ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം എതിര്. ഇന്ത്യയിലാണെങ്കിൽ, റിസർവ് ബാങ്ക് അടക്കം ‘വടി’യെടുത്ത് വിരട്ടി. ക്രിപ്റ്റോ കറൻസി ഇടപാടിനെ ചൂതാട്ടം എന്നു വിശേഷിപ്പിച്ച ആർബിഐ ഗവർണർ ശക്തികാന്തദാസ്, ഇവ സാമ്പത്തിക മേഖലയെ താറുമാറാക്കാൻ കാരണമാകുമെന്നു വരെ മുന്നറിയിപ്പു നൽകി. ഇന്ത്യയിൽ‌ ക്രിപ്റ്റോ ഇടപാടിന് നികുതിയും കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. യുഎസിലാകട്ടെ, കർശന നടപടികളുടെ ഭാഗമായി കൂടുതൽ ക്രിപ്റ്റോ മൈനിങ് കമ്പനികൾ രാജ്യം വിടുന്ന അവസ്ഥ പോലുമുണ്ടായി. ക്രിപ്റ്റോ കിങ് എന്നറിയപ്പെടുന്ന സാം ബാങ്ക്മാൻ ഫ്രൈഡിന്റെ എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ കറൻസി കമ്പനി പൊളിഞ്ഞ് ലക്ഷക്കണക്കിനു നിക്ഷേപകർക്ക് സകലതും നഷ്ടമായതും മേഖലയിൽ കരിനിഴൽ വീഴ്ത്തി. ലോകത്തെ മുഴുവൻ ബിറ്റ്കോയിനും 25 ഡോളറിനു തന്നാൽ പോലും താൻ വാങ്ങില്ലെന്ന് പ്രശസ്ത ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ വാറൻ ബഫറ്റ് പറഞ്ഞതിൽ എന്തോ കാര്യമുണ്ടെന്നുവരെ നിക്ഷേപകർ ചിന്തിച്ചു തുടങ്ങിയിരുന്നു.

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം എതിര്. ഇന്ത്യയിലാണെങ്കിൽ, റിസർവ് ബാങ്ക് അടക്കം ‘വടി’യെടുത്ത് വിരട്ടി. ക്രിപ്റ്റോ കറൻസി ഇടപാടിനെ ചൂതാട്ടം എന്നു വിശേഷിപ്പിച്ച ആർബിഐ ഗവർണർ ശക്തികാന്തദാസ്, ഇവ സാമ്പത്തിക മേഖലയെ താറുമാറാക്കാൻ കാരണമാകുമെന്നു വരെ മുന്നറിയിപ്പു നൽകി. ഇന്ത്യയിൽ‌ ക്രിപ്റ്റോ ഇടപാടിന് നികുതിയും കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. യുഎസിലാകട്ടെ, കർശന നടപടികളുടെ ഭാഗമായി കൂടുതൽ ക്രിപ്റ്റോ മൈനിങ് കമ്പനികൾ രാജ്യം വിടുന്ന അവസ്ഥ പോലുമുണ്ടായി. ക്രിപ്റ്റോ കിങ് എന്നറിയപ്പെടുന്ന സാം ബാങ്ക്മാൻ ഫ്രൈഡിന്റെ എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ കറൻസി കമ്പനി പൊളിഞ്ഞ് ലക്ഷക്കണക്കിനു നിക്ഷേപകർക്ക് സകലതും നഷ്ടമായതും മേഖലയിൽ കരിനിഴൽ വീഴ്ത്തി. ലോകത്തെ മുഴുവൻ ബിറ്റ്കോയിനും 25 ഡോളറിനു തന്നാൽ പോലും താൻ വാങ്ങില്ലെന്ന് പ്രശസ്ത ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ വാറൻ ബഫറ്റ് പറഞ്ഞതിൽ എന്തോ കാര്യമുണ്ടെന്നുവരെ നിക്ഷേപകർ ചിന്തിച്ചു തുടങ്ങിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം എതിര്. ഇന്ത്യയിലാണെങ്കിൽ, റിസർവ് ബാങ്ക് അടക്കം ‘വടി’യെടുത്ത് വിരട്ടി. ക്രിപ്റ്റോ കറൻസി ഇടപാടിനെ ചൂതാട്ടം എന്നു വിശേഷിപ്പിച്ച ആർബിഐ ഗവർണർ ശക്തികാന്തദാസ്, ഇവ സാമ്പത്തിക മേഖലയെ താറുമാറാക്കാൻ കാരണമാകുമെന്നു വരെ മുന്നറിയിപ്പു നൽകി. ഇന്ത്യയിൽ‌ ക്രിപ്റ്റോ ഇടപാടിന് നികുതിയും കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. യുഎസിലാകട്ടെ, കർശന നടപടികളുടെ ഭാഗമായി കൂടുതൽ ക്രിപ്റ്റോ മൈനിങ് കമ്പനികൾ രാജ്യം വിടുന്ന അവസ്ഥ പോലുമുണ്ടായി. ക്രിപ്റ്റോ കിങ് എന്നറിയപ്പെടുന്ന സാം ബാങ്ക്മാൻ ഫ്രൈഡിന്റെ എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ കറൻസി കമ്പനി പൊളിഞ്ഞ് ലക്ഷക്കണക്കിനു നിക്ഷേപകർക്ക് സകലതും നഷ്ടമായതും മേഖലയിൽ കരിനിഴൽ വീഴ്ത്തി. ലോകത്തെ മുഴുവൻ ബിറ്റ്കോയിനും 25 ഡോളറിനു തന്നാൽ പോലും താൻ വാങ്ങില്ലെന്ന് പ്രശസ്ത ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ വാറൻ ബഫറ്റ് പറഞ്ഞതിൽ എന്തോ കാര്യമുണ്ടെന്നുവരെ നിക്ഷേപകർ ചിന്തിച്ചു തുടങ്ങിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം എതിര്. ഇന്ത്യയിലാണെങ്കിൽ, റിസർവ് ബാങ്ക് അടക്കം ‘വടി’യെടുത്ത് വിരട്ടി. ക്രിപ്റ്റോ കറൻസി ഇടപാടിനെ ചൂതാട്ടം എന്നു വിശേഷിപ്പിച്ച ആർബിഐ ഗവർണർ ശക്തികാന്തദാസ്, ഇവ സാമ്പത്തിക മേഖലയെ താറുമാറാക്കാൻ കാരണമാകുമെന്നു വരെ മുന്നറിയിപ്പു നൽകി. ഇന്ത്യയിൽ‌ ക്രിപ്റ്റോ ഇടപാടിന് നികുതിയും കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. യുഎസിലാകട്ടെ, കർശന നടപടികളുടെ ഭാഗമായി കൂടുതൽ ക്രിപ്റ്റോ മൈനിങ് കമ്പനികൾ രാജ്യം വിടുന്ന അവസ്ഥ പോലുമുണ്ടായി.

ക്രിപ്റ്റോ കിങ് എന്നറിയപ്പെടുന്ന സാം ബാങ്ക്മാൻ ഫ്രൈഡിന്റെ എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ കറൻസി കമ്പനി പൊളിഞ്ഞ് ലക്ഷക്കണക്കിനു നിക്ഷേപകർക്ക് സകലതും നഷ്ടമായതും മേഖലയിൽ കരിനിഴൽ വീഴ്ത്തി. ലോകത്തെ മുഴുവൻ ബിറ്റ്കോയിനും 25 ഡോളറിനു തന്നാൽ പോലും താൻ വാങ്ങില്ലെന്ന് പ്രശസ്ത ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ വാറൻ ബഫറ്റ് പറഞ്ഞതിൽ എന്തോ കാര്യമുണ്ടെന്നുവരെ നിക്ഷേപകർ ചിന്തിച്ചു തുടങ്ങിയിരുന്നു.

എഫ്‍‍ടിഎക്സ് സ്ഥാപകൻ സാം ബാങ്ക്മാൻ–ഫ്രൈഡ് ന്യൂയോർക്കിലെ മാൻഹാട്ടൻ ഫെ‍ഡറൽ കോടതിയിൽനിന്ന് മടങ്ങുന്നു (File Photo by Michael M. Santiago / GETTY IMAGES via AFP)
ADVERTISEMENT

കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമില്ല, പണത്തിന് രൂപമില്ല, ഊഹക്കച്ചവടം, ചൂതാട്ടം... ക്രിപ്റ്റോ നാണയങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഒട്ടേറെയാണ്. ക്രിപ്റ്റോ നാണയങ്ങളുടെ പേരിൽ ലോകമാകെ സാമ്പത്തിക തട്ടിപ്പു പെരുകിയതും ആരോപണങ്ങൾക്ക് ആക്കം കൂട്ടി. ഇതിനെല്ലാം മുൻപിൽ അടിപതറിയെങ്കിലും ക്രിപ്റ്റോ നാണയങ്ങൾ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്. ഈ വർഷത്തിന്റെ തുടക്കം മുതൽ പ്രധാന നാണയങ്ങളായ ബിറ്റ്കോയിനും എഥേറിയവും ക്രമാനുഗതമായി മുന്നേറുകയാണ്. സമീപകാലത്തില്ലാത്ത സ്ഥിരതയും ഇവ പ്രകടിപ്പിക്കുന്നു.

2022 ഒക്ടോബർ 30ന് 16,000 ഡോളർ മാത്രം മൂല്യമുണ്ടായിരുന്നു ഏറ്റവും പ്രധാന ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ 38,000 ഡോളറിന് അടുത്തുവരെ എത്തി. ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മൂല്യങ്ങളിലൊന്ന്. രണ്ടാമത്തെ പ്രധാന നാണയമായ എഥേറിയവും മുന്നേറ്റത്തിലാണ്. ഏപ്രിലിൽ 2200 ഡോളർ വരെ എത്തിയെങ്കിലും പിന്നീട് താഴ്ന്നു. കഴിഞ്ഞ ദിവസം 2000 ഡോളർ നിലവാരത്തിൽ മൂല്യം എത്തിയിരുന്നു. 2023 ജൂലൈയ്ക്കു ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചയായിരുന്നു എഥേറിയത്തിന്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ക്രിപ്റ്റോ വിപണി കാര്യമായ കയറ്റത്തിനുള്ള  (ബുൾ റൺ) സാധ്യതയും കാണിക്കുന്നു.

ഫ്ലോറിഡയിലെ ലോറൻസ് കിങ് ഫെ‍ഡറൽ ജസ്റ്റിസ് കെട്ടിടത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന ‘ക്രിപ്റ്റോ ബുള്‍’ (Photo by CHANDAN KHANNA / AFP)

എന്താണ് ക്രിപ്റ്റോ കറൻസിയുടെ തിരിച്ചുവരവിന് പിന്നിൽ? ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ എങ്ങനെയാണ് സാമ്പത്തിക മേഖലയിൽ പ്രതിഫലിക്കുക? പരിശോധിക്കാം.

∙ ക്രിപ്റ്റോ വിപണിയിലെ ഒക്ടോബർ വിപ്ലവം

ADVERTISEMENT

ക്രിപ്റ്റോ വിപണിയിൽ കഴിഞ്ഞുപോയത് ഒരു ‘ഒക്ടോബർ വിപ്ലവ’മാണെന്നു പറയാം. ലോകമാകെയുള്ള  വെല്ലുവിളികൾക്കിടയിലും ക്രിപ്റ്റോ വിപണി പതുക്കെ മുന്നേറുന്നുണ്ടായിരുന്നെങ്കിലും ഒക്ടോബറിലെ പെട്ടെന്നുള്ള ശക്തിപ്രകടനത്തിന്റെ കാരണം മൊറോക്കോയിൽ നടന്ന ഒരു യോഗമാണ്. ജി20 ഉച്ചകോടിയുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്ര ബാങ്കുകളുടെ തലവന്മാരും ചേർന്നതായിരുന്നു ആ യോഗം. ക്രിപ്റ്റോ കറൻസികൾക്കായി ഒരു സമവായരൂപരേഖ ഈ യോഗത്തിൽ അംഗീകരിക്കപ്പെട്ടു. ക്രിപ്റ്റോ കറൻസികളെ നിരോധിക്കുകയല്ല, കർശന നിയന്ത്രണത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുകയാണു വേണ്ടതെന്ന് അതിൽ അടിവരയിട്ടു പറയുന്നു. ഇത് ക്രിപ്റ്റോ വിപണിക്ക് സമ്മാനിച്ചത് മികച്ച ഉണർവാണ്.

യുഎസിലെ മയാമിയിലെ സ്റ്റോറുകളിലൊന്നിൽ സ്ഥാപിച്ചിരിക്കുന്ന ക്രിപ്റ്റോകറൻസി എടിഎം (File Photo by JOE RAEDLE / GETTY IMAGES NORTH AMERICA / Getty Images via AFP)

ഇന്റർനെറ്റിന്റെ മൂന്നാം യുഗമായ വെബ്–3യിൽനിന്ന് ക്രിപ്റ്റോ നാണയങ്ങളെ അകറ്റിനിർത്താനാവില്ല എന്ന വാസ്തവം വിവിധ ഭരണകൂടങ്ങളും സമ്മതിക്കുന്നുവെന്ന ആശ്വാസത്തിലാണ് ക്രിപ്റ്റോ വിപണി. ഇതോടെ ഇടക്കാലത്തു മാറിനിന്ന നിക്ഷേപകർ തിരിച്ചെത്തുമെന്നു തന്നെ പ്രതീക്ഷിക്കപ്പെടുന്നു. ക്രിപ്റ്റോ ആസ്തികളിലേക്ക് നിക്ഷേപം ഒഴുകിയാൽ 2021ൽ 65,000 ഡോളറിനടുത്ത് മൂല്യം സ്വന്തമാക്കിയ ബിറ്റ്കോയിന് അതു തിരിച്ചുപിടിക്കുക അതിമോഹമാകില്ല. എക്സ്ആർപി, ഡോജ്കോയിൻ പോലുള്ള ചെറുകിട ക്രിപ്റ്റോ നാണയങ്ങൾക്കും മികച്ച വളർച്ചാസാധ്യത ഇതോടൊപ്പം പ്രതീക്ഷിക്കപ്പെടുന്നു.

∙ ഒറ്റയാഴ്ച നടന്നത് 32 കോടി ഡോളറിന്റെ ഇടപാട്

2023 ജൂലൈയിൽ ബിറ്റ്കോയിൻ 31,400 ഡോളറിലേക്ക് ഉയർന്നെങ്കിലും പിന്നീട് ഇടിയുകയായിരുന്നു. സെപ്റ്റംബറിൽ 25,000 ഡോളറിലേക്കു വരെ കൂപ്പുകുത്തി. എന്നാൽ ഒക്ടോബർ 13ന് മൊറോക്കോയില്‍ നടന്ന യോഗത്തിലെ തീരുമാനം വന്നതോടെ ഒറ്റക്കുതിപ്പായിരുന്നു. കൂടാതെ ക്രിപ്റ്റോ വിപണിക്ക് പ്രതീക്ഷയേകുന്ന ചില വാർത്തകൾ യുഎസിൽനിന്നു പുറത്തുവരുന്നതും കുതിപ്പിന് കരുത്തേകുന്നുണ്ട്. ഇപ്പോൾ 38,000 ഡോളർ വരെ എത്തി മൂല്യം. ഇത് 18 മാസത്തിനിടയിലെ ഉയർന്ന നിലവാരമാണ്. 

മയാമിയിൽ 2023 മേയിൽ നടന്ന ലോക ബിറ്റ്‌കോയിൻ കോൺഫറൻസിൽ പങ്കെടുക്കുന്ന ‘ദ് ക്രിപ്റ്റോ കപ്പിളി’ലെ കാർല. ദമ്പതികളായ കാർലയും വോക്കറുമാണ് ക്രിപ്റ്റോ കപ്പിൾ എന്നറിയപ്പെടുന്നത്. ക്രിപ്റ്റോകറൻസിയെ സാധാരണക്കാര്‍ക്കു പോലും മനസ്സിലാകുന്ന വിധത്തിലുള്ള ചെറുവിഡിയോകളായി അവതരിപ്പിച്ചതിലൂടെയാണ് ഇരുവരും പ്രശസ്തരായത് (Photo by Jason Koerner / GETTY IMAGES NORTH AMERICA / Getty Images via AFP)
ADVERTISEMENT

ഈ വർഷം ഇതുവരെ ബിറ്റ്കോയിൻ നേടിയത് 106 ശതമാനം വളർച്ച. 2022 മാർച്ചിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിപണി മൂല്യത്തിലൂടെയാണ് ബിറ്റ്കോയിൻ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുപോലെ ക്രിപ്റ്റോ വിപണിയിലെ ബിറ്റ്കോയിന്റെ പങ്കാളിത്തം 30 മാസത്തെ ഉയർന്ന നിലവാരത്തിലെത്തുകയും ചെയ്തു; 54.4 ശതമാനം. 2021 ഏപ്രിലിലെ ബുൾ റണ്ണിനെ ഓർമിപ്പിക്കുന്നതാണ് ഈ നിലവാരം. ബിറ്റ്കോയിന്റെ വളർച്ചാ പ്രതീക്ഷ ഏറെ ഉയർന്നതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ദീർഘകാല വളർച്ചയിലും ശുഭകരമായ പ്രവചനമാണ് അവർ നടത്തുന്നത്. 

ബിറ്റ്‌കോയിൻ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിന് യുഎസ് പച്ചക്കൊടി കാണിക്കുമോ എന്നും ക്രിപ്റ്റോ വിപണി സസൂക്ഷ്മം നോക്കിക്കൊണ്ടിരിക്കുന്നു. ക്രിപ്റ്റോ മേഖലയിൽ വൻ കുതിപ്പിന് ഇതു വഴിവച്ചേക്കും. ഓഹരിവിപണിയിലൂടെയുള്ള ക്രിപ്റ്റോ വിൽക്കൽ–വാങ്ങലുകൾ കൂടുതൽ എളുപ്പമാക്കുന്നതാകും തീരുമാനം.

40,000 ഡോളർ നാഴികക്കല്ല് ഉടനടി പ്രതീക്ഷിക്കാം എന്നും വിലയിരുത്തപ്പെടുന്നു. എഥേറിയത്തിന്റെ വളർച്ച ഈ വർഷം ഏതാണ്ട് 48 ശതമാനമാണ്. സൊലാനയുടേത് 293 ശതമാനം; നിലവിൽ 45 ഡോളറിനു മുകളിൽ ‌‌മൂല്യമുണ്ട്. ക്രിപ്‌റ്റോ കേന്ദ്രീകൃതമായ നിക്ഷേപ ഫണ്ടുകൾ ഒക്ടോബർ അവസാനവാരം നടത്തിയത് 32.6 കോടി ഡോളറിന്റെ ഇടപാടാണ്. 2022 ജൂലൈ മുതലുള്ള ഏറ്റവും വലിയ ഒറ്റയാഴ്ചത്തെ ഇടപാടാണിതെന്ന് ഡിജിറ്റൽ അസറ്റ് ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനമായ കോയിൻ ഷെയേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

∙ ബിറ്റ്‌കോയിൻ ഇടിഎഫിൽ പ്രതീക്ഷ

പണപ്പെരുപ്പവും ആഗോള അനിശ്ചിതത്വങ്ങളും കാരണം ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ നാണയങ്ങൾ ആകർഷണീയമായ നിക്ഷേപ മാർഗമായും മാറിയിട്ടുണ്ട്. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയിൽ സുരക്ഷിതമാണെന്നതും നിക്ഷേപകരെ ആകർഷിക്കുന്നു. കൂടാതെ അമേരിക്കൻ ബോണ്ട് വിപണിയിലെ അനുകൂല അന്തരീക്ഷം ടെക് ഓഹരികൾക്കൊപ്പം ക്രിപ്റ്റോ കറൻസികളും മുതലാക്കുന്നുണ്ട്. നിക്ഷേപകർ റിസ്ക് എടുക്കാൻ തയാറായി, ട്രഷറികളേക്കാൾ ഉയർന്ന വരുമാനമുള്ള ആസ്തികളിലേക്കു കൂടുതൽ തിരിഞ്ഞാൽ ബിറ്റ്കോയിൻ 40,000 ഡോളർ മൂല്യത്തിലേക്ക് അതിവേഗംതന്നെ എത്തും. ‌

എൽ സാൽവദോറിലെ എൽ സോണ്ടെ ബീച്ചിനടുത്തുള്ള കടയിൽ ബിറ്റ്കോയിൻ സ്വീകരിക്കുമെന്നു വ്യക്തമാക്കുന്ന പോസ്റ്റർ. ബിറ്റ്‍കോയിന്‍ ഒൗദ്യോഗിക കറൻസിയായി അംഗീകരിച്ച ആദ്യ രാജ്യമാണ് എൽ സാൽവദോർ (Photo by MARVIN RECINOS / AFP)

ബിറ്റ്‌കോയിൻ ഇടിഎഫിന് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) യുഎസ് പച്ചക്കൊടി കാണിക്കുമോ എന്നും ക്രിപ്റ്റോ വിപണി സസൂക്ഷ്മം നോക്കിക്കൊണ്ടിരിക്കുന്നു. ക്രിപ്റ്റോ മേഖലയിൽ വൻ കുതിപ്പിന് ഇതു വഴിവച്ചേക്കും. ഓഹരിവിപണിയിലൂടെയുള്ള ക്രിപ്റ്റോ വിൽക്കൽ–വാങ്ങലുകൾ കൂടുതൽ എളുപ്പമാക്കുന്നതാകും തീരുമാനം. അതിന്റെ ഉണർവും കഴിഞ്ഞ ആഴ്ചകളിൽ വിപണിയിലുണ്ട്. ഒട്ടേറെ പുതിയ നിക്ഷേപകരെ ക്രിപ്റ്റോ ലോകത്തെത്തിക്കാൻ ഇതു വഴിയൊരുക്കും. ഇൻസ്റ്റിറ്റ്യൂഷനൽ നിക്ഷേപകരും ധാരാളമായി എത്തിയേക്കും. റിസ്ക് എടുത്ത് ക്രിപ്റ്റോ കറൻസിയായി കൈവശം വയ്ക്കാൻ താൽപര്യമില്ലാത്തവർക്കും ക്രിപ്റ്റോ ആസ്തിയിൽ നിക്ഷേപം നടത്താനുള്ള അവസരമണിത് തുറക്കുക. 

ഹോങ്കോങ്ങിലെ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ഒാഫിസിനു സമീപത്തു കൂടി കടന്നു പോകുന്ന സ്ത്രീ ((Photo by Peter PARKS / AFP)

സാമ്പത്തികമേഖലയിലെ പ്രധാന സ്ഥാപനങ്ങളാണ് ഇടിഎഫ് അപേക്ഷ നൽകിയിരിക്കുന്നത് എന്നത് അനുമതി വേഗത്തിലാകാനുള്ള അനുകൂല ഘടമാണ്. ബ്ലാക്ക്‌റോക്ക്, ഫിഡിലിറ്റി തുടങ്ങിയ മുഖ്യധാരാ നിക്ഷേപ ഭീമന്മാരും ഗ്രേസ്‌കെയിൽ പോലുള്ള ക്രിപ്‌റ്റോ കേന്ദ്രീകൃത സ്ഥാപനങ്ങളുമാണ് ബിറ്റ്‌കോയിൻ ഇടിഎഫുകൾ ഇറക്കാൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ഇതു സംബന്ധിച്ച് പത്തോളം അപേക്ഷകൾ പരിഗണിക്കുന്നുണ്ട്. ഇടിഎഫ് നിക്ഷേപ വിപണിയിലേക്ക് പുതിയ ആസ്തി വിഭാഗം വരുന്നത് വിദഗ്ധരും ആകാംക്ഷയോടെ കാത്തിരിക്കുന്നു.

കലിഫോർണിയയിലെ ഹോളിവുഡിലുള്ള സ്റ്റോറുകളിലൊന്നിലെ പരസ്യം (Photo by Robyn Beck / AFP)

ബിറ്റ്കോയിൻ ഇടിഎഫ് വന്നാൽ ആദ്യ വർഷം വിപണിയിലേക്ക് 30,000 കോടി ഡോളർ എത്തുമെന്നാണ് വിലയിരുത്തൽ. ആദ്യ ഇടിഎഫിനുള്ള അനുമതി 2024 ജനുവരിയിൽ കിട്ടിയേക്കുമെന്നാണ് പ്രതീക്ഷ. നിക്ഷേപകരും അതിനു തയാറായി, കൂടുതലായി എത്തുന്നതാണ് നിലവിൽ ക്രിപ്റ്റോ വിപണിയെ സജീവമാക്കുന്നത്. ബിറ്റ്കോയിനു ശേഷം എഥേറിയവും സൊലാനയും മുതൽ ഡോജ്കോയിൻ വരെ ഉള്ള ക്രിപ്റ്റോ നാണയങ്ങളും ഇടിഎഫ് അവസരം മുതലാക്കി നിക്ഷേപകരെ നേടാൻ രംഗത്തിറങ്ങുമെന്ന് ഉറപ്പ്. എക്സ്ചേഞ്ചുകളിലെ ബിറ്റ്കോയിൻ കരുതൽ ശേഖരം ഒന്നിലധികം വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതും ശുഭസൂചനയാണ്. അതായത് വിൽപന സമ്മർദം താരതമ്യേന കുറഞ്ഞിരിക്കുന്നു. ഉയർന്ന വില രേഖപ്പെടുത്തിയപ്പോൾ ലാഭമെടുക്കൽ ഉണ്ടായിട്ടുണ്ട് എന്നല്ലാതെ, കാര്യമായ വിറ്റൊഴിയലില്ല എന്നർഥം.

∙ പ്രയോജനം നേടി ബദലുകൾ

മുൻനിര ക്രിപ്റ്റോ നാണയങ്ങൾ മുന്നേറുന്നതിനിടയിൽ അനുകൂല അന്തരീക്ഷം മുതലാക്കി ചെറുകിട ബദലുകള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നതും വിപണിക്കു ഗുണകരമാണ്. ഇതിൽ പ്രധാനമാണ് ബിറ്റ്‌കോയിൻ മൈൻട്രിക്‌സ് (BTCMTX). പ്രീസെയിലിൽ തന്നെ തരംഗം സൃഷ്ടിച്ചാണ് ബിറ്റ്‌കോയിൻ മൈൻട്രിക്‌സിന്റെ വരവ്. കുറഞ്ഞത് 20 ലക്ഷം ഡോളർ സമാഹരിച്ചിട്ടുണ്ടെന്നും കണക്കാക്കുന്നു. മൂന്നാം ഘട്ട പ്രീസെയിൽ ഉടൻ ആരംഭിക്കും.

വിവിധ ക്രിപ്റ്റോ കറൻസികളുടെ പേരുകൾ പ്രദർശിപ്പിച്ചിട്ടുള്ള ബോർഡിനു സമീപത്തു കൂടി വാഹനമോടിച്ചു പോകുന്നയാൾ. വെനസ്വേലയിൽനിന്നുള്ള കാഴ്ച (Photo by Yuri CORTEZ / AFP)

ബിറ്റ്‌കോയിൻ മൈൻട്രിക്‌സിന്റെ നൂതനമായ സ്റ്റേക്ക്-ടു-മൈൻ മോഡലാണ് അതിനെ ആകർഷകമാക്കുന്നത്. ഒരു ഉപയോക്താവ് BTCMTX ടോക്കണുകളിൽ നിക്ഷേപിക്കുമ്പോൾ അവർക്ക് മൈനിങ് ക്രെഡിറ്റ് ലഭിക്കും. ക്രിപ്റ്റോ മൈനിങ്ങിനായി ഇത് ഉപയോക്കിക്കുകയോ റെഡീം (redeem) ചെയ്യുകയോ ആകാം. ഒളിഞ്ഞിരിക്കുന്ന ഫീസുകളും മറ്റുമില്ലാത്തതും ഇതിനെ ആകർഷകമാക്കുന്നു.

English Summary:

How did the G20 Meeting in Morocco Give Lifeblood to Cryptocurrencies