‘എന്നെ വളർത്തിയത് അപ്പയുടെ രാജകുമാരിയായി; ചാണ്ടിക്ക് രാഷ്ട്രീയത്തിൽ അപ്പ ചെയ്തത് ഒരേയൊരു ‘സഹായം’
ഒക്ടോബർ 31. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ എൺപതാം ജന്മദിനം. പൊതുപ്രവർത്തകന്റെ തിരക്കേറിയ ജീവിതത്തിൽ സ്വന്തം ജന്മദിനം ആഘോഷിക്കാൻ ഉമ്മൻ ചാണ്ടിക്ക് സമയം കിട്ടാറില്ല. ഈ ജന്മദിനത്തിൽ പക്ഷേ, അദ്ദേഹത്തിന്റെ ഓർമകൾ കുടുംബാംഗങ്ങളെയും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരെയും തേടിയെത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടിടവഴികളിൽനിന്നു പോലും ഉമ്മൻ ചാണ്ടിയുടെ പുഞ്ചിരിക്കുന്ന മുഖം മാഞ്ഞിട്ടില്ല. വിവിധ ഭാഗങ്ങളിൽ നിന്നാകട്ടെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളിയിലെ കബറിടത്തിലേക്ക് അനേകം പേർ എത്തുന്നത് ഇന്നും തുടരുകയാണ്. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും കടപ്പാടും അറിയിക്കാൻ. ‘‘അപ്പയ്ക്കു വേണ്ടി ഇനിയെന്തെങ്കിലും കൂടി എനിക്ക് ചെയ്യാനാകുമായിരുന്നോ എന്ന സംശയത്തിലാണ് ഇപ്പോള്‍ എന്റെ ഓരോ ദിവസവും കടന്നു പോകുന്നത്’’ എന്നു പറയുന്നു ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ മരിയ. ‘‘അപ്പയുടെ രാജകുമാരിയായാണ് എന്നെ വളർത്തിയത്. അദ്ദേഹത്തിന്റെ പാത പറ്റാവുന്നത്രയും പിന്തുടരുമെന്നും മരിയ പറയുന്നു. ഉമ്മൻ ചാണ്ടിയോടൊപ്പം കഴിഞ്ഞ ദിനങ്ങളെ ഓർക്കുകയാണ് മകൾ മരിയ ഉമ്മൻ. അതിൽ മരിയയുടെ കുട്ടിക്കാലമുണ്ട്, അപ്പയുടെ അവസാന നാളുകളിൽ ഒപ്പം നിന്നതിന്റെ ഓർമകളുണ്ട്. എന്താണ് ആ അപ്പ മക്കൾക്കായി കരുതി വച്ചത്? സ്നേഹനിധിയായ ആ പിതാവിന്റെ വിയോഗം എങ്ങനെയാണ് തരണം ചെയ്തത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് മരിയ.

ഒക്ടോബർ 31. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ എൺപതാം ജന്മദിനം. പൊതുപ്രവർത്തകന്റെ തിരക്കേറിയ ജീവിതത്തിൽ സ്വന്തം ജന്മദിനം ആഘോഷിക്കാൻ ഉമ്മൻ ചാണ്ടിക്ക് സമയം കിട്ടാറില്ല. ഈ ജന്മദിനത്തിൽ പക്ഷേ, അദ്ദേഹത്തിന്റെ ഓർമകൾ കുടുംബാംഗങ്ങളെയും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരെയും തേടിയെത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടിടവഴികളിൽനിന്നു പോലും ഉമ്മൻ ചാണ്ടിയുടെ പുഞ്ചിരിക്കുന്ന മുഖം മാഞ്ഞിട്ടില്ല. വിവിധ ഭാഗങ്ങളിൽ നിന്നാകട്ടെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളിയിലെ കബറിടത്തിലേക്ക് അനേകം പേർ എത്തുന്നത് ഇന്നും തുടരുകയാണ്. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും കടപ്പാടും അറിയിക്കാൻ.
‘‘അപ്പയ്ക്കു വേണ്ടി ഇനിയെന്തെങ്കിലും കൂടി എനിക്ക് ചെയ്യാനാകുമായിരുന്നോ എന്ന സംശയത്തിലാണ് ഇപ്പോള്‍ എന്റെ ഓരോ ദിവസവും കടന്നു പോകുന്നത്’’ എന്നു പറയുന്നു ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ മരിയ. ‘‘അപ്പയുടെ രാജകുമാരിയായാണ് എന്നെ വളർത്തിയത്. അദ്ദേഹത്തിന്റെ പാത പറ്റാവുന്നത്രയും പിന്തുടരുമെന്നും മരിയ പറയുന്നു. ഉമ്മൻ ചാണ്ടിയോടൊപ്പം കഴിഞ്ഞ ദിനങ്ങളെ ഓർക്കുകയാണ് മകൾ മരിയ ഉമ്മൻ. അതിൽ മരിയയുടെ കുട്ടിക്കാലമുണ്ട്, അപ്പയുടെ അവസാന നാളുകളിൽ ഒപ്പം നിന്നതിന്റെ ഓർമകളുണ്ട്. എന്താണ് ആ അപ്പ മക്കൾക്കായി കരുതി വച്ചത്? സ്നേഹനിധിയായ ആ പിതാവിന്റെ വിയോഗം എങ്ങനെയാണ് തരണം ചെയ്തത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് മരിയ.
∙ ‘‘വിഷമിക്കേണ്ട, ഞാനുണ്ട് കൂടെ..’’
കണ്ണടച്ചാൽ അപ്പയുടെ ഒരു നൂറു നൂറു ചിത്രങ്ങൾ മനസ്സിലേക്ക് ഓടി വരും. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന സമയത്ത് എപ്പോഴും കൂടെയുണ്ടാവുക ഞാനാണ്. ഒരു ദിവസം വീട്ടിലെ എന്തോ ആവശ്യവുമായി ബന്ധപ്പെട്ട് ഞാനെന്തൊക്കെയോ കാര്യങ്ങൾ സങ്കടം പറഞ്ഞു. അപ്പ അപ്പോൾ കിടക്കുകയാണ്. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. പക്ഷേ, എന്റെ പറച്ചിൽ കേട്ടിട്ട് നെഞ്ചത്തേക്ക് കൈവച്ച് അപ്പ പറഞ്ഞു, ‘‘വിഷമിക്കേണ്ട, ഞാനുണ്ട്..’’ എന്ന്. പതിഞ്ഞ ശബ്ദത്തിലാണ് അപ്പ അതു പറഞ്ഞത്. പക്ഷേ, ഞാനുണ്ട് എന്ന ആ ശബ്ദം ഇപ്പോഴും കേൾക്കുന്നതു പോലെ തോന്നും.
വീട്ടിൽനിന്ന് ദൂരെ എവിടേക്കെങ്കിലും പോയാൽ കുറഞ്ഞത് അഞ്ചു തവണയെങ്കിലും അപ്പ എന്നെ വിളിച്ചിരുന്നു. അന്നൊക്കെ, ‘‘എന്തുവാ അപ്പേ, ഞാൻ ചെറിയ കുട്ടിയല്ലല്ലോ..’’ എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, അപ്പ പോയ ശേഷമാണ് അങ്ങനെ അന്വേഷിക്കാൻ ഇനി ഒരാളില്ല എന്ന് തിരിച്ചറിയുന്നത്. മരിക്കുമെന്ന് അപ്പ ഒരിക്കലും കരുതിയിട്ടില്ല. പൂർണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന ആത്മവിശ്വാസം അപ്പയ്ക്കും ഞങ്ങൾക്കും ഉണ്ടായിരുന്നു. ചികിത്സയിലായിരിക്കെ ഒരിക്കൽ അപ്പയ്ക്ക് പനി വന്നു. ‘‘അപ്പ വിറയ്ക്കുന്നു’’ എന്നു പറഞ്ഞ് നഴ്സ് വിളിച്ചപ്പോഴാണ് അടുത്ത മുറിയിൽനിന്ന് ഞാൻ ഓടി വന്നത്. ചുണ്ടു വിറച്ച്, കണ്ണീരൊഴുകി അപ്പ നോക്കിയ ആ നോട്ടം ഇപ്പോഴും കണ്ണിനു മുന്നിലുണ്ട്.
∙ ‘‘ചാണ്ടി ഉമ്മനെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുപ്പിക്കാമോ..’’
ചാണ്ടിക്ക് രാഷ്ട്രീയത്തിൽ അപ്പ ആകെ ചെയ്ത ഒരു സഹായം, ഭാരത് ജോഡോ യാത്രയിൽ ചാണ്ടിയെക്കൂടി പങ്കെടുപ്പിക്കാമോ എന്ന് കെ.സി.വേണുഗോപാലിനോട് അഭ്യർഥിച്ചത് മാത്രമാണ്. ഇരുപതിനായിരത്തോളം അപേക്ഷകരിൽനിന്നാണ് ഭാരത് ജോഡോ യാത്രയിലുടനീളം പങ്കെടുക്കേണ്ട നൂറുപേരെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. നിർബന്ധമായും ചെയ്യണം എന്ന് പറയുകയായിരുന്നില്ല മറിച്ച്, അഭ്യർഥന മാത്രമായിരുന്നു അത്. അതായിരുന്നു അപ്പയുടെ നയം. ഇപ്പോൾ ചാണ്ടി പിന്തുടരുന്നതും അപ്പയുടെ അതേ മാതൃകയാണ്.
അന്ന് ഏതാണ്ട് 20 മിനിറ്റിലധികം അപ്പയ്ക്ക് മൈൽഡ് സിപിആർ കൊടുത്തുകൊണ്ടിരുന്നു. ആ സമയം അത്രയും അപ്പേ, പോകല്ലേ... പോകല്ലേ എന്ന് അപ്പയുടെ ചെവിയിൽ മെല്ലെ പറയുകയായിരുന്നു ഞാൻ. അങ്ങനെ പറഞ്ഞാൽ അപ്പ പോകില്ലെന്നായിരുന്നു എന്റെ വിശ്വാസം.
ഞായറാഴ്ചകളിൽ ഒരു പെരുന്നാളിന്റെ ആൾക്കൂട്ടം ചാണ്ടിയെ കാണാനെത്തുന്നുണ്ട് എന്നാണ് കേട്ടത്. വീട്ടിൽനിന്ന് ഒരാൾ മതി രാഷ്ട്രീയത്തിൽ എന്നായിരുന്നു അപ്പയുടെ നയം. അപ്പയുടെ മരണശേഷം ചാണ്ടി ആ വഴി പിന്തുടരുന്നത് ദൈവഹിതമാകാം. ചാണ്ടിക്കു കല്യാണം നോക്കുന്നില്ലേ എന്ന് എവിടെപ്പോയാലും ചോദിക്കാറുണ്ട്. നോക്കുന്നൊക്കെയുണ്ട്. സമയമാവുമ്പോൾ നടക്കും. അതിനെക്കുറിച്ച് ചാണ്ടിയാണു പറയേണ്ടത്.
അപ്പ മരിച്ച് 22 ദിവസം കഴിയുമ്പോഴാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. അപ്പയ്ക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊന്നും സജീവമായി പോയിട്ടില്ല. അതിന്റെ ആവശ്യവും വന്നിട്ടില്ല. പക്ഷേ, ചാണ്ടിക്കു വേണ്ടി പുതുപ്പള്ളിയിലെ ഓരോ വീടും കടകളും കയറിയിറങ്ങി. കുടുംബയോഗങ്ങളിലും മറ്റ് പൊതുപരിപാടികളിലും എല്ലാം പോയി. സജീവമായി പ്രചാരണത്തിൽ പങ്കെടുത്തു. ആ സ്നേഹം പുതുപ്പള്ളി തിരികെത്തരികയും ചെയ്തു. പുതുപ്പള്ളിയിലെ വീട് പൂർത്തിയാക്കണം എന്നത് അപ്പയുടെ വലിയ ആഗ്രഹമായിരുന്നു. അത് നടന്നു കാണാനായില്ല എന്ന സങ്കടമുണ്ട്.
∙ ‘‘കുടുംബത്തിൽ രാഷ്ട്രീയരംഗത്ത് ഒരാൾ മതി’’
കഴിഞ്ഞ കുറേ വർഷമായി സാമൂഹിക പ്രവർത്തനങ്ങൾ സജീവമായി ചെയ്യുന്നുണ്ട്. മുന്നിൽ വരുന്ന ഒരാളെ സഹായിക്കാൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ അത് ചെയ്യാതിരിക്കരുത് എന്നാണ് അപ്പ പറഞ്ഞു തന്നിട്ടുള്ളത്. അപ്പയുടെ പാത പറ്റാവുന്നത്രയും പിന്തുടരും. ആളുകളെ സഹായിക്കുക എന്നതിന് രാഷ്ട്രീയവും അധികാരവും വേണമെന്നില്ലല്ലോ! കുടുംബത്തിൽ രാഷ്ട്രീയരംഗത്ത് ഒരാൾ മതി എന്നാണ് അപ്പയുടെ ആഗ്രഹം. അച്ചുവിന്റെ കരിയറിനെ സംബന്ധിച്ച് അച്ചുവും വ്യക്തമാക്കിയിട്ടുണ്ട്. അപ്പ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്ത ഒരാളാണ്. അത്തരം കുട്ടികൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് എന്റെ മനസ്സിലുണ്ട്.
∙ ‘‘അപ്പ ഉച്ചിയിൽ തന്നിരുന്ന ആ ഉമ്മ’’
എൻജിനീയറിങ് പഠിക്കാൻ പോയ നാലു വർഷം മാറ്റിനിർത്തിയാൽ ബാക്കി കാലമത്രയും അപ്പയുടെയും അമ്മയുടെയും ഒപ്പമാണ് ഞാൻ ജീവിച്ചത്. മൂന്നുമക്കളിൽ അപ്പയ്ക്കൊപ്പം ഏറ്റവും കാലം നിൽക്കാനായതും എനിക്കാണ്. കുഞ്ഞുന്നാളിലൊക്കെ അപ്പ വീട്ടിലേക്ക് വരുമ്പോൾ ചേർത്തുപിടിച്ച് ഉച്ചിയിൽ ഒരു ഉമ്മ തരും. അപ്പയുടെ രാജകുമാരിയായാണ് വളർത്തിയത്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ സ്കൂളിൽ ബാൻഡ് ലീഡർ ആയിരുന്നു ഞാൻ.
അപ്പ മന്ത്രി ആയിരുന്ന സമയത്ത് ഒരു തവണ സ്കൂളിൽ വന്നപ്പോൾ ബാൻഡ് സല്യൂട്ട് കൊടുക്കാനായി. ‘ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്റ്’ പുരസ്കാരവും അപ്പയുടെ കൈയിൽനിന്ന് വാങ്ങിയിട്ടുണ്ട്. കുഞ്ഞുന്നാളിലൊക്കെ ഒരുപാട് ഉമ്മ കിട്ടിയിരുന്നെങ്കിലും വിവാഹമൊക്കെ കഴിഞ്ഞു പോയതോടെ ആ സ്പർശം കുറഞ്ഞു. ആ കടം വീട്ടിയത് അപ്പ ചികിത്സയിൽ കഴിഞ്ഞിരുന്ന അവസാനത്തെ 10 മാസമാണ്. പറ്റാവുന്നിടത്തോളം ഉമ്മകൾ എന്റെ അപ്പയ്ക്ക് ഞാൻ തിരികെ നൽകിയിട്ടുണ്ട്...
∙ തിരിച്ചു കിട്ടാത്ത ആ ഓഗസ്റ്റ് 15
അപ്പയ്ക്ക് എപ്പോഴും കുടുംബത്തെ ഒന്നിച്ചു കാണാനായിരുന്നു ആഗ്രഹം. വീട്ടിനുള്ളിലേക്ക് ജോലിയുടെ സമ്മർദമോ പ്രശ്നങ്ങളോ ഒന്നും കൊണ്ടുവരുന്ന ആളായിരുന്നില്ല അപ്പ. ഒപ്പമുള്ള സമയം മറ്റെല്ലാം മാറ്റിവച്ച് അപ്പ ഒപ്പമിരിക്കും. ചിലപ്പോൾ പുലർച്ചെ എഴുന്നേറ്റ് പോകേണ്ടി വരികയാണെന്നിരിക്കട്ടെ, മുറിയിലെ ലൈറ്റ് ഇട്ടുപോലും മറ്റാരുടെയും ഉറക്കം കളയേണ്ട എന്നായിരിക്കും അപ്പ ചിന്തിക്കുക.
അപ്പ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഓഗസ്റ്റ് 15 ന് പരേഡിനു പോകുക ഞങ്ങളെയെല്ലാവരെയുംകൊണ്ടാണ്. ഒരുമിച്ചു പോകണമെന്നതായിരുന്നു അപ്പയുടെ സന്തോഷം. 2015 ഓഗസ്റ്റ് 15 ന് മുൻപ് ഞാൻ കുറച്ചുദിവസം കൊച്ചിയിൽ ഭർത്താവിന്റെ വീട്ടിലായിരുന്നു. 15 മുൻപ് എത്തുമെന്ന് കരുതിയാണ് പോയത്. പക്ഷേ, എത്താനായില്ല. 14 ന് അപ്പ എന്നെ വിളിച്ചു, ‘‘മോള് വരുന്നില്ലേ..?’’ എന്നു ചോദിച്ചു. വരണം എന്നൊന്നും നിർബന്ധമായി അപ്പ പറയില്ല. ഞാൻ വരണം എന്ന് അപ്പ ആഗ്രഹിച്ചിട്ടുണ്ടാവാം. എനിക്ക് വരാനായില്ല. ‘‘സാരമില്ല, അപ്പ ഇനീം മുഖ്യമന്ത്രിയാവും. നമുക്ക് ഒന്നിച്ചു പോകാം.’’ എന്നാണ് അന്ന് ഞാൻ പറഞ്ഞത്. പിന്നീട് അതൊരിക്കലും നടന്നില്ല. ഞാൻ അന്ന് പോകേണ്ടിയിരുന്നോ... അപ്പയ്ക്ക് അത് വിഷമമായിട്ടുണ്ടാകുമോ എന്നൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ വലിയ സങ്കടമാണ്.
ചികിത്സയിലായിരുന്ന സമയത്ത് അവസാന ദിവസം ഒഴികെ ഒരിക്കലും അപ്പയെ ഐസിയുവിൽ കിടത്തിയിട്ടില്ല. പ്രീ ഐസിയുവിലേക്ക് മാത്രമാണ് മാറ്റിയിരുന്നത്. അവിടെ എനിക്ക് ഒപ്പം നിൽക്കാനാവും. അപ്പയെ ഒറ്റയ്ക്കാക്കാൻ അപ്പയ്ക്കും ഞങ്ങൾക്കും ഇഷ്ടമായിരുന്നില്ല. ക്ഷീണിതനായിരുന്ന സമയത്ത് പലപ്പോഴും മരുന്ന് കഴിച്ചാൽ അപ്പ ഉറങ്ങിപ്പോകുമായിരുന്നു. പക്ഷേ, ചില ദിവസങ്ങളിലൊക്കെ രാത്രി നോക്കുമ്പോൾ അപ്പ ഉറങ്ങാതെ കിടക്കുന്നതു കാണാം. ഞാനന്നേരം നെറ്റിയുടെ ഇരുവശങ്ങളിലും അപ്പയ്ക്ക് മെല്ലെ തടവിക്കൊടുക്കുമായിരുന്നു. അപ്പ ഉറങ്ങിയ ശേഷം ഞാൻ അപ്പുറത്തെ മുറിയിലേക്കു പോകും. ഞാനങ്ങനെ പോയിരുന്ന ദിവസങ്ങളിലും അപ്പ വീണ്ടും ഉണർന്നിട്ടുണ്ടാകുമോ? ഉറക്കം വരാതെ കിടന്നിട്ടുണ്ടാകുമോ..? അപ്പയ്ക്ക് വേണ്ടി ഇനിയെന്തെങ്കിലും കൂടി എനിക്ക് ചെയ്യാനാകുമായിരുന്നോ എന്ന സംശയത്തിലാണ് ഇപ്പോൾ ഓരോ ദിവസവും കടന്നു പോകുന്നത്.
∙ ‘‘ഞാൻ ചെവിയിൽ പറഞ്ഞൂ, അപ്പേ, പോവല്ലേ..’’
ബെംഗളൂരുവിൽ ഞങ്ങൾ താമസിച്ചിരുന്നത് മുൻ മന്ത്രിയായിരുന്ന ടി.ജോൺ അങ്കിളിന്റെ വീട്ടിലാണ്. അവിടുന്ന് 100 മീറ്റർ ദൂരെയാണ് ചിന്മയ മിഷൻ ഹോസ്പിറ്റൽ. അപ്പ പോകുന്നതിന് രണ്ട് ദിവസം മുൻപ്, വല്ലാതെ ക്ഷീണിതനായി. രണ്ടു ദിവസം ഉറങ്ങാതെ അപ്പയ്ക്ക് കാവലിരുന്നു. ആ സമയത്തെല്ലാം ചാണ്ടിയും ബെംഗളൂരുവിലുണ്ട്. അവസാന ദിവസം അച്ചുവും എത്തി. ജൂലൈ 17 ന് വൈകുന്നേരമാണ് അപ്പയെ ആശുപത്രിയിലാക്കുന്നത്. ഐസിയുവിലേക്ക് മാറ്റണം എന്ന് പറഞ്ഞപ്പോൾ പോലും ഒപ്പം നിൽക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. ഐസിയുവിന്റെ ഒരു ഭാഗം അപ്പയ്ക്കു വേണ്ടി മാത്രം എന്ന നിലയിൽ ക്രമീകരിക്കുകയായിരുന്നു.
18 ന് പുലർച്ചെ അപ്പയ്ക്ക് കൂടുതലായി. അവസാനം ഏതാണ്ട് 20 മിനിറ്റിലധികം അപ്പയ്ക്ക് മൈൽഡ് സിപിആർ കൊടുത്തുകൊണ്ടിരുന്നു. ആ സമയം അത്രയും അപ്പേ, പോകല്ലേ... പോകല്ലേ എന്ന് അപ്പയുടെ ചെവിയിൽ മെല്ലെ പറയുകയായിരുന്നു ഞാൻ. അങ്ങനെ പറഞ്ഞാൽ അപ്പ പോകില്ലെന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ, ആ വിശ്വാസം വെറുതെയായി. ഒടുവിൽ ‘‘മരിച്ചു’’ എന്ന് അവർ പറഞ്ഞത്, ഇനി ഒന്നും ചെയ്യാനാവില്ലല്ലോ എന്നോർത്ത് ഞാനും ചാണ്ടിയും പരസ്പരം നോക്കിയത് ഒക്കെ ഇന്നലെയെന്ന പോലെ ഓർമയുണ്ട്. അച്ചുവും ആ സമയത്ത് ആശുപത്രിയിലുണ്ട്.
അപ്പ പൂർണ ആരോഗ്യത്തോടെ തിരികെ വരും എന്നുതന്നെയാണ് ഞങ്ങൾ കരുതിയിരുന്നത്. പോയ ശരീരഭാരമൊക്കെ തിരികെ വന്നു. അതൊക്കെ പ്രതീക്ഷയായിരുന്നു. മരിക്കുമെന്ന് അപ്പയും കരുതിയിരുന്നില്ല. 2024 ൽ നമുക്ക് അപ്പയുമായി കാരവാനിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാം എന്ന് ഞങ്ങൾ പറയുമായിരുന്നു. ചികിത്സ ആരംഭിച്ചതു മുതൽ ഒപ്പമുണ്ടായിരുന്ന ഒരു ആധിയാണ് ജൂലൈ 18 ന് പുലർച്ചെ ഇല്ലാതായത്. ബാക്കിയായത് ഒരിക്കലും കര കയറാനാവാത്ത ദുഃഖവും.
∙ ‘‘ആരെപ്പറ്റിയും കുറ്റം പറയാത്ത നേതാവ്’’
അപ്പയെക്കുറിച്ച് രാഹുൽഗാന്ധി മരണശേഷം പ്രസംഗിച്ചത്, ആരെപ്പറ്റിയും തന്നോട് കുറ്റം പറയാത്ത ഒരു നേതാവുണ്ടെങ്കിൽ അത് ഉമ്മൻചാണ്ടി ആയിരിക്കും എന്നാണ്. ഭാരത് ജോഡോ യാത്ര കേരളത്തിലെത്തുമ്പോൾ അപ്പ ചികിത്സയിലാണ്. അതിന്റേതായ ക്ഷീണവുമുണ്ട്. പക്ഷേ, പങ്കെടുക്കണം എന്ന് അപ്പയ്ക്ക് നിർബന്ധമായിരുന്നു. ചികിത്സ മൂന്നു ദിവസം മുന്നേ നിർത്തി അപ്പ കന്യാകുമാരിക്ക് പോയി. യാത്രയിൽ തുടക്കം മുതൽ പങ്കാളിയായി. കേരളത്തിൽ അഞ്ചിടത്ത് യാത്രയിൽ ഒപ്പം നടന്നു.
‘‘അദ്ദേഹത്തിന്റെ അസുഖം കാരണം യാത്രയിൽ പങ്കെടുപ്പിക്കേണ്ട എന്ന് വേണുഗോപാൽ ജീയോട് പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹം നടക്കണമെന്ന് നിർബന്ധം പിടിച്ചു. ക്ഷീണിതനാണ്, അസുഖമുണ്ട്. പക്ഷേ, എന്നിട്ടും കൈ പിടിച്ച് നടക്കാൻ അദ്ദേഹം സമ്മതിച്ചില്ല. ഒറ്റയ്ക്ക് നടക്കണം എന്നാണ് ആഗ്രഹിച്ചത്.’’ എന്നാണ് രാഹുൽ ഗാന്ധി ഓർത്തത്. മറ്റുള്ളവരുടെ കണ്ണിൽക്കൂടിയും കാര്യങ്ങളെ നോക്കിക്കാണണം എന്നാണ് അപ്പ എപ്പോഴും പഠിപ്പിച്ചത്. അപ്പയ്ക്ക് ആരെയും കുറ്റം പറയാനാവാത്തതും അതുകൊണ്ടാണ്. ഞങ്ങൾക്ക് മൂന്ന് പേർക്കും മൂല്യങ്ങളെ സംബന്ധിച്ച് കൃത്യമായ വിദ്യാഭ്യാസം അപ്പ തന്നിട്ടുണ്ട്. ആരെക്കൊണ്ടും അഹങ്കാരി എന്ന് വിളിപ്പിക്കരുതെന്നാണ് അപ്പ പറഞ്ഞിട്ടുള്ളത്.
∙ അളവില്ലാതെ കിട്ടുന്ന സ്നേഹം
മുൻപ് വല്ലപ്പോഴും മാത്രമാണ് ഞാൻ പൊതുപരിപാടികൾക്കു പോയിരുന്നത്. അതും കൂടുതലും തിരുവനന്തപുരം ജില്ലയിൽ മാത്രം. പക്ഷേ, കഴിഞ്ഞ മൂന്നു മാസമായി ഒരുപാട് സ്ഥലങ്ങളിൽനിന്ന് പൊതുപരിപാടികൾക്ക് ആളുകൾ ക്ഷണിക്കുകയാണ്. സാമൂഹിക സേവനവുമായി ബന്ധപ്പെട്ട പരിപാടികൾ. ശനിയും ഞായറും ഇപ്പോൾ ഇത്തരം പരിപാടികൾക്ക് മാത്രം മാറ്റിവയ്ക്കുകയാണ്. ചെല്ലുന്നിടത്തൊക്കെ ആളുകൾ സ്നേഹത്തോടെ അടുത്തു വരും, കൈ പിടിക്കും, ഒപ്പം സെൽഫിയെടുക്കും. വളരെ സാധാരണക്കാരിയായ ഒരു സ്ത്രീ അടുത്തിടെ എന്റെ കൈ പിടിച്ച് കരഞ്ഞു, ‘‘മുൻപൊക്കെ നിങ്ങളെ കാണുന്നതു പോലെയല്ല ഇപ്പോൾ, വലിയ അടുപ്പം തോന്നുന്നു.’’ എന്ന് പറഞ്ഞു. അപ്പയോട് കാണിച്ചിരുന്ന സ്നേഹം ആളുകൾ ഞങ്ങളിലേക്കും തരികയാണ്. അപ്പയുടെ മകൾ എന്നതാണ് ഇന്നും എന്നും എന്റെ ഏറ്റവും വലിയ, ഏറ്റവും സന്തോഷം ഉള്ള ഐഡന്റിറ്റി.