‘‘കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ആതിഥേയ രാജ്യങ്ങളാണ് കപ്പുയർത്തിയത്. 2011ൽ ഇന്ത്യ, 2015ൽ ഓസ്ട്രേലിയ, 2019ൽ ഇംഗ്ലണ്ട്. അപ്പോൾപ്പിന്നെ ഇത്തവണത്തെ കാര്യം ഞാൻ പറയേണ്ടതില്ലല്ലോ’’- തന്റെ കുറ്റിത്താടിയിൽ വിരലോടിച്ച്, സ്വതസിദ്ധമായ ചിരിയോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വാക്കുകൾ. അതെ, രോഹിത് ഉറപ്പിച്ചു തന്നെയാണ്. ഇത്തവണത്തെ ലോക കിരീടം ഇന്ത്യയ്ക്കു സമ്മാനിക്കുമെന്ന് ഉറപ്പിച്ച്. ക്യാപ്റ്റൻ എന്നതിനൊപ്പം ബാറ്റർ എന്ന നിലയിലും 2023 ലോകകപ്പിൽ മാരക ഫോം തുടരുന്ന രോ‘ഹിറ്റ്മാൻ’ ശർമയെ അടുത്തറിയാം.. ചരിത്രത്തിൽ ആദ്യമായി പൂർണമായും ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ്. പ്രാഥമികഘട്ടത്തിലെ 9 വ്യത്യസ്ത എതിരാളികളുമായുള്ള ഇന്ത്യയുടെ 9 മത്സരങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിൽ. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റ് എന്ന അവകാശവാദം ഉന്നയിക്കാമെങ്കിലും ടീം ഇന്ത്യയുടെ മുന്നിലെ വെല്ലുവിളികൾ വളരെ വലുതായിരുന്നു. എന്നാൽ, ഒക്ടോബർ 5ന് ചെന്നൈയിൽ ഓസീസിനെതിരെ തെളിഞ്ഞ വിജയത്തിന്റെ വെളിച്ചം നവംബർ 12ന് ദീപാവലി ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വരെയും കെടാതെ കാക്കാൻ ടീം ഇന്ത്യയ്ക്കായി. തുടർച്ചയായ 9 വിജയങ്ങൾ. നീലക്കുപ്പായക്കാരുടെ (മെൻ ഇൻ ബ്ലു) ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തുടർച്ച.

‘‘കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ആതിഥേയ രാജ്യങ്ങളാണ് കപ്പുയർത്തിയത്. 2011ൽ ഇന്ത്യ, 2015ൽ ഓസ്ട്രേലിയ, 2019ൽ ഇംഗ്ലണ്ട്. അപ്പോൾപ്പിന്നെ ഇത്തവണത്തെ കാര്യം ഞാൻ പറയേണ്ടതില്ലല്ലോ’’- തന്റെ കുറ്റിത്താടിയിൽ വിരലോടിച്ച്, സ്വതസിദ്ധമായ ചിരിയോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വാക്കുകൾ. അതെ, രോഹിത് ഉറപ്പിച്ചു തന്നെയാണ്. ഇത്തവണത്തെ ലോക കിരീടം ഇന്ത്യയ്ക്കു സമ്മാനിക്കുമെന്ന് ഉറപ്പിച്ച്. ക്യാപ്റ്റൻ എന്നതിനൊപ്പം ബാറ്റർ എന്ന നിലയിലും 2023 ലോകകപ്പിൽ മാരക ഫോം തുടരുന്ന രോ‘ഹിറ്റ്മാൻ’ ശർമയെ അടുത്തറിയാം.. ചരിത്രത്തിൽ ആദ്യമായി പൂർണമായും ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ്. പ്രാഥമികഘട്ടത്തിലെ 9 വ്യത്യസ്ത എതിരാളികളുമായുള്ള ഇന്ത്യയുടെ 9 മത്സരങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിൽ. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റ് എന്ന അവകാശവാദം ഉന്നയിക്കാമെങ്കിലും ടീം ഇന്ത്യയുടെ മുന്നിലെ വെല്ലുവിളികൾ വളരെ വലുതായിരുന്നു. എന്നാൽ, ഒക്ടോബർ 5ന് ചെന്നൈയിൽ ഓസീസിനെതിരെ തെളിഞ്ഞ വിജയത്തിന്റെ വെളിച്ചം നവംബർ 12ന് ദീപാവലി ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വരെയും കെടാതെ കാക്കാൻ ടീം ഇന്ത്യയ്ക്കായി. തുടർച്ചയായ 9 വിജയങ്ങൾ. നീലക്കുപ്പായക്കാരുടെ (മെൻ ഇൻ ബ്ലു) ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തുടർച്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ആതിഥേയ രാജ്യങ്ങളാണ് കപ്പുയർത്തിയത്. 2011ൽ ഇന്ത്യ, 2015ൽ ഓസ്ട്രേലിയ, 2019ൽ ഇംഗ്ലണ്ട്. അപ്പോൾപ്പിന്നെ ഇത്തവണത്തെ കാര്യം ഞാൻ പറയേണ്ടതില്ലല്ലോ’’- തന്റെ കുറ്റിത്താടിയിൽ വിരലോടിച്ച്, സ്വതസിദ്ധമായ ചിരിയോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വാക്കുകൾ. അതെ, രോഹിത് ഉറപ്പിച്ചു തന്നെയാണ്. ഇത്തവണത്തെ ലോക കിരീടം ഇന്ത്യയ്ക്കു സമ്മാനിക്കുമെന്ന് ഉറപ്പിച്ച്. ക്യാപ്റ്റൻ എന്നതിനൊപ്പം ബാറ്റർ എന്ന നിലയിലും 2023 ലോകകപ്പിൽ മാരക ഫോം തുടരുന്ന രോ‘ഹിറ്റ്മാൻ’ ശർമയെ അടുത്തറിയാം.. ചരിത്രത്തിൽ ആദ്യമായി പൂർണമായും ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ്. പ്രാഥമികഘട്ടത്തിലെ 9 വ്യത്യസ്ത എതിരാളികളുമായുള്ള ഇന്ത്യയുടെ 9 മത്സരങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിൽ. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റ് എന്ന അവകാശവാദം ഉന്നയിക്കാമെങ്കിലും ടീം ഇന്ത്യയുടെ മുന്നിലെ വെല്ലുവിളികൾ വളരെ വലുതായിരുന്നു. എന്നാൽ, ഒക്ടോബർ 5ന് ചെന്നൈയിൽ ഓസീസിനെതിരെ തെളിഞ്ഞ വിജയത്തിന്റെ വെളിച്ചം നവംബർ 12ന് ദീപാവലി ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വരെയും കെടാതെ കാക്കാൻ ടീം ഇന്ത്യയ്ക്കായി. തുടർച്ചയായ 9 വിജയങ്ങൾ. നീലക്കുപ്പായക്കാരുടെ (മെൻ ഇൻ ബ്ലു) ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തുടർച്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ആതിഥേയ രാജ്യങ്ങളാണ് കപ്പുയർത്തിയത്. 2011ൽ ഇന്ത്യ, 2015ൽ ഓസ്ട്രേലിയ, 2019ൽ ഇംഗ്ലണ്ട്. അപ്പോൾപ്പിന്നെ ഇത്തവണത്തെ കാര്യം ഞാൻ പറയേണ്ടതില്ലല്ലോ’’- തന്റെ കുറ്റിത്താടിയിൽ വിരലോടിച്ച്, സ്വതസിദ്ധമായ ചിരിയോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വാക്കുകൾ. അതെ, രോഹിത് ഉറപ്പിച്ചു തന്നെയാണ്. ഇത്തവണത്തെ ലോക കിരീടം ഇന്ത്യയ്ക്കു സമ്മാനിക്കുമെന്ന് ഉറപ്പിച്ച്. ക്യാപ്റ്റൻ എന്നതിനൊപ്പം ബാറ്റർ എന്ന നിലയിലും 2023 ലോകകപ്പിൽ മാരക ഫോം തുടരുന്ന രോ‘ഹിറ്റ്മാൻ’ ശർമയെ അടുത്തറിയാം..

ചരിത്രത്തിൽ ആദ്യമായി പൂർണമായും ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ്. പ്രാഥമികഘട്ടത്തിലെ 9 വ്യത്യസ്ത എതിരാളികളുമായുള്ള ഇന്ത്യയുടെ 9 മത്സരങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിൽ. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റ് എന്ന അവകാശവാദം ഉന്നയിക്കാമെങ്കിലും ടീം ഇന്ത്യയുടെ മുന്നിലെ വെല്ലുവിളികൾ വളരെ വലുതായിരുന്നു. എന്നാൽ, ഒക്ടോബർ 5ന് ചെന്നൈയിൽ ഓസീസിനെതിരെ തെളിഞ്ഞ വിജയത്തിന്റെ വെളിച്ചം നവംബർ 12ന് ദീപാവലി ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വരെയും കെടാതെ കാക്കാൻ ടീം ഇന്ത്യയ്ക്കായി. തുടർച്ചയായ 9 വിജയങ്ങൾ. നീലക്കുപ്പായക്കാരുടെ (മെൻ ഇൻ ബ്ലൂ) ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തുടർച്ച. 

2023 ഏകദിന ലോകകപ്പിൽ നെതർലൻഡ്സിന് എതിരെയുള്ള മത്സരത്തിൽ ബോൾ ചെയ്യുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ. (ചിത്രം: മനോരമ)
ADVERTISEMENT

ഒന്നോ രണ്ടോ താരങ്ങളുടെ ശോഭയിലേക്കു മാത്രം ഒതുങ്ങാതെ ടീമിലെ 11 കളിക്കാരുടെയും പൂർണ സമർപ്പണത്തിന്റെ ഭാഗമായി നേടിയ വിജയങ്ങൾ. ഈ എല്ലാ വിജയങ്ങളുടെയും അമരത്ത്, സൗമ്യമായ ഒരു മുഖമുണ്ടായിരുന്നു. ഗ്രൗണ്ടിലെത്തിയാൽ സംഹാര രൂപിയാകുന്ന സാക്ഷാൽ, ‘ഹിറ്റ് മാൻ’. ഇന്ത്യയുടെ ലോകകപ്പ് ക്യാപ്റ്റൻ എന്ന നിലയിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത, 100 ശതമാനം വിജയം എന്ന തലക്കനത്തോടെയാണ് ഹിറ്റ് മാന്റെ തേരോട്ടം. ക്യാപ്റ്റൻസിയുടെ ഭാരം തലയിൽ വന്നെങ്കിലും വ്യക്തിപരമായ പ്രകടനത്തിൽ അതിന്റെ ഒരുതരത്തിലുള്ള സമ്മർദത്തിനും ഇട നൽകാതെയാണ് രോഹിത്തിന്റെ ലോകകപ്പിലെ ബാറ്റിങ് പ്രകടനം. (ബോളിങ് പ്രകടനവും).

∙ 2023 ലോകകപ്പിൽ ഇതുവരെ 503*

9 മത്സരങ്ങളിൽ നിന്നായി 55.88 ശരാശരിയിൽ 503 റൺസ്. റൺ നേട്ടക്കാരുടെ പട്ടികയിൽ 4–ാം സ്ഥാനത്താണ് രോഹിത്. ലോകകപ്പിൽ ഒരു ഇന്ത്യൻ നായകന്റെ ഉയർന്ന ടോട്ടലും ഇതിനോടകംതന്നെ രോഹിത് സ്വന്തം പേരിലേക്ക് മാറ്റിക്കഴിഞ്ഞു. ഇന്ത്യൻ ലോകകപ്പ് നായകൻ 500ന് മുകളിൽ റൺസ് സ്വന്തമാക്കുന്നതും ഇത് ആദ്യമായാണ്. 121.49 എന്ന മാസ്മരിക സ്ട്രൈക്ക് റേറ്റോടെ മുന്നേറുന്ന രോഹിത്തിന്റെ പേരിൽതന്നെയാണ് ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ബൗണ്ടറികളും ഉള്ളത്. എണ്ണം പറഞ്ഞ 24 സിക്സറുകൾ പിറന്ന ആ ബാറ്റിൽനിന്ന് 58 ഫോറുകളും പാഞ്ഞു. ടീം ക്യാപ്റ്റൻ പദവിയിലുള്ള ഒരു താരം ലോകകപ്പിന്റെ ഒരു എഡിഷനിൽനിന്ന് സ്വന്തമാക്കിയ സിക്സറുകളുടെ എണ്ണത്തിലും ഫോറുകളുടെ എണ്ണത്തിലും ഇത് റെക്കോർ‍ഡാണ്. 

9 കളികളിൽ 2 എണ്ണത്തിൽ കളിയിലെ താരമായും രോഹിത് തിര‍ഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രാഥമികഘട്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ രോഹിത്ത് സ്വന്തം പേരിൽക്കുറിച്ച മറ്റ് ഒട്ടേറെ റെക്കോർഡുകളുമുണ്ട്. തുടർച്ചയായ 2 ലോകകപ്പുകളിൽ 500ന് മുകളിൽ റൺസ് സ്കോർ ചെയ്യുന്ന ആദ്യ താരമാണ് രോഹിത് ശർമ. രണ്ട് ലോകകപ്പുകളി‍ൽ 500 റൺസിന് മുകളിൽ നേടുന്ന രണ്ടാമത്തെ താരവും. 1996, 2003 ലോകകപ്പുകളിൽ 500ന് മുകളിൽ സ്കോർ ചെയ്ത സച്ചിൻ തെൻഡുൽക്കറാണ് ഈകാര്യത്തിൽ രോഹിത്തിന്റെ മുൻഗാമി.

ഇന്ത്യ – ശ്രീലങ്ക മത്സരം കാണാനെത്തിയ സച്ചിൻ തെൻഡുൽക്കറും മുത്തയ്യ മുരളീധരനും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കൊപ്പം. (Photo by Punit PARANJPE / AFP)
ADVERTISEMENT

ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും രോഹിത്തിന്റെ പേരിലായി. 60 സിക്സറുകളാണ് രോഹിത്ത് ഈ വർഷം ഇതുവരെ അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്സ് 2015ൽ സ്ഥാപിച്ച 58 സ്ക്സറുകളുടെ റെക്കോർഡാണ് രോഹിത് മറികടന്നത്. ലോകകപ്പ് മത്സരങ്ങളിൽ ഏറ്റവുമധികം സെഞ്ചറികൾ നേടിയ താരം എന്ന വിലാസവും രോഹിത്തിന് അവകാശപ്പെട്ടതാണ്. ലോകകപ്പുകളിലെ 6 എഡിഷനുകളിൽ കളിച്ചാണ് സച്ചിൻ തെൻഡുൽക്കർ 6 സെഞ്ചറികൾ തികച്ചത്. ആ നേട്ടത്തിന് ഒപ്പമെത്താൻ രോഹിത്തിനു വേണ്ടി വന്നത് വെറും രണ്ടു ലോകകപ്പുകൾ. റെക്കോർഡ് മറികടക്കാൻ വേണ്ടി വന്നത് മൂന്നാം എഡിഷനിലെ രണ്ടാം മത്സരവും.

(Image Creative: Jain David M/ Manorama Online)

രാജ്യാന്തര ക്രിക്കറ്റിലെ അർധസെഞ്ചറികളുടെ എണ്ണത്തിലും രോഹിത് ‘സെഞ്ചറി’ തികച്ചു. സച്ചിനാണ് (164) ഈ പട്ടികയിൽ ഒന്നാമത്. ഒരു ലോകകപ്പ് ടൂർണമെന്റിൽ നിന്ന് ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും രോഹിത്തിന് വിദൂരത്തല്ല. 2015 ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിൽ നേടിയ 26 സിക്സറുകളാണ് ഇപ്പോള്‍ റെക്കോർഡ് പുസ്തകത്തില്‍ ഒന്നാം സ്ഥാനത്ത്. ഇത് സ്വന്തം പേരിലാക്കാൻ രോഹിത്തിന് ഇനി വേണ്ടത് വെറും 3 സിക്സറുകൾ മാത്രം. 

∙ പരിമിതികളുടെ ശ്വാസംമുട്ടലുകൾക്കിടയിൽ നിന്ന് തുടക്കം

‘‘വലിയൊരു ഹാളും അടുക്കളയും മാത്രമുള്ള വീട്ടിൽ മുത്തച്ഛനും മുത്തശ്ശിയും അമ്മാവൻമാരും അവരുടെ കുടുംബങ്ങളും ഞാനും ഉൾപ്പെടെ ഒൻപതു പേരാണു കുട്ടിക്കാലത്തു താമസിച്ചിരുന്നത്. രാത്രി ഉറങ്ങുമ്പോൾ ഒരു കാൽ നീട്ടിയാൽ ചുവരിലോ, മറ്റുള്ളവരുടെ ദേഹത്തോ തട്ടും. അവിടെനിന്ന് ഇന്ന് ഇവിടെവരെ നേടിയിട്ടുള്ളതെല്ലാം എന്റെ കഠിനാധ്വാനത്തിൽനിന്ന് ഉണ്ടായതാണ്.’’ 2023 ലോകകപ്പിന് തൊട്ടുമുൻപായി രോഹിത് ശർമ പറഞ്ഞ വാക്കുകളാണിത്.

രോഹിത് ശർമ മാതാപിതാക്കൾക്കൊപ്പം (Photo from Archive)
ADVERTISEMENT

മഹാരാഷ്ട്രയിൽ നാഗ്പുർ ജില്ലയിലെ ബൻസോദിലെ ഒരു തെലുങ്ക്– മറാത്തി കുടുംബത്തിലാണ് രോഹിത് ജനിച്ചത്. രോഹിത്തിന്റെ അമ്മ പൂർണിമ ശർമയുടെ സ്വദേശം ആന്ധ്രപ്രദേശിലെ വിശാഖപട്ടണമാണ്. അച്ഛൻ ഗുരുനാഥ് ശർമ ഒരു സ്വകാര്യ ഗോഡൗണിലെ ജീവനക്കാരനായിരുന്നു. ജീവിത സാഹചര്യങ്ങൾ പരിമിതമായിരുന്നതിനാൽ രോഹിത് ശർമ തന്റെ കുട്ടിക്കാലം ചെലവഴിച്ചത് മുത്തച്ഛനും മുത്തശ്ശിക്കും അമ്മാവൻമാർക്കുമൊപ്പം മുംബൈ ബൊറിവാലിയിലാണ്. അക്കാലത്ത് രോഹിത്തിന്റെ മാതാപിതാക്കളും ഇളയ സഹോദരൻ വിശാൽ ശർമയും താമസിച്ചിരുന്നത് മുംബൈ ഡോംബിവാലിയിലെ ഒറ്റമുറി വീട്ടിലായിരുന്നു.

∙ ക്രിക്കറ്റിലേക്ക് വഴി തിരിയുന്നു

1999 ൽ ആണ് രോഹിത് ആദ്യമായി ക്രിക്കറ്റ് പരിശീലനം ആരംഭിക്കുന്നത്. അമ്മാവന്റെ പിന്തുണയോടെയാണ് ദിനേശ് ലാദ് എന്ന കോച്ചിന്റെ അടുത്ത് പരിശീലനത്തിന് ചേർന്നത്. എന്നാൽ, രോഹിത് അതുവരെ പഠിച്ചിരുന്ന ചെറിയ സ്കൂളിൽനിന്ന് ദിനേശ് ലാദ് ക്രിക്കറ്റ് പരിശീലകനായി പ്രവർത്തിക്കുന്ന സ്കൂളിലേക്ക് മാറാൻ അദ്ദേഹം നിർദേശിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് അവിടെയും വില്ലനായി. പിന്നീട് ദിനേശ് ലാദിന്റെ ഇടപെടലിലൂടെ ലഭിച്ച സ്കോളർഷിപ് ഉപയോഗിച്ചാണ് രോഹിത് ആ സ്കൂളിൽ പ്രവേശനം നേടിയത്. തുടർന്ന് അവിടുത്തെ പഠനം മുഴുവൻ മുന്നോട്ടു കൊണ്ടുപോയത് ആ സ്കോളർഷിപ്പിന്റെ പിൻബലത്തിലാണെന്ന് രോഹിത് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 

കോച്ച് ദിനേശ് ലാദിനൊപ്പം രോഹിത് ശർമ (Photo courtesy: Dinesh Lad)

തുടക്കത്തിൽ സ്പിൻ ബോളിങ്ങിനോട് താൽപര്യം കാണിച്ചിരുന്ന രോഹിത്തിലെ ബാറ്ററെ കണ്ടെത്തിയതും പടിപടിയായി എട്ടാം നമ്പറിൽനിന്ന് ഒന്നാം നമ്പറിലേക്ക് ഉയർത്തിക്കൊണ്ടുവന്നതും ലാദാണ്. സ്കൂൾ ടീമിനുവേണ്ടി ഒാപ്പണറായി കളത്തിലിറങ്ങിയ ആദ്യ മത്സരത്തിൽതന്നെ രോഹിത് സെഞ്ചറിയും നേടി ലാദിന്റെ കണ്ടെത്തൽ ശരിവച്ചു. 2005ൽ 18–ാം വയസ്സിലാണ് രോഹിത് തന്റെ ആദ്യ ലിസ്റ്റ് എ മത്സരം കളിക്കുന്നത്. 8 മണിക്കൂർ ദൈർഘ്യം വരുന്നതരത്തിൽ ക്രമീകരിക്കുന്ന ക്രിക്കറ്റ് മത്സരമാണിത്. ഏകദിന ക്രിക്കറ്റിനൊപ്പം ഒരു ഇന്നിങ്സിൽ 40 മുതൽ 60 വരെ ഓവറുകൾ വരെയുള്ള മത്സരങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെടും. രാജ്യാന്തര മത്സരങ്ങൾ ആണെങ്കിൽ പോലും സാങ്കേതിക കാരണങ്ങളാലും മറ്റും ഏകദിന പദവി ലഭിക്കാതെ പോകുന്ന മത്സരങ്ങളെയും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്.

ഏകദിന ക്രിക്കറ്റിൽ ഒരു മൈതാനത്ത് ഏറ്റവും കൂടുതൽ സിക്സർ നേടുന്ന ഇന്ത്യൻ താരം എന്ന ബഹുമതി നേടിക്കൊണ്ടാണ് രോഹിത് ചിന്നസ്വാമിയുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചത്. 32 സിക്സറുകളാണ് ഹിറ്റ്മാന്റെ ബാറ്റിൽനിന്ന് ചിന്നസ്വാമിയുടെ ഗാലറിയിലേക്ക് മൂളിപ്പാഞ്ഞിട്ടുള്ളത്.

ദേവ്ധർ ട്രോഫിയിൽ വെസ്റ്റ് സോൺ താരമായി കളത്തിലെത്തിയ രോഹിത്തിന്റെ എതിരാളി സെൻട്രൽ സോൺ ടീമായിരുന്നു. 24 പന്തുകൾ ബാക്കി നിർത്തി 3 വിക്കറ്റിന് വെസ്റ്റ് സോൺ വിജയിച്ച ആ മത്സരത്തിൽ എട്ടാം നമ്പർ ബാറ്ററായി കളത്തിലെത്തിയ രോഹിത് പുറത്താകാതെ 31 റൺസ് നേടി. പിന്നീട് ദേശീയ ടീമിൽ രോഹിത്തിന്റെ സഹതാരങ്ങളായ രവീന്ദ്ര ജഡേജ, ചേതേശ്വർ പൂജാര എന്നിവരുടെയും ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം ഇതുതന്നെയായിരുന്നു. ഇതേ ടൂർണമെന്റിൽതന്നെ നോർത്ത് സോണിനെതിരെ 123 പന്തിൽനിന്ന് രോഹിത് നേടിയ 142 റൺസിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതിഭ ആദ്യമായി ദേശീയശ്രദ്ധ നേടുന്നത്. ഇതിന് പിന്നാലെ രോഹിത്തിന് മുന്നിൽ ഇന്ത്യ എ ടീമിന്റെ വാതിൽ തുറക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിനിടെ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ. (Photo by DIBYANGSHU SARKAR / AFP)

രോഹിത് ആദ്യമായി ഇന്ത്യ എ ടീമിന് വേണ്ടി പാഡ് അണിയുന്നത് 2006ൽ ആണ്. ന്യൂസീലൻഡിന് എതിരെ നടന്ന അരങ്ങേറ്റ മത്സരത്തിൽ 57 റൺസെടുത്ത രോഹിത് വരവറിയിച്ചു. ആ മത്സരത്തിൽ ഇന്ത്യ 22 റൺസിന് വിജയിക്കുകയും ചെയ്തു. ഇതേ വർഷംതന്നെയാണ് അദ്ദേഹം ര‍ഞ്ജി ട്രോഫി മത്സരങ്ങളിലും അരങ്ങേറിയത്. 2006–07 സീസണിൽ മുംബൈക്കു വേണ്ടി കളത്തിലിറങ്ങിയ രോഹിത് ഗുജറാത്തിനെതിരെ ഇരട്ട സെഞ്ചറിയും നേടി. രോഹിത്തിന്റെ ഹാഫ് സെഞ്ചറിയുടെ കൂടെ കരുത്തുണ്ടായിരുന്ന ഫൈനൽ പോരാട്ടത്തിൽ ബംഗാളിനെ തകർത്ത് മുംബൈ കിരീടവും ചൂടി. 

2009ൽ ഗുജറാത്തിന് എതിരെ നടന്ന രഞ്ജി മത്സരത്തിൽ 309 റൺസ് സ്വന്തമാക്കിയ രോഹിത് പിന്നീട് മുംബൈ ടീമിന്റെ ക്യാപ്റ്റനുമായി. അവിടെനിന്നാണ് രോഹിത് രാജ്യാന്തര മത്സര വേദികളിൽ ചുവടുവച്ച് തുടങ്ങിയത്. 2015ൽ ആയിരുന്നു രോഹിത്തിന്റെ വിവാഹം. സുഹൃത്തായ റിതികയെയാണ് രോഹിത്ത് ജീവിതത്തിന്റെ ഇന്നിങ്സിൽ കൂട്ടുചേർത്തത്. ഇവർക്ക് ഒരു മകളുമുണ്ട്.

രോഹിത് ശർമയും ഭാര്യ റിതികയും. (Photo Courtesy: X/ @ImRo45)

∙ ‘ഹിറ്റ് മാന്’ 10 വയസ്സ് 

2013 നവംബർ 2. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം. ഇന്ത്യ– ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന ഏകദിനം. ഏഴു മത്സരങ്ങൾ ഉണ്ടായിരുന്ന പരമ്പരയിൽ അതുവരെയുള്ള 6 മത്സരങ്ങളിൽ 2 എണ്ണം ഫലം കാണാതെ പിരിഞ്ഞു. ശേഷിച്ച 4 മത്സരങ്ങളിൽ ഇന്ത്യയും ഓസ്ട്രേലിയയും രണ്ടു വീതം വിജയങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ഫലത്തിൽ ഫൈനലിന് തുല്യമായ മത്സരം. വിജയിക്കുന്നവർക്ക് പരമ്പരയുടെ കിരീടം സ്വന്തമാക്കാം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തത് രോഹിത് ശർമയും ശിഖർ ധവാനും. 

ധവാൻ തുടക്കം മുതൽ തന്നെ മിന്നുന്ന ഫോമിലായിരുന്നു. എന്നാൽ രോഹിത് പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. 71 ബോളിൽ നിന്നാണ് 50 റൺസ് തികച്ചത് സെഞ്ചറിയിലേക്ക് എത്താൻ വേണ്ടിവന്നത് 114 പന്തുകളും. എന്നാൽ ഇതിനിടയിൽ ആ ബാറ്റിൽനിന്ന് പറന്നുയർന്നത് 8 സിക്സറുകളായിരുന്നു. തുടർന്നുള്ള 26 പന്തുകളിൽ നിന്ന് 150 തികച്ച രോഹിത്തിന് 200ലേക്ക് എത്താൻ പിന്നീട് വേണ്ടിവന്നത് വെറും 16 പന്തുകൾ. നേരിട്ട 156–ാം പന്തിൽ ഇന്നിങ്സിലെ 15–ാം സിക്സർ പറത്തിക്കൊണ്ട് ഡബിൾ സെഞ്ചറി തികച്ചപ്പോൾ, കമന്ററി ബോക്സിൽ ഉണ്ടായിരുന്നത് ഇന്ത്യയുടെ മുൻ നായകൻ സൗരവ് ഗാംഗുലിയും അലൻ വിൽവിൻസും. 

2013ൽ ഓസീസിനെതിരെ ഇരട്ട സെഞ്ചറി (209) തികച്ച രോഹിത് ശർമയുടെ ആഹ്ലാദം. എം.എസ്.ധോണി സമീപം. (Photo Courtesy: X/ @ICC)

രോഹിത്തിന്റെ തുടരെത്തുടരെയുള്ള സിക്സറുകൾ കണ്ട് ആവേശഭരിതനായ അലൻ വിൽവിൻസാണ് ‘ഹിറ്റ് മാൻ’ എന്ന് അദ്ദേഹത്തെ ആദ്യം വിശേഷിപ്പിച്ചത്. പിന്നാലെ മാധ്യമപ്രവർത്തകരും അദ്ദേഹത്തെ ഹിറ്റ് മാൻ എന്നു വിളിച്ചു. തുടർന്ന് കളിയിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ട രോഹിത്തുമായി രവി ശാസ്ത്രി നടത്തിയ അഭിമുഖത്തിൽ അദ്ദേഹവും രോഹിത്തിനെ വിശേഷിപ്പിച്ചത് ഹിറ്റ് മാൻ എന്നു തന്നെയാണ്. അന്നുവീണ ആ പേര് 10 വർഷങ്ങൾക്കിപ്പുറം ഇന്നും അതേ ശോഭയോടെ കാക്കുന്നതിലാണ് രോഹിത്തിന്റെ പ്രതിഭ ഒളിഞ്ഞിരിക്കുന്നത്. 

16 ഐപിഎൽ സീസണുകളിലായി പ്രതിഫല ഇനത്തിൽ ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയത് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമയാണ്– 178.8 കോടി രൂപ.

10 വർഷങ്ങൾക്കിപ്പുറം നെതർലൻഡ്സിനെതിരെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽതന്നെ നടന്ന മത്സരത്തിൽ രോഹിത്ത് മറ്റൊരു കടമ്പകൂടി കടന്നു. ഏകദിന ക്രിക്കറ്റിൽ ഒരു മൈതാനത്ത് ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം എന്ന ബഹുമതി നേടിക്കൊണ്ടാണ് രോഹിത് ചിന്നസ്വാമിയുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചത്. 32 സിക്സറുകളാണ് ഹിറ്റ്മാന്റെ ബാറ്റിൽനിന്ന് ചിന്നസ്വാമിയുടെ ഗാലറിയിലേക്ക് മൂളിപ്പാഞ്ഞിട്ടുള്ളത്. സച്ചിൻ തെൻഡുൽക്കർ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നേടിയിട്ടുള്ള 30 സിക്സറുകളുടെ കണക്കാണ് ഹിറ്റ്മാന്റെ കൊലവെറിയിൽ ചരിത്രമായത്. 

∙ ഒന്നല്ല, രണ്ടല്ല, എണ്ണം പറഞ്ഞ 3 ഇരട്ട സെഞ്ചറികൾ

ഏകദിന ക്രിക്കറ്റിലെ ഇരട്ട സെഞ്ചറികളുടെ കണക്കു പുസ്തകം പരിശോധിച്ചാൽ അതിൽ ആദ്യ 10ൽ രോഹിത് ശർമ എന്ന പേര് 3 തവണ വായിക്കാനാകും. മറ്റൊരു താരത്തിനും അവകാശപ്പെടാനാകാത്ത തിളക്കമേറിയ റെക്കോർഡാണത്. ഓസീസിനെതിരെ 2013ൽ രോഹിത് ആദ്യ ഡബിൾ സെഞ്ചറി (209 റൺസ്) നേടുമ്പോൾ, ആ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമായിരുന്നു അദ്ദേഹം. പുരുഷ ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിൾ സെഞ്ചറി എന്ന നേട്ടം കൈവരിച്ച മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറും ബൗണ്ടറി വീരൻ വിരേന്ദർ സെവാഗും മാത്രമായിരുന്നു അതുവരെ ആ പട്ടികയിൽ ഇടംപിടിച്ചിരുന്ന പുരുഷ താരങ്ങൾ.

2014ൽ ശ്രീലങ്കയ്ക്കെതിരെ ഇരട്ട സെഞ്ചറി (264) തികച്ച രോഹിത് ശർമയുടെ ആഹ്ലാദം. (Photo Courtesy: X/ @ICC)

എന്നാൽ പിന്നീടങ്ങോട്ട് രോഹിത്തിന്റെ മാത്രം കാലമായിരുന്നു. ആദ്യ ഡബിൾ സെഞ്ചറി നേടി ഒരു വർഷവും 11 ദിവസവും മാത്രം കഴിഞ്ഞപ്പോൾ, 2014 നവംബർ 13ന് കൊൽക്കത്ത ഈഡൻ ഗാർഡനിൽ രോഹിത് വീണ്ടും സംഹാര രൂപിയായി. അതുവരെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, വിരേന്ദർ സെവാഗിന്റെ 219 ആയിരുന്നു. എന്നാൽ രോഹിത്തിന്റെ എണ്ണം പറഞ്ഞ ഹിറ്റുകൾക്കിടയിൽ ആ റെക്കോർഡും പഴങ്കഥയായി. 

2017ൽ ശ്രീലങ്കയ്ക്കെതിരെ ഇരട്ട സെഞ്ചറി (208) തികച്ച രോഹിത് ശർമയുടെ ആഹ്ലാദം. (Photo by SAJJAD HUSSAIN / AFP)

രഹാനയ്ക്കൊപ്പം ഓപ്പണറായി ക്രീസിലെത്തിയ രോഹിത്ത് പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. 16 പന്തുകളിൽ വെറും 4 റൺസ് മാത്രം എടുത്ത് നിൽക്കെ രോഹിത് നൽകിയ നിസ്സാര ക്യാച്ച് നഷ്ടപ്പെടുത്തിയതിന് ശ്രീലങ്ക നൽകേണ്ടിവന്ന വില വളരെ വലുതായിരുന്നു. 173 പന്തുകൾ കളിച്ച രോഹിത്ത് അടിച്ചുകൂട്ടിയത് 264 റൺസ്! ഏകദിന ക്രക്കറ്റിലെ ആദ്യ 250 പ്ലസ് സ്കോർ. ഇന്നിങ്സിന്റെ അവസാന പന്തിൽ ബൗണ്ടറിക്ക് ശ്രമിക്കവേയാണ് അദ്ദേഹത്തിന്റെ വിക്കറ്റ് നഷ്ടമായത്. രോഹിത് തന്റെ മൂന്നാം ഡബിൾ സെഞ്ചറി പൂർത്തിയാക്കിയതും ഒരു 13–ാം തിയതിയാണ്. 2017 ഡിസംബർ 13ന്. ഇത്തവണയും എതിരാളികൾ ശ്രീലങ്ക തന്നെയായിരുന്നു. രോഹിത് അടിച്ചുകൂട്ടിയത് 208 റൺസും.

∙ റെക്കോർഡുകളുടെ തോഴൻ

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം, ലോകകപ്പുകളിൽ ഏറ്റവുമധികം സിക്സറുകൾ പറത്തിയ ഇന്ത്യൻ ബാറ്റർ, ഏകദിനങ്ങളിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം, ഏറ്റവും കൂടുതൽ 150+ സ്കോറുകൾ പേരിലുള്ള താരം (ഏഴെണ്ണം) ഇങ്ങനെ എണ്ണിയാലൊതുങ്ങില്ല  ഹിറ്റ്മാന്റെ വിശേഷണങ്ങൾ.

രാജ്യാന്തര ഏകദിനത്തിൽ 10,000 റൺസ് എന്ന നേട്ടവും രോഹിത് ശർമ സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന 15–ാം താരമാണ് രോഹിത്. അഞ്ചാമത്തെ ഇന്ത്യൻ താരവും. 2001ൽ ഇന്ത്യൻ താരം സച്ചിൻ തെ‍ൻഡുൽക്കറാണ് ഏകദിന ക്രിക്കറ്റിൽ ആദ്യമായി 10,000 റൺസ് തികച്ചത്. ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ 10,000 റൺസ് തികച്ച ബാറ്റർ വിരാട് കോലിയാണ്– 205 ഇന്നിങ്സുകൾ. രോഹിത്തിനാണ് രണ്ടാം സ്ഥാനം– 241 ഇന്നിങ്സുകൾ. രോഹിത്തിന്റെ പേരിലുള്ള മറ്റ് പ്രധാന റെക്കോർഡുകളിൽ ചിലത് ചുവടെ...

ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ. (Photo by TAUSEEF MUSTAFA / AFP)

∙ രാജ്യാന്തര പുരുഷ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ– 264 റൺസ് (2013ൽ ശ്രീലങ്കയ്ക്കെതിരെ)

∙ ഒരു ഇന്നിങ്സിൽനിന്ന് ഏറ്റവും കൂടുതൽ ഫോറുകൾ – 33 (2013ൽ ശ്രീലങ്കയ്ക്കെതിരെ)

∙ ഒരു ഇന്നിങ്സിൽനിന്ന് ഏറ്റവും കൂടുതൽ സിക്സറുകൾ (രണ്ടാം സ്ഥാനം) – 16. 2013ൽ ക്രിസ് ഗെയിനെ മറികടന്ന് രോഹിത് സ്വന്തമാക്കിയ റെക്കോർഡ് 2019ൽ ഇംഗ്ലണ്ട് താരം ഇയാൻ മോർഗൻ അഫ്ഗാനിസ്ഥാനെതിരെ 17 സിക്സറുകൾ നേടിക്കൊണ്ട് മറികടന്നു.

∙ ഒരു ഇന്നിങ്സിൽ ബൗണ്ടറികളിലൂടെ ഏറ്റവും കൂടുതൽ റൺസ്. രോഹിത്തിന്റെ ഏറ്റവും വലിയ വ്യക്തിഗത സ്കോർ ആയ 264 റൺസ് നേട്ടത്തിനിടെയാണ് അദ്ദേഹം ഈ റെക്കോർഡും സ്ഥാപിച്ചത്. 33 ഫോറുകളും 9 സിക്സറുകളും ഉൾപ്പെടെ 186 റൺസാണ് രോഹിത് 2014ൽ ശ്രീലങ്കയ്ക്കെതിരെ അടിച്ചുകൂട്ടിയത്. ഇതേ പട്ടികയിൽ ആദ്യ 20 പേരുകൾക്കിടയിൽ രോഹിത് 2 തവണകൂടി ഇടം പിടിച്ചിട്ടുണ്ട്. ആദ്യമായി ഇരട്ട സെഞ്ചറി (209) തികച്ച 2013ലെ ഓസീസിന് എതിരായ മത്സരത്തിൽ 12 ഫോറുകളും 16 സിക്സറുകളും ഉൾപ്പെടെ 144 റൺസ് നേടിയത് പട്ടികയിലെ നാലാം സ്ഥാനത്തും രോഹിത്തിന്റെ പേര് എഴുതിച്ചേർത്തു. മൂന്നാം ഇരട്ട സെഞ്ചറി തികച്ച 2017ലെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 13 ഫോറുകളും 12 സിക്സറുകളും ഉൾപ്പെടെ 124 റൺസ് സ്വന്തമാക്കിയതോടെ പട്ടികയിലെ 17–ാം സ്ഥാനത്തും രോഹിത് ഇടം നേടി.

∙ ക്രിക്കറ്റിന്റെ മൂന്ന് വിഭാഗങ്ങളിലുമായി (ഏകദിനം, ടെസ്റ്റ്, ട്വന്റി 20) ഏറ്റവും കൂടുതൽ സിക്സറുകൾ – 575

∙ ടെസ്റ്റിലെ അരങ്ങേറ്റ ഇന്നിങ്സിൽതന്നെ സെഞ്ചറി നേടുന്ന താരം. റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ താരങ്ങളിൽ, ശിഖർ ധവാൻ അരങ്ങേറ്റ ഇന്നിങ്സിൽ നേടിയ 187ന്റെ തൊട്ടുപിന്നാൽ 177 റൺസുമായി രണ്ടാം സ്ഥാനത്താണ് രോഹിത്.

∙ ഏകദിന മത്സരങ്ങളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ സെഞ്ചറികൾ നേടിയിട്ടുള്ള താരങ്ങളിൽ രണ്ടാം സ്ഥാനം. 4 സെഞ്ചറികളുമായി ശ്രീലങ്കയുടെ കുമാർ സംഗക്കാര ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ, 3 സെഞ്ചറികളുമായാണ് രോഹിത് രണ്ടാം സ്ഥാനത്തുള്ളത്. വിരാട് കോലി, ബാബർ അസം (രണ്ടു തവണ) എന്നിവർ ഉൾപ്പെടെ മറ്റ് 10 താരങ്ങൾക്കൂടി തുടർച്ചയായ 3 സെഞ്ചറി നേട്ടങ്ങളുമായി രോഹിത്തിനൊപ്പമുണ്ട്.

(Image: Manorama Online Creative/ AFP)

∙ ഏറ്റവും കുറവ് ഇന്നിങ്സുകളിൽ നിന്ന് (241) 10,000 റൺസ് പിന്നിടുന്ന താരങ്ങളിൽ രണ്ടാം സ്ഥാനം. 205 ഇന്നിങ്സുകളിൽനിന്ന് ഈ നേട്ടം പിന്നിട്ട ഇന്ത്യയുടെതന്നെ താരം വിരാട് കോലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. പട്ടികയിലെ ഒന്നും രണ്ടും സ്ഥാനങ്ങൾ തൊട്ടുമുൻപത്തെ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ക്യാപ്റ്റനും അലങ്കരിക്കുമ്പോൾ, മൂന്നും നാലും ഉൾപ്പെടെ ആദ്യ 10 സ്ഥാനങ്ങളിൽ ഇനിയുമുണ്ട് 4 മുൻ ഇന്ത്യൻ നായകൻമാർക്കൂടി. മൂന്നാം സ്ഥാനത്തുള്ള സച്ചിൻ തെൻഡുൽക്കറിന് 10,000 റൺസ് പിന്നിടാൻ വേണ്ടി വന്നത് 259 ഇന്നിങ്സുകളാണ്. നാലാം സ്ഥാനത്തുള്ള സൗരവ് ഗാംഗുലി ഈ നേട്ടം പിന്നിട്ടത് 263 ഇന്നിങ്സുകളിൽ നിന്നാണ്. എം.എസ്.ധോണിയാണ് ഏഴാം സ്ഥാനത്തുള്ളത്. 273 ഇന്നിങ്സുകളിൽ നിന്നാണ് ധോണി 10,000 കടന്നത്. 10–ാം സ്ഥാനത്ത് നങ്കൂരമിട്ടിരിക്കുന്നത് മുൻ ഇന്ത്യൻ നായകനും ഇപ്പോഴത്തെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡാണ്. 287 ഇന്നിങ്സുകളിൽ നിന്നായിരുന്നു 10,000 ക്ലബ്ബിലേക്കുള്ള രാഹുലിന്റെ പ്രവേശനം.

∙ ഏറ്റവും കൂടുതൽ രാജ്യാന്തര ട്വന്റി 20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം– 148 മത്സരങ്ങൾ

∙ ഇന്ത്യയ്ക്കായി 100 രാജ്യാന്തര ട്വന്റി 20 മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ താരം.

∙ ഇതുവരെയുള്ള എല്ലാ രാജ്യാന്തര ട്വന്റി 20 ലോകകപ്പുകളിലും പങ്കെടുത്തിട്ടുള്ള ഏക ഇന്ത്യൻ താരം.

രോഹിത്ത് ശർമ്മ, വിരാട് കോലി (Photo: AFP)

∙ രാജ്യാന്തര ട്വന്റി 20 മത്സരങ്ങളിൽ ഏറ്റവുമധികം സിക്സറുകൾ (182) സ്വന്തമാക്കിയിട്ടുള്ള താരം.

∙ രാജ്യാന്തര ട്വന്റി 20 മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് (3853) നേടിയ താരങ്ങളിൽ രണ്ടാമൻ. – 4008 റൺസ് നേടിയ വിരാട് കോലിയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

∙ രാജ്യാന്തര ട്വന്റി 20യിൽ ഏറ്റവും കൂടുതൽ ഹാഫ് സെഞ്ചറികൾ (33) നേടിയ താരങ്ങളിൽ രണ്ടാമൻ. 38 സെഞ്ചറികൾ നേടിയ വിരാട് കോലിയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 33 അർധ സെഞ്ചറി നേട്ടങ്ങളുമായി പാക്കിസ്ഥാന്റെ ബാബർ അസമും രോഹിത്തിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്നുണ്ട്.

∙ ഒരു ടെസ്റ്റിലെ 2 ഇന്നിങ്സുകളിലും സെഞ്ചറി നേടിയ താരം. – 2019ൽ വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ.

∙ ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തിൽ തുടങ്ങി തുടർച്ചയായി കൂടുതൽ സെഞ്ചറികൾ (2) നേടുന്ന താരങ്ങളിൽ രണ്ടാമൻ. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ സെഞ്ചറി നേടിയിട്ടുള്ള മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഈ പട്ടികയിൽ ഒന്നാമത്. മുൻ ഇന്ത്യൻ നായകനും മുൻ ബിസിസി പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഉൾപ്പെടെ മറ്റ് 7 താരങ്ങൾക്കൂടി തുടർച്ചയായ 2 സെഞ്ചറി നേട്ടങ്ങളുമായി രോഹിത്തിനൊപ്പമുണ്ട്.

(Image courtesy: Manorama Online/ AFP)

∙ ഒരു ടീമിന്റെ ക്യാപ്റ്റനായിരിക്കെ രാജ്യാന്തര ഏകദിനത്തിൽ ഒരു ഇന്നിങ്സിൽ നിന്ന് ഏറ്റവുമധികം റൺസ് (പുറത്താകാതെ 208) നേടുന്ന താരങ്ങളിൽ രണ്ടാമൻ. 219 റൺസ് നേടിയിട്ടുള്ള ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരേന്ദർ സേവാഗാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

∙ രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചറികൾ നേടിയിട്ടുള്ള മൂന്നാമത്തെ താരം. 49 സെഞ്ചറികളുമായി സച്ചിൻ തെൻഡുൽക്കറും വിരാട് കോലിയുമാണ് രോഹിത്തിന് മുന്നിലുള്ളത്.

∙ ഐപിഎല്ലിലെ ഏറ്റവും വിലകൂടിയ താരം

ആവേശകരമായ ഒരു ട്വന്റി20 മത്സരത്തിന്റെ അവസാന ഓവറിലെ സ്കോറിങ് ഗ്രാഫ് പോലെയാണ് രോഹിത് ശർമയുടെ ഐപിഎൽ പ്രതിഫലക്കണക്ക്. പതിയെത്തുടങ്ങി സ്ട്രൈക്ക് റേറ്റ് ഉയർത്തി അവസാനം ഒരു ഇരമ്പിക്കയറൽ. 16 ഐപിഎൽ സീസണുകളിലുമായി പ്രതിഫല ഇനത്തിൽ ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയത് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയാണ്– 178.8 കോടി രൂപ.

രോഹിത് ശർമയും വിരാട് കോലിയും (Photo: AFP)

∙ ഹിറ്റ് മാന്റെ കൈക്കരുത്തിൽ പ്രതീക്ഷവച്ച്

2023 ലോകകപ്പിലെ പ്രാഥമികഘട്ട മത്സരത്തിൽ പാക്കിസ്ഥാൻ ഫാസ്റ്റ് ബോളർ ഹാരിസ് റൗഫിന്റെ പന്ത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ 90 മീറ്റർ ദൈർഘ്യമുള്ള സിക്സറായി പറത്തിവിട്ടപ്പോൾ അംപയർ ഇറാസ്മസിനു സംശയം. ഇത്രയും കൂറ്റൻ സിക്സറുകൾ എങ്ങനെ അടിക്കുന്നു? ബാറ്റിൽ വല്ല രഹസ്യവുമുണ്ടോ? അതിനു മറുപടിയായി തന്റെ കയ്യിലെ മസിൽ കാട്ടി ഇതാണ് രഹസ്യമെന്നു രോഹിത് തമാശയായി അംപയറോട് ആംഗ്യം കാണിച്ചു. ആ കരുത്തിന്റെ കൂടി തണലിൽ തന്നെയാണ് ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പ്. രോഹിത്തും കൂട്ടരും സെമിയും ഫൈനലും കടന്ന് കപ്പിൽ മുത്തമിടുമെന്നുതന്നെയാണ് കോടിക്കണക്കായ ക്രിക്കറ്റ് ആരാധകർ വിശ്വസിക്കുന്നത്.

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ‌ നായകൻ രോഹിത് ശർമ. (Photo by Punit PARANJPE / AFP)

മോശം ഫോമിനെത്തുടർന്ന് 2011 ലോകകപ്പ് ടീമിൽ ഇടം നഷ്ടപ്പെട്ടത് രോഹിത്തിനു വലിയ നഷ്ടമായിരുന്നു. ലോകകപ്പ് ജേതാക്കളുടെ നിരയിൽ ഇടം പിടിക്കാനായില്ലല്ലോ..? അങ്ങനെ എം.എസ് ധോണിക്കും വിരാട് കോലിക്കും കിട്ടിയ ഭാഗ്യം രോഹിത്തിനുണ്ടായില്ല. ആ തിരിച്ചടിയിൽനിന്നു രോഹിത് കരകയറി. 2015 ലോകകപ്പിൽ ടീമിന്റെ ഭാഗമായി. 2019 ലോക കപ്പിൽ ടോപ് സ്കോററുമായി. പക്ഷേ, കാത്തിരിപ്പ് അവസാനിച്ചിട്ടില്ല. ലോക കിരീടം തേടിയുള്ള ഇന്ത്യയുടെ ഈ യാത്ര അതു കൊണ്ടുതന്നെ ക്യാപ്റ്റൻ രോഹിത്തിന് മറ്റൊരു വാശി കൂടിയാകുന്നു.