‘ഇന്ദു ഡ്രഗ്സ് എടുക്കുന്നെന്നു വരെ പറഞ്ഞു; ഇടയ്ക്ക് ബോധംകെടും, കാൻസറെന്നും സംശയിച്ചു, പക്ഷേ...’
‘‘നല്ല രീതിയിൽ ഓടിക്കളിച്ചു നടന്ന കുട്ടി പെട്ടെന്ന് വല്ലാത്ത തളർച്ചയിലേക്കും ക്ഷീണത്തിലേക്കും പോയപ്പോഴാണ് എന്തോ ഒരു പ്രശ്നമുണ്ടെന്ന് തോന്നിത്തുടങ്ങിയത്. എന്ത് കഴിച്ചാലും എത്ര വിശ്രമിച്ചാലും തളർച്ച മാറാത്ത അവസ്ഥയിലെത്തി. ക്ഷീണം മൂലം കട്ടിലിൽനിന്ന് എഴുന്നേൽക്കാൻകൂടി കഴിയാതെ വന്നതോടെ സ്കൂളിലും പോകാൻ പറ്റാതെയായി. ക്ഷീണത്തിനപ്പുറം മറ്റു ലക്ഷണങ്ങൾ ഒന്നും പ്രകടമല്ലാതിരുന്നതിനാൽത്തന്നെ എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻകൂടി കഴിയുന്നുണ്ടായിരുന്നില്ല.
‘‘നല്ല രീതിയിൽ ഓടിക്കളിച്ചു നടന്ന കുട്ടി പെട്ടെന്ന് വല്ലാത്ത തളർച്ചയിലേക്കും ക്ഷീണത്തിലേക്കും പോയപ്പോഴാണ് എന്തോ ഒരു പ്രശ്നമുണ്ടെന്ന് തോന്നിത്തുടങ്ങിയത്. എന്ത് കഴിച്ചാലും എത്ര വിശ്രമിച്ചാലും തളർച്ച മാറാത്ത അവസ്ഥയിലെത്തി. ക്ഷീണം മൂലം കട്ടിലിൽനിന്ന് എഴുന്നേൽക്കാൻകൂടി കഴിയാതെ വന്നതോടെ സ്കൂളിലും പോകാൻ പറ്റാതെയായി. ക്ഷീണത്തിനപ്പുറം മറ്റു ലക്ഷണങ്ങൾ ഒന്നും പ്രകടമല്ലാതിരുന്നതിനാൽത്തന്നെ എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻകൂടി കഴിയുന്നുണ്ടായിരുന്നില്ല.
‘‘നല്ല രീതിയിൽ ഓടിക്കളിച്ചു നടന്ന കുട്ടി പെട്ടെന്ന് വല്ലാത്ത തളർച്ചയിലേക്കും ക്ഷീണത്തിലേക്കും പോയപ്പോഴാണ് എന്തോ ഒരു പ്രശ്നമുണ്ടെന്ന് തോന്നിത്തുടങ്ങിയത്. എന്ത് കഴിച്ചാലും എത്ര വിശ്രമിച്ചാലും തളർച്ച മാറാത്ത അവസ്ഥയിലെത്തി. ക്ഷീണം മൂലം കട്ടിലിൽനിന്ന് എഴുന്നേൽക്കാൻകൂടി കഴിയാതെ വന്നതോടെ സ്കൂളിലും പോകാൻ പറ്റാതെയായി. ക്ഷീണത്തിനപ്പുറം മറ്റു ലക്ഷണങ്ങൾ ഒന്നും പ്രകടമല്ലാതിരുന്നതിനാൽത്തന്നെ എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻകൂടി കഴിയുന്നുണ്ടായിരുന്നില്ല.
‘‘നല്ല രീതിയിൽ ഓടിക്കളിച്ചു നടന്ന കുട്ടി പെട്ടെന്ന് വല്ലാത്ത തളർച്ചയിലേക്കും ക്ഷീണത്തിലേക്കും പോയപ്പോഴാണ് എന്തോ ഒരു പ്രശ്നമുണ്ടെന്ന് തോന്നിത്തുടങ്ങിയത്. എന്ത് കഴിച്ചാലും എത്ര വിശ്രമിച്ചാലും തളർച്ച മാറാത്ത അവസ്ഥയിലെത്തി. ക്ഷീണം മൂലം കട്ടിലിൽനിന്ന് എഴുന്നേൽക്കാൻകൂടി കഴിയാതെ വന്നതോടെ സ്കൂളിലും പോകാൻ പറ്റാതെയായി. ക്ഷീണത്തിനപ്പുറം മറ്റു ലക്ഷണങ്ങൾ ഒന്നും പ്രകടമല്ലാതിരുന്നതിനാൽത്തന്നെ എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻകൂടി കഴിയുന്നുണ്ടായിരുന്നില്ല. ക്ലാസ് നഷ്ടപ്പെടുന്നതിന്റെ വിഷമം ഒരു വശത്ത്, സഹിക്കാനാകാത്ത ക്ഷീണം മറുവശത്ത്. ഏഴു വയസ്സുകാരിയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ പ്രശ്നംതന്നെയായിരുന്നു...’’ മുന്‍ മിസ് കേരളയും ചലചിത്ര താരവുമായ ഇന്ദു തമ്പിയുടെ വാക്കുകളാണിത്. എന്തായിരുന്നു ഇന്ദുവിന്റെ പ്രശ്നം? അതിനു മുൻപ് ചില കാര്യങ്ങൾ.
പ്രമേഹം എന്നു കേൾക്കുമ്പോൾതന്നെ പലരുടെയും നെറ്റി ചുളിയും. അത് അനുഭവിക്കുന്നവരുടെ പ്രയാസങ്ങളോ അതിലേറെ. ഇവരിൽ ഏറ്റവും പ്രയാസം നേരിടുന്നവരാണ് ടൈപ് വൺ പ്രമേഹ രോഗികൾ. സാധാരണ ഗതിയിൽ ജൻമനാതന്നെയോ കുട്ടികൾ ആയിരിക്കുമ്പോഴോ ഒപ്പംകൂടുന്ന ശരീരിക പ്രശ്നമാണിത്. എന്നാൽ, കോവിഡ് വ്യാപനത്തിന് ശേഷം ഇതിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ ഏത് പ്രായക്കാരിലും ഇത് കണ്ടുവരുന്നുണ്ട്.
ശരീരത്തിലെ സ്വാഭാവികമായ ഇന്‍സുലിൽ ഉൽപാദനം പൂർണമായും നിലയ്ക്കുന്ന ഈ അവസ്ഥയിലുള്ളവർക്ക് ജീവിതാവസാനം വരെ പുറത്തുനിന്നുള്ള ഇൻസുലിൻ സപ്ലിമെന്റിലൂടെ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കൂകയുള്ളു. കുട്ടിക്കാലം മുതൽ അനുഭവപ്പെടുന്ന ഈ ശാരീരിക അവസ്ഥയോട് പടപൊരുതി അതിനൊപ്പം, അതിനെ അതിജീവിച്ച് മുന്നേറുന്നവർ ശരിക്കും സൂപ്പർ ഹീറോസ്‌തന്നെയാണെന്നു പറയുന്നു ഇന്ദു. നമുക്കിടയിൽ ഇത്തരത്തിലുള്ള ഒട്ടേറെ സൂപ്പർ ഹീറോസുണ്ട്. അവരിലൊരാളാണ് ഇന്ദുവും. നെറ്റി ചുളിക്കേണ്ട, ഇതാ കേൾക്കൂ ഇന്ദുവിന്റെ വാക്കുകളിലൂടെതന്നെ ആ പ്രചോദനാത്മകമായ ജീവിതകഥ. ഒപ്പം ടൈപ് വൺ പ്രമേഹത്തെപ്പറ്റിയും കൂടുതലറിയാം...
∙ ‘കാൻസറെന്നു വരെ സംശയിച്ചു’
അന്ന് എന്റെ കുടുംബം താമസിച്ചിരുന്നത് ഇരിഞ്ഞാലക്കുടയിലായിരുന്നു. ഇന്നത്തെപ്പോലെ രോഗനിർണയ സാധ്യതകളൊന്നുംതന്നെ അന്നില്ല. അതിനാൽതന്നെ എന്റെ ശരിയായ പ്രശ്നമെന്തെന്ന് കണ്ടെത്താൻ ഡോക്ടർമാർക്കും കഴിഞ്ഞിരുന്നില്ല. നന്നായി ആഹാരം കഴിക്കുകയും വിശ്രമിക്കുകയുമൊക്കെ ചെയ്തിട്ടും ദിനംപ്രതി ക്ഷീണം കൂടുന്നതിനൊപ്പം ശരീര ഭാരവും വല്ലാതെ കുറയാൻ തുടങ്ങിയതോടെ കാൻസർ ആണെന്നു വരെ സംശയിച്ചിരുന്നു. എന്നാൽ, എന്റെ അമ്മാവന്റെ ഒരു സുഹൃത്ത് യുഎസിൽ ഡോക്ടർ ആയിരുന്നു. അദ്ദേഹമാണ് എന്റെ പ്രശ്നം ടൈപ് വൺ പ്രമേഹം ആകാം എന്ന സംശയം പ്രകടിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനകൾക്കൊടുവിലാണ് പ്രശ്നം ടൈപ് വൺ പ്രമേഹം തന്നെയാണെന്ന് സ്ഥിരീകരിക്കുന്നത്.
രോഗ നിർണയത്തിനു ശേഷം ഇൻസുലിൻ കുത്തിവയ്ക്കാൻ തുടങ്ങി. പക്ഷേ ഒരു കുട്ടി എന്ന നിലയിൽ ആ പ്രായത്തിൽ അത് എന്നിലുണ്ടാക്കിയ സംഘർഷം വളരെ വലുതായിരുന്നു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇൻജക്‌ഷൻ എടുക്കുക എന്നത് മാനസികവും ശാരീരികവുമായി എനിക്ക് വളരെ അധികം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. എപ്പോഴെല്ലാം ഭക്ഷണം കഴിക്കുന്നോ അപ്പോഴെല്ലാം ഇൻസുലിൻ ഡോസേജ് എടുക്കുക എന്ന ശരിയായ രീതിയിലുള്ള മെഡിറ്റേഷനെപ്പറ്റിയുള്ള അറിവൊന്നും അന്ന് ഇല്ലായിരുന്നു. തുടക്കകാലത്ത് വീടിനു തൊട്ടടുത്ത് താമസിച്ചിരുന്നു ഒരു ഡോക്ടറങ്കിളും ആന്റിയുമായിരുന്നു എനിക്ക് കുത്തിവയ്പ്പ് എടുത്ത് തന്നിരുന്നത്. അപ്പോഴെല്ലാം എന്റെ വിഷമംകണ്ട് അവരുടെ കൈകൾ വിറയ്ക്കുന്നത് എനിക്ക് ഇപ്പോഴും നല്ല ഓർമയുണ്ട്. പിന്നീട് അമ്മയായിരുന്നു എനിക്ക് ഇൻജക്‌ഷൻ എടുത്തു തന്നിരുന്നത്.
∙ ‘എപ്പോൾ മാറും ഈ അസുഖം?’
മധുരത്തോട് അധികം ആഗ്രഹമുള്ള കുട്ടിയായിരുന്നില്ല ഞാൻ. എന്നാൽ പോലും ബന്ധുക്കളും മറ്റും കൂടുതൽ മധുരം കഴിക്കുന്നത് കാണുമ്പോൾ വലിയ വിഷമം തോന്നിയിരുന്നു. എത്രകാലം ഇൻജക്‌ഷൻ എടുത്തിട്ടും അത് നിർത്താനാകാതെ എല്ലാ ദിവസവും വീണ്ടും വീണ്ടും ഇൻജക്‌ഷൻ തുടരേണ്ടി വന്നപ്പോൾ പലപ്പോഴും അമ്മയോട്, എപ്പോഴാണ് ഈ അസുഖം മാറുന്നതെന്ന് ഞാൻ ചോദിക്കുമായിരുന്നു. പിന്നീട് വിവിധ സ്ഥലങ്ങളിൽനിന്ന് അന്ന് ലഭ്യമായിട്ടുള്ള എല്ലാ തരത്തിലുള്ള പുസ്തകങ്ങളൊക്കെ കൊണ്ടുവന്ന് എനിക്ക് എന്റെ അവസ്ഥയെപ്പറ്റിയുള്ള വ്യക്തമായ ചിത്രം മാതാപിതാക്കൾ തരാൻ തുടങ്ങി. അതോടെ ഞാൻ ഈ ശാരീരിക അവസ്ഥയോട് പതിയെ പൊരുത്തപ്പെടാനും തുടങ്ങി.
പിന്നീട് തിരുവനന്തപുരത്തേക്കു താമസം മാറിയതോടെ ചികിത്സയിലും മാറ്റം വന്നു. കുറച്ചുകൂടി ഫലപ്രദമായ മരുന്ന് എടുക്കാൻ തുടങ്ങി. എന്നാലും മരുന്ന് മാറിയെങ്കിലും അത് എടുക്കുന്ന രീയിയിൽ കാര്യമായ മറ്റം അന്നും വരുത്തിയിരുന്നില്ല. രവിലെയും വൈകുന്നേരവുമാണ് അന്നും മരുന്ന് എടുത്തിരുന്നത്. അതിനാൽതന്നെ ഷുഗറിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതും പല ദിവസവും സ്കൂളിൽ ബോധംകെട്ട് വീഴുന്നതൊക്കെ പതിവായിരുന്നു. പലപ്പോഴും ഈ ബോധംകെടൽ പലതരത്തിലുള്ള ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിലേക്കും എന്നെ നയിച്ചിരുന്നു. അന്നത്തെ കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ ഇന്നത്തെപോലെ സൗകര്യപ്രദമായ മാർഗങ്ങളും വളരെ കുറവായിരുന്നു. അതും വലിയ വെല്ലുവിളിയായിരുന്നു. പിന്നീട്, ശാസ്ത്രീയമായ രീതിയിൽ ടൈപ്പ് വൺ പ്രമേഹത്തിനുള്ള ചികിത്സ നൽകുന്ന ക്ലിനിക്കിലേക്ക് മാറിയ ശേഷമാണ് എന്റെ ആരോഗ്യനില മെച്ചപ്പെടാൻ തുടങ്ങിയത്.
∙ ‘ആരും തുറന്നുപറയാതിരുന്ന പ്രശ്നം’
എന്റെ സമാന പ്രശ്നമുള്ള മറ്റാരെയും അന്ന് എനിക്ക് പരിചയം ഇല്ലായിരുന്നു. ഒരുപക്ഷേ എന്റെ സമാന പ്രശ്നങ്ങൾ ഉള്ള മറ്റാരെങ്കിലും ഉണ്ടെങ്കിൽതന്നെ അവരാരും അത് തുറന്നുപറയാറില്ലായിരുന്നു. അന്നത്തെ സാമൂഹിക ചുറ്റുപാടുകളെ ഭയന്നിട്ടോ നാണക്കേട് കരുതിയോ ആകാം ആരും മുന്നോട്ടു വരാതിരുന്നത്. അതിനാൽതന്നെ എനിക്ക് മാത്രമുള്ള പ്രശ്നം എന്നു മാത്രമാണ് ഞാൻ കണ്ടിരുന്നത്. ആദ്യമൊക്കെ ഞാൻ സ്കൂളിൽവച്ച് ഇൻസുലിൻ ഇൻജക്ട് ചെയ്യുമ്പോൾ ‘ഇന്ദു ഡ്രഗ്സ് എടുക്കുന്നു’ എന്നുവരെ പറഞ്ഞ് കുട്ടികൾ കളിയാക്കുമായിരുന്നു.
എന്നാൽ, അവരുടെ അത്തരം തമാശപറച്ചിലുകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു തുടങ്ങിയപ്പോൾ, അതിൽനിന്നെല്ലാം കരകയറാനായി ഞാൻതന്നെ ഒരു മാർഗം കണ്ടെത്തി. ഞാൻ ഇൻജക്‌ഷൻ എടുക്കാൻ നേരം എന്റെ കൂട്ടുകാരെയെല്ലാം വിളിച്ച് അടുത്ത് നിർത്തി അതിനെ ഒരു ആഘോഷമാക്കി മാറ്റി. പിന്നെപ്പിന്നെ ഞാൻ മരുന്ന് എടുക്കാൻ തുടങ്ങുമ്പോൾ തന്നെ എല്ലാവരും എന്റെ അടുത്തു വന്ന് എനിക്കൊപ്പം ഇരിക്കുമായിരുന്നു. അത് എനിക്ക് വലിയ മാനസിക സന്തോഷമാണ് നൽകിയിരുന്നത്.
∙ ‘ഇന്ന് ഒരു ടൈപ് വൺ കുടുംബം’
ഇന്നുപക്ഷേ, സാഹചര്യങ്ങൾ ആകെ മാറി. ടൈപ് വൺ പ്രമേഹ ബാധിതരായിട്ടുള്ളവർ അത് മറച്ചുവയ്ക്കുന്ന രീതിക്ക് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. അതിനാൽതന്നെ സമാന അവസ്ഥയിലുള്ള കൂടുതൽ കുട്ടികളും മുതിർന്നവരും ഒന്നുചേർന്ന് പല സംഘടനകളായി പ്രവർത്തിക്കുന്നുണ്ട്. ‘ആർക്കെല്ലാം ടൈപ് വൺ പ്രമേഹമുണ്ടോ, അവരെല്ലാം ചേർന്ന ഒരു കുടുംബം’ അത്തരത്തിലുള്ള ചിന്താഗതിയോടെയാണ് ഈ സംഘടനകൾ പ്രവർത്തിക്കുന്നത്. ടൈപ് വൺ പ്രമേഹ ബാധിതരുടെ പ്രശ്നങ്ങളും ആകുലതകളും പരസ്പരം പങ്കുവയ്ക്കാനും അവയ്ക്കുള്ള പരിഹാരം ആരായാനുമുള്ള സാധ്യതകളുമൊക്കെ കൂടുതലായി ഉണ്ടാകുന്നു. ഇത് കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും നൽകുന്ന ആശ്വാസവും ചെറുതല്ല.
അടിയന്തരഘട്ടങ്ങളിൽ പരസ്പരം കൈത്താങ്ങാകാനും ഈ സംഘടനകളിലുള്ളവർ മുന്നോട്ടു വരാറുണ്ട്. അടുത്തകാലത്ത് ഒരു ഉത്തരേന്ത്യൻ യാത്രയ്ക്കിടെ ഞാൻ എന്റെ ഇൻസുലിൻ എടുക്കാൻ മറന്നുപോയി. എന്നാൽ, ഒറ്റ ഫോൺ കോളിൽ എനിക്ക് ആവശ്യമായ മരുന്ന് ഞാൻ എവിടെ ആയിരുന്നോ അവിടെ കൊണ്ടെത്തിച്ചു. അത്ര ശക്തമാണ് ഇത്തരം സംഘടനകളുടെ ഇപ്പോഴത്തെ പ്രവർത്തനം. ഞാനും ഇത്തരം പല സംഘടനകളുടെയും ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. പ്രസംഗത്തിലൂടെയും ചെറിയ വിഡിയോകളിലൂടെയും കൂട്ടായ സംസാരങ്ങളിലൂടെയും മറ്റും സമാന അവസ്ഥയിലുള്ളവരുടെ സമ്മർദം കുറയ്ക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്.
∙ ‘എന്റെ സൂപ്പർ പവർ’
ഇങ്ങനെ ഒരു അവസ്ഥ എന്റെ ശരീരത്തിന് ഉള്ളതിനാൽതന്നെ പല സാഹചര്യങ്ങളിലും പലരും സഹാതാപത്തോടെ നോക്കുന്നതിന്റെ ബുദ്ധിമുട്ട് ഞാൻ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ കാര്യങ്ങൾ ശരിയായി മനസ്സിലാക്കി, വേണ്ട പിന്തുണ നൽകാൻ എല്ലായിപ്പോഴും വളരെ അടുത്ത ബന്ധമുള്ളവർ മാത്രമേ ഉണ്ടാകാറുള്ളു. അതിനാൽതന്നെ എവിടെയും ആർക്കു മുന്നിലും പിന്നിലായി പോകരുതെന്ന ഒരു വാശി എനിക്കുണ്ടായിരുന്നു. ആ വാശിതന്നെയാണ് എന്നെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്.
എനിക്ക് ഇത്തരത്തിൽ ഒരു പരിമിതി ഉള്ളതിനാൽതന്നെ മറ്റു പലകാര്യങ്ങളിലും കൂടുതൽ നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പ്രമേഹം ഉണ്ടായതിനാൽതന്നെ ചെറുപ്പം മുതൽ ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും ഉറക്കത്തിന്റെയും തുടങ്ങി ജീവിതത്തിലെ എല്ലാ കാര്യത്തിലും കൃത്യതയും കണിശതയും പാലിച്ചു. അതിനാൽതന്നെ എന്റെ പ്രായത്തിലുള്ള പലരും പറയുന്ന പല ബുദ്ധിമുട്ടുകളും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഒരു സൂപ്പർ പവർ എന്ന നിലയിലാണ് ഞാൻ എന്റെ പ്രശ്നത്തെ സമീപിച്ചതെന്നു ചുരുക്കം.
∙ ‘സിനിമയിലും ടൈപ് വൺ’
18 അവേഴ്സ് എന്ന സിനിമയുടെ ചർച്ചകൾ നടക്കുന്ന സമയത്താണ് ഞാൻ ടൈപ് വൺ പ്രമേഹ ബാധിതയാണെന്ന് സംവിധായകൻ മനസ്സിലാക്കുന്നത്. പിന്നീട് അതേപ്പറ്റി കൂടുതൽ വിവരങ്ങൾ തിരക്കിയറിഞ്ഞ അദ്ദേഹംതന്നെയാണ് സിനിമയിലെ എന്റെ കഥാപാത്രത്തിനും ടൈപ് വൺ പ്രമേഹം നൽകുന്നത്. സിനിമ പോലെ ഇത്രയും ശക്തമായ ഒരു മാധ്യമത്തിലൂടെ ഈ രോഗത്തെപ്പറ്റിയുള്ള വിവരങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കാനായി എന്നതിൽ എനിക്കും വലിയ സന്തോഷവും അഭിമാനവുമുണ്ട്.
∙ ‘മരുന്നിനു വിലയേറെ, പക്ഷേ...’
ടൈപ് വൺ പ്രമേഹത്തിന്റെ ഏറ്റവും വലിയ ഒരു വെല്ലുവിളി, കൂടിയ ചികിത്സാ ചെലവ് തന്നെയാണ്. വളരെ ചെലവേറിയ മരുന്നുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മിക്ക മരുന്നുകളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ആഭ്യന്തര വിപണിയിലെ മരുന്നുകൾ ലഭ്യമാണെങ്കിലും അവയിൽ പലതിന്റെയും ഉപയോഗക്ഷമത വളരെക്കുറവാണെന്നാണ് കണ്ടുവരുന്നത്. മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനാൽതന്നെ അവയ്ക്ക് വിലയും വളരെക്കൂടുതലാണ്. ഒരു പക്ഷേ ശരാശരി സാമ്പത്തിക ശേഷിയുള്ള ഒരു കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലുമപ്പുറം.
കൂടുതലായും കുട്ടികളിൽ കണ്ടുവരുന്ന പ്രശ്നമായതിനാൽതന്നെ അവരുടെ ചികിത്സയുടെ ഉത്തരവാദിത്തം മാതാപിതാക്കൾക്കാണ്. ടൈപ് വൺ പ്രമേഹ ബാധിതനായ ഒരാൾക്ക് മരുന്നുകൾക്കു മാത്രം ഏറ്റവും കുറഞ്ഞത് 5000 മുതൽ 6000 രൂപ വരെ ആവശ്യമായി വരും. സാധാരണക്കാരായ മാതാപിതാക്കൾക്ക് ഇത് പലപ്പോഴും താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. സർക്കാരുകളും എൻജിഒകളും മറ്റും പലതരം സഹായങ്ങൾ നൽകുന്നുണ്ടെങ്കിലും മാതാപിതാക്കൾക്കുണ്ടാകുന്ന സാമ്പത്തിക ഞെരുക്കത്തിന് അത് പലപ്പോഴും പരിഹാരമാകാറില്ല. കുട്ടികൾ മുതിർന്നു വരുമ്പോൾ ഈ സഹായങ്ങളും നിലയ്ക്കാറാണ് പതിവ്.
സാധാരണ ഒരു അസുഖം ബാധിച്ച ഒരാളുടെ ചികിത്സയ്ക്കായി ആരെങ്കിലും സഹായിച്ചാൽ, അതിന് ഒരു പരിധിയുണ്ടാകും. എന്നാൽ, ടൈപ് വൺ പ്രമേഹബാധിതനായ ഒരാൾക്ക് തന്റെ ജീവിതാവസാനം വരെ അതിന്റെ ഒപ്പം മാത്രമേ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. ഈ അവസ്ഥയിൽനിന്ന് പൂർണമായും കരകയറാനുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ ഇപ്പോൾ നിലവിലില്ല. ആർട്ടിഫിഷ്യൽ പാൻക്രിയാൻ പോലെയുള്ള ചികിത്സാ രീതികൾ ഇപ്പോൾ വന്നുതുടങ്ങിയിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിലേക്ക് അവ ഫലപ്രദമായി എത്തിയിട്ടില്ല. അതു വന്നാൽതന്നെ ചികിത്സയ്ക്ക് ആകുന്ന തുകയും വളരെ ഉയർന്നതായിരിക്കും.
അതിനാൽതന്നെ ടൈപ് വൺ പ്രമേഹബാധിതരായ എല്ലാ കുട്ടികളോടും എപ്പോഴും പറയുന്ന ഒരു കാര്യം ‘സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ഒരു ജോലി ഉറപ്പായും സമ്പാദിക്കണം’ എന്നാണ്. കുട്ടികൾ മുതിര്‍ന്നു വരുന്നതിന് അനുസരിച്ച് അവർക്കും ഈ ലോകത്തെ ഒറ്റയ്ക്ക് അഭിമുഖീകരിക്കേണ്ടി വരും. മറ്റുള്ളവർക്കൊപ്പംതന്നെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ കഴിയുന്ന നിലയിലേക്ക് വളരുകയും അതോടൊപ്പം സ്വന്തം ആരോഗ്യം സംരക്ഷിക്കുകയും വേണം. അന്ന് മറ്റാർക്കും സാമ്പത്തിക ബാധ്യത ആയി മാറാതിരിക്കാനാണ് കുട്ടികൾക്ക് ഇത്തരത്തിൽ ഒരു നിർദേശം നൽകുന്നത്.
∙ ഇൻസുലിൻ പമ്പും ഡയറക്ട് ഇൻജക്‌ഷനും
ഈ രണ്ട് രീതിയും ടൈപ് വൺ പ്രമേഹ ചികിത്സയിൽ പരീക്ഷിച്ചിട്ടുള്ള ആളാണ് ഞാൻ. ഉറപ്പായും ടൈപ് വൺ പ്രമേഹ ബാധിതർക്ക് എറ്റവും അനിയോജ്യവും ഫലപ്രദവുമായ ചികിത്സാരീതി ഇൻസുലിൻ പമ്പ് തന്നെയാണ്. പമ്പ് ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ എപ്പോഴും ഇൻസുലിൻ സാന്നിധ്യം ഉറപ്പാക്കാൻ കഴിയും എന്നതാണ് അതിന്റെ ഏറ്റവും അനുകൂലഘടകം. ഷുഗർ ലെവലിന്റെ വ്യതിയാനങ്ങളെ നല്ല പരിധിവരെ നിയന്ത്രിച്ചു നിർത്താനും സാധിക്കും. എപ്പോഴും ശരീരത്തിൽ സൂചി കുത്തിയിറക്കേണ്ട എന്നതും വലിയ പോസിറ്റീവ് ഘടകമാണ്.
എന്നാൽ, അതിന്റെ ചെലവ് പലപ്പോഴും എല്ലാവർക്കും താങ്ങാനായെന്നുവരില്ല. ഞാൻ വർഷങ്ങളായി ഉപയോഗിച്ചിരുന്നത് ഇൻസുലിൻ പമ്പാണ്. എന്നാൽ, ഒരിക്കൽ ടൈപ് വൺ പ്രമേഹ ബാധിതരായ കുറച്ചു കുട്ടികൾക്ക് ക്ലാസെടുക്കാൻ പോയി. അവിടെ വച്ച് പമ്പിന്റെ ഗുണ ഫലങ്ങളും അത് ഉപയോഗിക്കുമ്പോൾ എനിക്ക് അനുഭവപ്പെട്ടിട്ടുള്ള പോസിറ്റീവായ കാര്യങ്ങളും മറ്റും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. എന്നാൽ, അവർക്കിടയിലെ ഒരു കുട്ടി എന്നോട് പറഞ്ഞത്, ‘‘ചേച്ചിക്ക് പമ്പ് ഉപയോഗിക്കുന്നതുകൊണ്ട് പമ്പ് വാങ്ങാനുള്ള സാഹചര്യമില്ലാത്ത ഞങ്ങളുടെ പ്രയാസം മനസ്സിലാകില്ലല്ലോ’’ എന്നായിരുന്നു.
‘‘എല്ലാ ദിവസവും പല തവണ ഇൻസുലിൻ കുത്തിവയ്ക്കുന്ന ഞങ്ങളുടെ പ്രയാസം വളരെ വലുതാണ്. പലപ്പോഴും ഷുഗർ ലെവലിൽ വലിയ അന്തരങ്ങളും ഉണ്ടാകുന്നുണ്ട്. എന്നാൽ പമ്പ് വയ്ക്കാനുള്ള വലിയ തുക ചെലവഴിക്കാനുള്ള സാമ്പത്തിക ശേഷി ഞങ്ങളുടെ കുടുംബത്തിനില്ല’’ എന്നാണ് ആ കുട്ടി പറഞ്ഞത്. അന്നത്തെ ആ സംഭാഷണത്തിന് ശേഷം ഞാനും താൽക്കാലികമായി ഇൻസുലിൻ പമ്പ് ഉപേക്ഷിച്ചു. മറ്റൊന്നിനും വേണ്ടിയല്ല, നാളെ എവിടെയെങ്കിലും പോകുമ്പോൾ ആരെങ്കിലും എന്നോട് ഇതേ കാര്യം പറഞ്ഞാൽ, അവരോട് കൂടുതൽ വ്യക്തയോടെ കാര്യങ്ങള്‍ പറയണമെങ്കിൽ ഞാനും അവരുടെ പ്രയാസങ്ങൾ സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കണം എന്നുറപ്പിച്ചായിരുന്നു ആ തീരുമാനം.
ഇപ്പോൾ ദിവസവും വെള്ളം കുടിക്കുമ്പോഴല്ലാതെ എന്തു കഴിക്കുന്നതിനു മുൻപും ശരീരത്തിലെ ഷുഗർ ലെവൽ പരിശോധിച്ച ശേഷം കറക്ടീവ് ഡോസ് പെൻ വഴി എടുത്തുതന്നെയാണ് ഞാൻ മുന്നോട്ടു പോകുന്നത്. അടിക്കടിയുള്ള പരിശോധന നടത്താനും ശരിയായ അളവിൽ കറക്ടീവ് ഡോസുകൾ നൽകാനും കഴിഞ്ഞാൻ പെൻ കൊണ്ടുള്ള ഇൻസുലിനും വളരെ പോസിറ്റിവായ ഫലം തരുമെന്നുതന്നെയാണ് എന്റെ അനുഭവം. ഇപ്പോൾ ദിവസവും 20 തവണയെങ്കിലും ഷുഗർ പരിശോധിക്കുകയും അതിനനുസരിച്ചുള്ള കുത്തിവയ്പും ഞാൻ എടുക്കുന്നുണ്ട്.
∙ ‘എനിക്കൊപ്പം എന്നുമൊരാൾ കൂടി...’
എന്റെ ജീവിത പങ്കാളി, മേജർ കിഷോറുമായി ഞാൻ പരിചയപ്പെട്ട കാലത്ത് അദ്ദേഹത്തോട് ഞാൻ പറഞ്ഞത്, ഞാൻ ഒരാളല്ല, എനിക്കൊപ്പം മറ്റൊരാൾക്കൂടി എന്നും എപ്പോഴും ഉണ്ടാകുമെന്നാണ്. അയാളെക്കൂടി ഉൾക്കൊള്ളുകയും മനസ്സിലാക്കുകയും ചെയ്താൽ മാത്രമേ നമുക്ക് ഒന്നിച്ചു മുന്നോട്ടു പോകാൻ സാധിക്കൂ എന്നും പറഞ്ഞു. ടൈപ് വൺ പ്രമേഹത്തെപ്പറ്റിയോ അതിന്റെ അനുബന്ധ കാര്യങ്ങളെപ്പറ്റിയോ കാര്യമായ അറിവില്ലാതിരുന്ന അദ്ദേഹത്തെയും കുടുംബത്തെയും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിന്റെ മാതാപാതാക്കളെയും എന്റെ ഡോക്ടറെ ഉൾപ്പെടെ പരിചയപ്പെടുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയതിനാൽ എന്റെ എല്ലാ കാര്യങ്ങളിലും അവരുടെ കൃത്യമായ പിന്തുണയും സഹായവും എപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്ന ഒരു പങ്കാളി ഉണ്ടാകുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
∙ ‘വേണം, സമൂഹത്തിന്റെ പിന്തുണ’
‘‘ടൈപ്പ് വൺ പ്രമേഹമുള്ള കുട്ടിക്കോ അവരുടെ രക്ഷിതാവിനോ ഈ അസുഖത്തിന്റെ പേരിൽ ശാരീരികമോ, മനസ്സികമോ, സാമ്പത്തികമോ ആയ പ്രയാസങ്ങളിലേക്ക് പോകാതെ ജീവിക്കാൻ കഴിയുന്ന ഒരു ചുറ്റുപാട് ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. അതിന് ഏറ്റവും പ്രധാനമായി വേണ്ടത് സമൂഹത്തിൽ നിന്നുള്ള പിന്തുണയാണ്. ഈ രോഗത്തെപ്പറ്റി കൂടുതൽ അറിവു നേടാൻ സാധിച്ചാൽ അതുതന്നെയാകും അതിനുള്ള പരിഹാരങ്ങൾ കണ്ടെത്താനുള്ള മാർഗവും. മറ്റ് പലതിനും എന്നപോലെ ടൈപ്പ് വൺ പ്രമേഹ രോഗികളായിട്ടുള്ളവർക്ക് ആവശ്യമായ മരുന്നിന്റെ നിരക്കിലും സബ്സിഡി ഉൾപ്പെടെ കൊണ്ടുവരാനുള്ള നടപടികൾ ഉണ്ടായാൽ അത് ഗുണം ചെയ്യുന്നത് ആയിരക്കണക്കിന് കുടുംബങ്ങൾക്കാകും’’.