ഒരു ജർമൻ ഷെപ്പേഡ് നായയ്ക്ക് കൊളംബിയൻ ലഹരി മരുന്നു കാർട്ടൽ പ്രഖ്യാപിച്ച വില 51 ലക്ഷം രൂപയായിരുന്നു! കൊളംബിയയിലെ പൊലീസ് നായ സോംബ്രയായിരുന്നു തലയ്ക്ക് അരക്കോടിയിലധികം വില വന്ന ആ നായ. കൊളംബിയയിലെ തുറമുഖങ്ങളിൽ പൊലീസിന്റെ ലഹരി വിരുദ്ധ വിഭാഗം നടത്തിയ വേട്ടയിൽ സോംബ്ര മണത്തു പിടിച്ചത് 10 ടൺ കൊക്കെയ്നാണ്. ഇതിൽ വലിയൊരു പങ്കും ലഹരി മരുന്നു കാർട്ടലിന്റെ തലതൊട്ടപ്പനായ ദാരിയോ അന്റോണിയോ ഉസാഗയുടേതായിരുന്നു. കാർട്ടലിനു കോടികളുടെ നഷ്ടം സംഭവിച്ചതോടെ സോംബ്രയെ കൊല്ലാൻ അവർ നിശ്ചയിച്ചു. ആറു വയസുകാരി സോംബ്രയുടെ തലയുടെ പടം സഹിതം വിലപറഞ്ഞ് അവർ ലഘുലേഖ പ്രചരിപ്പിച്ചു. സോംബ്രയെന്ന സ്പാനിഷ് വാക്കിന്റെ അർഥം നിഴൽ എന്നാണ്. ലഹരി കടത്തുകാരെ ഇവൾ നിഴൽ പോലെ പിന്തുടർന്നപ്പോൾ കൊളംബിയയിൽ പൊലീസ് തുമ്പുണ്ടാക്കിയത് മുന്നൂറിലധികം ലഹരി കടത്തു കേസുകൾക്കാണ്. അതാണ് നായയുടെ കേമത്തം. ഇത് മറുനാട്ടിലെ മാത്രം കഥയാണെന്ന് കരുതേണ്ട. കേരള പൊലീസിലും ഉണ്ട് പൊലീസിന്റെ നിഴലായ നായകൾ. പൊലീസ് സേനയിൽ കുറ്റാന്വേഷണത്തിന്റെ നെടുംതൂണാണിവർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ജർമൻ ഷെപ്പേഡ് നായയ്ക്ക് കൊളംബിയൻ ലഹരി മരുന്നു കാർട്ടൽ പ്രഖ്യാപിച്ച വില 51 ലക്ഷം രൂപയായിരുന്നു! കൊളംബിയയിലെ പൊലീസ് നായ സോംബ്രയായിരുന്നു തലയ്ക്ക് അരക്കോടിയിലധികം വില വന്ന ആ നായ. കൊളംബിയയിലെ തുറമുഖങ്ങളിൽ പൊലീസിന്റെ ലഹരി വിരുദ്ധ വിഭാഗം നടത്തിയ വേട്ടയിൽ സോംബ്ര മണത്തു പിടിച്ചത് 10 ടൺ കൊക്കെയ്നാണ്. ഇതിൽ വലിയൊരു പങ്കും ലഹരി മരുന്നു കാർട്ടലിന്റെ തലതൊട്ടപ്പനായ ദാരിയോ അന്റോണിയോ ഉസാഗയുടേതായിരുന്നു. കാർട്ടലിനു കോടികളുടെ നഷ്ടം സംഭവിച്ചതോടെ സോംബ്രയെ കൊല്ലാൻ അവർ നിശ്ചയിച്ചു. ആറു വയസുകാരി സോംബ്രയുടെ തലയുടെ പടം സഹിതം വിലപറഞ്ഞ് അവർ ലഘുലേഖ പ്രചരിപ്പിച്ചു.

സോംബ്രയെന്ന സ്പാനിഷ് വാക്കിന്റെ അർഥം നിഴൽ എന്നാണ്. ലഹരി കടത്തുകാരെ ഇവൾ നിഴൽ പോലെ പിന്തുടർന്നപ്പോൾ കൊളംബിയയിൽ പൊലീസ് തുമ്പുണ്ടാക്കിയത് മുന്നൂറിലധികം ലഹരി കടത്തു കേസുകൾക്കാണ്. അതാണ് നായയുടെ കേമത്തം. ഇത് മറുനാട്ടിലെ മാത്രം കഥയാണെന്ന് കരുതേണ്ട. കേരള പൊലീസിലും ഉണ്ട് പൊലീസിന്റെ നിഴലായ നായകൾ. പൊലീസ് സേനയിൽ കുറ്റാന്വേഷണത്തിന്റെ നെടുംതൂണാണിവർ. പെരിയാർ കടുവ സങ്കേതത്തിൽ കടുവകൾ‌ക്കു സുരക്ഷയൊരുക്കുന്നത് സ്നിഫർ ഡോഗുകളാണ്. കഞ്ചാവും ലഹരി മരുന്നും കൊലപാതകവും തുടങ്ങി എന്തും തെളിയിക്കാൻ നായകൾ റെഡിയാണ്.

കോട്ടയം പുതുപ്പള്ളി നിലക്കൽ മലങ്കര ഓർത്തഡോക്സ് പള്ളിയിലെ മോഷണക്കേസിലെ പ്രതിയെ തിരയുന്ന പൊലീസ് നായ സൽമ. (ചിത്രം∙മനോരമ)
ADVERTISEMENT

മികച്ച പരിശീലനം നൽകിയാണ് ഓരോ നായയെയും പൊലീസ് അന്വേഷണ സംഘത്തിന്റെ ഭാഗമാക്കുന്നത്. നാലു മാസം പ്രായമുള്ള നായകൾക്കാണ് പരിശീലനം നൽകുന്നത്. നായകളുടെ ബ്രീഡിന്റെ ഗുണനിലവാര മികവാണ് പരിശീലനത്തിനെത്താൻ ഇതുവരെ ഉണ്ടായിരുന്ന ആദ്യ യോഗ്യത. എന്നാൽ നായകളിലെ ‘ഉന്നതകുലജാതരെ’ മാത്രം പരിശീലിപ്പിച്ചാൽ പോരാ എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് കേരള പൊലീസ് ഇപ്പോൾ. പേരെടുത്ത ‘ബ്രീഡുകളിലെ’ നായകൾക്കു പകരം കേരള പൊലീസിൽ ഇനി നാടൻ നായ്ക്കളും വരുന്നു. നാടനായും ‘വിദേശി’ ആയാലും പൊലീസിലെടുക്കുന്ന നായകളെ എങ്ങനെയായിരിക്കും പരിശീലിപ്പിക്കുക? എന്തെല്ലാമാണ് ഇവയ്ക്കു നൽകുന്ന സൗകര്യങ്ങൾ? എങ്ങനെയാണ് ഈ നായകൾ അന്വേഷണത്തിലെ താരങ്ങളായി മാറുന്നത്? വിശദമായിട്ടറിയാം പൊലീസ് നായകളുടെ ജീവിതം.

∙ രാവിലെ പുഴുങ്ങിയ മുട്ട, നടത്തം 12 കിലോമീറ്റർ

പന്തീരാണ്ടു കാലം നായയുടെ വാൽ കുഴലിലിട്ടാലും നിവരില്ലെന്നു പഴമൊഴി. ഈ പഴമൊഴിയിൽ പതിരില്ലെങ്കിലും നായകൾക്കു വേണ്ടത്ര പരിശീലനം നൽകിയാൽ ഏറെ ഉപകാരികളാണിവർ. പത്രമെടുത്തുതരാനും കൂടെക്കളിക്കാനും യജമാനനെ ആരെങ്കിലും ആക്രമിക്കാൻ വന്നാൽ അദ്ദേഹത്തിനു വേണ്ടി മരിക്കാനും വരെ ഇവർ തയാറാകും. എന്തിനേറെ പറയുന്നു, ചിരിക്കാൻ വരെ നായകൾക്ക് ഇപ്പോൾ പരിശീലനം നൽകുന്നുണ്ട്! കൂട്ടുകാരനും ജോലിക്കാരനും കാവൽക്കാരനും ഒക്കെയായി വളർത്തുനായകൾ മാറും. വീട്ടിൽ വളർത്തുന്ന നായ്ക്കൾ ഇത്ര കേമന്മാരാണെങ്കിൽ പൊലീസ് നായകൾ എത്രമാത്രം കേമന്മാരായിരിക്കും എന്ന് ഒന്നൂഹിച്ചു നോക്കൂ. 

കണ്ണൂർ ഡോഗ് സ്ക്വാഡിലെ ഹണ്ടർ എന്ന നായ പരിശീലകനൊപ്പം. (ചിത്രം∙മനോരമ)

മുഖ്യമന്ത്രി പിണറായി വിജയനു സുരക്ഷയൊരുക്കാനുള്ള സ്ക്വാഡിൽ വരെയുണ്ട് ഇവർ. നമ്മുടെ സേനാവിഭാഗങ്ങളിലെ ‘സ്റ്റാറുകളാണി’ന്ന് നായകൾ. ആദ്യ മൂന്നു മാസം നായകൾക്ക് പ്രാഥമിക പരിശീലനമാണ് നൽകുന്നത്. എങ്ങനെ അനുസരണ വേണം, ഗൃഹപാഠങ്ങൾ, വളർത്തുനായയ്ക്ക് വേണ്ട മറ്റു ഗുണങ്ങൾ എന്നിവ പരിശീലിപ്പിക്കും. പിന്നീടു മൂന്നു മാസമാണ് ട്രേഡ് പരിശീലനം. ബോംബ് സ്ക്വാഡ്, കുറ്റവാളികളെ കണ്ടെത്തൽ, ലഹരി സ്ക്വാഡ്... പരിശീലന മുറകൾ നീളുന്നു. 

ADVERTISEMENT

രാവിലെ 7ന് പരിശീലനം തുടങ്ങും. പ്രധാന പരിപാടി നടത്തമാണ്. നടത്തം കഴിഞ്ഞെത്തിയാൽ ഡോഗ് ഫുഡ്, പുഴുങ്ങിയ ഒരു മുട്ട എന്നിവ നൽകും. ശേഷം വിശ്രമം. വൈകുന്നേരം 4 മുതൽ 6 വരെയാണ് പരിശീലനം. പരേഡ്, തിരച്ചിൽ, അനുസരണ, വ്യായാമ മുറ എന്നിങ്ങനെയുള്ള പരിശീലനമാണ് നൽകുന്നത്. ശേഷം വീണ്ടും മുട്ട അടങ്ങിയ ഭക്ഷണം. പിന്നീട് ഉറക്കം.

മണ്ണിനടിയിലും മഞ്ഞുപാളിക്കടിയിലും അകപ്പെട്ട മനുഷ്യരുടെ മൃതദേഹങ്ങളിൽ നിന്നു നേരിയതോതിൽ പുറത്തുവരുന്ന ഗന്ധങ്ങൾ അറിയാൻ പരിശീലനം ലഭിച്ച നായകൾ തന്നെ വേണം. പന്നിയുടെ ജഡം മണ്ണിനടിയിൽ കുഴിച്ചിട്ടാണ് ഇത്തരം നായ്ക്കളെ പരിശീലിപ്പിക്കുന്നത്.

ജനിച്ചു 10 മാസം പിന്നിടുന്നതോടെയാണു പരിശീലനം ലഭിച്ച നായ അന്വേഷണ മികവുള്ള ഒന്നായി മാറുന്നത്. ഏതെങ്കിലും ഒരു രീതിയിലുള്ള പരിശീലനം അഭ്യസിപ്പിക്കാനേ കഴിയൂ എന്ന പരിമിതിയുമുണ്ട്. ബോംബ് സ്ക്വാഡിലെ നായയെ കഞ്ചാവ് പിടിക്കാൻ ഉപയോഗിക്കാനാവില്ല. ഇന്ത്യയിലെയും വിദേശത്തെയും പരിശീലന രീതികളിൽ വ്യത്യാസങ്ങളുണ്ട്. അനുസരണയ്ക്കു പ്രാധാന്യം നൽകിയാണ് ഇവിടുത്തെ പരിശീലനം.

(Creative Image/ Manorama)

തിരക്കേറിയ ജനക്കൂട്ടത്തിനു നടുവിലും ശാന്തമായി സഹകരിക്കാനാണ് ഇത്തരം പരിശീലനം. എന്നാൽ വിദേശത്തു കാര്യക്ഷമതയ്ക്കാണ് മുൻതൂക്കം. ഇതു കൂടുതൽ അന്വേഷണ മികവിന് ഇടവരുത്തുമെന്നാണ് പറയുന്നത്. കൃത്യമായ പരിശീലനത്തിലൂടെ മികവു നേടുന്ന ട്രാക്കർ വിഭാഗം ഡോഗുകൾ പൊലീസിന്റെ വലംകൈയാണ്. കൊലപാതകം, മോഷണം എന്നിവ നടക്കുന്ന സമയങ്ങളിൽ നിർണായക തുമ്പ് കണ്ടെത്തി നൽകുന്നത് ട്രാക്കർ ഡോഗാണ്. 

∙ മൂന്നു പരീക്ഷകൾ കടക്കണം

ADVERTISEMENT

പൊലീസ് സേനയിലെത്താൻ കഴിവു തെളിയിച്ച് എത്തേണ്ട വിഭാഗമാണ് നായകൾ. പരിശീലന ഘട്ടത്തിൽ മൂന്നു ശാരീരിക പരീക്ഷകൾ പാസായാൽ മാത്രമേ ‘പൊലീസ് നായ’യായി മാറൂ. കടുത്ത ശാരീരിക–മാനസിക പരിശീലനത്തിലൂടെയാണ് നായകളെ യോഗ്യരാക്കുന്നത്. നന്നായി പരിശീലനം ലഭിച്ച നായകൾ ജോലി ആസ്വദിച്ചു ചെയ്യും. പരിശീലനത്തിനു പുറമേ ട്രെയിനർമാരുടെയും ഹാൻഡ്‌ലർമാരുടെയും (നായകളുടെ ഡ്യൂട്ടി ചുമതലയുള്ള പൊലീസുകാർ) ഇടപെടലും ജോലിയെ സ്വാധീനിക്കുന്നു. ഭക്ഷണമായും വാക്കുകളായും നായകൾക്ക് ഇവർ പ്രോത്സാഹനം നൽകും. പല നിറങ്ങളിലുള്ള പന്താണ് മറ്റൊരു വഴി. തട്ടിക്കളിക്കാൻ പന്ത് നൽകുമെന്നു മനസ്സിലായാൽ നായ ദൗത്യം ആത്മാർഥയോടെ പൂർത്തിയാക്കും. എല്ലാം മനസ്സിലാക്കാനുള്ള കഴിവ് ഇത്തരം നായകൾക്കുണ്ട്. പെൺനായകളെയാണ് കൂടുതലും പരിശീലിപ്പിക്കുന്നത്.

പൊലീസ് നായ ബെല്ലയ്ക്ക് അന്ത്യോപചാരം അർപ്പിച്ച ശേഷം വിതുമ്പുന്ന ഡോഗ് ഹാൻഡ്‌ലർ പി.സി.ജിലേഷ്. (ചിത്രം∙മനോരമ)

ഡോഗ് സ്ക്വാഡിലെ നായകളും ഹാൻഡ്‌ലർമാരും തമ്മിലുള്ള ഹൃദയബന്ധം ഊഷ്മളമാണ്. നായയുടെ ഓരോ ശ്വാസതാളവും അറിയാൻ ട്രെയ്നർമാർക്കും ഹാൻഡ്‌ലർമാർക്കും കഴിയുന്നു. ഇരയെ തിരിച്ചറിഞ്ഞാൽ ഏമാനെ അറിയിക്കുന്ന രീതി പ്രത്യേകതയുള്ളതാണ്. ഇരയുടെ നേരെ നോക്കി കുരച്ചും ഇമ വെട്ടാതെ മുഖത്തേക്കു നോക്കിയിരുന്നും യജമാനനു സിഗ്നൽ നൽകും. പൊതുജനത്തിന് പലപ്പോഴും ഭാഷ മനസ്സിലാകില്ല. ചില നായകൾ പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. തന്റെ മുന്നിലുള്ളതാണ് നിങ്ങൾ അന്വേഷിക്കുന്ന പ്രതി എന്നാകും ഭാവം.

∙ പന്നിയുടെ ജ‍ഡം കണ്ടെത്തി പരിശീലനം

നായകൾ അടക്കം പല മൃഗങ്ങൾക്കും മണമറിയാനുള്ള കഴിവു മനുഷ്യരേക്കാൾ അനേക ഇരട്ടിയാണ്. മണം തിരിച്ചറിയാനുള്ള 30 കോടി ഘ്രാണതന്തുക്കൾ (ഓൾഫാക്ടറി സെൻസർ) നായകളുടെ മൂക്കിനുള്ളിലുണ്ട്. മനുഷ്യരിൽ അത് 60 ലക്ഷം മാത്രം. മണങ്ങളെ വിശകലനം ചെയ്യാനുള്ള തലച്ചോറിന്റെ ശേഷിയും മനുഷ്യരേക്കാൾ 40 ഇരട്ടിയാണു നായകളുടേത്. നിർജീവമായ മനുഷ്യശരീരം 480 തരം വ്യത്യസ്ത ഗന്ധങ്ങൾ പുറപ്പെടുവിക്കുമെന്നാണു ബ്രിട്ടനിലെ ഹഡേഴ്സ്ഫീൽഡ് സർവകലാശാല നടത്തിയ പഠനങ്ങളിൽ തെളിഞ്ഞത്. മരണം സംഭവിക്കുന്നതോടെ വിഘടിച്ചു വായുവിൽ ലയിക്കുന്ന ജൈവകണങ്ങളാണ് ഇത്തരം ഗന്ധങ്ങൾക്കു കാരണം.

പെട്ടിമുടിയിൽ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കു വേണ്ടി തിരച്ചിൽ നടത്തുന്ന പൊലീസ് നായ. (ഫയൽ ചിത്രം∙മനോരമ)

മനുഷ്യരിലുള്ള ജൈവകണങ്ങളെല്ലാം അതേപടി പന്നികളിലുണ്ട്. അതിനും പുറമേ 320 തരം ജൈവിക ഘടകങ്ങൾ കൂടി അവയിലുണ്ട്. ബാക്ടീരിയയുടെ പ്രവർത്തനത്തിലൂടെ ഈ ജൈവകണങ്ങൾ വിഘടിക്കുമ്പോഴുണ്ടാകുന്ന രൂക്ഷഗന്ധം മനുഷ്യർക്കും തിരിച്ചറിയാൻ കഴിയും. എന്നാൽ മണ്ണിനടിയിലും മഞ്ഞുപാളിക്കടിയിലും അകപ്പെട്ട മനുഷ്യരുടെ മൃതദേഹങ്ങളിൽ നിന്നു നേരിയതോതിൽ പുറത്തുവരുന്ന ഗന്ധങ്ങൾ അറിയാൻ പരിശീലനം ലഭിച്ച നായകൾ തന്നെ വേണം. പന്നിയുടെ ജഡം മണ്ണിനടിയിൽ കുഴിച്ചിട്ടാണ് ഇത്തരം നായ്ക്കളെ പരിശീലിപ്പിക്കുന്നത്.

∙ സ്ഥാനക്കയറ്റമില്ലാത്ത ‘സേവനം’

പൊലീസിൽ സ്ഥാനക്കയറ്റം ലഭിക്കാത്ത ഏക വിഭാഗമാണ് നായകൾ. എട്ടു വയസ്സുവരെയാണ് സർവീസ് കാലാവധി. സർവീസ് ഏറുന്നതനുസരിച്ച് ഹെഡ് കോൺസ്റ്റബിൾ, എസ്ഐ ഇങ്ങനെ ഗ്രേഡ് മാറ്റമുണ്ടാകുമെന്നു ചില പ്രചാരണങ്ങളുണ്ട്. അതു തെറ്റാണ്. എട്ടു വർഷമാകുന്നതോടെ സർവീസ് കാലാവധി തീരും. പിന്നീടു പൊലീസ് റെസ്ക്യൂ കേന്ദ്രങ്ങളിൽ സംരക്ഷണം നൽകും. സംസ്ഥാനത്തെ ഡോഗ് സ്ക്വാഡിലെ മികച്ച നായയെ കണ്ടെത്തുന്നതിനു മീറ്റ് നടത്താറുണ്ട്. പല വിഭാഗങ്ങളിലായാണു മത്സരം. വിജയിക്കുന്നവർക്കു മെഡലുകൾ ലഭിക്കും. ഇവരിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന നായകൾ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഓൾ ഇന്ത്യ ഡ്യൂട്ടി മീറ്റിൽ പങ്കെടുക്കും.

വിശ്രാന്തി പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടന സമയത്ത് നായകൾക്കൊപ്പം അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ. (ഫയൽ ചിത്രം∙മനോരമ)

∙ വിരമിച്ചാൽ വെറുതെയിരിപ്പോ?

സർവീസിൽനിന്നു വിരമിച്ചാൽ തൃശൂർ പൊലീസ് അക്കാദമിയിലെ വിശ്രാന്തി പുനരധിവാസ കേന്ദ്രത്തിലാണ് പൊലീസ് നായകളുടെ താമസം. വെറുതെയിരിപ്പിന്റെ ബോറടി മാറ്റാൻ ടിവി, രാവിലെയും വൈകിട്ടും സ്വിമ്മിങ് പൂളിൽ നീന്തിക്കുളി, പാലും ഇറച്ചിയുമൊക്കെ അടങ്ങുന്ന സമൃദ്ധമായ മെനു, വച്ച‍ുവിളമ്പിത്തരാൻ പരിചാരകർ, താമസിക്കാൻ ഫാനും കുളിമുറിയും ഉൾപ്പെടുന്ന വിശാലമായ മുറി... സർവീസിൽനിന്നു വിരമിക്കുന്ന പൊലീസ് നായകൾ താമസിക്കുന്ന വിശ്രമകേന്ദ്രത്തിലെ കാഴ്ചകളാണിവ. മറ്റു പല സംസ്ഥാനങ്ങളിലും വിരമിക്കുന്ന നായകളെ സന്നദ്ധ സംഘടനകൾക്കു വിട്ടു നൽകാറാണു പതിവെങ്കിലും കേരളം ഇക്കാര്യത്തിൽ വ്യത്യസ്തമാണ്.

കണ്ണൂരിൽ സ്വാതന്ത്ര്യദിന പരേഡിന് മുൻപായി പരിശോധനയ്ക്ക് എത്തിയ ബോംബ് സ്ക്വാഡ് അംഗമായ പൊലീസ് നായ റൂബി. (ചിത്രം∙മനോരമ)

20 പൊലീസ് നായകളെ സംരക്ഷിക്കാൻ സൗകര്യമുള്ളതാണ് തൃശൂരിലെ വിശ്രമകേന്ദ്രം. ഓരോരുത്തർക്കും ഫാൻ ഘടിപ്പിച്ച പ്രത്യേക കൂടുകൾ. പരിചരിക്കാൻ ഓരോ പൊലീസ് ഹാൻഡ്‍ലർമാരുമുണ്ട്. കടിച്ചുപിടിച്ചാൽ കുടിവെള്ളം ലഭിക്കുന്ന ഓട്ടോമാറ്റിക് ടാപ്പ്, കൊതുകുശല്യം ഒഴിവാക്കാൻ യന്ത്രവൽക്കൃത സംവിധാനം, പ്രത്യേക ശുചിമുറി എന്നിവയൊക്കെയുണ്ട് കൂടുകളിൽ. ഡോക്ടർമാർ പരിശോധിച്ചശേഷം ഓരോ നായയുടെയും ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഭക്ഷണക്രമം തയാറാക്കുന്നത്. ഇറച്ചിയും പാലും ഡോഗ്‌ഫുഡും അടങ്ങുന്ന വിഭവങ്ങൾ തയാറാക്കാൻ പാചകക്കാരുണ്ട്.

∙ മരണത്തിനൊടുവിൽ സൈപ്രസ് മരത്തണലിൽ...

പൊലീസ് നായകൾ മരണമടഞ്ഞാൽ അവരുടെ സംസ്കാരം നടത്താൻ പ്രത്യേക ശ്മശാനമുണ്ട്. തൃശൂർ രാമപുരം പൊലീസ് അക്കാദമിയിലെ വിശ്രാന്തി പുനരധിവാസ കേന്ദ്രത്തിനു സമീപമാണു ശ്മശാനം. ഒപ്പം ഡോഗ് മെമ്മോറിയൽ സെന്ററുമുണ്ട്. 10 കല്ലറ ഉൾപ്പെടുന്നതാണു ശ്മശാനം. ഒരു വർഷം 20 പൊലീസ് നായകളെ വരെ സംസ്കരിക്കാൻ ശ്മശാനത്തിൽ സൗകര്യമുണ്ട്. അർധവൃത്താകൃതിയിലെ കല്ലറകൾക്കു നടുവിലായി അന്തിമോപചാരം അർപ്പിക്കാൻ പ്രത്യേക പ്ലാറ്റ്ഫോമുണ്ട്. കല്ലറകളുടെ മ‍ൂടി ഗ്രാനൈറ്റ് ഉപയോഗിച്ചാണു നിർമിച്ചിട്ടുള്ളത്. ഓരോ കല്ലറകളുടേയും ശിരോഭാഗത്തു നായകളുടെ പേരുവിവരം രേഖപ്പെടുത്താനുള്ള ഫലകമുണ്ടാകും. ഇതിനു സമീപം ഓരോ സൈപ്രസ് വൃക്ഷവും നട്ടുപിടിപ്പിച്ചിട്ടുണ്ട്.

English Summary:

Indian Dog Breeds to Take on Police Duties Soon; How are Police Dogs Trained?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT