ഈ ആലപ്പുഴക്കാരൻ ഡൽഹിയിൽ എത്തിയാൽ ‘രാജാവ്’; ‘കേരള’ത്തോട് അത്രയേറെ ഇഷ്ടം
അന്ന് ഒക്ടോബർ 31 രാത്രിയായിരുന്നു. കേരളം മുഴുവൻ ആഘോഷിക്കുകയാണ്. അതേസമയം ചുനക്കര സ്വദേശി കരുണാകരൻ നായർ തെല്ല് പരിഭ്രാന്തിയിലാണ്. ഭാര്യ കാമാക്ഷിയമ്മ ആശുപത്രിയിൽ ലേബർ റൂമിലാണ്. ഔദ്യോഗികമായി കേരളം രൂപീകൃതമാകുന്നതിന് അൽപം മുൻപ് കരുണാകരൻ നായരുടെ മുഖം തെളിഞ്ഞു. കാമാക്ഷിയമ്മ പ്രസവിച്ചു. കേരളപ്പിറവിക്കു തൊട്ടു മുൻപ്. ആ കുട്ടിയെ വേറെ എന്തു വിളിക്കും. അങ്ങനെ കേരളത്തിനൊപ്പം ചുനക്കരയിൽ കേരള കുമാരനും പിറന്നു. നാട്ടുകാർ കേരളത്തിന്റെ ചരിത്രം പറഞ്ഞു പഠിച്ചപ്പോൾ കേരള കുമാരനാകട്ടെ തന്റെ പേരിന്റെ ചരിത്രവും പറയേണ്ടി വന്നു. വളർന്നപ്പോൾ പേരൊന്നു ചുരുക്കി. നാട്ടുകാർ കേരളനെന്ന് വിളിച്ചു. ഡൽഹിയിലെത്തിയപ്പോൾ പേര് പിന്നെയും മാറി. കേരൾ കാ കുമാർ. അപരിചിതർക്ക് കേരള കുമാരനെന്ന പേര് കൗതുകമായി. ഈ പേരുണ്ടായ കഥ അവരോടെല്ലാം പറഞ്ഞു. കേരളപ്പിറവി ദിനത്തിൽ കേരള കുമാരൻ പറയുന്നു. ‘വെറുമൊരു പേരല്ലിത്, ഒരു കേരള കുമാര ചരിത്രം’.

അന്ന് ഒക്ടോബർ 31 രാത്രിയായിരുന്നു. കേരളം മുഴുവൻ ആഘോഷിക്കുകയാണ്. അതേസമയം ചുനക്കര സ്വദേശി കരുണാകരൻ നായർ തെല്ല് പരിഭ്രാന്തിയിലാണ്. ഭാര്യ കാമാക്ഷിയമ്മ ആശുപത്രിയിൽ ലേബർ റൂമിലാണ്. ഔദ്യോഗികമായി കേരളം രൂപീകൃതമാകുന്നതിന് അൽപം മുൻപ് കരുണാകരൻ നായരുടെ മുഖം തെളിഞ്ഞു. കാമാക്ഷിയമ്മ പ്രസവിച്ചു. കേരളപ്പിറവിക്കു തൊട്ടു മുൻപ്. ആ കുട്ടിയെ വേറെ എന്തു വിളിക്കും. അങ്ങനെ കേരളത്തിനൊപ്പം ചുനക്കരയിൽ കേരള കുമാരനും പിറന്നു.
നാട്ടുകാർ കേരളത്തിന്റെ ചരിത്രം പറഞ്ഞു പഠിച്ചപ്പോൾ കേരള കുമാരനാകട്ടെ തന്റെ പേരിന്റെ ചരിത്രവും പറയേണ്ടി വന്നു. വളർന്നപ്പോൾ പേരൊന്നു ചുരുക്കി. നാട്ടുകാർ കേരളനെന്ന് വിളിച്ചു. ഡൽഹിയിലെത്തിയപ്പോൾ പേര് പിന്നെയും മാറി. കേരൾ കാ കുമാർ. അപരിചിതർക്ക് കേരള കുമാരനെന്ന പേര് കൗതുകമായി. ഈ പേരുണ്ടായ കഥ അവരോടെല്ലാം പറഞ്ഞു. കേരളപ്പിറവി ദിനത്തിൽ കേരള കുമാരൻ പറയുന്നു. ‘വെറുമൊരു പേരല്ലിത്, ഒരു കേരള കുമാര ചരിത്രം’.
∙ അഞ്ചാമൻ ഞാൻ, കേരള കുമാരൻ അഥവാ കേരളൻ
ചുനക്കര കോമല്ലൂർ ഹരിമംഗലത്ത് കരുണാകരൻ നായർക്കും കാമാക്ഷിയമ്മയ്ക്കും മക്കള്‍ 5 പേരായിരുന്നു. അവരിൽ ഏറ്റവും ഇളയവനാണ് ഞാൻ. കെ. എൻ. കേരള കുമാരൻ. കെ.എൻ. കുമാരപിള്ള, ഡോ. കെ.എൻ. ചന്ദ്രശേഖരൻ, കെ. എൻ. കോമളൻ പിള്ള, കെ. എൻ. സോമൻ പിള്ള എന്നിവരായിരുന്നു സഹോദരൻമാർ. 5 മക്കളിൽ ഒരാൾക്ക് മാത്രം എന്തുകൊണ്ട് ഈ പേര് വന്നുവെന്നു ചോദിക്കാം.
കേരളം ജനിക്കുന്നതിന് തൊട്ടു മുൻപ് പിറന്ന കുഞ്ഞിന് സ്നേഹത്തോടെ അച്ഛൻ നൽകിയ പേരായിരുന്നു അത്. ആ ദിവസം ജനിക്കുന്ന കുഞ്ഞിന് കേരളവുമായി ബന്ധപ്പെട്ട പേര് നൽകണമെന്ന് നിർദേശമുണ്ടായിരുന്നു എന്ന് പിന്നീട് ആളുകളിൽ നിന്ന് കേട്ടിട്ടുണ്ട്. പക്ഷേ ആരാണ് പറഞ്ഞത് എന്ന് ആർക്കും ഓർമയില്ല. ഇതുപോലെ പേരുള്ള മറ്റൊരാളെ നേരിട്ടുകാണാൻ ഇതുവരെയും കഴിഞ്ഞിട്ടുമില്ല.
∙ സാർ വിളിക്കും, കേരളകുമാരൻ... ഞാൻ പറയും പ്രസന്റ് സാർ
സ്കൂളിലും കോളജിലും കേരള കുമാരൻ എന്ന പേരിന് മറ്റൊരു അവകാശി ഉണ്ടായിരുന്നില്ല. അതിനാൽത്തന്നെ സഹപാഠികൾക്കും അധ്യാപകർക്കും കേരള കുമാരനെന്ന പേര് ആദ്യം കേട്ടപ്പോൾ തന്നെ മനഃപാഠമായി. ചുനക്കര സർക്കാർ സ്കൂളിലായിരന്നു വിദ്യാഭ്യാസം. അവിടെ ഇംഗ്ലഷ് മീഡിയത്തിലായിരുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്നതിനാൽ അധ്യാപകർക്ക് ഏറെ ഇഷ്ടപ്പെട്ട വിദ്യാർഥിയായിരുന്നു. വാത്സല്യത്തോടെ അധ്യാപകർ ഹാജർ വിളിക്കുമ്പോഴേക്കും പ്രസന്റ് സാർ എന്ന് മറുപടി പറയും. ഭോപ്പാൽ യൂണിവേഴ്സിറ്റിയിൽനിന്ന് നിയമം പഠിച്ച് അഭിഭാഷകനായി. മാവേലിക്കരയിലെ വിവിധ കോടതികളിലാണ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്. കൂടുതലും സിവിൽ കേസുകളാണ് കൈകാര്യം ചെയ്യുന്നത്. ഭോപ്പാലിൽ പഠിക്കുമ്പോഴും ഹിന്ദിക്കാരായ സഹപാഠികൾക്കിടയിൽ കേരളത്തിന്റെ പ്രതിനിധിയായിരുന്നു.
∙ ഇവിടെ കേരള കുമാരൻ അവിടെ കേരൾ കാ കുമാർ
അയൽസംസ്ഥാനത്തടക്കം ഭാരതീയൻ എന്ന പേര് രാജ്യത്ത് നിരവധി പേർക്കുണ്ട്. എന്നാൽ കേരളീയൻ എന്ന പേര് സംസ്ഥാനത്തുള്ളത് വളരെ കുറച്ച് പേർക്ക് മാത്രം. കാവാലത്ത് കേരള കുമാരനെന്ന് പേരുള്ള ഒരാളുമുണ്ട്. പക്ഷേ നേരിട്ട് കണ്ടിട്ടില്ല. കേരളത്തിന് പുറത്ത് പോകുമ്പോഴും കേരള കുമാരൻ എന്ന പേര് ചർച്ചയാവാറുണ്ട്. സ്വകാര്യ ആവശ്യത്തിനായി കഴിഞ്ഞയാഴ്ചയും ഡൽഹിയിൽ സന്ദർശനം നടത്തി.
ഹിന്ദിക്കാർ കേരളകുമാരനെ ഒന്ന് കൂടി പരിഷ്കരിച്ച് കേരൾ കാ കുമാർ എന്നാണ് വിളിക്കുന്നത്. അവിടെ കുമാർ എന്നാൽ രാജാവെന്ന് അർഥം. അതായത് കേരള കുമാരൻ രാജ്യതലസ്ഥാനത്ത് എത്തുമ്പോൾ കേരളത്തിലെ രാജാവായി മാറും. ഒരു പേരുകൊണ്ട് ഇതിലും വലിയ ഭാഗ്യം ആർക്ക് ലഭിക്കും.
∙ എന്റെ വേഷം കേരളീയമാണ്, മുണ്ടും ഷർട്ടും
എല്ലാ കേരളപ്പിറവി ദിനത്തിലും വീട്ടിൽ സദ്യയൊരുങ്ങും. കേരളത്തിന്റെയും കേരള കുമാരന്റെയും പിറന്നാൾ കുടുംബം ലളിതമായി ആഘോഷിക്കും. ചില പിറന്നാളിന് ഓഫിസിലും സുഹൃത്തുക്കൾക്കായി ‘ചെലവു’ണ്ടാകും. കേരളം 50 വയസ്സ് പൂർത്തീകരിച്ചപ്പോഴും കേരള കുമാരന്റെ പിറന്നാൾ ആഘോഷം സാധാരണ രീതിയിലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരള കുമാരൻ കേരളീയ വേഷമാണ് ധരിക്കാറുള്ളത്. മുൻപ് പാന്റും ഷർട്ടുമായിരുന്നു വേഷം. ഇപ്പോൾ പാന്റ്സ് മാറ്റി സ്ഥിരം മുണ്ടാക്കി. അങ്ങനെ തനി കേരളീയ വസ്ത്രത്തിലേക്ക് മാറി. കോടതിയിൽ എത്തുമ്പോൾ മാത്രമാണ് വക്കീൽ കുപ്പായം അണിയുക.
∙ ഈ പേര് എനിക്ക് ഒരു ഭാരവുമല്ല
വീട്ടിലും അടുപ്പമുള്ളവരും കേരളൻ എന്നാണ് വിളിക്കുന്നത് കേൾക്കുന്നതുതന്നെ സന്തോഷകരമാണ്. ഒരിക്കലും ഈ പേര് വേണ്ടായിരുന്നു എന്ന് ചിന്തിച്ചിട്ടില്ല. അച്ഛനും അമ്മയും ഇട്ട പേര് മാറ്റേണ്ട ആവശ്യമേയില്ലല്ലോ. സർട്ടിഫിക്കറ്റിൽ കേരള കുമാരനെന്നാണ് പേരെങ്കിലും കേസിനിടയിൽ ജഡ്ജിയുൾപ്പെടെ ചിലപ്പോൾ കേരളൻ എന്നാവും വിളിക്കുക. എന്നെ പഴഞ്ചൻ എന്നു വിളിക്കേണ്ട, അടുത്തകാലത്തായി ഇപ്പോഴത്തെ കുഞ്ഞുങ്ങളിലൂടെ വീണ്ടും പഴയ പേരുകൾ തിരികെ വരികയല്ലേ. പഴമയിലേക്കുള്ള തിരിച്ചു പോക്ക്, അത് നല്ലതല്ലേ. ഓൾഡ് ഈസ് ഗോൾഡ് എന്നല്ലേ.
∙ കത്തുകളൊന്നും വഴി തെറ്റില്ല, കാണാനെത്തുന്നവരും
പേരിന് ചില ഗുണങ്ങളുണ്ട്. എന്നെ തേടിയെത്തുവർക്ക് ഒരിക്കലും വഴി തെറ്റില്ല. ഈ പേര് പറയുമ്പോതന്നെ കൃത്യമായി വീട്ടിലേക്കും, ഓഫിസിലേക്കുമുള്ള വഴി ആളുകൾ പറഞ്ഞു കൊടുക്കും. ഹരിമംഗലം എന്ന് പേരിട്ട വീട്ടിലേക്ക് എത്തുന്ന കത്തുകൾക്കും ഇതുവരെ വഴിതെറ്റിയിട്ടില്ല.
∙ ഒരാൾ മാത്രം കൊച്ചേട്ടൻ എന്നാണ് വിളിക്കുക
കൊച്ചേട്ടൻ എന്നാണ് ഭാര്യ ഗീതാകുമാരി വിളിക്കുന്നത്. കുടുംബങ്ങൾ ചേർന്ന് നടത്തിയ വിവാഹമായിരുന്നു. അപ്പോഴും കേരള കുമാരനെന്ന പേര് അവർക്ക് അദ്ഭുതമുണ്ടാക്കിയില്ല. കാരണം വിവാഹത്തിന് മുൻപേ കുടുംബങ്ങൾ തമ്മിൽ അടുത്തറിയുന്നവരായിരുന്നു. ഞങ്ങൾക്ക് ഒരു മകളാണുള്ളത്. പേര് തൃഷ്ണ.