‘പല പേരുകളും കേട്ടു മടുത്തു’; ‘കുടിയന്റെ മോള’ല്ല കോടികൾ സമ്പാദിക്കുന്ന സംരംഭകയാണിന്ന് അന്സിയ
‘‘നീ ആ കുടിയന്റെ മോളല്ലേ’’... ഇത്തരം ചില ചോദ്യങ്ങളും പറച്ചിലുകളുമൊക്കെ പലരുടെയും ജീവിതത്തിൽ വല്ലാത്ത മുറിവുകളായി മാറാറുണ്ട്. ചെറുപ്പ കാലം മുതൽ കേട്ടുവരുന്ന അത്തരം വാക്കുകൾ എത്രയേറെ വളർന്നാലും മനസ്സിൽ നോവായി നിലനിൽക്കും. ചെറുപ്പം മുതൽ അൻസിയയ്ക്ക് ഒരൊറ്റ ഐഡന്റിറ്റിയേ ഉണ്ടായിരുന്നുള്ളൂ. കുടിയന്റെ മകൾ. ഒരിക്കൽപോലും അവൾ കേൾക്കാൻ ഇഷ്ടപ്പെടാത്ത ആ വാക്കുകൾ പക്ഷേ, വളർന്നിട്ടും അവളെ വേട്ടയാടിക്കൊണ്ടിരുന്നു. സ്വന്തമായി എനിക്കൊരു വ്യക്തിത്വം വേണം, ഞാൻ കുടിയന്റെ മോളല്ല എന്ന ചിന്ത അവളെ അലട്ടിക്കൊണ്ടേയിരുന്നു. അതു മാറ്റാനുള്ള ശ്രമമായിരുന്നു പിന്നീട് ആ പെൺകുട്ടിയുടേത്. സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള ആ പെൺകുട്ടിയുടെ പോരാട്ടത്തിനിടയിൽ അവൾക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നു. പക്ഷേ, ആ പോരാട്ടം അവള്‍ അവസാനിപ്പിച്ചത് സ്വന്തമായൊരു ബിസിനസിലൂടെയാണ്. ‘ഉമ്മീസ് നാച്വറൽസ്’ എന്ന സൗന്ദര്യവർധക വസ്തുക്കളുടെ ബിസിനസ് അവളുടെ സ്വപ്നമാണ്, ആഗ്രഹവും. ഒരുകാലത്ത് 100 രൂപ കയ്യില്‍ കിട്ടാനായി പരിശ്രമിച്ച ആ ഇരുപത്തിയാറുകാരി ഇന്നു കോടികൾ വരുമാനമുള്ള ഒരു സ്ഥാപനത്തിന്റെ ഉടമയാണ്. കുടിയന്റെ മകളെന്ന വിശേഷണം മാറ്റാനായി പ്രയത്നിച്ച ആ പെൺകുട്ടിയുടെ പോരാട്ടമാണ് ‘ഉമ്മീസ്’. ആ പോരാട്ടത്തിന്റെ നാളുകളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് അൻസിയ.
‘‘നീ ആ കുടിയന്റെ മോളല്ലേ’’... ഇത്തരം ചില ചോദ്യങ്ങളും പറച്ചിലുകളുമൊക്കെ പലരുടെയും ജീവിതത്തിൽ വല്ലാത്ത മുറിവുകളായി മാറാറുണ്ട്. ചെറുപ്പ കാലം മുതൽ കേട്ടുവരുന്ന അത്തരം വാക്കുകൾ എത്രയേറെ വളർന്നാലും മനസ്സിൽ നോവായി നിലനിൽക്കും. ചെറുപ്പം മുതൽ അൻസിയയ്ക്ക് ഒരൊറ്റ ഐഡന്റിറ്റിയേ ഉണ്ടായിരുന്നുള്ളൂ. കുടിയന്റെ മകൾ. ഒരിക്കൽപോലും അവൾ കേൾക്കാൻ ഇഷ്ടപ്പെടാത്ത ആ വാക്കുകൾ പക്ഷേ, വളർന്നിട്ടും അവളെ വേട്ടയാടിക്കൊണ്ടിരുന്നു. സ്വന്തമായി എനിക്കൊരു വ്യക്തിത്വം വേണം, ഞാൻ കുടിയന്റെ മോളല്ല എന്ന ചിന്ത അവളെ അലട്ടിക്കൊണ്ടേയിരുന്നു. അതു മാറ്റാനുള്ള ശ്രമമായിരുന്നു പിന്നീട് ആ പെൺകുട്ടിയുടേത്. സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള ആ പെൺകുട്ടിയുടെ പോരാട്ടത്തിനിടയിൽ അവൾക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നു. പക്ഷേ, ആ പോരാട്ടം അവള്‍ അവസാനിപ്പിച്ചത് സ്വന്തമായൊരു ബിസിനസിലൂടെയാണ്. ‘ഉമ്മീസ് നാച്വറൽസ്’ എന്ന സൗന്ദര്യവർധക വസ്തുക്കളുടെ ബിസിനസ് അവളുടെ സ്വപ്നമാണ്, ആഗ്രഹവും. ഒരുകാലത്ത് 100 രൂപ കയ്യില്‍ കിട്ടാനായി പരിശ്രമിച്ച ആ ഇരുപത്തിയാറുകാരി ഇന്നു കോടികൾ വരുമാനമുള്ള ഒരു സ്ഥാപനത്തിന്റെ ഉടമയാണ്. കുടിയന്റെ മകളെന്ന വിശേഷണം മാറ്റാനായി പ്രയത്നിച്ച ആ പെൺകുട്ടിയുടെ പോരാട്ടമാണ് ‘ഉമ്മീസ്’. ആ പോരാട്ടത്തിന്റെ നാളുകളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് അൻസിയ.
‘‘നീ ആ കുടിയന്റെ മോളല്ലേ’’... ഇത്തരം ചില ചോദ്യങ്ങളും പറച്ചിലുകളുമൊക്കെ പലരുടെയും ജീവിതത്തിൽ വല്ലാത്ത മുറിവുകളായി മാറാറുണ്ട്. ചെറുപ്പ കാലം മുതൽ കേട്ടുവരുന്ന അത്തരം വാക്കുകൾ എത്രയേറെ വളർന്നാലും മനസ്സിൽ നോവായി നിലനിൽക്കും. ചെറുപ്പം മുതൽ അൻസിയയ്ക്ക് ഒരൊറ്റ ഐഡന്റിറ്റിയേ ഉണ്ടായിരുന്നുള്ളൂ. കുടിയന്റെ മകൾ. ഒരിക്കൽപോലും അവൾ കേൾക്കാൻ ഇഷ്ടപ്പെടാത്ത ആ വാക്കുകൾ പക്ഷേ, വളർന്നിട്ടും അവളെ വേട്ടയാടിക്കൊണ്ടിരുന്നു. സ്വന്തമായി എനിക്കൊരു വ്യക്തിത്വം വേണം, ഞാൻ കുടിയന്റെ മോളല്ല എന്ന ചിന്ത അവളെ അലട്ടിക്കൊണ്ടേയിരുന്നു. അതു മാറ്റാനുള്ള ശ്രമമായിരുന്നു പിന്നീട് ആ പെൺകുട്ടിയുടേത്. സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള ആ പെൺകുട്ടിയുടെ പോരാട്ടത്തിനിടയിൽ അവൾക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നു. പക്ഷേ, ആ പോരാട്ടം അവള്‍ അവസാനിപ്പിച്ചത് സ്വന്തമായൊരു ബിസിനസിലൂടെയാണ്. ‘ഉമ്മീസ് നാച്വറൽസ്’ എന്ന സൗന്ദര്യവർധക വസ്തുക്കളുടെ ബിസിനസ് അവളുടെ സ്വപ്നമാണ്, ആഗ്രഹവും. ഒരുകാലത്ത് 100 രൂപ കയ്യില്‍ കിട്ടാനായി പരിശ്രമിച്ച ആ ഇരുപത്തിയാറുകാരി ഇന്നു കോടികൾ വരുമാനമുള്ള ഒരു സ്ഥാപനത്തിന്റെ ഉടമയാണ്. കുടിയന്റെ മകളെന്ന വിശേഷണം മാറ്റാനായി പ്രയത്നിച്ച ആ പെൺകുട്ടിയുടെ പോരാട്ടമാണ് ‘ഉമ്മീസ്’. ആ പോരാട്ടത്തിന്റെ നാളുകളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് അൻസിയ.
‘‘നീ ആ കുടിയന്റെ മോളല്ലേ’’... ഇത്തരം ചില ചോദ്യങ്ങളും പറച്ചിലുകളുമൊക്കെ പലരുടെയും ജീവിതത്തിൽ വല്ലാത്ത മുറിവുകളായി മാറാറുണ്ട്. ചെറുപ്പ കാലം മുതൽ കേട്ടുവരുന്ന അത്തരം വാക്കുകൾ എത്രയേറെ വളർന്നാലും മനസ്സിൽ നോവായി നിലനിൽക്കും. ചെറുപ്പം മുതൽ അൻസിയയ്ക്ക് ഒരൊറ്റ ഐഡന്റിറ്റിയേ ഉണ്ടായിരുന്നുള്ളൂ. കുടിയന്റെ മകൾ. ഒരിക്കൽപോലും അവൾ കേൾക്കാൻ ഇഷ്ടപ്പെടാത്ത ആ വാക്കുകൾ പക്ഷേ, വളർന്നിട്ടും അവളെ വേട്ടയാടിക്കൊണ്ടിരുന്നു. സ്വന്തമായി എനിക്കൊരു വ്യക്തിത്വം വേണം, ഞാൻ കുടിയന്റെ മോളല്ല എന്ന ചിന്ത അവളെ അലട്ടിക്കൊണ്ടേയിരുന്നു. അതു മാറ്റാനുള്ള ശ്രമമായിരുന്നു പിന്നീട് ആ പെൺകുട്ടിയുടേത്.
സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള ആ പെൺകുട്ടിയുടെ പോരാട്ടത്തിനിടയിൽ അവൾക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നു. പക്ഷേ, ആ പോരാട്ടം അവള്‍ അവസാനിപ്പിച്ചത് സ്വന്തമായൊരു ബിസിനസിലൂടെയാണ്. ‘ഉമ്മീസ് നാച്വറൽസ്’ എന്ന സൗന്ദര്യവർധക വസ്തുക്കളുടെ ബിസിനസ് അവളുടെ സ്വപ്നമാണ്, ആഗ്രഹവും. ഒരുകാലത്ത് 100 രൂപ കയ്യില്‍ കിട്ടാനായി പരിശ്രമിച്ച ആ ഇരുപത്തിയാറുകാരി ഇന്നു കോടികൾ വരുമാനമുള്ള ഒരു സ്ഥാപനത്തിന്റെ ഉടമയാണ്. കുടിയന്റെ മകളെന്ന വിശേഷണം മാറ്റാനായി പ്രയത്നിച്ച ആ പെൺകുട്ടിയുടെ പോരാട്ടമാണ് ‘ഉമ്മീസ്’. ആ പോരാട്ടത്തിന്റെ നാളുകളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് അൻസിയ.
∙ തൃശ്ശൂർ മുതൽ കൊല്ലം വരെ... ഒരുപാട് അനുഭവിച്ചു
ചെറുപ്പകാലം മുതൽ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചാണ് അൻസിയ വളർന്നത്. അതുകൊണ്ടുതന്നെ ജീവിതത്തില്‍ എത്തിപ്പിടിക്കാൻ പറ്റുന്നതെല്ലാം കൈപ്പിടിയിലൊതുക്കണം എന്ന ആഗ്രഹം എന്നും അവളുടെ ഉള്ളിലുണ്ടായിരുന്നു. ജീവിക്കാനായി പെടാപ്പാട് പെടുന്ന ഉമ്മയേയും ചേട്ടന്മാരെയും കണ്ടാണ് അൻസിയ തന്റെ ജീവിതം തുടങ്ങിയത്. പല വീടുകളിലും പോയി ഉമ്മ ജോലി ചെയ്തു കൊണ്ടുവരുന്ന തുച്ഛമായ വരുമാനമായിരുന്നു അവരുടെ വലിയ ആഡംബരം.
‘‘തൃശൂരാണ് ഞാൻ ജനിച്ചു വളർന്നത്. എന്നും വീട്ടിൽ വഴക്കാണ്. മദ്യപാനിയായിരുന്ന ഉപ്പയുടെ വഴക്ക് കേട്ടാണ് വളർന്നത്. നാട്ടിലെ മറ്റു കുടുംബാംഗങ്ങൾക്കിടയിൽ ഞങ്ങളുടെ വീട്ടിൽ മാത്രമായിരുന്നു എപ്പോഴും വഴക്ക്. വഴക്കെല്ലാം ഒരു പരിധിക്കപ്പുറമെത്തിയപ്പോഴാണ് ജനിച്ചു വളർന്ന നാട് വിടാൻ ഞങ്ങൾ തീരുമാനിച്ചത്. അന്ന് ഞാൻ സ്കൂളിൽ പഠിക്കുകയായിരുന്നു. ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ എല്ലാവരും എവിടെയോ പോകാൻ തയാറെടുപ്പ് നടത്തുന്നതാണ് കണ്ടത്.
ഉമ്മയോട് ചോദിച്ചു. നമ്മൾ ഇവിടെനിന്ന് പോവുകയാണെന്നായിരുന്നു മറുപടി. ‘‘ഇനി നമ്മുടെ നാട് ഇതല്ല. ഇവിടെനിന്ന് പോയാൽ ഉപ്പ നന്നായിക്കോളാമെന്നു പറഞ്ഞു’’. അതെല്ലാം പറയുമ്പോൾ ഉമ്മയ്ക്ക് വളരെയേറെ സന്തോഷമായിരുന്നു. നാട് വിടുന്ന സന്തോഷത്തിനിടയിലും നല്ല ജീവിതം ഇനി മുന്നിലുണ്ടല്ലോ എന്നതായിരുന്നു ചിന്ത. അങ്ങനെ അതുവരെ വളർന്ന നാടും നാട്ടുകാരെയും കൂട്ടുകാരെയുമെല്ലാം ഉപേക്ഷിച്ച് ഞങ്ങൾ കൊല്ലത്തെത്തി.
ജീവിതത്തിന്റെ ഒരു പുതിയ ഏട് അവിടെനിന്ന് തുടങ്ങാമെന്ന് സ്വപ്നം കണ്ടെത്തിയ ആ കുടുംബത്തിനു പക്ഷേ, പിന്നീടുള്ള കുറച്ചു ദിവസങ്ങൾ സങ്കടത്തിന്റെയും അരക്ഷിതാവസ്ഥയുടേതുമായി. കൊല്ലത്തേക്കു താമസം മാറിയാൽ നന്നാകാം എന്നു പറഞ്ഞ ഉപ്പയെ പക്ഷേ, കുറച്ചു ദിവസം കൂടി മാത്രമേ അവർക്ക് കാണാൻ സാധിച്ചുള്ളു. ഒരു ദിവസം ആരോടും പറയാതെ ഉമ്മയെയും മൂന്നു മക്കളെയും അനാഥമാക്കി അദ്ദേഹം നാടുവിട്ടു. പേരിനെങ്കിലും ഒരാൾ ഉണ്ടായിരുന്ന ആ വീട് പിന്നെ തനിച്ചായി. മക്കളെയുംകൊണ്ട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ ഉമ്മയും.
‘‘ഉപ്പ ഞങ്ങളെ വിട്ട് പോകുന്നതുവരെ ശരിക്കും വീടിന് പുറത്തു പോലും ഇറങ്ങാത്തൊരാളായിരുന്നു എന്റെ ഉമ്മ. എന്നാൽ പിന്നീട് ഞങ്ങൾക്ക് ജീവിക്കണമെങ്കിൽ അതു പറ്റില്ലെന്ന് അറിയാം. സാധാരണ നിലയിൽ ഒരു സ്ത്രീ ചിലപ്പോൾ ഇനി മരിച്ചു കളയാം എന്നുവരെ ചിന്തിക്കുന്ന ഒരു സമയമാണത്. കാരണം, ഒന്നും അറിയാത്ത ഒരു നാട്, ആരെയും പരിചയമില്ല. അവിടെ എങ്ങനെ ജീവിക്കുമെന്നത് ഉമ്മയ്ക്ക് മുന്നിൽ വലിയൊരു ചോദ്യമായിരുന്നു. എന്നാൽ പിന്നോട്ട് പോകാനല്ല, ഉപ്പ ഉപേക്ഷിച്ചു പോയിടത്തുനിന്ന് പൊരുതി ജീവിക്കാനാണ് ഉമ്മ തീരുമാനിച്ചത്. അങ്ങനെ പലരുടെയും വീടുകളിൽ ജോലിക്കു പോയി ഉമ്മ ഞങ്ങളെ നോക്കി’’.
∙ ഗ്രീറ്റിങ്സ് കാർഡ്, ബോട്ടിൽ ആർട്ട്... ഞാനും സമ്പാദിക്കാൻ തുടങ്ങി
ഉമ്മ മാത്രമല്ല, ഉമ്മയ്ക്കു സഹായമായി എന്റെ രണ്ട് സഹോദരൻമാരും ജോലിക്ക് പോകാൻ തുടങ്ങി. മൂന്നുപേരും കഷ്ടപ്പെട്ട് സമ്പാദിച്ച് കിട്ടുന്ന പണമായിരുന്നു ഞങ്ങളുടെ ജീവിതം. അപ്പോഴും എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം നിറവേറ്റാൻ അവർ ശ്രമിച്ചു. ഞാൻ എന്തു പറഞ്ഞാലും അത് വാങ്ങിതരാനും പരമാവധി കഷ്ടപ്പെട്ടു. എന്നാൽ കുടുംബത്തിനു വേണ്ടി അവർ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ, എനിക്കും എന്റെ കുടുബത്തിനും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു തോന്നി.
പണ്ടു മുതലേ കരകൗശലപ്പരിപാടികളൊക്കെ എനിക്ക് ഏറെ ഇഷ്ടമായിരുന്നു. പലപ്പോഴും കയ്യിൽ കിട്ടുന്ന പേപ്പറുകളൊക്കെ ഉപയോഗിച്ച് ഞാൻ എന്തെങ്കിലുമൊക്കെ നിർമിക്കാറുണ്ടായിരുന്നു. എന്റെ പുസ്തകങ്ങൾക്കിടയിൽ അലങ്കരിച്ച പല പേപ്പറുകളും വർണക്കടലാസുകളുമെല്ലാം കൊണ്ടുവയ്ക്കുന്ന ശീലവുമുണ്ടായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ കയ്യിൽനിന്ന് ഗ്രീറ്റിങ്സ് കാർഡെല്ലാം പലരും വാങ്ങിയിരുന്നു. സ്കൂളിൽ ആരുടെയെങ്കിലും പിറന്നാൾ വന്നാൽ എന്റെ കയ്യിലുള്ള കാർഡിനെല്ലാം നല്ല ചെലവാണ്.
കാർഡുകളെല്ലാം വാങ്ങി പലരും എന്നെ അഭിനന്ദിക്കാൻ തുടങ്ങിയപ്പോൾ അതൊരു വരുമാന മാർഗമായി എന്തുകൊണ്ട് ഉപയോഗിച്ച് കൂടാ എന്ന ചിന്ത വന്നു. അങ്ങനെ ഞാൻ ക്രാഫ്റ്റ് വർക്കുകൾ കൂടുതലായി ചെയ്യാൻ തുടങ്ങി. ബോട്ടിൽ ആർട്ട്, ഗ്രീറ്റിങ് കാർഡ് തുടങ്ങി എനിക്ക് പറ്റുന്ന പല സാധനങ്ങളും ഞാൻ ഉണ്ടാക്കി. ഫെയ്സ്ബുക് വഴിയും ഇൻസ്റ്റഗ്രാം വഴിയുമെല്ലാം പലർക്കായി അത് വിൽപന നടത്തി. ചെറിയ തുകയാണെങ്കിലും ഉമ്മച്ചിയുടെ കയ്യിൽ അതെല്ലാം കൊടുക്കാനായല്ലോ എന്നത് മാത്രമായിരുന്നു എന്റെ സന്തോഷം. ഒരു സ്കൂൾ കുട്ടിക്ക് വീടിനു താങ്ങാവാൻ പറ്റുന്ന മികച്ച വഴിയായിരുന്നു അന്നത്.
∙ ‘‘അപ്പോഴും ആ വിളിപ്പേര് എന്നെ വിട്ടു പോയില്ല’’
ഏഴു വർഷത്തോളം ഞങ്ങൾ കൊല്ലത്തു താമസിച്ചു. ഏറെ ബുദ്ധിമുട്ടിലായിരുന്നു തുടക്കത്തിലെല്ലാം ജീവിതം. എന്നാൽ പിന്നീട് പതുക്കെപ്പതുക്കെ ഞങ്ങൾ എല്ലാം ശരിയാക്കിത്തുടങ്ങിയതോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചു വന്നു. ജോലിയെല്ലാം ചെയ്ത് യാതൊരു കുഴപ്പവുമില്ലാതെ സന്തോഷകരമായ ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്. ആരോടും പരിഭവം പറയാനോ ഒന്നിനും പോയില്ല. എന്നാലും പലർക്കും ആ പണ്ടത്തെ കുടിയന്റെ കുടുംബമായി മാത്രമേ ഞങ്ങളെ കാണാൻ പറ്റിയിരുന്നുള്ളൂ. ജോലി ചെയ്ത് സ്വന്തമായി അധ്വാനിക്കാൻ തുടങ്ങിയിട്ടും പലരും ‘കുടിയന്റെ മകളേ’ എന്നാണ് എന്നെ വിളിച്ചത്.
ഒരു പേരൊക്കെ മാറ്റിയെടുക്കാൻ വളരെ എളുപ്പമാണെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, എനിക്ക് അതങ്ങനെയൊന്നുമല്ലായിരുന്നു. വർഷങ്ങളായി നാട്ടുകാരുടെ മനസ്സിൽ പതിഞ്ഞ ആ പേര് മാറ്റിയെടുക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്കായില്ല. പക്ഷേ, അന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നു, എന്നെ സങ്കടപ്പെടുത്തുന്ന ആ വിളി മാറ്റണമെന്ന്. അതിനു വേണ്ടി എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ബോട്ടിൽ ആർട്ടും ക്രാഫ്റ്റുമെല്ലാമായി മുന്നോട്ടുള്ള ജീവിതം അത്ര സുഖകരമാകില്ലെന്നും തോന്നി. പക്ഷേ, എന്ത് എന്ന ചോദ്യം എന്റെ മുന്നിൽ അങ്ങനെ മുഴച്ചു നിന്നു.
പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് എന്റെ വിവാഹം നടക്കുന്നത്. സ്വപ്നത്തിൽ പോലും ഞാൻ ചിന്തിക്കാത്തൊരിടത്തേക്കാണ് എന്നെ വിവാഹം ചെയ്തു കൊണ്ടുവന്നത്. അവിടെ എനിക്ക് എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടായിരുന്നു. ഭക്ഷണവും പണത്തിനുമൊന്നും അവിടെ ഒരു കുറവുമില്ലായിരുന്നു. ജോലിക്ക് പോയില്ലെങ്കിലും ജീവിക്കാനുള്ള സൗകര്യം അന്നെനിക്ക് ഉണ്ടായിരുന്നു. എന്നാൽ എനിക്കു വേണ്ടി കഷ്ടപ്പെട്ട ഉമ്മയ്ക്ക് ഞാൻ എന്തെങ്കിലും ചെയ്യണമെന്ന ബോധ്യം ഉള്ളിലുണ്ടായിരുന്നു.
ഭർത്താവിനോട് അതിനെപ്പറ്റി പറഞ്ഞപ്പോൾ നമുക്ക് മാസത്തിൽ ഉമ്മയ്ക്ക് ഒരു തുക കൊടുക്കാമെന്ന് പറഞ്ഞു. പക്ഷേ, ഞാൻ അധ്വാനിക്കാതെ ആയിരങ്ങൾ ഉമ്മയ്ക്ക് കൊടുക്കുന്നതിനേക്കാൾ നല്ലത് അധ്വാനിച്ചുണ്ടാക്കുന്ന നൂറു രൂപയാണെങ്കിൽ അത് ഉമ്മയ്ക്ക് വളരെയേറെ സന്തോഷമാകുമെന്ന് തോന്നി. പിന്നീട് എന്റെ ശ്രമങ്ങളെല്ലാം അതിനുവേണ്ടിയായിരുന്നു.
∙ ജീവിതം മാറ്റിയ ഫെയ്സ്ബുക് പോസ്റ്റ്
സമൂഹ മാധ്യമങ്ങളിൽ ഞാൻ സജീവമാണ്. കുറിപ്പുകളെഴുതി സമൂഹ മാധ്യമങ്ങളിലിടുന്നത് ഏറെ ഇഷ്ടമാണ്. അങ്ങനെ ഒരിക്കലാണ് എന്റെ ഉമ്മ ഞങ്ങൾക്ക് തലയിൽ തേക്കാനായി ഉണ്ടാക്കിത്തരുന്ന എണ്ണയെപ്പറ്റി എഴുതുന്നത്. പറമ്പിൽനിന്നു കിട്ടുന്ന ഔഷധ ഇലകളും പൂവും എല്ലാം ഉപയോഗിച്ചാണ് ഉമ്മ പണ്ടു മുതൽ എണ്ണ ഉണ്ടാക്കിത്തന്നിരുന്നത്. ആവശ്യമുള്ള ഉൽപന്നങ്ങളെല്ലാം പുറത്തുനിന്ന് വാങ്ങിത്തരാൻ പണമില്ലാത്തതുകൊണ്ട് പറ്റുന്ന എല്ലാ സാധനങ്ങളും ഉമ്മ വീട്ടിൽനിന്നു തന്നെ കിട്ടുന്നവയുപയോഗിച്ച് ഉണ്ടാക്കുമായിരുന്നു.
വർഷങ്ങൾ കഴിഞ്ഞിട്ടും അതെന്റെ മനസ്സിൽ കിടന്നു. ഒരിക്കൽ എന്റെ ഒരു ഓർമ പോലെയാണ് അതിനെപ്പറ്റി കുറിച്ചത്. എന്നാൽ പോസ്റ്റ് കണ്ടതോടെ ആ എണ്ണ വേണം എന്ന് പറഞ്ഞ് പലരും മെസേജ് അയയ്ക്കാൻ തുടങ്ങി. അങ്ങനെ എന്റെ സുഹൃത്തുക്കൾക്ക് വേണ്ടി പറമ്പിൽനിന്ന് ഇലകളും പൂക്കളുമെല്ലാം പറിച്ച് എണ്ണ കാച്ചി. അന്ന്, വെള്ളം വിൽക്കുന്ന കുപ്പിയിൽ അവർക്കത് അയച്ചു കൊടുത്തു. അത് തേച്ചതിന് ശേഷം ഒരു സുഹൃത്തിന്റെ സുഹൃത്ത് എണ്ണ വേണമെന്ന് ആവശ്യപ്പെട്ട് മെസേജ് അയച്ചു. അന്നാണ് വീടിനു സമീപത്ത് നിന്ന് കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് കാച്ചിയ ആ എണ്ണയ്ക്ക് ആവശ്യക്കാരുണ്ടെന്ന് മനസ്സിലായത്. അങ്ങനെ ഞാൻ വീണ്ടും എണ്ണ വിൽപന തുടർന്നു.
ആദ്യം 5000 രൂപയ്ക്കുള്ള എണ്ണയാണ് ഉണ്ടാക്കിയത്. അത് വിറ്റുപോകുമോ എന്നൊന്നും ഒരുറപ്പുമില്ലായിരുന്നു. എന്റെ സുഹൃത്തുക്കൾ വഴിയാണ് എണ്ണയെ പറ്റി പലരും അറിഞ്ഞത്. അതുകൊണ്ടുതന്നെ എങ്ങനെ വിറ്റുപോകുമെന്ന ആശങ്ക ഉണ്ടായിരുന്നു. സമൂഹ മാധ്യമങ്ങൾ വഴിയാണ് എണ്ണ വിൽപന നടത്തിയത്. എന്നാല്‍ ഒരൊറ്റ ദിവസംകൊണ്ടു തന്നെ അതുമുഴുവനും വിറ്റുപോയി. അതെനിക്കൊരു ആവേശമാണ് തന്നത്. എനിക്കു ചെയ്യാൻ പറ്റിയ ബിസിനസ് ഇതാണ് എന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു.
എണ്ണ വാങ്ങിയ പലരും നല്ല കമന്റുകൾ ഇടാൻ തുടങ്ങി. അന്നുവരെ എന്റെ കുടുംബം ശല്യമായിരുന്ന പലർക്കും ഞാൻ ചെയ്യുന്നത് നല്ല കാര്യമായി തോന്നി. അതെനിക്ക് വല്ലാത്തൊരു ഉത്സാഹമായിരുന്നു. പലരും എന്റെ ഉൽപന്നത്തെപ്പറ്റി സംസാരിച്ചു. അങ്ങനെയാണ് അതൊരു ബ്രാൻഡാക്കണം എന്നു തോന്നിയത്. അങ്ങനെ ഞാൻ എന്റെ ‘ഉമ്മീസ്’ തുടങ്ങി.
∙ ഉമ്മീസല്ലാതെ മറ്റൊരു പേരില്ല
ഉമ്മയുടെ ആ കാച്ചെണ്ണയുടെ രഹസ്യമാണ് ഞാനുപയോഗിച്ച് തുടങ്ങിയത്. എന്റെ ഉമ്മയില്‍നിന്ന് കിട്ടിയതാണ് അതെല്ലാം. അതിന് ഉമ്മീസ് എന്നല്ലാതെ മറ്റൊരു പേരും യോജിക്കില്ലെന്ന് തോന്നി. അങ്ങനെ എന്റെ കാച്ചെണ്ണ ഉമ്മീസ് നാച്വറൽസ് എന്ന ബ്രാൻഡായി. കാച്ചെണ്ണയാണ് ബിസിനസ് തുടങ്ങാൻ എന്നെ പ്രേരിപ്പിച്ചതെങ്കിലും അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് പല ഉൽപന്നങ്ങളിലേക്കും അതു വഴി മാറി. പരമ്പരാഗത സ്കിൻ കെയർ, ഹെയർ കെയർ ഉൽപന്നങ്ങളുടെ ഒരു ഹബാക്കി ഉമ്മീസിനെ മാറ്റുക എന്നതായിരുന്നു ലക്ഷ്യം.
2017ലാണ് ഉമ്മീസ് നാച്വറൽസ് എന്ന ബ്രാൻഡ് തുടങ്ങിയത്. ആദ്യകാലത്ത് പേരൊന്നും ഇട്ടിരുന്നില്ല. കാച്ചെണ എന്നു പറഞ്ഞ് വിൽക്കുകയായിരുന്നു. കുറച്ചു കാലം കഴിഞ്ഞപ്പോൾ ഒരു പേരിടാം എന്നു തീരുമാനിച്ചു. എന്തു പേരിടണം എന്നതിനെ പറ്റി പക്ഷേ, കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. കാരണം എനിക്ക് എല്ലാം തന്നത് എന്റെ ഉമ്മയാണ്.
കൺമഷി, ലിപ് ബാം, ഫെയ്സ് ക്രീം തുടങ്ങി 67 ഉൽപന്നങ്ങള്‍ ഇന്ന് ഉമ്മീസ് എന്ന ബ്രാൻഡിന് കീഴിലുണ്ട്. മലപ്പുറത്താണ് നിർമാണ യൂണിറ്റ്. ഓൺലൈനായും ഓഫ്‍ലൈനായുമെല്ലാം വിൽപന നടത്തുന്നുണ്ട്. പണ്ട് ഞാൻ ഒറ്റയ്ക്ക് ചെയ്ത പ്രവൃത്തികൾ ചെയ്യാൻ ഇന്ന് ഒരുപാട് പേർ ഒപ്പമുണ്ട്. കൃത്യമായ പരിശോധനകളെല്ലാം നടത്തിയാണ് ഓരോ ഉൽപന്നവും വിപണിയിൽ എത്തിക്കുന്നത്. ഡോക്ടർമാരുടെ കൃത്യമായ നിരീക്ഷണം എല്ലാ പുത്തൻ ഉൽപന്നങ്ങളിലുമുണ്ട്.
∙ ആർക്കും ജോലി ചെയ്യാം, സ്ത്രീകളാണ് ഇവിടുത്തെ കരുത്ത്
ഉമ്മീസിലെ ജീവനക്കാരിൽ വലിയൊരു പങ്കും സ്ത്രീകളാണ്. ഒരു സ്ത്രീയുടെ കഷ്ടപ്പാട് കണ്ടാണ് ഞാൻ വളർന്നത്. എന്റെ ഉമ്മയെപ്പോലെ കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടാകും. അവർക്ക് എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അതു വളരെ നല്ലതാണെന്നാണ് തോന്നുന്നത്. ഉമ്മീസിൽ ഇന്ന് ഒരുപാട് ജീവനക്കാരുണ്ട്. ഉൽപന്നങ്ങളുടെ ചേരുവകളിൽ പലതും പലരും സ്വന്തം വീട്ടിൽ കൃഷി ചെയ്ത് ഞങ്ങൾക്ക് തരുന്നതാണ്. വീട്ടിൽ അടച്ചിരിക്കുന്ന ഒരുപാട് സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. അവരിൽ ഭൂരിഭാഗം പേർക്കും സ്വന്തമായി ഒരു വരുമാനം നേടണമെന്ന ആഗ്രഹവുമുണ്ട്. പക്ഷേ, പല കാരണങ്ങൾകൊണ്ട് പുറത്തുപോയി ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അവർക്കും ഉമ്മീസിന്റെ ഭാഗമാകാന്‍ പറ്റും.
കേരളത്തിലെ വിവിധയിടങ്ങളിൽനിന്നുള്ള വീട്ടമ്മമാർ അവരുടെ വീട്ടിൽ കൃഷി ചെയ്ത പല വസ്തുക്കളും ഞങ്ങൾക്ക് അയച്ചു തരുന്നുണ്ട്. കറ്റാർവാഴയടക്കം നിരവധി സാധനങ്ങൾ ഞങ്ങൾക്ക് ആവശ്യമാണ്. അവർ തരുന്നത് എത്ര ചെറിയ അളവിലാണെങ്കിലും സ്വീകരിക്കും. ഉമ്മീസ് എന്ന ബ്രാൻഡിനെ ഇനിയും ലോകത്തിന് മുന്നിൽ കൂടുതൽ മികവോടെ അവതരിപ്പിക്കണം എന്നതാണ് ആഗ്രഹം. അതിനുള്ളതാണ് ഇനിയുള്ള ശ്രമവും.
പരമ്പരാഗത, പ്രകൃതിദത്ത ഉൽപന്നങ്ങൾ മാത്രമാണ് ഉമ്മീസിലൂടെ വിൽപന നടത്തുന്നത്. എനിക്കറിയാവുന്ന, കേട്ടു പരിചയമുള്ള പല സ്ഥലങ്ങളിലെ കൂട്ടാണ് ഉമ്മീസിലൂടെ ഞങ്ങൾ ഉൽപന്നങ്ങളാക്കി മാറ്റുന്നത്. അത് ലോകം മുഴുവനുള്ള പരമ്പരാഗത ഉൽപന്നങ്ങളുടെ കേന്ദ്രമാക്കി മാറ്റണം. ഓരോ സ്ഥലത്തും പ്രധാനപ്പെട്ട ചേരുവകൾ ഉൾപ്പെടുത്തിയുള്ള സൗന്ദര്യ സംരക്ഷണം എന്നതാണു ലക്ഷ്യം. അതിന്റെ ആദ്യപടിയായി കേരളത്തിലെ 14 ജില്ലകളിൽനിന്നുള്ള പരമ്പരാഗത ത്വക് സംരക്ഷണ, കേശ സംരക്ഷണ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.
∙ ഉമ്മയുടെ സ്വപ്നവും ആഗ്രഹവുമാണിത്
കുടിയന്റെ മകളെന്ന് കുട്ടിക്കാലത്ത് ഒരുപാട് പേരുടെ വിളികൾ കേട്ടതാണ്. പിന്നീട് വലുതായി ബിസിനസ് തുടങ്ങി ആദ്യഘട്ടത്തിലൊക്കെ എണ്ണക്കച്ചവടക്കാരി, കരിയുടെയും പുകയുടെയും ഇടയിൽ എന്തിന് ജീവിക്കുന്നു എന്നു തുടങ്ങി ഒരുപാട് അവഗണനകൾ കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് നോക്കുമ്പോൾ അതൊക്കെ നന്നായി എന്നു തോന്നുന്നു. കാരണം എന്നെ വളർത്തിയത് ആ ചോദ്യങ്ങളാണ്. ഒന്നുമാകില്ല എന്നു കരുതിയ എനിക്ക് ഊർജമായത് ആ അവഗണനകളാണ്. എനിക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ട എന്റെ ഉമ്മയുടെയും ആഗ്രഹവും സ്വപ്നവുമാണ് ഉമ്മീസ്. സ്വന്തമായി ഐഡന്റിറ്റി ഇല്ലാതിരുന്ന ഞാൻ ഇന്ന് ഒരുപാട് പേരുടെ ഐഡന്റിറ്റിയാണ്. എന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുെമല്ലാം ഉമ്മീസ് ഇന്ന് അവരെ അറിയപ്പെടുത്തുന്ന ഒരു പേരാണ്. അതാണ് എന്റെ വിജയവും.