കുടകർ ചതിച്ചുകൊന്ന മന്ദപ്പൻ, സഹോദരങ്ങൾ കിണറ്റിലെറിഞ്ഞ മാക്കം: തെയ്യങ്ങളുടെ രക്തസാക്ഷ്യം
തുളുനാടും അള്ളടവും കോലത്തുനാടും കടന്ന് തെക്ക് തിരുവനന്തപുരം വരെ ഇന്ന് തെയ്യമുണ്ട്. തെക്കോട്ട് കോഴിക്കോടും വയനാടും തിറയായും തുളുനാട്ടിൽ കർണാടകയിലെ ഭൂതക്കോലങ്ങളായും കാലങ്ങൾക്കു മുൻപേ തെയ്യങ്ങൾ തലപ്പാളിയും കാൽചിലമ്പും അണിഞ്ഞ് ഉറഞ്ഞാടിയിട്ടുണ്ട്. എന്നാൽ ഭാരതപ്പുഴയും ആലുവപ്പുഴയും കടന്ന് ‘വടക്കന്റെ ദൈവങ്ങൾ’ തെക്കോട്ടിറങ്ങിയത് അടുത്ത കാലത്താണ്. വടക്ക് അത് അനുഷ്ഠാനവും ആചാരവുമാണെങ്കിൽ തെക്ക് അതിലുള്ളത് ആഘോഷം മാത്രം. പറഞ്ഞുവരുന്നതു തെയ്യങ്ങളെക്കുറിച്ചുതന്നെയാണ്. മലയാള മാസം തുലാം പത്ത് കഴിഞ്ഞു, വടക്കേ മലബാറിൽ തെയ്യക്കാവുകളിൽ കാൽചിലമ്പിന്റെ ഒലികൾ ഉയരുന്നത് നിങ്ങൾ കേൾക്കുന്നില്ലേ, അസുരവാദ്യത്തിന്റെ അകമ്പടിയിൽ ചുവന്ന തെയ്യക്കോലങ്ങളുടെ മഞ്ഞക്കുറിയിട്ട അനുഗ്രഹ വാക്കുകളും ശകാരങ്ങളും തലോടലുകളും എനിക്ക് എവിടെനിന്നും കേൾക്കാനാകും.

കണ്ണൂരിൽ ചാത്തമ്പള്ളി വിഷകണ്ഠനും നീലേശ്വരത്ത് വീരർക്കാവിലെ ചൂളിയാർ ഭഗവതിയും മൂവാളംകുഴി ചാമുണ്ഡിയും ഉറഞ്ഞാടിക്കഴിഞ്ഞു. ഇനിയങ്ങോട്ട് കുറച്ചുമാസക്കാലം അവർക്കു രാവും പകലുമില്ല, വൃശ്ചികത്തിലെ തണുപ്പു നോക്കാതെ പുലർച്ചെ അവിടുത്തെ ഗ്രാമങ്ങളിൽ ടോർച്ചും തെളിച്ച് റോഡിലൂടെ ആളുകൾ പോകുന്നത് നേരം വെളുക്കും മുൻപേ ഇറങ്ങുന്ന ഏതെങ്കിലും ദൈവത്തെ കാണാനാകും. തെയ്യങ്ങളെപ്പോലെതന്നെ എണ്ണിയാലൊടുങ്ങാത്ത തെയ്യപ്രേമികൾക്കും ഇനി ഉറക്കമില്ലാത്ത ദിവസങ്ങളാകും. ഒരു കാവിൽനിന്ന് മറ്റേതെങ്കിലും ദേവസ്ഥാനത്തേക്ക്, അവിടെനിന്ന് മറ്റൊരിടത്തേക്ക്. ഇടയ്ക്ക് ഒരു ചെറുമയക്കത്തിന് സ്വന്തം വീട്ടിലേക്കു പോയാൽ ആയി. അത്ര മാത്രം.
എത്ര പറഞ്ഞാലും തീരാത്തത്രയും കഥകളാണ് ഓരോ തെയ്യത്തിനുമുണ്ടാകുക. നിലത്തുകൂടി ഇഴഞ്ഞുപോകുന്ന മുതലയും കാട്ടിലെ പന്നിയും മുതൽ മഹാവിഷ്ണുവിന്റെ നരസിംഹാവതാരം വരെ തെയ്യമായി ഇറങ്ങുന്നു. പക്ഷേ ചിലരുണ്ട്. ചതിയുടെ ചുഴികളിൽപെട്ട് ചോര ചിന്തി വീണു മരിച്ച ചിലർ. തെയ്യക്കോലങ്ങളിലെ ചില രക്തസാക്ഷികൾ. ഓരോ തെയ്യക്കാലം കഴിയുമ്പോഴും ഭക്തരുടെയും ആരാധകരുടെയും എണ്ണം കൂടുക മാത്രം ചെയ്യുന്നവർ. കുടകപ്പടയുടെ ചതിയിൽ തുണ്ടം തുണ്ടമായി വെട്ടിനുറുക്കപ്പെട്ട കതിവനൂർ നാടിന്റെ വീരനും സഹോദരങ്ങൾ ചതിച്ചുകൊന്ന മാക്കവും അവളുടെ പൊൻമക്കളായ ചാത്തുവും ചീരുവും. നീലേശ്വരത്തെ നാടുവാഴിയുടെ പകയിൽ കുളക്കടവിൽ അരിഞ്ഞുവീണ കണ്ണനും. ഇനി അവരെക്കുറിച്ചു പറയാം.
∙ ചെമ്മരത്തിയുടെ കതിവനൂർ വീരൻ
കതിവനൂർ വീരന്റെ പ്രണയവും പോരും രക്തസാക്ഷിത്വവും പലതവണ കേട്ടപ്പോഴും തോന്നിയിട്ടുള്ളത് ബ്രിട്ടിഷുകാർ നമ്മുടെ നാട്ടിലേക്കു വരുന്നതിനു മുൻപ് ഇവിടെ ജീവിച്ചുമരിച്ചൊരു യുവാവായിരിക്കണം അയാളെന്നാണ്. ഔദ്യോഗികമായി എഴുതപ്പെട്ട ചരിത്രങ്ങളിൽ നിങ്ങൾക്ക് ഇങ്ങനെയൊരു വീരപുരുഷനെ കാണാനായെന്നു വരില്ല. ഒരുപക്ഷേ ഇന്നത്തെ കണ്ണൂർ ജില്ലയിലെ പലയിടങ്ങളിലുമായിരിക്കാം അയാൾ ജീവിച്ചത്. കണ്ണൂരിനോടു ചേരുന്ന കർണാടകയിലെ കുടകിലേക്കായിരുന്നു അയാളുടെ യാത്ര. തെയ്യത്തിന്റെ തോറ്റംപാട്ടിൽ പറയുന്ന വഴികളിൽ പലതും ഇന്നും ഉള്ള സ്ഥലങ്ങളാണ്. അതുകൊണ്ടുതന്നെ എന്നോ നമ്മുടെ നാട്ടുവഴികളിലെ കല്ലും മുള്ളും ചവിട്ടി നടന്ന ആ യുവാവ് വടക്കന്റെ ഹൃദയത്തിൽ ഒന്നാമതുണ്ടാകും. അയാള്‍ നടന്ന കാലം മായ്ച്ച അതേ വഴികളിലൂടെ നമ്മളും നടന്നിട്ടില്ലെന്ന് ആരു കണ്ടു.
മങ്ങാടുള്ള കുമരപ്പന്റെയും ചക്കിയുടെയും മകനാണ് മന്ദപ്പൻ. പ്രാർഥനകളും വഴിപാടുകളും നടത്തി കിട്ടിയ മകൻ. വളർന്നപ്പോൾ നായാടി നടന്ന മന്ദപ്പൻ അച്ഛന്റെ വാക്കുകളൊന്നും ചെവിക്കൊണ്ടില്ല. ജോലിയെടുക്കാതിരുന്നതോടെ വീട്ടിൽനിന്നുള്ള കുത്തുവാക്കുകളും കൂടിക്കൂടിവന്നു. അപമാനവും പേറി വീടുവിട്ട മന്ദപ്പൻ നേരെപോയത് കുടകിലേക്കാണ്. അമ്മാവന്റെ വീടായിരുന്നു ലക്ഷ്യം. അവരുടെ മകനായി മന്ദപ്പൻ വളർന്നു. അമ്മാവന്റെ ഉപദേശപ്രകാരം കളരിയിൽ ചേർന്നു. അടവും ചുവടും അറിഞ്ഞ് മിടുമിടുക്കനായ മന്ദപ്പൻ വിദ്യകൾ അതിവേഗം പഠിച്ചെടുത്തു.
ഒരു കിണറ്റിൻ കരയിൽ വച്ചാണ് മന്ദപ്പൻ ചെമ്മരത്തിപ്പെണ്ണിനെ ആദ്യമായി കാണുന്നതെന്നാണു കഥ. ചെമ്മരത്തിയിൽനിന്നd കിണർവെള്ളം വാങ്ങിക്കുടിച്ച മന്ദപ്പന് ദാഹം മാറിയെങ്കിലും പ്രണയ ദാഹം അവിടെത്തുടങ്ങി. വൈകാതെ ഇരുവരും വിവാഹിതരായി സന്തോഷത്തോടെ ജീവിച്ചു. എന്നാൽ ജോലി ചെയ്യാനുള്ള മന്ദപ്പന്റെ മടിയായിരുന്നു അവരുടെ ജീവിതത്തിലെ വില്ലൻ.
ഇതിനെച്ചൊല്ലി ഇടയ്ക്കിടെ വഴക്കുകൾ പതിവായി. എണ്ണയാട്ടാനായി ചന്തയിൽ പോയ മന്ദപ്പൻ വീട്ടിലെത്താൻ വൈകിയതിനെ തുടർന്ന് ഒരുനാൾ ചെമ്മരത്തിക്കു സംശയമായി. മറ്റേതോ പെണ്ണിന്റെ പിറകേ പോയെന്നായിരുന്നു ഭാര്യയുടെ കുത്തുവാക്ക്. ഭക്ഷണം കഴിക്കാനിരുന്നപ്പോഴും ചെമ്മരത്തിയുടെ കോപം ശമിച്ചിരുന്നില്ല. ചോറുണ്ണുന്നതിനിടെ കുടകപ്പടയുടെ പോർവിളി കേട്ട മന്ദപ്പൻ ആയുധങ്ങളുമെടുത്ത് ഇറങ്ങിയത്രേ. യുദ്ധത്തിനിറങ്ങുമ്പോൾ ശാപവാക്കുകളുമായിട്ടായിരുന്നു ചെമ്മരത്തി മന്ദപ്പനെ യാത്രയാക്കിയത്.
ആറുമുറിഞ്ഞ് അറുപത്താറു ഖണ്ഡമാകും. നൂറുമുറിഞ്ഞ് നൂറ്റെട്ടു തുണ്ടമാകും. കൈതമേലും മുണ്ടമേലും മേനി വാരിയെറിയും കുടകന്‍- എന്ന പ്രിയസഖിയുടെ ശാപം കേട്ട്, പുഞ്ചിരിച്ചുകൊണ്ടാണ് മന്ദപ്പൻ വീടുവിട്ടത്. യുദ്ധഭൂമിയിൽ മന്ദപ്പനുമുന്നിൽ കുടകർ മരിച്ചുവീണു. കുടകപ്പട തോറ്റോടി. വീരനായകനായ മന്ദപ്പന്റെ യുദ്ധകഥകൾ കേട്ട് ചെമ്മരത്തി സന്തോഷിച്ചു. പക്ഷേ വീടുവിട്ടിറങ്ങിയ പ്രിയപ്പെട്ടവനെ പറഞ്ഞതോർത്ത് തീക്കട്ടകൊണ്ടപോലെ ഉള്ളുനീറി. എങ്കിലും അവൾ പ്രിയതമനെക്കാത്ത് വീട്ടിലിരുന്നു.
യുദ്ധം കഴിഞ്ഞെങ്കിലും കുടകരുടെ പകയത്രയും മന്ദപ്പനു മേലായിരുന്നു. മടങ്ങും വഴി മന്ദപ്പനെ ചതിയൊരുക്കി കുടകർ വീഴ്ത്തി. തുണ്ടംതുണ്ടമാക്കി അരിഞ്ഞുതള്ളി. കാട്ടുതീ പോലെ പടർന്ന മരണവാർത്തയിൽ ചെമ്മരത്തി തലതല്ലിക്കരഞ്ഞു. കുറ്റബോധത്തിൽ നീറിയ അവൾ മന്ദപ്പന്റെ ചിതയെരിയുമ്പോൾ അതിലേക്ക് എടുത്തുചാടി ജീവനൊടുക്കി. യുദ്ധവീരനായ മന്ദപ്പൻ ദൈവക്കരുവായെന്നും പടിഞ്ഞാറ്റയിൽ സ്ഥാനം നൽകി ഭക്തർ ആരാധിച്ചുവെന്നുമാണു വിശ്വാസം. കതിവനൂർ വീരൻ തെയ്യത്തിന്റെ പുറപ്പാടിനു മുൻപ് വലിയ തറയിൽ വാഴപ്പോളകളും പന്തങ്ങളും ഉപയോഗിച്ച് ചെമ്മരത്തിത്തറയുണ്ടാകും. ഈ തറയ്ക്കു ചുറ്റും ചുവടു വയ്ക്കുന്ന കതിവനൂർ വീരൻ ദൈവം വൈകാരികമായ കാഴ്ച തന്നെയാണ്.
∙ വെട്ടിയരിഞ്ഞ് കിണറ്റിലെറിഞ്ഞ മാക്കവും മക്കളും
ഇന്നത്തെ കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലത്തുള്ള കടാങ്കോട്ട് നായർ തറവാട്ടിൽ പിറന്ന പെൺതരിയായിരുന്നു കുഞ്ഞിമാക്കം. ഉണിച്ചെറിയയുടെ 12 ആൺമക്കൾക്കു ശേഷം പിറന്ന പൊൻമകൾ. ജ്യേഷ്ഠൻമാരുടെ പ്രിയപ്പെട്ടവളായി മാക്കം തറവാട്ടിൽ വളർന്നു. വിവാഹപ്രായമെത്തിയപ്പോൾ മുറച്ചെറുക്കനെ വിവാഹം കഴിച്ചു. വൈകാതെ മാക്കത്തിന് രണ്ടു കുഞ്ഞുങ്ങളും പിറന്നു. ചാത്തുവും ചീരുവും.
വിവാഹ ശേഷവും തറവാട്ടിൽ തന്നെയായിരുന്നു മാക്കവും മക്കളും താമസിച്ചത്. ഇതിൽ സഹോദരങ്ങളുടെ ഭാര്യമാർക്ക് നല്ല അതൃപ്തിയുണ്ടായിരുന്നു. ആങ്ങളമാർ പെങ്ങളോട് കാണിക്കുന്ന സ്നേഹത്തിൽ അസൂയ പൂണ്ട നാത്തൂൻമാർ മാക്കത്തിനെതിരെ ചതിയൊരുക്കാൻ തീരുമാനിക്കുന്നു. കോലത്തുനാട്ടിലെ രാജാവിന്റെ ഉത്തരവാൽ സഹോദരങ്ങൾ പടയ്ക്കു പുറപ്പെട്ട നേരം കൃത്യസമയമെന്ന് കടാങ്കോട്ടെ പെണ്ണുങ്ങൾ കണക്കു കൂട്ടി. തറവാട്ടിലേക്ക് എണ്ണയുമായി വരുന്നയാളെയും മാക്കത്തെയും ചേർത്ത് അപവാദ കഥകൾ പറഞ്ഞുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എണ്ണവാങ്ങാൻ ആളില്ലാതിരുന്നപ്പോൾ അതു പടിഞ്ഞാറ്റകത്ത് വയ്ക്കാൻ മാക്കം യുവാവിനോടു പറഞ്ഞു.
എണ്ണക്കാരൻ തറവാട്ടിൽനിന്ന് ഇറങ്ങുമ്പോഴാണ് യുദ്ധം കഴിഞ്ഞെത്തിയ ഭർത്താക്കൻമാരെയും കൂട്ടി നാത്തൂൻമാർ എത്തിയത്. ഭാര്യമാരുടെ വാക്കുകളിൽ വീണുപോയ സഹോദരങ്ങൾ മാക്കത്തെ കൊലപ്പെടുത്താനാണു തീരുമാനിച്ചത്. ഇളയ സഹോദരനും ഭാര്യയും ഇതിനോടു യോജിക്കാതെ തറവാടുവിട്ട് ഇറങ്ങിപ്പോയി.
കോട്ടയം വിളക്കു കാണിക്കാമെന്നു നുണ പറഞ്ഞാണ് 11 സഹോദരങ്ങൾ മാക്കത്തെയും മക്കളെയും കൂട്ടി യാത്ര തിരിക്കുന്നത്. അപകടം മനസ്സിലായെങ്കിലും കുടുംബ പരദേവതയായ വീര ചാമുണ്ഡിയെയും മാടായിക്കാവിലമ്മയെയും കളരിവാതുക്കൽ ഭഗവതിയെയും തൊഴുത് മാക്കം മക്കളെയും കൂട്ടി യാത്രയായി. യാത്രയ്ക്കിടെ ദാഹിച്ചപ്പോൾ ചാലയിൽ പുതിയവീട്ടിലേക്ക് കയറിച്ചെന്നു. പുതിയ വീട്ടിലെ അമ്മ അവർക്കു കിണ്ടിയിൽ നിറയെ പാൽ നൽകി. പാൽ കുടിച്ച ശേഷം നന്ദിയായി ആഭരണങ്ങൾ അഴിച്ച് കിണ്ടിയിൽ ഇട്ട് മാക്കം യാത്ര തുടർന്നു.
അച്ചങ്കരപ്പള്ളി എന്ന സ്ഥലത്ത് എത്തിയപ്പോൾ സഹോദരങ്ങൾ കെണിയൊരുക്കി. ‘‘നട്ടുച്ചയ്ക്കു നക്ഷത്രമുദിച്ചതു കണ്ടോ മാക്കേ’’, ആങ്ങളമാരുടെ ചോദ്യം കേട്ട് മാക്കവും കുഞ്ഞുമക്കളും ആകാശത്തേക്ക് കണ്ണുയർത്തി. ഉടനെ ആങ്ങളമാരുടെ ചുരികകൾ മാക്കത്തെ ലക്ഷ്യമിട്ടു. സഹോദരിയെയും മക്കളെയും ഒരു പൊട്ടക്കിണറ്റിലേക്ക് അവർ അരിഞ്ഞു തള്ളി. സംഭവം കണ്ട ഒരു മാവിലനെയും കൊന്ന് ഇതേ കിണറ്റിൽ ഇട്ടു.
എല്ലാം അവിടെ തീർന്നെന്നു കരുതി അവർ വീട്ടിലേക്കു മടങ്ങി. പക്ഷേ മാക്കത്തിന്റെ പ്രതികാരത്തിൽ കുഞ്ഞിമംഗലത്തെ തറവാടു കത്തിച്ചാമ്പലായി. മാക്കത്തിന്റെ സഹോദരങ്ങളും ഭാര്യമാരും ഒന്നൊന്നായി മരിച്ചുവീണു. പ്രതികാരത്തിനപ്പുറം പാലുകൊടുത്ത വീട്ടിലേക്കാണ് മാക്കവും മക്കളും പോയത്. ചാലയിൽ പുതിയ വീട്ടിലെത്തി പടിഞ്ഞാറ്റയിൽ ഇരുന്നു. കണ്ണൂർ കൂത്തുപറമ്പിനടുത്താണ് അച്ചങ്കരപ്പള്ളി എന്ന പ്രദേശം.
മാക്കത്തെയും മക്കളെയും കൊന്നിട്ടു എന്നു കരുതുന്ന കിണർ അടുത്ത കാലത്താണു മൂടിപ്പോയതെന്നു പലരും പറയുന്നത് കേട്ടിട്ടുണ്ട്. മാക്കം ഭഗവതിയും മക്കളായ ചാത്തുവും ചീരുവും തെയ്യക്കോലങ്ങളായി ഒരുമിച്ചാണ് ഇറങ്ങുക. ഇവരോടൊപ്പം കിണറ്റിലേക്കു മരിച്ചുവീണ മാവിലനും തെയ്യക്കോലമായി.
∙ പാലന്തായി കണ്ണന്റെ പരദേവതയാം വിഷ്ണുമൂർത്തി
മംഗലാപുരത്തുനിന്ന് പാലന്തായി കണ്ണൻ എന്ന ഭക്തന്റെ കൂടെ അള്ളടം നാട്ടിലെത്തിയ ദൈവമാണ് വിഷ്ണുമൂർത്തി. നീലേശ്വരത്തെ കുറുവാടൻ കുറുപ്പിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു കണ്ണൻ. ഒരുനാൾ പറമ്പിൽനിന്ന് മാങ്ങ പറിച്ചു കഴിക്കുന്നതിനിടെ കണ്ണന്റെ കയ്യിൽനിന്ന് അബദ്ധത്തിൽ മാങ്ങ ചെന്നു വീണത് കുറുവാടന്റെ മരുമകളുടെ ദേഹത്തായിരുന്നു. വേലക്കാരന്റെ അഹങ്കാരത്തിന് ശിക്ഷ മരണമെന്ന് കുറുവാടൻ കുറുപ്പ് പ്രഖ്യാപിച്ചതോടെ കണ്ണൻ നാടുവിട്ടു.
മംഗലാപുരത്തേക്കായിരുന്നു യാത്ര. വിഷ്ണു മൂർത്തിയെ ആരാധിക്കുന്ന തീയ്യ സമുദായക്കാരുടെ ഒരു തറവാട്ടിലാണു കണ്ണൻ അഭയം തേടിയത്. അങ്ങനെ കണ്ണൻ വിഷ്ണു മൂർത്തിയാം പരദേവതയുടെ ഭക്തനായി വർഷങ്ങളോളം അവിടെ ജീവിച്ചു. ഒരു നാൾ കണ്ണന് സ്വപ്ന ദർശനം കിട്ടി. നാട്ടിലേക്ക് മടങ്ങാനായിരുന്നു ദൈവത്തിന്റെ നിർദേശം.
ചുരികയുമെടുത്ത് കണ്ണൻ നീലേശ്വരത്തേക്കു തിരിച്ചു. നാട്ടിലെത്തി സുഹൃത്തിന്റെ വീട്ടിലേക്കാണ് കണ്ണൻ ആദ്യം പോയത്. ഭക്ഷണം കഴിച്ച് കുളത്തിൽ കൈകഴുകുന്നതിനിടെ കണ്ണനെ കുറുവാട്ടു കുറുപ്പ് വെട്ടിക്കൊന്നു. കണ്ണൻ മരിച്ചുവീണതിനു പിന്നാലെ കണ്ണന്റെ ഓലക്കുട ഉറഞ്ഞുതുള്ളി. കണ്ണന്റെ ചുരിക കുറുപ്പിനെ ഉന്നമിട്ട് കുതിച്ചു. ഭയന്നോടിയ കുറുപ്പ് തറവാട്ടിലെത്തിയപ്പോൾ അവിടം നിന്നു കത്തുന്നതാണു കണ്ടത്. നിമിഷനേരംകൊണ്ടു തറവാട് കത്തിനശിച്ചു നിലംപൊത്തി.
പ്രശ്ന ചിന്തയിൽ വിഷ്ണുമൂർത്തിയുടെ സാന്നിധ്യം തെളിയുകയും പാലന്തായി കണ്ണൻ ദൈവമായി മാറുകയും ചെയ്തു. വിഷ്ണുമൂർത്തിക്കും ഭക്തനായ പാലന്തായി കണ്ണനും നീലേശ്വരത്ത് ഒരു ക്ഷേത്രവും പണിതു. അതാണ് ഇന്നും എല്ലാവർഷവും കളിയാട്ടം നടക്കുന്ന കോട്ടപ്പുറം വൈകുണ്ഠക്ഷേത്രം. പാലന്തായി കണ്ണൻ തെയ്യം കെട്ടിയാടുന്നത് ഇവിടെ മാത്രമാണെങ്കിലും, കാസർകോട്, കണ്ണൂർ ജില്ലകളിലെ ഭൂരിഭാഗം തെയ്യക്കാവുകളിലും വിഷ്ണുമൂർത്തിയുണ്ട്.
മലയ വിഭാഗത്തിലെ പാലായി പരപ്പേൻ എന്ന പദവിയുള്ള തെയ്യക്കാരനാണ് ആദ്യമായി വിഷ്ണു മൂർത്തി തെയ്യം കെട്ടിയാടിയത്. അതുവരെ ഇല്ലാത്ത തെയ്യത്തിന് എന്തു രൂപത്തിൽ കെട്ടിയാടുമെന്ന ആശങ്കയിലായിരുന്നത്രേ പാലായി പരപ്പേൻ. തുടർന്ന് തെയ്യക്കാരന് സ്വപ്ന ദർശനം ലഭിക്കുകയും അതു പ്രകാരം വിഷ്ണുമൂർത്തിയുടെ കോലം ചിട്ടപ്പെടുത്തിയെടുക്കുകയും ചെയ്തതാണത്രേ. വണ്ണാൻ സമുദായത്തിലെ പള്ളിക്കര കർണമൂർത്തിക്കാണ് പാലന്തായി കണ്ണൻ തെയ്യം കെട്ടാൻ അവകാശമുള്ളത്.