സാഹിത്യ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ഉജ്വല ബാല്യം പുരസ്കാരം നേടിയത് ചാരുനൈനിക.എ.എൽ എന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രസിദ്ധീകരിച്ച ‘ദി അൺനോൺ ഫ്രണ്ട്’ എന്ന നോവലാണ് ചാരുവിന് പുരസ്കാരം നേടിക്കൊടുത്തത്. ഇപ്പോൾ രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലാണ് ചാരു. എഴുതുക മാത്രമല്ല, പുസ്തകങ്ങളുടെ വരയും ചാരു തന്നെ. കോഴിക്കോടിന് സാഹിത്യപദവി നേടിക്കൊടുക്കുന്നതിന്റെ ഭാഗമായി യുനെസ്കോയുമായി സംസാരിച്ചവരിലെ കുട്ടി പ്രതിനിധി കൂടിയാണ് ചാരു. തീർന്നില്ല, വായിച്ച പുസ്തകങ്ങളുടെ നിരൂപണം നടത്താൻ ‘ഡൂഡിൽ ചാരു’ എന്നൊരു യുട്യൂബ് ചാനലും ചാരുവിനുണ്ട്. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലാണ് ചാരു പഠിക്കുന്നത്. ഒരു ദിവസം എത്ര മണിക്കൂറാണ് വായിക്കുക എന്നതാണത്രേ ഇപ്പോൾ ചാരു കേൾക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. അങ്ങനെ കുത്തിയിരുന്ന് വായിക്കണോ? നമ്മുടെ കുട്ടിക്കഥകളിൽ ഗുണപാഠം മാത്രം മതിയോ? എന്നൊക്കെ ചോദിച്ചാൽ ആറ്റിക്കുറുക്കിയ മറുപടിയുണ്ട് ചാരുവിന്. എവിടെനിന്നാണ് ചാരു തനിക്കു വായിക്കാനുള്ള പുസ്തകങ്ങളൊക്കെ കണ്ടെത്തുന്നത്? അതിലെ കഥയും കവിതയും കാര്യങ്ങളുമെല്ലാം എങ്ങനെയാണ് ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിൽ കൈപിടിക്കാനെത്തുന്നത്? ഈ ശിശുദിനത്തിൽ അതിനെപ്പറ്റിയെല്ലാം മനസ്സു തുറക്കുകയാണ് ഈ പെൺകുട്ടി. ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും ബാലസാഹിത്യത്തിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചും ഉൾപ്പെടെ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ് ചാരുനൈനിക.

സാഹിത്യ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ഉജ്വല ബാല്യം പുരസ്കാരം നേടിയത് ചാരുനൈനിക.എ.എൽ എന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രസിദ്ധീകരിച്ച ‘ദി അൺനോൺ ഫ്രണ്ട്’ എന്ന നോവലാണ് ചാരുവിന് പുരസ്കാരം നേടിക്കൊടുത്തത്. ഇപ്പോൾ രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലാണ് ചാരു. എഴുതുക മാത്രമല്ല, പുസ്തകങ്ങളുടെ വരയും ചാരു തന്നെ. കോഴിക്കോടിന് സാഹിത്യപദവി നേടിക്കൊടുക്കുന്നതിന്റെ ഭാഗമായി യുനെസ്കോയുമായി സംസാരിച്ചവരിലെ കുട്ടി പ്രതിനിധി കൂടിയാണ് ചാരു. തീർന്നില്ല, വായിച്ച പുസ്തകങ്ങളുടെ നിരൂപണം നടത്താൻ ‘ഡൂഡിൽ ചാരു’ എന്നൊരു യുട്യൂബ് ചാനലും ചാരുവിനുണ്ട്. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലാണ് ചാരു പഠിക്കുന്നത്. ഒരു ദിവസം എത്ര മണിക്കൂറാണ് വായിക്കുക എന്നതാണത്രേ ഇപ്പോൾ ചാരു കേൾക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. അങ്ങനെ കുത്തിയിരുന്ന് വായിക്കണോ? നമ്മുടെ കുട്ടിക്കഥകളിൽ ഗുണപാഠം മാത്രം മതിയോ? എന്നൊക്കെ ചോദിച്ചാൽ ആറ്റിക്കുറുക്കിയ മറുപടിയുണ്ട് ചാരുവിന്. എവിടെനിന്നാണ് ചാരു തനിക്കു വായിക്കാനുള്ള പുസ്തകങ്ങളൊക്കെ കണ്ടെത്തുന്നത്? അതിലെ കഥയും കവിതയും കാര്യങ്ങളുമെല്ലാം എങ്ങനെയാണ് ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിൽ കൈപിടിക്കാനെത്തുന്നത്? ഈ ശിശുദിനത്തിൽ അതിനെപ്പറ്റിയെല്ലാം മനസ്സു തുറക്കുകയാണ് ഈ പെൺകുട്ടി. ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും ബാലസാഹിത്യത്തിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചും ഉൾപ്പെടെ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ് ചാരുനൈനിക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഹിത്യ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ഉജ്വല ബാല്യം പുരസ്കാരം നേടിയത് ചാരുനൈനിക.എ.എൽ എന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രസിദ്ധീകരിച്ച ‘ദി അൺനോൺ ഫ്രണ്ട്’ എന്ന നോവലാണ് ചാരുവിന് പുരസ്കാരം നേടിക്കൊടുത്തത്. ഇപ്പോൾ രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലാണ് ചാരു. എഴുതുക മാത്രമല്ല, പുസ്തകങ്ങളുടെ വരയും ചാരു തന്നെ. കോഴിക്കോടിന് സാഹിത്യപദവി നേടിക്കൊടുക്കുന്നതിന്റെ ഭാഗമായി യുനെസ്കോയുമായി സംസാരിച്ചവരിലെ കുട്ടി പ്രതിനിധി കൂടിയാണ് ചാരു. തീർന്നില്ല, വായിച്ച പുസ്തകങ്ങളുടെ നിരൂപണം നടത്താൻ ‘ഡൂഡിൽ ചാരു’ എന്നൊരു യുട്യൂബ് ചാനലും ചാരുവിനുണ്ട്. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലാണ് ചാരു പഠിക്കുന്നത്. ഒരു ദിവസം എത്ര മണിക്കൂറാണ് വായിക്കുക എന്നതാണത്രേ ഇപ്പോൾ ചാരു കേൾക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. അങ്ങനെ കുത്തിയിരുന്ന് വായിക്കണോ? നമ്മുടെ കുട്ടിക്കഥകളിൽ ഗുണപാഠം മാത്രം മതിയോ? എന്നൊക്കെ ചോദിച്ചാൽ ആറ്റിക്കുറുക്കിയ മറുപടിയുണ്ട് ചാരുവിന്. എവിടെനിന്നാണ് ചാരു തനിക്കു വായിക്കാനുള്ള പുസ്തകങ്ങളൊക്കെ കണ്ടെത്തുന്നത്? അതിലെ കഥയും കവിതയും കാര്യങ്ങളുമെല്ലാം എങ്ങനെയാണ് ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിൽ കൈപിടിക്കാനെത്തുന്നത്? ഈ ശിശുദിനത്തിൽ അതിനെപ്പറ്റിയെല്ലാം മനസ്സു തുറക്കുകയാണ് ഈ പെൺകുട്ടി. ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും ബാലസാഹിത്യത്തിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചും ഉൾപ്പെടെ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ് ചാരുനൈനിക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഹിത്യ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ഉജ്വല ബാല്യം പുരസ്കാരം നേടിയത് ചാരുനൈനിക.എ.എൽ എന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രസിദ്ധീകരിച്ച ‘ദി അൺനോൺ ഫ്രണ്ട്’ എന്ന നോവലാണ് ചാരുവിന് പുരസ്കാരം നേടിക്കൊടുത്തത്. ഇപ്പോൾ രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലാണ് ചാരു. എഴുതുക മാത്രമല്ല, പുസ്തകങ്ങളുടെ വരയും ചാരു തന്നെ. കോഴിക്കോടിന് സാഹിത്യപദവി നേടിക്കൊടുക്കുന്നതിന്റെ ഭാഗമായി യുനെസ്കോയുമായി സംസാരിച്ചവരിലെ കുട്ടി പ്രതിനിധി കൂടിയാണ് ചാരു. തീർന്നില്ല, വായിച്ച പുസ്തകങ്ങളുടെ നിരൂപണം നടത്താൻ ‘ഡൂഡിൽ ചാരു’ എന്നൊരു യുട്യൂബ് ചാനലും ചാരുവിനുണ്ട്. കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ചാരു പഠിക്കുന്നത്. 

ഒരു ദിവസം എത്ര മണിക്കൂറാണ് വായിക്കുക എന്നതാണത്രേ ഇപ്പോൾ ചാരു കേൾക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. അങ്ങനെ കുത്തിയിരുന്ന് വായിക്കണോ? നമ്മുടെ കുട്ടിക്കഥകളിൽ ഗുണപാഠം മാത്രം മതിയോ? എന്നൊക്കെ ചോദിച്ചാൽ ആറ്റിക്കുറുക്കിയ മറുപടിയുണ്ട് ചാരുവിന്. എവിടെനിന്നാണ് ചാരു തനിക്കു വായിക്കാനുള്ള പുസ്തകങ്ങളൊക്കെ കണ്ടെത്തുന്നത്? അതിലെ കഥയും കവിതയും കാര്യങ്ങളുമെല്ലാം എങ്ങനെയാണ് ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിൽ കൈപിടിക്കാനെത്തുന്നത്? ഈ ശിശുദിനത്തിൽ അതിനെപ്പറ്റിയെല്ലാം മനസ്സു തുറക്കുകയാണ് ഈ പെൺകുട്ടി. ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും ബാലസാഹിത്യത്തിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചും ഉൾപ്പെടെ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ് ചാരുനൈനിക.

ADVERTISEMENT

∙ ബോർഡിങ്ങിൽ ആക്കണോ?

നാലാം ക്ലാസിലെ അവധിക്കാലത്താണ് ‘ദി അൺനോൺ ഫ്രണ്ട്’ എന്ന ആദ്യ നോവെല്ല എഴുതിത്തുടങ്ങുന്നത്. ബോർഡിങ് സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയാണ് നോവലിലെ പ്രധാന കഥാപാത്രം. അച്ഛനെയും അമ്മയെയും കാണാൻ പറ്റാത്ത സങ്കടവും അത് മാറ്റാൻ കണ്ടെത്തുന്ന വഴികളും ഒടുവിൽ അവൾക്ക് ഒരു സുഹൃത്തിനെ കിട്ടുന്നതുമൊക്കെയാണ് കഥ. ആ സുഹൃത്ത് ആരെന്നതാണ് കഥയിലെ ട്വിസ്റ്റ്. ഈ ആശയം എങ്ങനെയാണ് കിട്ടിയതെന്നറിയുമോ? ചെറിയ കുട്ടിയായിരുന്നപ്പോൾ ഓരോരോ കുസൃതി കാണിക്കുമ്പോഴൊക്കെ നിന്നെ ബോർഡിങ്ങിൽ ആക്കണോ എന്ന് അച്ഛനും അമ്മയും ചോദിക്കാറുണ്ടായിരുന്നു. എങ്ങനെയായിരിക്കും ബോർഡിങ് സ്കൂളിലെ ജീവിതം എന്ന് ആലോചിച്ച് ആലോചിച്ചാണ് ഈ കഥയിലെത്തിയത്. അതിനാണ് ഇപ്പോ അവാർഡ് കിട്ടിയതും. 

ചാരുനൈനിക (Photo: Special Arrangement)

ആറ് മാസമെടുത്തു ഇത് എഴുതി പൂർത്തിയാക്കാൻ. ചില മാസം ചിലപ്പോൾ ഒരു വരി പോലും എഴുതിയിരുന്നില്ല. തോന്നുമ്പോൾ മാത്രമാണ് എഴുതിക്കൊണ്ടിരുന്നത്. രണ്ടാമത്തെ പുസ്തകം അടുത്ത വർഷം പകുതിയോടെ പുറത്തിറക്കാനാവുമെന്നാണ് കരുതുന്നത്. അത് കുറേക്കൂടി വലിയ നോവലാണ്. എഴുതി പൂർത്തിയാക്കാൻ 10 മാസമെടുത്തു. കോവിഡ് കാലത്ത് നടക്കുന്ന കഥയാണത്. അതിലും പ്രധാന കഥാപാത്രം ഒരു കുട്ടി തന്നെയാണ്. കോവിഡ് വന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും അടുത്തുനിന്ന് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തേക്ക് വരുന്ന ഒരു കുട്ടിയുടെ ജീവിതമാണ് ആ നോവൽ പറയുന്നത്. ആദ്യ പുസ്തകം ഇപ്പോ വായിക്കുമ്പോൾ എനിക്ക് അത്ര ഇഷ്ടമാവാറില്ല. രണ്ടാമത്തെ പുസ്തകം എടുത്താൽ, എഴുത്തുകാരി എന്ന നിലയിൽ കുറേക്കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് തോന്നുന്നത്.

∙ വരയാണ് കൂടുതൽ ഇഷ്ടം

ADVERTISEMENT

രണ്ട് വയസ്സു മുതൽ കുത്തിവരയ്ക്കാനൊക്കെ അറിയാം. മൂന്ന് വയസ്സുള്ളപ്പോൾ ചിത്രങ്ങളൊക്കെ വരച്ചു തുടങ്ങിയിരുന്നു എന്നാണ് അമ്മ പറയുന്നത്. അച്ഛനെയും അമ്മയെയും വരച്ചതൊക്കെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. എവിടെപ്പോയാലും ഒരു കടലാസും ചിത്രം വരയ്ക്കാനൊരു പെൻസിലും ഒപ്പം കൂട്ടുന്നത് ചെറുതിലേ തുടങ്ങിയ ശീലമാണ്. ട്രെയിനിൽ യാത്ര ചെയ്യുമ്പോഴെല്ലാം കയ്യിൽ വരയ്ക്കാനുള്ള സാധനങ്ങളുണ്ടാവും. കുറേ സമയം കിട്ടുമല്ലോ അപ്പോൾ. വരച്ചിട്ട് കഥയുണ്ടാക്കി പറയുന്നത് വലിയ ഇഷ്ടാണ്. ചിരിക്കുന്ന കുട്ടിയെ വരച്ചാൽ, ആ കുട്ടി എവിടെപ്പോകുകയായിരുന്നു, ആരാണ് ചിരിപ്പിച്ചത്, എന്താണ് കണ്ടത്, ഇനി എന്താണു ചെയ്യുക എന്നെല്ലാം ആലോചിച്ച് ആലോചിച്ച് വരുമ്പോൾ കഥയാവുമല്ലോ. 

ചാരുനൈനിക (Photo: Special Arrangement)

ഇപ്പോ മുഖങ്ങളാണ് ഞാൻ കൂടുതൽ വരയ്ക്കാറ്. അതേപോലെയല്ല, എന്റെ രീതിയിലേക്ക് മാറ്റങ്ങളൊക്കെ വരുത്തി വരയ്ക്കും. ആദ്യത്തെ നോവലിന് വേണ്ടി ചിത്രങ്ങളെല്ലാം വരച്ചത് ഞാനാണ്. രണ്ടാമത്തെ നോവലിനും ഞാൻ തന്നെയാണ് വരയ്ക്കാൻ പോകുന്നത്. കഥ പോലെത്തന്നെ പ്രധാനപ്പെട്ടതാണ് വരയും എന്നാണ് ഞാൻ കരുതുന്നത്. പ്രത്യേകിച്ച് ചെറിയ കുട്ടികളുടെ പുസ്തകങ്ങളിൽ. കുഞ്ഞിലേ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളിലൊന്ന് എറിക് കാളിന്റെ ‘ദ് വെരി ഹംഗ്രി കാറ്റർപില്ലർ’ ആയിരുന്നു. കുഞ്ഞിപ്പുഴു ഇങ്ങനെ ഓരോന്നു തിന്നു തിന്ന് അവസാനം പൂമ്പാറ്റയാവുന്നത് വരെ പറയുന്ന പുസ്തകത്തിലെ വര എന്ത് രസാണ്! ചെറിയ കുട്ടികൾക്കായുള്ള നിറയെ വരകളുള്ള പുസ്തകങ്ങളൊക്കെ ഇപ്പോ കാണുമ്പോൾ, കുഞ്ഞായിരുന്നപ്പോൾ അതൊക്കെ കിട്ടിയില്ലല്ലോ എന്ന് ഓർക്കാറുണ്ട്. 

ചാരുനൈനിക (Photo: Special Arrangement)

∙ ഓസ്ട്രേലിയയിൽ നിന്നെത്തിയ അഭിനന്ദനം

രണ്ട് വർഷം മുൻപാണ് ‘ഡൂഡിൽ ചാരു’ എന്ന യുട്യൂബ് ചാനൽ തുടങ്ങുന്നത്. വായിച്ച് ഇഷ്ടമായ പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുക ആയിരുന്നു ഉദ്ദേശം. കൊച്ചു കൂട്ടുകാർക്ക് കുട്ടിക്കഥകളും വായിച്ചു കൊടുക്കും. വിഡിയോ എടുക്കുന്നതും എഡിറ്റിങ്ങും എല്ലാം ഒറ്റയ്ക്കാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ, ജുജ്ജ വെയിലാണ്ടർ എഴുതിയ ‘അമ്മപ്പശുവിന്റെ കഥകൾ’ ഒരു കുഞ്ഞനിയത്തിക്കു വായിച്ചു കൊടുത്തിരുന്നു. അതാണ് ആദ്യ വിഡിയോ ആയി പുറത്തുവന്നത്. പിന്നെ, കുറ്റാന്വേഷണ കഥകളും സീരീസുകളും സാഹിത്യക്വിസുകളും ഒക്കെ ഡൂഡിൽ ചാരുവിന്റെ ഭാഗമായി. മലയാളത്തിലെയും ഇംഗ്ലിഷിലെയും പുസ്തകങ്ങൾ പരിചയപ്പെടുത്തി ഇതുവരെ അൻപതിൽ അധികം വിഡിയോകൾ  ചെയ്തു.

ചാരുനൈനിക (Photo: Special Arrangement)
ADVERTISEMENT

പീറ്റർ കാർണവാസ് എന്ന ഓസ്ട്രേലിയൻ എഴുത്തുകാരന്റെ ‘ദി എലിഫന്റ്’ എന്ന പുസ്തകം ഒരിക്കൽ യുട്യൂബ് ചാനലിൽ അവതരിപ്പിച്ചിരുന്നു. അമ്മയുടെ കുട്ടിക്കാലത്തെ ഒരു ആനപ്പാവയെ പരിചയപ്പെടുത്തിയാണ് ആ വിഡിയോ തുടങ്ങിയത്. കുറച്ചു ദിവസം കഴിഞ്ഞ് ഓസ്ട്രേലിയയിൽ നിന്ന് ഒരു സന്ദേശമെത്തി. പീറ്റർ കാർണവാസ്! ആ വിഡിയോ കണ്ടെന്നും അവതരണം ഇഷ്ടമായെന്നും ഒരുപാട് എഴുതുകയും വായിക്കുകയും വേണമെന്നുമായിരുന്നു അതിൽ പറഞ്ഞിരുന്നത്. അതെനിക്ക് വലിയ സന്തോഷമായി. അതിനു ശേഷമായിരുന്നു ഞാൻ ആദ്യത്തെ പുസ്തകം എഴുതിയത്. പുസ്തകത്തിന്റെ വിശേഷങ്ങളൊക്കെ പീറ്റർ കാർണവാസിനോട് പറഞ്ഞിരുന്നു. ആശംസകളും മറുപടിയായി ലഭിച്ചു.

∙ ആ കഥ കേട്ട് അന്നു മുഴുവൻ കരഞ്ഞു

ചെറിയ കുട്ടിയായിരിക്കുമ്പോൾ ഒരു ദിവസം അമ്മ ഒരു കഥ വായിച്ചു തന്നു. ഒരു കഴുതക്കുട്ടി അമ്മ പറഞ്ഞത് കേൾക്കാതെ പോയിട്ട് അതിന് അപകടം പറ്റുന്ന ഒരു കഥയായിരുന്നു അത്. അന്ന് രാത്രി മുഴുവൻ ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് എന്ത് കരഞ്ഞെന്നോ! മിക്കവാറും കുട്ടികളുടെ കഥകളെല്ലാം അങ്ങനെയാണ്. അനുസരണക്കേട് കാണിച്ചാലും കള്ളം പറഞ്ഞാലും ഒക്കെ അപകടം പറ്റുന്ന കഥകൾ. മലയാളത്തിലെ കുറേ പുസ്തകങ്ങൾ ഒക്കെ വായിക്കുമ്പോ ഇതെല്ലാം ഗുണപാഠത്തിനു വേണ്ടി മാത്രമാണോന്ന് തോന്നിയിട്ടുണ്ട്. കുട്ടികളാവുമ്പോ കുറച്ച് കുസൃതിയൊക്കെ ഉണ്ടാവില്ലേ? ഒരു അലമ്പും കാണിക്കാത്ത, വികൃതിയേ ഇല്ലാത്ത കുട്ടികളെ മാത്രം ‘നല്ല കുട്ടി’യായി കഥകളിൽ കാണുമ്പോ എനിക്ക് എന്തോ പോലെ തോന്നും. സംശയം ചോദിച്ചാൽ, അതിനെ തർക്കുത്തരം എന്നൊന്നും കഥകളിൽ പറയാനേ പാടില്ല. സംശയം ചോദിക്കുമ്പോഴല്ലേ പുതിയ കാര്യങ്ങളൊക്കെ മനസ്സിലാവൂ.

യുദ്ധം എറ്റവും കൂടുതൽ ബാധിക്കുക കുട്ടികളെയാണ്. അവരുടെ കുട്ടിക്കാലം തന്നെയല്ലേ ഇല്ലാതായി പോവുന്നത്. കുട്ടികളുടെ കണ്ണിലൂടെ നോക്കുമ്പോ എന്ത് വ്യത്യാസമാണ് ഈ യുദ്ധവും അടിച്ചമർത്തലും ഒക്കെ. 

ചാരുനൈനിക

കുട്ടികളുടെ കഥയെഴുതുന്നത് കൂടുതലും മുതിർന്നവരാണ്. ഞങ്ങൾക്ക് മനസ്സിലാക്കാനേ പറ്റാത്ത ‘നൊസ്റ്റാൾജിയ’യാണ് അതിൽ മിക്കതും. മലയാളത്തിലെ വലിയൊരു പോരായ്മ കുട്ടികളായ എഴുത്തുകാരുടെ എണ്ണക്കുറവാണെന്ന് തോന്നാറുണ്ട്. ചില കഥകളിലെ വാക്കുകളൊന്നും മനസ്സിലാവുകയേ ഇല്ല. ഇംഗ്ലിഷ് പക്ഷേ, ഭാഷ എന്ന രീതിയിൽ കുറേക്കൂടി വഴക്കമുള്ളതാണ്. എന്റെ അടുത്ത നോവലിൽ കോവിഡ് കാലത്തെ വിഷുവിനെപ്പറ്റി പറയുമ്പോ ‘ കോ വിഷു’ എന്നൊരു വാക്കുണ്ടാക്കുന്നുണ്ട്. മലയാളത്തിൽ അങ്ങനെ പുതിയ വാക്കുണ്ടാക്കൽ എളുപ്പമല്ല. കുട്ടിക്കാലത്ത് അമ്മയും അമ്മച്ഛനുമാണ് (അമ്മയുടെ അച്ഛൻ) എനിക്ക് കഥകളൊക്കെ വായിച്ചു തന്നിരുന്നത്. റഷ്യൻ നാടോടിക്കഥകളുടെ വിവർത്തനമാണ് അക്കൂട്ടത്തിൽ പ്രിയപ്പെട്ടത്. ബഷീർ, പ്രിയ എ.എസ്, സുഭാഷ് ചന്ദ്രൻ, ഇഎൻ.ഷീജ എന്നിവരെയൊക്കെ വായിക്കാനിഷ്ടമാണ്.

∙ കുറുക്കന് മാത്രമേ ബുദ്ധിയുള്ളോ?

മൃഗങ്ങളുടെ കഥകൾ വായിക്കുമ്പോൾ പണ്ട് ഞാൻ അമ്മയോട് ചോദിക്കുമായിരുന്നു, കുറുക്കന് മാത്രമേ ബുദ്ധിയുള്ളോ എന്ന്.. എല്ലാ കഥയിലും സൂത്രശാലി കുറുക്കൻ മാത്രമാണല്ലോ. ഇതുപോലെ ഒട്ടേറെ സ്ഥിരം ശീലങ്ങൾ ഉണ്ട് കഥയിൽ. കള്ളനോ ഭിക്ഷക്കാരനോ ആണെങ്കിൽ കറുത്തിരിക്കണം. നല്ലതു ചെയ്യുന്ന ആൾ വെളുത്തിരിക്കണം എന്നൊക്കെ. ഞാൻ ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ പരീക്ഷയ്ക്ക് വന്ന ഒരു ചോദ്യമുണ്ട്. കുറച്ചു വാചകങ്ങൾ തന്നിട്ട് അതിൽ നിന്ന് കഥയുണ്ടാക്കാനാണ്. ‘‘വെളുമ്പി പശു വെളുത്തിട്ടാണ്, നല്ലവളാണ്. കറുമ്പി പശു കറുത്തിട്ടാണ്, കുറുമ്പിയാണ്. കറുമ്പി പശു വെളുമ്പി പശുവിനെ തള്ളിയിട്ടു..’’ എന്നായിരുന്നു തുടക്കം. വെളുത്ത പശു ആയതുകൊണ്ടാണ് വെളുമ്പി പശു നല്ല പശു ആയതെന്നായിരുന്നു ആ ചോദ്യത്തിൽ ആകെ പറഞ്ഞിരുന്നത്. അന്നത് ടീച്ചറോട് ചോദിച്ചപ്പോ എന്താ അങ്ങനെയെന്ന് അറിയില്ലെന്നായിരുന്നു പറഞ്ഞത്.

ചാരുനൈനികയുടെ ആദ്യ നോവെല്ലയുടെ പ്രകാശനം സ്കൂളിൽ നടന്നപ്പോൾ.

ഉണ്ടക്കണ്ണും കോന്ത്രപ്പല്ലും എന്നൊക്കെ കുഞ്ഞിക്കഥകളിൽ പറയാറുണ്ടല്ലോ. കുട്ടിപ്പുസ്തകങ്ങളിലെ വരയിലും ഇതേ പ്രശ്നമുണ്ട്. എനിക്ക് തോന്നുന്നത് കുഞ്ഞിലേ ഈ പാട്ടും കഥയും ഒക്കെ കേട്ടുപഠിക്കുമ്പോ ഇതൊക്കെ പറയുന്നതിലൊന്നും തെറ്റില്ല എന്നാണ് കുട്ടികൾക്ക് തോന്നുന്നതെന്നാ. പിന്നെ അവർ ‘ബോഡി ഷേമിങ്’ ചെയ്യുകയും ചെയ്യും. എന്റെ ആദ്യത്തെ നോവലിൽ ‘ബോഡി ഷേമിങ്ങി’നെപ്പറ്റി പറയുന്ന ഒരു അധ്യായം ഉണ്ട്. കുട്ടികളും മുതിർന്നവരും ഒഴിവാക്കേണ്ട ശീലമാണത്. ആദ്യം നമ്മുടെ കുഞ്ഞിക്കഥകളിൽ നിന്നു തന്നെ അത് മാറണം. മൃഗങ്ങൾ സംസാരിക്കുന്ന കഥകളും അദ്ഭുത കഥകളും ഒക്കെയാണല്ലോ കുട്ടികൾക്കായി കൂടുതലും ഉണ്ടാവുക. എനിക്ക് പക്ഷേ, യഥാർഥ ജീവിതത്തിൽനിന്നുതന്നെയുള്ള കഥകളാണ് കൂടുതൽ ഇഷ്ടം.

∙ സാഹിത്യനഗരത്തിനു വേണ്ടി

കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യനഗരമായി യുനെസ്കോ പ്രഖ്യാപിച്ചല്ലോ. അതിന് മുൻപ് എഡിൻബറ സിറ്റി ഓഫ് ലിറ്ററേച്ചർ ട്രസ്റ്റ്, പ്രാഗ് സാഹിത്യനഗര പദ്ധതി എന്നിവയുടെ പ്രതിനിധികളുമായി കോഴിക്കോട് കോർപറേഷനും കിലെയും ചേർന്ന് ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്ത ആ ചർച്ചയിൽ കോഴിക്കോടിനു വേണ്ടി സംസാരിച്ചവരിൽ ഒരാൾ ഞാനായിരുന്നു. സ്കൂളിൽ നിന്നാണ് ലൈവായി പങ്കെടുത്തത്. വലിയൊരു അനുഭവം തന്നെയായിരുന്നു അത്. മുൻപും ഓൺലൈനായി ധാരാളം പരിപാടികളിൽ പങ്കെടുത്തിട്ടുള്ളതു കൊണ്ട് പേടിയൊന്നും തോന്നിയില്ല. 

മാതാപിതാക്കളായ അജ്ഞലി ചന്ദ്രൻ, ലാജു ജി.എൽ എന്നിവർക്കൊപ്പം ചാരുനൈനിക (Photo: Special Arrangement)

ഞാൻ സംസാരിച്ചത് കോഴിക്കോടിന്റെ സാഹിത്യ പാരമ്പര്യത്തെക്കുറിച്ചും ഇവിടുത്തെ ഭാഷയെപ്പറ്റിയുമാണ്. അറബി മലയാളത്തിലുള്ള രചനകളെപ്പറ്റിയും കോഴിക്കോടൻ ഭാഷയിലെ പുസ്തകങ്ങളെപ്പറ്റിയും ഒക്കെ പറഞ്ഞു. ഒപ്പം കോഴിക്കോടുള്ള സ്കൂളുകൾ എങ്ങനെയാണ് സാഹിത്യ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്നും. എന്റെ പുസ്തക പ്രകാശനമൊക്കെ നടന്നത് എന്റെ സ്കൂളിൽ വച്ചായിരുന്നു. കോഴിക്കോടിന് സാഹിത്യനഗര പദവി ലഭിച്ചപ്പോൾ വലിയ സന്തോഷം തോന്നി. നമ്മളൊരു ചരിത്രത്തിന്റെ ഭാഗമാവുകയാണല്ലോ. കോഴിക്കോടിന് വേണ്ടി എനിക്ക് സംസാരിക്കാനായതിൽ വലിയ അഭിമാനമുണ്ട്. ആ വാർത്തയറിഞ്ഞപ്പോൾ തോന്നിയ അതേ സന്തോഷമാണ് ‘ഉജ്വല ബാല്യം’ പുരസ്കാരം കിട്ടിയപ്പോഴും തോന്നിയത്.

∙ യുദ്ധം കുട്ടികളെയല്ലേ ബാധിക്കുക?

എനിക്ക് അടുത്തിടെ വായിച്ച് ഇഷ്ടമായ, വായന സങ്കടപ്പെടുത്തിയ പുസ്തകങ്ങളിൽ കൂടുതലും യുദ്ധവും പലായനവും ബാധിച്ച കുട്ടികളെപ്പറ്റിയുള്ളതാണ്. യുദ്ധം എറ്റവും കൂടുതൽ ബാധിക്കുക കുട്ടികളെയാണ്. അവരുടെ കുട്ടിക്കാലം തന്നെയല്ലേ ഇല്ലാതായി പോവുന്നത്. ‘വെൻ സ്റ്റാർസ് ആർ സ്കാറ്റേഡ്’ എന്ന ഒരു ഗ്രാഫിക് നോവലുണ്ട്. കെനിയയിലെ അഭയാർഥി ക്യാംപിൽ കഴിയുന്ന രണ്ടു കുട്ടികൾ അവരുടെ അമ്മയെ തിരഞ്ഞു നടക്കുന്നതും അവരുടെ സങ്കടങ്ങളുമൊക്കെയാണ് ആ നോവൽ പറയുന്നത്. ഒരേ യുദ്ധം രണ്ട് രാജ്യത്തെ കുട്ടികളെ ബാധിച്ചത് എങ്ങനെയെന്ന് മനസ്സിലായത്, ‘വി ആർ വൂൾവ്സ്’, ‘ദ് വാർ ദാറ്റ് സേവ്ഡ് മൈ ലൈഫ്’ എന്നീ പുസ്തകങ്ങൾ വായിച്ചപ്പോഴാണ്. യുദ്ധം കാരണം പലായനം ചെയ്യുകയും പരസ്പരം വഴിതിരിഞ്ഞു പോകുകയും ചെയ്യുന്ന സഹോദരങ്ങളുടെ വിഷമങ്ങളാണ് ആദ്യത്തെ നോവലെങ്കിൽ രണ്ടാമത്തേത് ഒരു കുട്ടിയുടെ അതിജീവന ശ്രമം കൂടിയാണ് പറയുന്നത്.

കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻ‌ഡറി സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശശി തരൂർ എംപിക്കൊപ്പം ചാരുനൈനിക. സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാദർ ബിജു ജോൺ വെള്ളക്കട, ഇപ്പോഴത്തെ പ്രിൻസിപ്പൽ ഫാദർ ജോൺ മണ്ണാറത്തറ, എം.കെ.രാഘവൻ എംപി എന്നിവർ സമീപം. (File Photo: Special Arrangement)

അതുപോലെ എനിക്ക് ഇഷ്ടമായ നോവലാണ്, ജൂലിയ അൽവാരസിന്റെ ‘ബിഫോർ വി വേർ ഫ്രീ.’ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെയും അവിടുത്തെ സ്വേച്ഛാധിപത്യ ഭരണത്തിന്റെയും പശ്ചാത്തലത്തിലുള്ള കഥയാണത്. 12 വയസ്സുകാരിയായ ഒരു കുട്ടിയുടെ കാഴ്ചയിലൂടെയാണ് അത് എഴുതിയിരിക്കുന്നത്. നോക്കി നോക്കി ഇരിക്കെ അവളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, പരിചയക്കാർ എന്നിവരൊക്കെ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്യുകയാണ്. കുട്ടികളുടെ കണ്ണിലൂടെ നോക്കുമ്പോ എന്ത് വ്യത്യാസമാണ് ഈ യുദ്ധവും അടിച്ചമർത്തലും ഒക്കെ. എപ്പോഴെങ്കിലും യുദ്ധത്തെക്കുറിച്ച് ഞാനെഴുതിയേക്കും. ഗാസയിലെയും ഇസ്രയേലിലെയും കുട്ടികളുടെ ചിത്രം കാണുമ്പോൾ സങ്കടം വരാറുണ്ട്.

∙ ചിലപ്പോ വായിക്കാറേയില്ല!

അവാർഡ് കിട്ടിയശേഷം പലരും ചോദിക്കാറുണ്ട്, ചാരു ഒരു ദിവസം എത്ര സമയം വായിക്കും? ഒരാഴ്ച എത്ര പുസ്തകം വായിക്കും എന്നൊക്കെ. ഞാൻ എല്ലാ ദിവസവും പുസ്തകം വായിക്കുന്ന ആളൊന്നുമല്ല. ചില്ലപ്പോ ഒരു മാസം ഒരു പുസ്തകം ഒക്കെയാവും വായിക്കുക. വായിക്കാൻ താൽപര്യം തോന്നുമ്പോൾ മാത്രമേ വായിക്കാറുള്ളൂ. ചില പുസ്തകങ്ങൾ വായിച്ചു തുടങ്ങുമ്പോഴേ എനിക്ക് മനസ്സിലാവും ഇതെനിക്ക് പറ്റിയല്ല അന്ന്. പിന്നെ അത് ബുദ്ധിമുട്ടി വായിക്കാൻ ശ്രമിക്കാറില്ല. തീരെ വായിക്കാത്തതും ഒരേയൊരു ഹോബി വായന മാത്രമാവുന്നതും ഒരേ പോലെ ചീത്തയാണെന്നാണ് എനിക്ക് തോന്നുന്നത്. ഒരുപാട് വായിച്ചുകൂട്ടിയതുകൊണ്ടുമാത്രം കാര്യമില്ലല്ലോ.

ചിത്രരചനയ്ക്കിടെ ചാരുനൈനിക.

പുസ്തകം വായിക്കുന്ന കുട്ടി എന്ന് പറഞ്ഞാൽ എപ്പോഴും പുസ്തകങ്ങളിലേക്ക് മാത്രം നോക്കിയിരിക്കുന്ന കുട്ടി ആവണമെന്നില്ല. എനിക്ക് സിനിമ കാണാൻ നല്ല ഇഷ്ടമാണ്. പറ്റാവുന്ന സിനിമകളെല്ലാം അച്ഛന്റെയും അമ്മയുടെയും ഒപ്പം പോയി കാണും. നല്ല സിനിമകളാണെങ്കിൽ പരീക്ഷക്കാലത്തും കാണും. പിന്നെ ക്രിക്കറ്റ് കാണാനും യാത്ര പോകാനും ഒക്കെ എനിക്കിഷ്ടമാണ്. അച്ഛന്റെയും അമ്മയുടെയും സുഹൃത്തുക്കൾ എന്റെയും സുഹൃത്തുക്കളാണ്. ഇതെല്ലാം കൂടിച്ചേരുന്നതാണ് ഞാൻ. എല്ലാ ഇഷ്ടങ്ങൾക്കും ഒരു ബാലൻസ് ഉണ്ടാവുക എന്നതും പ്രധാനമല്ലേ?

∙ ആദ്യം കുറച്ചു കുറച്ചു വായിക്കാം

എനിക്ക് പല കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കി തന്നതും എന്റെ കാഴ്ചപ്പാട് മാറ്റിയതും എന്റെ ലോകം വലുതാക്കിയതും ഒക്കെ വായനയാണ്. പത്രവായന ഒരു ദിവസവും മുടക്കാറില്ല. ആദ്യം സ്പോർട്സ് പേജാണ് വായിക്കുക. പിന്നെ ആദ്യം മുതൽ വായിച്ചു തുടങ്ങും. എഡിറ്റോറിയൽ പേജും വായിക്കും. വായന ഒരു ശീലമായി വളർത്തിയെടുക്കാൻ ശ്രമിക്കണമെന്നു തന്നെയാണ് അഭിപ്രായം. നിറയെ നിറങ്ങളും വരകളും ഒക്കെയുള്ള പുസ്തകങ്ങൾ കൊച്ചുകുട്ടികൾക്ക് ഇഷ്ടമാവും. അതുപോലെ ‘ടച്ച് ആൻഡ് ഫീൽ’ വിഭാഗത്തിൽ വരുന്ന പുസ്തകങ്ങൾ. പുസ്തകം തൊട്ടറിയാൻ പറ്റണം. 

ആദ്യമേ തന്നെ മുഴുവൻ ഒന്നിച്ചു വായിച്ചു തീർക്കാനൊന്നും ശ്രമിക്കേണ്ടതില്ല. ആദ്യത്തെ ദിവസം ഒരു പേജ്, പിന്നെ രണ്ടു പേജ്.. അങ്ങനെയങ്ങനെ ഒരു ശീലമാക്കി വായന വളർത്താം. 

കുറച്ചുകൂടി മുതിർന്നവർ വായന തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ഒരു ലൈബ്രറിയിൽ അംഗത്വം എടുക്കുകയാണ്. എനിക്ക് വീടിന് തൊട്ടടുത്തുള്ള ലൈബ്രറിയിലും കോഴിക്കോട് പബ്ലിക് ലൈബ്രറിയിലും അംഗത്വമുണ്ട്. പക്ഷേ, ലൈബ്രറികളിൽ കുട്ടികളുടെ പുസ്തകങ്ങൾ പലപ്പോഴും ഒരുപാട് ഉണ്ടാവാറില്ല. അല്ലെങ്കിൽ ഒരേ പുസ്തകത്തിന്റെ ഒരുപാട് കോപ്പികൾ ഉണ്ടാവും. അത് മാറേണ്ടതാണ്. 

പല വിഭാഗത്തിൽ വരുന്ന പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുമ്പോ കഥയാണോ നോവലാണോ ചരിത്രമാണോ അങ്ങനെയേതാണ് നമുക്ക് ഇഷ്ടമെന്ന് മനസ്സിലാവും. അപ്പോ അതിൽ വരുന്ന കൂടുതൽ എഴുത്തുകാരുടെ പുസ്തകങ്ങൾ തിരയാം. അങ്ങനെ മെല്ലെ മെല്ലെ ഒരു താൽപര്യം ഉണ്ടാകും. ആദ്യമേ തന്നെ മുഴുവൻ ഒന്നിച്ചു വായിച്ചു തീർക്കാനൊന്നും ശ്രമിക്കേണ്ടതില്ല. ആദ്യത്തെ ദിവസം ഒരു പേജ്, പിന്നെ രണ്ടു പേജ്.. അങ്ങനെയങ്ങനെ ഒരു ശീലമാക്കി വായന വളർത്താം. കൊച്ചുകുട്ടികൾക്ക് കഥ വായിച്ചു കൊടുക്കുകയും വേണം. എനിക്ക് കുട്ടിക്കാലത്ത് വായിച്ചു കേട്ട കഥകളോടൊക്കെ ഇപ്പോഴും ഇഷ്ടമുണ്ട്. 

English Summary:

Charunainika, a Seventh-Grade Student and Aspiring Writer, Shares Her Thoughts on Children's Day.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT