പെൺകുട്ടിയെ മോഹിച്ച 'ദോശരാജാവ്', അന്ധവിശ്വാസത്തില്‍ കൊല: ഇന്നും തളരാതെ ശരവണ ഭവൻ
നിങ്ങള്‍ ജീവിതത്തിൽ സ്വീകരിച്ച തെറ്റായ ഒരു തീരുമാനം, അത് എങ്ങനെയാണ് പരിഹരിച്ചത്? ശരവണ ഭവൻ എന്ന ലോകപ്രശസ്തമായ ഹോട്ടൽ ശൃംഖലയുടെ ഫ്രാഞ്ചൈസി (വിൽപനാധികാരം) എടുക്കാൻ ആഗ്രഹിക്കുന്നവരോടുള്ള നിരവധി ചോദ്യങ്ങളിൽ ഒന്നാണിത്. ഇങ്ങനെ ചോദിക്കാൻ ‘ശരവണ’യ്ക്ക് എന്താണ് കാര്യം? അതറിയണമെങ്കിൽ ഗൂഗിളിൽ ശരവണ ഭവൻ എന്നൊന്നു തിരഞ്ഞ് നോക്കൂ. അവിടെ കാണാനാവുന്നത് 'ദ് റൈസ് ആൻഡ് ഡൗണ്‍ ഓഫ് കിങ് ഓഫ് ദോശ' (ദോശരാജാവിന്റെ ഉയർച്ചയും താഴ്ചയും) പോലുള്ള തലക്കെട്ടുകളാവും. ഒന്നുമില്ലായ്മയിൽനിന്ന് ശരവണ ഭവനെന്ന വമ്പൻ ബിസിനസ് സാമ്രാജ്യം സ്ഥാപിച്ച പി.രാജഗോപാലിന്റെ ജീവചരിത്രം എന്താണ്? ജ്യോതിഷിയുടെ വാക്കില്‍ ഭാഗ്യം തേടി മൂന്നാം വിവാഹത്തിനു പുറപ്പെട്ട കോടീശ്വരൻ കൊലപാതകക്കേസിൽ പെടുകയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്ത ദാരുണ സംഭവമാണത്.
നിങ്ങള്‍ ജീവിതത്തിൽ സ്വീകരിച്ച തെറ്റായ ഒരു തീരുമാനം, അത് എങ്ങനെയാണ് പരിഹരിച്ചത്? ശരവണ ഭവൻ എന്ന ലോകപ്രശസ്തമായ ഹോട്ടൽ ശൃംഖലയുടെ ഫ്രാഞ്ചൈസി (വിൽപനാധികാരം) എടുക്കാൻ ആഗ്രഹിക്കുന്നവരോടുള്ള നിരവധി ചോദ്യങ്ങളിൽ ഒന്നാണിത്. ഇങ്ങനെ ചോദിക്കാൻ ‘ശരവണ’യ്ക്ക് എന്താണ് കാര്യം? അതറിയണമെങ്കിൽ ഗൂഗിളിൽ ശരവണ ഭവൻ എന്നൊന്നു തിരഞ്ഞ് നോക്കൂ. അവിടെ കാണാനാവുന്നത് 'ദ് റൈസ് ആൻഡ് ഡൗണ്‍ ഓഫ് കിങ് ഓഫ് ദോശ' (ദോശരാജാവിന്റെ ഉയർച്ചയും താഴ്ചയും) പോലുള്ള തലക്കെട്ടുകളാവും. ഒന്നുമില്ലായ്മയിൽനിന്ന് ശരവണ ഭവനെന്ന വമ്പൻ ബിസിനസ് സാമ്രാജ്യം സ്ഥാപിച്ച പി.രാജഗോപാലിന്റെ ജീവചരിത്രം എന്താണ്? ജ്യോതിഷിയുടെ വാക്കില്‍ ഭാഗ്യം തേടി മൂന്നാം വിവാഹത്തിനു പുറപ്പെട്ട കോടീശ്വരൻ കൊലപാതകക്കേസിൽ പെടുകയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്ത ദാരുണ സംഭവമാണത്.
നിങ്ങള്‍ ജീവിതത്തിൽ സ്വീകരിച്ച തെറ്റായ ഒരു തീരുമാനം, അത് എങ്ങനെയാണ് പരിഹരിച്ചത്? ശരവണ ഭവൻ എന്ന ലോകപ്രശസ്തമായ ഹോട്ടൽ ശൃംഖലയുടെ ഫ്രാഞ്ചൈസി (വിൽപനാധികാരം) എടുക്കാൻ ആഗ്രഹിക്കുന്നവരോടുള്ള നിരവധി ചോദ്യങ്ങളിൽ ഒന്നാണിത്. ഇങ്ങനെ ചോദിക്കാൻ ‘ശരവണ’യ്ക്ക് എന്താണ് കാര്യം? അതറിയണമെങ്കിൽ ഗൂഗിളിൽ ശരവണ ഭവൻ എന്നൊന്നു തിരഞ്ഞ് നോക്കൂ. അവിടെ കാണാനാവുന്നത് 'ദ് റൈസ് ആൻഡ് ഡൗണ്‍ ഓഫ് കിങ് ഓഫ് ദോശ' (ദോശരാജാവിന്റെ ഉയർച്ചയും താഴ്ചയും) പോലുള്ള തലക്കെട്ടുകളാവും. ഒന്നുമില്ലായ്മയിൽനിന്ന് ശരവണ ഭവനെന്ന വമ്പൻ ബിസിനസ് സാമ്രാജ്യം സ്ഥാപിച്ച പി.രാജഗോപാലിന്റെ ജീവചരിത്രം എന്താണ്? ജ്യോതിഷിയുടെ വാക്കില്‍ ഭാഗ്യം തേടി മൂന്നാം വിവാഹത്തിനു പുറപ്പെട്ട കോടീശ്വരൻ കൊലപാതകക്കേസിൽ പെടുകയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്ത ദാരുണ സംഭവമാണത്.
നിങ്ങള്‍ ജീവിതത്തിൽ സ്വീകരിച്ച തെറ്റായ ഒരു തീരുമാനം, അത് എങ്ങനെയാണ് പരിഹരിച്ചത്? ശരവണ ഭവൻ എന്ന ലോകപ്രശസ്തമായ ഹോട്ടൽ ശൃംഖലയുടെ ഫ്രാഞ്ചൈസി (വിൽപനാധികാരം) എടുക്കാൻ ആഗ്രഹിക്കുന്നവരോടുള്ള നിരവധി ചോദ്യങ്ങളിൽ ഒന്നാണിത്. ഇങ്ങനെ ചോദിക്കാൻ ‘ശരവണ’യ്ക്ക് എന്താണ് കാര്യം? അതറിയണമെങ്കിൽ ഗൂഗിളിൽ ശരവണ ഭവൻ എന്നൊന്നു തിരഞ്ഞ് നോക്കൂ. അവിടെ കാണാനാവുന്നത് 'ദ് റൈസ് ആൻഡ് ഡൗണ്‍ ഓഫ് കിങ് ഓഫ് ദോശ' (ദോശരാജാവിന്റെ ഉയർച്ചയും താഴ്ചയും) പോലെയുള്ള തലക്കെട്ടുകളാവും. ഒന്നുമില്ലായ്മയിൽനിന്ന് ശരവണ ഭവനെന്ന വമ്പൻ ബിസിനസ് സാമ്രാജ്യം സ്ഥാപിച്ച പി.രാജഗോപാലിന്റെ ജീവചരിത്രം എന്താണ്? ജ്യോതിഷിയുടെ വാക്കില്‍ ഭാഗ്യം തേടി മൂന്നാം വിവാഹത്തിനു പുറപ്പെട്ട കോടീശ്വരൻ കൊലപാതകക്കേസിൽ പെടുകയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്ത ദാരുണ സംഭവമാണത്.
ഒന്നുമില്ലായ്മയിൽനിന്ന് ബിസിനസ് പാഠങ്ങൾ അനുഭവത്തിലൂടെ സ്വന്തമാക്കി രാജഗോപാൽ വളർത്തിവലുതാക്കിയ പ്രസ്ഥാനമാണ് ശരവണ ഭവൻ. എന്നാൽ അന്ധമായി ജ്യോത്സ്യനെ വിശ്വസിച്ച അദ്ദേഹം ഒടുവിൽ എത്തിയത് ജയിലിൽ, അതും കൊലപാതകക്കേസിൽ. രാജഗോപാലിന്റെ വീഴ്ചയിൽ ആദ്യമൊന്ന് പതറിയെങ്കിലും ശരവണ ഭവൻ പിടിച്ചു നിന്നു. ഇന്ന് 27 രാജ്യങ്ങളിൽ ദക്ഷിണേന്ത്യന്‍ രുചി വിളമ്പുന്നു ഈ ഹോട്ടൽ ശൃംഖല. ദിവസവും പതിനായിരക്കണക്കിനു പേരുടെ വയറും മനസ്സും നിറയ്ക്കുന്ന ശരവണയുടെ വളർച്ചയറിയാം....
∙ ശുദ്ധ വെജിറ്റേറിയൻ, പടര്‍ന്ന് പന്തലിച്ച തമിഴ് ഹോട്ടലുകൾ
കുടുംബവുമായുള്ള യാത്ര കേരളത്തിന്റെ അതിർത്തി കടന്ന് അയൽസംസ്ഥാനങ്ങളിലേക്ക് പ്രവേശിച്ചാൽ പിന്നെ മലയാളി കയറുന്നത് വെജിറ്റേറിയൻ ഹോട്ടലുകളിലാവും. ദീർഘദൂരയാത്ര ചെയ്യുന്നവരുടെ മനസ്സറിഞ്ഞ് ബിസിനസ് ചെയ്താണ് തമിഴ് വെജിറ്റേറിയൻ ഹോട്ടൽ ശൃംഖലകൾ വേരൂന്നിയത്. അയൽ സംസ്ഥാനത്ത് എത്തിയ യാത്രക്കാരിലൂടെ പറഞ്ഞറിഞ്ഞ് പെരുമയായതോടെ ഈ ഹോട്ടലുകൾ തമിഴ്നാടിന് പുറത്തേക്കും വ്യാപിച്ചു. വൃത്തിയിലും ഗുണമേന്മയിലും ആതിഥ്യമര്യാദയിലും ഒരുപടി മുന്നിൽ നിൽക്കുന്നവയായിരുന്നു അവ. കുടുംബസമേതം ആളുകൾ എത്താൻ തുടങ്ങിയതോടെ ഹോട്ടൽ ശൃംഖലയുടെ കണ്ണികൾക്ക് നീളം വച്ചു. ഒരു പേരിൽ തന്നെ മുന്നിലും പിന്നിലും കൂട്ടിച്ചേർക്കലുകളുമായി കൂടുതൽ ഹോട്ടലുകൾ തുറക്കപ്പെട്ടു.
ദക്ഷിണേന്ത്യയുടെ തനത് രുചിയായ ദോശയും ഇഡലിയും ഫിൽട്ടർ കോഫിയുമായി തമിഴ് വെജിറ്റേറിയൻ ഹോട്ടലുകൾ താമസിയാതെ ഉത്തരേന്ത്യയിലേക്കും, ദക്ഷിണേന്ത്യക്കാർ കൂടുതലായി കാണപ്പെടുന്ന വിദേശ രാജ്യങ്ങളിലേക്കും എത്തി. അവയിൽ ദക്ഷിണേന്ത്യൻ രുചിയുടെ ബ്രാൻഡായി മാറിയ ഹോട്ടൽ ശൃംഖലയാണ് ശരവണ ഭവൻ. 1981 ൽ ചെന്നൈയിൽ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ച ഈ രുചിയിടത്തിന്റെ പ്രയാണത്തിൽ ഒട്ടേറെ പ്രതിസന്ധികളാണുണ്ടായത്. പാതിവഴിയിൽ സ്ഥാപകൻ കൊടുംക്രൂരതയുടെ പര്യായമായി മാറിയപ്പോഴും ശരവണ ഭവൻ തടസ്സങ്ങളെയെല്ലാം അതിജീവിച്ചു മുന്നോട്ടു പോകുന്നു.
∙ രാജഗോപാൽ ദോശരാജാവായ കഥ
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ലാണ് പി.രാജഗോപാൽ ജനിക്കുന്നത്. മണ്ണ്കൊണ്ടു നിർമിച്ച വീട്ടിൽ ജനിച്ചുവളർന്ന രാജഗോപാൽ 7–ാം ക്ലാസിൽ പഠനം നിർത്തി ഹോട്ടലിൽ ജോലിക്ക് ചേർന്നു. ഭക്ഷണം കഴിച്ച മേശ വൃത്തിയാക്കലായിരുന്നു ആദ്യത്തെ ജോലി. അന്തിയുറങ്ങുന്നത് ഹോട്ടലിൽ വെറും നിലത്ത്. അതിനിടെ പാചകത്തിലും പ്രാവീണ്യം നേടി. എന്നാൽ പിന്നീട് ഈ ജോലിയിൽ തുടരാൻ രാജഗോപാൽ താൽപര്യം കാട്ടിയില്ല. പകരം ഒരു പലവ്യജ്ഞന കടയിൽ സഹായിയായി നിൽക്കാൻ തുടങ്ങി.
ഇവിടെ ജോലി ചെയ്യുമ്പോഴാണ് ഇതുപോലെ സ്വന്തമായി ഒരു കട തനിക്കും നടത്തിയാലെന്താ എന്ന ചോദ്യം ഉദിച്ചത്. പിതാവും സഹോദരങ്ങളും സഹായിച്ചതോടെ ചെന്നൈയിൽ രാജഗോപാൽ പലചരക്കു കടയുടെ മുതലാളിയായി മാറി. എന്നാൽ സ്വന്തമായി ഒരു സംരംഭം നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് അപ്പോഴാണ് രാജഗോപാലിലെ മുതലാളിക്ക് മനസ്സിലായത്. എന്നാലും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ് രാജഗോപാലിനെ തുണച്ചു. വ്യാപാരം മെല്ലെ മെല്ലെ അഭിവൃദ്ധിപ്പെട്ടതോടെ പലചരക്കു കടയുടെ മുറികൾ ഒന്നൊന്നായി വർധിച്ചു. അങ്ങനെ വ്യാപാരം മുന്നോട്ടു പോകവേ ഒരു ദിവസം കടയിലെ ജീവനക്കാരന്റെ വിഷമം കേട്ട രാജഗോപാൽ ഹോട്ടൽ ബിസിനസിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു. എന്തായിരുന്നു മുതലാളിയോട് ആ ജീവനക്കാരൻ പറഞ്ഞ പ്രശ്നം?
അന്നത്തെ മദ്രാസിലായിരുന്നു രാജഗോപാലിന്റെ പലചരക്കു കട. ഇവിടെ ജോലി ചെയ്ത ജീവനക്കാരൻ ഉച്ചഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചാണ് മുതലാളിയോട് സംസാരിച്ചത്. നല്ലൊരു ഊണ് കഴിക്കണമെങ്കിൽ നാല് കിലോമീറ്റർ അകലെ ടി നഗറിലേക്ക് യാത്ര ചെയ്യണമെന്നതായിരുന്നു അത്. ജീവനക്കാരന്റെ പരിഭവത്തിൽ മുതലാളിയുടെ മനസ്സിൽ പൊട്ടിയത് പുതിയൊരു ബിസിനസ് ആശയമായിരുന്നു. മുൻപ് ഹോട്ടലിൽ ജോലി ചെയ്തപ്പോഴുള്ള അനുഭവവും മുതൽക്കൂട്ടായി. സ്വന്തം ജീവനക്കാരന്റെ വിഷമം കേട്ട് 1981ൽ ചെന്നൈ പട്ടണത്തിൽ രാജഗോപാൽ ഹോട്ടൽ ആരംഭിച്ചു. രണ്ടാമത്തെ മകനായ ശരവണന്റെ പേരാണ് പുതിയ സംരംഭത്തിന് നല്‍കിയത്. ഇതാണ് ഇന്ന് ലോകമെമ്പാടും വ്യാപിച്ച ശരവണ ഭവന്റെ തുടക്കം.
∙ ശരവണയിലൂടെ വളർന്ന 'അണ്ണാച്ചി'
ജീവനക്കാരന്റെ വാക്കു കേട്ട് ഹോട്ടൽ വ്യവസായത്തിന് ഇറങ്ങിയ രാജഗോപാലിന് തുടക്കത്തില്‍ കൈ പൊള്ളുന്ന അനുഭവമായിരുന്നു. പ്രതിമാസം 10,000 രൂപയുടെ നഷ്ടത്തിലാണ് അദ്ദേഹത്തിന്റെ ഹോട്ടൽ പ്രവർത്തിച്ചുകൊണ്ടിരുന്നത്. മികച്ച ഗുണമേന്മയുള്ള സാധനങ്ങൾ ഉപയോഗിച്ചായിരുന്നു പാചകം, അതേസമയം വിഭവങ്ങൾക്ക് കുറഞ്ഞ വിലയും. കടം കയറി മുടിയാൻ ഇതൊക്കെ ധാരാളമായിരുന്നു. എന്നാൽ ആദ്യകാലത്തെ തിരിച്ചടികളിൽ തളരാതിരുന്നത് പിന്നീട് നേട്ടമായി. ഭക്ഷണപ്രേമികൾ സ്ഥിരമായി തേടിയെത്തിയതോടെ നഷ്ടക്കണക്കുകളെഴുതിയ താളുകളിലേക്ക് ലാഭത്തിന്റെ അക്കങ്ങൾ നിറയാൻ തുടങ്ങി. ഇതിനൊപ്പം ശരണ ഭവൻ ഹോട്ടലുകളുടെ പുതിയ ശാഖകൾ തുറക്കപ്പെടുകയും ചെയ്തു.
രണ്ട് വിവാഹം കഴിച്ച രാജഗോപാൽ ജോത്സ്യന്റെ വാക്ക് കേട്ട് ഒരു വിവാഹം കൂടി കഴിക്കാൻ തയാറായി. ഭാഗ്യം വരുമെന്ന് ജോത്സ്യൻ പറഞ്ഞിട്ടാണ് അദ്ദേഹം രണ്ടാമതും വിവാഹിതനായത്. ഇപ്പോഴാവാട്ടെ കൂടുതൽ ധനവാനാവാം എന്ന ഉപദേശമാണ് ജ്യോത്സ്യൻ പറഞ്ഞത്. വിവാഹം കഴിക്കാൻ ജ്യോത്സ്യൻ നിർദ്ദേശിച്ച പെൺകുട്ടി രാജഗോപാലിന്റെ കീഴിൽ ജോലി ചെയ്യുന്നയാളുടെ മകളായിരുന്നു.
ഇതോടെ 'ദോശ രാജാവെ'ന്ന വിളിപ്പേര് രാജഗോപാലിന് സ്വന്തമായി. അതേസമയം ആയിരക്കണക്കിന് ശരവണ ഭവൻ ജീവനക്കാർ അണ്ണാച്ചി എന്നാണ് രാജഗോപാലിനെ ബഹുമാനത്തോടെ വിളിച്ചത്. അതിനൊരു കാരണമുണ്ടായിരുന്നു. പണ്ട് പലചരക്ക് കട നടത്തിയപ്പോൾ തൊഴിലാളിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഹോട്ടലാരംഭിച്ച രാജഗോപാൽ ഹോട്ടൽ മുതലാളിയായപ്പോഴും തൊഴിലാളികളെ കണ്ടറിഞ്ഞ് സഹായിച്ചിരുന്നു. 2000ത്തിന്റെ അവസാനത്തോടെ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി ഇരുപതോളം ഇടങ്ങളിൽ സാന്നിധ്യമറിയിച്ച ശരവണ ഭവൻ വിദേശത്തേക്കും പടരാൻ ആരംഭിച്ചു. എന്നാൽ തൊട്ടടുത്ത വർഷം ശരവണ ഭവന്റെ വളർച്ചയെ പിടിച്ചുലയ്ക്കുന്ന സംഭവങ്ങളാണ് പുറത്തുവന്നത്. ദോശരാജാവെന്ന് ജനം പുകഴ്ത്തിയ രാജഗോപാലിന്റെ ക്രൂരതകൾ ഒന്നൊന്നായി ലോകമറിയാൻ തുടങ്ങി.
∙ അന്ധവിശ്വാസത്തിൽ ജീവിതം തുലഞ്ഞു
സ്വന്തം പ്രയത്നത്താലുണ്ടായ ഉയർച്ച തിരിച്ചറിയാതെ, തനിക്കുണ്ടായ എല്ലാ നേട്ടവും ജ്യോത്സ്യനിലൂടെ ലഭിച്ച സൗഭാഗ്യമാണെന്നാണ് രാജഗോപാൽ വിശ്വസിച്ചിരുന്നത്. രണ്ട് വിവാഹം കഴിച്ച രാജഗോപാൽ ജോത്സ്യന്റെ വാക്കു കേട്ട് ഒരു വിവാഹം കൂടി കഴിക്കാൻ തയാറായി. ഭാഗ്യം വരുമെന്ന് ജോത്സ്യൻ പറഞ്ഞിട്ടാണ് അദ്ദേഹം രണ്ടാമതും വിവാഹിതനായത്. ഇപ്പോഴാവാട്ടെ കൂടുതൽ ധനവാനാവാം എന്ന ഉപദേശമാണ് ജ്യോത്സ്യൻ പറഞ്ഞത്. വിവാഹം കഴിക്കാൻ ജ്യോത്സ്യൻ നിർദ്ദേശിച്ച പെൺകുട്ടി രാജഗോപാലിന്റെ കീഴിൽ ജോലി ചെയ്യുന്നയാളുടെ മകൾ ജീവജ്യോതിയായിരുന്നു. വിദ്യാർഥിനിയായ ആ പെൺകുട്ടി പക്ഷേ തന്റെ അധ്യാപകനായ പ്രിൻസ് ശാന്തകുമാറുമായി സ്നേഹത്തിലായിരുന്നു.
ധനാഢ്യനായ രാജഗോപാൽ പണവും സമ്മാനങ്ങളുംകൊണ്ട് ജീവനക്കാരന്റെയും മകളുടെയും മനസ്സുമാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല, ഭീഷണിയും വിലപ്പോയില്ല. പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടി വിവാഹം ചെയ്തു. ഇതോടെ രാജഗോപാൽ അടവുമാറ്റി. ദമ്പതികളെ വേർപെടുത്താനായി ഒരുപാട് ശ്രമങ്ങള്‍ നടത്തിയ ശേഷം ഒടുവിൽ അനുചരൻമാരെ വിട്ട് പെൺകുട്ടിയുടെ ഭർത്താവിനെ കൊലചെയ്ത് മൃതദേഹം ഉപേക്ഷിച്ചു. കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കുന്നതിലും രാജഗോപാൽ വിജയിച്ചു. പക്ഷേ എന്നിട്ടും ജീവജ്യോതിയുടെ മനസ്സ് സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഇയാൾ തുടർന്നു.
വിധവയായ യുവതി ശല്യം സഹിക്കാനാവാതെ നിയമവഴികൾ സ്വീകരിച്ചതോടെയാണ് രാജഗോപാലിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ഭർത്താവിന്റെ മരണം കൊലപാതകമാണെന്ന യുവതിയുടെ സംശയത്തിൽ നടന്ന പൊലീസ് അന്വേഷണം രാജഗോപാലിന്റെ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവന്നു. വർഷങ്ങൾ നീണ്ട കോടതി നടപടികൾക്കൊടുവിൽ 2004 ൽ ചെന്നൈ കോടതി രാജഗോപാലിന് 10 വർഷം തടവിന് ശിക്ഷ വിധിച്ചു. എന്നാൽ 2009 ൽ ചെന്നൈ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി. ഈ വിധി സുപ്രീം കോടതിയും ശരിവച്ചതോടെ 'ദോശ രാജാവി'ന്റെ പ്രതാപം മങ്ങി. ജീവപര്യന്തം തടവ് അനുഭവിക്കവേ 2019 ജൂലൈയിൽ 71–ാം വയസ്സിൽ രാജഗോപാൽ ഹൃദയസ്തംഭനം വന്ന് മരിച്ചു.
∙ ഉടമ മരിച്ചിട്ടും തകരാത്ത ബ്രാൻഡ്
ലോകത്തിലെ ഏറ്റവും വലിയ വെജിറ്റേറിയൻ റസ്‌റ്ററന്റ് ശൃംഖല പടുത്തുയർത്തിയ ആൾ കൊലക്കുറ്റത്തിന് ശിക്ഷ അനുഭവിച്ച് മരിച്ചപ്പോഴും ശരവണ ഭവനിലെ അടുപ്പിൽ തീ കെട്ടിരുന്നില്ല. രുചി വിഭവങ്ങൾ തേടിയെത്തിയ ആളുകൾ ഇതൊരു കൊലപാതകിയുടെ സംരംഭമാണെന്ന് കരുതി പിൻവാങ്ങിയതുമില്ല. രാജഗോപാൽ മരിക്കുമ്പോൾ ശരവണ ഭവൻ 24 രാജ്യങ്ങളിൽ ദക്ഷിണേന്ത്യൻ രുചി വിളമ്പുന്നുണ്ടായിരുന്നു. എന്തുകൊണ്ടാവും ഉടമയുടെ ചെയ്തികൾ ശരവണ ഭവന്റെ പ്രവർത്തനത്തെ പൂർണമായും ബാധിക്കാതിരുന്നത്?
കൊലക്കുറ്റത്തിന് ശരവണ ഭവന്‍ സ്ഥാപകൻ രാജഗോപാൽ കോടതി നടപടികൾ നേരിടുമ്പോഴേക്കും ഹോട്ടലുകളുടെ നിയന്ത്രണം മക്കൾ ഏറ്റെടുത്തിരുന്നു. പ്രമേഹവും രക്തസമ്മർദവും മൂലമുള്ള അനാരോഗ്യം കാരണം ബിസിനസിൽ സഹായിക്കാന്‍ മക്കളെ നേരത്തേതന്നെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. രാജഗോപാൽ മരിക്കുമ്പോൾ ഇന്ത്യയിലെ ഹോട്ടൽ ബിസിനസ് ചുമതല ഇളയ മകൻ ശരവണനായിരുന്നു. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായി മൂത്ത മകൻ ശിവകുമാറും പ്രവർത്തിച്ചു. രാജഗോപാൽ ജയിൽശിക്ഷ അനുഭവിക്കുന്ന അവസരത്തില്‍ ശരവണഭവൻ ഹോട്ടലുകളുടെ പ്രവർത്തനം തടസ്സപ്പെടുന്ന അവസ്ഥയിൽ കാര്യങ്ങളെത്തിയെങ്കിലും അതെല്ലാം മറികടക്കാൻ പുതിയ തലമുറയ്ക്ക് കഴിഞ്ഞു.
∙ വിശ്വസ്തരായ തൊഴിലാളികൾ
ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തിൽ അവിടുത്തെ തൊഴിലാളികളുടെ പങ്ക് എടുത്തു പറയേണ്ടി വരും. ഹോട്ടൽ മേഖലയിൽ പ്രത്യേകിച്ച് പാചകക്കാരന്റെ കൈപ്പുണ്യം സ്ഥാപനത്തിന്റെ വിജയത്തിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ശരവണഭവൻ സ്ഥാപിച്ച കാലം മുതൽക്കെ അവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മികച്ച ആനുകൂല്യം നൽകാൻ മാനേജ്മെന്റ് പരിശ്രമിച്ചിരുന്നു. ശരവണയുടെ ശാഖകള്‍ ലോകം മുഴുവൻ നിറയുന്നതിനൊപ്പം തൊഴിലാളികളുടെ ആനുകൂല്യവും വർധിച്ചു. അവർക്ക് വീട് വയ്ക്കാനും ചികിത്സയ്ക്കുമുള്ള സാമ്പത്തിക സഹായം നൽകി. തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹത്തിന് സാമ്പത്തിക സഹായം അനുവദിച്ചു. ഇതുകൊണ്ടെല്ലാമാകാം രാജഗോപാൽ ജയിലിൽ ശിക്ഷാ നടപടികൾ നേരിട്ട സമയം പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നെങ്കിലും തൊഴിലാളികൾ കൂടെ നിന്നത്.
∙ രുചി തേടിയെത്തിയവർ നിരാശരായില്ല
ഭക്ഷണമുണ്ടാക്കാൻ ഗുണമേന്മയുള്ള സാധനങ്ങൾ ഉപയോഗിക്കുക എന്ന മന്ത്രം ശരവണ ഭവൻ പിന്തുടർന്നതോടെ ഇവിടെ ഭക്ഷണം കഴിക്കാനെത്തിയവർ ഉടമയേക്കാളും ബ്രാൻഡിനെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു. ‘‘എനിക്ക് നല്ല നിലവാരമുള്ള ഭക്ഷണം നൽകുന്നിടത്തോളം കാലം ഞാൻ അവിടെ പോകും’’ എന്നാണ് രാജഗോപാൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്ത് സ്ഥിരമായി ഹോട്ടലിൽ എത്തിയിരുന്ന ഉപഭോക്താവ് ഒരു മാധ്യമത്തോടു പറഞ്ഞത്. ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാവാതിരുന്ന മാനേജ്മെന്റ് ഫ്രാഞ്ചൈസി വ്യവസ്ഥയിൽ വിദേശങ്ങളിൽ ശരവണഭവൻ തുറന്നപ്പോഴും മികച്ച പാചകക്കാരെ ചെന്നൈയിൽനിന്ന് കണ്ടെത്തി അയയ്ക്കാൻ പ്രത്യേകം ശ്രദ്ധ നൽകിയിരുന്നു.
ശരവണ ഭവന്റെ ഇന്നത്തെ വളർച്ചയിൽ സംശയമുള്ളവർക്ക് അവരുടെ വെബ്സൈറ്റ് സന്ദർശിക്കാം. പേജ് തുറക്കുമ്പോൾതന്നെ യുഎസ്, യുകെ, സിംഗപ്പുർ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന പുതിയ ശരവണഭവൻ ഹോട്ടലുകളുടെ വിവരങ്ങൾ കാണാനാവും. ഹോട്ടലുകളുടെ വിവരങ്ങൾ പരിശോധിച്ചാൽ 27 രാജ്യങ്ങളിൽ ശരവണ ഭവൻ പ്രവർത്തിക്കുന്നതായും ഇന്ത്യയിലുൾപ്പെടെ 81 റസ്റ്ററന്റുകൾ ഉള്ളതായും കാണാനാവും. രുചിയും ഗുണമേന്മയുമാണ് തങ്ങളുടെ വിജയ രഹസ്യമെന്ന് പറയാൻ ശരവണഭവൻ മടികാട്ടുന്നില്ല. അതേസമയം അവരുടെ വെബ്സൈറ്റിൽ സ്ഥാപകന്റെ പേര് ഒരിടത്ത് പറഞ്ഞു പോകുന്നു എന്നല്ലാതെ മറ്റു വിശേഷണങ്ങളൊന്നും നൽകുന്നതുമില്ല.