ത്രേതായുഗത്തിൽ ക്ഷത്രിയനിഗ്രഹത്തിന്റെ പാപപരിഹാരാർഥം പരശുരാമൻ സൃഷ്ടിച്ച ഭൂമി ബ്രാഹ്മണർക്ക് ദാനം ചെയ്തു എന്നാണ് വിശ്വാസം. ഇത് കടലിൽനിന്ന് വീണ്ടെടുത്ത ഭൂമിയായതിനാൽ ലവണാംശം കൂടുതലുള്ള മണ്ണിന് ഫലപുഷ്ടി ഇല്ലായിരുന്നു. മനുഷ്യവാസത്തിന് യോഗ്യമല്ലാത്തതിനാൽ ആളുകൾ അവിടെനിന്ന് തിരിച്ചുപോവാൻ തുടങ്ങി. ഇതിന് പരിഹാരം തേടി പരശുരാമൻ ശിവനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി. സർപ്പങ്ങളുടെ ആവാസം ഉണ്ടെങ്കിലേ മണ്ണിന് ഫലപുഷ്ടി വരുത്താൻ കഴിയൂ എന്ന് ശിവൻ അരുളിച്ചെയ്തത് പ്രകാരം പരശുരാമൻ തപസ്സ് ചെയ്ത് നാഗരാജാവിനെ പ്രത്യക്ഷപ്പെടുത്തി. നാഗരാജാവിന്റെ നിത്യസാന്നിധ്യം ഇവിടെ ഉണ്ടാവണമെന്ന പരശുരാമന്റെ ആവശ്യം നാഗരാജാവ് സ്വീകരിച്ചു. നാഗരാജാവിനെയും പത്നിമാരായ സർപ്പയക്ഷി, നാഗയക്ഷി എന്നിവരെയും സഹോദരിയായ നാഗചാമുണ്ഡിയെയും പരശുരാമൻ മണ്ണാറശാലയി പ്രതിഷ്ഠിച്ചു. ഇവിടുത്തെ മണ്ണിലെ ലവണാംശം ഇല്ലാതാക്കി അതിനെ ഫലഭൂയിഷ്ഠമാക്കിയത് സർപ്പവിഷംകൊണ്ടാണ് എന്നു കരുതപ്പെടുന്നു. കേരളത്തിലെ മനുഷ്യവാസമുള്ള സ്ഥലങ്ങളുടെ നിശ്ചിതഭാഗം സർപ്പാരാധനയ്ക്കു വേണ്ടി കാവുകളായി സംരക്ഷിക്കണമെന്ന് നാഗരാജാവ് നിർദേശിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ത്രേതായുഗത്തിൽ ക്ഷത്രിയനിഗ്രഹത്തിന്റെ പാപപരിഹാരാർഥം പരശുരാമൻ സൃഷ്ടിച്ച ഭൂമി ബ്രാഹ്മണർക്ക് ദാനം ചെയ്തു എന്നാണ് വിശ്വാസം. ഇത് കടലിൽനിന്ന് വീണ്ടെടുത്ത ഭൂമിയായതിനാൽ ലവണാംശം കൂടുതലുള്ള മണ്ണിന് ഫലപുഷ്ടി ഇല്ലായിരുന്നു. മനുഷ്യവാസത്തിന് യോഗ്യമല്ലാത്തതിനാൽ ആളുകൾ അവിടെനിന്ന് തിരിച്ചുപോവാൻ തുടങ്ങി. ഇതിന് പരിഹാരം തേടി പരശുരാമൻ ശിവനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി. സർപ്പങ്ങളുടെ ആവാസം ഉണ്ടെങ്കിലേ മണ്ണിന് ഫലപുഷ്ടി വരുത്താൻ കഴിയൂ എന്ന് ശിവൻ അരുളിച്ചെയ്തത് പ്രകാരം പരശുരാമൻ തപസ്സ് ചെയ്ത് നാഗരാജാവിനെ പ്രത്യക്ഷപ്പെടുത്തി. നാഗരാജാവിന്റെ നിത്യസാന്നിധ്യം ഇവിടെ ഉണ്ടാവണമെന്ന പരശുരാമന്റെ ആവശ്യം നാഗരാജാവ് സ്വീകരിച്ചു.  

നാഗരാജാവിനെയും  പത്നിമാരായ സർപ്പയക്ഷി, നാഗയക്ഷി എന്നിവരെയും സഹോദരിയായ നാഗചാമുണ്ഡിയെയും  പരശുരാമൻ മണ്ണാറശാലയി പ്രതിഷ്ഠിച്ചു. ഇവിടുത്തെ മണ്ണിലെ ലവണാംശം ഇല്ലാതാക്കി അതിനെ ഫലഭൂയിഷ്ഠമാക്കിയത് സർപ്പവിഷംകൊണ്ടാണ് എന്നു കരുതപ്പെടുന്നു. കേരളത്തിലെ മനുഷ്യവാസമുള്ള സ്ഥലങ്ങളുടെ നിശ്ചിതഭാഗം സർപ്പാരാധനയ്ക്കു വേണ്ടി കാവുകളായി സംരക്ഷിക്കണമെന്ന് നാഗരാജാവ് നിർദേശിച്ചു.  കേരളത്തിൽ സർപ്പങ്ങളെ ആരാധിക്കണമെന്ന സമ്പ്രദായത്തിന്റെ തുടക്കം അവിടെ നിന്നാണെന്നാണ് വിശ്വാസം.

മണ്ണാറശാല നാഗരാജ ക്ഷേത്രം (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

വാസുകീ സങ്കൽപത്തിലുള്ളതാണ് മണ്ണാറശാലയിലെ നാഗരാജാവ്. ആ നാഗരാജാവിനൊപ്പം നിലവറയിൽ സർപ്പശ്രേഷ്ഠനായ അനന്തന്റെ സാന്നിധ്യവുമുണ്ട്. സർപ്പദൈവങ്ങൾ പുണ്യദര്‍ശനമേകുന്ന മണ്ണാറശാലയുടെ ഐതിഹ്യം അറിയാം. അതിനൊപ്പം മണ്ണാറശാല ക്ഷേത്രത്തിന്റെ പൂജാ സമ്പ്രദായങ്ങളും അറിയാം.

∙ മണ്ണാറശാലയുടെ അമ്മ, സർപ്പശ്രേഷ്ഠന്റെ മാതാവ്

നാഗരാജാവിന്റെ ജന്മദിനമാണ് കന്നിയിലെ ആയില്യം. എന്നാൽ മണ്ണാറശാല ആയില്യം തുലാംമാസത്തിലാണ്. കന്നിമാസത്തിലെ ആയില്യത്തിനും മണ്ണാറശാലയിൽ  തുല്യപ്രാധാന്യമുണ്ട്. മണ്ണാറശാലയിൽ  ആയില്യത്തിന് നാഗരാജാവിനെ  വെൺകൊറ്റക്കുടകൾ, വെഞ്ചാമരങ്ങൾ, കൊടിക്കൂറകൾ തുടങ്ങിയ രാജചിഹ്നങ്ങളോടെ എഴുന്നള്ളിക്കും. ദേശം ഭരിച്ചിരുന്ന രാജാവിന്  പതിവുപോലെ കന്നിമാസത്തിലെ ആയില്യത്തിന് ഒരിക്കൽ വരാനായില്ല. രാജാവ്  തുലാമാസത്തിലെ ആയില്യത്തിന് ദർശനപുണ്യം സാധ്യമാക്കണമെന്നും അന്ന് കന്നിയിലെ പതിവു വിശേഷാൽചടങ്ങുകളും പൂജകളും ഉണ്ടാവണമെന്നും നിർദേശിച്ചു. 

മണ്ണാറശാല നാഗരാജ ക്ഷേത്രം (ഫയൽ ചിത്രം: മനോരമ)

അന്നു മുതലാണ് തുലാമാസത്തിലെ ആയില്യം ആഘോഷപൂർവം കൊണ്ടാടുന്നതെന്നു കരുതപ്പെടുന്നു. മണ്ണാറശാല അമ്മ, നിലവറയിൽ ചിരഞ്ജീവിയായി വസിക്കുന്ന അനന്തന്റെ അമ്മയാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് മണ്ണാറശാല അമ്മയ്ക്ക് ക്ഷേത്രത്തിൽ വളരെയേറെ  പ്രാധാന്യം ഉള്ളത്. അമ്മയുടെ സ്നേഹവാൽസല്യങ്ങൾ വർഷത്തിലൊരിക്കൽ ശിവരാത്രിപ്പിറ്റേന്ന് അനന്തൻ സ്വീകരിക്കുന്നു എന്നാണ് വിശ്വാസം.  

ADVERTISEMENT

കന്നി, തുലാം മാസങ്ങളിൽ ആയില്യത്തിന് അമ്മ മകനെ സങ്കൽപിച്ച് നടത്തുന്ന 12 ദിവസത്തെ പൂജയുണ്ട്. അത് പൂർത്തിയാവുക പൂയം നാളിലാണ്. പൂയത്തിന് ചതുശ്ശതം നിവേദ്യത്തോടെയാണ് അമ്മയുടെ പൂജകൾ പൂർത്തിയാവുക. മണ്ണാറശാല ആയില്യത്തിന് ശ്രീകോവിലിൽ പൂജകൾക്ക് നേതൃത്വം നൽകുന്നത് കുടുംബകാരണവരാണ്. അന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കലശാഭിഷേകവും നാഗരാജാവിന്റെ വാസുകീഭാവത്തിലുള്ള തിരുവാഭരണം ചാർത്തിയുള്ള പ്രത്യേകപൂജകളും നൂറും പാലും ഉണ്ടാവും.

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ പ്രാർഥിക്കുന്ന ഭക്തർ. (ചിത്രം: മനോരമ)

ആയില്യത്തിന് രാവിലെ 9.30 കഴിഞ്ഞ് മണ്ണാറശാല അമ്മ സാവിത്രി അന്തർജനം നിലവറയ്ക്ക് സമീപം തെക്കേത്തളത്തിൽ ഭക്തർക്ക് ദർശനം നൽകും. മൂന്നു പതിറ്റാണ്ടായി ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയായിരുന്ന മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം 2023 ഓഗസ്റ്റ് 9ന് സമാധിയായതിനെ തുടർന്ന് ഇല്ലത്തെ ഏറ്റവും മുതിർന്ന അന്തർജനമായ സാവിത്രി അന്തർജനം മണ്ണാറശാല അമ്മയായി അഭിഷിക്തയായി. അമ്മ സംവത്സര വ്രതദീക്ഷയിൽ തുടരുന്നതിനാൽ ഇത്തവണ ആയില്യത്തിന്  എഴുന്നള്ളത്തും നിലവറയ്ക്കു സമീപം അമ്മ നടത്തുന്ന വിശേഷാൽ പൂജകളും ഇല്ല. 

∙ ശൈവ – വൈഷ്ണവ സങ്കൽപ്പങ്ങളുടെ സംഗമ ഭൂമി 

അഷ്ടനാഗങ്ങളിൽ അനന്തൻ  ആദ്യത്തേതും വാസുകി  രണ്ടാമത്തേതുമാണ്. ശൈവസങ്കൽപത്തിലുള്ള വാസുകിയാണ് മണ്ണാറശാലയിലെ നാഗരാജാവ്. വാസുകിയുടെ ഭാര്യാസങ്കൽപമാണ് സർപ്പയക്ഷിക്ക്. സർപ്പയക്ഷിയുടെ പ്രതിഷ്ഠ നാഗരാജാവിന്റെ ഇടതുഭാഗത്തുണ്ട്. വൈഷ്ണവസങ്കൽപത്തിലുള്ള അനന്തൻ ഇല്ലത്തെ നിലവറയിൽ ഉണ്ടെന്നാണ് വിശ്വാസം. അനന്തന്റെ പത്നിയായി സങ്കൽപിക്കപ്പെടുന്ന നാഗയക്ഷിയുടെ ചിത്രകൂടപ്രതിഷ്ഠ  ക്ഷേത്രത്തിന് പടിഞ്ഞാറുണ്ട്. നാഗരാജാവിന്റെ സഹോദരിയായി സങ്കൽപിക്കപ്പെടുന്ന നാഗചാമുണ്ഡിയുടെ ചിത്രകൂട പ്രതിഷ്ഠ ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി സാവിത്രി അന്തർജനം (ചിത്രം: മനോരമ)
ADVERTISEMENT

ഇല്ലത്തെ നിലവറയിലെ പഞ്ചമുഖനായ അനന്തന് വർഷത്തിലൊരിക്കൽ പ്രധാനപൂജയുണ്ട്. അത് ശിവരാത്രിയുടെ പിറ്റേന്നാണ്. ക്ഷേത്രസങ്കേതത്തിൽതന്നെ വടക്ക് കുര്യാങ്കാവിൽ ശാസ്താപ്രതിഷ്ഠയും ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ഭദ്രകാളിപ്രതിഷ്ഠയുമുണ്ട്.  പതിനാറ് ഏക്കറോളമുള്ള ക്ഷേത്രസങ്കേതത്തിൽ ഏതാണ്ട് എട്ടേക്കർ കാവാണ്. ഇവിടെ രണ്ടുതരം പ്രതിഷ്ഠകളുണ്ട്. ശൈവരീതിയിലും വൈഷ്ണവ രീതിയിലുമാണ് അവ. അനന്തന്റെ പ്രതിഷ്ഠ വൈഷ്ണവ സമ്പ്രദായത്തിലും വാസുകിയുടെ പ്രതിഷ്ഠ ശൈവ സമ്പ്രദായത്തിലുമുള്ളതാണ്. 

∙ മന്ദാരം നിറഞ്ഞ ഭൂമി, മണ്ണ് ആറിയ ശാല, സർപ്പശ്രേഷ്ഠന്റെ അവതാര സവിധം  

ദ്വാപരയുഗത്തിലെ ഖാണ്ഡവദഹനവുമായും മണ്ണാറശാല ക്ഷേത്രത്തിന്റെ ഐതിഹ്യത്തിന് ബന്ധമുണ്ട്. പരശുരാമൻ മണ്ണാറശാലയിൽ സർപ്പങ്ങളെ ഉപാസിക്കാൻ ഒരു ബ്രാഹ്മണനെ നിയോഗിച്ചു. വസിഷ്ഠകുലത്തിൽപ്പെട്ട ഈ ബ്രാഹ്മണന്റെ പിന്തുടർച്ചക്കാരാണ് മണ്ണാറശാല ഇല്ലക്കാർ എന്നു കരുതപ്പെടുന്നു. തലമുറകൾക്ക് ശേഷം അവിടെ നാഗോപാസകരായി ജീവിച്ചിരുന്ന വാസുദേവൻ, ശ്രീദേവി എന്നീ ദമ്പതികൾ സന്താനഭാഗ്യമില്ലാതെ വിഷമിച്ച് കഴിയുകയായിരുന്നു. അർജുനൻ തക്ഷകനെ നിഗ്രഹിക്കാനായി ഖാണ്ഡവവനത്തിന് തീയിട്ടതിനെ തുടർന്ന് പലപ്രദേശങ്ങളും അഗ്നിക്കിരയായി. പരശുരാമൻ പ്രതിഷ്ഠ നടത്തിയ മണ്ണാറശാലയിലെ കാവുകൾ ഭഗവാന്റെ ചൈതന്യമുള്ളതിനാൽ തീപിടിക്കാതെ സംരക്ഷിക്കപ്പെട്ടു. ചുറ്റിനും തീപിടിച്ചിട്ടും ഇവിടെ മാത്രം മണ്ണ് തണുത്തുകിടന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

മണ്ണാറശാല നാഗരാജ ക്ഷേത്ര പരിസരവും കാവും (ചിത്രം: മനോരമ)

പല കാവുകളിൽ നിന്നുള്ള സർപ്പങ്ങൾ മണ്ണാറശാലയിൽ അഭയം തേടി. അവയെയെല്ലാം ഈ ദമ്പതികളുടെ നേതൃത്വത്തിൽ ശുശ്രൂഷിച്ചു.  ഇവിടുത്തെ തണുത്ത മണ്ണുകൊണ്ട് സർപ്പങ്ങളുടെ ഉടലിലെ ചൂടാറുന്നതു വരെ  ശുശ്രൂഷിച്ചതിനാലാണ് ഈ സ്ഥലത്തിന് മണ്ണാറശാലയെന്ന് പേരു വന്നതെന്ന് കരുതപ്പെടുന്നു.

പരശുരാമൻ പ്രതിഷ്ഠ നടത്തുന്ന സമയത്ത് ഇവിടെയാകെ മന്ദാരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നു എന്നും മന്ദാരശാലയാണ് പിന്നീട് മണ്ണാറശാലയായി മാറിയതെന്നും മറ്റൊരു വാദവുമുണ്ട്. ഇല്ലത്തെ സ്ത്രീയുടെ പ്രവൃത്തിയിൽ സംപ്രീതനായ നാഗരാജാവ് അവർക്ക് സ്വപ്നദർശനം നൽകി. താൻ തന്നെ അവർക്ക് സന്താനമായി ജനിക്കുമെന്ന് അരുളിച്ചെയ്തു. ആ സ്ത്രീ ഇരട്ടശിശുക്കളെ പ്രസവിച്ചു. പഞ്ചമുഖനായ അനന്തനും മനുഷ്യശിശുവിനും അവർ ജന്മം നൽകി. ആ അനന്തനാണ് മണ്ണാറശാല ഇല്ലത്തെ നിലവറയിൽ കുടികൊള്ളുന്നത് എന്നു കരുതപ്പെടുന്നു. തന്റെ അവതാരോദ്ദേശ്യം പൂർത്തിയായി എന്നു മനസ്സിലായ അനന്തൻ ഇല്ലത്തെ നിലവറയിൽ തപസ്സിനായി പ്രവേശിച്ചു. ആ നിലവറയിലാണ് ചിരഞ്ജീവിയായി അനന്തൻ കുടികൊള്ളുന്നത് എന്നു കരുതപ്പെടുന്നു. 

∙ നാഗസങ്കേതങ്ങളായ കാവുകൾ, രക്ഷ അരുളി കരിനാഗങ്ങൾ 

ക്ഷേത്രാരാധനയിൽ ഒരു സ്ത്രീക്ക് പൂർണമായ അധികാരമുള്ള ഏകക്ഷേത്രമാണ് മണ്ണാറശാല. ഇല്ലത്തെ ഏറ്റവും പ്രായം ചെന്ന കാരണവരുടെ  പത്നിയാണ് അമ്മ സ്ഥാനത്ത് എത്തുന്നത്.  അമ്മ ശ്രീകോവിലിൽ പൂജ ചെയ്യുന്ന ദിവസങ്ങൾ ഇവയാണ്. എല്ലാ മലയാള മാസവും ഒന്നാംതീയതി, മാസം തോറും പൂയം നാളിൽ, ശകവർഷത്തിലെ  മാഘമാസം തുടങ്ങുമ്പോൾ മുതൽ ശിവരാത്രിയുടെ തലേന്ന് വരെ, ചിങ്ങത്തിലെ തിരുവോണത്തിന്, കർക്കടകം ഒന്നു മുതൽ 12 വരെ,  കന്നിമാസത്തിലും തുലാം മാസത്തിലും ആയില്യത്തിന് മുൻപ് 12 ദിവസം, എല്ലാ മലയാളമാസവും ആയില്യത്തിന് ഇല്ലത്തെ നിലവറയ്ക്ക് മുന്നിൽ പ്രത്യേകമായി നൂറും പാലും,  ശിവരാത്രി നാളിൽ ക്ഷേത്രത്തിൽ സർപ്പബലിക്ക്,  ശിവരാത്രിയുടെ പിറ്റേന്ന് നിലവറയിലും അപ്പൂപ്പൻകാവിലും നൂറുംപാലും. 

മണ്ണാറശാല നാഗരാജ ക്ഷേത്ര പരിസരവും കാവും (ചിത്രം: മനോരമ)

പതിനാറ് ഏക്കറോളമുള്ള ക്ഷേത്രസങ്കേതത്തിൽ ഏതാണ്ട് എട്ടേക്കർ കാവുകളാണ്. മണ്ണാറശാല ക്ഷേത്രത്തിന് അകത്തും പുറത്തുമായി ഏതാണ്ട് പതിനഞ്ച് കാവുകളുണ്ട്. ഇവയിൽ നാലെണ്ണം ക്ഷേത്രവളപ്പിന് പുറത്താണ്. മണ്ണാറശാല ഇല്ലത്തിന്റെ  മൂലസ്ഥാനമാണ്  എരിങ്ങാടപ്പള്ളിക്കാവ്. മണിനാഗങ്ങളും കരിനാഗങ്ങളും കുടികൊള്ളുന്നത് എന്നു കരുതപ്പെടുന്ന കിഴക്കേക്കാവാണ് കാവുകളിൽ വലുത്. നാഗചാമുണ്ഡിയമ്മയുടെയും സർപ്പയക്ഷിയമ്മയുടെയും കാവാണ് മറ്റൊന്ന്.

മറ്റു സ്ഥലങ്ങളിൽ നിന്നുള്ള നാഗങ്ങളെ കുടിയിരുത്തുന്ന  പ്രതിഷ്ഠക്കാവ്, അന്നദാനമന്ദിരത്തിന് തെക്കുവശത്തുള്ള കാർത്തികപ്പള്ളിക്കാവ്, ശാസ്താവിന്റെ പ്രതിഷ്ഠയുള്ള കുര്യാങ്കാവ്, നിലവറയിലെ ഭഗവാന്റെ സാന്നിധ്യമുള്ളതും പഞ്ചമുഖനാഗവും കുഴിനാഗങ്ങളുമുണ്ടെന്ന് കരുതപ്പെടുന്നതുമായ അപ്പൂപ്പൻകാവ്, പറക്കുന്ന നാഗങ്ങളുടെ വാസസ്ഥാനമായ പാളപ്പെട്ടിക്കാവ്, കുളത്തിനോട് ചേർന്നുള്ള ആലക്കോട്ട് കാവ്, പുലക്കാവ് തുടങ്ങിയവയാണവ.

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് തുടക്കംകുറിച്ച് നടത്തിയ മഹാദീപക്കാഴ്ച്ചയിൽ ദീപം തെളിക്കുന്ന കുട്ടികൾ. (ഫയൽ ചിത്രം: മനോരമ)

വൈവിധ്യമാർന്ന സസ്യജാലത്താൽ സമ്പന്നമാണ് മണ്ണാറശാലയിലെ കാവുകൾ. അഞ്ഞൂറോളം ജനുസ്സിൽപ്പെട്ട 680 തരം സസ്യങ്ങൾ കാവുകളിലുണ്ട്. താന്നി, ഇത്തി, ഇലിപ്പ, നെന്മേനി വാക, അത്തി, മലവാക, കാശാവ്, ഞാവൽ,  പേരാൽ, രയാൽ, കല്ലാൽ, തവിട്ടാൽ, കല്ലാൽ, വരട്ടാൽ, മഞ്ചാടി, ആറ്റുമഞ്ചാടി, ആറ്റുവള്ളി, അപ്പൂപ്പൻതാടി, ചിന്നാമുട്ടി, ഓടൽവള്ളി, കുരീൽവള്ളി, വല്ലഭം, പാണർപുളി, വേപ്പ്, മഞ്ഞക്കടമ്പ്, കടമ്പ്, ആഞ്ഞിലി, അശോകം, കൂവളം, അരണമരം, ഇലിപ്പ, അമ്പഴം, പനച്ച, പൂവരശ്, വള്ളിപ്പരത്തി, വേലിപ്പരത്തി, കുന്നി, താന്നി, ഇലഞ്ഞി, പൈൻ, വെള്ളപ്പൈൻ, കാട്ടുജാതിപത്രി, ആവിൽ, കാട്ടുമാവ്, കുളമാവ്, ചെറുതേക്ക്, തകര, കരിന്തകര, പാച്ചോറ്റി, കച്ചോലം, കല്ലൂർവഞ്ചി, മരോട്ടി, കരിമ്പന, കുടപ്പന, ചൂണ്ടപ്പന, ചിറ്റീന്തൽ, ഇലവ്, മുള്ളിലവ്, കുമ്പിൾ, ഏഴിലംപാല, യക്ഷിപ്പാല, കള്ളിപ്പാല തുടങ്ങിയവ ഈ കാവുകളിലുണ്ട്.

∙ സർപ്പദോഷങ്ങള്‍ തീരാൻ സർപ്പബലി ; സന്താനസൗഭാഗ്യത്തിന്  ഉരുളി കമഴ്ത്ത്

സർപ്പബലിയാണ് ഏറ്റവും പ്രധാനപ്പെട്ട വഴിപാട്.പുരാതനമായ സർപ്പാരാധനാ സമ്പ്രദായത്തിൽ പെട്ട നാഗപൂജകളിൽ ഏറ്റവും പ്രമുഖ സ്ഥാനം  സർപ്പബലിക്കാണ്. സർവവിധമായ സർപ്പദോഷങ്ങൾക്കും പരിഹാരമായി നിർദേശിക്കപ്പെടുന്ന പൂജയാണ് സർപ്പബലി.  വൈകുന്നേരങ്ങളിലാണ് ഈ പൂജ നടത്താറുള്ളത്.

മണ്ണാറശാലയിൽ സർപ്പബലി നടത്തുമ്പോൾ നാഗയക്ഷിയ്ക്കും നാഗരാജാവിന്റെ സഹോദരിയായ നാഗചാമുണ്ഡിയ്ക്കും പ്രത്യേകമായി പൂജയും ഗുരുതിയും നടത്താറുണ്ട്. സർപ്പബലി നടത്തുന്ന പദ്മത്തിനു സമീപം  പ്രത്യേകം അലങ്കരിച്ച പദ്മത്തിലാണ്  ഗുരുതി പൂജ ചെയ്യുന്നത്. രൗദ്രഭാവം മുന്നിൽ നിൽക്കുന്ന നാഗചാമുണ്ഡിക്ക് ഗുരുതി പൂജ വളരെ പ്രിയപ്പെട്ടതായി കരുതപ്പെടുന്നു. 

സന്താന സൗഭാഗ്യത്തിനു വേണ്ടി നടത്തുന്ന വഴിപാടാണ് ഉരുളി കമഴ്ത്ത്. ദമ്പതികളിൽ ഭാര്യ ഉരുളിയുമായി ക്ഷേത്രത്തിനു മൂന്നു വലത്തു വച്ച് നാഗരാജാവിന്റെ നടയിൽ ഉരുളി വച്ച് പ്രാർഥന നടത്തണം. ഉരുളി കമഴ്ത്തുന്ന ദിവസം മുതൽ ഉരുളി നിവർത്തുന്ന ദിവസം വരെ നാഗരാജാവിനും സർപ്പയക്ഷിക്കും കദളിപ്പഴം നിവേദിക്കാം, വെള്ളി തൊട്ടിലിൽ കുഞ്ഞിന്റെ സ്വർണത്തിലുള്ള രൂപം നാഗരാജാവിന്റെ നടയിലും, പട്ടും സ്വർണത്തിലുള്ള കുഞ്ഞിന്റെ രൂപവും സർപ്പയക്ഷിയുടെ നടയിലും  സമർപ്പിക്കാം, കുഞ്ഞിന് ക്ഷേത്രത്തിൽ തുലാഭാരം നടത്താം,  പായസം, പാൽപ്പായസം തുടങ്ങിയ വഴുപാടുകൾ നടത്താം എന്നുള്ള  പ്രാർഥനയോടെ വേണം  നാഗരാജാവിന്റെ നടയിൽ ഉരുളി സമർപ്പിക്കേണ്ടത്.

പിന്നീട് മണ്ണാറശാല അമ്മയെ കണ്ട് ഉരുളി കമഴ്ത്തുന്ന വിവരം അറിയിക്കണം. അമ്മയാണ് ഉരുളി നിലവറയിൽ കമഴ്ത്തുന്നത്. പിന്നീട് കുഞ്ഞുമായി  ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയ വഴിപാടുകൾ നടത്തുകയും അമ്മയെ കണ്ട് വിവരം അറിയിക്കുകയും വേണം. അമ്മയാണ് ഉരുളി നിവർത്തുന്നത്. കുഞ്ഞിനെ 5 വയസ്സുവരെ ഒരു തവണയെങ്കിലും ക്ഷേത്രത്തിലെത്തിച്ച് തൊഴീക്കണം. 

∙ വിലാസം

മണ്ണാറശാല നാഗരാജ ക്ഷേത്രം
ഹരിപ്പാട് പി.ഒ, 690514, ആലപ്പുഴ,
ഫോൺ: 0479–2413214, 2410200 

English Summary:

The Evolution, Poojas and General Information About the Serpent Worshipping in Mannarasala Sree Nagaraja Temple