ബാറ്റിങ്ങാണ് ‘മെയിൻ’; 6 മത്സരങ്ങൾക്കൊണ്ട് അടിച്ചുകൂട്ടിയത് 1998 റൺസ്; ഇത് അപശകുനച്ചരട് പൊട്ടിച്ചെറിഞ്ഞ് കുതിക്കുന്ന ‘പുതിയ ടീം’
വീണുടഞ്ഞ സ്വപ്നം പെറുക്കിയെടുത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പല തവണ ലോകകപ്പ് വേദികൾ വിടേണ്ടി വന്ന മുൻഗാമികൾക്ക് തുടർ വിജയങ്ങളാൽ ദക്ഷിണ വയ്ക്കുകയാണ് പുതുതലമുറ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. ജയത്തിനു മുന്നിൽ കാലിടറി വീണ് ചോക്കർ എന്ന ടാഗ് ലൈൻ ടീമിനൊപ്പം ചേർത്ത ദക്ഷിണാഫ്രിക്ക, കഴുത്തിലെ അപശകുനച്ചരട് പൊട്ടിച്ചെറിയുന്ന കാഴ്ചയാണ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കണ്ടത്. പാക്കിസ്ഥാനെതിരെ ചങ്കിടിച്ചു വീഴാതെ നേടിയ ഒരുവിക്കറ്റ് ജയം ടൂർണമെന്റിലെ ടീമിന്റെ പ്രകടനത്തോട് നീതി പുലർത്തുന്നതായിരുന്നു.

എബി ഡിവില്ലിയേഴ്സ്, ജാക് കാലിസ്, ജോണ്ടി റോഡ്സ്, ഗ്രേയം സ്മിത്, ഡെയ്ൽ സ്റ്റെയ്ൻ, ഹാഷിം അംല, ഷോൺ പൊള്ളോക്ക്, ലാൻസ് ക്ലൂസ്നർ, ഗാരി കേഴ്സ്റ്റൻ, ഹെർഷൽ ഗിബ്സ്, അലൻ ഡൊണാൾഡ് തുടങ്ങി കിടിലങ്ങളായ താരങ്ങളുണ്ടായിട്ടും ലോകകപ്പിലോ മറ്റ് പ്രധാന ടൂർണമെന്റുകളിലോ നിർണായക മത്സരത്തിൽ കാലിടറുന്ന ചരിത്രമുള്ളവരാണ് പ്രോട്ടിയാസ്. ടീമിന്റെ എല്ലാ മേൻമയും സമ്മർദഘട്ടത്തിൽ ഉരുകിത്തീർന്ന് അവർ കെട്ടുപോകും.
ഇതിനൊരു അപവാദമാണ് ഇന്ത്യ ആതിഥ്യമരുളുന്ന ഇത്തവണത്തെ ഏകദിന ലോകകപ്പ്. ഒരു മികച്ച വൺ ഡേ ടീമിനു വേണ്ടുന്ന എല്ലാ ചേരുവകളുമടങ്ങുന്ന സംഘം മികച്ച വിജയങ്ങളുമായി സെമി ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. നെതർലൻഡ്സിനെതിരെ പരാജയപ്പെട്ടെങ്കിലും അത് ഒറ്റപ്പെട്ട സംഭവം പോലെയാണ് തോന്നിച്ചത്. ഇന്ത്യയുൾപ്പെടെയുള്ള ടീമുകൾ ഈ കുതിപ്പിനെ ഭയന്നേ പറ്റൂ.
∙ പെരുമയ്ക്കൊത്ത കളി
മിന്നുന്ന ഫോമിലാണ് ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിലേക്കുള്ള വിമാനം കയറിയത്. ഓസ്ട്രേലിയയ്ക്കെതിരായ 5 മത്സര ഏകദിന പരമ്പരയിൽ ആദ്യം 2 എണ്ണം തോറ്റ ശേഷം തുടരെ 3 എണ്ണം ജയിച്ച് കപ്പടിച്ചു. ക്യാപ്റ്റൻ ടെംബ ബവൂമ ഒഴികെയുള്ള ബാറ്റർമാരെല്ലാം ഫോമിലാണ്. കേശവ് മഹാരാജും തബ്രെയ്സ് ഷംസിയും ക്വാളിറ്റി സ്പിന്നർമാർ തന്നെ. ആൻറിച്ച് നോർക്കെയും സിസാൻഡ മഗാളയും പരുക്കേറ്റ് ടീമിനൊപ്പമില്ലെങ്കിലും ആ കുറവു പുറത്തുകാണാത്ത വിധമാണ് കഗീസോ റബാദയുടെ നേതൃത്വത്തിലുള്ള പേസർമാർ പന്തെറിയുന്നത്.
എക്കാലവും കാണിക്കുന്ന ഫീൽഡിങ് മികവ് അവർ തുടരുന്നുമുണ്ട്. ബാറ്റിങ് ഫോമാണ് ദക്ഷിണാഫ്രിക്കയുടെ പ്ലസ് പോയിന്റ്. ലോകകപ്പിലെ ആറു മത്സരങ്ങൾ കൂടെ കൂട്ടിയുള്ള അവസാന 9 ഏകദിന മത്സരങ്ങളിൽ അവരുടെ ബാറ്റിങ് നിര 7 തവണ 300 റൺസിനു മുകളിൽ സ്കോർ ചെയ്തു. അതിൽ രണ്ടു തവണ സ്കോർ 400 കടന്നു. ഒരു തവണ 399. നെതർലൻഡ്സിനെതിരെ 207ന് പുറത്തായതാണ് കുറഞ്ഞ സ്കോർ.
∙ ഇന്ത്യൻ പിച്ചുകൾ മനഃപാഠം
ഐപിഎൽ കളിക്കാൻ വന്ന് ഇന്ത്യൻ പിച്ചുകൾ മനഃപാഠമായതിന്റെ ഗുണമാണ് ബാറ്റിങ് നിര കാണിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൻ ഡീകോക്ക് കൃത്യസമയത്ത് ചാർജായതാണ് ദക്ഷിണാഫ്രിക്കൻ സ്കോർ ബോർഡിനെ ശരവേഗത്തിൽ ചലിപ്പിക്കുന്നത്. 431 റൺസുമായി ടൂർണമെന്റിലെ ടോപ് സ്കോററാണ് ഡീ കോക്ക്. 3 സെഞ്ചറികൾ നേടി. ടീമിലെ ദുർബല കണ്ണിയാണ് ക്യാപ്റ്റൻ ബവൂമ.
ഏകദിനത്തിൽ 48ന് മുകളിൽ ബാറ്റിങ് ശരാശരിയുണ്ടെങ്കിലും ആ ആത്മവിശ്വാസമൊന്നും ലോകകപ്പിൽ കാണാനില്ല. എന്നാൽ പിന്നാലെ വരുന്ന വാൻ ഡെ ഡസനും എയ്ഡൻ മാർക്രവും ആ കുറവ് പരിഹരിക്കുന്നു. നിലവിലെ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരികളായ 4, 5, 6 ആണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിന്റെ നട്ടെല്ല്. മാർക്രം, ഹെയ്ൻറിച്ച് ക്ലാസൻ, മില്ലർ. മൂന്നാളും ഫോമാകുന്ന ദിവസം ഇടിവെട്ടി റൺസിന്റെ മഴ പെയ്യും. സ്പിൻ ബോളിങ്ങിനെ ഏറ്റവും നന്നായി കളിക്കുന്നവരിലൊരാളായ ക്ലാസൻ കരിയറിന്റെ മികച്ച ധ്രുവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി മികവുകാട്ടിയ ഏക താരമായ ക്ലാസൻ അതേ ഫോമിലാണ് ഇന്ത്യൻ പിച്ചിൽ സിക്സർ അടിച്ചുകൂട്ടുന്നത്.
നിന്നുകിട്ടിയാൽ ഏതു സ്കോറും അദ്ദേഹം അടിച്ചെടുക്കും. ക്ലാസന്റെ ക്ലാസ് പൂരം തുടങ്ങിക്കഴിഞ്ഞെങ്കിലും മില്ലർ ഇതുവരെ ലോകകപ്പിൽ ‘കില്ലർ’ മില്ലർ ആയിട്ടില്ല. ഗുജറാത്ത് ടൈറ്റൻസിനായി നിറഞ്ഞാടുന്ന ആ മില്ലർ ഭാവം എന്നാകുമെന്നു ഭയക്കുകയാകും എതിരാളികൾ. ഇതൊന്നും പോരാതെയുള്ള സർപ്രൈസ് പാക്കേജാണ് ഓൾ റൗണ്ടർ മാർക്കോ യാൻസൻ. ഐപിഎലിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്ന യാൻസൻ, ലോകകപ്പിൽ ബോളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങുകയാണ്. അതിവേഗം റൺസ് കണ്ടെത്തുന്ന യാൻസൻ, പാക്കിസ്ഥാന്റെ ഹാരിസ് റൗഫിനെ അനായാസം സിക്സറുകൾ പറത്തുന്ന കാഴ്ച അതിമനോഹരമായിരുന്നു. നിർണായക വിക്കറ്റു വീഴ്ത്തി ബോളിങ് ഓപ്പൺ ചെയ്യുന്നതും യാൻസൺ തന്നെ. റൺസ് വിട്ടുകൊടുക്കുന്ന കാര്യത്തിൽ പിശുക്കുമുണ്ട്.
∙ ബോളിങ്ങും കലക്കി
ഓൾ റൗണ്ടർമാരെ കുത്തി നിറയ്ക്കാത്ത, സിംപിൾ കോംബിനേഷനുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. 6 പ്രോപ്പർ ബാറ്റർമാർ. 4 ബോളർമാർ. ഒരു ഓൾ റൗണ്ടർ. ഒന്നുകിൽ 3 പേസർമാരും 2 സ്പിന്നർമാരും ഇറങ്ങും. അല്ലെങ്കിൽ 4 പേസർമാരും ഒരു സ്പിന്നറും. അത്യാവശ്യം ഭേദപ്പെട്ട ബോളിങ്ങിന് യാൻസനെക്കൂടാതെ മാർക്രത്തിന്റെ സഹായവും തേടാം. 5 മത്സരങ്ങളിൽനിന്ന് 10 വിക്കറ്റാണ് പ്രധാന ബോളർ കഗീസോ റബാദയ്ക്കു നേടാനായത്. ലുംഗി എൻഗിഡിയും യാൻസനും റബാദയ്ക്കു പിന്തുണ നൽകുന്നു.
പകരക്കാരനായെത്തിയ ജെറാർഡ് ക്വോഡ്സ്യയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. നോർക്കെയെപ്പോലെ മിന്നൽ വേഗത്തിൽ പന്തെറിയുന്ന ഇരുപത്തിമൂന്നുകാരൻ ക്വോഡ്സ്യയ്ക്ക് ഇതുവരെ 12 വിക്കറ്റുണ്ട്. അത്യാവശ്യം ബാറ്റിങ്ങും വശമുള്ളത് പ്ലസ് പോയിന്റ്. ആരെയും വെറുപ്പിക്കുന്നവരല്ല ദക്ഷിണാഫ്രിക്കൻ താരങ്ങൾ. അതിനാൽ തന്നെ ഇന്ത്യൻ ആരാധകർക്ക് ഈ ടീമിനെ ഇഷ്ടമാണ്. ഇന്ത്യ കഴിഞ്ഞാൽ പിന്നെ ഫേവറിറ്റുകൾ ആരെന്നു ചോദിച്ചാൽ ഇന്ത്യൻ ആരാധകരിൽ പലരും പറയുക ന്യൂസീലൻഡിന്റെയോ ദക്ഷിണാഫ്രിക്കയുടെയോ പേരായിരിക്കും.
മഴയായും മണ്ടത്തരമായും കാൽക്കുലേറ്ററായും ലോകകപ്പുകളിൽ നിർഭാഗ്യം പലവഴിക്ക് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതിരോധം തീർത്തിട്ടുണ്ട്. ഇത്തവണത്തെ സെമിഫൈനലിൽ എത്തിയാൽ ദക്ഷിണാഫ്രിക്കയെ മറികടക്കുക അത്ര എളുപ്പമാകില്ല, കാരണം ഇവർ ചങ്കിടിക്കുന്ന മത്സരങ്ങൾ ഏറെ കണ്ട് ഹൃദയഭിത്തികൾക്ക് തഴക്കം നേടിയവരാണ് ഇന്നു ടീമിലുള്ളവരിൽ ഏറെയും.