67 വയസ്സു കഴിഞ്ഞപ്പോൾ കേരളത്തിന് ചെറുപ്പമായോ? ഇങ്ങനെ സംശയം തോന്നുന്നതിൽ അദ്ഭുതമില്ല. ഉദാഹരണത്തിന് 60 വർഷം മുൻപുള്ള മധ്യവയസ്കന്റെ ഫോട്ടോ ഒന്നു നോക്കൂ. ആ ചിത്രം ഇങ്ങനെയാകും. പ്രത്യേകിച്ചും അധ്യാപകനാണെങ്കിൽ. വെള്ള ജൂബ, വെള്ളമുണ്ട്, കട്ടിക്കണ്ണട, നരച്ച തല. വാക്കിലും നടപ്പിലും എന്തിന്, നോട്ടത്തിലും ഒരു ഭാവം. ഗൗരവം. രണ്ടാമത്തെ ചിത്രം ഇന്നത്തെ മധ്യവയസ്കന്റേതാണ്. അതേ അൻപതുകാരൻ ഇന്നാണെങ്കിൽ പല നിറത്തിലുള്ള സ്ലിം ഫിറ്റ് ഷർട്ടും ജീൻസുമിട്ട് കുട്ടപ്പനായി നടക്കുന്നു.

67 വയസ്സു കഴിഞ്ഞപ്പോൾ കേരളത്തിന് ചെറുപ്പമായോ? ഇങ്ങനെ സംശയം തോന്നുന്നതിൽ അദ്ഭുതമില്ല. ഉദാഹരണത്തിന് 60 വർഷം മുൻപുള്ള മധ്യവയസ്കന്റെ ഫോട്ടോ ഒന്നു നോക്കൂ. ആ ചിത്രം ഇങ്ങനെയാകും. പ്രത്യേകിച്ചും അധ്യാപകനാണെങ്കിൽ. വെള്ള ജൂബ, വെള്ളമുണ്ട്, കട്ടിക്കണ്ണട, നരച്ച തല. വാക്കിലും നടപ്പിലും എന്തിന്, നോട്ടത്തിലും ഒരു ഭാവം. ഗൗരവം. രണ്ടാമത്തെ ചിത്രം ഇന്നത്തെ മധ്യവയസ്കന്റേതാണ്. അതേ അൻപതുകാരൻ ഇന്നാണെങ്കിൽ പല നിറത്തിലുള്ള സ്ലിം ഫിറ്റ് ഷർട്ടും ജീൻസുമിട്ട് കുട്ടപ്പനായി നടക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

67 വയസ്സു കഴിഞ്ഞപ്പോൾ കേരളത്തിന് ചെറുപ്പമായോ? ഇങ്ങനെ സംശയം തോന്നുന്നതിൽ അദ്ഭുതമില്ല. ഉദാഹരണത്തിന് 60 വർഷം മുൻപുള്ള മധ്യവയസ്കന്റെ ഫോട്ടോ ഒന്നു നോക്കൂ. ആ ചിത്രം ഇങ്ങനെയാകും. പ്രത്യേകിച്ചും അധ്യാപകനാണെങ്കിൽ. വെള്ള ജൂബ, വെള്ളമുണ്ട്, കട്ടിക്കണ്ണട, നരച്ച തല. വാക്കിലും നടപ്പിലും എന്തിന്, നോട്ടത്തിലും ഒരു ഭാവം. ഗൗരവം. രണ്ടാമത്തെ ചിത്രം ഇന്നത്തെ മധ്യവയസ്കന്റേതാണ്. അതേ അൻപതുകാരൻ ഇന്നാണെങ്കിൽ പല നിറത്തിലുള്ള സ്ലിം ഫിറ്റ് ഷർട്ടും ജീൻസുമിട്ട് കുട്ടപ്പനായി നടക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

67 വയസ്സു കഴിഞ്ഞപ്പോൾ കേരളത്തിന് ചെറുപ്പമായോ? ഇങ്ങനെ സംശയം തോന്നുന്നതിൽ അദ്ഭുതമില്ല. ഉദാഹരണത്തിന് 60 വർഷം മുൻപുള്ള മധ്യവയസ്കന്റെ ഫോട്ടോ ഒന്നു നോക്കൂ. ആ ചിത്രം ഇങ്ങനെയാകും. പ്രത്യേകിച്ചും അധ്യാപകനാണെങ്കിൽ. വെള്ള ജൂബ, വെള്ളമുണ്ട്, കട്ടിക്കണ്ണട, നരച്ച തല. വാക്കിലും നടപ്പിലും എന്തിന്, നോട്ടത്തിലും ഒരു ഭാവം. ഗൗരവം. രണ്ടാമത്തെ ചിത്രം ഇന്നത്തെ മധ്യവയസ്കന്റേതാണ്. അതേ അൻപതുകാരൻ ഇന്നാണെങ്കിൽ പല നിറത്തിലുള്ള സ്ലിം ഫിറ്റ് ഷർട്ടും ജീൻസുമിട്ട് കുട്ടപ്പനായി നടക്കുന്നു. 

ചുണ്ടിൽ എരിയുന്ന സിഗററ്റല്ല. മറിച്ചൊരു മൂളിപ്പാട്ടാകും. മെല്ലെ മെല്ലെയുള്ള നടപ്പല്ല. പകരം സന്തോഷത്തോടെ ഓട്ടവും നടപ്പും ചേർന്നൊരു പോക്കാകും അത്. വീട്ടിലെത്തിയാൽ കൈലിമുണ്ടിന് പകരം ബർമുഡയാകും വേഷം. മുഖത്ത് ഗൗരവം കാണാനേയില്ല. സംസാരത്തിൽ നിറയെ തമാശ. എന്നാൽ നാടിന്റെ മാറ്റം പ്രായത്തിൽ മാത്രമല്ല. പലതും മാറി. ചിലതു തിരിച്ചു വന്നു.

ഒരു വരവ് കൂടി വരേണ്ടി വരുമെന്ന് പറയേണ്ടി വന്നത് സൈക്കിളിന്റെ കാര്യത്തിലാണ്. ഹെർക്കുലീസ് സൈക്കിൾ പല വീടിന്റെയും അഭിമാനമായിരുന്നു. വട്ടത്തിൽ ചവിട്ടിയാൽ നീളത്തിൽ പോകുമെന്ന് പറഞ്ഞത് തമാശക്കടംകഥ. വട്ടത്തിൽ തന്നെ കറങ്ങി സൈക്കിൾ വീട്ടിലെത്തി

ADVERTISEMENT

ഇതുപോലെ ഒരു ‘വട്ടം’ പൂർത്തിയാക്കി തിരികെയെത്തിയ എത്രയെത്ര കാര്യങ്ങൾ. 1956ൽനിന്ന് 2023ലെത്തുമ്പോൾ കേരളത്തിലെ വിവിധ മേഖലകൾ എങ്ങനെയെല്ലാം മാറി?

'ഝഷ’ത്തെ കണ്ടവരുണ്ടോ?

പണ്ടു പണ്ട് ഭാഷയ്ക്ക് ഒരു ചാക്കോ മാഷിന്റെ മുഖമുണ്ടായിരുന്നു. പറയുന്നതും ചെയ്യുന്നതുമൊക്കെ അണുവിട തെറ്റില്ല, പക്ഷേ ചിലപ്പോഴെങ്കിലും അപ്പുറത്തു നിൽക്കുന്ന ആളെ ചെന്നൊന്നു തൊടാൻ പറ്റാത്ത ഒരു മതിൽ അതിനിടയിലുണ്ടായിരുന്നു. കേരളത്തിന്റെ പ്രായം ആറരപ്പതിറ്റാണ്ട് കടന്നപ്പോഴേക്കും ആ മതിൽ പൊളിച്ചു കളഞ്ഞ്, "എന്താ ബ്രോ, ഉഷാറല്ലേ..?" എന്നു നടു നിവർത്താനായി ഭാഷയ്ക്ക്. ‘ബ്രദർ’ ഇംഗ്ലിഷാണെങ്കിലും 'ബ്രോ' മലയാളമല്ലേ എന്ന് തോന്നുന്ന നിലയിലേക്ക് ഇതിനിടെ കൊടുക്കൽ വാങ്ങലുകൾ വളർന്നു. ഭാഷയിലാകെ ‘സീനും വൈബും’ നിറഞ്ഞു. ചില അക്ഷരങ്ങൾതന്നെ കാണാതായി! മലയാളം എഞ്ചുവടിയിൽ അല്ലാതെ, 'ഝഷം' എന്ന വാക്കൊക്കെ (മത്സ്യം,വെയിൽ, വനം എന്നെല്ലാം അർഥം) അടുത്ത കാലത്തൊന്നും പുറംലോകം കണ്ടിട്ടുണ്ടാവില്ല.

ആദ്യാക്ഷരം കുറിക്കൽ (ഫയൽ ചിത്രം)

"ഭാഷയുടെ വളച്ചുകെട്ട് അന്തസ്സാരക്കുറവിനെയാണ് സൂചിപ്പിക്കുന്നത്" എന്ന് അംഗീകരിക്കാൻ പണ്ട് നമുക്കിത്തിരി മടിയുണ്ടായിരുന്നെങ്കിലും വളവും തിരിവുമില്ലാത്ത തെളിമലയാളമാണ് മനസ്സിൽനിന്നു വരുന്നത് എന്നാണ് പുതിയ തലമുറയുടെ പക്ഷം. സമയക്കുറവും ഇതിനെ സ്വാധീനിച്ചിട്ടുണ്ടാവണം. കാര്യങ്ങൾ ചുരുക്കത്തിൽ, ഏറ്റവും ലളിതമായി പറയുക എന്നതിനാണ് ഇന്ന് പ്രാമുഖ്യം. പ്രാദേശിക ഭാഷാവകഭേദങ്ങളുടെ കാര്യത്തിലാവട്ടെ, അച്ചടിമലയാളം ഏത്, കൂടുതൽ നിലവാരമുള്ളത് ഏത് എന്ന തർക്കങ്ങൾ വിട്ട് തെക്കുനിന്നും വടക്കുനിന്നും ഭാഷ ഒത്തുചേർന്ന് മുന്നോട്ടു പോകുന്നതാണ് ഇപ്പോൾ കാണുന്നത്. പണ്ട് സിനിമയും സാഹിത്യവും സംസാരിച്ചിരുന്നത്, വള്ളുവനാടൻ മലയാളമായിരുന്നെങ്കിൽ ഇന്ന് കാസർകോട്ടെയും കണ്ണൂരെയുമൊക്കെ മലയാളം ദേശീയഅവാർഡ് വേദികൾ വരെയെത്തി.

Representative image: istockphoto/grinvalds
ADVERTISEMENT

ഭാഷ കടുംവെട്ട് വിട്ടു ലളിത ജീവിതം തുടങ്ങിയതിനൊപ്പംതന്നെ, ഭരണഭാഷ മലയാളമാക്കി മാറ്റുകയും ചെയ്തു സർക്കാർ. അതേസമയം കാലഹരണപ്പെട്ട പദങ്ങളും പ്രയോഗങ്ങളും പൊതുരേഖകളിൽനിന്നും പുസ്തകങ്ങളിൽനിന്നും മാറ്റാനുള്ള ശ്രമങ്ങളും ബദലായി നടക്കുന്നുണ്ട്. ഭാഷയുടെ തലവര മാറ്റിയതിലെ പ്രധാനിയെ മറന്നു പോകരുത്; യൂണികോഡ്. മലയാളം ഇത്ര ലളിതമായി ആർക്കും എവിടെനിന്നും എഴുതാം എന്ന അവസ്ഥ വന്നതോടെയാണ് നമ്മുടെ മലയാളം ഇത്ര ജനകീയമായത്. സമൂഹമാധ്യമങ്ങളുടെ വളർച്ചയോടെ, ഭാഷയിൽ പുതിയ വാക്കുകളുണ്ടാവുകയും രാഷ്ട്രീയ ശരികേടുകളുടെ പേരിൽ പല വാക്കുകളും പുറത്താവുകയും ചെയ്തു. ഭാഷാപരമായ വിചാരണതന്നെ ഇക്കാലത്തിന്റെ സംഭാവനയാണ്.

ഭാഷയിൽ കൗതുകം ഉണ്ടാവുന്ന മാറ്റങ്ങൾ അല്ല വേവലാതിയും അസ്വസ്ഥതയും തരുന്ന മാറ്റങ്ങളാണ് കാണുന്നത്. ‘കുട്ടിക്കുപ്പായം’ എന്ന കുട്ടിയുടുപ്പുകളുടെ കടയ്ക്ക് ‘കുട്ടി കുപ്പായം’ എന്നാണ് പേര്. ‘കാപ്പി കട’ എന്ന കടയും കൊച്ചിയിൽ ഉണ്ട്. സാധാരണ ഗതിയിൽ, ഉച്ചരിക്കും പോലെ എഴുതുന്ന ഭാഷയാണ് നമ്മുടേത്. ഇന്ന് ഡിജിറ്റൽ ഉപകരണങ്ങളിൽ മംഗ്ലിഷ്  അമർത്തുമ്പോൾ വരുന്ന ഭാഷ അതുപോലെ ഉപയോഗിക്കാം എന്നായി. കവിതയുടെ ഭാഷയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്. കാഴ്ചപ്പാടും രാഷ്ട്രീയവും ശരിയാണ് മിക്കപ്പോഴും, പക്ഷേ ഒരേതരം മടുപ്പിക്കുന്ന ഭാഷ. ഒരേ തരം കെട്ടിടങ്ങൾ ഉള്ള ക്വാർട്ടേഴ്സുകളുടെയും തടവറകളുടെയും  വലിയ ആഡംബര പാർപ്പിടങ്ങളുടെയും നിര പോലെ ആണ് മലയാള കവിത പലപ്പോഴും.

വി.എം.ഗിരിജ, എഴുത്തുകാരി

 

∙ ‘ഈ ഫാഷൻ പഴകിയാൽ പഷ്ടാണ് ബ്രോ’

പണ്ട്, ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ കാലത്ത് മഴയില്‍നിന്നു കയറിവന്ന തറവാട്ടിലെ കാരണവർ ഉമ്മറത്ത് മടക്കിവച്ചതാണ് ആ കാലൻകുട. വർഷങ്ങൾക്കിപ്പുറം പുതുതലമുറ അതെടുത്തു നിവർത്തി വീണ്ടുമുപയോഗിച്ചപ്പോൾ കേരളം പറഞ്ഞു– ‘ആഹാ, എന്തൊരു ട്രെൻഡി കുട...!’ സമാന വിധിതന്നെയായിരുന്നു ഉമ്മറത്ത് ഊരിയിട്ട മെതിയടിക്കും. ഇത്തരത്തിൽ, കാരണവരുടെ ‘കട്ടി’ ഫ്രെയിമുള്ള കണ്ണട വരെ ട്രെൻഡിയാക്കിക്കളഞ്ഞ കഥകളാണ് കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കേരളത്തിലെ ഫാഷനിലുണ്ടായത്. 

കേരളത്തിലെ ക്യാംപസുകളിലൊന്നിലെ ഒരു പഴയകാല കാഴ്ച (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിലെ നടീനടന്മാരുടെ വസ്ത്രങ്ങൾ കണ്ട് ഇന്നത്തെ തലമുറ കളിയാക്കിച്ചിരിക്കുന്നില്ല. അവർക്ക് അതെല്ലാം പുതുഫാഷനെക്കുറിച്ച് ചിന്തിക്കാനുള്ള പ്രചോദനങ്ങളാണ്. അങ്ങനെയാണ് സാരി ബ്ലൗസിലെ പഫും പൈപ്പിങ്ങുമെല്ലാം തിരികെ വന്നത്. സ്‌ലീവ്‌ലസ് വസ്ത്രങ്ങളാണ് പുതുതലമുറയ്ക്കു പ്രിയമെന്നൊന്നും ഇന്നു പറയാനാകില്ല, കാരണം നീണ്ട കൈയുള്ള ബ്ലൗസും ട്രെൻഡിയാക്കിയത് അവർതന്നെയാണ്. ഷർട്ടിട്ടു നടന്നിരുന്ന പെൺകുട്ടികൾ ഒരുകാലത്ത് തന്റേടത്തിന്റെ അടയാളമായിരുന്നു. എന്നാൽ സാരിക്കൊപ്പം ഷർട്ടിട്ട് അവരാ തന്റേടം ഫാഷൻ റാംപിലെ തലപ്പൊക്കമാക്കിയും മാറ്റി. 

ബെൽബോട്ടം പാന്റ്സിനും ലൂസായിക്കിടക്കുന്ന ബൂട്ട് കട്ട് ജീൻസിനുമെല്ലാമൊപ്പം സ്കിന്നി ജീൻസും ലൂസ് പാന്റ്സുമെല്ലാമിട്ട് നടക്കുന്ന ഒരു തലമുറ മായ്ച്ചുകളയുന്നത് പഴയകാല–പുതിയകാല ഫാഷൻ എന്ന വേർതിരിവിന്റെ നേർത്ത അതിർത്തിയെയാണ്. ഓണക്കാലത്ത് മടക്കിക്കുത്തിയ മുണ്ടും കറുത്ത ഷർട്ടും റെയ്ബാൻ ഗ്ലാസുമായി ചെണ്ടമേളത്തിനൊപ്പം ആർത്തുവിളിക്കുന്ന തലമുറ ഉറക്കെ വിളിച്ചു പറയുന്നു– ഇതാണ് ഞങ്ങളുടെ ഫാഷൻ സ്റ്റേറ്റ്മെന്റ്. അതിൽ പഴമയെന്നോ പുതുമയെന്നോ മാത്രമല്ല, ആൺ–പെൺ വേർതിരിവുമില്ല.

തിരുവനന്തപുരം ഗവ. വനിതാ കോളജിലെ 2023ലെ ഓണാഘോഷത്തിൽനിന്ന് (ചിത്രം: മനോരമ)

യുനിസെക്സ് ഫാഷൻ പുതു തലമുറയുടെ ആഘോഷമായിക്കഴിഞ്ഞു. ഇക്കഴിഞ്ഞ 2 പതിറ്റാണ്ടിനിടെയാണ് ഫാഷനിലേക്ക് ഇത്തരത്തിൽ പഴമ ഇടിച്ചു കയറുന്നത്. 2020 അടുത്തതോടെ പഴയ കാലം പുതുകാലത്തെ കീഴടക്കിയ അവസ്ഥയായി. റീലുകളുടെയും ഷോർട്സുകളുടെയും കാലത്ത് പ്രത്യേകിച്ച്. 2018ൽ ഫാഷനുമായി ബന്ധപ്പെട്ട് ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് 1980കളിലെ ഫാഷനെപ്പറ്റിയാണെന്നു പറയുമ്പോൾത്തന്നെ എല്ലാം വ്യക്തം. 

ഫാഷനെക്കുറിച്ച് തിയറി പഠിക്കുമ്പോൾ പറയുന്ന ഒരു കാര്യമുണ്ട്. ഫാഷനൊരു സൈക്കിളാണ്. അത് മാറിമാറി വരും. ഒരു സമയത്ത് ഒരു ട്രെൻഡ് വരും, വീണ്ടുമത് തിരിച്ചു വരും. കേരളത്തിലെ നിലവിലെ ഫാഷന്റെ സാഹചര്യത്തിലും അങ്ങനെയാണെന്ന് തോന്നിയിട്ടുണ്ട്. നമ്മൾ പഴയതാണെന്നു പറഞ്ഞ് തള്ളിക്കളഞ്ഞതെല്ലാം ഇപ്പോൾ ട്രെൻഡാണ്. പണ്ടുകാലത്തെ സിനിമാ നായകന്മാരുടെ ബെൽബോട്ടം പാന്റ്സും ടൈറ്റ് ബോഡിഫിറ്റ് ടിഷർട്ടും നായികമാരുടെ ലൂസ് പാന്റ്സുമെല്ലാം ഇപ്പോഴത്തെ ഫാഷൻ ഹിറ്റ് ചാർട്ടിലേക്ക് അങ്ങനെ കറങ്ങിത്തിരിഞ്ഞു വന്നതാണ്.

സ്റ്റെഫി സേവ്യർ (കോസ്റ്റ്യൂം ഡിസൈനർ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ്)

സാരിയും ദാവണിയും സെറ്റും മുണ്ടും, മുണ്ടും ബ്ലൗസും നീളൻ പാവാടയുമെല്ലാം ഇന്നുമുണ്ട്. മുണ്ടും ഷർട്ടും കുർത്തയും ജൂബയും പൈജാമയുമെല്ലാമുണ്ട്. പക്ഷേ അതിലെല്ലാം ഒരു പഴമയുടെ ടച്ച്, അത് ബ്ലൗസിലെ പഫായാലും പോൾക ഡോട്ട്സ് എന്ന വലിയ പൊട്ടുകളായാലും സംഗതി ഹിറ്റാണ്. ഇന്നാരും അതിനെ നോക്കി ‘അയ്യേ, പഴഞ്ചൻ’ എന്നു കളിയാക്കില്ല. പകരം പട്ടുപാവാടയ്ക്കൊപ്പം ജീൻസ് ഷർട്ടും ടിഷർട്ടുമിട്ട് ‘പകരം വീട്ടും’ പുതുതലമുറ. കസവു സാരിക്കും മുണ്ടിനുമൊപ്പം ഷൂസണിയാനുമുള്ള ‘ധൈര്യം’ പ്രായഭേദമന്യേ കേരളത്തിനു കിട്ടിയതിനു പിന്നിലും ആ ധൈര്യമാണ്. ആ മാറ്റമാണ് ഫാഷനില്‍ കേരളം അരനൂറ്റാണ്ടിനിടെ എടുത്തണിഞ്ഞതും.

∙ റിബൺ കെട്ടിയ കാറിലെത്തിയ അയാൾ പറഞ്ഞു, സേവ് ദ് ഡേറ്റ്

ആദ്യരാത്രിയിലാണ് ഭർത്താവിന്റെ മുഖം ശരിക്കൊന്നു കണ്ടതെന്ന കഥ പറയുന്ന മുത്തശ്ശി. പെണ്ണുകാണൽ ചടങ്ങിനെത്തിയപ്പോൾ ചെറുക്കനോട് രണ്ട് വാക്ക് സംസാരിക്കാനായതിന്റെ 'പരിഷ്കാരം' പറയുന്ന അമ്മ. ഇഷ്ടപ്പെട്ട പുരുഷനെ സ്വയം കണ്ടെത്തി വീട്ടുകാർക്ക് മുന്നിൽ വിവാഹ വിഷയം അവതരിപ്പിക്കുന്ന മകൾ. കേരളത്തിലെ ഒരു തറവാട്ടിലെ മൂന്ന് തലമുറയിൽപ്പെട്ട സ്ത്രീകളുടെ വിവാഹത്തെക്കുറിച്ചുള്ള ചെറു വിവരണം ഏതാണ്ട് ഇതുപോലെയാവും. കേരളത്തിന് പ്രായമാകുന്നതിനൊപ്പം വിവാഹ രീതികളിലും മാറ്റം വരികയാണ്. 

നടൻ മോഹന്‍ലാലിന്റെ വിവാഹ ചിത്രം. (ഫയൽ ചിത്രം: മനോരമ)

വിവാഹത്തിനൊപ്പം അന്നും ഇന്നും ചേർന്നു നിൽക്കുന്ന വാക്കാണ് പ്രണയം. കേരളം പിറന്ന സമയത്തെ പ്രണയങ്ങൾ സാഹസികമായിരുന്നു. കൈമാറുന്ന പ്രണയക്കുറിപ്പുകൾ നിഗൂഢവും. കത്തുകളുടെ സ്ഥാനം പിന്നീട് ഫോണുകൾ ഏറ്റെടുത്തു, മൊബൈൽ കാലമായപ്പോൾ സന്ദേശവാഹകരായി ആപ്പുകളുമെത്തി. തപാലിലൂടെ സ്നേഹത്തിന്റെ കണ്ണികൾ തേടിയിരുന്ന തൂലികാ സൗഹൃദങ്ങള്‍ കാലം മാറിയപ്പോൾ ഡേറ്റിങ്ങ് ആപ്പുകളിലായി. പുതുതലമുറ 'തേപ്പ്' എന്ന് വിളിക്കുന്ന പ്രണയത്തിൽ/ വിവാഹത്തിൽ നിന്നുള്ള പിൻവാങ്ങലുകൾ പണ്ടുമുണ്ടായിരുന്നു. ചെമ്മീനിൽ കറുത്തമ്മ കൈവിട്ട് പോയപ്പോൾ പരീക്കുട്ടി പാടി നടന്നതേയുള്ളൂ, ഇപ്പോൾ പെട്രോളുമായി കത്തിക്കാനെത്തുന്ന കാമുകൻമാരും, ജ്യൂസിൽ വിഷം കലക്കി 'നൈസായി' ഒതുക്കുന്ന കാമുകിമാരും ആ സ്ഥാനം കൈയടക്കി. 

മോഹൻലാലിന്റെ മകൻ പ്രണവ് അഭിനയിച്ച 'ഹൃദയം' എന്ന ചിത്രത്തിലെ വിവാഹ രംഗം. പിതാവിന്റെ വിവാഹ വേദിയിൽനിന്നും വസ്ത്രധാരണ രീതിയിൽനിന്നും ഇന്നത്തെ കാലത്തെ വിവാഹം എത്രമാത്രം മാറി എന്നു വ്യക്തമാക്കുന്നു ഈ ചിത്രം. (Image courtesy: Hotstar)

വിവാഹമെന്നത് പാഴാണെന്ന് പറഞ്ഞ് ജീവിതം ആസ്വദിക്കുന്ന പെണ്ണിന് ഗാമാഫോബിയയാണെന്ന് (വിവാഹത്തിനോടുള്ള ഭയം)  മനഃശാസ്ത്രജ്ഞർ വിളിച്ചു പറഞ്ഞു. അതേസമയം കെട്ടാൻ പെണ്ണില്ലാതെ പ്രായവും തലയിലെ മുടിയും കയറിക്കയറി വന്ന യുവാക്കൾ 'സിംഗിൾ പസങ്കാ'യെന്ന ഗാനം മൊബൈലിലെ കോളർട്യൂണാക്കി. വീടിന് മുന്നിൽ കവുങ്ങിൻകാലുകൾ നാട്ടി  ഒാലമേഞ്ഞ പന്തലിട്ട് അലങ്കരിച്ചായിരുന്നു പണ്ട് വിവാഹ ചടങ്ങുകൾ നടന്നിരുന്നത്. പിന്നീടത് ഓഡിറ്റോറിയങ്ങളിലേക്കും ഇപ്പോൾ കണ്‍വൻഷൻ സെന്ററുകളിലേക്കുമായി മാറി. 

പണ്ട് സേവ് ദ് ഡേറ്റില്ല, ഒരു ദിവസത്തെ ചടങ്ങ് മാത്രമായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഇപ്പോൾ പ്രീ വെഡിങ്ങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾ, ദൂരദേശങ്ങളിൽ പോയി ഡെസ്റ്റിനേഷൻ ഷൂട്ട് എന്നിങ്ങനെ ഒരുപാട് മാറ്റങ്ങൾ വന്നു. വിവാഹത്തിന് ഹൽദി, ഡിജെ തുടങ്ങിയ ഉത്തരേന്ത്യൻ ആഘോഷങ്ങൾ ഇപ്പോൾ ഇവിടെയും കണ്ടുവരുന്നു. ഇപ്പോൾ വർക്ക് ഓർഡറുകൾ വീട്ടുകാരിൽനിന്ന് നേരിട്ടും, മൊത്തത്തിൽ കരാറെടുത്ത വെഡിങ് കമ്പനികളിൽനിന്നും ലഭിക്കുന്നുണ്ട്.

ആന്റോ വർഗീസ്, ആന്റോ വർഗീസ് ഫൊട്ടോഗ്രാഫി, കോട്ടയം

വിവാഹത്തിന് സദ്യ തയാറാക്കുന്നതും വിളമ്പുന്നതും നാട്ടുകാർ ഒത്തൊരുമിച്ച് ഉത്സവം പോലെയായിരുന്നു പണ്ടെങ്കിൽ ഇപ്പോഴത് കാറ്ററിങ്ങുകാരുടെ കുത്തകയായി. വിവാഹ നടത്തിപ്പ് മൊത്തമായി ഇവന്റ് മാനേജ്മെന്റ് ടീമിന് കൈമാറുന്ന കാലമാണ് ഇന്ന്. പണ്ടൊക്കെ വെള്ള അംബാസിഡർ കാറിൽ റിബണുകൾ നീളെ കെട്ടി അലങ്കരിച്ചായിരുന്നു വരൻ വിവാഹത്തിന് എത്തിയിരുന്നത്. ഇന്ന് ആ സ്ഥാനത്ത് ആഡംബരക്കാറുകളായി. പഴയകാലത്ത് വിവാഹത്തിന്റെ വിഐപി സാന്നിധ്യം ഫൊട്ടോഗ്രാഫറായിരുന്നു. ഇന്ന് ആ സ്ഥാനത്ത് ഡ്രോണുകൾ അടക്കമുള്ള ‘മൾട്ടി ക്യാമി’ന്റെ വൻനിരയാണ്. സേവ് ദ് ഡേറ്റും, പ്രീ വെഡിങ് ഷൂട്ടും ഇല്ലാതെ ഇപ്പോൾ എന്തു വിവാഹം!.  

∙ ടീഷോപ്പിൽനിന്ന് ‘ഫുഡ് സ്റ്റോറി’യിലേക്ക്

ഈ ടോണിക് കഴിക്കുന്നതിന് മുൻപും പിൻപും. കഴിക്കുന്നതിന് മുൻപ് എലുമ്പൻ. കുറച്ചു നാൾ ടോണിക് കഴിച്ചതോടെ തടിയനായി മാറുന്നു. കഴിഞ്ഞ തലമുറ സ്ഥിരമായി കണ്ടിരുന്നതാണ് ഈ പരസ്യവാചകം. ആ വാചകം ഇപ്പോൾ കാണാനില്ല. അതേസ്ഥാനത്ത് ഈ തലമുറയെ തേടി എങ്ങനെ തടി കുറയ്ക്കാമെന്ന പരസ്യവാചകം എത്തുന്നു.  മലയാളിയുടെ ഭക്ഷണത്തിൽ കഴിഞ്ഞ ആറു പതിറ്റാണ്ടത്തെ മാറ്റം ആ പരസ്യവാചകത്തിന്റെ മാറ്റത്തിൽ കാണാൻ കഴിയില്ലേ. കേരളത്തിന്റെ ഭക്ഷണം എങ്ങനെ മാറി? പട്ടിണി മാറ്റാൻ ശ്രീലങ്കയിൽനിന്ന് കപ്പ ഇറക്കുമതി ചെയ്ത നാടാണിത്. കൃഷിയിടമില്ലാത്തതുകൊണ്ടായിരുന്നു അത്. ഇന്ന് അതേ സ്ഥാനത്ത് അരി അന്യസംസ്ഥാനങ്ങളിൽനിന്ന് വരുത്തുന്നു; കൃഷി ചെയ്യാൻ ആളില്ലാത്തതു മൂലം. 

പഴയകാല ചായക്കട. (ഫയൽ ചിത്രം: മനോരമ)

നെല്ലറയുടെ ഭാഗമായിരുന്നു കുട്ടനാട്ടിലെ മങ്കൊമ്പ്. എന്നാൽ മങ്കൊമ്പ് ചിക്കൻ എന്നത് ഇന്ത്യയിൽ അറിയപ്പെട്ടിരുന്ന ബ്രാൻഡ് ആയിരുന്നു. നെല്ലും കോഴികൃഷിയും കേരളം വിട്ടു. പകരം മുട്ടയും ഇറച്ചിയും നെല്ലും കേരളത്തിലേക്ക് വരുന്നു. വർഷങ്ങൾക്കു മുൻപ് മസാല ദോശയും ഇഡലിയും അയൽ സംസ്ഥാനങ്ങളിൽനിന്നു കുടിയേറി. അടുത്ത കാലത്ത്, അറേബ്യൻ ഭക്ഷണങ്ങളായ കുഴിമന്തിയും അൽഫാമും കേരളത്തിലെത്തിയെന്ന് ഷെഫ് സുരേഷ് പിള്ള പറയുന്നു. 

അൽ‍ഫാം ഉൾപ്പെടെയുള്ള അറബിക് വിഭവങ്ങൾ ലഭിക്കുന്ന പുതിയ ഭക്ഷണശാലകളിൽ ഒന്ന്. (ഫയൽ ചിത്രം: മനോരമ)

ഭക്ഷണശീലം മാറിയോ? മാറിയെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് മെഡിസിന്‍ പ്രഫസർ ഡോ. ബി. പത്മകുമാറും പറയുന്നു. ‘പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന ശീലം കൂടി, വീട്ടിൽ ഭക്ഷണം തയാറാക്കി വിരുന്നു നൽകുന്ന ശീലം ഇല്ലാതെയായി. പകരം ഈറ്റിങ് ഔട്ട് ശീലമായി. അടുക്കളയുടെ ബലം കുറഞ്ഞു’ പത്മകുമാർ പറയുന്നു. എന്നാൽ അടുത്തകാലത്ത് തിരിച്ചറിവാണ് ഭക്ഷണ മേഖലയുടെ പ്രധാന ഇനം. ‘വെള്ളച്ചോറും കഞ്ഞിയും കുടിച്ചാണ് പഴയ തലമുറ ജീവിച്ചത്. ചായ പോലും ആഡംബരം. അക്കാലം മാറി. മത്സ്യവും ഇറച്ചിയും പതിവായി. പ്രമേഹം നിയന്ത്രിക്കാനും കൂടി വേണ്ടിയാണ് ചപ്പാത്തി വരുന്നത്, ഡോ. വിനോദ് കൃഷ്ണൻ പറയുന്നു. ‘ അടുത്ത കാലത്ത് ആരോഗ്യകരമായ ഭക്ഷണം തീന്‍മേശയിലേക്ക് തിരിച്ചു വരുന്നുണ്ട്. ചെറുധാന്യങ്ങൾ തിരിച്ചു വരുന്നു, അടുക്കളത്തോട്ടം വ്യാപകമാകുന്നു– ഡോ.വിനോദിന്റെ വാക്കുകൾ.

ഗൾഫുകാരായ മലയാളികളാണ് മന്തി ഇവിടെ എത്തിച്ചത്. ഇപ്പോൾ മലയാളികൾ യൂറോപ്പിലേക്ക് പോകുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ യൂറോപ്യൻ ഭക്ഷണവും ഇവിടെ വ്യാപകമാകും. തമിഴ്നാട്ടിലെ തൈര് സാദം കേരളത്തിന്റേതായില്ലേ, കുടിയേറിയ മസാലദോശയ്ക്കും മാറ്റം വന്നു. പനീർ മസാലയും മഷ്റൂം മസാലയുമായി. ഭക്ഷണത്തിന്റെ സുരക്ഷിതത്വവും കൂടി.

എം. ശ്രീകുമാർ, തൃശൂർ ഭാരത് ഹോട്ടൽ ഉടമ

∙ യാത്ര തുടരുന്ന കേരളം

ചന്ദ്രനിൽ ചെന്നപ്പോൾ അവിടെ മലയാളിയുടെ ചായക്കട ആംസ്ട്രോങ് കണ്ടത്രേ. ഇതു തമാശയാണ്. പക്ഷേ യാത്ര മലയാളിക്കു കളിയല്ല. സിലോണിലേക്കും ബർമയിലേക്കും മലയായിലേക്കും പേർഷ്യയിലേക്കും മലയാളി സഞ്ചരിച്ചു. ഇപ്പോൾ യൂറോപ്പിലേക്കും യുഎസിലേക്കും. കേരളത്തിനുള്ളിൽ കെഎസ്ആർടിസിയാണ് നാട്ടുകാരന്റെ ആനവണ്ടി. പിന്നെ വണ്ടികൾ എത്ര വന്നു. പക്ഷേ ഇന്നും കേരളത്തിലെ പൊതുഗതാഗതത്തിന്റെ ജീവനാഡിയായി കെഎസ്ആർടിസിയുണ്ട്. കെഎസ്ആർടിസിയിലെ കണ്ടക്ടറുടെ ചരടിൽ തൂങ്ങിയ ബെല്ലിന് പകരക്കാരനില്ല.

ആദ്യകാലത്ത് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ്. (ഫയൽ ചിത്രം: മനോരമ)

കാറിൽ വിനോദയാത്ര പോയിരുന്നവരാണ്. ഇപ്പോൾ ആനവണ്ടിയിൽ അതിരപ്പിള്ളിയിൽ പോകാനാണ് പ്രിയം. അത് നാട്ടുകാരുടെ കാര്യം. മുഖ്യമന്ത്രിയും മന്ത്രിമാരും കെഎസ്ആർടിസിയിൽ സംസ്ഥാനത്തുടനീളം യാത്ര ചെയ്യാൻ പോകുകയാണ്. ടിക്കറ്റ് എടുക്കുമോ എന്നറിയില്ല മലയാളി ഇന്ന് സ്വന്തം നാട്ടിലും ടൂറിസ്റ്റാണ്. സ്വന്തം നാട്ടിലെ അറിയാവുന്നതും അറിയപ്പെടാത്തതുമായ ദേശങ്ങളിലേക്ക് അവർ യാത്ര െചയ്യുന്നു. കൊച്ചി മെട്രോയും വാട്ടർ മെട്രോയും കെട്ടുവള്ളങ്ങളും നാലു വിമാനത്താവളങ്ങളുമായി കേരളത്തിന്.

കൊച്ചി വാട്ടർ മെട്രോ. (ഫയൽ ചിത്രം: മനോരമ)

വിരമിച്ച ശേഷം കാറിൽ ഇന്ത്യ കാണാന്‍ ഇറങ്ങിയ ദമ്പതികൾ ഇവിടെയുണ്ട്. രാജ്യങ്ങൾ കടന്ന് കാറിൽ ഹജ്ജിന് പോകുന്നവരുണ്ട്. ആഫ്രിക്ക വരെ ബൈക്കിൽ പോകുന്ന യുവാക്കൾ ഏറെയാണ്. പെൺകുട്ടികൾ ഒറ്റയ്ക്ക് ആഗ്രഹങ്ങളുടെ അങ്ങേയറ്റം വരെ യാത്രപോകുന്നു. അയർകുന്നത്തെ ട്രക്ക് ഡ്രൈവറായ യുവതി സ്ഥിരമായി ഉത്തരേന്ത്യയിൽ ലോഡുമായി പോയി വരുന്നു. സൈക്കിൾ വാടകയ്ക്ക് എടുക്കുന്ന രീതിയിൽനിന്ന് ബൈക്കും സ്കൂട്ടറും കാറുമെല്ലാം വാടകയ്ക്ക് എടുക്കാനാകുന്നു ഇന്ന്.

പണ്ടൊക്കെ പൊതുവേ ജോലിക്കായി മാത്രം യാത്ര ചെയ്തിരുന്നവരാണ് നമ്മൾ. പക്ഷേ ഇന്നോ? നല്ല സ്ഥലങ്ങൾ കാണാനും യാത്രയെ ആസ്വദിക്കാനുമൊക്കെയായി നാം സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. 

എബ്ബിൻ ജോസ്, ട്രാവൽ വ്ലോഗർ

∙ പുറംമോടിയിൽ ‘പഴഞ്ചൻ’, പക്ഷേ അകത്തോ...!

പടിപ്പുരവാതിൽ കടന്ന് തണൽമരങ്ങൾക്കു നടുവിലൂടെയുള്ള, പുല്ലും ചരലും നിറഞ്ഞ മുറ്റത്തുകൂടി നടന്നടുക്കുന്നത് ചെങ്കല്ല് ചെത്തിമിനുക്കിയ പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന വീടിന് മുന്നിലേക്ക്. നാലു പതിറ്റാണ്ട് പിന്നിലേക്ക് പോയെന്ന് തോന്നിയെങ്കിൽ അതുവേണ്ട. എത്തിനിൽക്കുന്നത് കേരളത്തനിമയുള്ള നല്ല പുതുപുത്തൻ വീടിനു മുന്നിലാണ്. മറ്റു പലതിലും എന്നപോലെ വീടു നിർമാണത്തിലും മലയാളിയുടെ സഞ്ചാരം അൽപം പിന്നിലേക്കാണ്.  എന്നാൽ, ഈ പഴമ കണ്ടെത്തൽ ‘പുറം മോടിയിലും അകംമോടിയിലും’ മാത്രം ഒതുങ്ങും. വീടിന്റെ അകത്തളങ്ങളിലെ സൗകര്യങ്ങളൊരുക്കുന്ന കാര്യത്തിൽ പഴമയ്ക്ക് ഇടമില്ല.  

കേരളത്തിലെ ഒരു പഴയകാല വീട്. ഇന്നും കേടുപാടില്ലാതെ സംരക്ഷിക്കുന്നതാണ് ഈ വീട്. (ചിത്രം: മനോരമ)

കുറച്ചു വർഷങ്ങൾക്ക് മുൻപുവരെ കേരളത്തിലെ വീടു നിർമാണത്തിൽ കുടംബത്തിലുള്ളവർക്ക് ഒന്നിച്ചിരിക്കാനുള്ള ‘തളങ്ങൾക്ക്’ ലഭിച്ചിരുന്ന പ്രാധാന്യം ഇപ്പോൾ കിട്ടുന്നത് കിടപ്പു മുറികൾക്കാണ്. കിടപ്പുമുറി എന്ന വാക്കുതന്നെ കാലഹരണപ്പെട്ടു. ‘പഴ്സനൽ ലിവിങ് സ്പേസ്’ എന്ന പ്രയോഗമാകും കൂടുതൽ ശരി. ‘കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം’ എന്ന പഴമൊഴിക്കെന്ന പോലെ കൂട്ടായിരിക്കാനുള്ള ഇടങ്ങളുടെ പ്രാധാന്യവും ഇന്നത്തെ വീട് നിർമാണത്തിൽ അപ്രസക്തമായി.

വീടിന്റെ പല ഭാഗങ്ങളിലായി ലഭ്യമായിരുന്ന എല്ലാ സൗകര്യങ്ങളും കിടപ്പു മുറികളിലേക്ക് എത്തിക്കുന്ന നിർമാണ രീതിക്കാണ് ഇന്ന് ആവശ്യക്കാരേറെ. ഉറങ്ങാനും വിശ്രമിക്കാനും മാത്രം ഉപയോഗിച്ചിരുന്ന കിടപ്പുമുറികൾ ഇന്ന് രൂപം മാറിയിരിക്കുന്നത് പല ഭാവങ്ങളിലേക്കാണ്. കിടക്കയും അലമാരയും മാത്രം ഇടംപിടിച്ചിരുന്ന കിടപ്പുമുറികളിൽ ഇന്ന് ഇല്ലാത്തതായി ഒന്നുമില്ലെന്ന് പറയുന്നതാകും ശരി. തീയറ്റർ, ലിവിങ്, ഡ്രസിങ്, മേക്കപ്, ഡ്രോയിങ്, ഡൈനിങ് തുടങ്ങി എല്ലാ സൗകര്യങ്ങളും ബെഡ് റൂമിലേക്ക് എത്തിച്ചിരിക്കുകയാണ്.

പഴമയുടെ പ്രൗഢിയുള്ള പുതിയ വീട്. (ചിത്രം: മനോരമ)

ഇടക്കാലത്ത് വലിയ വീടുകൾ നിർ‍മിക്കുന്നതായിരുന്നു മലയാളികൾ പ്രൗഢിയുടെ അടയാളമായി കണ്ടിരുന്നത്. എന്നാൽ, ഇന്ന് അതിനും മാറ്റം വന്നുതുടങ്ങിയിരിക്കുന്നു. ഒപ്പം ഫ്ലാറ്റുകൾക്കും വില്ലകൾക്കും ആവശ്യക്കാരും ഏറുന്നു. ചുരുങ്ങിയ സ്ഥലത്ത് കൂടുതൽ സൗകര്യം എന്ന സങ്കൽപം മുൻനിർത്തിയാണ് പുതുതലമുറ വീട് നിർമാണത്തെ സമീപിക്കുന്നത്. മൾട്ടി പർപസ് ഫർണിച്ചർ മുതൽ മൾട്ടി പർപസ് റൂമുകൾ വരെ ഇന്ന് സാധാരണമായി മാറിക്കൊണ്ടിരിക്കുന്നു.

വീടിനുള്ളിലെ അനാവശ്യ സ്ഥലം ബാധ്യതയാണെന്ന തോന്നൽ വന്നു തുടങ്ങിയതിനാൽത്തന്നെ ബജറ്റ് വീടുകൾക്ക് ഇപ്പോൾ ആവശ്യക്കാർ കൂടുന്നുണ്ട്. അതിനൊപ്പം ഫ്ലാറ്റ്, വില്ല പോലെയുള്ള സങ്കൽപങ്ങൾക്കും കൂടുതൽ സ്വീകാര്യത ലഭിച്ചു തുടങ്ങി. ഏകാന്തതയുടെ തടവറകളായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ഇന്നത്തെ വീടുകളിൽനിന്നുള്ള ഒരു മോചനമായാണ് സ്വന്തമായി വീടുള്ളവർ പോലും സമൂഹമായി താമസിക്കാനുള്ള ഇടമായി ഫ്ലാറ്റുകളെ കണ്ടുതുടങ്ങിയിരിക്കുന്നത്.

അജിത്ത്, ആർക്കിടെക്ട്, ഹാബിറ്റാറ്റ് നിർമിതികേന്ദ്ര

‘‘വീടുകളുടെ വലുപ്പം കൂടുന്നതിന് അനുസരിച്ച് കുടുംബാംഗങ്ങൾ തമ്മിലുള്ള അകൽച്ചയും കൂടും. എല്ലാവരും സ്വന്തം മുറികളിലേക്ക് ഒതുങ്ങുന്നതാണ് ഇതിന് പ്രധാന കാരണം. ഓരോ വീടിനുള്ളിലെയും ഓരോ ഇഞ്ച് അനാവശ്യ സ്ഥലവും അപഹരിക്കുന്നത് അത്രയും പ്രകൃതി വിഭവങ്ങളെക്കൂടിയാണ്. ആധുനികതയുടെ പേരിൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് ചേരാത്ത വീടുകൾ കെട്ടിപ്പൊക്കുന്നതും പലപ്പോഴും അധിക ബാധ്യതയിലേക്ക്  മാത്രമാണ് വാതിൽ തുറക്കുക. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് വർക്ക് ഫ്രം ഹോം സങ്കൽപം ശക്തി പ്രാപിച്ചതോടെ ഈ പ്രശ്നങ്ങൾക്ക് ചെറിയ രീതിയിൽ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്’’– ഹാബിറ്റാറ്റ് നിർമിതികേന്ദ്രത്തിലെ ആർക്കിടെക്ട് അജിത്തിന്റെ വാക്കുകളിലുണ്ട് കേരളം കെട്ടിപ്പൊക്കിയിരിക്കുന്ന, മാറിയ ഗൃഹസങ്കൽപം. 
(തയാറാക്കിയത്: ആർ. കൃഷ്ണരാജ്, നവീൻ മോഹൻ, കെ.എൻ.അശോക്, ജിനു ജോസഫ്, ഐറിൻ എൽസ ജേക്കബ്, ബാലു സുധാകരൻ)

English Summary:

Language, Fashion, Travel, Food, House, Wedding... What are the Changes That Have Occurred in Kerala From 1956 to The Present?