ഫോർബ്സ് പ്രസിദ്ധീകരിച്ച അതിസമ്പന്നരുടെ പട്ടികയിൽ ഇക്കുറിയും ഇന്ത്യയിൽ നിന്ന് ഫാൽഗുനി നയ്യാർ ഉണ്ട്; രാജ്യത്തെ ഏറ്റവും സമ്പന്നയായ സ്വയംസംരംഭക (richest selfmade entrepreneur in India) എന്ന പദവി കഴിഞ്ഞ വർഷത്തെപ്പോലെ നിലനിർത്തിക്കൊണ്ട്. ലോകത്തെ പത്താമത്തെ അതിസമ്പന്നയായ സ്വയംസംരംഭകയും അവർ തന്നെ. ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി എന്ന പിടിവാചകം നന്നായി യോജിക്കുന്ന ഈ അറുപത്തിയൊന്നുകാരിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പേഴ്സനൽ കെയർ ഇ– കൊമേഴ്സ് പ്ലാറ്റ്ഫോമായ ‘നൈകാ’യുടെ സ്ഥാപക.

ഫോർബ്സ് പ്രസിദ്ധീകരിച്ച അതിസമ്പന്നരുടെ പട്ടികയിൽ ഇക്കുറിയും ഇന്ത്യയിൽ നിന്ന് ഫാൽഗുനി നയ്യാർ ഉണ്ട്; രാജ്യത്തെ ഏറ്റവും സമ്പന്നയായ സ്വയംസംരംഭക (richest selfmade entrepreneur in India) എന്ന പദവി കഴിഞ്ഞ വർഷത്തെപ്പോലെ നിലനിർത്തിക്കൊണ്ട്. ലോകത്തെ പത്താമത്തെ അതിസമ്പന്നയായ സ്വയംസംരംഭകയും അവർ തന്നെ. ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി എന്ന പിടിവാചകം നന്നായി യോജിക്കുന്ന ഈ അറുപത്തിയൊന്നുകാരിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പേഴ്സനൽ കെയർ ഇ– കൊമേഴ്സ് പ്ലാറ്റ്ഫോമായ ‘നൈകാ’യുടെ സ്ഥാപക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോർബ്സ് പ്രസിദ്ധീകരിച്ച അതിസമ്പന്നരുടെ പട്ടികയിൽ ഇക്കുറിയും ഇന്ത്യയിൽ നിന്ന് ഫാൽഗുനി നയ്യാർ ഉണ്ട്; രാജ്യത്തെ ഏറ്റവും സമ്പന്നയായ സ്വയംസംരംഭക (richest selfmade entrepreneur in India) എന്ന പദവി കഴിഞ്ഞ വർഷത്തെപ്പോലെ നിലനിർത്തിക്കൊണ്ട്. ലോകത്തെ പത്താമത്തെ അതിസമ്പന്നയായ സ്വയംസംരംഭകയും അവർ തന്നെ. ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി എന്ന പിടിവാചകം നന്നായി യോജിക്കുന്ന ഈ അറുപത്തിയൊന്നുകാരിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പേഴ്സനൽ കെയർ ഇ– കൊമേഴ്സ് പ്ലാറ്റ്ഫോമായ ‘നൈകാ’യുടെ സ്ഥാപക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോർബ്സ് പ്രസിദ്ധീകരിച്ച അതിസമ്പന്നരുടെ പട്ടികയിൽ ഇക്കുറിയും ഇന്ത്യയിൽ നിന്ന് ഫാൽഗുനി നയ്യാർ ഉണ്ട്; രാജ്യത്തെ ഏറ്റവും സമ്പന്നയായ സ്വയംസംരംഭക (richest selfmade entrepreneur in India) എന്ന പദവി കഴിഞ്ഞ വർഷത്തെപ്പോലെ നിലനിർത്തിക്കൊണ്ട്. ലോകത്തെ പത്താമത്തെ അതിസമ്പന്നയായ സ്വയംസംരംഭകയും അവർ തന്നെ. ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി എന്ന പിടിവാചകം നന്നായി യോജിക്കുന്ന ഈ അറുപത്തിയൊന്നുകാരിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പേഴ്സനൽ കെയർ ഇ– കൊമേഴ്സ് പ്ലാറ്റ്ഫോമായ ‘നൈകാ’യുടെ സ്ഥാപക.

2012ൽ തന്റെ അൻപതാം വയസ്സിൽ കരിയറിന്റെ ഉത്തുംഗതയിൽ നിൽക്കുമ്പോളാണ് കോട്ടക് മഹീന്ദ്രയിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കർ ആയിരുന്ന ഫാൽഗുനി സംരംഭകത്വമെന്ന സ്വപ്നത്തിലേക്ക് എടുത്തുചാടിയത്. കമ്പനിയുടെ മാനേജിങ് ഡയറക്ടർ പദവി വരെയെത്തിയിരുന്ന അവരെ നിരുത്സാഹപ്പെടുത്തിയവരായിരുന്നു ചുറ്റിലും. റിസ്ക് എടുക്കാൻ പറ്റിയ പ്രായമല്ല അൻപതുകൾ എന്നതായിരുന്നു ഏറ്റവും കൂടുതൽ കേട്ട പിൻവിളി. എന്നാൽ അഭ്യുദയകാംക്ഷികളെയെല്ലാം ഞെട്ടിച്ചു കൊണ്ട് 2021ൽ കമ്പനി പബ്ലിക് ആക്കിയപ്പോൾ 2.3 ദശകോടി ഡോളർ ആയിരുന്നു ആകെ ആസ്തി. അന്ന് ഫാൽഗുനി എന്ന ഐഐഎം ബിരുദധാരിയുടെ മികവ് ലോകം മുഴുവനുമറിഞ്ഞു.

ADVERTISEMENT

∙ വഴിത്തിരിവായത് ആ തീരുമാനം

സാവിത്രി ജിൻഡാലിനെയോ(ജിൻഡാൽ ഗ്രൂപ്പ്) രേഖ ജുൻജുൻവാലയെയോ(റെയർ എന്റർപ്രൈസസ്) ലീന തിവാരിയെയോ (യുഎസ്‌വി പ്രൈവറ്റ് ലിമിറ്റഡ്) പോലെ കുടുംബ ബിസിനസിന്റെയോ പാരമ്പര്യത്തിന്റെയോ പിൻബലത്തിൽ കയ്യെത്തിപ്പിടിച്ചതല്ല ഈ നേട്ടം. സ്വപ്നം കാണാൻ മനസ്സും ഊർജവും ഉണ്ടെങ്കിൽ, വിഘ്നങ്ങൾ ചവിട്ടുപടികൾ ആക്കാൻ ഉള്ള നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ കേവലം 9 വർഷങ്ങൾ കൊണ്ട് ശമ്പളക്കാരിയിൽ നിന്ന് ശതകോടീശ്വരിയിലേക്ക് റാംപ് വോക്ക് നടത്താമെന്ന് അവർ ഇന്ത്യയിലെ പെൺകൊടികൾക്ക്  കാട്ടിത്തരികയായിരുന്നു.

ഫാൽഗുനി നയ്യാർ. (Photo by Punit PARANJPE/AFP)

നിലവിലെ കംഫർട് സോണിൽ നിന്ന് ധൈര്യമായി പുറത്തു കടന്നതായിരുന്നു ഫാൽഗുനി നയ്യാരുടെ ജീവിതത്തിലെ വഴിത്തിരിവ്. അന്നവർ കോട്ടക് മഹീന്ദ്രയിലെ മാനേജിങ് ഡയറക്ടർ. ജോലിയുടെ ഉന്നതപദവിയിൽ നിൽക്കുമ്പോൾ പ്രതാപം ഉപേക്ഷിച്ച് അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന ഇ–കോമേഴ്‌സ് ബിസിനസ്സിലേക്ക് എടുത്തു ചാടുക എന്ന തീരുമാനം എളുപ്പമായിരുന്നില്ല. ഇ–കോമേഴ്‌സ് പ്ലാറ്റ്‌ഫോം തുടങ്ങാൻ ഉള്ള സാങ്കേതിക പരിജ്ഞാനമോ സൗന്ദര്യ വർധക വസ്തുക്കളെ കുറിച്ച് ആഴത്തിൽ ഉള്ള അവബോധമോ കൈമുതലായുണ്ടായിരുന്നില്ല. പക്ഷേ, സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ താൽപര്യം ഉള്ള മേഖലയെ ഏറ്റവും പെട്ടെന്ന് വളരുന്ന വിനിമയോപാധി ആയ ഇന്റർനെറ്റ് ആയി കൂട്ടി ഇണക്കുന്നത് വഴി ധാരാളം സ്ത്രീകൾക്ക് ജോലി കൊടുക്കാമെന്ന് അവർ കണക്കുകൂട്ടി.

∙ കോവിഡിൽ ‘മഹിഷ്മതി’ ആയി നൈകാ

ADVERTISEMENT

35000 ഉൽപന്നങ്ങളും 850  ബ്രാൻഡുകളും ഉണ്ട് ഇന്ന് നൈകായുടെ കുടക്കീഴിൽ. സ്കിൻ കെയർ, ഹെയർ കെയർ, മേക്കപ്പ് ഉൽപന്നങ്ങൾക്കായുള്ള രാജ്യത്തെ അവസാന വാക്ക് ആണ് നൈകാ ഇന്ന്.  രാജ്യന്തര ലക്ഷ്വറി ബ്രാൻഡുകളെ പോലും ഇന്ത്യൻ വീട്ടകങ്ങളിൽ എത്തിക്കുന്നതിൽ അവർ വിജയിച്ചു. ഓൺലൈൻ മേഖലയും കടന്ന് ആഡംബര വിപണിയിൽ ഭൗതിക സാന്നിധ്യവും ഉറപ്പിച്ചു അവർ. നൈക ലുക്സെ, നൈക ഓൺ ട്രെൻഡ് എന്നിങ്ങനെ 2 വിതരണ സ്റ്റോർ ശൃംഖലകളും രാജ്യമെമ്പാടും ഉണ്ട്. നായിക എന്ന സങ്കൽപം കടം എടുത്തു കൊണ്ടാണ് ഫാൽഗുനി നയ്യാർ തന്റെ ബ്യൂട്ടി ബിസിനസിന് നൈകാ എന്നു പേരിട്ടത്. ഇത് അക്ഷരാർഥത്തിൽ സത്യം ആയത് കോവിഡ് 19 ആഞ്ഞടിച്ചപ്പോൾ ആയിരുന്നു.

രാജ്യത്തുള്ള സ്റ്റാർട്ടപ്പുകളും ന്യൂ ജനറേഷൻ ബിസിനസുകളും എല്ലാം തകർന്നടിഞ്ഞപ്പോൾ ഒരൊറ്റ തൊഴിലാളിയെ പോലും പിരിച്ചു വിടാതെ നിലനിർത്തിക്കൊണ്ടായിരുന്നു ഫാൽകുനി തന്റെ സാമ്രാജ്യത്തിന്റെ മഹാറാണി ആയത്. മാത്രമോ പുതിയ ഉൽപന്നങ്ങളും വിതരണത്തിന് പുതിയ സാങ്കേതികതകളും കണ്ടെത്തിക്കൊണ്ട് നൈകാ സാമ്രാജ്യത്തെ അവർ മഹിഷ്മതിയാക്കി. മുംബൈയിൽ ആണ് നൈകായുടെ ഹെഡ് ഓഫിസ്. വിലയിടിവിൽ സാധനങ്ങൾ വിറ്റ് കച്ചവടം കൂട്ടുക എന്ന നയം ഒരിക്കലും നൈക പിന്തുടർന്നില്ല.

നോർത്ത് ഇന്ത്യൻ വനിതകളുടേതു പോലെ ചുവപ്പ് മേക്കപ് അണിയാൻ ഇഷ്ടപ്പെടുന്നവരല്ല പൊതുവെ സൗത്ത് ഇന്ത്യക്കാർ. അപ്പോൾ ദ്രാവിഡ ലുക്കിനു ചേരുന്ന രീതിയിൽ ‘മദ്രാസ് കാപ്പി’ എന്നും ‘ചായ’ എന്നും ഒക്കെ പേരിട്ട്  ഏർത്തി നൂഡ് ഷെയ്ഡ് ഇറക്കി. ബോംബേ, ബീഗം, ജുംകി, കാശി എന്നിങ്ങനെ ഭൂപ്രദേശത്തിനും മനോഭാവത്തിനും ചേരുന്ന രീതിയിലാണ് നൈക ഉൽപന്നങ്ങളുടെ പേരുകളെല്ലാം.

ആളുകൾ ആവശ്യപ്പെടുന്ന സൗന്ദര്യവർധക വസ്തുക്കളുടെ കൃത്യമായ നിറങ്ങളും കൂട്ടുകളും  ലഭ്യമാക്കി ന്യായമായ വില ഈടാക്കുക എന്നതാണ് പകുതി വിലയ്ക്ക് വിട്ടുവീഴ്ച ചെയ്തു കൊണ്ടു സാധനം വിൽക്കുന്നതിനേക്കാൾ നൈകയുടെ അമരക്കാർ ഇഷ്ടപ്പെടുന്നത്. ‘Retail is all about detail’ എന്നത് ആണ് ഫാൽഗുനിയുടെ വിജയ മന്ത്രം. ബിസിനസിന്റെ ഓരോ ചെറിയ വിശദാംശങ്ങളും അറിഞ്ഞിരിക്കുക, അതിനനുസരിച് പുതിയ രസതന്ത്രങ്ങൾ നിർവചിക്കുക എന്നിവ പ്രധാനം ആണെന്ന് അവർ സഹപ്രവർത്തകരെ ഓർമിപ്പിച്ചു.

∙ പേരിലെ പ്രലോഭനം

ADVERTISEMENT

കണ്ടന്റ്, ക്യൂറേഷൻ, കൺവീനിയൻസ് (Content, curation and convenience) എന്നതാണ് നൈക പ്രാവർത്തികമാക്കുന്ന ‘മൂന്ന് സി’കൾ. കോസ്മറ്റിക് ഉൽപന്നങ്ങളുടെ ഡിജിറ്റൽവൽക്കരണം വന്നതാണ് ഈ മേഖലയിൽ തന്നെ സംരംഭം തുടങ്ങാൻ ഫാൽഗുനിയെ പ്രേരിപ്പിച്ചത്. എല്ലാവർക്കും സൗന്ദര്യസംരക്ഷണത്തെക്കുറിച്ച് നല്ല അറിവാണ്. രാജ്യന്തര ഉൽപന്നങ്ങളെ അറിയുകയും ചെയ്യാം. അങ്ങനെ ഉള്ളപ്പോൾ മികച്ച നിലവാരം ഉള്ള വസ്തുക്കൾ എല്ലാം കയ്യെത്തും ദൂരത്ത് ഒറ്റ ഇടത്തു ലഭിക്കുക എന്നത് നൂതന ആശയം ആയി തോന്നി. ബ്യൂട്ടി, ഫാഷൻ, വെൽനെസ്സ് ഉൽപന്നങ്ങൾക്ക് പുറമേ ഉൾവസ്ത്ര നിർമാണ മേഖലയിലേക്കും ഇറങ്ങി. 

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് ഉൽപന്നം നിർമിച്ച ആദ്യത്തെ കോസ്മറ്റിക് ബ്രാൻഡ് ആകണം നൈകാ. എല്ലാവർക്കും ഒരേ തരത്തിലുള്ള സൗന്ദര്യസംരക്ഷണ വസ്തുക്കൾ വിറ്റിരുന്ന കാലത്തു നിന്ന് വ്യത്യസ്ത തരത്തിലുള്ള മുടിക്കും ചർമ്മത്തിനും ഒക്കെ ഇണങ്ങുന്ന വസ്തുക്കൾ നൈകാ പുറത്തിറക്കി. പല നിറക്കാർക്ക് ചേരുന്ന ക്രീമുകൾ, ലിപ്സ്റ്റിക്കുകൾ ഒക്കെ അക്കൂട്ടത്തിൽപ്പെടും. ഇഷ്ടപെട്ട ലിപ്സ്റ്റിക് ഷെയ്ഡിനെക്കുറിച്ചോ സ്വന്തം സ്കിൻ ടൈപ്പിനെക്കുറിച്ചോ ഒക്കെ നൈകാ ഹെൽപ്‌ലൈനിൽ വിളിച്ചു പറയാം. നിലവിൽ അതിനു ചേരുന്ന ഉൽപന്നം ഇല്ലെങ്കിൽ അത് തയാറാക്കി വിപണിയിലിറക്കും.

ഫാൽഗുനി നയ്യാർ, മകൾ അദ്വൈത നയ്യാർ എന്നിവർ നടി കത്രീന കൈഫിന് ഒപ്പം. (Photo by Punit PARANJPE/AFP)

ബിസിനസിൽ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടില്ലെന്നല്ല. പക്ഷേ, അവ മറികടക്കാൻ ആശയങ്ങൾ ധാരാളം ഉണ്ടായിരുന്നു ഫാൽഗുനിക്ക്. സൗത്ത് ഇന്ത്യൻ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് അനുസരിച്ചുള്ള നിറത്തിൽ ലിപ്സ്റ്റിക് ഇറക്കിയതു തന്നെ ഉദാഹരണം. നോർത്ത് ഇന്ത്യൻ വനിതകളുടേതു പോലെ ചുവപ്പ് മേക്കപ് അണിയാൻ ഇഷ്ടപ്പെടുന്നവരല്ല പൊതുവെ സൗത്ത് ഇന്ത്യക്കാർ. അപ്പോൾ ദ്രാവിഡ ലുക്കിനു ചേരുന്ന രീതിയിൽ ‘മദ്രാസ് കാപ്പി’ എന്നും ‘ചായ’ എന്നും ഒക്കെ പേരിട്ട്  ഏർത്തി നൂഡ് ഷെയ്ഡ് ഇറക്കി. ബോംബേ, ബീഗം, ജുംകി, കാശി എന്നിങ്ങനെ ഭൂപ്രദേശത്തിനും മനോഭാവത്തിനും ചേരുന്ന രീതിയിലാണ് നൈക ഉൽപന്നങ്ങളുടെ പേരുകളെല്ലാം. ആളുകൾക്ക് പ്രലോഭനം തോന്നാൻ വേണ്ടുന്നതെന്തും ലഭ്യമാക്കും, അവരെ അതിൽനിന്നു വിട്ടുപോകാൻ തോന്നാത്ത രീതിയിൽ ഗുണനിലവാരത്താൽ കെട്ടിയിടും.

∙ ആപ്പുകൾ നാല്

‘യുവർ ബ്യൂട്ടി യുവർ പാഷൻ’ എന്നതാണ് നൈകായുടെ ടാഗ് ലൈൻ. ഒന്നാം കിട നഗരങ്ങളിലെ സ്ത്രീകളെ മാത്രം അല്ല ടയർ 2, 3 സിറ്റി കളിലെ വരുംകാല ഉപഭോക്താക്കളെയും ഉന്നംവച്ചാണ് ഓരോ പുതിയ ഉൽപന്നങ്ങളും വിപണിയിൽ ഇറക്കുന്നത്. ‘മൈ നൈകാ’ എന്നാ ശ്രേണിയിൽ ആണ് നൈകായുടെ തന്നെ ഉൽപന്നങ്ങൾ ഇറക്കുന്നത്. ഇവ കൂടാതെ മറ്റു ബ്രാൻഡുകളുടെയും ഉൽപന്നങ്ങൾ ലഭ്യമാക്കുന്ന ഇ കോമേഴ്‌സ് പ്ലാറ്റ്ഫോമിന്റെ പേര് ആണ് ‘നൈകാ ബ്യൂട്ടി’. ‘നൈകാ ഫാഷൻ’ തുണിത്തരങ്ങൾക്കായുള്ള ഇ കോമേഴ്‌സ് സ്റ്റോർ ആണ്.  ‘നൈകാ ബ്യൂട്ടി ബുക്ക്‌ ’  ആകട്ടെ മേക്കപ്പ് ടിപ്സ് കൊടുക്കാൻ വിദഗ്ധരെ ഉൾപ്പെടുത്തി തയാറാക്കിയ ട്യൂട്ടോറിയൽ, ഡിഐവൈ പ്ലാറ്റ്ഫോമും.

നൈകാ ലോഗോ

∙ മാർക്കറ്റിങ് മാന്ത്രിക

സമൂഹമാധ്യമങ്ങളിൽ വളരെയധികം പേർ പിന്തുടരുന്ന ‘ഇൻഫ്ലുവൻസർ’ എന്നറിയപ്പെടുന്ന പ്രൊഫൈലുകളെ മാർക്കറ്റിങിനായി ആദ്യമായി പരീക്ഷിച്ച ഇ കോമേഴ്‌സ് വേദി നൈകാ ആണെന്ന് വേണം പറയാൻ. പ്രഫഷനൽ ഇൻഫ്ലുവൻസർമാർ മുതൽ വളരെ ആക്ടീവ് ആയ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വരെ നൈകായുടെ പ്രചാരകർ ആകുന്നു. യൂട്യൂബ് മാർക്കറ്റിങ്ങിനും അവർ സ്വീകരിച്ചിരിക്കുന്നത് വേറിട്ട രീതിയാണ്. വ്ലോഗ്ഗർമാർ വഴി മേക്കപ്പ് ഹാക്കുകളും (മേക്കപ്പിനുള്ള എളുപ്പ വഴികൾ) പേഴ്സണൽ കെയർ ടിപ്പുകളും പ്രചരിപ്പിച്ചു വാമൊഴിയിലൂടെ പ്രേക്ഷകരിൽ എത്തുന്നതാണ് അവരുടെ വഴി.

ഇവന്റ് മാർക്കറ്റിങ് ആണ് നൈക സ്വീകരിച്ച മറ്റൊരു നൂതന  തന്ത്രം. ‘ഫെമിന മിസ്സ്‌ ഇന്ത്യ’ മത്സരം സ്പോൺസർ ചെയ്തതിലൂടെ അവർ ബ്യൂട്ടി ബിസിനസ് രംഗത്ത് അനിഷേധ്യരായി. ഐഐഎമ്മുകളിലും മുംബൈയിലെ പ്രശസ്തമായ കോളജ് ഫെസ്റ്റുകളിലും സമ്മിറ്റുകളും ഫാഷൻ ഷോകളും സംഘടിപ്പിച്ചു. മികച്ച ഡിസ്‌കൗണ്ട് ഓഫറുകൾ കൊടുക്കുന്നതിലൂടെ വാങ്ങുന്നവരുടെ ബലഹീനത മുതലെടുക്കാനും അറിയാം. അതിവേഗത്തിൽ സാധനങ്ങൾ എത്തിക്കുന്നതും പ്രത്യേകതയാണ്.

2022 നൈകാ ഫെമിന സൗന്ദര്യ പുരസ്കാര വേദിയിലെത്തിയ ബോളിവുഡ് നടിയും നൈകാ ബ്രാൻഡ് അംബാസഡറുമായ ജാൻവി കപൂർ. (Photo by SUJIT JAISWAL / AFP)

നൈകായുടെ ബ്രാൻഡ് അംബാസഡർ ജാൻവി കപൂർ ആണ്. ജാൻവിയും ചർമ്മ സംരക്ഷണം സംബന്ധിച്ച ബോധവൽക്കരണം, ഉൽപന്നങ്ങളുടെ ഗുണമേന്മ എന്നിവ സംബന്ധിച്ച വിഡിയോകൾ ചെയ്യുന്നു. ക്യാംപെയ്ൻ സിനിമകളിൽ അഭിനയിക്കുന്നതും കരാറിൽ പെടും. സൗന്ദര്യം എന്നാൽ സ്വയം നവീകരിച്ച് പുതുക്കി അവതരിപ്പിക്കലാണ്, അത് വളരെ എളുപ്പത്തിൽ ഓൺലൈൻ ആയി വാങ്ങാമെന്ന് ഓരോ ഇന്ത്യൻ പെൺകുട്ടികളെയും ആത്മവിശ്വാസം ഉള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യം.

∙ പിഴയ്ക്കാത്ത റൂട്ട് മാപ്പ്

നൈകായിലെ ഭൂരിഭാഗം ജീവനക്കാരും സ്ത്രീകൾ ആണ്. അവരെ നയിക്കാൻ അചഞ്ചല ആയ നായികയും. ആദ്യമായി നൈകായുടെ സൈറ്റോ ആപ്പോ സന്ദർശിച്ചു പോകുന്ന ഇന്റർനെറ്റ്‌ ഉപയോക്താക്കളെ വരെ സ്ഥിരം നൈകാ ഉപഭോക്താക്കൾ ആക്കുന്ന മായാജാലമാണ് ഫാൽഗുനി ജീവനക്കാരെ പഠിപ്പിച്ചത്. ഫണൽ ചാർട്ട് നോക്കുന്നതു മുതൽ വരുമാനത്തിന്റെ സ്റ്റാറ്റിസ്റ്റിക്സ് തയാറാക്കുന്നത് വരെ നേരിട്ട് ചെയ്യുന്നതാണ് അവരുടെ രീതി. ഒരു ഇൻവെസ്റ്റ്മെന്റ് ബാങ്കർ എന്ന നിലയിലെ മുന്നനുഭവം ഇതിനു സഹായിക്കുന്നു. ഡിഎൻഎ വിമൻ അച്ചീവേഴ്സ് അവാർഡ് 2023, സ്പെയിനിലെ ഇസിദോറോ അൽവാറെസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഇ വൈ ഓൻട്രപ്രനർ ഓഫ് ദി ഇയർ അവാർഡ് , ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഓൻട്രപ്രനർ ഓഫ് ദി ഇയർ അവാർഡ് എന്നിവയൊക്കെ ഫാൽഗുനിയുടെ വിജയവഴിയിലെ നാഴകക്കല്ലുകളിൽ ചിലത് മാത്രം.

1963ൽ മുംബൈയിലെ ഒരു ഗുജറാത്തി കുടുംബത്തിലാണ് ഫാൽഗുനി നയ്യാരുടെ ജനനം. പ്രൈവറ്റ് ഇക്യുറ്റി ഫേം ആയ കോൾബെർഗ് ക്രാവിസ് റോബർട്സ് ആൻഡ് കമ്പനിയിലെ തലവൻ ആയ സഞ്ജയ്‌ നയ്യാർ ആണ് ഭർത്താവ്. നൈകാ ഫാഷൻ സിഇഒ ആയ അദ്വൈത നയ്യാർ, നൈകാ ഇ–റീട്ടെയിൽ സിഇഒ ആയ അൻജിത് നയ്യാർ എന്നിവർ ആണ് മക്കൾ. 

English Summary:

Life Story of Falguni Nayar, Richest Selfmade Entrepreneur in India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT