ബ്രാണ്ടിക്ക് പകരം നാടൻ കള്ള്, ‘എക്സലന്റെ’ന്ന് സായ്പ്; ഇന്ത്യയിലെ ആദ്യത്തെ കേക്ക് തലശ്ശേരി രുചിച്ചതിങ്ങനെ...
ബ്രൗൺ സായ്പ് പറഞ്ഞു, ബ്രാണ്ടി ചേർത്തു കേക്കുണ്ടാക്കാൻ. മമ്പള്ളി ബാപ്പുവിനുണ്ടോ ബ്രാണ്ടി കിട്ടുന്നു? കയ്യിൽ കിട്ടിയ അസ്സൽ നാടൻ കള്ളു ചേർത്ത് മമ്പള്ളി ബാപ്പു എന്ന തലശ്ശേരിക്കാരൻ ഉണ്ടാക്കി അടിപൊളി കേക്ക്–നല്ല നാടൻ കള്ള് കേക്ക്. അതു കഴിച്ച് സായ്പ് പറഞ്ഞു, ‘എക്സലന്റ്’. അങ്ങനെ രാജ്യത്തെ ആദ്യ പ്ലം കേക്ക് 1883ലെ ക്രിസ്മസ് കാലത്ത് പിറന്നു. വിദേശികൾ നാടുവാണ കാലത്ത് മമ്പള്ളി ബാപ്പു വിദേശികളുടെ ഹൃദയത്തിൽ വാണു. തലശ്ശേരിയുടെ ഹൃദയഭാഗത്തായിരുന്നു മമ്പള്ളീസ് റോയൽ ബിസ്കറ്റ് ഫാക്ടറി. 1880ലാണ് ഫാക്ടറി തുടങ്ങിയത്. ടി.എച്ച്. ബാബർ, ആർതർ വെല്ലസ്ലി തുടങ്ങിയവരടക്കം പ്രശസ്‌തരായ ഉന്നത ബ്രിട്ടിഷ് ഉദ്യോഗസ്‌ഥർ താമസിച്ചിരുന്ന സ്‌ഥലമായിരുന്നു അന്ന് തലശ്ശേരി. അവരുടെ അടുക്കളകളിലുണ്ടായിരുന്നവരാകട്ടെ സ്വദേശികളും. അവരിൽനിന്നാണ് റൊട്ടിയും ബിസ്കറ്റുമുണ്ടാക്കാൻ ബാപ്പു പഠിക്കുന്നത്. തന്റെ രുചിപരീക്ഷണങ്ങൾ കൂടി ചേർത്തതോടെ ഫാക്ടറി വൻ വിജയമായി.
ബ്രൗൺ സായ്പ് പറഞ്ഞു, ബ്രാണ്ടി ചേർത്തു കേക്കുണ്ടാക്കാൻ. മമ്പള്ളി ബാപ്പുവിനുണ്ടോ ബ്രാണ്ടി കിട്ടുന്നു? കയ്യിൽ കിട്ടിയ അസ്സൽ നാടൻ കള്ളു ചേർത്ത് മമ്പള്ളി ബാപ്പു എന്ന തലശ്ശേരിക്കാരൻ ഉണ്ടാക്കി അടിപൊളി കേക്ക്–നല്ല നാടൻ കള്ള് കേക്ക്. അതു കഴിച്ച് സായ്പ് പറഞ്ഞു, ‘എക്സലന്റ്’. അങ്ങനെ രാജ്യത്തെ ആദ്യ പ്ലം കേക്ക് 1883ലെ ക്രിസ്മസ് കാലത്ത് പിറന്നു. വിദേശികൾ നാടുവാണ കാലത്ത് മമ്പള്ളി ബാപ്പു വിദേശികളുടെ ഹൃദയത്തിൽ വാണു. തലശ്ശേരിയുടെ ഹൃദയഭാഗത്തായിരുന്നു മമ്പള്ളീസ് റോയൽ ബിസ്കറ്റ് ഫാക്ടറി. 1880ലാണ് ഫാക്ടറി തുടങ്ങിയത്. ടി.എച്ച്. ബാബർ, ആർതർ വെല്ലസ്ലി തുടങ്ങിയവരടക്കം പ്രശസ്‌തരായ ഉന്നത ബ്രിട്ടിഷ് ഉദ്യോഗസ്‌ഥർ താമസിച്ചിരുന്ന സ്‌ഥലമായിരുന്നു അന്ന് തലശ്ശേരി. അവരുടെ അടുക്കളകളിലുണ്ടായിരുന്നവരാകട്ടെ സ്വദേശികളും. അവരിൽനിന്നാണ് റൊട്ടിയും ബിസ്കറ്റുമുണ്ടാക്കാൻ ബാപ്പു പഠിക്കുന്നത്. തന്റെ രുചിപരീക്ഷണങ്ങൾ കൂടി ചേർത്തതോടെ ഫാക്ടറി വൻ വിജയമായി.
ബ്രൗൺ സായ്പ് പറഞ്ഞു, ബ്രാണ്ടി ചേർത്തു കേക്കുണ്ടാക്കാൻ. മമ്പള്ളി ബാപ്പുവിനുണ്ടോ ബ്രാണ്ടി കിട്ടുന്നു? കയ്യിൽ കിട്ടിയ അസ്സൽ നാടൻ കള്ളു ചേർത്ത് മമ്പള്ളി ബാപ്പു എന്ന തലശ്ശേരിക്കാരൻ ഉണ്ടാക്കി അടിപൊളി കേക്ക്–നല്ല നാടൻ കള്ള് കേക്ക്. അതു കഴിച്ച് സായ്പ് പറഞ്ഞു, ‘എക്സലന്റ്’. അങ്ങനെ രാജ്യത്തെ ആദ്യ പ്ലം കേക്ക് 1883ലെ ക്രിസ്മസ് കാലത്ത് പിറന്നു. വിദേശികൾ നാടുവാണ കാലത്ത് മമ്പള്ളി ബാപ്പു വിദേശികളുടെ ഹൃദയത്തിൽ വാണു. തലശ്ശേരിയുടെ ഹൃദയഭാഗത്തായിരുന്നു മമ്പള്ളീസ് റോയൽ ബിസ്കറ്റ് ഫാക്ടറി. 1880ലാണ് ഫാക്ടറി തുടങ്ങിയത്. ടി.എച്ച്. ബാബർ, ആർതർ വെല്ലസ്ലി തുടങ്ങിയവരടക്കം പ്രശസ്‌തരായ ഉന്നത ബ്രിട്ടിഷ് ഉദ്യോഗസ്‌ഥർ താമസിച്ചിരുന്ന സ്‌ഥലമായിരുന്നു അന്ന് തലശ്ശേരി. അവരുടെ അടുക്കളകളിലുണ്ടായിരുന്നവരാകട്ടെ സ്വദേശികളും. അവരിൽനിന്നാണ് റൊട്ടിയും ബിസ്കറ്റുമുണ്ടാക്കാൻ ബാപ്പു പഠിക്കുന്നത്. തന്റെ രുചിപരീക്ഷണങ്ങൾ കൂടി ചേർത്തതോടെ ഫാക്ടറി വൻ വിജയമായി.
ബ്രൗൺ സായ്പ് പറഞ്ഞു, ബ്രാണ്ടി ചേർത്തു കേക്കുണ്ടാക്കാൻ. മമ്പള്ളി ബാപ്പുവിനുണ്ടോ ബ്രാണ്ടി കിട്ടുന്നു? കയ്യിൽ കിട്ടിയ അസ്സൽ നാടൻ കള്ളു ചേർത്ത് മമ്പള്ളി ബാപ്പു എന്ന തലശ്ശേരിക്കാരൻ ഉണ്ടാക്കി അടിപൊളി കേക്ക്–നല്ല നാടൻ കള്ള് കേക്ക്. അതു കഴിച്ച് സായ്പ് പറഞ്ഞു, ‘എക്സലന്റ്’. അങ്ങനെ രാജ്യത്തെ ആദ്യ പ്ലം കേക്ക് 1883ലെ ക്രിസ്മസ് കാലത്ത് പിറന്നു.
വിദേശികൾ നാടുവാണ കാലത്ത് മമ്പള്ളി ബാപ്പു വിദേശികളുടെ ഹൃദയത്തിൽ വാണു. തലശ്ശേരിയുടെ ഹൃദയഭാഗത്തായിരുന്നു മമ്പള്ളീസ് റോയൽ ബിസ്കറ്റ് ഫാക്ടറി. 1880ലാണ് ഫാക്ടറി തുടങ്ങിയത്. ടി.എച്ച്. ബാബർ, ആർതർ വെല്ലസ്ലി തുടങ്ങിയവരടക്കം പ്രശസ്‌തരായ ഉന്നത ബ്രിട്ടിഷ് ഉദ്യോഗസ്‌ഥർ താമസിച്ചിരുന്ന സ്‌ഥലമായിരുന്നു അന്ന് തലശ്ശേരി. അവരുടെ അടുക്കളകളിലുണ്ടായിരുന്നവരാകട്ടെ സ്വദേശികളും. അവരിൽനിന്നാണ് റൊട്ടിയും ബിസ്കറ്റുമുണ്ടാക്കാൻ ബാപ്പു പഠിക്കുന്നത്. തന്റെ രുചിപരീക്ഷണങ്ങൾ കൂടി ചേർത്തതോടെ ഫാക്ടറി വൻ വിജയമായി.
ബിസ്കറ്റും റൊട്ടിയും കഴിക്കാൻ വൈകുന്നേരങ്ങളിലെല്ലാം സായ്‌പന്മാരും മദാമ്മമാരും എത്തി. മൂന്നു വർഷം പെട്ടെന്നു കടന്നുപോയി. 1883ലെ ക്രിസ്മസ് കാലമെത്തി. അന്ന് മമ്പള്ളി ബാപ്പുവിനെ കാണാൻ ബ്രൗൺ സായ്‌പ് വന്നില്ലായിരുന്നെങ്കിൽ മറ്റേതു തണുപ്പൻ ക്രിസ്മസും പോലെയായിരുന്നേനെ, തലശ്ശേരിയിലെ ആ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളും. പക്ഷേ, ബ്രൗൺ സായ്പിന്റെ വരവും മമ്പള്ളി ബാപ്പുവിന്റെ സമ്മതവും രാജ്യത്തെ ആദ്യ കേക്കിന്റെ രുചിക്കൂട്ടിലേക്കുള്ള വാതിലാവുകയായിരുന്നു.
∙ ബാപ്പു കേക്കുണ്ടാക്കിയ കഥ
പ്ലം പോറിഡ്ജ് എന്ന ഭക്ഷ്യവസ്തുവാണ് ക്രിസ്മസ് കേക്കായി രൂപാന്തരം പ്രാപിച്ചത്. കുറുക്കുപോലെ നേർത്ത ഓട്സിൽ ഉണക്കമുന്തിരിയും മറ്റും ചേർത്താണ് പ്ലം പോറിഡ്ജ് ഉണ്ടാക്കുക. ഒരു മാസത്തെ നോമ്പിനുശേഷം ക്രിസ്മസിനു തലേന്ന് വയറിനെ പാകപ്പെടുത്താനാണത്രേ ഈ ഭക്ഷണം. വർഷങ്ങൾക്കുശേഷം ഈ മിശ്രിതത്തിലെ ഓട്സിനു പകരം ബട്ടറും ഗോതമ്പും മുട്ടയും ചേർത്തു പ്ലം കേക്ക് രൂപംകൊണ്ടു.
കാലക്രമേണ ഇതിന്റെ കൂടെ ഉണങ്ങിയ പഴങ്ങളും സുഗന്ധദ്രവ്യങ്ങളും ചേർന്നതോടെ കേക്ക് ഏറെ നാൾ ഇരിക്കുമെന്ന സ്ഥിതിയിലായി. കിഴക്കുനിന്നു ബെത്‌ലഹമിൽ ഉണ്ണിയേശുവിനെ കാണാനെത്തിയ ജ്ഞാനികൾ സമ്മാനമായി കൊണ്ടുവന്ന സുഗന്ധവ്യഞ്ജനങ്ങളുടെ പ്രതീകമായിട്ടാണ് ഇവ കേക്കിൽ ചേർക്കുന്നത്.
ഇംഗ്ലണ്ടാണ് പ്ലം കേക്കിന്റെ തുടക്കക്കാരൻ. അതുകൊണ്ടാണ് അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിന്റെ ഉടമയായ മുർഡോക് ബ്രൗൺ സായ്പ്പിന് ആ ക്രിസ്മസ് കാലത്ത് കേക്കു കഴിക്കാൻ ആഗ്രഹം തോന്നിയത്. വെള്ളക്കാരനാണ്. നാടു ഭരിക്കുന്നവനാണ്. ആഗ്രഹം അപ്പോൾ തന്നെ, തന്റെ പ്രിയപ്പെട്ട ബാപ്പുവിനെ അറിയിക്കാൻ കുതിരവണ്ടിയിൽ യാത്രയായി. ഇംഗ്ലണ്ടിൽനിന്നു പ്രത്യേകം വരുത്തിച്ച ഒരു കഷ്ണം കേക്കുമായിട്ടായിരുന്നു യാത്ര.
കുതിരവണ്ടിയിൽനിന്നു ബേക്കറിയിലേക്കു വരുന്ന ആളെക്കണ്ട് മമ്പള്ളി ബാപ്പു ഒന്നു ചിരിച്ചുകാണും. കേക്കിന്റെ ചെറുകഷ്ണം കണ്ട് ഒന്ന് അമ്പരന്നും കാണും. പക്ഷേ, ബിസ്കറ്റും റൊട്ടിയും വിദേശികൾക്കായി നിർമിച്ചു പേരെടുത്ത മമ്പള്ളി ബാപ്പുവിനെ കേക്കെന്നല്ല, ഒരു പാചകക്കുറിപ്പും പേടിപ്പിക്കാൻ പോകുന്നില്ല.
കേക്ക് എങ്കിൽ കേക്ക്. അതുണ്ടാക്കിയിട്ടു തന്നെ കാര്യം– മമ്പള്ളി ബാപ്പുവിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഇന്ത്യയുടെ രുചിമാപ്പിൽ കേക്കും ഇടംപിടിച്ചു. ബ്രാണ്ടി ചേർത്തു കേക്കുണ്ടാക്കാം–ബ്രൗൺ സായ്പ്പിന്റെ സൂത്രം കേട്ടപ്പോൾ ബാപ്പു കരുതി–‘ബ്രാണ്ടി കിട്ടാൻ വഴിയില്ല, നല്ല തെങ്ങിൻ കള്ളു ചേർത്തേക്കാം’. അങ്ങനെ, കള്ളു ചേർത്തു കേക്കുണ്ടാക്കാൻ തീരുമാനിച്ചു.
പക്ഷേ, കേക്കുണ്ടാക്കാൻ അച്ച് വേണം. അങ്ങനെ ധർമ്മടത്തെ ഒരു കൊല്ലക്കുടിയിൽ നിന്ന് അച്ചുണ്ടാക്കി. രുചികൂട്ടുകളും അച്ചുകളും മാറി മാറി പരീക്ഷിച്ചു. ഒടുവിൽ, മമ്പള്ളി ബാപ്പുവിനു താനുണ്ടാക്കിയ കേക്കിന്റെ രുചി ബോധിച്ചു. ഡിസംബർ 20ന് കേക്കും കൊണ്ട് നേരെ പോയി സായ്പ്പിന്റെ അടുത്തേക്ക്. കേക്ക് കഴിച്ച സായ്പ് പറഞ്ഞു, ‘എക്സ്ലന്റ്’. ഇന്നും തലശ്ശേരിയിലെ ബേക്കറി ഉടമകൾ മികച്ച പ്ലം കേക്കിനെ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്നു വാക്കാണ് ‘എക്സലന്റ്’.
∙ വെസ്റ്റിൽ നിന്നെത്തി യീസ്റ്റ്
ലോകത്തിലെ ആദ്യത്തെ ക്രിസ്‌മസ് കേക്ക് പിറന്നത് 1870 ലാണ്. വിക്‌ടോറിയ രാജ്‌ഞിയുടെ കൊട്ടാരത്തിലായിരുന്നു ആ കേക്കിന്റെ ജനനം. പത്തു വർഷങ്ങൾക്കിപ്പുറം മമ്പള്ളി ബാപ്പുവിന്റെ ബേക്കറിയിൽ ഇന്ത്യയിലെ ആദ്യ കേക്ക് പിറന്നു. കേക്ക് കൊള്ളാമായിരുന്നെങ്കിലും കള്ളു ചേർത്ത കേക്കിന് ആയുസ്സ് കുറവായിരുന്നു. മാവ് പുളിക്കുമ്പോഴെല്ലാം രുചിയിലും മാറ്റം വരും. ബ്രൗൺ സായ്പ് അതിനും ഒരു വഴി കണ്ടെത്തി. അങ്ങനെ, ഇംഗ്ലണ്ടിൽനിന്നു മാവു പുളിപ്പിക്കാനുള്ള പുത്തൻ സാങ്കേതിക വിദ്യ ബാപ്പുവിനു കൊണ്ടുകൊടുത്തു. ഇന്ന്, നാം സാർവത്രികമായി ഉപയോഗിക്കുന്ന യീസ്റ്റായിരുന്നു അത്.
ഒരുകാലത്ത്, കേരളത്തിലെ ഒരൊറ്റ ബേക്കറി ഉടമയ്ക്കു മാത്രം സ്വന്തമായുണ്ടായിരുന്ന യീസ്റ്റും കേക്കിന്റെ പാചകക്കുറിപ്പും പേറ്റന്റ് ചെയ്യാതിരുന്നതു ഭാഗ്യമായെന്നു തലശ്ശേരിയിലെ പുതിയ തലമുറയിൽപെട്ട ബേക്കറിക്കാർ ഇപ്പോഴും പറയും. കുടുക്കയിൽ ഗോതമ്പിട്ട് പൊടിക്കുന്ന യന്ത്രമുപയോഗിച്ചാണ് ബാപ്പു കേക്ക് നിർമാണം ആരംഭിച്ചത്.
കേക്കിനു പുറമേ, ഇംഗ്ലണ്ടിൽനിന്നു വരുത്തിയ പുതിയ ബിസ്കറ്റുകളും അതിന്റെ പാചകക്കുറിപ്പുകളും വിദേശികൾ മമ്പള്ളി ബാപ്പുവിനു കൈമാറിയിരുന്നു. അത്, അക്കാലത്തെ ബിസ്കറ്റ് വിപ്ലവത്തിന്റെ തുടക്കമായിരുന്നുവെന്നും പറയാം.
∙ ആറു മക്കളിലൂടെ നാടെല്ലാം അറിഞ്ഞു
ബാപ്പുവിന് മക്കൾ ആറായിരുന്നു- മാതു, മാധവി, ദേവകി, ലക്ഷ്‌മി, രാമൻ, നാരായണൻ. കുഞ്ഞുമാതയായിരുന്നു ഭാര്യ. മക്കളിൽ നാരായണൻ ചെറുപ്പത്തിലെ മരിച്ചു. രാമൻ തലശ്ശേരി കോടതിയിൽ വെണ്ടറായി. പെൺമക്കൾക്ക് ബേക്കറി നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നു തോന്നിയപ്പോൾ സ്‌ഥാപനം മരുമക്കളെ ഏൽപിച്ചു. അങ്ങനെ, മരുമക്കത്തായ സമ്പ്രദായത്തിലൂടെ ബേക്കറി വളർന്നു. മമ്പള്ളി ഗോപാലനാണ് തലശ്ശേരിയിലെ ബേക്കറി ലഭിച്ചത്. ഗോപാലന്റെ മകൻ നാരായണന്റെ കാലമായപ്പോഴേക്കും മരുമക്കത്തായ സമ്പ്രദായം നിലച്ചു.
അങ്ങനെ, നാരായണനും അദ്ദേഹത്തിന്റെ പതിനൊന്നു മക്കളും ബേക്കറി ഉടമകളായി. ഇപ്പോഴുള്ള മമ്പള്ളി ബേക്കറി തലശ്ശേരി പ്രസ് ക്ലബിനു സമീപത്താണ്. പ്രകാശ് മമ്പള്ളിക്കും ഭാര്യ ലിസിക്കുമാണ് ബേക്കറിയുടെ ഇപ്പോഴത്തെ ചുമതല.
കണ്ണൂരിൽനിന്നു മമ്പള്ളി കണാരി 1940കളിൽ തിരുവനന്തപുരത്തെത്തി പുളിമൂട് ജംക്‌ഷനിൽ ശാന്താബേക്കറി ആരംഭിച്ചു. പിന്നീട്, ഗോപാലന്റെ മകൻ കൃഷ്‌ണനെ സ്ഥാപനം എൽപ്പിച്ച് നാഗർകോവിലിലേക്കു പോയി അവിടെ ടോപ്‌സ് ബേക്കറി ആരംഭിച്ചു.
കോട്ടയത്തെ ബെസ്റ്റോട്ടലും ബെസ്റ്റ് ബേക്കറിയും തിരുവല്ലയിലെ മമ്പള്ളീസ് ബെസ്റ്റ് ബേക്കറിയും കോഴിക്കോടുള്ള മോഡേൺ ബേക്കറിയും ചെങ്ങന്നൂരിലെ മമ്പള്ളി ബേക്കറിയും കണ്ണൂരിലെ ബ്രൗണീസ് ബേക്കറിയുമെല്ലാം മമ്പള്ളീസ് റോയൽ ബിസ്കറ്റ് ഫാക്ടറിയുടെ താവഴിയിൽ നിന്നെത്തിയവരാണ്. എം.കെ.രഞ്ജിത്താണ് ബ്രൗണീസ് ബേക്കറിയുടെ ഇപ്പോഴത്തെ ഉടമ.
∙ കൊച്ചിൻ ബേക്കറിയും സാഹിത്യകാരൻമാരും
മമ്പള്ളി ഗോപാലനും മാതൃസഹോദരിയുടെ മകൻ എം.പി.കരുണാകരനും സഹോദരീഭർത്താവ് കണാരിയും ചേർന്നാണ് കൊച്ചി കാനൻ ഷെഡ് റോഡിൽ കൊച്ചിൻ ബേക്കറി ആരംഭിച്ചത്. 1939ലായിരുന്നു അത്. പിന്നീട് അതേ പേരിൽ മറ്റിടങ്ങളിലും ബേക്കറി തുടങ്ങി. കൊച്ചിൻ ബേക്കറിയിലെ പതിവുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിനു പുസ്‌തകക്കട ആരംഭിക്കാൻ ബേക്കറിയുടെ വരാന്തയുടെ ഒരുഭാഗം വിട്ടുകൊടുത്തിരുന്നത്രേ.
പുസ്‌തകങ്ങൾ അടുക്കിവയ്‌ക്കാൻ ചില്ലലമാര പണിയിച്ചുനൽകാനും കരുണാകരൻ മറന്നില്ല. ബഷീറിനെ കാണാനെത്തിയ എസ്.കെ.പൊറ്റക്കാട്, പൊൻകുന്നം വർക്കി, ജി.ശങ്കരക്കുറുപ്പ്, എം.പി.പോൾ, തകഴി, കേശവദേവ് ഇവരെല്ലാം ബേക്കറിയുടെ നിത്യസന്ദർശകരായി. അസുഖം ബാധിച്ചുകിടന്ന ചങ്ങമ്പുഴയ്‌ക്ക് ആഹാരസാധനങ്ങൾ എത്തിച്ചുകൊടുക്കാൻ തക്കമുള്ള സൗഹൃദവും കരുണാകനുണ്ടായിരുന്നു. ‘ഓവൽട്ടിൻ’ പോലുള്ള ആഹാരമാണു ചങ്ങമ്പുഴയ്ക്കു കൊടുത്തയച്ചിരുന്നത്.
∙ ഗുരുവിനൊപ്പം ബാപ്പു
കച്ചവടത്തിൽ നിന്നു കിട്ടുന്നതിൽ കാൽഭാഗം ദാനധർമങ്ങൾക്കായി ഉപയോഗിക്കണമെന്നു ബാപ്പുവിനു നിർബന്ധമുണ്ടായിരുന്നു. തലശേരി ജഗന്നാഥ ക്ഷേത്രനിർമാണത്തിനു പണം സ്വരൂപിക്കാൻ 1906-ൽ ശ്രീനാരായണഗുരു നേരിട്ടു മമ്പള്ളി തറവാട്ടിലെത്തി. തലേദിവസത്തെ കച്ചവടത്തിൽനിന്നു ലഭിച്ച 20 രൂപയേ ആകെ കയ്യിലുള്ളൂ. പക്ഷേ, മറ്റൊന്നും ചിന്തിക്കാതെ ബാപ്പു ഗുരുവിനു തുക നൽകി. ‘പന്ത്രണ്ട് രൂപയാണല്ലോ തരാൻ വിചാരിച്ചത്’ എന്നു ചോദിച്ച് ഗുരു എട്ടു രൂപ മടക്കിക്കൊടുത്തെന്നതു മറ്റൊരു കഥ.
∙ നല്ല മാവിനായി രാജകൽപന
മദ്രാസിൽ നിന്നെത്തുന്ന ‘ഹിന്ദു’ പത്രത്തിന്റെ ആദ്യ കോപ്പിയോടൊപ്പം കൊച്ചിൻ ബേക്കറിയിൽ നിന്നുള്ള റൊട്ടിയും– തൃപ്പൂണിത്തുറയിലെ രാജകൊട്ടാരത്തിലുള്ളവർക്ക് രണ്ടും നിർബന്ധമായിരുന്നു. വിമാനത്താവളത്തിലെത്തി ഹിന്ദു പത്രവുമെടുത്തു മടങ്ങുന്ന സ്‌റ്റേറ്റ് കാർ വഴി മാറാതെ ‘കൊച്ചിൻ ബേക്കറി’യിലെത്തി. 1945ലെ യുദ്ധകാലത്ത് രാജ്യം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങിയപ്പോൾ റൊട്ടിയുടെയും ഗുണമേന്മ കുറഞ്ഞു.
റേഷനായാണ് അന്നു മാവ് കിട്ടിയിരുന്നത്. റൊട്ടിയുടെ രുചിവ്യത്യാസം രാജാവിനെ നിരാശനാക്കി. വിവരം നേരിട്ടു ബോധിപ്പിക്കാനെത്തിയ മമ്പള്ളിക്കാർക്കു വേണ്ടി രാജാവ് ഉത്തരവിട്ടു– ‘രാജ്യത്തെ ഏറ്റവും മികച്ച മാവ് മമ്പള്ളിക്കാർക്ക് നൽകണം’. നല്ല റൊട്ടിക്കായി മൈസൂർ കൊട്ടാരത്തിൽനിന്നുപോലും ആളുകൾ രഹസ്യമായി കൊച്ചിയിലെത്തി. മൗണ്ട് ബാറ്റൺ അടക്കമുള്ള വൈസ്രോയിമാർക്ക് വിരുന്നൊരുക്കാനും മമ്പള്ളിക്കാരായിരുന്നു മുന്നിൽ.
∙ ക്രിക്കറ്റുള്ളിടത്തോളം
രുചി മാത്രമല്ല, ക്രിക്കറ്റും മമ്പള്ളി തറവാടിന്റെ കുത്തകയായിരുന്നു. ബ്രണ്ണൻ കോളജിന്റെ മികച്ച ബാറ്റ്‌സ്‌മാനും വിക്കറ്റ് കീപ്പറുമായി പേരെടുത്ത മാധവൻ തന്നെയാണ് കോഴിക്കോട് മോഡേൺ ബേക്കറി തുടങ്ങിയതും. പി.എം.രാഘവനാകട്ടെ 1951ൽ നടന്ന രഞ്‌ജി ട്രോഫി മത്സരത്തിൽ മൈസൂരിനെതിരെ തിരു–കൊച്ചി ടീമിനെ നയിച്ചു. അഞ്ചുവർഷം നായകനായി തുടർന്നു. അന്നത്തെ ഇന്ത്യൻ ക്യാപ്‌റ്റനായിരുന്ന ഗുലാം അഹമ്മദ് നയിച്ച ഹൈദരബാദിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാനായത് രാഘവന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ നേട്ടമാണ്.
മികച്ച പേസ് ബൗളറും ബാറ്റ്‌സ്മാനുമായ ഇദ്ദേഹം ഹോക്കിയിലും ബോൾ ബാഡ്‌മിന്റനിലും പ്രതിഭ തെളിയിച്ചു. 1956ലാണ് കോട്ടയത്ത് രാഘവൻ എത്തുന്നത്. അവിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പരിശീലകനായും ദക്ഷിണമേഖലാ സിലക്‌ടറായും പ്രവർത്തിച്ചു. മകൻ എ.പി.എം.ഗോപാലകൃഷ്‌ണനും കേരള രഞ്‌ജി ടീമിന്റെ സിലക്‌ഷൻ കമ്മിറ്റി ചെയർമാനായി മൂന്നു തവണ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരീ പുത്രൻ വരുൺ ഗിരിലാലും ക്രിക്കറ്റ് താരമാണ്.
തിരുവനന്തപുരത്തെ ശാന്താ ബേക്കറിയുടെ ഉടമസ്‌ഥനായിരുന്ന പി.എം. കൃഷ്‌ണനും ജ്യോഷ്‌ഠൻ രാഘവനും കേണൽ ഇ.വി.രാജയോട് ചേർന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സ്‌ഥാപിച്ചത്. കൃഷ്‌ണന്റെ മക്കളായ പി.എം.കെ. മോഹൻദാസും പി.എം.കെ.രഘുനാഥും പി.എം.കെ. പ്രേംനാഥും മികച്ച കായികതാരങ്ങൾ തന്നെ.
തിരുവല്ലയിലെത്തിയ ലക്ഷ്‌മണനാണ് മധ്യതിരുവിതാംകൂറിലെ ക്രിക്കറ്റ് പ്രചാരകനും സംഘാടകനുമായി മാറിയത്. തിരുവല്ല ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിച്ച് മമ്പള്ളി ഗോപാലൻ സ്‌മാരക ടൂർണമെന്റും ഗുലാം അഹമ്മദ് ട്രോഫിയും രഞ്‌ജി ട്രോഫിയുമൊക്കെ തിരുവല്ല പബ്ലിക് സ്‌റ്റേഡിയത്തിലെത്തിച്ചത് ലക്ഷ്‌മണനായിരുന്നു. മമ്പള്ളി ഗോപാലന്റെ നാലാമത്തെ മകനായ നാരായണനായിരുന്നു തലശേരിയിലെ റോയൽ ബേക്കറിയുടെ ചുമതല. ഇദ്ദേഹം ക്രിക്കറ്റിൽ ‘ സിക്‌സർ നാണു’വെന്നാണ് അറിയപ്പെട്ടിരുന്നത്.
∙ പഴയ വഴി തേടി
രാജ്യത്താദ്യമായി കേക്ക് ഉണ്ടാക്കി 140 വർഷം പൂർത്തിയാകുമ്പോൾ കേക്കിന്റെ നിർമാതാക്കളെ തേടി ഇംഗ്ലണ്ടിൽ നിന്ന് ഡോ.പോൾ ബ്രൗണും കുടുംബവുമെത്തി. തന്റെ പൂർവികന്റെ പാചകക്കുറിപ്പിൽ ബ്രാണ്ടിക്കു പകരം കള്ളു ചേർത്തു കേക്ക് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ കേക്ക് നിർമാതാക്കളെത്തേടിയായിരുന്നു വരവ്. അന്ന്, കള്ളു ചേർത്ത കേക്ക് കഴിച്ച ബ്രൗൺ സായ്പ് പറഞ്ഞു, ‘എക്സലന്റ്’. ഇന്ന്, തലശ്ശേരിയിലെ മമ്പള്ളി ബേക്കറിയിലെ കേക്ക് കഴിച്ച് നാലാം തലമുറക്കാരൻ ഡോ.പോൾ ബ്രൗണും പറഞ്ഞു, ‘എക്സലന്റ്’!
കഴിഞ്ഞ ദിവസം ബ്രൗണീസ് ബേക്കറി ഉടമ എം.കെ.രഞ്ജിത്തിന്റെ വീട്ടിലും സൗഹൃദവും ഓർമകളും പുതുക്കാൻ പോൾ ബ്രൗൺ എത്തിയിരുന്നു. ഭാര്യ ഷെറിലും മക്കളായ എലനോറും സാറും ഷെറിലിന്റെ സഹോദരി അമാൻഡയും ഒപ്പമുണ്ടായിരുന്നു. അവിടെവച്ച്, പോൾ ബ്രൗൺ പ്ലം കേക്ക് കൈമാറി.
പോൾ ബ്രൗൺ ഭാര്യ ഷെറിലിനും മക്കൾക്കൊപ്പവുമാണ് ബേക്കറി സന്ദർശിക്കാൻ എത്തിയത്. മമ്പള്ളി ബേക്കറിയിലെ കേക്ക് രുചിച്ചും വിശേഷങ്ങൾ പങ്കുവച്ചും കുറെസമയം അവിടെ ചെലവഴിച്ചു. മമ്പള്ളി ബേക്കറിയിലെ ഉൽപന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കാനുള്ള ആശയം മികച്ചതാണെന്നും ഇന്ത്യൻ രുചികൾ ഏറെ ഇഷ്ടപ്പെടുന്ന ഇംഗ്ലണ്ടുകാർക്കും മമ്പള്ളി കേക്ക് ഇഷ്ടപ്പെടുമെന്നും ബ്രൗൺ പറഞ്ഞു.
മമ്പള്ളി കുടുംബത്തിന്റെ നാലാം തലമുറയിൽപെട്ട പ്രകാശ് മമ്പള്ളിയുടെ സഹോദരീ പുത്രി രേണുക ബാലയാണ് ഓൺലൈനായി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.
തുടക്കത്തിൽ ബാർലി, കാഷ്യു ബിസ്ക്കറ്റുകളും പ്ലം കേക്കുമാണ് വിപണിയിലെത്തിക്കുക. 200 ഗ്രാം ബാർലി ബിസ്ക്കറ്റിനു 200 രൂപയും കാഷ്യു ബിസ്ക്കറ്റിനു 240 രൂപയും അരക്കിലോ പ്ലം കേക്കിന് 650 രൂപയുമാണു വില. ‘മമ്പള്ളി കുടുംബത്തിന്റെ ചരിത്രം പറയുന്ന ബോക്സുകളിലാണ് ഉൽപന്നങ്ങൾ വിപണയിലെത്തിക്കുക. രാജ്യത്തെ ആദ്യത്തെ കേക്ക് നിർമാതാക്കളിൽ നിന്നു തന്നെ, രാജ്യം മുഴുവനും കേക്ക് നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഓൺലൈൻ വിൽപന ആലോചിച്ചത്. 22ലധികം ബേക്കറി ഉൽപന്നങ്ങൾ ഓൺലൈനായി വാങ്ങാവുന്ന തരത്തിലേക്കു വിപണി ഉയർത്തുകയാണു ലക്ഷ്യം’, രേണുക പറഞ്ഞു.
∙ ബ്രിട്ടിഷ് പ്രഭു മർഡോക് ബ്രൗൺ
ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കോളനി കാലത്ത് അഞ്ചരക്കണ്ടി കറപ്പത്തോട്ടം ഉൾപ്പെടെ ഒട്ടേറെ കാർഷിക വാണിജ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ആളാണ് മർഡോക് ബ്രൗൺ. അദ്ദേഹത്തിന്റെ നാലാം തലമുറയിൽപെട്ടതാണ് ഡോ.പോൾ ബ്രൗൺ. കേരളത്തിലെത്തിയ പോളും കുടുംബവും മമ്പള്ളി ബേക്കറിക്കു പുറമേ, സെന്റ് ജോൻസ് ഇംഗ്ലിഷ് ചർച്ചും അഞ്ചരക്കണ്ടി സബ് റജിസ്ട്രാർ ഓഫിസ് സന്ദർശിച്ചിരുന്നു.
1828ൽ അന്തരിച്ച മർഡോക്ക് ബ്രൗണിന്റെ ഓർമയ്ക്ക് ജോൺ മെസൻ എന്ന കലാകാരൻ നിർമിച്ച വെളുത്ത കല്ലിൽ നിർമിച്ച ഒരു ഫലകം പള്ളിക്കകത്തുണ്ട്. 1811ൽ സ്ഥാപിക്കപ്പെട്ട പള്ളിയിൽ ആദ്യകാലം മുതലുള്ള ജനന, മരണ,വിവാഹ, സേവന റജിസ്റ്ററുകളും സംരംക്ഷിക്കുന്നുണ്ട്. ഇവയും ബ്രൗണിന്റെ കുടുംബം കൗതുകത്തോടെ പരിശോധിച്ചു.
ഇന്ത്യയിലെ ആദ്യത്തെ റജിസ്ട്രാർ ഓഫിസാണ് അഞ്ചരക്കണ്ടി സബ് റജിസ്ട്രാർ ഓഫിസ്. ഇവിടെ ആദ്യം റജിസ്റ്റർ ചെയ്ത മർഡോക് ബ്രൗൺ സായ്പ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള അഞ്ചരക്കണ്ടി കറപ്പത്തോട്ടം കൈമാറ്റത്തിന്റെ അവകാശ രേഖകൾ അടങ്ങിയ ഒന്നാം വോള്യവും അതിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഒപ്പും നോക്കിനിന്നപ്പോൾ പോൾ ബ്രൗണിന്റെ കണ്ണുകൾ നിറഞ്ഞു. 158 വർഷം മുൻപ് മർഡോക് ബ്രൗൺ സായ്പ് അലങ്കരിച്ച റജിസ്ട്രാറുടെ കസേരയിൽ അൽപനേരം ഇരുന്നു.
നിലവിൽ, അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് സ്ഥിതിചെയ്യുന്ന അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിന്റെ ഭാഗവും കറപ്പച്ചെടികൾ അവശേഷിക്കുന്ന സ്ഥലവും ബ്രൗൺ സായ്പ് നിർമിച്ച ബംഗ്ലാവ്, കറപ്പത്തൈലം നിർമിക്കാൻ ഉപയോഗിച്ചിരുന്ന സ്ഥലം എന്നിവയൊക്കെ കണ്ട ശേഷമാണ് അഞ്ചരക്കണ്ടിയിൽനിന്ന് ഇവർ തിരിച്ചു പോയത്.