാൽ ഗഗന്‍യാനു വേണ്ടി ഇപ്പോൾ അതെല്ലാം ഐഎസ്ആർഒ പഠിക്കുകയാണ്. എല്ലാവരെയും നോക്കിക്കണ്ടാണ് ഇന്ത്യ പഠിക്കുന്നത്. റഷ്യ, കാനഡ, റുമേനിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായം നൽകുന്നുണ്ട്. ഇന്ത്യയിൽ സൗകര്യമില്ലാത്തതിനാൽ ചില കാര്യങ്ങൾ പരീക്ഷിക്കാനായി വിദേശത്തേക്ക് പോകേണ്ടി വരാറുമുണ്ട്. പക്ഷേ ഗഗൻയാനിലെ ക്രൂ എസ്കേപ്പ് സിസ്റ്റം ഉൾപ്പെടെ പൂർണമായും ഇന്ത്യൻ നിർമിതിയാണ്. അത് കോപ്പിയടിയൊന്നുമല്ല. ഇന്ത്യയുടെ തനതു പേടകമാണ്.

എസ്.സോമനാഥ് (ഐഎസ്ആർഒ ചെയർമാൻ)

ദൗത്യം റദ്ദാക്കിയതായുള്ള കമാൻഡ് ലഭിക്കുന്നതോടെ ക്രൂ മൊഡ്യൂൾ താഴെയിറക്കാനുള്ള ശ്രമങ്ങളാണ്. പേടകം അതിവേഗം താഴേക്കു വരുമ്പോൾ വേഗത കുറയ്ക്കുന്നതിനെയാണ് ഡിസെലറേഷൻ എന്നു പറയുന്നത്. ഭൂമിയില്‍നിന്ന് 17 കിലോമീറ്റർ മുകളിലെത്തിയപ്പോഴാണ് ദൗത്യം റദ്ദാക്കിയതായി അറിയിക്കുന്നത്. തുടർന്ന് പേടകം അതിവേഗം താഴേക്ക്. ഈ സമയത്ത് അന്തരീക്ഷത്തിൽനിന്നുള്ള സമ്മർദം പേടകത്തിന്മേലുണ്ടാകും. അതിനാൽത്തന്നെ വേഗതയും കുറയും. എന്നാൽ ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് തിരികെയെത്തുന്ന പേടകത്തിന് കനത്ത ചൂട് നേരിടേണ്ടി വരും. ഭൂമിയുടെ അന്തരീക്ഷവുമായുള്ള ഘർഷണത്തിലൂടെയാണിത്. ഇതിൽനിന്നെല്ലാം യാത്രികരെ രക്ഷിക്കാനുള്ള താപകവചവും ക്രൂ മൊഡ്യൂളിനു ചുറ്റുമുണ്ടാകും. ചൂടിന്റെ ആഘാതം പരമാവധി കുറയ്ക്കാവുന്ന തരത്തിലുള്ള ഡിസൈനിങ്ങുമായിരിക്കും മൊഡ്യൂളിന്

∙ ദൗത്യത്തിന്റെ മസ്തിഷ്കം

ശ്രീഹരിക്കോട്ടയിൽനിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലായിരുന്നു ടിവി–ഡി1 ദൗത്യപേടകം സുരക്ഷിതമായി ഇറക്കിയത്. വളരെ സൂക്ഷ്മമായ നിയന്ത്രിത സംവിധാനങ്ങളിലൂടെയാണ് ഇതു സാധിച്ചെടുത്തത്. അതിനു സഹായിച്ചത് പേടകത്തിലെ ഏവിയോണിക്സ് (Aviation Electronics) സംവിധാനമാണ്. പേടകവും ഭൂമിയിലെ കൺട്രോൾ സെന്ററും തമ്മിലുള്ള ആശയവിനിമയം (Data, voice, command), പേടകത്തിന്റെ യാത്രയിൽ ലഭിക്കുന്ന ഡേറ്റ കൈകാര്യം ചെയ്യൽ, പേടകത്തിനു കൃത്യമായ യാത്രാപഥമൊരുക്കൽ തുടങ്ങി പേടകത്തിന്റെ മൊത്തം നിയന്ത്രണവും ഈ ഏവിയോണിക്സ് സംവിധാനത്തിലൂടെയാണ്. കൂടാതെ മറ്റ് പേടകങ്ങളുമായോ ബഹിരാകാശ സ്റ്റേഷനുകളുമായോ ഉള്ള ആശയവിനിമയത്തിനും ഇവയാണ് സഹായകമാവുക. ഇതിന്റെയെല്ലാം പരിശോധനയാണ് വിജയകരമായി ഐഎസ്ആർഒ പൂർത്തിയാക്കിയത്.

റോക്കറ്റില്‍ ഘടിപ്പിക്കാൻ സജ്ജമായ ക്രൂ മൊഡ്യൂൾ (Photo courtesy: X/ isro)

ഭൂമിയിലേക്ക് പേടകത്തിന്റെ ‘ആരോഗ്യനില’ കൃത്യമായി അയയ്ക്കുന്നതിനുള്ള ഉപകരണങ്ങളും ഏവിയോണിക്സ് സംവിധാനത്തിലുണ്ടാകും. എന്തെങ്കിലും പ്രശ്നം റിപ്പോർട്ട് ചെയ്താൽ അത് പരിഹരിക്കാനുള്ള കമാൻഡ് ഭൂമിയിൽനിന്ന് അയയ്ക്കുന്നത് സ്വീകരിച്ച് നടപടിയെടുക്കാനും ഇതുതന്നെ വേണം. ഇനി ദൗത്യം പാതിവഴിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചാലും ജോലി ഏവിയോണിക്സ് സംവിധാനത്തിനാണ്. ടിവി–ഡി1 പരീക്ഷണത്തിലും അതാണ് ഐഎസ്ആർഒ നടപ്പാക്കിയത്. പേടകത്തിനാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാനും ശേഖരിക്കാനും അത് വിതരണം ചെയ്യാനുമുള്ള ചുമതലയും ഏവിയോണിക്സിൽ ഉൾപ്പെടും. ഇത്തരത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സോഫ്റ്റ്‌വെയറുകളുടെയും ഒരു സങ്കീർണ ശൃംഖലയാണ് ഏവിയോണിക്സ്. പേടകത്തിന്റെ തലച്ചോറും ഹൃദയവുമെല്ലാം ഇതാണെന്നു ചുരുക്കം. 

റോക്കറ്റില്‍ ഘടിപ്പിക്കാൻ സജ്ജമായ ക്രൂ മൊഡ്യൂൾ (Photo courtesy: X/ isro)

എന്നാൽ ഗഗൻയാനിലെ ഏവിയോണിക്സ് സംവിധാനത്തിന് ഒരു പ്രത്യേകതയുണ്ട്. അത് ‘ഡ്യുവൽ റിഡൻഡന്റ് മോഡ് കോൺഫിഗറേഷനി’ലായിരിക്കും പ്രവർത്തിക്കുക. പേടകം നിർമിക്കുമ്പോൾ സ്വീകരിക്കുന്ന ഡിസൈനിങ് രീതികളിലൊന്നാണിത്. അതായത്, രണ്ട് ഏവിയോണിക്സ് സംവിധാനങ്ങളുണ്ടാകും പേടകത്തിൽ. രണ്ടും ഒരേസമയം പ്രവർത്തിക്കും, പരസ്പരം നിരീക്ഷിക്കും. ഏതെങ്കിലും ഒന്നില്‍ പ്രശ്നമുണ്ടായാലും കുഴപ്പമില്ല, രണ്ടാമത്തേത് പ്രവർത്തിക്കും. അതിനാൽത്തന്നെ ബാക്കപ് മോഡ് എന്നും ഇതിനു പേരുണ്ട്. ബഹിരാകാശ യാത്രികർ ഉൾപ്പെടുന്ന ദൗത്യങ്ങളിൽ ഇത്തരത്തിൽ ഇരട്ട സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് പതിവാണ്. ജീവൻ സംരക്ഷിക്കാനായി സാങ്കേതികതയിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഗവേഷകർ തയാറല്ലെന്നു ചുരുക്കം.

∙ എങ്ങനെ രക്ഷപ്പെടും?

മണിക്കൂറിൽ ഏകദേശം 1482 കിലോമീറ്റർ വേഗതയിലായിരിക്കും യഥാർഥ ഗഗൻയാൻ ബഹിരാകാശത്തേക്കു കുതിക്കുക. അതേ വേഗംതന്നെയാണ് ടിവി–ഡി1 പരീക്ഷണത്തിലും ഉറപ്പാക്കിയത്. (ഈ വേഗത്തെ മാക് നമ്പര്‍ 1.2 എന്നു പറയും). ഇത്തരത്തില്‍ പറക്കുമ്പോഴോ വിക്ഷേപണത്തിനിടയിലോ പേടകത്തിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ക്രൂ മൊഡ്യൂളിനെ ലോഞ്ച് വെഹിക്കിളിൽനിന്ന് വിട്ടുമാറാൻ സഹായിക്കുന്ന സംവിധാനമാണ് ക്യൂ എസ്കേപ് സിസ്റ്റം അഥവാ സിഇഎസ്. ഇതിന്റെ പ്രധാന ഘടകമാണ് ഫാസ്റ്റ് ആക്ടിങ് സോളിഡ് മോട്ടറുകൾ. പേരുപോലെത്തന്നെ, ഒരപകടമുണ്ടായാൽ അതിവേഗം നടപടി സ്വീകരിക്കുന്നതാണ് ഈ സംവിധാനം. ഇന്ധനവും ഓക്സിഡൈസറും ചേർന്നിട്ടുള്ള റോക്കറ്റ് മോട്ടറാണിത്. അതിവേഗമുള്ള ജ്വലനശേഷിയാണ് ഇതിന്റെ പ്രത്യേകത. യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ മൈക്രോസെക്കൻഡുകൾക്കകം റോക്കറ്റിൽനിന്ന് പേടകത്തിനു വിട്ടുമാറേണ്ടി വരും. അതിനു വേണ്ടത് അതിവേഗ ജ്വലനശേഷിയുള്ള മോട്ടറാണ്. എങ്കിൽ മാത്രമേ എത്രയും പെട്ടെന്ന് വേർപ്പെട്ട് സുരക്ഷിതമായ അകലത്തിലേക്കു മാറാന്‍ സാധിക്കുകയുള്ളൂ.

ടിവി–ഡി1 പദ്ധതിയിലെ വിവിധ പരീക്ഷണ വസ്തുക്കൾ (Photo courtesy: X/ isro)

റോക്കറ്റിന്റെ ‘നോസ്’ എന്നറിയപ്പെടുന്ന ഭാഗത്തായിരിക്കും പേടകം. അതായത്, റോക്കറ്റിന്റെ ഏറ്റവും മുകളിലുള്ള ഭാഗം. അവിടെ ഒരു സുരക്ഷിത കവചത്തിലായിരിക്കും ക്രൂ മൊഡ്യൂൾ സൂക്ഷിക്കുക. ക്രൂ മൊഡ്യൂൾ ഫെയറിങ് (Crew Module Fairing) എന്നാണ് ആ കവചത്തിന്റെ പേര്. റോക്കറ്റിന് മുന്നോട്ടു കുതിക്കാൻ സഹായിക്കുന്ന വിധത്തിലാണ് ഇതിന്റെ ഡിസൈനിങ്ങും. പുറമേ നിന്നുള്ള പൊടിപടലങ്ങളും മറ്റു വസ്തുക്കളും കടക്കാതെ മൊഡ്യൂളിനെ സംരക്ഷിക്കുന്നത് ഈ ആവരണമാണ്. ഭൂമിയുടെ അന്തരീക്ഷത്തിലെ ‘ശല്യങ്ങളിൽ’നിന്നെല്ലാം മാറി സുരക്ഷിത ഉയരത്തിലോ സുരക്ഷിത വേഗത്തിലോ എത്തിക്കഴിയുമ്പോൾ ഈ ആവരണം പിളർ‍ന്നു മാറും. അതോടെ റോക്കറ്റില്‍നിന്നു വിട്ടുമാറി പേടകം ബഹിരാകാശത്തേക്കു കടക്കുകയും ചെയ്യും. 

ടിവി–ഡി1 പദ്ധതിയുടെ ഭാഗമായ ക്രൂ മൊഡ്യൂളിനെ സംരക്ഷിക്കുന്ന ആവരണം (Photo courtesy: X/ isro)

റോക്കറ്റിന്റെ മുകൾ ഭാഗവുമായി ക്രൂ മൊഡ്യൂളിനെ ബന്ധിപ്പിക്കുന്നതാണ് ഇന്റർഫേസ് അഡാപ്റ്റർ അഥവാ പേലോഡ് അഡാപ്റ്റർ. ഇതിന്റെ പ്രവർത്തനവും ഐഎസ്ആർഒ ടിവി–ഡി1 ദൗത്യത്തില്‍ പരീക്ഷിച്ചിരുന്നു. റോക്കറ്റ് വിക്ഷേപണത്തിനിടെ ഉണ്ടാകുന്ന ശക്തമായ വിറയലിനിടെ പേടകത്തിന് കുഴപ്പമൊന്നും സംഭവിക്കാതെ നിർത്താൻ സഹായിക്കുന്നതും ഇതാണ്. റോക്കറ്റിന്റെ മുകൾഭാഗവും ക്രൂ മൊഡ്യൂളും തമ്മിൽ ഡേറ്റ, വൈദ്യുതി കൈമാറ്റം സാധ്യമാക്കുന്നതും ഇന്റർഫേസ് അഡാപ്റ്ററാണ്. ക്രൂ മൊഡ്യൂളിന് റോക്കറ്റിൽനിന്നു വിട്ടുമാറാൻ സഹായിക്കുന്ന സെപറേഷൻ മെക്കാനിസവും ഇതിന്റെ സഹായത്താലാണ് സാധ്യമാകുന്നത്.

∙ പറപറക്കും പദ്ധതി

ഇനി പേടകത്തിനെ വഹിക്കുന്ന റോക്കറ്റിനെപ്പറ്റി. ഐഎസ്ആർഒ പ്രത്യേകമായി വികസിപ്പിച്ചെടുത്ത സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. ഭേദഗതി വരുത്തിയ ഇന്ത്യൻ നിർമിത ‘വികാസ്’ എൻജിനാണ് റോക്കറ്റിനു കരുത്തു പകർന്നത്. പരീക്ഷണമായതിനാലാണ് ഒറ്റഘട്ടത്തിൽ എല്ലാം നടക്കുന്ന സിംഗിൾ സ്റ്റേജ് റോക്കറ്റ് ഉപയോഗിച്ചത്. ഗഗൻയാൻ യഥാർഥ ദൗത്യത്തിൽ പല ഘട്ടങ്ങളിൽ പ്രവർത്തിക്കുന്ന റോക്കറ്റായിരിക്കും ഉപയോഗിക്കുക. ഐഎസ്ആർഒയുടെ ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ (ജിഎസ്എൽവി) രണ്ടാം ഘട്ട എൻജിനായി ഉപയോഗിക്കുന്നത് വികാസ് ആണ്. ജിഎസ്എൽവി മാർക്ക് 3യിലെ ആദ്യഘട്ട എൻജിനും വികാസ് ആണ്. എൽവിഎം4 എം4 റോക്കറ്റാണ് ചന്ദ്രയാന്‍ 3നെ വഹിച്ച് പറന്നുയർന്നത്. 34.9 മീറ്ററാണ് പരീക്ഷണ റോക്കറ്റിന്റെ ഉയരം. 44,000 കിലോഗ്രാം ഭാരവും. 

ശ്രീഹരിക്കോട്ടയിൽ വിക്ഷേപണത്തിനൊരുങ്ങിയ ടിവി–ഡി1 പദ്ധതിയുടെ ലോഞ്ച് വെഹിക്കിളും ക്രൂ മൊഡ്യൂളും ക്രൂ എസ്കേപ് സിസ്റ്റവും (Photo courtesy: X/ isro)

ടിവി–ഡി1 ദൗത്യത്തില്‍ ഉൾപ്പെട്ട റോക്കറ്റിന്റെയും അതിനകത്തെ പേടകത്തിന്റെയും മുഴുവൻ ഫ്ലൈറ്റ് ഡേറ്റയും ശേഖരിച്ച് ഗവേഷകർ വിശകലനം ചെയ്യും. ഇതിൽനിന്നാണ് തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്തുക. ഇനിയും ഡി2, ഡി3, ഡി4 തുടങ്ങിയ ദൗത്യങ്ങൾ കൂടി നടത്താനുണ്ട്. ഇതെല്ലാം ആളില്ലാ പരീക്ഷണങ്ങളായിരിക്കും. ആ ദൗത്യങ്ങളിലും ലക്ഷ്യം പരമാവധി ഡേറ്റ ശേഖരിക്കുകയെന്നതാണ്. സമുദ്രോപരിതലത്തിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിൽ ബഹിരാകാശ യാത്രികരെ എത്തിക്കാനാണ് ഇന്ത്യയുടെ പദ്ധതി. തുടർന്ന് അവിടെ മൂന്നു ദിവസം ഭൂമിയെ ചുറ്റും. ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെയെത്തും. 2025ൽ ഇതു സാധ്യമാകുമെന്നാണ് കരുതുന്നത്. മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ 2025ൽത്തന്നെ ദൗത്യം നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥും വ്യക്തമാക്കിയിട്ടുണ്ട്. 

English Summary:

Explaining ISRO's Gaganyaan Test Vehicle Abort Mission- Key Details of TV-D1

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT