വ്യക്തി ജീവിതത്തിൽ പ്രതിനായകന്റെ ‘പരിവേഷം’; കളിക്കളത്തിൽ ഷമി ഹീറോയാ, ഹീറോ!!!
സ്വന്തം ഭാര്യയെ വഞ്ചിക്കാൻ മടിയില്ലാത്ത ആൾക്ക് രാജ്യത്തെ വഞ്ചിക്കാനും മടികാണില്ല! – ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെക്കുറിച്ച് ഭാര്യ സഹിൻ ജഹാൻ നടത്തിയ വിവാദ പരാമർശം ഷമിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ഉണ്ടാക്കിയ കളങ്കം ചെറുതല്ല. അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും സുപ്രീം കോടതിവരെ എത്തിനിൽക്കുന്ന നിയമപോരാട്ടങ്ങളും നൽകിയ സമ്മർദത്തെ അതിജീവിച്ചാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മുഹമ്മദ് ഷമിയെന്ന മുപ്പത്തിമൂന്നുകാരൻ ഇന്ത്യൻ പേസർ വിക്കറ്റുകളും റെക്കോർഡുകളും ഒന്നൊന്നായി എറിഞ്ഞിടുന്നത്. യഥാർഥ വസ്തുതകൾ ഇനിയും പുറത്തുവരേണ്ടതുണ്ടെങ്കിലും സമീപകാലത്ത് ഇത്രയേറെ വേട്ടയാടപ്പെട്ട മറ്റൊരു ക്രിക്കറ്റ് താരം ഉണ്ടാകില്ല. നായകന്റെയും പ്രതിനായകന്റെയും വേഷം പലകുറി മാറിമാറിയണിഞ്ഞ മുഹമ്മദ് ഷമിയുടെ ജീവിതകഥ ഒരു ത്രില്ലർ സിനിമയെ വെല്ലുന്നതാണ്.

‘സ്വന്തം ഭാര്യയെ വഞ്ചിക്കാൻ മടിയില്ലാത്ത ആൾക്ക് രാജ്യത്തെ വഞ്ചിക്കാനും മടികാണില്ല’! – ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെക്കുറിച്ച് ഭാര്യ സഹിൻ ജഹാൻ നടത്തിയ വിവാദ പരാമർശം ഷമിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ഉണ്ടാക്കിയ കളങ്കം ചെറുതല്ല. അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും സുപ്രീം കോടതിവരെ എത്തിനിൽക്കുന്ന നിയമപോരാട്ടങ്ങളും നൽകിയ സമ്മർദത്തെ അതിജീവിച്ചാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മുഹമ്മദ് ഷമിയെന്ന മുപ്പത്തിമൂന്നുകാരൻ ഇന്ത്യൻ പേസർ വിക്കറ്റുകളും റെക്കോർഡുകളും ഒന്നൊന്നായി എറിഞ്ഞിടുന്നത്.
യഥാർഥ വസ്തുതകൾ ഇനിയും പുറത്തുവരേണ്ടതുണ്ടെങ്കിലും സമീപകാലത്ത് ഇത്രയേറെ വേട്ടയാടപ്പെട്ട മറ്റൊരു ക്രിക്കറ്റ് താരം ഉണ്ടാകില്ല. നായകന്റെയും പ്രതിനായകന്റെയും വേഷം പലകുറി മാറിമാറിയണിഞ്ഞ മുഹമ്മദ് ഷമിയുടെ ജീവിതകഥ ഒരു ത്രില്ലർ സിനിമയെ വെല്ലുന്നതാണ്.
∙ ഷമിയുടെ ഉദയം
ഉത്തർപ്രദേശിലെ അംറോഹ ഗ്രാമത്തിൽ ഒരു ഇടത്തരം കർഷക കുടുംബത്തിലാണ് ഷമിയുടെ ജനനം. ചെറുപ്പം മുതൽക്കേ ക്രിക്കറ്റിൽ താൽപര്യമുണ്ടായിരുന്ന ഷമി, അംറോഹയിലെയും തൊട്ടടുത്ത പട്ടണമായ മൊറാദാബാദിലെയും പ്രധാന ക്രിക്കറ്റ് ടൂർണമെന്റുകളിലെല്ലാം സജീവമായിരുന്നു. അങ്ങനെയൊരു ടൂർണമെന്റിൽ വച്ചാണ് പരിശീലകൻ ബദ്രുദീൻ സിദ്ധിഖി, ഷമിയെ ശ്രദ്ധിക്കുന്നത്. കൃത്യമായ ലൈൻ ആൻഡ് ലെങ്ത്തിൽ ഇടതടവില്ലാത പന്തെറിയാൻ സാധിക്കുന്ന ഷമിക്ക് പ്രഫഷനൽ ക്രിക്കറ്റിൽ ഭാവിയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ബദ്രുദീനൊപ്പം മൊറാദാബാദിൽ പരിശീലനം ആരംഭിച്ച ഷമി, വളരെപ്പെട്ടെന്ന് ആഭ്യന്തര ക്രിക്കറ്റിലെ പേരെടുത്ത പേസ് ബോളറായി വളർന്നു. എന്നാൽ ചില പ്രാദേശിക പ്രശ്നങ്ങളും രാഷ്ട്രീയ താൽപര്യങ്ങളും കാരണം ഷമിയെ ഉത്തർപ്രദേശ് ടീമിലേക്കു പരിഗണിച്ചില്ല. ഇതോടെ പരിശീലന്റെ നിർദേശപ്രകാരം ഷമി തന്റെ ക്രിക്കറ്റ് കരിയർ ബംഗാളിലേക്കു മാറ്റി. മോഹൻ ബഗാൻ ക്രിക്കറ്റ് ക്ലബിലായിരുന്നു ബംഗാളിലെത്തിയ ശേഷം ഷമി ആദ്യം കളിച്ചത്.
‘വേഗം’ വഴിത്തിരിവായി
മണിക്കൂറിൽ 140 കിലോമീറ്ററിൽ കൂടുതൽ വേഗവും കൃത്യമായ സീം പൊസിഷനും ഷമിയെ ആഭ്യന്തര ക്രിക്കറ്റിൽ നോട്ടപ്പുള്ളിയാക്കി
തൊട്ടടുത്ത വർഷം, 2010ൽ ബംഗാൾ രഞ്ജി ടീമിൽ ഇടംപിടിച്ച ഷമി, ആ സീസണിൽ ബംഗാളിന്റെ ടോപ് 3 വിക്കറ്റ് വേട്ടക്കാരിൽ ഒരാളായി. ഇതോടെ 2011 സീസണിൽ ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് ഷമിയെത്തേടി വിളിയെത്തി. ആഭ്യന്തര ക്രിക്കറ്റിൽ ഒതുങ്ങിപ്പോകേണ്ട ഷമിയുടെ കരിയറിൽ വഴിത്തിരിവാകുന്നത് ഈ ഐപിഎൽ സീസണാണ്.
∙ ജീവിതത്തിന്റെ ബൗൺസർ
ഷമിയുടെ പ്രഫഷനൽ കരിയറിലും വ്യക്തിജീവിതത്തിലും മാറ്റങ്ങളുടെ ഘോഷയാത്ര തുടങ്ങുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ വച്ചാണ്. ആദ്യ സീസണിൽ ശരാശരിയിൽ ഒതുങ്ങിയ പ്രകടനം മാത്രമാണ് ഷമിക്കു നടത്താൻ സാധിച്ചത്. അതിന്റെ നിരാശയും കൊൽക്കത്തയിലെ ഒറ്റപ്പെടലും ഷമിയെ അലട്ടിയിരുന്ന സമയത്താണ് മോഡലും നൈറ്റ് റൈഡേഴ്സ് ടീമിന്റെ ചിയർ ലീഡറുമായ ഹസിൻ ജഹാനെ ഷമി പരിചയപ്പെടുന്നത്.
സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടന്നു. 2 വർഷത്തെ പ്രണയത്തിനു ശേഷം 2014ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഷമിയെക്കാൾ 10 വയസ്സ് കൂടുതലുള്ള ഹസിന്റെ രണ്ടാം വിവാഹമായിരുന്നു അത്. അതുകൊണ്ടുതന്നെ ഷമിയുടെ കുടുംബത്തിൽനിന്ന് ആദ്യം ശക്തമായ എതിർപ്പുണ്ടായിരുന്നെങ്കിലും ഷമിയുടെ വാശി ഒടുവിൽ അവർ അംഗീകരിക്കുകയായിരുന്നു.
∙ ദേശീയ ടീമിലേക്കുള്ള വരവ്
ഐപിഎലിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നും ഫോമിൽ തിളങ്ങിയ ഷമി, വൈകാതെ ദേശീയ ടീമിലും ഇടംപിടിച്ചു. 2013ൽ പാക്കിസ്ഥാനെതിരായ മത്സരത്തിലൂടെ ഏകദിന ടീമിൽ അരങ്ങേറിയ ഷമി, അരങ്ങേറ്റ മത്സരത്തിൽ 4 മെയ്ഡൻ ഓവറുകൾ എറിഞ്ഞ് പാക്കിസ്ഥാനെ ഞെട്ടിച്ചു. പിന്നീടങ്ങോട്ട് 3 ഫോർമാറ്റിലും ടീമിന്റെ വിശ്വസ്തനായി ഷമി മാറി.
സീം ബോളിങ്ങിന്റെ ഏറ്റവും മികച്ച ഉദാഹരണമായാണ് മുഹമ്മദ് ഷമിയുടെ ബോളിങ്ങിനെ മുൻ താരങ്ങൾ വിലയിരുത്തിയത്
ന്യൂബോളിലായാലും അവസാന ഓവറുകളിലായാലും കൃത്യമായ സീം പൊസിഷനോടുകൂടിയാണ് ഷമി പന്തെറിയാറുള്ളത്. ബോളിനെ ഇരുഭാഗത്തേക്കും സ്വിങ് ചെയ്യിക്കാൻ ഷമിക്കു സാധിക്കുന്നതും ഇതുകൊണ്ടുതന്നെ. പേസർമാർക്ക് കാര്യമായ പിന്തുണയില്ലാത്ത പിച്ചിൽ പോലും പന്ത് കൃത്യമായി സീമിൽ തന്നെ പിച്ച് ചെയ്യിക്കുന്നതിലൂടെ ലേറ്റ് സ്വിങ് ഉൾപ്പെടെ കണ്ടെത്താൻ ഷമിക്കു സാധിക്കുന്നു.
ലൈൻ ആൻഡ് ലെങ്ത്താണ് ഷമിയുടെ മറ്റൊരായുധം. ഓഫ് സ്റ്റംപിനു പുറത്ത് 4- 5 സ്റ്റംപ് ലൈനിൽ ഗുഡ് ലെങ്ത്, ജസ്റ്റ് ഷോർട്ട് ഓഫ് ഗുഡ് ലെങ്ത് ഏരിയകളിലാണ് ഷമി തുടക്കത്തിൽ പന്തെറിയാറുള്ളത്. പരമാവധി സ്വിങ് കണ്ടെത്താനും വിക്കറ്റ് നേടാനും ഇതു സഹായിക്കുന്നു. പന്ത് പഴകുന്നതോടെ ഫുൾ ലെങ്ത്തിലേക്കും യോർക്കറിലേക്കും ലെങ്ത് മാറ്റുന്ന ഷമി, അപ്രതീക്ഷിത ഷോർട്ട് ബോളുകളിലൂടെ വാലറ്റക്കാരെ പരീക്ഷിക്കും.
സ്ക്രാമ്പിൾ സീം, ക്രോസ് സീം, കട്ടർ, നക്കിൾ ബോൾ തുടങ്ങി പേസ് ബോളർമാർ ഒന്നിനു പുറകേ ഒന്നായി പരീക്ഷണങ്ങൾ നടത്തുന്ന ട്വന്റി20 കാലത്തും ഷമി തന്റെ സീം ബോളിങ്ങിൽ തന്നെ വിശ്വാസമർപ്പിച്ചു. ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ 3 ഫോർമാറ്റിലും ഒരുപോലെ ഫോം കണ്ടെത്താൻ ഷമിയെ സഹായിക്കുന്നത് ഈ ക്ലാസിക്കൽ സീം ബോളിങ്ങാണ്.
∙ വിവാദങ്ങളുടെ യോർക്കർ
എല്ലാം നല്ലരീതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് 2018ൽ ഷമിയുടെ ജീവിതത്തിലേക്ക് ഒന്നിനുപുറകേ ഒന്നായി വിവാദങ്ങളുടെ യോർക്കറുകൾ പാഞ്ഞെത്തുന്നത്. ഭാര്യ ഹസിനായിരുന്നു എല്ലാത്തിനും പിന്നിൽ. ഷമിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ ഹസൻ, ചില ചാറ്റ് സ്ക്രീൻ ഷോട്ടുകളും പുറത്തുവിട്ടു. അതിനു പിന്നാലെ ഗാർഹികപീഡനത്തിനും ഷമിക്കെതിരെ പരാതി നൽകി.
ഈ പ്രശ്നങ്ങളെല്ലാം കത്തിനിൽക്കുന്നതിനിടെയാണ് ഷമി ഒത്തുകളിയിൽ ഏർപ്പെട്ടതായി സംശയമുണ്ടെന്ന് ഹസിൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്. അതോടെ വിവാദങ്ങൾ ആളിക്കത്തി. ഷമിക്കെതിരെ ഇന്ത്യയുടെ പലഭാഗത്തും പ്രതിഷേധങ്ങൾ ഉയർന്നു. ഹസിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഷമിക്ക് താൽക്കാലികമായി വിലക്കേർപ്പെടുത്തി.
എന്നാൽ തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ഹസിൻ പലതും മറച്ചുവച്ചെന്നും ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ. അതുമായി ബന്ധപ്പെട്ട് തങ്ങൾക്കിടയിലുണ്ടായ തർക്കത്തിന്റെ പകപോക്കലാണ് ആരോപണങ്ങൾക്കു പിന്നിലെന്നും ഷമി പറഞ്ഞെങ്കിലും ആരും അതിനു ചെവികൊടുത്തില്ല. മുഹമ്മദ് ഷമിയുടെ ക്രിക്കറ്റ് കരിയർ അതോടെ അവസാനിച്ചെന്ന് പലരും വിശ്വസിച്ചു, ഷമി ഉൾപ്പെടെ.
∙ ഭാഗ്യത്തിന്റെ ലോകകപ്പ്
ഹസിന്റെ പരാതിയിൽ അന്വേഷണം നടത്തിയ ബിസിസിഐക്ക് ഷമിക്കെതിരായ ഒത്തുകളി ആരോപണം വ്യാജമാണെന്ന് മനസ്സിലായി. ഇതോടെ ഷമിക്ക് വീണ്ടും ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചു. 2019 ഏകദിന ലോകകപ്പ് ടീമിൽ ഷമിയെ ഉൾപ്പെടുത്തി. എന്നാൽ അപ്പോഴും ഗാർഹികപീഡനം ഉൾപ്പെടെയുള്ള കേസുകൾ ഷമിക്കെതിരെ ഉണ്ടായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് 2019 ലോകകപ്പിൽ കളിച്ച ഷമി, 14 വിക്കറ്റുകളുമായി ടൂർണമെന്റിൽ തിളങ്ങി. ലോകകപ്പിൽ മികച്ച ഫോമിലായിരുന്നിട്ടും സെമി ഫൈനലിൽ ഷമിയെ കളിപ്പിക്കാതിരുന്നത് വൻ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
∙ ആത്മഹത്യയുടെ വക്കിൽ
ഒരുവശത്ത് രാജ്യാന്തര ക്രിക്കറ്റിൽ നേട്ടങ്ങൾ കൊയ്യുമ്പോഴും മറുവശത്ത് വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ ഷമിയെ അലട്ടിക്കൊണ്ടിരുന്നു. 2020ൽ 3 വട്ടം ആത്മഹത്യയ്ക്കു ശ്രമിച്ചതായും തലനാരിഴയ്ക്കാണ് അതിൽ നിന്ന് താൻ രക്ഷപ്പെട്ടതെന്നും പിന്നീടൊരു അഭിമുഖത്തിൽ ഷമി വെളിപ്പെടുത്തിയിരുന്നു. ഹസിൻ അടിക്കടി ആരോപണങ്ങളുമായി രംഗത്തെത്തുമ്പോഴും താൻ മൗനം പാലിക്കുന്നത് മകളെയോർത്താണെന്നും ഷമി പറഞ്ഞു.
∙ ഷമി ഷോ
2023 ലോകകപ്പിൽ 4 മത്സരങ്ങളിൽ നിന്നു 16 വിക്കറ്റുമായി ഷമി തന്റെ ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞു. സമീപകാലത്ത് ജസ്പ്രീത് ബുമ്രയെ മാത്രം ആശ്രയിച്ചു മുന്നോട്ടുനീങ്ങിയിരുന്ന ഇന്ത്യൻ പേസ് അറ്റാക്കിനെ ബുമ്രയുടെ അഭാവത്തിൽ നിയന്ത്രിച്ചതും മുന്നോട്ടുനയിച്ചതും ഷമിയാണ്. ബുമ്ര മടങ്ങിയെത്തിയതോടെ ഷമി–ബുമ്ര– മുഹമ്മദ് സിറാജ് പേസ് ത്രയം ഇന്ത്യൻ ബോളിങ്ങിന്റെ നട്ടെല്ലായി മാറിക്കഴിഞ്ഞു.
പേസർമാർക്ക് കാര്യമായ പിന്തുണ ലഭിക്കാത്ത ഇന്ത്യൻ വിക്കറ്റിൽ ഈ മൂവർസംഘം നടത്തുന്ന മിന്നും പ്രകടനം അമ്പരപ്പോടെയാണ് ക്രിക്കറ്റ് ലോകം നോക്കിക്കാണുന്നത്. ഇതിനോടകം ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് ടേക്കറായി (47) മാറിയ ഷമി, നിലവിലെ ഫോം തുടർന്നാൽ ഈ ലോകകപ്പിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമനായിത്തന്നെ ടൂർണമെന്റ് അവസാനിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.