ആരാണ് മികച്ചത്? സച്ചിനോ കോലിയോ? ക്രിക്കറ്റ് പണ്ഡിതരും പ്രേമികളും തുടർച്ചയായി ഇതു ചോദിക്കുന്നുണ്ട്. വിരാട് ഒരു മഹാനായ കളിക്കാരനാണ്, സച്ചിൻ ഇതിഹാസവും. ഒരു പക്ഷേ നൽകാൻ സാധിക്കുന്ന യുക്തിഭദ്രമായ മറുപടി ഇതായിരിക്കും. മഹാനായ കളിക്കാരൻ എന്ന ലേബലിനും അതീതമായി ഇതിഹാസ താരമായി വിരാട് കോലിയെയും ക്രിക്കറ്റ് ലോകം വാഴ്ത്തും എന്നതിന്റെ സൂചനകളാണ് ഈഡൻഗാർഡൻസ് നൽകിയത്.

ആരാണ് മികച്ചത്? സച്ചിനോ കോലിയോ? ക്രിക്കറ്റ് പണ്ഡിതരും പ്രേമികളും തുടർച്ചയായി ഇതു ചോദിക്കുന്നുണ്ട്. വിരാട് ഒരു മഹാനായ കളിക്കാരനാണ്, സച്ചിൻ ഇതിഹാസവും. ഒരു പക്ഷേ നൽകാൻ സാധിക്കുന്ന യുക്തിഭദ്രമായ മറുപടി ഇതായിരിക്കും. മഹാനായ കളിക്കാരൻ എന്ന ലേബലിനും അതീതമായി ഇതിഹാസ താരമായി വിരാട് കോലിയെയും ക്രിക്കറ്റ് ലോകം വാഴ്ത്തും എന്നതിന്റെ സൂചനകളാണ് ഈഡൻഗാർഡൻസ് നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാണ് മികച്ചത്? സച്ചിനോ കോലിയോ? ക്രിക്കറ്റ് പണ്ഡിതരും പ്രേമികളും തുടർച്ചയായി ഇതു ചോദിക്കുന്നുണ്ട്. വിരാട് ഒരു മഹാനായ കളിക്കാരനാണ്, സച്ചിൻ ഇതിഹാസവും. ഒരു പക്ഷേ നൽകാൻ സാധിക്കുന്ന യുക്തിഭദ്രമായ മറുപടി ഇതായിരിക്കും. മഹാനായ കളിക്കാരൻ എന്ന ലേബലിനും അതീതമായി ഇതിഹാസ താരമായി വിരാട് കോലിയെയും ക്രിക്കറ്റ് ലോകം വാഴ്ത്തും എന്നതിന്റെ സൂചനകളാണ് ഈഡൻഗാർഡൻസ് നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാണ് മികച്ചത്? സച്ചിനോ കോലിയോ? ക്രിക്കറ്റ് പണ്ഡിതരും പ്രേമികളും തുടർച്ചയായി ഇതു ചോദിക്കുന്നുണ്ട്. വിരാട് ഒരു മഹാനായ കളിക്കാരനാണ്, സച്ചിൻ ഇതിഹാസവും. ഒരു പക്ഷേ നൽകാൻ സാധിക്കുന്ന യുക്തിഭദ്രമായ മറുപടി ഇതായിരിക്കും. മഹാനായ കളിക്കാരൻ എന്ന ലേബലിനും അതീതമായി ഇതിഹാസ താരമായി വിരാട് കോലിയെയും ക്രിക്കറ്റ് ലോകം വാഴ്ത്തും എന്നതിന്റെ സൂചനകളാണ് ഈഡൻഗാർഡൻസ് നൽകിയത്.

എന്റെ ഹീറോയ്ക്കൊപ്പം റെക്കോർ‍ഡ് പങ്കിടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത് വളരെ വൈകാരികത നിറ‍ഞ്ഞ നിമിഷമാണ്. ഞാൻ വന്ന വഴികൾ എനിക്ക് നന്നായി അറിയാം. അദ്ദേഹത്തിന്റെ (സച്ചിൻ തെൻഡുൽകർ) ഭാഗത്തുനിന്ന് കിട്ടിയ അഭിനന്ദനം ഏറെ വിലമതിക്കുന്നതാണ്. 

വിരാട് കോലി (49–ാം ഏകദിന സെഞ്ചറി പൂർത്തിയാക്കിയ ശേഷം പറഞ്ഞത്)

ലോകകപ്പിന്റെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ എന്ന ചോദ്യത്തിന് ഉത്തരം തേടി ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ആ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ഒരു ബ്ലോക് ബസ്റ്റർ ചിത്രം പലരും പ്രതീക്ഷിച്ചു. പക്ഷേ പകരം വിരാട് കോലിയുടെ ജന്മദിനാഘോഷമാണ് ഈഡൻ ഗാർഡൻസിൽ നടന്നത്. സെഞ്ചറിപ്പകിട്ടുള്ള ആ ആഘോഷത്തിലും ഇന്ത്യൻ ബോളർമാരുടെ നിർദയമായ പ്രഹരങ്ങൾക്കും മുന്നിൽ ദക്ഷിണാഫ്രിക്ക ചൂളിപ്പോയി. വെറും 83ന് എല്ലാവരും പുറത്ത്, ഇന്ത്യയ്ക്ക് 243 റൺസിന്റെ ചരിത്രവിജയം. മത്സര ശേഷം ഓസ്ട്രേലിയയുടെ മുൻ ഓൾറൗണ്ടർ ടോം മൂഡി ട്വീറ്റ് ചെയ്താണ് കൃത്യം. ‘‘ഇന്ത്യ മറ്റു ടീമുകളെക്കാൾ മൈലുകൾ മുന്നിലാണ്’’.

ADVERTISEMENT

∙ സച്ചിനെ മറികടക്കുമോ വിരാട്?

വിരാട് – സച്ചിൻ താരതമ്യത്തെക്കുറിച്ചാണ് പറഞ്ഞു വന്നത്. ഏകദിന സെഞ്ചറികളുടെ എണ്ണത്തിൽ വിരാട് സച്ചിന് (49) ഒപ്പമെത്തിയിരിക്കുന്നു. ഈ ലോകകപ്പിൽ മുൻപ് രണ്ടുതവണ വിരാട് ആ നേട്ടത്തിന് തൊട്ടടുത്തെത്തിയതാണ്. പക്ഷേ 49–ാം സെഞ്ചറി അപ്പോഴെല്ലാം വഴുതിപ്പോയി. അതോ, വിരാട് ഈ നല്ല ദിവസത്തിനായി അതു കാത്തുവച്ചതോ? 

49–ാം സെഞ്ചറി തികച്ച്, രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചറി നേടുന്ന താരമെന്ന സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡിനൊപ്പം എത്തിയ വിരാട് കോലിയുടെ ആഹ്ലാദ പ്രകടനം. (Photo by DIBYANGSHU SARKAR / AFP)

ഇന്ത്യൻ ക്രിക്കറ്റ് ലോകം തന്റെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന ദിവസം ആ സാക്ഷാൽ തെൻഡുൽക്കർക്ക് ഒപ്പം വിരാട് കോലി(101) കസേര വലിച്ചിട്ടിരുന്നു!. 49 സെഞ്ചറികൾ കുറിക്കാൻ സച്ചിന് 452 ഇന്നിങ്സുകൾ വേണ്ടി വന്നെങ്കിൽ വിരാടിന് വേണ്ടി വന്നത് വെറും 277 ഇന്നിങ്സ്. ഇപ്പോഴത്തെ ഫോമും ഫിറ്റ്നസും കണക്കിലെടുത്താൽ കുറഞ്ഞത് മൂന്നു വർഷം കൂടിയെങ്കിലും കോലി ഇന്ത്യൻ ടീമിൽ ഉണ്ടാകും. ഒരു പക്ഷേ അടുത്ത ലോകകപ്പ് വരെയും. 

ആ ബാറ്റിൽ നിന്ന് ഇനിയും ഏറെ സെഞ്ചറികൾ പിറക്കും. ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന സച്ചിന്റെ റെക്കോർഡ് മറികടക്കാനും കോലിക്ക് അവസരം ലഭിച്ചേക്കാം. നിലവിലെ ഫോമിൽ ഈ ലോകകപ്പിൽ തന്നെ വിരാട് സെഞ്ചറികളുടെ എണ്ണത്തിൽ അർധശതകം തികച്ചേക്കാം. വിരമിക്കുന്ന വേളയിൽ 60 ഏകദിന സെഞ്ചറി വിരാടിന് എത്തിപ്പിടിക്കാൻ കഴിയാത്ത ലക്ഷ്യമല്ലെന്നു ക്രിക്കറ്റ് ലോകം കരുതുന്നു. സച്ചിന്റെ മറ്റു പല റെക്കോർഡുകളും ആ ജൈത്രയാത്രയിൽ വിരാട് തകർത്തേക്കാം. മഹാനായ കളിക്കാരൻ എന്ന വിശേഷണം ലോകക്രിക്കറ്റിലെ ഇന്ത്യയുടെ ഇതിഹാസം എന്ന എന്ന പുതിയ വിശേഷണത്തിനു വഴിമാറുമോ എന്നതു തന്നെയാണ് അറിയേണ്ടത്.

സെഞ്ചറിയോടെ ജന്മദിനം ആഘോഷിക്കുന്ന ആദ്യത്തെ താരമാണ് വിരാട് എന്നു കരുതാൻ വരട്ടെ. ആ റെക്കോർഡ് വിരാടിന്റെ പേരിൽ അല്ല. 2011 പാക്കിസ്ഥാനെതിരെ ന്യൂസീലൻഡിന്റെ റോസ്‌ ‍ടെയ്‌ലറാണ് (131) ജന്മദിനം ആദ്യമായി അങ്ങനെ കസറിയത്. ഈ ലോകകപ്പിൽ തന്നെ പാക്കിസ്ഥാനെതിരെ ഓസീസിന്റെ മിച്ചൽ മാർഷ് സെഞ്ചറി നേടിയതും (121) ജന്മദിനത്തിൽ തന്നെ

ADVERTISEMENT

∙ ഈ ലോകകപ്പിലെ മാരക ബോളിങ് നിരയോ?

വിരാടിന്റെ സെഞ്ചറി എന്തു കൊണ്ടും വേറിട്ടു നിൽക്കുന്നു. ആ സെഞ്ചറിയുടെ കരുത്തിലാണ് ഇന്ത്യ അഞ്ചിന് 326 റൺസ് എന്ന മികച്ച സ്കോർ പടുത്തുയർത്തിയത്. ഇന്ത്യൻ ഇന്നിങ്സിലെ 50 ഓവറിൽ 44 ഓവറും വിരാട് ബാറ്റു ചെയ്തു. നാലു ഫോറോടെ ആക്രമിച്ചു കളിച്ചു തുടങ്ങിയ വിരാട്, എന്നാൽ പിന്നീട് ഗിയർ മാറ്റി, പ്രതിരോധത്തിലും സൂക്ഷ്മതയിലുമായി.

കാരണവും പിന്നീട് പറഞ്ഞു. ഹാർദിക് പാണ്ഡ്യയെ പോലെ ഒരു ഓൾ റൗണ്ടറുടെ അഭാവത്തിൽ അവസാനം വരെ ഒരറ്റം കാക്കാനായിരുന്നുവത്രെ ശ്രമം. എന്നാൽ അന്തിമവിശകലനത്തിൽ വിരാട് തനിച്ചു നേടിയ 101 റൺസിലും 13 റൺസ് കുറച്ചു നേടാൻ മാത്രമേ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്കെല്ലാം കൂടി കഴി‍ഞ്ഞുള്ളു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിനിടെ വിരാട് കോലിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഗാലറിയിൽ ആരവം തീർക്കുന്ന ആരാധകർ. (Photo by DIBYANGSHU SARKAR / AFP)

ഇന്ത്യ ആദ്യത്തെ പത്ത് ഓവറിൽ നേടിയ 91 റൺസ് പോലും ദക്ഷിണാഫ്രിക്കയ്ക്ക് ആകെ സ്കോർ ചെയ്യാനായില്ല. ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ച്ച വച്ച് പോയിന്റ് ടേബിളിൽ രണ്ടാമതു നിൽക്കുന്ന ടീമിന് ഒട്ടും ചേരാത്ത നാണം കെട്ട തോൽവിയാണ് ഈഡൻ ഗാർഡൻസിൽ അവരെ കാത്തിരുന്നത്.

ADVERTISEMENT

ഇന്ത്യ ബാറ്റു ചെയ്തപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഇടംകയ്യൻ സ്പിന്നർ കേശവ്  മഹാരാജ് ഗംഭീരമായി പന്തെറിയുന്നതു കണ്ടപ്പോൾ തന്നെ രവീന്ദ്ര ജഡേജയുടെ കൈ തരിക്കാൻ തുടങ്ങിയിരിക്കണം. ബാറ്റിങ് അൽപം വിഷമകരമായ ഒരു പിച്ചിൽ ജഡേജ എത്രകണ്ട് അപകടകാരിയാകുമെന്നതിന് ഈ മത്സരം അടിവരയിട്ടു. യുവ്‌രാജ്  സിങ്ങിനു ശേഷം ലോകകപ്പിൽ ഒരു മത്സരത്തിൽ അഞ്ചു വിക്കറ്റ് (5–18) വീഴ്ത്തുന്ന സ്പിന്നർ എന്ന ഖ്യാതിയും ജഡേജ നേടി.

ദക്ഷിണാഫ്രിക്കൻ താരത്തിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങൾ. (Photo courtesy: Star Sports India)

മുഹമ്മദ് ഷമിയും (2–18) കുൽദീപ് യാദവും (2–7) മുഹമ്മദ് സിറാജും (1–11) ഉജ്വലമായ പിന്തുണ ജഡേജയ്ക്കു നൽകിയപ്പോൾ ദക്ഷിണാഫ്രിക്ക നിലയുറപ്പിക്കാൻ പോലും കഴിയാതെ തകർന്നു വീണു. ലോകോത്തര നിലവാരമുളള 5 ബോളർമാർ അടങ്ങുന്ന ഇന്ത്യയെ എല്ലാ ടീമുകളും ഭയപ്പെടുന്നു. ആ 5 പേരും ഉജ്വലമായ ഫോമിലാണ് എന്നത് എതിരാളികൾക്ക് കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കുന്നു. ഇത്രയും മാരക പ്രഹരശേഷിയുള്ള ഒരു ബോളിങ് നിര ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല.

∙ വിമർശകർക്ക് ശ്രേയസ്സിന്റെ മറുപടി

ബോളർമാർക്കു മേൽ മാനസികമായ ആധിപത്യം തുടക്കത്തിലെ നേടി കളി വരുതിയിലാക്കുക എന്ന രോഹിത് ശർമയുടെ തന്ത്രം ഈ മത്സരത്തിലും വ്യക്തമായിരുന്നു. ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമത് നിൽക്കുന്ന (16) മാർക്കോ ജാൻസന്റെ ആദ്യ ഓവർ പിഴച്ചതോടെ രോഹിത്തിന് കാര്യങ്ങൾ എളുപ്പമായി. നിയന്ത്രണംവിട്ട് തുടരെ വൈഡുകള്‍ അടക്കം എറിഞ്ഞ ജാൻസണ് ആദ്യമായി പവർ പ്ലേയിൽ വിക്കറ്റ് ലഭിച്ചില്ല.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിനിടെ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ. (Photo by DIBYANGSHU SARKAR / AFP)

മറുവശത്ത് രോഹിത്തിന്റെ ആക്രമണ ശൈലിയുടെ തോളിലേറി ഇന്ത്യ ആദ്യ പവർപ്ലേയിൽ 14 ഫോറും മൂന്ന് സിക്സുമായി കുതിച്ചു. ജാൻസണും എൻഗിഡിയ്ക്കും ഇന്ത്യൻ ഓപ്പണർമാരെ നിയന്ത്രിക്കാനാകില്ലെന്നു വന്നതോടെ വിശ്വസ്തനായ റബാദയെ പന്തേൽപ്പിച്ച ക്യാപ്റ്റൻ ബവുമയുടെ കണക്കുകൂട്ടൽ തെറ്റിയില്ല. ബവുമയ്ക്കു തന്നെ ക്യാച്ച് സമ്മാനിച്ച് രോഹിത് (40) മടങ്ങിയപ്പോൾ ഈഡൻ ഗാർഡൻസ് ഒരു വേള നിശ്ശബ്ദമായി; തൊട്ടു പിന്നാലെ ആർത്തിരമ്പി. കിങ് കോലി 35–ാം ജന്മദിനത്തിൽ അവർക്കു മുന്നിലേക്കു കടന്നു വന്നിരിക്കുന്നു!

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഒരു പന്തിൽ കേശവ് മഹാരാജ് ശുഭ്മൻ ഗില്ലിനെ(23) വൈകാതെ പറഞ്ഞുവിട്ടു. ബെയിലും കൊണ്ട് പന്ത് പറന്നത് ഗില്ലിന് വിശ്വസിക്കാനായില്ല. ടിവി അംപയർക്കു തന്നെ ഔട്ട് ഉറപ്പിക്കേണ്ടി വന്നു. രണ്ട് ഓപ്പണർമാരുടെയും പുറത്താകലോടെ കരുതിക്കളിക്കുന്ന ഇന്ത്യയെയാണ് പിന്നീട് കണ്ടത്. ആദ്യ പത്ത് ഓവറിൽ 91 റൺസ് നേടിയ ടീം പിന്നീടത്തെ 6 ഓവറിൽ നേടിയത് 16 റൺസ് മാത്രം. തുടർച്ചയായ രണ്ടാം അർധ സെഞ്ചറി നേടി ശ്രേയസ്സ് അയ്യർ (77) വിമർശകരുടെ വായടപ്പിക്കുന്നതാണ് പിന്നീട് കണ്ടത്.

ആദ്യത്തെ 34 പന്തിൽ 11 റൺസ് മാത്രം നേടിയ ശ്രേയസ്സ് അടുത്ത 34 പന്തിൽ 48 റൺസെടുത്ത് ഗിയർ മാറ്റി. ജാൻസന്റെ കഷ്ടകാലം തുടർന്നു. ഒരു ഓവറിൽ ശ്രേയസിന്റെ വക മൂന്നു ഫോർ. എൻഗിഡിയുടെ വേഗം കുറഞ്ഞ പന്തിൽ ക്യാച്ച് നൽകി ശ്രേയസ്സ് മടങ്ങുമ്പോൾ ഇരുവരും ചേർന്ന് ഇന്ത്യൻ ഇന്നിങ്സ് ഭദ്രമാക്കിയിരുന്നു. സ്കോറിങ് കൂട്ടാനുള്ള ശ്രമത്തിൽ കെ.എൽ.രാഹുൽ (8) വേഗം മടങ്ങിയപ്പോൾ സൂര്യകുമാർ യാദവ് 14 പന്തിൽ 22 റൺസ് എടുത്ത് തന്റെ റോൾ നിർവഹിച്ചു.

സെഞ്ചറിയിലേക്ക് കോലി സൂക്ഷ്മതയോടെ നീങ്ങിയപ്പോൾ അപ്പുറത്ത് മിന്നൽ പ്രകടനവുമായ ജഡേജ കസറി. 15 പന്തിൽ മൂന്നു ഫോറും ഒരു സിക്സറും ഉൾപ്പെടെ 29 റൺസ്. 49–ാം ഓവറിൽ   സിംഗിളോടെയാണ് കോലി തന്റെ 49–ാം സെഞ്ചറി തികച്ചത്. ചരിത്രം കുറിച്ച നിമിഷത്തിൽ പക്ഷേ പതിവ് വൻ ആഹ്ലാദ പ്രകടനം കോലിയിൽ നിന്ന് ഉണ്ടായില്ല. വയസ്സ് ഒന്നു കൂടിയല്ലോ എന്നു വിരാട് വിചാരിച്ചിട്ടുണ്ടാകുമോ?!

∙ 5 വിക്കറ്റ്, 29 റൺസ്, കളിയിലെ ‘കേമനാകാതെ’ ജഡ്ഡു

ഇന്ത്യയുടെ ഗംഭീര സ്കോർ എത്തിപ്പിടിക്കണമെങ്കിൽ ദക്ഷിണാഫ്രിക്കൻ നിരയിലെ മൂന്നു ബാറ്റർമാർ, അല്ലെങ്കിൽ അവരിൽ രണ്ടു പേരെങ്കിലും തിളങ്ങേണ്ടിയിരുന്നു. ഈ ലോകകപ്പിലെ അവരുടെ ഇതുവരെ ഉള്ള പ്രകടനം കണക്കിലെടുത്താൽ അതു സാധിക്കാൻ മൂന്നു പേരും പ്രാപ്തരുമായിരുന്നു. പക്ഷേ ക്വിന്റൻ ഡിക്കോക്കിനും (5) എയ്ഡൻ മാക്രത്തിനും (9) ഹെൻട്രി ക്ലാസനും (1) അതിനു കഴിഞ്ഞില്ല. 

കുൽദീപ് യാദവും രവീന്ദ്ര ജഡേജയും (കുൽജ സഖ്യം) ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കും വിരാട് കോലിക്കുമൊപ്പം. (Photo by DIBYANGSHU SARKAR / AFP)

ഉജ്വലമായ പന്തെറിഞ്ഞ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ആദ്യ പന്തുകളിൽ തന്നെ ദക്ഷിണാഫ്രിക്കൻ ഓപ്പണർമാർക്ക് മാരകമായ അപകട സൂചനകൾ നൽകി. സിറാജിന്റെ കുത്തിപ്പൊങ്ങിയ പന്തിൽ ബാറ്റുവച്ച് അതു വിക്കറ്റിലേക്ക് വലിച്ചിട്ട് ക്വികോക്ക് മടങ്ങിയതോടെ രണ്ടാം ഓവറിൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്കു മേൽ ഇന്ത്യ ആധിപത്യം നേടി. 

മുഹമ്മദ് ഷമിയ്ക്കു മുൻപ് എട്ടാം ഓവറിൽ രവീന്ദ്ര ജഡേജയെ പന്തേൽപ്പിച്ച ക്യാപ്റ്റന്റെ രോഹിത് ശർമയുടെ കണക്കുകൂട്ടൽ തെറ്റിയില്ല. മുന്നോട്ടാഞ്ഞു പ്രതിരോധിക്കാൻ ശ്രമിച്ച ബാവുമയ്ക്ക് (11) പന്തിന്റെ ഗതി പിടികിട്ടിയതേയില്ല. സ്പിന്നിനെതിരെ ഗംഭീരമായി കളിക്കുന്ന ക്ലാസനെ ജഡേജ തന്നെയും മാർക്രത്തെ ഷമിയും പറഞ്ഞു വിട്ടതോടെ ദക്ഷിണാഫ്രിക്കയുടെ പത്തി താഴ്ന്നു. ക്ലാസനും ഷമിയുടെ പന്തിൽ വാൻഡർഡുസെനും(13) വിക്കറ്റിനു മുന്നിൽ കുടുങ്ങിയപ്പോൾ അപ്പീൽ അംപയർ അനുവദിച്ചിരുന്നില്ല. റിവ്യൂവിനുള്ള ഇന്ത്യൻ തീരുമാനം തേർഡ് അംപയർ ശരിവച്ചപ്പോൾ ഈഡനും ഇന്ത്യൻ ടീമും ആഘോഷത്തിൽ മുങ്ങി. 

മുഹമ്മദ് സിറാജ് എറിഞ്ഞ പന്ത് ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ‍ഡികോക്കിന്റെ ബാറ്റിൽ പതിച്ച ശേഷം വിക്കറ്റ് തെറിപ്പിക്കുന്നു. (Photo by DIBYANGSHU SARKAR / AFP)

കുൽദീപ് യാദവിന് തുടർച്ചയായ രണ്ടാം മത്സരത്തിലും പന്തെറിയേണ്ട കാര്യം തന്നെ ഇല്ലായിരുന്നു. എങ്കിലും രോഹിത് പന്ത് ഏൽപ്പിച്ചപ്പോൾ ജോലി വേഗം പൂർത്തിയാക്കുന്ന ദൗത്യം ഏറ്റെടുത്തു. റബാദയെ(6) പുറത്താക്കി അഞ്ചു വിക്കറ്റ് നേട്ടം ജഡേജ കുറിച്ചപ്പോൾ ജാൻസനെയും(14) പിന്നാലെ എൻഗിഡിയെയും(0) പുറത്താക്കി കുൽദീപ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനു തിരശീല ഇട്ടു.

അഞ്ചു വിക്കറ്റും 29 റൺസും നേടിയ ജഡേജ മാൻ ഓഫ് ദ് മാച്ചിന് തീർച്ചയായും അർഹനായിരുന്നു. പക്ഷേ ജന്മദിനത്തിലെ അവിസ്മരണീയ സെഞ്ചറിയോടെ സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ ഒപ്പമെത്തിയ കിങ് കോലിയായിരുന്നല്ലോ ഈഡനിലെ മിന്നുന്ന താരം. കളിയിലെ മികച്ച താരവും മറ്റാരുമല്ല.

English Summary:

Virat Kohli Shone in Batting and Ravindra Jadeja in Bowling; India's Persistent 8th Victory in the 2023 ICC ODI World Cup

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT