നിങ്ങൾ കണ്ട ആ സ്വപ്നത്തിന്റെ അർഥം എന്താണ്? എന്തുകൊണ്ട് ചില സ്വപ്നങ്ങൾ ഓർക്കാനാകുന്നില്ല!
നാമെല്ലാം ഉറക്കത്തില്‍ സ്വപ്നം കാണുന്നവരും ഉണരുമ്പോള്‍ ആ കണ്ട കിനാവുകളുടെ അര്‍ഥം എന്തെന്നോര്‍ത്ത് തലപുകയ്ക്കുന്നവരും ആണല്ലോ! രാത്രിയില്‍ ഉള്ളില്‍ തിരശീല വിടര്‍ത്തി അരങ്ങേറുന്ന സ്വപ്നങ്ങളെന്ന അസംബന്ധ നാടകങ്ങളെ ഉണര്‍വില്‍ അൽപാൽപമായി ഓര്‍ത്തെടുത്ത് നമ്മള്‍ വിസ്മയിക്കുന്നു. പകലിന്റെ ഭാരവും ജാഗ്രതയും ഒഴിഞ്ഞ ഏകാന്ത നിദ്രയില്‍ കണ്ടതൊക്കെയും തന്റെതന്നെ ഭാവനാ സൃഷ്ടിയോ അതോ അജ്ഞാതമായ ഏതോ കേന്ദ്രങ്ങളില്‍നിന്നുള്ള സന്ദേശങ്ങളോ എന്ന് സംശയിക്കാത്തവര്‍ ആരുമുണ്ടാവില്ല!. ആകാശത്തില്‍ പറക്കുന്നതും ഉയരത്തില്‍നിന്ന് പിടിവിട്ട് വീഴുന്നതും മരിക്കാന്‍ പോകുന്നതുമെല്ലാമായി എത്രയെത്ര സ്വപ്നാനുഭവങ്ങള്‍. ഓര്‍ക്കാതെ പോകുന്നവ അതിലേറെ!. സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയിലെ നേര്‍വരമ്പില്‍ നിര്‍ത്തി നമ്മെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വപ്നങ്ങള്‍ക്ക് ഒരര്‍ഥവും ഇല്ലെന്നു വരുമോ? മറിച്ച് എന്തെങ്കിലും ഉദ്ദേശ്യം അവയ്ക്കുണ്ടെന്ന് വന്നാലോ? മനുഷ്യവംശത്തിന്റെ ചരിത്രത്തോളംതന്നെ പഴക്കമുണ്ടാകും ഈ പ്രഹേളികയ്ക്ക്.
നാമെല്ലാം ഉറക്കത്തില്‍ സ്വപ്നം കാണുന്നവരും ഉണരുമ്പോള്‍ ആ കണ്ട കിനാവുകളുടെ അര്‍ഥം എന്തെന്നോര്‍ത്ത് തലപുകയ്ക്കുന്നവരും ആണല്ലോ! രാത്രിയില്‍ ഉള്ളില്‍ തിരശീല വിടര്‍ത്തി അരങ്ങേറുന്ന സ്വപ്നങ്ങളെന്ന അസംബന്ധ നാടകങ്ങളെ ഉണര്‍വില്‍ അൽപാൽപമായി ഓര്‍ത്തെടുത്ത് നമ്മള്‍ വിസ്മയിക്കുന്നു. പകലിന്റെ ഭാരവും ജാഗ്രതയും ഒഴിഞ്ഞ ഏകാന്ത നിദ്രയില്‍ കണ്ടതൊക്കെയും തന്റെതന്നെ ഭാവനാ സൃഷ്ടിയോ അതോ അജ്ഞാതമായ ഏതോ കേന്ദ്രങ്ങളില്‍നിന്നുള്ള സന്ദേശങ്ങളോ എന്ന് സംശയിക്കാത്തവര്‍ ആരുമുണ്ടാവില്ല!. ആകാശത്തില്‍ പറക്കുന്നതും ഉയരത്തില്‍നിന്ന് പിടിവിട്ട് വീഴുന്നതും മരിക്കാന്‍ പോകുന്നതുമെല്ലാമായി എത്രയെത്ര സ്വപ്നാനുഭവങ്ങള്‍. ഓര്‍ക്കാതെ പോകുന്നവ അതിലേറെ!. സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയിലെ നേര്‍വരമ്പില്‍ നിര്‍ത്തി നമ്മെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വപ്നങ്ങള്‍ക്ക് ഒരര്‍ഥവും ഇല്ലെന്നു വരുമോ? മറിച്ച് എന്തെങ്കിലും ഉദ്ദേശ്യം അവയ്ക്കുണ്ടെന്ന് വന്നാലോ? മനുഷ്യവംശത്തിന്റെ ചരിത്രത്തോളംതന്നെ പഴക്കമുണ്ടാകും ഈ പ്രഹേളികയ്ക്ക്.
നാമെല്ലാം ഉറക്കത്തില്‍ സ്വപ്നം കാണുന്നവരും ഉണരുമ്പോള്‍ ആ കണ്ട കിനാവുകളുടെ അര്‍ഥം എന്തെന്നോര്‍ത്ത് തലപുകയ്ക്കുന്നവരും ആണല്ലോ! രാത്രിയില്‍ ഉള്ളില്‍ തിരശീല വിടര്‍ത്തി അരങ്ങേറുന്ന സ്വപ്നങ്ങളെന്ന അസംബന്ധ നാടകങ്ങളെ ഉണര്‍വില്‍ അൽപാൽപമായി ഓര്‍ത്തെടുത്ത് നമ്മള്‍ വിസ്മയിക്കുന്നു. പകലിന്റെ ഭാരവും ജാഗ്രതയും ഒഴിഞ്ഞ ഏകാന്ത നിദ്രയില്‍ കണ്ടതൊക്കെയും തന്റെതന്നെ ഭാവനാ സൃഷ്ടിയോ അതോ അജ്ഞാതമായ ഏതോ കേന്ദ്രങ്ങളില്‍നിന്നുള്ള സന്ദേശങ്ങളോ എന്ന് സംശയിക്കാത്തവര്‍ ആരുമുണ്ടാവില്ല!. ആകാശത്തില്‍ പറക്കുന്നതും ഉയരത്തില്‍നിന്ന് പിടിവിട്ട് വീഴുന്നതും മരിക്കാന്‍ പോകുന്നതുമെല്ലാമായി എത്രയെത്ര സ്വപ്നാനുഭവങ്ങള്‍. ഓര്‍ക്കാതെ പോകുന്നവ അതിലേറെ!. സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയിലെ നേര്‍വരമ്പില്‍ നിര്‍ത്തി നമ്മെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വപ്നങ്ങള്‍ക്ക് ഒരര്‍ഥവും ഇല്ലെന്നു വരുമോ? മറിച്ച് എന്തെങ്കിലും ഉദ്ദേശ്യം അവയ്ക്കുണ്ടെന്ന് വന്നാലോ? മനുഷ്യവംശത്തിന്റെ ചരിത്രത്തോളംതന്നെ പഴക്കമുണ്ടാകും ഈ പ്രഹേളികയ്ക്ക്.
നാമെല്ലാം ഉറക്കത്തില്‍ സ്വപ്നം കാണുന്നവരും ഉണരുമ്പോള്‍ ആ കണ്ട കിനാവുകളുടെ അര്‍ഥം എന്തെന്നോര്‍ത്ത് തലപുകയ്ക്കുന്നവരും ആണല്ലോ! രാത്രിയില്‍ ഉള്ളില്‍ തിരശീല വിടര്‍ത്തി അരങ്ങേറുന്ന സ്വപ്നങ്ങളെന്ന അസംബന്ധ നാടകങ്ങളെ ഉണര്‍വില്‍ അൽപാൽപമായി ഓര്‍ത്തെടുത്ത് നമ്മള്‍ വിസ്മയിക്കുന്നു. പകലിന്റെ ഭാരവും ജാഗ്രതയും ഒഴിഞ്ഞ ഏകാന്ത നിദ്രയില്‍ കണ്ടതൊക്കെയും തന്റെതന്നെ ഭാവനാ സൃഷ്ടിയോ അതോ അജ്ഞാതമായ ഏതോ കേന്ദ്രങ്ങളില്‍നിന്നുള്ള സന്ദേശങ്ങളോ എന്ന് സംശയിക്കാത്തവര്‍ ആരുമുണ്ടാവില്ല!.
ആകാശത്തില്‍ പറക്കുന്നതും ഉയരത്തില്‍നിന്ന് പിടിവിട്ട് വീഴുന്നതും മരിക്കാന്‍ പോകുന്നതുമെല്ലാമായി എത്രയെത്ര സ്വപ്നാനുഭവങ്ങള്‍. ഓര്‍ക്കാതെ പോകുന്നവ അതിലേറെ!. സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയിലെ നേര്‍വരമ്പില്‍ നിര്‍ത്തി നമ്മെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വപ്നങ്ങള്‍ക്ക് ഒരര്‍ഥവും ഇല്ലെന്നു വരുമോ? മറിച്ച് എന്തെങ്കിലും ഉദ്ദേശ്യം അവയ്ക്കുണ്ടെന്ന് വന്നാലോ? മനുഷ്യവംശത്തിന്റെ ചരിത്രത്തോളംതന്നെ പഴക്കമുണ്ടാകും ഈ പ്രഹേളികയ്ക്ക്.
എല്ലാ മതങ്ങളും സംസ്കാരങ്ങളും സ്വപ്നങ്ങളെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കാണുന്ന ഒരോ വസ്തുക്കള്‍ക്കും സംഭവങ്ങള്‍ക്കും അര്‍ഥം നല്‍കി വരുതിയിലാക്കാന്‍ നോക്കി. കിനാക്കാഴ്ചകളുടെ രഹസ്യം അന്വേഷിച്ച നിരവധി ശാസ്ത്രീയ പഠനങ്ങളുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സിഗ്മണ്ട് ഫ്രോയ്ഡ് എന്ന ലോകപ്രശസ്ത മനഃശാസ്ത്രജ്ഞൻ ലൈംഗികതയെ സ്വപ്നലോകത്തിന്റെ നടുമുറ്റത്ത് പ്രതിഷ്ഠിച്ചു. അമര്‍ത്തിയൊളിപ്പിച്ചുവച്ച (ലൈംഗിക) അഭിലാഷങ്ങളുടെ അബോധമായ പൂര്‍ത്തീകരണമാണ് സ്വപ്നങ്ങള്‍ എന്നാതായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം.
അന്നുമുതല്‍ മനുഷ്യന്റെ എല്ലാ അബോധ പ്രവര്‍ത്തനങ്ങളുടെയും പ്രഭവ കേന്ദ്രം ലൈംഗിക ചോദനയാണെന്ന് മനഃശാസ്ത്രം തീരുമാനിച്ചു. കൂര്‍ത്ത വസ്തുക്കള്‍ എല്ലാം - പെന്‍സില്‍, വടി, കുട, മരം, വാള്‍, കുന്തം എന്നുവേണ്ട വീതിയേക്കാള്‍ ഏറെ നീളമുള്ള വകകളൊക്കെ പുരുഷ ലൈംഗികാവയവത്തിന്റെ പ്രതീകങ്ങളായി ഗണിക്കപ്പെട്ടു. എന്തെങ്കിലും കൊണ്ട് നിറയ്ക്കെപ്പെടാവുന്ന തരത്തിലുള്ളവ-പെട്ടി, കുട്ട പാത്രം, മുറി, വിശാല ഭൂപ്രേദേശം എല്ലാം സ്ത്രീ ലൈംഗികാവയവത്തിന്റെ പര്യായമായി.
പോരാത്തതിന്, ഈഡിപ്പസ് കോംപ്ലെക്സ് എന്ന അധമ സങ്കല്‍പ്പത്തെ മനുഷ്യരുടെ ജന്മപാപം പോലെ അവതരിപ്പിച്ചു. ഈഡിപ്പസ് കോംപ്ലെക്സ് എന്തെന്ന് മനസ്സിലാക്കിയവര്‍ ആത്മനിന്ദയും പാപബോധവുംകൊണ്ടു തലകുനിച്ചു. മനുഷ്യനെ നയിക്കുന്ന പരമപ്രധാന ശക്തി ലൈംഗിക ചോദനയാണെന്ന് ഫ്രോയ്ഡ് സ്ഥാപിക്കുകയും മാനസികമായ പ്രശ്നങ്ങളെ തന്റെ സിദ്ധാന്തത്തിന് അനുസരിച്ച് ചികിത്സിക്കുന്ന രീതി നടപ്പില്‍ വരുത്തുകയും ചെയ്തു. വൈദ്യശാസ്ത്രരംഗത്ത് മാത്രമല്ല ഫ്രോയ്ഡിയന്‍ സിദ്ധാന്തങ്ങള്‍ സ്വാധീനം ചെലുത്തിയത്. ഒരു നീണ്ട കാലഘട്ടത്തിന്റെ കല, സാഹിത്യം, സിനിമ എന്നിങ്ങനെ എല്ലാ സാംസ്കാരിക മേഖലകളെയും അത് സ്വാധീനിച്ചു.
∙ ഫ്രോയ്ഡ് കാലഹരണപ്പെട്ടപ്പോൾ...
മസ്തിഷ്കത്തെ നിയന്ത്രിക്കാന്‍ പോന്ന രാസ ഔഷധങ്ങളും സങ്കീര്‍ണങ്ങളായ വൈദ്യശാസ്ത്ര ഉപകരണങ്ങളും കണ്ടുപിടിക്കപ്പട്ടതോടെ ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങള്‍ മിക്കതും കാലഹരണപ്പെട്ടു. ആ സ്ഥാനത്ത് പുരോഗതി പ്രാപിച്ച ന്യൂറോളജിയും സൈക്യാട്രിയും കടന്നുവന്നു. പിന്നെയും തിയറികള്‍ ആവിഷ്കരിക്കപ്പട്ടു. അന്ധര്‍ ആനയെ കണ്ടതുപോലെ വിഭ്രമാത്മകമായ സ്വപ്നലോകത്തെ തൃപ്തികരമായി വിശദീകരിക്കാവാതെ അവ അവശേഷിച്ചു. സ്വപ്നങ്ങളുടെ ഭ്രമാത്മകവും അസംബന്ധവുമായ കഥപറയല്‍ രീതിക്ക് ജീവശാസ്ത്രപരമായി എന്തെങ്കിലും പ്രയോജനമുള്ളതായി തെളിയിക്കാന്‍ സിദ്ധാന്തങ്ങള്‍ക്ക് കഴിഞ്ഞില്ല.
ഉറക്കത്തിന്റെ ജൈവ പ്രാധാന്യത്തെക്കുറിച്ച് ശാസ്ത്രം സമീപകാലത്ത് ഏറെക്കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ അത്രയളവില്‍ സ്വപ്നം കാണലിന്റെ പിന്നിലെ രഹസ്യങ്ങൾ അറിയാന്‍ നമുക്ക് സാധിച്ചിട്ടില്ല. ന്യൂറോ സയന്‍സ് ഗവേഷണം ഇത്രയ്ക്ക് വികാസം പ്രാപിച്ചിട്ടും, മസ്തിഷ്കത്തിലെ സങ്കീര്‍ണമായ ന്യൂറോണ്‍ വിനിമയങ്ങളെ നിരീക്ഷിക്കാന്‍ ശേഷിയുള്ള ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രചാരത്തില്‍ വന്നിട്ടും തൃപ്തികരമായ ഒരു സ്വപ്ന വ്യാഖ്യാന സിദ്ധാന്തത്തിന്റെ അഭാവം നിലനിന്നു. ഈ സാഹചര്യത്തിലാണ് ന്യൂറോ സയന്റിസ്റ്റായ എറിക് ഹൊയെല്‍ ഓവര്‍ഫിറ്റഡ് ബ്രെയിൻ ഹൈപോതിസിസ് (ഒബിഎച്ച്) 2021 ല്‍ അവതരിപ്പിക്കുന്നത്. യുഎസിലെ ടഫ്സ് സര്‍വകലാശാലയിലാണ് എറിക് ഹൊയെല്‍ ജോലി ചെയ്യുന്നത്.
∙ ഓവര്‍ഫിറ്റഡ് ബ്രെയിൻ ഹൈപോതിസിസ്
നിര്‍മിത ബുദ്ധിയുടെ (എഐ) ഭാഗമായ ഡീപ് ന്യൂറല്‍നെറ്റ്‌വര്‍ക്കുകളുടെ ഉദാഹരണത്തില്‍നിന്നാണ് എറിക് ഹൊയെലിന് ഒബിഎച്ചിന്റെ ആശയം ലഭിക്കുന്നത്. മനുഷ്യ മസ്തിഷ്കത്തിന്റെ മാതൃകയില്‍ നിര്‍മിച്ചെടുത്ത ഒരു യന്ത്രസംവിധാനം നോക്കി, സ്വപ്നം കാണുന്നതിന്റെ ജീവശാസ്ത്രപരമായ ധര്‍മം എന്താണെന്ന നിഗമനത്തില്‍ എത്തുകയാണ് എറിക് ഹൊയെല്‍ ചെയ്തത്. നിര്‍മിത ബുദ്ധിയുടെ ഭാഗമായ മെഷീന്‍ ലേണിങ്ങിന്റെ ഉപ വിഭാഗമാണ് ഡീപ് ന്യൂറല്‍നെറ്റ്‌വര്‍ക്ക്. മനുഷ്യ മസ്തിഷ്കത്തിലെ ന്യൂറോണുകളുടെ സംവേദനരീതിയെ അനുകരിച്ച് പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ സംവിധാനമാണ് ഇത്. മസ്തിഷ്കത്തിന്റേതു പോലെ നിരവധി അടരുകളുമായി, രേഖീയമല്ലാത്ത സംവിധാനക്രമമാണ് ഡീപ് ന്യൂറല്‍നെറ്റ്‌വര്‍ക്കുകളുടേത്.
സ്വപ്നങ്ങള്‍ക്ക് അനുസരിച്ച് നമ്മുടെ ശരീരം അഭിനയിക്കാന്‍ തുടങ്ങിയാലോ? ന്യൂറോമോഡുലേറ്ററി സംവിധാനം പേശികളെ മരവിപ്പിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കാത്തത്. ഉറക്കത്തില്‍ സംസാരിക്കുന്നതും എഴുനേറ്റ് നടക്കുന്നതുമെല്ലാം ന്യൂറോമോഡുലേറ്ററി സംവിധാനത്തില്‍ വരുന്ന ചെറിയ പിഴവുകള്‍ കൊണ്ടാണ്.
ഡീപ് ന്യൂറല്‍ നെറ്റ്‍വര്‍ക് നേരിടുന്ന അടിസ്ഥാനപരമായ വെല്ലുവിളികളില്‍ ഒന്നാണ് ഓവര്‍ഫിറ്റിങ്. പരിശീലനത്തിനായി നല്‍കിയ ഡേറ്റാസെറ്റ്‍ മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ നിര്‍മിത ബുദ്ധിക്ക് സംഭവിക്കുന്ന കാര്യക്ഷമതക്കുറവാണ് ഓവര്‍ഫിറ്റിങ്ങ്. ഡേറ്റയുടെ സാമ്യത മാത്രം നോക്കി അല്‍ഗോരിതം പ്രവര്‍ത്തിക്കുമ്പോള്‍ അടിയിലുള്ള സവിശേഷ പാറ്റേണുകളും അര്‍ഥവും കണ്ടെത്താന്‍ അവയ്ക്ക് കഴിയാതെ വരുന്നു. സങ്കീര്‍ണമായ പുതിയ സാഹചര്യങ്ങളെ നേരിടാന്‍ ട്രെയിനിങ്ങ് ഡേറ്റയെ സാമാന്യവല്‍ക്കരിച്ച് (Generalize) ഉപയോഗിക്കാന്‍ ഇവിടെ സിസ്റ്റത്തിന് ആവുന്നില്ല.
സവിശേഷ തീരുമാനങ്ങള്‍ എടുത്ത് കേവല യാന്ത്രികതയെ മറികടക്കാന്‍ ഓവര്‍ഫിറ്റിങ്ങ് ബാധിച്ച നിര്‍മിതബുദ്ധി സംവിധാനങ്ങള്‍ക്ക് സാധിക്കില്ല. ട്രെയിനിങ്ങിന് നല്‍കുന്ന ഡേറ്റയില്‍ ചില കലര്‍പ്പുകള്‍ (Noise) ചേര്‍ത്താണ് ഓവര്‍ഫിറ്റിങ്ങിനെ മറികടക്കുന്നത്. പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ലാത്തവയാണ് ഈ കലര്‍പ്പുകള്‍. അല്‍ഗോരിതത്തെ ചിന്താക്കുഴപ്പത്തിലാക്കി, ഒരു ചുവട് പിന്നോട്ടുവയ്പ്പിച്ച്, ഡേറ്റയ്ക്ക് ഉള്ളിലെ പുതിയ അര്‍ഥതലങ്ങളെ കണ്ടെത്താന്‍ ഈ കലര്‍പ്പുകള്‍ സഹായിക്കുന്നു.
∙ തലച്ചോറില്‍ കിനാക്കള്‍ ഉദിക്കുന്നത് എങ്ങനെ?
‘നോയിസി’ന് സമാനമായി മസ്തിഷ്കം സ്വയം സൃഷ്ടിക്കുന്ന കലര്‍പ്പുകളാണ് സ്വപ്നങ്ങള്‍ എന്നാണ് ഒബിഎച്ച് മുന്നോട്ടുവയ്ക്കുന്ന വാദം. ദിനംപ്രതി, ഇടവേളയില്ലാതെ തലയിലേക്ക് എത്തുന്ന പുതിയ അനുഭവങ്ങളും ഓര്‍മകളും അറിവും ചേര്‍ന്ന് തലച്ചോറിന് വലിയ ഭാരമാണ് ഏല്‍പിക്കുന്നത്. പഠിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യുമ്പോള്‍ തലച്ചോറിലും അതേ തീവ്രതയോടെ അവ മുദ്രിതമാകുന്നു. മുൻപേ മനസ്സിലാക്കിവച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ അനുഭവങ്ങളെ വിലയിരുത്തുമ്പോള്‍ നിര്‍മിത ബുദ്ധിക്ക് സംഭവിക്കുന്നതുപോലെ ഓവര്‍ഫിറ്റിങ് തലച്ചോറിനെയും ബാധിക്കുന്നു. ഓര്‍മക്കെട്ടുകളുടെ ഈ വലിയ വിവരസഞ്ചയത്തെ സാമാന്യവല്‍ക്കരിച്ച് ഭാരം കുറയ്ക്കാന്‍ തലച്ചോര്‍ സൃഷ്ടിച്ചുവിടുന്ന കലര്‍പ്പുകളാണ് സ്വപ്നങ്ങള്‍.
മരങ്ങള്‍മാത്രം കാണാതെ, മരങ്ങള്‍ ചേര്‍ന്ന് കാടുണ്ടാവുന്നത് കിനാവുകള്‍ കാണിച്ചുതരുന്നു. പുതിയൊരു വിഡിയോ ഗെയിം തുടര്‍ച്ചയായി കളിക്കുകയോ അമ്മാനമാടല്‍പോലെ സവിശേഷ ശ്രദ്ധവേണ്ട കളികള്‍ ഏറെനേരം പരിശീലിക്കുകയോ ചെയ്താല്‍ അതുമായി ബന്ധപ്പെട്ട സ്വപനങ്ങള്‍ കാണും. ചിതറിയ മട്ടിലാവും അവ കാണുന്നത്. മാത്രമല്ല ഒരു ഉറക്കത്തിനുശേഷം ഈ വിദ്യകള്‍ തലേന്നത്തേക്കാള്‍ നന്നായി പഠിച്ചിരിക്കുന്നതായും നമ്മള്‍ തിരിച്ചറിയുന്നു. ഉറക്കത്തില്‍ക്കണ്ട ചിതറിയ സ്വപ്നങ്ങള്‍ ഓവര്‍ഫിറ്റിങ് ഇല്ലാതാക്കി തലച്ചോറിനെ കൂടുതല്‍ വഴക്കമുള്ളതാക്കി മാറ്റിയതാണ് അതിനു കാരണം. പ്രത്യേകം പ്രത്യേകമായി നില്‍ക്കുന്ന ഓര്‍മകളുടെ വിവര വൈവിധ്യത്തെ സാമാന്യവല്‍ക്കരണത്തിലൂടെ തമ്മില്‍ക്കൊരുത്ത് അവയ്ക്ക് പൊതുവായ അന്തരാര്‍ഥങ്ങള്‍ നല്‍കി മുന്നോട്ടുപോകാന്‍ സ്വപ്നങ്ങള്‍ നമ്മെ സഹായിക്കുന്നു. കാര്യഗ്രഹണശേഷിയെ അവ മെച്ചപ്പെടുത്തുന്നു. ഉള്‍ക്കാഴ്ച നല്‍കുന്നു.
∙ സ്പഷ്ടത, വിഭ്രമാത്മകത, കെട്ടുകഥ
യാഥാർഥ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വപ്നങ്ങള്‍ക്ക് മൂന്നുതരം കുറവുകളുണ്ട്.
1) അസ്പഷ്ടത - സ്വപ്നങ്ങള്‍ പൊതുവേ അവ്യക്തമായിട്ടാണ് കാണാറുള്ളത്. ഉണര്‍വിലെ ദൃശ്യങ്ങളെക്കുള്ളത്ര വ്യക്തതയുണ്ടാവില്ല, വിശദാംശങ്ങള്‍ കുറഞ്ഞിരിക്കും. സ്വപ്നത്തില്‍ കാണുന്ന ഒരു ബോര്‍ഡിലെയോ പുസ്തകത്തിലേയോ അക്ഷരങ്ങള്‍ വായിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട അനുഭവം നിങ്ങള്‍ക്കുമില്ലേ?. സ്വപനത്തില്‍ ഫോണ്‍ ഡയല്‍ ചെയ്യാനും സാധിക്കില്ല. നമ്മുടെ ഭാഷാ സ്വാധീനത്തിന് കാരണമായ മസ്തിഷ്ക ഭാഗങ്ങള്‍ വിശ്രമത്തിലായതുകൊണ്ടാണ് സ്വപ്നത്തില്‍ വായിക്കാനാവാത്തത്.
2) വിഭ്രമാത്മകത– നാം സംസാരിച്ചുകൊണ്ടിരിക്കുന്ന ആള്‍ മാറി ആ സ്ഥാനത്ത് വേറൊരാള്‍ വരുന്നതും സ്ഥലകാലങ്ങള്‍ കൂടിക്കുഴയുന്നതും സ്പ്നങ്ങളിലെ കഥകളുടെ പൊതുസ്വഭാവമാണ്.
3) കെട്ടുകഥ- കെട്ടുകഥകളുടേതു പോലെയുള്ള ആഖ്യാനം അഥവാ കഥപറയല്‍ രീതി. നമ്മുടെ ബോധം വിവരണാത്മക രീതിയിലാണ് ലോകത്തെ മനസ്സിലാക്കുന്നത്. പരിശീലിപ്പിക്കപ്പെട്ട ഡേറ്റാലോകത്ത് മുങ്ങിത്തപ്പി ചാറ്റ്ജിപിടി പുതിയ കഥയും കവിതയും നിര്‍മിക്കുന്നതുപോലെ തലച്ചോറും കെട്ടുകഥകള്‍ സൃഷ്ടിക്കുന്നു. കുട്ടിക്കാലത്തുനിന്ന് കൗമാരത്തിലേക്ക് എത്തുമ്പോഴേക്ക് കെട്ടുകഥകൾ തീവ്രമാകുന്നു.
സാമാന്യവല്‍ക്കരണത്തിനു (Generalization) വേണ്ടി മസ്തിഷ്കം പ്രയോഗിക്കുന്ന ഈ മുന്നു ന്യൂനതകളും സ്വപ്നങ്ങളെ ജീവശാസ്ത്രപരമായി പ്രയോജനമുള്ളതാക്കി മാറ്റുന്നുവെന്ന് ഒബിഎച്ച് സമര്‍ഥിക്കുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍തന്നെ തലച്ചോറിന് ഓവര്‍ഫിറ്റിങ് ഒഴിവാക്കിക്കൂടെ എന്നൊരു ചോദ്യം ഉയരാം. ലോകവുമായി തല്‍സമയം ഇടപെട്ടുകൊണ്ടിരിക്കുമ്പോള്‍ അതില്‍ അവ്യക്തതയും വിഭ്രമവും കലര്‍ന്നാല്‍ ആളിന് ജീവനാശം വരെ സംഭവിക്കാം. അതിനാലാണ് സ്വപ്നങ്ങളെന്ന ഒഴിച്ചുകൂടാന്‍ വയ്യാത്ത ജൈവപ്രക്രിയ നിദ്രയില്‍മാത്രം അരങ്ങേറുന്നത്.
∙ സ്വപ്നങ്ങള്‍ക്ക് അനുസരിച്ച് ശരീരം അഭിനയിക്കുമോ!
ഉറക്കത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ഗാഢനിദ്രയുടെ ഘട്ടത്തിലാണ് കിനാക്കാഴ്ചകളുടെ അതീതലോകങ്ങളിലേക്ക് നമ്മള്‍ പറന്നിറങ്ങുന്നത്. ഈ സമയം അടഞ്ഞ കണ്‍പോളകള്‍ക്കുള്ളില്‍ കണ്ണുകള്‍ വേഗത്തില്‍ ചലിക്കുന്നു. റെം (Rapid Eye Movement) എന്നാണ് ഈ ഉറക്കം അറിയപ്പെടുന്നത്. നോണ്‍ റെം ലഘുനിദ്രയിലും സ്വപ്നങ്ങള്‍ കാണുമെങ്കിലും അതില്‍ ദൃശ്യങ്ങളേക്കാള്‍ ചിന്തകളാണ് അടങ്ങിയിരിക്കുന്നത്.
ഉറക്കമൊഴിച്ച് ദീര്‍ഘനേരം അതീവ ശ്രദ്ധയോടെ ജോലി ചെയ്യേണ്ടി വരുന്ന സൈനികര്‍, പൈലറ്റുമാര്‍ തുടങ്ങിയവര്‍ക്ക് ജോലിയില്‍ വീഴ്ചകള്‍ സംഭവിക്കാറുണ്ട്. ഈ പ്രശ്നം, കൃത്രിമമായി സ്വപ്ന സമാന അനുഭവം സൃഷ്ടിച്ച് ഒഴിവാക്കാനാകുമെന്ന സാധ്യതയും ഒബിഎച്ച് മുന്നോട്ടുവയ്ക്കുന്നു.
റെം ഘട്ടത്തില്‍ പകല്‍ക്കാഴ്ചകള്‍ക്ക് തുല്യം മിഴിവുള്ള മായികലോകത്ത് എത്തിപ്പെടുന്നു. ഭയവും സങ്കടവും സാഹസവും ആനന്ദവും കാമവുമെല്ലാം മനോവേഗങ്ങളായി വന്നുപോകുന്നു. ഈ സമയത്ത് സ്വപ്നങ്ങള്‍ക്ക് അനുസരിച്ച് നമ്മുടെ ശരീരം അഭിനയിക്കാന്‍ തുടങ്ങിയാലോ? ന്യൂറോമോഡുലേറ്ററി സംവിധാനം പേശികളെ മരവിപ്പിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കാത്തത്. ഉറക്കത്തില്‍ സംസാരിക്കുന്നതും എഴുനേറ്റ് നടക്കുന്നതുമെല്ലാം ന്യൂറോമോഡുലേറ്ററി സംവിധാനത്തില്‍ വരുന്ന ചെറിയ പിഴവുകള്‍ കൊണ്ടാണ്. സ്വപ്നം കാണലിനു പിന്നിലെ എല്ലാ മസ്തിഷ്ക പ്രവര്‍ത്തനങ്ങളും അവയുടെ മാനസിക തലങ്ങളും പൂര്‍ണമായി വിശദീകരിക്കാന്‍ ഓവര്‍ഫിറ്റഡ് ഹൈപോതിസിസിനു കഴിഞ്ഞിട്ടില്ല. എങ്കിലും മുൻപുണ്ടായിരുന്ന സിദ്ധാന്തങ്ങളേക്കാള്‍ ഏറെ മുന്നോട്ടുപോകാന്‍ ഈ സിദ്ധാന്തത്തിന് സാധിക്കുന്നുണ്ട്. മാത്രമല്ല ചികില്‍സാപരമായ ചില സാധ്യതകളും തുറക്കുന്നുണ്ട്.
ഉറക്കമൊഴിച്ച് ദീര്‍ഘനേരം അതീവ ശ്രദ്ധയോടെ ജോലി ചെയ്യേണ്ടി വരുന്ന സൈനികര്‍, പൈലറ്റുമാര്‍ തുടങ്ങിയവര്‍ക്ക് ജോലിയില്‍ വീഴ്ചകള്‍ സംഭവിക്കാറുണ്ട്. ഈ പ്രശ്നം, കൃത്രിമമായി സ്വപ്ന സമാന അനുഭവം സൃഷ്ടിച്ച് ഒഴിവാക്കാനാകുമെന്ന സാധ്യതയും ഒബിഎച്ച് മുന്നോട്ടുവയ്ക്കുന്നു. ഉറക്കമില്ലായ്മ മൂലം വലയുന്ന രോഗികള്‍ക്കും സ്വപ്നസമാന അനുഭവങ്ങൾ കൃത്രിമമായി സൃഷ്ടിക്കുന്നതിലൂടെ (simulations) ആശ്വാസം കണ്ടെത്താനാകും.
മറ്റു സ്വപ്നസിദ്ധാന്തങ്ങള്‍ക്ക് അവകാശപ്പെടാനാകാത്ത പുതുമ ഒബിഎച്ച് നേടിയെടുക്കുന്നത് സാഹിത്യം, സിനിമ തുടങ്ങിയ സര്‍ഗസൃഷ്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നതുകൊണ്ടു കൂടിയാണ്. പരിണാമപരമായി നോക്കുമ്പോള്‍ വിനോദമൂല്യം മാത്രം കണ്ടെത്താന്‍ കഴിയുന്ന സാഹിത്യവും സിനിമയും മറ്റു കലകളും മനുഷ്യര്‍ക്ക് ഇത്ര പ്രിയപ്പെട്ടതാകാന്‍ കാരണം അവ സ്വപ്നങ്ങള്‍ക്ക് സമാനമായതുകൊണ്ടാണെന്ന് ഒബിഎച്ച് സിദ്ധാന്തിക്കുന്നു. അടിസ്ഥാനപരമായി ഭാവനയും കെട്ടുകഥകളും മാത്രമായ കലാരൂപങ്ങള്‍ അറിവുകളുടെ സാമാന്യവൽക്കരണത്തെ സഹായിക്കുന്ന സ്വപ്നങ്ങളാണെന്ന് സ്വയമൊരു നോവലിസ്റ്റ് കൂടിയായ എറിക് ഹൊയെല്‍ പറയുന്നു.
മനുഷ്യബുദ്ധിക്കും മാനവികതയ്ക്കും പകരമാകാന്‍ നിര്‍മിത ബുദ്ധിക്കു സാധ്യമാവില്ല എന്ന പ്രത്യാശ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. അത്തരം പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്നതല്ലേ ഒബിഎച്ച് മുന്നോട്ടുവയ്ക്കുന്ന കണ്ടെത്തല്‍ എന്നു സംശയം വരാം. പക്ഷേ, മനുഷ്യബുദ്ധിയുടെ സര്‍ഗ സാധ്യതകള്‍ക്കു തുല്യം നില്‍ക്കാന്‍ നിര്‍മിത ബുദ്ധിക്ക് ഒരിക്കലും സാധിക്കില്ല എന്നാണ് എറിക് ഹൊയെലിന്റെ അഭ്രിപ്രായം.