പ്രധാനമന്ത്രിയുടെ കരം ഗ്രഹിച്ചപ്പോൾ ഇങ്ങനെ പറയാനാണ് കുമ്പളങ്ങിക്കാരൻ കെ.വി. പീറ്ററിന് തോന്നിയത്. ‘‘ഹാപ്പി ബർത്ത് ഡേ’’. അതു കേട്ട് നരേന്ദ്ര മോദി ചിരിച്ചു. തുടർന്ന് ഇങ്ങനെ ചോദിച്ചു. ‘‘എവിടെനിന്നു വരുന്നു’’. മോദിക്ക് ആശംസ അർപ്പിച്ച ഈ കുമ്പളങ്ങിക്കാരൻ ഒരു വള്ളംപണിക്കാരനാണ്. പ്രധാനമന്ത്രിക്ക് ആശംസ അർപ്പിക്കാൻ പീറ്ററിന് അവസരം നൽകിയത് പാരമ്പര്യമാണ്. കൊച്ചുവള്ളം നിർമാണത്തിലെ പാരമ്പര്യം. തന്റെ ജന്മദിനത്തിലാണ് ഇക്കുറി മോദി വിശ്വകർമ പുരസ്കാരം വിതരണം ചെയ്തത്. വള്ളംനിർമാണത്തിലൂടെ വിശ്വകർമ പുരസ്കാരത്തിന് അർഹരായവരിൽ പീറ്ററുമുണ്ടായിരുന്നു. പരമ്പരാഗത രീതിയിൽ കൊച്ചുവള്ളങ്ങളുണ്ടാക്കുന്ന കുമ്പളങ്ങിയിലെ ശിൽപിയായ കെ.വി. പീറ്ററിനാണ് ഇക്കുറി പുരസ്കാരം. പരമ്പരാഗത തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കു നൽകുന്ന വിശ്വകർമ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് ഏറ്റു വാങ്ങിയ ആ നിമിഷം മറക്കില്ലെന്നു പറയുന്നു പീറ്റർ. കൈയിൽ കിട്ടിയ തടിക്കഷ്ണത്തിൽ നിന്ന് മനക്കണക്കിന്റെ അളവുകോലിൽ, ഏതൊഴുക്കിനെയും നേരിടുന്ന വള്ളം നിർമിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തനിമ ആ നിമിഷം വാനോളം ഉയർന്നു. വേമ്പനാട്ടു കായലിലും കൈവഴികളിലും പൊഴികളിലും കാലങ്ങളായി ഓടിയെത്തുന്നതാണ് പീറ്ററിന്റെ വള്ളങ്ങൾ. ആ പീറ്ററെ പരിചയപ്പെടാം. കൂടാതെ പീറ്ററിന്റെ കൈക്കരുത്തായ വള്ളം നിർമാണ പാരമ്പര്യം എന്താണെന്നും മനസ്സിലാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രിയുടെ കരം ഗ്രഹിച്ചപ്പോൾ ഇങ്ങനെ പറയാനാണ് കുമ്പളങ്ങിക്കാരൻ കെ.വി. പീറ്ററിന് തോന്നിയത്. ‘‘ഹാപ്പി ബർത്ത് ഡേ’’. അതു കേട്ട് നരേന്ദ്ര മോദി ചിരിച്ചു. തുടർന്ന് ഇങ്ങനെ ചോദിച്ചു. ‘‘എവിടെനിന്നു വരുന്നു’’. മോദിക്ക് ആശംസ അർപ്പിച്ച ഈ കുമ്പളങ്ങിക്കാരൻ ഒരു വള്ളംപണിക്കാരനാണ്. പ്രധാനമന്ത്രിക്ക് ആശംസ അർപ്പിക്കാൻ പീറ്ററിന് അവസരം നൽകിയത് പാരമ്പര്യമാണ്. കൊച്ചുവള്ളം നിർമാണത്തിലെ പാരമ്പര്യം. തന്റെ ജന്മദിനത്തിലാണ് ഇക്കുറി മോദി വിശ്വകർമ പുരസ്കാരം വിതരണം ചെയ്തത്. വള്ളംനിർമാണത്തിലൂടെ വിശ്വകർമ പുരസ്കാരത്തിന് അർഹരായവരിൽ പീറ്ററുമുണ്ടായിരുന്നു. 

പരമ്പരാഗത രീതിയിൽ കൊച്ചുവള്ളങ്ങളുണ്ടാക്കുന്ന കുമ്പളങ്ങിയിലെ ശിൽപിയായ കെ.വി. പീറ്ററിനാണ് ഇക്കുറി പുരസ്കാരം. പരമ്പരാഗത തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കു നൽകുന്ന വിശ്വകർമ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് ഏറ്റു വാങ്ങിയ ആ നിമിഷം മറക്കില്ലെന്നു പറയുന്നു പീറ്റർ. കൈയിൽ കിട്ടിയ തടിക്കഷ്ണത്തിൽ നിന്ന് മനക്കണക്കിന്റെ അളവുകോലിൽ, ഏതൊഴുക്കിനെയും നേരിടുന്ന വള്ളം നിർമിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തനിമ ആ നിമിഷം വാനോളം ഉയർന്നു. വേമ്പനാട്ടു കായലിലും കൈവഴികളിലും പൊഴികളിലും കാലങ്ങളായി ഓടിയെത്തുന്നതാണ് പീറ്ററിന്റെ വള്ളങ്ങൾ. ആ പീറ്ററെ പരിചയപ്പെടാം. കൂടാതെ പീറ്ററിന്റെ കൈക്കരുത്തായ വള്ളം നിർമാണ പാരമ്പര്യം എന്താണെന്നും മനസ്സിലാക്കാം. 

വിശ്വകർമ പുരസ്കാരത്തിന്റെ സർട്ടിഫിക്കറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് സ്വീകരിക്കുന്ന കെ.വി. പീറ്റർ. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ സമീപം (Photo/ Special Arrangement)
ADVERTISEMENT

∙ മൂത്ത ആഞ്ഞിലിത്തടി, രണ്ടാഴ്ച സമയം, വള്ളമൊന്ന് വെള്ളത്തിൽ 

കരയിൽ വച്ചു നിർമിക്കുന്ന വള്ളം എങ്ങനെയാണ് നീരണിയുമ്പോൾ മുങ്ങാതെ കിടക്കുന്നത്? ശിൽപ്പിയുടെ മനസിലെ കണക്കും കൈയിലെ അളവുമാണ് ഇതിനു പിൻബലം. ഇൻക്ലിനേഷൻ ടെസ്റ്റ് (സന്തുലന പരീക്ഷണം) പോലുള്ള ശാസ്ത്രീയ മാർഗങ്ങള്‍ അവലംബവിച്ചാണ് ആധുനിക ജലയാനങ്ങൾ നിർമിക്കുന്നത്. കേരളത്തിലെ വള്ളങ്ങളോ? ഒരു തടിക്കഷ്ണവും ഉളിയും മതി. ആഞ്ഞിലിത്തടിയും രണ്ടാഴ്ച സമയവും മതി. നീരണിഞ്ഞാൽ വെള്ളത്തിനു മുകളിൽ ചെരിയാതെ കിടക്കുന്ന വള്ളം കെ.വി. പീറ്റർ നിർമിച്ചു നൽകും. 

വള്ളം നിർമാണത്തിന് ഉപയോഗിക്കുന്ന ആഞ്ഞിലിത്തടി (Photo courtesy Vasath SN/ Wikimedia Commons)

വള്ളം നിർമാണം അത്ര എളുപ്പമുള്ള പണിയല്ല. കുമ്പളങ്ങിയിലെ വീടിനോടു ചേർന്നുള്ള യാഡിലാണ് വള്ളം നിർമിക്കുന്നത്. ആഞ്ഞിലി, പുന്ന മരങ്ങളുടെ തടിയാണ് വള്ളം നിർമാണത്തിനായി ഉപയോഗിക്കുന്നത്. ആഞ്ഞിലിക്കാണ് പ്രിയം. ഭാരം കുറവാണ്. കാലങ്ങളോളം നിൽക്കും. അറക്കമില്ലിൽ എത്തിച്ച് തടി ആവശ്യമുള്ള അളവിന് മുറിപ്പിച്ചെടുത്ത ശേഷം വള്ളം നിർമാണം ആരംഭിക്കും. വെള്ളത്തിനോട് ചേർന്ന് അടിയിൽ ഇടുന്ന പലകയാണ് ഏരാവ്. ഇതൊരു നാടൻ പേരാണ്. അടിസ്ഥാന പലകയാണിത്. 

ഇതുവരെ മുന്നൂറിലേറെ വള്ളങ്ങൾ നിർമിച്ചു. കുമ്പളങ്ങി ശൈലിയാണ് ഞങ്ങളുടേത്. വൈക്കം ശൈലിയിലും പണിയും. പിതാവിന്റെ പാത പിന്തുടർന്നാണ് ഈ തൊഴിലിൽ എത്തിയത്. കെട്ടുവള്ളങ്ങളും കേവു വള്ളങ്ങളും ഞങ്ങൾ നിർമിച്ചിരുന്നു. അന്ന് ആലപ്പുഴയിൽ ഹൗസ് ബോട്ട് നിർമാണം തുടങ്ങിയിരുന്നു. അക്കാലത്ത് ഹൗസ് ബോട്ട് നിർമാണത്തിന് ആളെ ആവശ്യപ്പെട്ടു പലരും വന്നതാണ്. ഇവിടെ പണി കൂടുതലായതിനാൽ അങ്ങോട്ടു പോയില്ല. ഇന്ന് കൊച്ചുവള്ളങ്ങളുടെ ആവശ്യക്കാർ കുറയുകയാണ്.

കെ.വി.പീറ്റർ

ഈ പലകയുടെ വശങ്ങളിൽ പലകകൾ ചെരിച്ച് ചേർത്തു വച്ചാണ് നിർമാണം. തുടർന്ന് വശങ്ങളിൽ പലക പിടിപ്പിക്കലാണ്. ഇതിനുശേഷം കയറിട്ട് ഇവ കെട്ടിയോജിപ്പിക്കും. കൊച്ചുവള്ളം, ഓടിവള്ളം എന്നിവയൊക്കെ താൻ നിർമിക്കാറുണ്ടെന്ന് പീറ്റർ പറയുന്നു. ആറ്റുവള്ളങ്ങൾ, കടൽ വള്ളങ്ങൾ, കൊതുമ്പുവള്ളങ്ങൾ എന്നിവയാണ് കൂടുതലായും പീറ്ററിന്റെ നേതൃത്വത്തിൽ നിർമിക്കുന്നത്. വേമ്പനാട്ടു കായൽ, അറബിക്കടൽ എന്നിവിടങ്ങളിൽ മീൻപിടുത്തത്തിനും കക്ക വാരലിനുമാണ് ഈ വള്ളങ്ങൾ കൂടുതലായും ഉപയോഗിക്കുക. 

ADVERTISEMENT

∙ കുമ്പളങ്ങിക്കു കൊമ്പില്ലേ; ഇതു പീറ്ററിന്റെ ശൈലി 

പീറ്ററിന്റെ പുരസ്കാരം വാസ്തവത്തിൽ വേമ്പനാടൻ ഗ്രാമമായ കുമ്പളങ്ങിക്ക് അംഗീകാരമാണ്. കുമ്പളങ്ങി ശൈലിയാണ് പീറ്ററും അവിടെയുള്ളവരും വള്ളം നിർമാണത്തിൽ പിന്തുടരുന്നത്. വള്ളത്തിന്റെ മുൻഭാഗത്ത് കൊമ്പ് (ഉയർന്നു നിൽക്കുന്ന ഭാഗം ) ഇല്ലാതെയാണ് കായൽ വള്ളങ്ങൾ നിർമിക്കുന്നത്. അതേസമയം ആറ്റുവള്ളങ്ങൾ കൊമ്പോടു കൂടിയാണ് നിർമിക്കുന്നത്. അത് വൈക്കം ശൈലിയാണ്. ഈ ശൈലിയിലും പീറ്റർ നിർമിക്കും. കോൽ കണക്കിലാണ് നിർമാണം. 72 സെന്റിമീറ്ററാണ് ഒരു കോൽ. രണ്ടര കോൽ, അഞ്ചരക്കോൽ അങ്ങനെ പോകും കണക്കുകൾ. രണ്ടു പേർക്കുള്ള വള്ളം, അഞ്ചു പേർക്കുള്ളത് എന്ന കണക്കിലാണ് നിർമാണം. 

വള്ളം നിർമാണത്തിനുള്ള പുരയില്‍ പീറ്റർ (ചിത്രം: മനോരമ)

പതിനാറാം വയസ്സിലാണ് പീറ്റർ വള്ളം നിർമാണ തൊഴിലിലേക്ക് കടക്കുന്നത്. മരത്തിൽ വള്ളം നിർമിക്കുന്ന കുടുംബത്തിലെ ഇളമുറക്കാരൻ. വള്ളം നിർമാണത്തെക്കുറിച്ചു പഠിക്കുന്നതിനായി അദ്ദേഹം പാഠശാലകളിലൊന്നും പോയിട്ടില്ല. എല്ലാം പഠിച്ചെടുത്തത് പിതാവ് വക്കച്ചനിൽ നിന്ന‌്. പീറ്ററിന്റെ പിതാവിന്റെ സഹോദരന്മാരും അവരുടെ മക്കളുമെല്ലാം വള്ളം നിർമാണ തൊഴിലാളികളാണ്. പരമ്പരാഗത രീതിയിൽ ഇന്ന് കേരളത്തിൽ തടിയിൽ വള്ളം നിർമിക്കുന്ന ചുരുക്കം പേരിലൊരാളാണ് 54 വയസ്സുകാരനായ കെ.വി.പീറ്റർ. അതാണ് പുരസ്കാരത്തിന് അർഹനാക്കിയത്. 

വള്ളത്തിന്റെ നിർമാണ സാമഗ്രികളുടെ വിലയും മറ്റും കഴിഞ്ഞാൽ രണ്ടാഴ്ച പണിയെടുത്താൽ ലഭിക്കുന്ന ലാഭം തുച്ഛമായ തുകയാണ്. വള്ളത്തിന് ആവശ്യക്കാരും കുറയുകയാണ്.

പരമ്പരാഗത, കരകൗശല നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ദേശീയ വിശ്വകർമ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ വച്ചാണ് പുരസ്കാരം നൽകിയത്. അതിൽ വള്ളം നിർമാണത്തിലെ പ്രാവീണ്യവും മികവും മുൻനിർത്തിയാണ് കുമ്പളങ്ങി കടവിപ്പറമ്പിൽ പീറ്റർ പ്രധാനമന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്. രാജ്യത്ത് 17 പേരാണ് ഇത്തവണ വിശ്വകർമ പുരസ്കാരത്തിന് അർഹരായത്. ഇതിൽ മൂന്നുപേർ കേരളത്തിൽനിന്നായിരുന്നു. പീറ്ററിനു പുറമേ കോഴിക്കോട്ടുനിന്നുള്ള സ്വർണപ്പണിക്കാരനായ സെൽവരാജും ചേർത്തല സ്വദേശിയായ ഹൗസ് ബോട്ട് നിർമാണ തൊഴിലാളി വാരണാട് ബെന്നിയുമാണ് മറ്റു രണ്ടുപേർ.

കായലിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചെറുവള്ളം (ചിത്രം: മനോരമ)
ADVERTISEMENT

∙ ഒരു വള്ളം പണിതാൽ കിട്ടുന്നത് 2000 രൂപ മാത്രം! 

ഒരു പലക, തൂക്കുകട്ട പിന്നെ ഒരാണി. കപ്പൽ നിർമാണത്തിലെ ഇൻക്ലിനേഷൻ ടെസ്റ്റിനെ കുമ്പളങ്ങിക്കാർ കവച്ചു വയ്ക്കുന്നത് ഇങ്ങനെയാണ്. ശാസ്ത്രീയമായി നിർമിച്ച ‘ജലകന്യക’ എന്ന വിനോദ സഞ്ചാര വകുപ്പിന്റെ ബോട്ട് തേക്കടിയിൽ മുങ്ങിയപ്പോൾ 55 പേരാണ് മരിച്ചത്. അന്ന് ബോട്ടിന്റെ സംതുലനത്തിലെ പോരായ്മ കണ്ടെത്തിയത് ഇൻക്ലിനേഷൻ ടെസ്റ്റ് വഴിയാണ്. അതേ പരീക്ഷണം പീറ്റർ നടത്തുന്നത് ഒരു വിദ്യ വഴിയാണ്. രഹസ്യമായ വിദ്യ. 

വള്ളം നിർമിക്കുമ്പോൾ തന്നെ സംതുലനം ഉറപ്പാക്കും. പലകയുടെ ഒരു ഭാഗത്ത് ആണി അടിച്ച് തൂക്കു കട്ടയിടും. ഈ തൂക്കുകട്ടയിൽനിന്ന് ഏരാവിലേക്കുള്ള ദൂരം നോക്കിയാണ് സംതുലനം ഉറപ്പു വരുത്തുന്നത്, പീറ്റർ പറഞ്ഞു. അതേസമയം ഇപ്പോൾ പരമ്പരാഗത വള്ളം നിർമാണം പ്രതിസന്ധിയിലാണെന്നും പീറ്റർ പറയുന്നു.

‘‘മുൻപൊക്കെ മണ്ണും ചരലുമെല്ലാം കൊണ്ടുവരുന്ന കെട്ടുവള്ളങ്ങൾ നാട്ടിൽ സുലഭമായിരുന്നു. അന്നൊക്കെ ഗതാഗതത്തിനും ചരക്കു നീക്കത്തിനുമെല്ലാം ആളുകൾ കൂടുതലായി ആശ്രയിച്ചിരുന്നത് വള്ളങ്ങളെയായിരുന്നു. ഇന്നിപ്പോൾ അതിനും ആവശ്യക്കാരില്ലാതെയായി. വള്ളം നിർമാണം പഴയപോലെ മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത സ്‌ഥിതിയാണ്. ഒരു കൊച്ചു വള്ളം നിർമിക്കണമെങ്കിൽ പോലും രണ്ടാഴ്ച ചെലവിടണം. കെട്ടുവള്ളമാണെങ്കിൽ സമയം വീണ്ടും കൂടും. 

വള്ളം നിർമിക്കുന്ന പുരയിൽ പീറ്റർ (ചിത്രം: മനോരമ)

പുതുതലമുറയിൽ നിന്ന് ആരുംതന്നെ ഈ മേഖലയിലേക്ക് കടന്നുവരുന്നില്ല. വള്ളങ്ങൾ  യാത്രാമാർഗമായി ഉപയോഗിച്ചിരുന്നത് കുറഞ്ഞതോടെയാണ് വള്ളം നിർമാണവും കുറഞ്ഞത്. മുൻപൊക്കെ കായലുകളിൽ വള്ളങ്ങളിൽ എത്തുന്ന മത്സ്യത്തൊഴിലാളികൾ ധാരാളമുണ്ടായിരുന്നു. അവരും ഇപ്പോൾ വിരലിൽ എണ്ണാവുന്നവർ മാത്രയായി ചുരുങ്ങി. ഇതും തൊഴിലിനു തിരിച്ചടിയായി. ഇതിനാകട്ടെ, 15,000 രൂപയാണു പരമാവധി ലഭിക്കുക. നിർമാണ സാമഗ്രികളുടെ വിലയും മറ്റും കഴിഞ്ഞാൽ രണ്ടാഴ്ച പണിയെടുത്താൽ ലഭിക്കുന്ന ലാഭം വെറും 2000 രൂപയും. എന്നാൽ, പിതാവു പകർന്നു നൽകിയ തൊഴിൽ ഉപേക്ഷിക്കാൻ മനസ്സില്ലാത്തതിനാൽ ബുദ്ധിമുട്ടു സഹിച്ചും ഇന്നും അതു തുടരുകയാണ്’’– പീറ്റർ പറയുന്നു. 

∙ ഓൺലൈൻ കൂടിക്കാഴ്ച, വിമാന യാത്ര, പീറ്റർ വേറെ ‘ലെവൽ’ 

സത്യത്തിൽ ഡൽഹിയിൽനിന്ന് വിളിയെത്തിയപ്പോൾ പീറ്റർ അമ്പരന്നു പോയി. പരമ്പരാഗത, കരകൗശല നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിശ്വകർമ പുരസ്കാരം നൽകാനുള്ള ആലോചന നടക്കുന്ന സമയം. കുസാറ്റിലെ ഷിപ്പ് ടെക്നോളജി വിഭാഗത്തിലെ പ്രഫ. കെ. ശിവപ്രസാദിന് ഒരു ദിവസം ഒരു ഫോൺ വിളി എത്തി. അദ്ദേഹത്തിന്റെ പൂർവവിദ്യാർഥി കൂടിയായ ഇന്ത്യൻ നാവികസേനയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു മറുതലയ്ക്കൽ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളിൽ ഒരാൾ കേരളത്തിൽനിന്ന് പരമ്പരാഗത രീതിയിൽ വള്ളം നിർമിക്കുന്ന ആളുകളെ കുറിച്ച് അന്വേഷിച്ചിരിക്കുന്നു. കണ്ടെത്തിക്കൊടുക്കാൻ സഹായം വേണം, ഇതായിരുന്നു ആ നാവികസേനാ ഉദ്യോഗസ്ഥന്റെ ആവശ്യം. തുടർന്ന് പ്രഫ. ശിവപ്രസാദ് നടത്തിയ അന്വേഷണം പീറ്റിറിലെത്തി നിൽക്കുകയായിരുന്നു. 

പ്രഫ. കെ. ശിവപ്രസാദ് (Photo courtesy: iqac.cusat.ac.in)

2023 സെപ്റ്റംബർ എട്ടിന് പീറ്ററിനെ തേടി മറ്റൊരു ഫോൺ കോൾ വന്നു. കേന്ദ്ര സൂക്ഷ്മ–ചെറുകിട–ഇടത്തരം വ്യവസായ സംരംഭ മന്ത്രാലയത്തിലെ (Ministry of Micro, Small and Medium Enterprises) തൃശൂരിൽനിന്നുള്ള പ്രതിനിധിയായിരുന്നു ഫോണിന്റെ മറുതലയ്ക്കൽ. വള്ളം നിർമാണ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹം പീറ്ററിനെ അവസാനവട്ട അഭിമുഖത്തിനായി തിരഞ്ഞെടുത്തു. ഓൺലൈനായി നടന്ന ആ അഭിമുഖത്തിലും പീറ്റർ വിജയിച്ചു. തുടർന്ന്, സെപ്റ്റംബർ 16ന് കൊച്ചിയിൽനിന്ന് ‍ഡൽഹിയിലേക്ക് വിമാനയാത്ര. ആദ്യമായാണ് പീറ്റർ വിമാനത്തിൽ കയറുന്നത്. യാത്രയും താമസസൗകര്യവുമെല്ലാം ഒരുക്കിയത് സർക്കാർ തന്നെ. പ്രധാനമന്ത്രിയിൽനിന്ന് പുരസ്കാരം വാങ്ങാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായാണ് കരുതുന്നതെന്ന് പീറ്റർ പറയുന്നു. ഇതുവരെ നാടുവിട്ട് പുറത്തുപോയിട്ടില്ലാത്ത തന്റെ  ആദ്യ ദൂര യാത്ര രാജ്യ തലസ്ഥാനത്തേക്ക് തന്നെയായത് വേറിട്ട അനുഭവമായിരുന്നെന്നും അഭിമാനത്തോടെ പീറ്ററിന്റെ വാക്കുകൾ.

English Summary:

The Story of Kumbalangi-based Traditional 'Kettuvallom' Maker KV Peter, Who Received the PM Vishwakarma Award