ബുൾഡോസറായി ബുമ്രയും ഷമിയും; ഏഴു ഡിഗ്രി തിരിച്ച് കുൽദീപ്; രോഹിത് നയിച്ചു, ടീം ഇന്ത്യ മുന്നോട്ട്
ലക്നൗവിൽ മുഹമ്മദ് ഷമിയും ജസ്പ്രിത് ബുമ്രയും ഇംഗ്ലണ്ടിന്റെ ഹൃദയം തകർത്തു. ലോകചാംപ്യന്മാർക്ക് നേരെ ഇരുവരും ചേർന്ന് ഒരു ബുൾഡോസർ ഓടിച്ചതു പോലെ! എന്തുകൊണ്ടാണ് ഈ ഇന്ത്യൻ ടീം തുടർച്ചയായ ആറാം ജയവും നേടി സ്വപ്നതുല്യ പടയോട്ടം നടത്തുന്നതെന്നു ചോദിച്ചാൽ ബോളിങ് നിരയിലേക്കു കൈ ചൂണ്ടിക്കാട്ടേണ്ടിവരും. സമീപകാല ചരിത്രത്തിൽ ഇന്ത്യയുടെ ഒരു ബോളിങ് നിര ഇത്രയും നാശവും ഭീതിയും എതിർ ടീമുകളിൽ വിതച്ചിട്ടില്ല. അവരിൽ ആരും തന്നെ എതിർടീമിന് ശ്വാസം വിടാൻ അനുവാദം നൽകുന്നില്ല. ലക്നൗവിൽ വീണ 10 ഇംഗ്ലിഷ് വിക്കറ്റുകളിൽ ഏഴും ബുമ്രയും ഷമിയും നേടി– 54 റൺസിന് ഏഴ്! ഒരു ഘട്ടത്തിൽ നാലു റൺസിന് രണ്ട് വിക്കറ്റ് എന്നതായിരുന്നു ഷമിയുടെ ബോളിങ് ഫിഗർ. ബുമ്രയോ? 5–2–17.
ലക്നൗവിൽ മുഹമ്മദ് ഷമിയും ജസ്പ്രിത് ബുമ്രയും ഇംഗ്ലണ്ടിന്റെ ഹൃദയം തകർത്തു. ലോകചാംപ്യന്മാർക്ക് നേരെ ഇരുവരും ചേർന്ന് ഒരു ബുൾഡോസർ ഓടിച്ചതു പോലെ! എന്തുകൊണ്ടാണ് ഈ ഇന്ത്യൻ ടീം തുടർച്ചയായ ആറാം ജയവും നേടി സ്വപ്നതുല്യ പടയോട്ടം നടത്തുന്നതെന്നു ചോദിച്ചാൽ ബോളിങ് നിരയിലേക്കു കൈ ചൂണ്ടിക്കാട്ടേണ്ടിവരും. സമീപകാല ചരിത്രത്തിൽ ഇന്ത്യയുടെ ഒരു ബോളിങ് നിര ഇത്രയും നാശവും ഭീതിയും എതിർ ടീമുകളിൽ വിതച്ചിട്ടില്ല. അവരിൽ ആരും തന്നെ എതിർടീമിന് ശ്വാസം വിടാൻ അനുവാദം നൽകുന്നില്ല. ലക്നൗവിൽ വീണ 10 ഇംഗ്ലിഷ് വിക്കറ്റുകളിൽ ഏഴും ബുമ്രയും ഷമിയും നേടി– 54 റൺസിന് ഏഴ്! ഒരു ഘട്ടത്തിൽ നാലു റൺസിന് രണ്ട് വിക്കറ്റ് എന്നതായിരുന്നു ഷമിയുടെ ബോളിങ് ഫിഗർ. ബുമ്രയോ? 5–2–17.
ലക്നൗവിൽ മുഹമ്മദ് ഷമിയും ജസ്പ്രിത് ബുമ്രയും ഇംഗ്ലണ്ടിന്റെ ഹൃദയം തകർത്തു. ലോകചാംപ്യന്മാർക്ക് നേരെ ഇരുവരും ചേർന്ന് ഒരു ബുൾഡോസർ ഓടിച്ചതു പോലെ! എന്തുകൊണ്ടാണ് ഈ ഇന്ത്യൻ ടീം തുടർച്ചയായ ആറാം ജയവും നേടി സ്വപ്നതുല്യ പടയോട്ടം നടത്തുന്നതെന്നു ചോദിച്ചാൽ ബോളിങ് നിരയിലേക്കു കൈ ചൂണ്ടിക്കാട്ടേണ്ടിവരും. സമീപകാല ചരിത്രത്തിൽ ഇന്ത്യയുടെ ഒരു ബോളിങ് നിര ഇത്രയും നാശവും ഭീതിയും എതിർ ടീമുകളിൽ വിതച്ചിട്ടില്ല. അവരിൽ ആരും തന്നെ എതിർടീമിന് ശ്വാസം വിടാൻ അനുവാദം നൽകുന്നില്ല. ലക്നൗവിൽ വീണ 10 ഇംഗ്ലിഷ് വിക്കറ്റുകളിൽ ഏഴും ബുമ്രയും ഷമിയും നേടി– 54 റൺസിന് ഏഴ്! ഒരു ഘട്ടത്തിൽ നാലു റൺസിന് രണ്ട് വിക്കറ്റ് എന്നതായിരുന്നു ഷമിയുടെ ബോളിങ് ഫിഗർ. ബുമ്രയോ? 5–2–17.
ലക്നൗവിൽ മുഹമ്മദ് ഷമിയും ജസ്പ്രിത് ബുമ്രയും ഇംഗ്ലണ്ടിന്റെ ഹൃദയം തകർത്തു. ലോകചാംപ്യന്മാർക്ക് നേരെ ഇരുവരും ചേർന്ന് ഒരു ബുൾഡോസർ ഓടിച്ചതു പോലെ! എന്തുകൊണ്ടാണ് ഈ ഇന്ത്യൻ ടീം തുടർച്ചയായ ആറാം ജയവും നേടി സ്വപ്നതുല്യ പടയോട്ടം നടത്തുന്നതെന്നു ചോദിച്ചാൽ ബോളിങ് നിരയിലേക്കു കൈ ചൂണ്ടിക്കാട്ടേണ്ടിവരും. സമീപകാല ചരിത്രത്തിൽ ഇന്ത്യയുടെ ഒരു ബോളിങ് നിര ഇത്രയും നാശവും ഭീതിയും എതിർ ടീമുകളിൽ വിതച്ചിട്ടില്ല.
അവരിൽ ആരും തന്നെ എതിർടീമിന് ശ്വാസം വിടാൻ അനുവാദം നൽകുന്നില്ല. ലക്നൗവിൽ വീണ 10 ഇംഗ്ലിഷ് വിക്കറ്റുകളിൽ ഏഴും ബുമ്രയും ഷമിയും നേടി– 54 റൺസിന് ഏഴ്! ഒരു ഘട്ടത്തിൽ നാലു റൺസിന് രണ്ട് വിക്കറ്റ് എന്നതായിരുന്നു ഷമിയുടെ ബോളിങ് ഫിഗർ. ബുമ്രയോ? 5–2–17.
9 റൺസിനിടെ (സ്കോർ 30ൽ നിന്ന് 39ൽ എത്തുന്നതിനിടെ) ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റ് ഇരുവരും ചേർന്നു പിഴുതു. പിന്നെ ഇംഗ്ലണ്ട് എഴുന്നേറ്റില്ല. ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമയുടെ നൂറാം മത്സരത്തിൽ ടീം ഇന്ത്യ ജയിച്ചത് കൃത്യം നൂറു റൺസിന്! ഇംഗ്ലണ്ടിനെ തച്ചുതകർത്ത് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത് ബോളർമാരാണെങ്കിൽ, പക്ഷേ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം പോയത് ഒരു ബാറ്റർക്കാണ്! രോഹിത് ശർമ നേടിയ 87 റൺസിന് അത്രയും മൂല്യം ഉണ്ടായിരുന്നു.
∙ ലോകകപ്പുകളുടെ ഷമി, സിറാജിനു മുന്നിൽ
229 എന്ന ഇന്ത്യൻ സ്കോർ ഒരു വലിയ വെല്ലുവിളി ആകില്ലെന്ന പ്രതീക്ഷയോടെയാണ് ഇംഗ്ലിഷ് ഓപ്പണർമാർ തുടങ്ങിയത്. ടൂർണമെന്റിൽ ബംഗ്ലദേശിനെതിരെ നേടിയ ഒരേയൊരു വിജയം മാത്രമാണ് ക്രെഡിറ്റിൽ എന്നതു കൊണ്ടു തന്നെ ഉജ്വല ഫോമിൽ കളിക്കുന്ന ഇന്ത്യയെ തകർത്ത് തലയുയർത്താൻ ഇംഗ്ലണ്ട് ആശിച്ചു. അവരുടെ ബോളർമാർ ജോലി ഭംഗിയായി ചെയ്തു.
ക്രിസ് വോക്സും ഡേവിഡ് വില്ലിയും ആദിൽ റഷീദും ഇന്ത്യയെ നിലയുറപ്പിക്കാൻ അനുവദിക്കാത്തതു പോലെ സമ്മർദം നൽകി. ഫീൽഡിൽ അപാരമായ പ്രകടനത്തോടെ ടീം ആകെ തന്നെ ഊർജം വീണ്ടെടുത്ത പ്രതീതി നൽകി. ഇന്നിങ്സിന്റെ പകുതി വരെ ഒരു എക്സ്ട്രാ റൺ പോലും വഴങ്ങാത്ത ജാഗ്രത ബോളർമാരും കീപ്പർ കൂടിയായ ക്യാപ്റ്റൻ ജോസ് ബട്‌ലറും പുലർത്തി.
പക്ഷേ ബാറ്റു ചെയ്യാനെത്തിയ ഇംഗ്ലണ്ട് ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് ഷമിക്കും കുൽദീപ് യാദവിനും രവീന്ദ്ര ജഡേജയ്ക്കും ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്തിയില്ല. മുഹമ്മദ് സിറാജ് മാത്രമാണ് നിറം മങ്ങിയത്. ആദ്യ ഓവറുകളിൽ അടി വാങ്ങിയ സിറാജ് രണ്ടാം വരവിൽ നിയന്ത്രണത്തോടെ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായില്ല.
രണ്ടു കളികളിൽ 9 വിക്കറ്റുകളുമായി മുഹമ്മദ് ഷമി അന്തിമ ഇലവനിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ഏതു കോംബിനേഷനിലും സിറാജിനു മുന്നിൽ ഇനി ഷമിയെ ടീം മാനേജ്മെന്റിനു പരിഗണിക്കേണ്ടിവരും. ലോകകപ്പുമായി അഭേദ്യമായ ഒരു പ്രണയബന്ധം തന്നെ ഉണ്ട് ഷമിക്ക്. ഏകദിന ക്രിക്കറ്റിലെ ഷമിയുടെ 180 വിക്കറ്റിൽ നാൽപതും ലോകകപ്പ് മത്സരങ്ങളിലേത്.
44 ലോകകപ്പ് വിക്കറ്റുകൾ ഉള്ള ജവഗൽ ശ്രീനാഥും സഹീർ ഖാനും മാത്രമാണ് ഇന്ത്യൻ ബോളർമാരിൽ മുന്നിൽ. സഹീർ 23 മത്സരം കളിച്ചു, ശ്രീനാഥ് 33 മത്സരങ്ങളും. എന്നാൽ, മുഹമ്മദ് ഷമി 40 വിക്കറ്റ് പിഴുതത് വെറും 13 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ്! ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഈ ലോകോത്തര ബോളറെ ഇനി എങ്ങനെ റിസർവ് ബെഞ്ചിൽ ഇരുത്താൻ കഴിയും!
ഇംഗ്ലണ്ട് ഓപ്പണർമാരായ ഡേവിഡ് മലാനും (14) ജോണി ബെയർസ്റ്റോയും (16) അതിവേഗം തുടങ്ങിയതാണ്. പക്ഷേ വിക്കറ്റ് നഷ്ടം കൂടാതെ 30 റൺസ് എന്ന നിലയിൽ നിന്ന് നാലിന് 39 എന്നതിലേക്ക് ഇംഗ്ലണ്ട് തകരുന്നതു കണ്ട ഗാലറിയിലെ നീലപ്പട ആർത്തലച്ചു. ബുമ്രയും ഷമിയും ഹാട്രിക്കിന്റെ വക്കത്തെത്തിയതാണ്. ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നട്ടെല്ലായ ജോ റൂട്ട് വന്നതും പോയതും ഒരുമിച്ചായിരുന്നു.
നേരിട്ട ആദ്യ പന്തിൽ റൂട്ടിനെ ബുമ്ര വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ റൂട്ടിന് അത് അവിശ്വസനീയമായി തോന്നി. പ്ലംബ് ആയിട്ടും റൂട്ട് റിവ്യൂ ആവശ്യപ്പെട്ടു, തുലച്ചു. ഇന്ത്യയ്ക്കു വേണ്ടി മൂന്നാം നമ്പറിൽ ബാറ്റു ചെയ്യുന്ന വിരാട് കോലിയെ ഇംഗ്ലണ്ട് പൂജ്യത്തിന് മടക്കിയെങ്കിൽ തിരിച്ച് അതേ നമ്പറിൽ ബാറ്റു ചെയ്ത റൂട്ടിനെ ഇന്ത്യയും സംപുജ്യനാക്കി തിരിച്ചയച്ചു. ഒരു ലോകകപ്പ് മത്സരത്തിൽ രണ്ട് ടീമുകളിലെയും മൂന്നാം നമ്പർ ബാറ്റർമാർ പൂജ്യത്തിന് പുറത്താകുന്നത് അപൂർവമാകും.
ഒന്നിനു പിന്നാലെയായി നാലു ബാറ്റർമാർ പുറത്തായപ്പോൾ ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ കഴിയുന്ന ഒരാൾ ജോസ് ബട്‌ലറായിരുന്നു. കിവീസിനെതിരെയുള്ള ആദ്യ മത്സരത്തിൽ 43 റൺസ് നേടിയ ശേഷം നിറം മങ്ങിയ ബട്‌ലർ പിടിച്ചു നിൽക്കുമെന്ന തോന്നൽ നൽകി. എന്നാൽ, കുൽദീപ് യാദവിന്റെ അദ്ഭുതകരമായി തിരിഞ്ഞ പന്ത് ബട്‌ലറുടെ (10) വിക്കറ്റും കൊണ്ടുപോയി. ഓഫ് സൈഡിന് പുറത്തു കുത്തിയ പന്ത് ഏഴു ഡിഗ്രി തിരിഞ്ഞാണ് മിഡിൽ സ്റ്റംപ് തെറിപ്പിച്ചത്! ഈ ലോകകപ്പിലെ ഏറ്റവും മികച്ച പന്തുകളിൽ ഒന്ന്.
ഏഴാമതായി ഇറങ്ങിയ ലിവിങ്സ്റ്റൺ(27) ആണ് ഇംഗ്ലിഷ് ടോപ്സ്കോറർ എന്നതു തന്നെ ഇന്ത്യൻ ബോളിങ്ങിന്റെ മൂർച്ചയും ഇംഗ്ലണ്ടിന്റെ ദയനീയതയും മനസ്സിലാക്കും. ആദ്യ ഓവറുകളിൽ നാലു വിക്കറ്റുകൾ വീഴ്ത്തിയ ബുമ്രയും ഷമിയും കൂടി രണ്ടാം വരവിൽ മൂന്നു വിക്കറ്റുകൾ കൂടി വീഴ്ത്തി ഇംഗ്ലണ്ട് ഇന്നിങ്സിനു വിരാമമിട്ടു. നിലവിലെ ലോകചാംപ്യൻമാർ സെമി കാണാതെ പുറത്താകുമെന്ന് ഉറപ്പായി. കഴിഞ്ഞ ഏകദിന ലോകകപ്പിലും ട്വന്റി ട്വന്റിയും ഇംഗ്ലണ്ടിനോടേറ്റ തോൽവികൾക്ക് ചുട്ട മറുപടി കൂടിയായിരുന്നു ഈ ആധികാരിക വിജയം.
∙ സ്ഥാനം ഉറപ്പിച്ച് സൂര്യ, ശ്രേയസിന് ഇനി അവസരം കിട്ടുമോ?
ടൂർണമെന്റിൽ ആദ്യമായി ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ തുടക്കം ഒട്ടും ഭദ്രമായിരുന്നില്ല. ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച ഇംഗ്ലണ്ടിന്റെ തീരുമാനം ശരിയാണെന്ന് ഡേവിഡ് വില്ലിയും ക്രിസ് വോക്സും തെളിയിച്ചു. ഈ സീസണിലെ മിന്നുന്ന ഫോം ഇതുവരെ ലോകകപ്പിലേക്കു പകർത്താൻ കഴിയാത്ത ശുഭ്മൻ ഗില്ലിനെ(9) വോക്സിന്റെ മനോഹരമായ പന്താണ് വീഴ്ത്തിയതെന്ന് വിചാരിക്കാം, പക്ഷേ വിരാട് കോലിയും (പൂജ്യം) ശ്രേയസ് അയ്യരും (4) വിക്കറ്റ് കളഞ്ഞു കുളിക്കുകയായിരുന്നു.
വില്ലിയുടെ പന്തിൽ ഉറപ്പിച്ചെന്നു കരുതാവുന്ന ബൗണ്ടറി ഡേവിഡ് മലാൻ പറന്നു തടുത്തതോടെ കോലി അസാധാരണമാം വിധം തുടക്കത്തിൽ തന്നെ അക്ഷമനായി. എട്ടു പന്തുകൾ നേരിട്ടിട്ടും സ്കോർ ചലിപ്പിക്കാനാകാത്തതിന്റെ രോഷമാണ് കോലിയെ ചതിച്ചത്. സാധാരണ ഇന്നിങ്സിന്റെ ഒരു ഘട്ടം കഴിയാതെ പന്ത് ഉയർത്തിയടിക്കാൻ തുനിയാറില്ലാത്ത കോലി അതു മറന്ന് വില്ലിയെ ഉയർത്തിയടിച്ചു. ഷോർട്ട് പിച്ച് പന്തുകളോടുള്ള ശ്രേയസ്സ് അയ്യരുടെ പകപ്പ് ഇംഗ്ലണ്ടും മുതലെടുത്തു.
തുടർച്ചയായ രണ്ടാം കളിയിലും പരാജയപ്പെട്ട അയ്യരുടെ ടീമിലെ സ്ഥാനം അവതാളത്തിലാകുമോ എന്ന സംശയം ഉയരും. ഒരറ്റത്ത് ഇങ്ങനെ വിക്കറ്റുകൾ വീഴുന്നതു കണ്ട രോഹിത് തന്റെ ആക്രമണോത്സുകത തീർത്തും കൈവിട്ടില്ലെങ്കിലും കൂടുതൽ സൂക്ഷ്മതയിലായി. ഒരു പഴുതും നൽകാതെ മനോഹരമായി ബാറ്റു ചെയ്തുകൊണ്ടിരുന്ന കെ.എൽ.രാഹുലിന് (39) ഡേവിഡ് വില്ലിയെ അടിച്ചു പായിക്കണമെന്നു പെട്ടെന്ന് തോന്നിയത് എന്തുകൊണ്ടെന്ന് രോഹിത്തിനും തോന്നിക്കാണും.
രാഹുലും പിന്നീട് ഒരറ്റം 37–ാം ഓവർ വരെ ഒരറ്റം കാത്ത രോഹിതും കൂടി പോയതോടെ ഇന്ത്യ അപകടം മണത്തു. ഈ ലോകകപ്പിൽ തന്റെ രണ്ടാം മത്സരം മാത്രം കളിക്കുന്ന സൂര്യകുമാർ യാദവ്(49) പക്ഷേ അവസരത്തിനൊത്ത് ഉയർന്നു. ട്വന്റി ട്വന്റിയിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റർ, പക്ഷേ ഏകദിനത്തിൽ അതുപോലെ തിളങ്ങിയിട്ടില്ല. സൂര്യ ബാറ്റു ചെയ്യാനെത്തിയപ്പോൾ ഇന്ത്യൻ ഇന്നിങ്സിൽ കൃത്യം 20 ഓവർ ബാക്കിയായിരുന്നു.
ട്വന്റി 20 ശൈലിയിൽ തുടർച്ചയായി ബാറ്റു വീശാൻ മുതിരാഞ്ഞ സൂര്യ അതേ സമയം കിട്ടിയ അവസരങ്ങൾ കളഞ്ഞുമില്ല. 49 റൺസെടുത്തു നിൽക്കെ ആരും ഒരു സിംഗിൾ എടുത്ത് 50 തികയ്ക്കാൻ നോക്കുമെങ്കിൽ വ്യക്തിഗത താൽപര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കാറില്ലാത്ത സൂര്യ ഇന്ത്യൻ സ്കോർ മുന്നോട്ടു ചലിപ്പിക്കാനുള്ള ശ്രമത്തിൽ വീണു.
ഇതോടെ ലോകകപ്പിൽ ആദ്യമായി ഇന്ത്യൻ വാലറ്റം കാര്യമായി പരീക്ഷിക്കപ്പെട്ടു. 57 പന്തുകൾ അവർക്കു നേരിടാനുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ബോൾ ചെയ്യുന്ന ബാറ്ററായി തുടങ്ങിയ കുൽദീപ് യാദവിനു മുൻപായി മുഹമ്മദ് ഷമിയേയും(1) ബുമ്രയെയും ഇറക്കിയത് അദ്ഭുതകരമായി തോന്നി. തന്റെ ബാറ്റിങ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു ബുമ്ര(16) ബാറ്റിങ് എൻഡിൽ കഠിനാധ്വാനം ചെയ്യുന്ന പ്രതീതി സൃഷ്ടിച്ചപ്പോൾ കുൽദീപ്(9) വളരെ ശാന്തമായി ഇംഗ്ലിഷ് ബോളർമാരെ നേരിട്ടു. ഇരുവരും ചേർന്ന് അവസാന വിക്കറ്റിന് വിലപ്പെട്ട 21 റൺസ് കൂട്ടിച്ചേർത്തു.
രവീന്ദ്ര ജഡേജ പുറത്തായാൽ പിന്നെ ഇന്ത്യൻ ബാറ്റിങ് നിരയെ നാലു പന്തു കൊണ്ട് തീർക്കാമെന്നു പരിഹസിക്കുന്നവർക്ക് ഒരു മറുപടി നൽകാൻ ഇരുവരും ആഗ്രഹിച്ചിരിക്കണം. നവംബർ രണ്ടിന് ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സെമി ഉറപ്പിച്ച ടീം കോംബിനേഷനുകളിൽ മാറ്റം വരുത്തി സെമിക്കു മുൻപായി പരീക്ഷണങ്ങൾക്കു മുതിരുമോ എന്ന് അന്നറിയാം.