ഹീറോയായി ഷമി, ജയം ഉറപ്പിച്ച് കോലി; കിവീസ് കടമ്പയും കടന്ന് ഇന്ത്യ മുന്നോട്ട്
ഉജ്വലമായ ഫോമിൽ ഈ ലോകകപ്പിൽ കളിക്കുന്നവരിൽ തന്നെ മുന്നിൽ ഇന്ത്യയോ ന്യൂസീലൻഡോ എന്നതിന് ധരംശാല ഉത്തരം നൽകി: ടീം ഇന്ത്യ തന്നെ. അഞ്ചിൽ അഞ്ചും ജയിച്ച് ഇന്ത്യ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയിരിക്കുന്നു. ലോകകിരീടം നേടിയ 2011 ആവർത്തിക്കുമോ? ആ പ്രതീക്ഷ കൂടുതൽ ശക്തമാക്കുന്നതാണ് കരുത്തരായ കിവീസിനെതിരെയുള്ള 4 വിക്കറ്റ് ജയം. എന്തുകൊണ്ടാണ് വിരാട് കോലിയെ(95) ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായി വിശേഷിപ്പിക്കുന്നതെന്ന് ഈ മത്സരവും തെളിയിച്ചു. എത്രയോ സമാനമായ സന്നിഗ്ധ ഘട്ടങ്ങളിൽ കിങ് കോലി ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചിരിക്കുന്നു. 49–ാം സെഞ്ചറിയിലേക്ക് 5 റൺസ് മാത്രം പിന്നിലായിരുന്നു കോലി. മാറ്റ് ഹെൻട്രിക്കെതിരെ പായിച്ച ആ ഷോട്ട് ബൗണ്ടറിക്കപ്പുറം എത്തിയിരുന്നെങ്കിൽ കോലി ലോകത്തിന്റെ നെറുകയിലാകുമായിരുന്നു! മഹാനായ സച്ചിൻ തെൻഡുൽക്കറിനൊപ്പം (49 ഏകദിന സെഞ്ചറി).
ഉജ്വലമായ ഫോമിൽ ഈ ലോകകപ്പിൽ കളിക്കുന്നവരിൽ തന്നെ മുന്നിൽ ഇന്ത്യയോ ന്യൂസീലൻഡോ എന്നതിന് ധരംശാല ഉത്തരം നൽകി: ടീം ഇന്ത്യ തന്നെ. അഞ്ചിൽ അഞ്ചും ജയിച്ച് ഇന്ത്യ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയിരിക്കുന്നു. ലോകകിരീടം നേടിയ 2011 ആവർത്തിക്കുമോ? ആ പ്രതീക്ഷ കൂടുതൽ ശക്തമാക്കുന്നതാണ് കരുത്തരായ കിവീസിനെതിരെയുള്ള 4 വിക്കറ്റ് ജയം. എന്തുകൊണ്ടാണ് വിരാട് കോലിയെ(95) ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായി വിശേഷിപ്പിക്കുന്നതെന്ന് ഈ മത്സരവും തെളിയിച്ചു. എത്രയോ സമാനമായ സന്നിഗ്ധ ഘട്ടങ്ങളിൽ കിങ് കോലി ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചിരിക്കുന്നു. 49–ാം സെഞ്ചറിയിലേക്ക് 5 റൺസ് മാത്രം പിന്നിലായിരുന്നു കോലി. മാറ്റ് ഹെൻട്രിക്കെതിരെ പായിച്ച ആ ഷോട്ട് ബൗണ്ടറിക്കപ്പുറം എത്തിയിരുന്നെങ്കിൽ കോലി ലോകത്തിന്റെ നെറുകയിലാകുമായിരുന്നു! മഹാനായ സച്ചിൻ തെൻഡുൽക്കറിനൊപ്പം (49 ഏകദിന സെഞ്ചറി).
ഉജ്വലമായ ഫോമിൽ ഈ ലോകകപ്പിൽ കളിക്കുന്നവരിൽ തന്നെ മുന്നിൽ ഇന്ത്യയോ ന്യൂസീലൻഡോ എന്നതിന് ധരംശാല ഉത്തരം നൽകി: ടീം ഇന്ത്യ തന്നെ. അഞ്ചിൽ അഞ്ചും ജയിച്ച് ഇന്ത്യ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയിരിക്കുന്നു. ലോകകിരീടം നേടിയ 2011 ആവർത്തിക്കുമോ? ആ പ്രതീക്ഷ കൂടുതൽ ശക്തമാക്കുന്നതാണ് കരുത്തരായ കിവീസിനെതിരെയുള്ള 4 വിക്കറ്റ് ജയം. എന്തുകൊണ്ടാണ് വിരാട് കോലിയെ(95) ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായി വിശേഷിപ്പിക്കുന്നതെന്ന് ഈ മത്സരവും തെളിയിച്ചു. എത്രയോ സമാനമായ സന്നിഗ്ധ ഘട്ടങ്ങളിൽ കിങ് കോലി ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചിരിക്കുന്നു. 49–ാം സെഞ്ചറിയിലേക്ക് 5 റൺസ് മാത്രം പിന്നിലായിരുന്നു കോലി. മാറ്റ് ഹെൻട്രിക്കെതിരെ പായിച്ച ആ ഷോട്ട് ബൗണ്ടറിക്കപ്പുറം എത്തിയിരുന്നെങ്കിൽ കോലി ലോകത്തിന്റെ നെറുകയിലാകുമായിരുന്നു! മഹാനായ സച്ചിൻ തെൻഡുൽക്കറിനൊപ്പം (49 ഏകദിന സെഞ്ചറി).
ഉജ്വലമായ ഫോമിൽ ഈ ലോകകപ്പിൽ കളിക്കുന്നവരിൽ തന്നെ മുന്നിൽ ഇന്ത്യയോ ന്യൂസീലൻഡോ എന്നതിന് ധരംശാല ഉത്തരം നൽകി: ടീം ഇന്ത്യ തന്നെ. അഞ്ചിൽ അഞ്ചും ജയിച്ച് ഇന്ത്യ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയിരിക്കുന്നു. ലോകകിരീടം നേടിയ 2011 ആവർത്തിക്കുമോ? ആ പ്രതീക്ഷ കൂടുതൽ ശക്തമാക്കുന്നതാണ് കരുത്തരായ കിവീസിനെതിരെയുള്ള 4 വിക്കറ്റ് ജയം.
എന്തുകൊണ്ടാണ് വിരാട് കോലിയെ(95) ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായി വിശേഷിപ്പിക്കുന്നതെന്ന് ഈ മത്സരവും തെളിയിച്ചു. എത്രയോ സമാനമായ സന്നിഗ്ധ ഘട്ടങ്ങളിൽ കിങ് കോലി ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചിരിക്കുന്നു. 49–ാം സെഞ്ചറിയിലേക്ക് 5 റൺസ് മാത്രം പിന്നിലായിരുന്നു കോലി. മാറ്റ് ഹെൻട്രിക്കെതിരെ പായിച്ച ആ ഷോട്ട് ബൗണ്ടറിക്കപ്പുറം എത്തിയിരുന്നെങ്കിൽ കോലി ലോകത്തിന്റെ നെറുകയിലാകുമായിരുന്നു! മഹാനായ സച്ചിൻ തെൻഡുൽക്കറിനൊപ്പം (49 ഏകദിന സെഞ്ചറി).
കോലിയുടെ സെഞ്ചറിയും ഇന്ത്യയുടെ വിജയവും തുടർച്ചയായ രണ്ടാം കളിയിലും ഒരുമിച്ചു സംഭവിക്കുമെന്ന് ധരംശാലയിൽ ആർത്തലച്ച നീലപ്പട വിചാരിച്ചു. ഓൺലൈനിലൂടെയും ടെലിവിഷനിലൂടെയും ഉദ്വേഗത്തോടെ കളികണ്ടിരുന്ന ഇന്ത്യയിലെ ക്രിക്കറ്റ് ജനത മോഹിച്ചു. പക്ഷേ ആ നാഴികക്കല്ല് തൽക്കാലം അകന്നു പോയി.
പക്ഷേ പവിലിയനിലേക്കു മടങ്ങും മുൻപ് ഇന്ത്യയുടെ വിജയം വിരാട് കോലി ഉറപ്പിച്ചിരുന്നു. കോലിയുടേതായ ക്ലാസിക് ഇന്നിങ്സ് തന്നെയായിരുന്നു ധരംശാലയിലേതും. അമിതമായ ആവേശമില്ല, ആദ്യത്തെ 28 റൺസ് നേടിയത് 47 ബോളുകളിൽ. പിന്നീട് 71 പന്തിൽ കോലി 68ൽ എത്തി. സൂര്യകുമാർ യാദവ്(2) റൺ ഔട്ടായതോടെ കോലി കൂടുതൽ ജാഗ്രതയിലായി. അതിന്റെ പാതി ഉത്തരവാദിത്തം കോലിക്കും ഉണ്ടായിരുന്നു. ന്യൂസീലൻഡ് ഫീൽഡിലെ മിന്നൽപ്പിണറായ മിച്ചൽ സാന്റനറുടെ നേരെയാണ് പന്ത് പോയതെന്ന് സൂര്യ ഒരു പക്ഷേ കണക്കിലെടുത്തിട്ടുണ്ടാകില്ല. ഒരു റൺസ് ഓടിയെടുക്കാവുന്നതു തന്നെ എന്നു വിചാരിച്ച് സൂര്യ ഓടി. സാന്റനർ പന്ത് പറന്നു പിടിക്കുന്നതു കണ്ട കോലി അറച്ചു. രണ്ടു പേരും ഏതാണ്ട് ഒരറ്റത്ത്.
ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിൽ റൺ ഔട്ടായതിന്റെ നിരാശയിൽ സൂര്യ മടങ്ങി. ടീം ഇന്ത്യയെ വിജയിപ്പിക്കേണ്ടത് തന്റെ ബാധ്യതയായി തന്നെ അതോടെ കോലി കണ്ടു. രവീന്ദ്ര ജഡേജ(39) കോലിക്ക് ഉറച്ച പിന്തുണ നൽകി. ഇന്ത്യൻ വാലറ്റം ഈ ലോകകപ്പിൽ ആദ്യമായി പരീക്ഷിക്കപ്പെടാൻ പോകുന്നെന്ന പ്രതീതി ഉടലെടുത്തു. സൂര്യ പുറത്തായപ്പോൾ കിവീസ് സാധ്യത മണത്തതാണ്. കാരണം കോലിയേയോ ജഡേജയേയോ മടക്കാനായാൽ അവശേഷിക്കുന്നത് അസൽ വാലറ്റം തന്നെ. പത്ത് റൺസ് ശരാശരി ഉള്ള കുൽദീപ് യാദവാണ് അവരിൽ മുൻപൻ എന്നോർത്താൽ ദയനീയമായ ആ സ്ഥിതി വ്യക്തമാകും.
ഹാർദിക് പാണ്ഡ്യയുടെ സാന്നിധ്യം ടീം ഇന്ത്യയ്ക്കു നൽകുന്ന സന്തുലിതയാണ് ഇതിൽ നിന്നു പ്രകടമാകുന്നത്. പരുക്കേറ്റു പാണ്ഡ്യ പുറത്തായതോടെ രവീന്ദ്ര ജഡേജ ഒരേയൊരു ഓൾറൗണ്ടറായി മാറി. ആ പേരിൽ വിശേഷിപ്പിക്കപ്പെടുന്ന ഷാർദുൽ താക്കൂറിനെ കൊണ്ട് പക്ഷേ പത്ത് ഓവർ തികച്ച് എറിയിപ്പിക്കാൻ കഴിയുമോ എന്ന് ടീം മാനേജ്മെന്റിന് ഉറപ്പില്ല. അതുകൊണ്ട് അവർക്ക് ഒരു സ്പെഷലിസ്റ്റ് ബോളറെ തന്നെ വേണ്ടി വന്നു. അങ്ങനെ മുഹമ്മദ് ഷമിക്ക് ഈ ലോകകപ്പിൽ ആദ്യ അവസരം ലഭിച്ചു. പാണ്ഡ്യയ്ക്കു പകരം സൂര്യകുമാർ യാദവും ടീമിലെത്തി.
∙ ഷമിയുടെ പന്ത്, മിച്ചലിന്റെ ബാറ്റ്
കിട്ടിയ ആ അവസരം എന്തൊരു ഉജ്വലമായാണ് മുഹമ്മദ് ഷമി വിനിയോഗിച്ചത്. ഇന്ത്യയുടെ ലോകോത്തര ബോളർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി എന്നതിൽ ആർക്കും തർക്കമില്ല. പക്ഷേ ബോളറായ അദ്ദേഹത്തിന് ബാറ്റിങ് അറിയില്ല എന്നതാണ് ടീമിലെത്താനുള്ള തടസ്സം! ഷാർദുൽ താക്കൂർ ബാറ്റും ബോളും ചെയ്യുമെന്ന് അവർ കരുതുന്നു. അതോടെ തന്റേതായ ഒരു കുഴപ്പവും ഇല്ലാതിരുന്നിട്ടും ഷമിക്ക് കഴിഞ്ഞ നാലു കളികളിലും പുറത്തിരിക്കേണ്ടി വന്നു.
ടീമിലേക്കു തിരിച്ചു വന്ന മുഹമ്മദ് ഷമി ആദ്യ പന്തിൽ തന്നെ വിക്കറ്റ് പിഴുതു! ഓപ്പണർ വിൽ യങ്ങിനെ(17 ) പുറത്താക്കിയ ഷമി ഇന്നിങ്സിലെ രണ്ടാം വരവിൽ ഹാട്രിക്കിന്റെ വക്കിലെത്തി. തുടർച്ചയായ പന്തുകളിൽ മിച്ചൽ സാന്റനറെയും(1) മാറ്റ് ഹെൻട്രിയേയും( 0) പറഞ്ഞു വിട്ടു. ലോകകപ്പിൽ സ്വപ്നതുല്യമായ ഫോം പ്രകടമാക്കുന്ന ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയുടെ(75) നിർണായക വിക്കറ്റും ഷമി തന്നെ വീഴ്ത്തി. സെഞ്ചറി നേടിയ മിച്ചലിന്റെ വിക്കറ്റും മറ്റാർക്കുമായിരുന്നില്ല. 5 വിക്കറ്റ് തികച്ചപ്പോഴുള്ള ഷമിയുടെ ആഹ്ലാദ പ്രകടനം തന്നെ റിസർവ് ബെഞ്ചിൽ ഇരുത്തിയവർക്കുള്ള മറുപടി കൂടിയായി ആരാധകർക്ക് തോന്നിയേക്കാം.
ഷമി കൂടി ഫോമിലാണെന്നു വന്നതോടെ ഇന്ത്യയുടെ മൂന്നു മുൻനിര പേസ് ബോളർമാരും ഈ ലോകകപ്പിൽ താളം കണ്ടെത്തിയവരായിക്കഴിഞ്ഞു. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി–: ഒരാൾ ബോളിങ് എൻഡിൽ നിന്നു മാറുമ്പോൾ അതിലും അപകടകാരിയാകാവുന്ന മറ്റേയാൾ വരുന്നു. ഇന്ത്യൻ പേസിന് ഇങ്ങനെ ഒരു കുന്തമുന അടുത്തെങ്ങും ഉണ്ടായിട്ടില്ല. മൂന്നു പേരും മണിക്കൂറിൽ 90 മൈൽ വേഗത്തിൽ ഏറിയാൻ പ്രാപ്തിയുള്ളവർ. മൂവരും ലോകോത്തര നിലവാരം ഉള്ളവർ.
ഷമിയുടെ 5 വിക്കറ്റ് പ്രകടനം തന്നെയായിരുന്നു ഇന്നലെ ഇന്ത്യയേയും ന്യൂസീലൻഡിനെയും വേറിട്ടു നിർത്തിയ പ്രധാന ഘടകം. തുടക്കത്തിൽ 19 റൺ എടുക്കുന്നതിനിടയിൽ രണ്ട് ഓപ്പണർമാരെയും ഇന്ത്യ കൂടാരം കയറ്റിയതോടെ കിവീസ് അപകടം മണത്തതാണ്. എന്നാൽ ഡാരൽ മിച്ചലും(130) രചിൻ രവീന്ദ്രയും(75) പതുക്കെ കിവീസ് ഇന്നിങ്സ് കെട്ടിപ്പെടുത്തി. 53 പന്തിൽ ഇരുവരും ചേർന്ന് 50 റൺസ് കൂടി തികച്ചു. രചിന്റെ അനായാസമായ ക്യാച്ച് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡറായ രവീന്ദ്ര ജഡേജ കൈവിട്ടു കളഞ്ഞത് സ്റ്റേഡിയത്തെ ഷോക്കിലാക്കി. ഡാരൽ മിച്ചൽ നൽകിയ ഒരു അവസരം ജസ്പ്രീത് ബുമ്രയും താഴെയിട്ടു, പിന്നാലെ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിനും പിഴച്ചു. ആദ്യത്തെ 4 കളികളിലും കാട്ടിയ ഫീൽഡിങ് മികവ് ധരംശാലയിൽ പുലർത്താനായില്ല എന്നത് ടീം മാനേജ്മെന്റിനു ഗൗരവത്തിലെടുക്കേണ്ടി വരും.
മൂന്നാം വിക്കറ്റിന് മിച്ചലും രചിനും 159 റൺസ് കൂട്ടിച്ചേർത്തതോടെ കിവീസ് 300 കടക്കുമെന്ന പ്രതീതിയായി. എന്നാൽ ഷമിയും കുൽദീപ് യാദവും (2 വിക്കറ്റ്) ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. അസാമാന്യ ഫോമിൽ കളിക്കുന്ന മിച്ചൽ കുൽദീപിനെതിരെ പൂർണ ആധിപത്യം ഒരു ഘട്ടത്തിൽ പുലർത്തിയിരുന്നു. ഈ ടൂർണമെന്റിൽ ആദ്യമായാണ് കുൽദീപിന് മേൽ ഒരു ബാറ്റർ ആധിപത്യം നേടുന്നത്. കുൽദീപിന്റെ ആദ്യത്തെ 28 പന്തിൽ മിച്ചലും രചിനും ചേർന്ന് 43 റൺസെടുത്തു. കിവീസ് ടീമിൽ റോസ് ടെയ്‌ലർ ഒഴിഞ്ഞ നാലാം നമ്പർ തന്റെ കയ്യിൽ ഭദ്രമാണെന്ന് മിച്ചൽ തെളിയിച്ചു. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും കൂടി ഒരു വർഷത്തിനിടയിൽ 1500 ലേറെ റൺസാണ് മിച്ചൽ അടിച്ചു കൂട്ടിയത്.
ഇതിൽ 6 സെഞ്ചറിയും 7 അർധസെഞ്ചറിയും ഉൾപ്പെടും. എന്നാൽ രചിനെ നഷ്ടപ്പെട്ടതോടെ മിച്ചലിന്റേത് ഒറ്റയാൾ പോരാട്ടമായി. അവസാനത്തെ പത്ത് ഓവറിൽ കിവീസിന് 54 റൺസ് മാത്രമാണ് എടുക്കാനായത്, ആറു വിക്കറ്റ് തുരുതുരെ പോയി. അപകടകാരിയായ ഗ്ലെൻ(23) ഫിലിപ്സിനെ പുറത്താക്കാനായി രോഹിത് ശർമ ഓടിയെടുത്ത ക്യാച്ച് നിർണായക വഴിത്തിരിവായി. ഏതാനും ഓവറുകൾ കൂടി ഫിലിപ്സ് നിന്നിരുന്നെങ്കിൽ കിവീസ് സ്കോർ ഇതിലും മെച്ചപ്പെട്ടതാകുമായിരുന്നു. ബോളർമാർ 273 റൺസിൽ കിവീസിനെ ഒതുക്കിയതു തന്നെയാണ് അന്തിമ വിശകലനത്തിൽ ഇന്ത്യൻ വിജയം ഉറപ്പിച്ചത്. 49–ാമത്തെ ഓവർ എറിഞ്ഞ ബുമ്ര വിട്ടുകൊടുത്തത് വെറും മൂന്നു റൺസ് മാത്രം. 5 വിക്കറ്റ് പിഴുത ഷമി തന്നെയാണ് ഹീറോ!
∙ വിറച്ച ഇന്ത്യയെ കാത്ത് കോലിയും ജഡേജയും
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശർമയും(46) ശുഭ്മാൻ ഗില്ലും(26) തകർപ്പൻ തുടക്കം നൽകി. 7.4 ഓവറിൽ ഇരുവരും ഇന്ത്യയെ 50 കടത്തി. ഈ ലോകകപ്പിൽ ആദ്യത്തെ 10 ഓവറിലെ രോഹിത് ശർമയുടെ സ്ട്രൈക്ക് റേറ്റ് 140 ആണ്! 145 ഉള്ള കുശാൽ മെൻഡിസ് മാത്രമാണ് മുന്നിൽ. പന്ത് ക്ലാസിക് ശൈലിയിൽ പ്ലേസ് ചെയ്തു കൊണ്ട് മറുവശത്തു ഗില്ലും മുന്നേറി. പക്ഷേ ലോക്കി ഫെർഗൂസന്റെ തീർത്തും അപകടകരമല്ലാത്ത പന്തുകളിലാണ് ഇരുവരും പുറത്തായത്. വൈഡ് പോയ പന്ത് ബാറ്റു കൊണ്ട് വലിച്ച് രോഹിത് വിക്കറ്റിലേക്കിട്ടു. അതിവേഗത്തിൽ വന്ന ഫെർഗൂസന്റെ ബൗൺസർ അപ്പർ കട്ട് ചെയ്യാൻ ശ്രമിച്ച് ബൗണ്ടറിയിൽ ഫീൽഡർക്ക് ക്യാച് കൊടുത്ത് ഗില്ലും മടങ്ങി. ഏകദിന ക്രിക്കറ്റിൽ വെറും 38 ഇന്നിങ്സിൽ 2000 റൺസ് തികച്ചതിന്റെ തിളക്കം ഗില്ലിന്റെ ബാറ്റിന് പക്ഷേ അതിനകം സ്വന്തം. 40 ഇന്നിങ്സുകളിൽ 2000 തികച്ച ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നെടുംതൂൺ ഹാഷിം ആലയെയാണ് ഗിൽ പിന്നിലാക്കിയത്.
തുടർച്ചയായ ബൗണ്ടറികളോടെ അപാരമായ ഫോമിലാണെന്നു തോന്നിപ്പിച്ച ശ്രേയസ്സ് അയ്യർ(33) ഷോർട്ട് പിച്ച് കെണിയിൽ വീണ്ടും വീണു. ഷോർട് പിച്ച് പന്തുകൾ കൈകാര്യം ചെയ്യാനുള്ള അയ്യരുടെ ശേഷിക്കുറവ് എല്ലാ ടീമുകളും മനസ്സിലാക്കിയിരിക്കുന്നു. അയ്യർ മെച്ചപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ പലപ്പോഴും വിജയിക്കുന്നില്ല. ശ്രദ്ധയോടെ കളിച്ചു തുടങ്ങിയ കെ.എൽ.രാഹുലിനെ(27) മിച്ചൽ സാന്റ്നർ കബളിപ്പിച്ചു. സാന്റ്നറുടെ പന്ത് ഇത്രയേറെ മുന്നോട്ടു വന്ന് ഫ്രണ്ട് ഫുട്ടിൽ പ്രതിരോധിക്കേണ്ടിയിരുന്നോ എന്ന് വിക്കറ്റിനു മുന്നിൽ കുരുങ്ങിയ രാഹുൽ വിചാരിച്ചിട്ടുണ്ടാകും. ഈ ലോകകപ്പിൽ ആദ്യമായി രാഹുൽ പുറത്തായി. 12 വിക്കറ്റോടെ സാന്റനർ ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ തുടരുന്നു.
പത്ത് ഓവറിൽ 40 റൺസ് മാത്രമേ വിട്ടു കൊടുത്തുള്ളെങ്കിലും ജഡേജയ്ക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. നാലു കളിയിലും പന്തു കൊണ്ടു തിളങ്ങിയ ജഡേജ ബാറ്റുകൊണ്ടു പരിഹാരം നൽകി. അഞ്ചിന് 191 എന്ന നിലയിൽ നിന്ന് കളി എങ്ങോട്ടു വേണമെങ്കിലും വഴുതിപ്പോകാമായിരുന്നു. ഒരു വിക്കറ്റ് കൂടി ആ ഘട്ടത്തിൽ പോയിരുന്നെങ്കിൽ ഇന്ത്യൻ വിജയം കൈവിട്ടു പോകുമായിരുന്നു. എന്നാൽ ഒരു പഴുതും നൽകാതെ കോലിയും ജഡേജയും 78 റൺസ് കൂട്ടുകെട്ടോടെ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു. കോലി മടങ്ങിയ ശേഷം വിജയം ഉറപ്പിച്ച ആ ബൗണ്ടറി ജഡേജയുടെ ബാറ്റിൽ നിന്നായി. അടുത്ത ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.