വീട്ടിലും വിവാഹത്തിനും വിനോദത്തിനും വരെ ചെലവ് കൂടും: എങ്ങനെ ഈ ‘ഷോക്കിൽ’നിന്ന് രക്ഷപ്പെടും?
മൂലമറ്റം ജലവൈദ്യുത നിലയത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി എങ്ങനെയാണ് കണ്ണടച്ചു തുറക്കും മുൻപ് കേരളം മുഴുവൻ എത്തുന്നത്? ആദ്യകാലത്ത് എല്ലാവരെയും അമ്പരിപ്പിച്ചതാണ് വൈദ്യുതിയുടെ ഈ യാത്ര. എന്നാൽ വൈദ്യുതി പ്രവാഹത്തേക്കാൾ ഇരട്ടി വ്യാപ്തിയാണ് വൈദ്യുതി നിരക്ക് വർധനയ്ക്കുള്ളതെന്ന് എത്ര പേർക്ക് അറിയാം. അടുത്തിടെ കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു. ശരാശരി 3% മാത്രമാണ് നിരക്കുവർധനയെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ വിശദീകരണവും പിന്നാലെ വന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ യൂണിറ്റൊന്നിന് 20 പൈസയുടെ വർധന മാത്രം. എന്നാൽ നിങ്ങളുടെ കുടുംബ ബജറ്റ് മുതൽ വിവാഹ ചെലവ് വരെ താളം തെറ്റിക്കാൻ ശേഷിയുള്ളതാണ് ഈ 20 പൈസ. 2023 ഏപ്രിൽ 18ന് പത്തു കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളം 24 മണിക്കൂർ നേരത്തേക്ക് ഉപയോഗിച്ചതെന്ന് ഓർക്കുക. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതു മൂലം സ്കൂൾ ഫീസ് വരെ വൈകാതെ ഉയരുകയും ചെയ്യും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പൊറുതിമുട്ടിക്കഴിയുന്ന ജനത്തിന് വാസ്തവത്തിൽ നിരക്കു വർധന ഇരുട്ടടിയാകും.

മൂലമറ്റം ജലവൈദ്യുത നിലയത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി എങ്ങനെയാണ് കണ്ണടച്ചു തുറക്കും മുൻപ് കേരളം മുഴുവൻ എത്തുന്നത്? ആദ്യകാലത്ത് എല്ലാവരെയും അമ്പരിപ്പിച്ചതാണ് വൈദ്യുതിയുടെ ഈ യാത്ര. എന്നാൽ വൈദ്യുതി പ്രവാഹത്തേക്കാൾ ഇരട്ടി വ്യാപ്തിയാണ് വൈദ്യുതി നിരക്ക് വർധനയ്ക്കുള്ളതെന്ന് എത്ര പേർക്ക് അറിയാം. അടുത്തിടെ കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു. ശരാശരി 3% മാത്രമാണ് നിരക്കുവർധനയെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ വിശദീകരണവും പിന്നാലെ വന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ യൂണിറ്റൊന്നിന് 20 പൈസയുടെ വർധന മാത്രം.
എന്നാൽ നിങ്ങളുടെ കുടുംബ ബജറ്റ് മുതൽ വിവാഹ ചെലവ് വരെ താളം തെറ്റിക്കാൻ ശേഷിയുള്ളതാണ് ഈ 20 പൈസ. 2023 ഏപ്രിൽ 18ന് പത്തു കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളം 24 മണിക്കൂർ നേരത്തേക്ക് ഉപയോഗിച്ചതെന്ന് ഓർക്കുക. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതു മൂലം സ്കൂൾ ഫീസ് വരെ വൈകാതെ ഉയരുകയും ചെയ്യും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പൊറുതിമുട്ടിക്കഴിയുന്ന ജനത്തിന് വാസ്തവത്തിൽ നിരക്കു വർധന ഇരുട്ടടിയാകും.
ഗത്യന്തരമില്ലാതെയാണ് നിരക്കു കൂട്ടിയതെന്ന് സർക്കാരിന് പറയാം. പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ സംസ്ഥാനത്തിന്റെ വികസന മുരടിപ്പിനും ഇതു വഴിയൊരുക്കും. നിരക്കുവർധന ഒഴിവാക്കാൻ കഴിയില്ല. ഇനിയുള്ള ഏക പോംവഴി ഒരു ‘പഴമൊഴി’യാണ്. ‘കറന്റാണ്, സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഷോക്കടിക്കും’. വൈദ്യുതി നിരക്കുവർധന നിങ്ങളെ എങ്ങനെ ബാധിക്കും? നിരക്കുവര്‍ധനയുടെ ഭാരം കുറയ്ക്കാൻ എന്തു ചെയ്യാനാകും? വീട്ടിൽത്തന്നെ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ എങ്ങനെ നിങ്ങൾക്ക് വൈദ്യുതി ബില്‍ തുക കുറച്ചുകൊണ്ടു വരാനാകും?
∙ കാര്യങ്ങൾ കെഎസ്ഇബി പറഞ്ഞതു പോലെയല്ല, മാസം 400 രൂപ വരെ കൂടും
വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ഭാഷയിൽ പറഞ്ഞാൽ വൈദ്യുതി നിരക്കിലെ വർധന ശരാശരി മൂന്നു ശതമാനം മാത്രമാണ്. പക്ഷേ ഇത് വൈദ്യുതി ബില്ലിൽ വൻ വർധനയായി പ്രതിഫലിക്കും എന്നതാണു യാഥാർഥ്യം. രണ്ടു മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 20 രൂപ മുതൽ 400 രൂപ വരെ അധികമായി നൽകേണ്ടിവരും. ഇതിനു പുറമെയാണ് വൈദ്യുതി സർചാർജും ഡ്യൂട്ടിയും. മാസം 200 യൂണിറ്റു വരെ ഉപയോഗിക്കുന്ന വീടുകളിൽ യൂണിറ്റിന് ശരാശരി 20 പൈസ കൂട്ടാനാണ് കമ്മിഷന്റെ നിർദ്ദേശം.
ഇത്തരത്തിൽ 200 യൂണിറ്റുവരെ ഉപയോഗിക്കുന്ന വീടുകളിൽ പ്രതിമാസം 48 രൂപയുടെ വർധന ഉണ്ടാകും. രണ്ടു മാസത്തെ ആകെ ബിൽ തുകയിൽ ഏകദേശം 100 രൂപയുടെ വർധന. എന്നാൽ എസി ഉപയോഗിക്കുന്ന വീടുകളിൽ പ്രതിമാസം 300 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപഭോഗം പ്രതീക്ഷിക്കാം. ഇത്തരക്കാർക്ക് 400 രൂപയിലധികം നിരക്കു വർധന ഉണ്ടായേക്കും. അടുത്ത വർഷം ജൂൺ 30 വരെയാണ് ഈ നിരക്കിനു പ്രാബല്യം. പിന്നീടും നിരക്കു വർധന തുടർക്കഥയാകും.
∙ കുടുംബ ബജറ്റ് ഉയരും, അതിനൊപ്പം പഞ്ചായത്തു ബജറ്റും കൂടും
വൈദ്യുതി നിരക്കു വർധന പ്രത്യക്ഷമായും പരോക്ഷമായും കുടുംബങ്ങളെ ബാധിക്കും. വീട്ടിലെ വൈദ്യുതി ബിൽ ഉയരുമെന്നു മാത്രമല്ല നിത്യോപയോഗ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റം കുടുംബ ബജറ്റിനെ താളം തെറ്റിക്കും. ചെറുകിട-സ്വകാര്യ മേഖലകളിലെ തൊഴിൽനഷ്ടം, തൊഴിലില്ലായ്മ തുടങ്ങിയ സ്ഥിതിവിശേഷങ്ങൾ പ്രതിസന്ധിയുടെ ആക്കം കൂട്ടും. സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട 18 ശതമാനം ക്ഷാമബത്ത കുടിശികയാണ്. പെൻഷൻകാർക്കാകട്ടെ മൂന്നു വർഷം മുമ്പുള്ള പെൻഷൻ തുകയാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഓർക്കണം. അതിലേക്കാണ് നിരക്കുവർധനയുടെ പ്രഹരം കൂടിയെത്തുന്നത്.
ഗാർഹിക ഉപഭോക്താക്കൾക്കും കൃഷിക്കാർക്കുമാണ് കൂടുതൽ പ്രഹരം. ഇരുവിഭാഗങ്ങൾക്കുമുള്ള വർധന യൂണിറ്റിന് 20 പൈസയാണ്. പക്ഷേ നിരക്കിലുള്ള വർധന രണ്ടു വിഭാഗക്കാർക്കും വ്യത്യസ്തമാണ്. ഇത് യഥാക്രമം 3 ശതമാനവും 6 ശതമാനവും വരും. തെരുവു വിളക്കുകൾക്കുള്ള വൈദ്യുതിക്കും യൂണിറ്റിന് 20 പൈസ കൂടും. വർധന 3.8 ശതമാനം. തദ്ദേശ സ്ഥാപനങ്ങളാണ് തെരുവുവിളക്കുകൾക്കുള്ള വൈദ്യുതി ചാർജ് അടയ്ക്കുന്നത്. വരും വർഷങ്ങളിലെ ബജറ്റുകളിൽ ഇതിനായി കൂടുതൽ തുക നീക്കിവയ്ക്കേണ്ടിവന്നേക്കും.
∙ ഹോട്ടലുകള്‍ വില കൂട്ടും, അരിമാവിന് വരെ വില കൂടി
വൈദ്യുതി നിരക്കു വർധന മൂലമുണ്ടാകുന്ന വിലക്കയറ്റം എല്ലാ മേഖലകളെയും ബാധിക്കും. ചെറിയ പെട്ടിക്കട മുതൽ വൻകിട സ്റ്റാർ ഹോട്ടലുകൾ വരെയുളള സംരംഭങ്ങൾക്ക് ഇതു വിനയാകും. ബേക്കറി നടത്തിപ്പുകാരെയും അരിമാവ് കച്ചവടം പോലുള്ള കുടിൽ വ്യവസായങ്ങളെയും ഇതു പ്രതികൂലമായി ബാധിക്കും. അരി മാവിനു വില വർധിപ്പിക്കാൻ ബാറ്റർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ തീരുമാനമെടുത്തു കഴിഞ്ഞു. ഉഴുന്ന്, പരിപ്പ്, പയറു വർഗങ്ങൾ മുതലായ പലവ്യഞ്ജനങ്ങൾക്ക് തീപിടിച്ച വിലയാണ്. ഇതിനിടെയാണ് വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറിന്റെ വില വർധിപ്പിച്ചത്. ഹോട്ടൽ ഭക്ഷണത്തിന്റെ വില കയറുമെന്നു മാത്രമല്ല ചെറുകിട ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട സ്ഥിതിയും വന്നേക്കും.
ഉൽപന്നങ്ങൾക്ക് ന്യായവില യഥാസമയം കിട്ടുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് വൈദ്യുതി നിരക്ക് വർധനയിലൂടെ കർഷകർക്ക് വീണ്ടും പ്രഹരമേറ്റിരിക്കുന്നത്. കൃഷിക്ക് ഉപയോഗിക്കുന്ന വൈദ്യുതി നിരക്കിൽ ആറു ശതമാനം വർധന വരുത്തിയിട്ടുണ്ട്. ഈ തീരുമാനം കൃഷിക്കാരെ വെള്ളം കുടിപ്പിക്കും. കാർഷികോൽപന്നങ്ങൾക്ക് വില കൂട്ടാതെ കർഷകന് പിടിച്ചു നിൽക്കാനാവില്ല. കന്നുകാലികളെ വളർത്തുന്നവരെപ്പോലും വൈദ്യുതി വകുപ്പ് വെറുതെ വിട്ടില്ല. കോഴി- കന്നുകാലി വളർത്തൽ, അലങ്കാര മത്സ്യക്കൃഷി സംരംഭങ്ങൾക്ക് ഫിക്സഡ് ചാർജ് 5 രൂപയും എനർജി ചാർജ് യൂണിറ്റിന് 10 പൈസയും കൂട്ടി. മുട്ട, കോഴിയിറച്ചി പാൽ തുടങ്ങിയ അവശ്യ സാധനങ്ങൾക്കും വില കൂടിയേക്കും.
∙ സദ്യച്ചെലവ് കൂടും, ചികിത്സയ്ക്കും ചെലവേറും; കൂടും സ്കൂൾ ഫീസും
ആശുപത്രികളിലെ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിനാൽ ചികിത്സാ ചെലവ് കൂടും. എസി മുറി, വെന്റിലേറ്റർ, ഐസിയു തുടങ്ങിയ സൗകര്യങ്ങൾക്ക് കൂടുതൽ തുക നൽകേണ്ടിവരും. ജീവൻരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനു ചെലവു വർധിക്കുന്നതിനാൽ അതും ആശുപത്രി ബില്ലിൽ പ്രതിഫലിക്കും. വൈദ്യുതി നിരക്കു വർധന ശുദ്ധജല വിതരണത്തെയും ബാധിക്കും. ജലം പമ്പു ചെയ്യുന്നതിനും ശുദ്ധീകരിക്കുന്നതിനും ചെലവേറും.
കുടിവെള്ള നിരക്കു വർധന ഇപ്പോഴേ പരിഗണനയിലുണ്ട്. കുപ്പിവെള്ള വിതരണക്കാരും വില വർധിപ്പിക്കാൻ നിർബന്ധിതരാകും. ഹോട്ടൽ മുറികളുടെ വാടക കൂടുമെന്ന് ഉറപ്പ്. എസി മുറികളുടെ വാടക ഉപയോക്താക്കളെ വിയർപ്പിക്കും. എസി ഹാളുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയുടെ വാടക വർധിക്കുമെന്നതിനാൽ വിവാഹച്ചെലവും കൂടും. ശീതീകരിച്ചു സൂക്ഷിക്കുന്ന മത്സ്യം, മാംസം, പാൽ ഉൾപ്പെടെയുള്ള സാധനങ്ങൾക്കും വില ഉയരാനിരിക്കുകയാണ്.
സംസ്ഥാന - കേന്ദ്ര സർക്കാർ ഓഫിസുകൾ, ജല അതോറിറ്റി ഓഫിസുകൾ എന്നിവയുടെ ഫിക്സഡ് ചാർജ് 15 രൂപ വർധിപ്പിച്ചിട്ടുണ്ട്. ബിൽ അടയ്ക്കാത്ത ഓഫിസുകളിലെ വൈദ്യുത ബന്ധം വിച്ഛേദിക്കുന്ന നടപടി വകുപ്പ് ഈയിടെ ത്വരിതപ്പെടുത്തിയിട്ടുണ്ട് എന്നതും ഇതോടൊപ്പം ചേർത്തുവായിക്കണം.
സർക്കാർ- എയ്ഡഡ് വിദ്യാലയങ്ങളിലെ വൈദ്യുതി നിരക്കും ഫിക്സഡ് ചാർജും വർധിപ്പിച്ചിട്ടുണ്ട്. 2.8 ശതമാനം വരെയാണു വർധന. പ്രീ പ്രൈമറി മുതൽ കംപ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസമാണു നിലവിലുള്ളത്. ഫാൻ ഇല്ലാത്ത ക്ലാസ് മുറികൾ ഇല്ല. ശീതീകരിച്ച ക്ലാസ് മുറികളും കുറവല്ല. എല്ലാ വിദ്യാലയങ്ങളിലും ഡിജിറ്റൽ ക്ലാസ് മുറികൾ ഉണ്ട്. വൈദ്യുതി നിരക്കു വർധന വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിക്കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് വർധിപ്പിക്കാൻ നിർബന്ധിതരായേക്കും. വിദ്യാർഥികളുടെ ലാപ്ടോപ് ഉപയോഗം വീടുകളിലെ വൈദ്യുതിച്ചെലവ് ഉയർത്തും.
∙ ഇഷ്ടികയ്ക്കു വരെ വില കയറും; ഇലക്ട്രിക് കാറിന്റെ ലാഭം കുറയും
ചെറുകിട വ്യവസായങ്ങൾക്കു നൽകുന്ന വൈദ്യുതിയുടെ നിരക്കു വർധിപ്പിച്ചത് യൂണിറ്റിന് 18 പൈസ (വർധന 2.3 ശതമാനം). വൻകിട- എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കും യൂണിറ്റിന് 12 പൈസ വീതം വർധിപ്പിച്ചിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിലും സാമ്പത്തിക പ്രതിസന്ധിയിലും പെട്ടുഴലുന്ന വ്യവസായ മേഖലയ്ക്ക് വൈദ്യുതി നിരക്കു വർധന കനത്ത തിരിച്ചടിയാകും. ചെറുകിട സംരംഭങ്ങളെയും വൻകിട കമ്പനികളെയും വർധന ഒരുപോലെ പ്രതിസന്ധിയിലാക്കും.
ഫിക്സഡ് ചാർജ് ഇനത്തിലെ വർധന ഇതിനു പുറമെയാണ്. കോവിഡിനു ശേഷം കരകയറി വരുന്ന ചെറുകിട വ്യവസായ മേഖലയ്ക്ക് വലിയ ബാധ്യതയാണ് ഇപ്പോഴത്തെ നിരക്കുവർധനയെന്ന് ഈ രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നു. വ്യവസായ മേഖലയെ ബാധിച്ച ഷോക്ക് ഉൽപന്ന വിലയിലും വർധനയുണ്ടാക്കും. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന സിമന്റ്, കമ്പി, മെറ്റൽ, ഇഷ്ടിക, ടൈൽസ്, പാറമണൽ തുടങ്ങിയ വസ്തുക്കളുടെ വിലയും വർധിക്കും. ഇതു മൂലം നിർമാണ പ്രവർത്തനങ്ങൾക്കു ചെലവേറും.
വൈദ്യുതിയിൽ ഓടുന്ന ഇരുചക്ര വാഹങ്ങൾ സർവസാധാരണമാണ്. ഇത്തരം കാറുകളുടെ എണ്ണവും സംസ്ഥാനത്ത് കൂടി വരുന്നതായാണ് കണക്കുകൾ. ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളിലെ വൈദ്യുതി നിരക്കിന് വർധന വരുത്തിയിട്ടില്ലെങ്കിലും ഫിക്സഡ് ചാർജ് 10 രൂപ കൂട്ടിയിട്ടുണ്ട്. പക്ഷേ വീടുകളിൽ വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുമ്പോൾ ഇന്ധനച്ചെലവ് കൂടും. ഉപഭോക്താവിനെ ഉയർന്ന വൈദ്യുത സ്ലാബിൽ എത്തിച്ചെന്നും വരാം.
വൈദ്യുതി നിരക്ക് വർഷം തോറും വർധിപ്പിക്കുമെന്നു പറയുമ്പോൾ ജനങ്ങൾക്ക് വൈദ്യുത വാഹനങ്ങളോടുള്ള പ്രിയം കുറയുമോ എന്ന ആശങ്കയും ഉണ്ട്. സംസ്ഥാന - കേന്ദ്ര സർക്കാർ ഓഫിസുകൾ, ജല അതോറിറ്റി ഓഫിസുകൾ എന്നിവയുടെ ഫിക്സഡ് ചാർജ് 15 രൂപ വർധിപ്പിച്ചിട്ടുണ്ട്. ബിൽ അടയ്ക്കാത്ത ഓഫിസുകളിലെ വൈദ്യുത ബന്ധം വിച്ഛേദിക്കുന്ന നടപടി വകുപ്പ് ഈയിടെ ത്വരിതപ്പെടുത്തിയിട്ടുണ്ട് എന്നതും ഇതോടൊപ്പം ചേർത്തുവായിക്കണം.
∙ സബ്സിഡി കാത്ത് എൻഡോസൾഫാൻ ദുരിത ബാധിതർ
വൈദ്യുതി ഉപഭോക്താക്കളിലെ ദുർബല വിഭാഗങ്ങൾക്ക് നിലവിലുള്ള സബ്സിഡി തുടരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. സബ്സിഡി തുടർന്നു ലഭിക്കുമെന്ന മന്ത്രിയുടെ വാക്കിലാണ് ഇനി പ്രതീക്ഷ. പ്രതിമാസം 20 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവർ, എൻഡോസൾഫാൻ ദുരിത ബാധിതർ, കാൻസർ രോഗികൾ, ജീവൻരക്ഷാ സംവിധാനം ഉപയോഗിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് സമ്പൂർണ സബ്സിഡി നിലവിലുണ്ട്.
പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കും ഭാഗികമായ സബ്സിഡി ഉണ്ട്. ഇത്തരം 40 യൂണിറ്റ് വരെയുള്ള ഉപയോക്താക്കൾക്ക് യൂണിറ്റിന് 35 പൈസയും 41 മുതൽ 120 വരെ ഉപയോഗിക്കുന്നവർക്ക് 50 പൈസയുമാണ് സബ്സിഡി. ഇവർക്ക് ഫിക്സഡ് ചാർജും ഒഴിവാണ്. ഇവയെല്ലാം തുടരാനുള്ള സർക്കാർ തീരുമാനം ഉണ്ടാകുമോ എന്നാണ് ഈ വിഭാഗങ്ങളിൽപ്പെടുന്ന ഉപയോക്താക്കൾ ഉറ്റു നോക്കുന്നത്.