തൊഴിലാളിക്ക് കാറും ബുള്ളറ്റും; 3.5 ലക്ഷം കോടിയുടെ കച്ചവടം; സ്വർണനാണയ പെരുമഴയായി ‘ധൻതേരസ്’
ദീപാവലി സമയത്തു മാത്രം രാജ്യത്തു നടക്കുന്ന വിൽപന 3.5 ലക്ഷം കോടി രൂപയുടേതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, ദീപങ്ങളും പടക്കങ്ങളും മധുരപലഹാരങ്ങളും മാത്രമല്ല, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് അടിമുടി പുതുമോടി നൽകുന്ന സമയം കൂടിയാണ് നവരാത്രി മുതൽ തുടങ്ങുന്ന ദീപാവലി ആഘോഷങ്ങളുടെ സമയം. വമ്പൻ കോർപറേറ്റ് കമ്പനികൾ മുതൽ ഓരോ നാടുകളിലെയും പെട്ടിക്കടകൾ വരെ ഇതിൽ പങ്കാളികളാണ്. സമ്മാനങ്ങളും സ്വർണവും വസ്ത്ര, ഭക്ഷണങ്ങളും വിനോദ സഞ്ചാരവുമെല്ലാമായി കോടികൾ വിപണിയിലേക്കും തിരിച്ചും ഒഴുകുന്ന സമയം കൂടിയാണ് ദീപാവലി. നേരത്തേ ഉത്തരേന്ത്യയിൽ മാത്രമാണ് ദീപാവലി സമയത്ത് വലിയ ആഘോഷങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് തമിഴ്നാടും കർണാടകവും കടന്ന് കേരളത്തിന്റെയും പ്രിയപ്പെട്ട കാഴ്ചയാണ്. കൊച്ചിയും തിരുവനന്തപുരവും ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി. അതിർവരമ്പുകൾ ഭേദിച്ച് ആഘോഷം ഒന്നായപ്പോൾ ആഘോഷരീതികളിലും മാറ്റം വന്നു. വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങളും കളിമൺ പാത്രങ്ങളിൽ തിരിയിട്ട് തെളിയിച്ച ദീപങ്ങളും മാത്രമായ ആഘോഷക്കാലം പുത്തൻ ട്രെൻഡുകൾക്ക് വഴിമാറി. വമ്പൻ ഓഫറുകൾ നൽകി ഓൺലൈൻ കച്ചവട സൈറ്റുകളിലും കച്ചവടം പൊടിപൊടിക്കുന്നു. അങ്ങനെ സമ്മാനങ്ങളും ആഘോഷവുമായി ഇന്ത്യ മുഴുവൻ ഇന്ന് ദീപാവലി ആഘോഷിക്കുന്നു. എന്താണ് രാജ്യത്തെ ദീപാവലി ആഘോഷങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ? എന്താണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ ദീപാവലി ഉണ്ടാക്കുന്ന മാറ്റങ്ങൾ?
ദീപാവലി സമയത്തു മാത്രം രാജ്യത്തു നടക്കുന്ന വിൽപന 3.5 ലക്ഷം കോടി രൂപയുടേതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, ദീപങ്ങളും പടക്കങ്ങളും മധുരപലഹാരങ്ങളും മാത്രമല്ല, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് അടിമുടി പുതുമോടി നൽകുന്ന സമയം കൂടിയാണ് നവരാത്രി മുതൽ തുടങ്ങുന്ന ദീപാവലി ആഘോഷങ്ങളുടെ സമയം. വമ്പൻ കോർപറേറ്റ് കമ്പനികൾ മുതൽ ഓരോ നാടുകളിലെയും പെട്ടിക്കടകൾ വരെ ഇതിൽ പങ്കാളികളാണ്. സമ്മാനങ്ങളും സ്വർണവും വസ്ത്ര, ഭക്ഷണങ്ങളും വിനോദ സഞ്ചാരവുമെല്ലാമായി കോടികൾ വിപണിയിലേക്കും തിരിച്ചും ഒഴുകുന്ന സമയം കൂടിയാണ് ദീപാവലി. നേരത്തേ ഉത്തരേന്ത്യയിൽ മാത്രമാണ് ദീപാവലി സമയത്ത് വലിയ ആഘോഷങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് തമിഴ്നാടും കർണാടകവും കടന്ന് കേരളത്തിന്റെയും പ്രിയപ്പെട്ട കാഴ്ചയാണ്. കൊച്ചിയും തിരുവനന്തപുരവും ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി. അതിർവരമ്പുകൾ ഭേദിച്ച് ആഘോഷം ഒന്നായപ്പോൾ ആഘോഷരീതികളിലും മാറ്റം വന്നു. വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങളും കളിമൺ പാത്രങ്ങളിൽ തിരിയിട്ട് തെളിയിച്ച ദീപങ്ങളും മാത്രമായ ആഘോഷക്കാലം പുത്തൻ ട്രെൻഡുകൾക്ക് വഴിമാറി. വമ്പൻ ഓഫറുകൾ നൽകി ഓൺലൈൻ കച്ചവട സൈറ്റുകളിലും കച്ചവടം പൊടിപൊടിക്കുന്നു. അങ്ങനെ സമ്മാനങ്ങളും ആഘോഷവുമായി ഇന്ത്യ മുഴുവൻ ഇന്ന് ദീപാവലി ആഘോഷിക്കുന്നു. എന്താണ് രാജ്യത്തെ ദീപാവലി ആഘോഷങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ? എന്താണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ ദീപാവലി ഉണ്ടാക്കുന്ന മാറ്റങ്ങൾ?
ദീപാവലി സമയത്തു മാത്രം രാജ്യത്തു നടക്കുന്ന വിൽപന 3.5 ലക്ഷം കോടി രൂപയുടേതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, ദീപങ്ങളും പടക്കങ്ങളും മധുരപലഹാരങ്ങളും മാത്രമല്ല, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് അടിമുടി പുതുമോടി നൽകുന്ന സമയം കൂടിയാണ് നവരാത്രി മുതൽ തുടങ്ങുന്ന ദീപാവലി ആഘോഷങ്ങളുടെ സമയം. വമ്പൻ കോർപറേറ്റ് കമ്പനികൾ മുതൽ ഓരോ നാടുകളിലെയും പെട്ടിക്കടകൾ വരെ ഇതിൽ പങ്കാളികളാണ്. സമ്മാനങ്ങളും സ്വർണവും വസ്ത്ര, ഭക്ഷണങ്ങളും വിനോദ സഞ്ചാരവുമെല്ലാമായി കോടികൾ വിപണിയിലേക്കും തിരിച്ചും ഒഴുകുന്ന സമയം കൂടിയാണ് ദീപാവലി. നേരത്തേ ഉത്തരേന്ത്യയിൽ മാത്രമാണ് ദീപാവലി സമയത്ത് വലിയ ആഘോഷങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് തമിഴ്നാടും കർണാടകവും കടന്ന് കേരളത്തിന്റെയും പ്രിയപ്പെട്ട കാഴ്ചയാണ്. കൊച്ചിയും തിരുവനന്തപുരവും ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി. അതിർവരമ്പുകൾ ഭേദിച്ച് ആഘോഷം ഒന്നായപ്പോൾ ആഘോഷരീതികളിലും മാറ്റം വന്നു. വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങളും കളിമൺ പാത്രങ്ങളിൽ തിരിയിട്ട് തെളിയിച്ച ദീപങ്ങളും മാത്രമായ ആഘോഷക്കാലം പുത്തൻ ട്രെൻഡുകൾക്ക് വഴിമാറി. വമ്പൻ ഓഫറുകൾ നൽകി ഓൺലൈൻ കച്ചവട സൈറ്റുകളിലും കച്ചവടം പൊടിപൊടിക്കുന്നു. അങ്ങനെ സമ്മാനങ്ങളും ആഘോഷവുമായി ഇന്ത്യ മുഴുവൻ ഇന്ന് ദീപാവലി ആഘോഷിക്കുന്നു. എന്താണ് രാജ്യത്തെ ദീപാവലി ആഘോഷങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ? എന്താണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ ദീപാവലി ഉണ്ടാക്കുന്ന മാറ്റങ്ങൾ?
ദീപാവലി സമയത്തു മാത്രം രാജ്യത്തു നടക്കുന്ന വിൽപന 3.5 ലക്ഷം കോടി രൂപയുടേതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, ദീപങ്ങളും പടക്കങ്ങളും മധുരപലഹാരങ്ങളും മാത്രമല്ല, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് അടിമുടി പുതുമോടി നൽകുന്ന സമയം കൂടിയാണ് നവരാത്രി മുതൽ തുടങ്ങുന്ന ദീപാവലി ആഘോഷങ്ങളുടെ സമയം. വമ്പൻ കോർപറേറ്റ് കമ്പനികൾ മുതൽ ഓരോ നാടുകളിലെയും പെട്ടിക്കടകൾ വരെ ഇതിൽ പങ്കാളികളാണ്. സമ്മാനങ്ങളും സ്വർണവും വസ്ത്ര, ഭക്ഷണങ്ങളും വിനോദ സഞ്ചാരവുമെല്ലാമായി കോടികൾ വിപണിയിലേക്കും തിരിച്ചും ഒഴുകുന്ന സമയം കൂടിയാണ് ദീപാവലി. നേരത്തേ ഉത്തരേന്ത്യയിൽ മാത്രമാണ് ദീപാവലി സമയത്ത് വലിയ ആഘോഷങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് തമിഴ്നാടും കർണാടകവും കടന്ന് കേരളത്തിന്റെയും പ്രിയപ്പെട്ട കാഴ്ചയാണ്.
കൊച്ചിയും തിരുവനന്തപുരവും ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി. അതിർവരമ്പുകൾ ഭേദിച്ച് ആഘോഷം ഒന്നായപ്പോൾ ആഘോഷരീതികളിലും മാറ്റം വന്നു. വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങളും കളിമൺ പാത്രങ്ങളിൽ തിരിയിട്ട് തെളിയിച്ച ദീപങ്ങളും മാത്രമായ ആഘോഷക്കാലം പുത്തൻ ട്രെൻഡുകൾക്ക് വഴിമാറി. വമ്പൻ ഓഫറുകൾ നൽകി ഓൺലൈൻ കച്ചവട സൈറ്റുകളിലും കച്ചവടം പൊടിപൊടിക്കുന്നു. അങ്ങനെ സമ്മാനങ്ങളും ആഘോഷവുമായി ഇന്ത്യ മുഴുവൻ ഇന്ന് ദീപാവലി ആഘോഷിക്കുന്നു. എന്താണ് രാജ്യത്തെ ദീപാവലി ആഘോഷങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ? എന്താണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ ദീപാവലി ഉണ്ടാക്കുന്ന മാറ്റങ്ങൾ?
∙ പടക്കം പൊട്ടിക്കൽ, ചൂതാട്ടം, ലക്ഷ്മിപൂജ... വൈവിധ്യമാർന്ന ആഘോഷം
രാവണ നിഗ്രഹത്തിന് ശേഷം അയോധ്യയിലേക്ക് സീതയോടൊപ്പം മടങ്ങിയെത്തിയ രാമനെ തദ്ദേശീയർ ദീപം തെളിയിച്ചും മധുരം നല്‍കിയും സന്തോഷപൂർവം സ്വീകരിച്ചതിന്റെ ഓർമയ്ക്കാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം. എന്നാൽ നരകാസുകരനെ ശ്രീകൃഷ്ണൻ വധിച്ചത് ദേവൻമാർ ആഘോഷമാക്കിയതിന്റെ ഓർമയ്ക്കാണ് ദീപാവലി ആഘോഷിക്കുന്നതെന്നും ഐതിഹ്യമുണ്ട്. കഥകൾ പലതാണെങ്കിലും നന്മയും സന്തോഷവും നിറയുന്ന, എല്ലാവർക്കും മധുരം നൽകുന്ന, മനസ്സു നിറഞ്ഞ് ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി. കാലത്തിനനുസരിച്ച് ട്രെൻഡുകൾ മാറി വന്നതോടെ ദീപാവലിയും കളറായി.
ഇന്ത്യയിലെ വിവിധയിടങ്ങളിൽ പലവിധത്തിലാണ് ദീപാവലി ആഘോഷങ്ങൾ. ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന, ബിഹാർ എന്നിവിടങ്ങളിലാണ് പ്രധാനമായും പടക്കം പൊട്ടിച്ചും ദീപങ്ങൾ തെളിയിച്ചും ആഘോഷം നടക്കുന്നത്. ഹിമാചൽ പ്രദേശ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ ദീപാവലി ദിനത്തിൽ രാത്രിയിൽ ആളുകൾ ചൂതാട്ടത്തിൽ ഏർപ്പെടാറുണ്ട്. അത് ശുഭകരമാണെന്നാണ് വിശ്വാസം. സിഖുകാർ ദീപാവലി ആഘോഷിക്കാറില്ലെങ്കിലും പഞ്ചാബിലെ ഗുരുദ്വാരകളിൽ ദീപം തെളിയിക്കാറുണ്ട്. ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ ഇടങ്ങളിൽ രാത്രി സമയങ്ങളിൽ ലക്ഷ്മി പൂജ നടത്തുന്നു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ചില വീടുകളിൽ പാലിൽ വെള്ളി നാണയം ഇട്ടതിനു ശേഷം വീട്ടിൽ തളിക്കുന്ന പതിവുമുണ്ട്.
∙ ഉത്തരേന്ത്യ കടന്ന് തെക്കേ ഇന്ത്യയിൽ, ആഘോഷത്തിമിർപ്പിൽ തമിഴ്നാടും
ആചാരങ്ങളുടെ ഭാഗമായാണ് ആഘോഷങ്ങളെല്ലാം പണ്ട് നടന്നതെങ്കിൽ ഇന്ന് അതൊരു ആഘോഷം കൂടിയായി മാറി. ഉത്തരേന്ത്യ കടന്ന് തെക്കേ ഇന്ത്യയിലേക്കെത്തിയപ്പോൾ പടക്കവും മധുരപലഹാരങ്ങളും സമ്മാനങ്ങളുമൊക്കെ നൽകി മറുനാട്ടുകാരും ആഘോഷത്തെ കൂടുതൽ കളറാക്കി. തെക്കേ ഇന്ത്യയിൽ തമിഴ്നാട്ടിലാണ് ദീപാവലി കെങ്കേമമായി ആഘോഷിക്കുന്നത്. പണ്ട് വെറും ആചാരമായിരുന്നെങ്കിൽ ഇന്ന് ചെന്നൈയില്‍ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് ദീപാവലി സീസൺ. പുത്തൻ വസ്ത്രങ്ങൾ വാങ്ങാനും വീട് മോടി പിടിപ്പിക്കാനുള്ള സാധനങ്ങൾ വാങ്ങാനുമൊക്കെയായി നഗരത്തിലെ കടകളിലേക്ക് ജനങ്ങൾ ഒഴുകി എത്തുന്ന സമയം. ദീപാവലി അടുത്താൽ ചെന്നൈയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ആളുകളെക്കൊണ്ടു നിറയും.
‘‘ഉത്തരേന്ത്യയിൽ എങ്ങനെയാണോ ദീപാവലി അതുപോലെ ഞങ്ങൾക്കും ഇവിടെ വലിയ ആഘോഷമാണ്. പടക്കം പൊട്ടിക്കുക എന്നതാണ് ഏറ്റവും വലിയ ആഘോഷം. ഒരാഴ്ച മുൻപേ പടക്കമെല്ലാം വാങ്ങി തയാറാക്കി വെക്കും. ചെന്നൈ സ്പെഷൽ മധുരപലഹാരങ്ങൾക്ക് വലിയ ആവശ്യക്കാരുള്ള സമയമാണിത്. നാട്ടിലേക്ക് അയയ്ക്കാനും സുഹൃത്തുക്കൾക്ക് കൈമാറാനുമെല്ലാമായി ഒരുപാട് പേർ മധുരം വാങ്ങാറുണ്ട്. പുത്തൻ വസ്ത്രങ്ങളണിഞ്ഞ് വീടു മുഴുവൻ പൂക്കൾ കൊണ്ട് അലങ്കരിച്ച് ദീപങ്ങൾ തെളിയിച്ചാണ് ഞങ്ങൾ ദീപാവലി ആഘോഷിക്കുന്നത്. അതുപോലെ ഈ സമയത്ത് ചെന്നൈയിൽ ഭയങ്കര തിരക്കാണ്. നഗരത്തിലൊന്നും കാലു കുത്താൻ സ്ഥലമുണ്ടാകില്ല. തെരുവു കച്ചവടവും പൊടി പൊടിക്കാറുണ്ട്’’, ചെന്നൈ മലയാളിയായ വിഷ്ണു പറയുന്നു.
∙ വീട് വൃത്തിയാക്കൽ, മധുരപലഹാര വിതരണം; മലയാളിയും ആഘോഷത്തിൽ
പണ്ടുകാലത്ത് ദീപാവലി ആഘോഷത്തോട് മലയാളിക്ക് അത്ര താൽപര്യമില്ലായിരുന്നു. വടക്കൻ കേരളത്തിലുള്ളവർ വീടുകളിൽ വൈകുന്നേരങ്ങളിൽ ദീപം തെളിയിക്കാറുണ്ട്. കൂടാതെ പിതൃക്കൾക്ക് മധുരപലഹാരങ്ങൾ നേർച്ച വച്ചു കൊടുക്കുന്ന ചടങ്ങുമുണ്ട്. ഒരു ചടങ്ങ് എന്നതിനുപരിയായി കേരളത്തിൽ ദീപാവലിക്ക് വലിയ പ്രാധാന്യമില്ലായിരുന്നു. എന്നാൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമെല്ലാം ദീപാവലി ഇന്ന് വലിയ ആഘോഷമാണ്. റസിഡന്റ്സ് അസോസിയേഷനുകളുടെയും വീട്ടുകൂട്ടായ്മകളുടെയുമൊക്കെ വരവോടെ ആഘോഷങ്ങൾ കെങ്കേമമായി. ഒരു ഉത്സവമാണിന്ന് പലയിടങ്ങളിലും. പാട്ടും നൃത്തവും ദീപങ്ങളും മധുരപലഹാരങ്ങളുമെല്ലാമായി രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് പലയിടങ്ങളിലും.
‘‘ദീപാവലിക്ക് മുൻപ് വീട് വൃത്തിയാക്കുക എന്നതാണ് മുഖ്യ ജോലി. എല്ലായിടങ്ങളും വൃത്തിയാക്കും. അതു കഴിഞ്ഞ് രാത്രി വീടു മുഴുവൻ മൺചെരാത് കത്തിക്കാറുണ്ട്. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തി കഴിഞ്ഞതിനു ശേഷമാണ് ദീപങ്ങൾ തെളിയിക്കാറുള്ളത്. അടുത്തുള്ളവർക്കെല്ലാം മധുര പലഹാരം കൊടുക്കുന്നതും വീട്ടിലുള്ളവരുമൊത്ത് മധുര പലഹാരങ്ങൾ കഴിക്കുന്നതുമെല്ലാം ദീപാവലി ദിവസം സന്തോഷം നൽകുന്ന കാര്യമാണ്. ഇപ്പോൾ പല വീടുകളിലും കുട്ടികളെല്ലാം ചേർന്ന് പടക്കം പൊട്ടിച്ചും ദീപാവലി കെങ്കേമമാക്കാറുണ്ട്. പണ്ടൊന്നും ഇത്ര വലിയ രീതിയിൽ ദീപാവലി ആഘോഷിച്ചിരുന്നില്ല. എന്നാൽ ഇന്ന് ഓണം പോലെയൊക്കെ വലിയ ആഘോഷമാണ്’’, തിരുവനന്തപുരം സ്വദേശി രേവമ്മ പറയുന്നു.
∙ സമ്മാനപ്പെരുമഴ, കാറും ബുള്ളറ്റും മുതൽ സ്വർണം വരെ
പുത്തൻ കാലത്ത് നാടു മുഴുവൻ ആഘോഷമായതോടെ ദീപാവലി സമ്മാനങ്ങൾക്കുള്ള ആവശ്യകതയും കൂടി. പരസ്പരം സമ്മാനം നൽകുക എന്ന വിശ്വാസം കൂടി ഒപ്പം ചേർന്നപ്പോൾ വീട്ടുകാരിൽനിന്ന് മാത്രമല്ല, സ്ഥാപനങ്ങളിൽനിന്നു പോലും സമ്മാനപ്പെരുമഴയായി. ഹരിയാനയിലെ ഒരു ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനം ജീവനക്കാർക്ക് കാറാണ് സമ്മാനമായി നൽകിയത്. തമിഴ്നാട്ടിലെ തേയില എസ്റ്റേറ്റ് ഉടമ തൊഴിലാളിക്ക് റോയൽ എൻഫീൽഡ് ബൈക്ക് ദീപാവലി സമ്മാനമായി നൽകി. മധുരം വാങ്ങാൻ വേണ്ടി മാത്രം ബോണസ് നൽകുന്ന സ്ഥാപനങ്ങളുമുണ്ട്. സമ്മാനങ്ങൾ നല്‍കുന്ന കാലമായതുകൊണ്ടുതന്നെ ആമസോൺ അടക്കമുള്ള ഇ–കൊമേഴ്സ് സൈറ്റുകളിലും ദീപാവലി സ്പെഷൽ സമ്മാനങ്ങളുടെ വലിയ ശേഖരംതന്നെ ഒരുക്കിയിട്ടുണ്ട്.
സ്വർണം വാങ്ങുന്നതിനും മികച്ച സമയമാണ് ദീപാവലി സീസൺ. അഞ്ചു ദിവസം നീളുന്ന ദീപാവലി ആഘോഷങ്ങളുടെ തുടക്കമാണ് ധൻതേരസ് (Dhanteras) എന്നറിയപ്പെടുന്നത്. ഈ ദിവസമാണ് ആഭരണങ്ങൾ വാങ്ങുന്നതിന് ഏറ്റവും അനുയോജ്യം എന്നാണ് വിശ്വാസം. ദീപാവലി സീസണിൽ സ്വർണക്കടകളിൽ കയറിയിറങ്ങുന്നവരുടെ എണ്ണത്തിലും ഓരോ വർഷവും വലിയ വർധനയുണ്ടാകുന്നുണ്ട്. ഇന്ത്യൻ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ (Indian Bullion and Jewellers Association) കണക്കു പ്രകാരം 2022 ൽ 30 ശതമാനത്തിലധികം വർധനയാണ് സ്വർണ വിപണിയിലുണ്ടായത്. ചെറിയ സ്വർണനാണയങ്ങളുടെ വിൽപനയാണ് ആഘോഷകാലത്ത് കൂടിയത്. 50 ഗ്രാമിന്റെയും 100 ഗ്രാമിന്റെയുമെല്ലാം സ്വർണനാണയങ്ങളുടെ വിൽപനയിൽ 30% വർധനയാണുണ്ടായത്.
∙ കുതിച്ചുകയറുന്ന വിപണി, ഓഹരി മേഖലയിൽ ‘മുഹൂർത്ത വ്യാപാരം’
സ്വർണ വിപണി മാത്രമല്ല എല്ലാ മേഖലയിലും വളർച്ചയുടെ കാലമായി ദീപാവലി മാറി. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ (Confederation of All India Traders) കണക്കു പ്രകാരം 3.5 ലക്ഷം കോടിയുടെ വിൽപന ഈ സമയത്ത് നടക്കുമെന്നാണ് കണക്കു കൂട്ടൽ. ഡൽഹിയിൽ മാത്രം 35,000 കോടി രൂപയുടെ ബിസിനസാണ് ഈ കാലത്ത് നടക്കുന്നത്. സർക്കാർ സ്ഥാപനങ്ങളും അർധ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ഉത്സവ ബോണസും മറ്റും നൽകാൻ തുടങ്ങിയതോടെ കൂടുതൽ പണം വിപണിയിലേക്കെത്തുന്നുണ്ട്.
ഇന്ത്യൻ ഓഹരി വിപണിയിലും വലിയ തോതിൽ പ്രതിഫലിക്കുന്ന ഒന്നാണ് ദീപാവലി ആഘോഷം. ദീപാവലി സമയത്തെ ‘മുഹൂര്‍ത്ത വ്യാപാരം’ ഇന്ത്യന്‍ ഓഹരി നിക്ഷേപകരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. മുഹൂർത്ത വ്യാപാരം പരമ്പരാഗത പുതുവർഷത്തിലേക്കുള്ള ശുഭാരംഭത്തിനുള്ള അവസരമായാണ് കണക്കാക്കുന്നത്. ഈ സമയത്ത് നിക്ഷേപകർ തങ്ങളുടെ കുട്ടികൾക്കായി ഓഹരികൾ വാങ്ങുകയും അവ ദീർഘകാലത്തേക്ക് സൂക്ഷിക്കുന്നു. ചിലപ്പോൾ അവ ഒരിക്കലും വിൽക്കുകയുമില്ല. നവംബർ 12നാണ് ഇത്തവണത്തെ ‘മുഹൂർത്ത വ്യാപാരം’.
ഓഫറുകൾ നൽകി കൂടുതലായി ആളുകളെ ആകർഷിക്കാനും ഉൽപാദന മേഖല ഈ സമയങ്ങളിൽ ശ്രമിക്കാറുണ്ട്. യമഹയും ഓല ഇലക്ട്രോണിക് സ്കൂട്ടറുകളുമെല്ലാം സ്പെഷൽ ഓഫറുകൾ നൽകി കൂടുതൽ ആളുകളിലേക്കെത്താനുള്ള ശ്രമത്തിലാണ്. ഓൺലൈൻ കച്ചവട സൈറ്റുകളിലും വിൽപന പൊടിപൊടിക്കുന്നു. ആമസോണിൽ ‘ബിഗ് ദിവാലി സെയിലി’ന്റെ ഭാഗമായി ഐഫോണ്‍ 14ന് 14,000ത്തിലധികം രൂപയുടെ ഡിസ്കൗണ്ടാണ് നൽകുന്നത്. ഓഫറുകളും ഡിസ്കൗണ്ടുകളുമൊക്കെ എത്തിയതോടെ കലണ്ടറിൽ മാത്രം കണ്ടു പരിചയിച്ച ദീപാവലിക്കായി ഇന്നു സംസ്ഥാനഭേദമന്യേ ആളുകൾ കാത്തിരിപ്പാണ്. ഒപ്പം പടക്കവും മധുരങ്ങളുമൊന്നും അവർ മറന്നതുമില്ല.
∙ ദീപങ്ങളും പടക്കങ്ങളും, ദീപാവലിക്ക് വെളിച്ചമാണ് മുഖ്യം
അജ്ഞതയാകുന്ന ഇരുട്ടിൽനിന്ന് മനുഷ്യനെ വെളിച്ചത്തിലേക്കു നയിക്കുന്ന ആഘോഷത്തിന് ഏറ്റവും പ്രധാനം വെളിച്ചമാണ്. ഇന്ത്യയിലുടനീളമുള്ള പടക്ക വിപണിക്കും സമ്പത്ത് കാലമാണ് ദീപാവലി. അമിട്ടും ഗുണ്ടുമടക്കം വലിയ ശബ്ദത്തോടെയുള്ള പടക്കങ്ങളും വർണങ്ങൾ വാരിവിതറുന്ന ചൈനീസ് പടക്കങ്ങളുമെല്ലാം ആഘോഷത്തിൽ ഇടം പിടിക്കാറുണ്ട്. വിഷു കഴിഞ്ഞാൽ കേരളത്തിലും ഏറ്റവും കൂടുതൽ പടക്ക വിൽപ്പന നടക്കുന്നത് ദീപാവലി സമയത്താണ്.
പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമുണ്ടെങ്കിലും ആവേശത്തിലാണ് വിപണി. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച വിൽപ്പനയാണ് ഇത്തവണ നടക്കുന്നത്. ‘ദീപാവലിക്ക് വന്ന സാധനങ്ങളെല്ലാം വളരെ പെട്ടെന്നാണ് തീര്‍ന്നത്. ഒരു ദിവസം മുമ്പേ പല സാധനങ്ങളും തീർന്നു. കൂടുതലായും ചൈനീസ് പടക്കങ്ങൾക്കാണ് ഇത്തവണ ആവശ്യക്കാർ കൂടുതൽ. വലിയ ശബ്ദത്തോടെ പൊട്ടുന്ന പടക്കങ്ങൾ ഏതാണ്ട് 40 ശതമാനം മാത്രമാണ് വിൽപന നടന്നത്. കൂടുതലും കുട്ടികൾക്കെല്ലാം പൊട്ടിക്കാന്‍ പറ്റുന്ന തരത്തിലുള്ള പടക്കങ്ങളാണ്. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച കച്ചവടമാണ്. പടക്കം പൊട്ടിക്കുന്നതിനുള്ള നിയന്ത്രണങ്ങളൊന്നും കച്ചവടത്തെ യാതൊരു വിധത്തിലും ബാധിച്ചില്ല’, തിരുവനന്തപുരത്തെ ഒരു പടക്ക വ്യാപാരി പറയുന്നു.
∙ കൊതിയൂറും മധുരത്തിനായി കാത്തിരുന്ന കാലം, ഇന്ന് ‘ദീപാവലി ബോക്സാ’ണ് പ്രിയം
വായിൽ കൊതിയൂറുന്ന ഒരുപാട് വിഭവങ്ങളുടെ ആഘോഷം കൂടിയാണ് ദീപാവലി. പേടയും കാട്‍ലിയും രസഗുളയുമെല്ലാം വായിൽ രുചിയുടെ പടക്കം പൊട്ടിക്കും. ഉത്തരേന്ത്യക്ക് മാത്രം പരിചിതമായ മധുരപലഹാരങ്ങൾ ഇന്ത്യ മുഴുവനും എത്തിച്ചതില്‍ ദീപാവലിക്കും വലിയ പങ്കുണ്ട്. പണ്ട് ഉത്തരേന്ത്യൻ സ്പെഷൽ മധുരം കഴിക്കാനായി ദീപാവലി വരെ കാത്തിരുന്ന ഒരു കുട്ടിക്കാലം പലര്‍ക്കും ഉണ്ടാകും. എന്നാൽ ഇന്ന് അതൊക്കെ എല്ലാവരുടെയും പലഹാരമാണ്.
ഇന്ത്യയിൽ പലയിടത്തും മധുരപലഹാര വിൽപന തകൃതിയാണ്. വ്യത്യസ്തങ്ങളായ പലഹാരങ്ങൾ ഒരുമിപ്പിച്ചുള്ള സ്പെഷൽ ദീപാവലി ബോക്സുകൾക്കാണ് പലയിടത്തും ആവശ്യക്കാർ. 150 രൂപ മുതലാണ് അത്തരത്തിലുള്ള സ്പെഷൽ ബോക്സുകളുടെ വില. ‘ഇത്തവണ വിൽപന കൂടുതലായും നടന്നത് മിക്സ് സ്വീറ്റ്സുകളുടെ ബോക്സുകൾക്കാണ്. ഒരേ സ്വീറ്റ്സിന് പകരം വ്യത്യസ്തങ്ങളായ സ്വീറ്റ്സ് നല്‍കുന്ന ബോക്സാകുമ്പോൾ ഇഷ്ടമുള്ളത് കഴിക്കാമല്ലോ. അതുപോലെ ഒരേ സ്വീറ്റ്സും ആളുകൾ വാങ്ങുന്നുണ്ട്. മിക്സഡ് സ്വീറ്റ്സിന്റെ 500 ഗ്രാം ബോക്സിന് 300 രൂപയാണ് ഈടാക്കുന്നത്. 250 ഗ്രാം മുതൽ വിൽപന നടത്തുന്നുണ്ട്’, പ്രമുഖ ബേക്കറി ശൃംഖലകളിലൊന്നിന്റെ പ്രതിനിധി പറയുന്നു.
∙ പരമ്പരാഗത വസ്ത്രങ്ങളിലേക്ക് മടക്കം, ലെഹങ്ക താരം
ആഘോഷങ്ങൾ കെങ്കേമമാകുമ്പോൾ വസ്ത്രങ്ങളും മികച്ചതു തന്നെയാകാനാണ് എല്ലാവരും ശ്രമിക്കാറുള്ളത്. വസ്ത്ര വിപണിയിലും ദീവാപലി വലിയ മാറ്റമാണ് കൊണ്ടുവന്നത്. പരമ്പരാഗത വസ്ത്രങ്ങൾ ഏറ്റവുമധികമായി ആളുകൾ വാങ്ങുന്ന സമയം കൂടിയാണ് ദീപാവലി സീസൺ. എംബ്രോയ്ഡറി, സ്റ്റോൺ, ബീഡ് വർക്ക് തുടങ്ങി ഹെവി വർക്കുകളുള്ള വസ്ത്രങ്ങൾക്കാണ് ദീപാവലി സീസണിൽ പ്രിയം. ഉത്തരേന്ത്യൻ ചോളിക്കും കുർത്ത സെറ്റിനുമെല്ലാം ഇക്കാലത്ത് വലിയ ആവശ്യക്കാരണ്. പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞാൽ ഐശ്വര്യവും സമ്പത്തും കൂടും എന്ന വിശ്വാസവും വസ്ത്ര വിപണിക്ക് ഗുണകരമായി.
വെളിച്ചത്തിന്റെ ആഘോഷമായ ദീപാവലി സീസണ് ഇത്തവണ തിളങ്ങുന്ന വസ്ത്രങ്ങൾ തന്നെയാണ് ഏവരും തിരിഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ഡിസൈനർ മനീഷ് മൽഹോത്രയുടെ ദീപാവലി ആഘോഷ ചടങ്ങുകൾക്ക് ബോളിവുഡ് താരസുന്ദരികളെത്തിയതും തിളങ്ങുന്ന വസ്ത്രങ്ങളിലാണ്. ഹെവി വർക്കുള്ള ഷോർട്ട് ബ്ലൗസും ലഹങ്കയുമാണ് ഇത്തവണത്തെ ട്രെൻഡ്. ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ക്ക് പ്രാമുഖ്യം കൂടിയതും ഈ ആഘോഷ സീസണിൽ കാണാം; ഐവറിയും മഞ്ഞയും പിങ്കുമെല്ലാം ഈ ദീപാവലി സീസണിലെ ഫാഷന്റെ നിറങ്ങളായി.
∙ നാടു നിറയുന്ന ദീപാവലി, വിനോദസഞ്ചാരികളും ഒഴുകും
നാടു മുഴുവൻ ദീപാവലി ആഘോഷങ്ങളിൽ മുഴുകിയതോടെ വിനോദസഞ്ചാര മേഖലയ്ക്കും ഉണർവാണ്. കേരളത്തിലെ ഉത്സവ സീസണുകളിൽ ഏറ്റവുമധികം ബുക്കിങ് നടക്കുന്നതും ദീപാവലിക്കാണ്. അതിൽത്തന്നെ ഉത്തരേന്ത്യക്കാർക്ക് കേരളം തന്നെയാണ് ദീപാവലി സീസണിലെ ഇഷ്ടലൊക്കേഷനുകളിലൊന്ന്. ഇതിൽ തന്നെ മൂന്നാറിനും ആലപ്പുഴയ്ക്കുമാണ് ഏറ്റവും പ്രധാന്യം. മഴമാറി തണുപ്പ് പതിയെ പിടിച്ചു വരുന്ന സമയമായതുകൊണ്ട് ഇവിടുത്തെ കാലാവസ്ഥയും വിനോദ സഞ്ചാരികളെ പ്രലോഭിപ്പിക്കാറുണ്ട്.
എന്നാൽ വിട്ടുമാറാത്ത മഴ വില്ലനാകുമോ എന്ന പേടി നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണയും സീസൺ സമയത്ത് ബുക്കിങ് കൂടുതലാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ‘ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ആളുകളെ കിട്ടുന്ന പ്രധാന സീസണാണിത്. മുൻ വർഷങ്ങളിലേക്കാള്‍ കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ കാലാവസ്ഥയാണ് ഉത്തരേന്ത്യയിൽ നിന്നുള്ള ആളുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. ഓരോരുത്തരുടെയും ഇഷ്ടങ്ങൾ വ്യത്യസ്തമായതുകൊണ്ട് സ്പെഷൽ പാക്കേജുകളൊന്നും നൽകാറില്ല. ബിസിനസും നന്നായി നടക്കുന്ന സീസണാണിത്’, കൊച്ചിയിലെ പ്രമുഖ ട്രാവൽ ഏജൻസികളിലൊന്നിന്റെ പ്രതിനിധി പറയുന്നു.
കേരളത്തിൽ മാത്രമല്ല, രാജ്യത്ത് പലയിടങ്ങളിലും വിനോദ സഞ്ചാര മേഖല കൂടുതൽ പണം വാരുന്നത് ദീപാവലി സീസണിലാണ്. ചെന്നൈയിലും മുംബൈയിലും ഗോവയിലുമെല്ലാം ഈ സമയത്തെ ജനത്തിരക്ക് പല വർഷങ്ങളിലും പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. ദീപങ്ങളുടെ ഉത്സവത്തെ അടുത്തറിയാനായി തെക്കേ ഇന്ത്യയിലുള്ളവർ ഉത്തരേന്ത്യയെ തേടിപ്പോകുന്നതും പതിവാണ്.
∙ ഇന്ത്യയിൽ മാത്രമല്ല, ദീപാവലിക്ക് ഇഷ്ടക്കാർ വേറെയുമുണ്ട്
ഇന്ത്യക്കാർക്ക് മാത്രമല്ല പല വിദേശ രാജ്യങ്ങൾക്കും ദീപാവലിയോട് ഇഷ്ടം കൂടുതലാണ്. ഇന്തൊനീഷ്യയിൽ ഇന്ത്യയിലേതു പോലെ എല്ലാ ആചാരങ്ങളോടും കൂടിയാണ് ആഘോഷം. ദീപാവലിക്ക് പൊതു അവധിയും നൽകുന്നു. 50 ശതമാനത്തോളം ഹിന്ദു വിഭാഗത്തിൽപ്പെട്ടവരുള്ള മൗറീഷ്യസിലും ദീപാവലി വലിയ ആഘോഷമാണ്.
മലേഷ്യയിൽ രാവിലെ അമ്പലങ്ങളിൽ പോയതിന് ശേഷമാണ് ആഘോഷം തുടങ്ങുന്നത്. പടക്കങ്ങൾ അനുവദനീയമല്ലാത്തതുകൊണ്ട് സമ്മാനങ്ങൾ നൽകിയും മധുരപലഹാരം വിതരണം ചെയ്തുമാണ് ഇവിടെ ആഘോഷം. നല്ല ഭാവിക്കായുള്ള ആഘോഷമാണ് ശ്രീലങ്കയിൽ ദീപാവലി. നേപ്പാളിലും ദീപാലങ്കാരങ്ങളാണ് ഏറ്റവും പ്രധാനം. അവിടുത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആഘോഷമാണ് ദീപാവലി. സിംഗപ്പൂരിലും കാനഡയിലും ബ്രിട്ടനിലുമെല്ലാം ദീപാവലി ആഘോഷങ്ങളുണ്ട്.