ഒരിക്കലെങ്കിലും ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ കടന്ന് കപ്പുമായി മടങ്ങാമെന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നങ്ങൾക്ക് ഇനിയും ദൂരമേറെ. ലോകകപ്പിൽ ദുരന്തങ്ങൾ പിന്തുടരുന്ന ടീം എന്ന നാണക്കേടിൽനിന്ന് രക്ഷനേടാൻ ഇത്തവണയും അവർക്കായില്ല. ഏകദിന ക്രിക്കറ്റിലായാലും ട്വന്റി 20യിലായാലും സ്‌ഥിതി വ്യത്യസ്‌തമല്ല. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഭാഗ്യംകെട്ട ടീം എന്ന നാണക്കേടിൽനിന്ന് ‘മഴവില്ലിന്റെ നാട്ടിൽ’നിന്നുള്ള ദക്ഷിണാഫ്രിക്കയ്ക്ക് എന്നു മോചനം ലഭിക്കും! കെപ്ലർ വെസൽസും ഹാൻസി ക്രോണ്യയും അലൻ ഡൊണാൾഡും ലാൻസ് ക്ലൂസ്നറും ഷോൺ പൊള്ളോക്കും ഗാരി കിർസ്റ്റനും ഹെർഷൽ ഗിബ്സും ഫാഫ് ഡുപ്ലെസിയും ക്വിന്റൻ ഡിക്കോക്കുമൊക്കെ സമ്മാനിച്ച മനോഹര നിമിഷങ്ങൾക്കൊപ്പം വയ്ക്കാൻ ഒന്നുംതന്നെ നൽകാനാകാതെയാണു ടെംബ ബവുമയും സംഘവും ഇക്കുറി ഇന്ത്യയിൽനിന്നു മടങ്ങുന്നത്. ലോകോത്തര താരങ്ങളുടെ കുറവോ കളി മികവോ അല്ല ദക്ഷിണാഫ്രിക്കയെ കപ്പടിക്കുന്നതിൽനിന്ന് അകറ്റുന്നത്. സെമി ഫൈനലിൽ അടിപതറുന്ന ടീം എന്ന നാണക്കേടിന് ഇക്കുറിയും മാറ്റമുണ്ടായില്ല. സെമി ഫൈനലുകളിൽ എതിരാളികളോടുമാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്ക് പോരാടേണ്ടിവന്നത്. മഴയും ഡക്ക്‌വർത്ത്–ലൂയിസ് നിയമവുമൊക്കെ പലപ്പോഴും വില്ലനായിട്ടുണ്ട്. നായകൻമാരുടെ കണക്കുകൂട്ടലുകൾ തെറ്റിയതും വിനയായിട്ടുണ്ട്. പലതവണ തലകുനിക്കേണ്ടിവന്നത് ഓസ്ട്രേലിയയുടെ മുന്നിലായിരുന്നു. ഇക്കുറിയും ഫൈനലിലേക്കുള്ള വഴിമുടക്കിയത് ബദ്ധശത്രുക്കളായ ഓസ്ട്രേലിയതന്നെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിക്കലെങ്കിലും ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ കടന്ന് കപ്പുമായി മടങ്ങാമെന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നങ്ങൾക്ക് ഇനിയും ദൂരമേറെ. ലോകകപ്പിൽ ദുരന്തങ്ങൾ പിന്തുടരുന്ന ടീം എന്ന നാണക്കേടിൽനിന്ന് രക്ഷനേടാൻ ഇത്തവണയും അവർക്കായില്ല. ഏകദിന ക്രിക്കറ്റിലായാലും ട്വന്റി 20യിലായാലും സ്‌ഥിതി വ്യത്യസ്‌തമല്ല. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഭാഗ്യംകെട്ട ടീം എന്ന നാണക്കേടിൽനിന്ന് ‘മഴവില്ലിന്റെ നാട്ടിൽ’നിന്നുള്ള ദക്ഷിണാഫ്രിക്കയ്ക്ക് എന്നു മോചനം ലഭിക്കും! കെപ്ലർ വെസൽസും ഹാൻസി ക്രോണ്യയും അലൻ ഡൊണാൾഡും ലാൻസ് ക്ലൂസ്നറും ഷോൺ പൊള്ളോക്കും ഗാരി കിർസ്റ്റനും ഹെർഷൽ ഗിബ്സും ഫാഫ് ഡുപ്ലെസിയും ക്വിന്റൻ ഡിക്കോക്കുമൊക്കെ സമ്മാനിച്ച മനോഹര നിമിഷങ്ങൾക്കൊപ്പം വയ്ക്കാൻ ഒന്നുംതന്നെ നൽകാനാകാതെയാണു ടെംബ ബവുമയും സംഘവും ഇക്കുറി ഇന്ത്യയിൽനിന്നു മടങ്ങുന്നത്. 

ലോകോത്തര താരങ്ങളുടെ കുറവോ കളി മികവോ അല്ല ദക്ഷിണാഫ്രിക്കയെ കപ്പടിക്കുന്നതിൽനിന്ന് അകറ്റുന്നത്. സെമി ഫൈനലിൽ അടിപതറുന്ന ടീം എന്ന നാണക്കേടിന് ഇക്കുറിയും മാറ്റമുണ്ടായില്ല. സെമി ഫൈനലുകളിൽ എതിരാളികളോടുമാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്ക് പോരാടേണ്ടിവന്നത്. മഴയും ഡക്ക്‌വർത്ത്–ലൂയിസ് നിയമവുമൊക്കെ പലപ്പോഴും വില്ലനായിട്ടുണ്ട്. നായകൻമാരുടെ കണക്കുകൂട്ടലുകൾ തെറ്റിയതും വിനയായിട്ടുണ്ട്. പലതവണ തലകുനിക്കേണ്ടിവന്നത് ഓസ്ട്രേലിയയുടെ മുന്നിലായിരുന്നു. ഇക്കുറിയും ഫൈനലിലേക്കുള്ള വഴിമുടക്കിയത് ബദ്ധശത്രുക്കളായ ഓസ്ട്രേലിയതന്നെ. ലോകകപ്പിൽ 9 ടൂർണമെന്റുകൾ, 5 സെമിഫൈനലുകൾ. പക്ഷേ ഒരിക്കൽപ്പോലും ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലിലേക്കുള്ള വഴി തുറന്നില്ല. എന്തായിരിക്കും കാരണം? 

ADVERTISEMENT

∙ ദക്ഷിണാഫ്രിക്കയുടെ അരങ്ങേറ്റം

വർണവിവേചനം അവസാനിച്ചതിനെത്തുടർന്ന് ദക്ഷിണാഫ്രിക്ക ലോകക്രിക്കറ്റിലേക്കു മടങ്ങിവന്നത് 1991ലാണ്. അതുവരെ ലോകക്രിക്കറ്റിൽ ടീമിനു വിലക്കായിരുന്നു. വിലക്കു പിൻവലിച്ചതിനെത്തുടർന്ന് ആദ്യ ലോകകപ്പ് കളിക്കാനെത്തിയത് 1992ൽ, അഞ്ചാം ലോകകപ്പിൽ. ആദ്യ നാലു ലോകകപ്പുകളിൽ (1975–87) പങ്കെടുക്കാനാകാത്തതിന്റെ ‘കണക്കു’ തീർക്കാനായിരുന്നു ആ വരവ്. ഏകദിന ക്രിക്കറ്റിന്റെ വളർച്ചയും ഏറെക്കുറെ പൂർണതയിലെത്തിയ സമയമായിരുന്നു അത്. ക്രിക്കറ്റിലേക്ക് പണം നിലയ്‌ക്കാതെ ഒഴുകിത്തുടങ്ങിയ കാലം. 

1992ലെ ലോകകപ്പ് ക്രിക്കറ്റ് വാം അപ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയൻ ടീം (Photo by Greg Wood / AFP)

ഓസ്‌ട്രേലിയൻ വൻകരയിൽ അരങ്ങേറിയ ആദ്യ ലോകകപ്പായിരുന്നു1992ലേത്. ന്യൂസീലൻഡും ഓസ്‌ട്രേലിയയും സംയുക്‌തമായി മത്സരങ്ങൾക്ക് വേദിയൊരുക്കി. പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം ആദ്യമായി എട്ടിൽനിന്ന് ഉയർന്നു. രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തത പുലർത്തിയ ലോകകപ്പുമായിരുന്നു അത്. പരമ്പരാഗതമായ ചുവപ്പു പന്തുകൾക്ക് പകരം വെളളപ്പന്തുകൾ ഗ്രൗണ്ടിൽ ഒഴുകി. ഫൈനൽ ഉൾപ്പെടെ പല മത്സരങ്ങളും ഡേ- നൈറ്റായി. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഐസിസി (ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ) മാച്ച് റഫറിമാരെയും നിയമിച്ചു. പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പുതിരിക്കാതെ എല്ലാ രാജ്യങ്ങളും പരസ്‌പരം മത്സരിക്കുന്ന ലീഗ് അടിസ്‌ഥാനത്തിലുള്ള മത്സരങ്ങൾ ക്രമീകരിച്ചു. 

∙ 1992ലെ കണ്ണീർ മഴ 

ADVERTISEMENT

അരങ്ങേറ്റക്കാരുടെ പരിഭ്രമം ഒട്ടുമില്ലാതെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ പ്രാഥമിക റൗണ്ടിലെ പ്രകടനങ്ങൾ. റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ നടന്ന പ്രാഥമിക റൗണ്ടിൽ ദക്ഷിണാഫ്രിക്ക എട്ടു മൽസരങ്ങളിൽ അഞ്ചിലും വിജയിച്ച് സെമിയിൽ കടന്നു. പക്ഷേ സെമിയിൽ അവരെ കാത്തിരുന്ന ഭൂതം കളിക്കുമപ്പുറമായിരുന്നു. നിർഭാഗ്യം വന്നത് മഴയുടെ രൂപത്തിൽ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ ജയിക്കാൻ 19 പന്തിൽനിന്ന് 22 റൺസ് എന്ന നിലയിൽ നിൽക്കവേ പെയ്‌ത മഴ ദക്ഷിണാഫ്രിക്കയ്‌ക്ക് കണ്ണീർമഴയായി. 

1992ലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ക്യാപ്റ്റൻ കെപ്ലർ വെസൽസ് (Photo by ANNA ZIEMINSKI / AFP)

മഴയ്‌ക്കുശേഷം പിന്നീട് കളി പുനരാരംഭിക്കുമ്പോൾ അന്നത്തെ മഴനിയമപ്രകാരം ജയിക്കാനുളള ടോട്ടലിലും മാറ്റം. സ്‌റ്റേഡിയത്തിലെ കൂറ്റൻ സ്‌റ്റേഡിയത്തിൽ ഇങ്ങനെ എഴുതിക്കാണിച്ചു– ഒരു പന്തിൽനിന്ന് 22 റൺസ്. ആ പന്തിൽ വെറും മൂന്നു റൺസ് മാത്രം നേടി ദക്ഷിണാഫ്രിക്ക തോറ്റു. അല്ലെങ്കിൽ അന്നത്തെ മഴനിയമം അവരെ 19 റൺസിന് തോൽപിച്ചുകളഞ്ഞു. ആദ്യലോകകപ്പിൽത്തന്നെ ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങളിൽ കണ്ണീർ മഴ പെയ്തിറങ്ങിയെന്ന് മാധ്യമങ്ങൾ എഴുതി.

∙ 1996: വീണ്ടും തോൽവി, ഇത്തവണയും 19 റൺസിന്

തൊട്ടടുത്ത ലോകകപ്പിൽ (1996) ഇതിഹാസ താരം ഹാൻസി ക്രോണ്യയാണ് ടീമിനെ നയിച്ചത്. ഇക്കുറി മഴയോ മഴനിയമമോ തടസ്സമായില്ല. തോൽവിതന്നെയായിരുന്നു വഴിമുടക്കിയത്. വെസ്റ്റിൻഡീസ് താരം ബ്രയൻ ലാറ വില്ലനായി. കറാച്ചിയിൽ നടന്ന ദക്ഷിണാഫ്രിക്ക– വെസ്‌റ്റിൻഡീസ് ക്വാർട്ടർ ഫൈനലിൽ 94 പന്തിൽ ലാറ നേടിയ 111 റൺസിനു മുന്നിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് അടിപതറി. 

ബ്രയാൻ ലാറ (File Photo by IAN KINGTON / AFP)
ADVERTISEMENT

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റിൻഡീസിന് കാര്യമായി മുന്നോട്ടുപോകാനായില്ല. ലാറയ്ക്കൊപ്പം ശിവ്‌നാരെയ്ൻ ചന്ദർപോൾ നേടിയ 56 റൺസ് മാത്രമായിരുന്നു എടുത്തുപറയാവുന്ന മറ്റൊരു ഇന്നിങ്സ്. 265 ലക്ഷ്യമാക്കി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചതാണ്. നാലിന് 186 എന്നതിൽനിന്നും അവസാന ഓവറിൽ എല്ലാവരും പുറത്ത്. ഇത്തവണയും തോൽവി 19 റൺസിന്

∙ 1999: ‘ടൈ’ കെട്ടി ഓസ്ട്രേലിയ, വീണ്ടും പുറത്ത്

1999 ലോകകപ്പ്. ഇത്തവണ ദുരിതം വിതച്ചത് ക്രിക്കറ്റിൽ അപൂർവമായി ഉണ്ടാകുന്ന ‘ടൈ’ എന്ന പ്രതിഭാസമായിരുന്നു. ഇംഗ്ലണ്ടിലെ എജ്‌ബാസ്‌റ്റനിൽ നടന്ന സെമിഫൈനൽ. ഹാൻസി ക്രോണ്യയുടെ ദക്ഷിണാഫ്രിക്കയും സ്‌റ്റീവ് വോയുടെ ഓസ്‌ട്രേലിയയും നേർക്കുനേർ. ഏകദിനക്രിക്കറ്റിന്റെ സൗന്ദര്യം അനിശ്‌ചിതത്വമാണെങ്കിൽ അത് ഏറ്റവും ദൃശ്യമായ മൽസരമായിരുന്നു അന്നത്തേത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ 213 റൺസിന് കെട്ടുകെട്ടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ പക്ഷേ ഷെയ്‌ൻ വോൺ വെളളംകുടിപ്പിച്ചു. പത്ത് ഓവറിൽ വെറും 29 റൺസുമാത്രം വിട്ടുകൊടുത്ത വോൺ നാലു മുൻനിര ബാറ്റ്‌സ്‌മാൻമാരെയാണ് പറഞ്ഞയച്ചത്. 

സ്റ്റീവ് വോയും ഷെയ്ൻ വോണും 1999ലെ ലോകകപ്പ് ട്രോഫിയുമായി (Photo by GABRIELE CHAROTTE / AFP)

ഒടുവിൽ ഒരോവറും ഒരൊറ്റ വിക്കറ്റും ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാൻ 9 റൺസ് മതി എന്ന നിലവന്നു. അവസാന ജോഡിയായ ക്ലൂസ്‌നറും ഡൊണാൾഡും ക്രീസിൽ. ഫ്‌ളെമിങ്ങിന്റെ ആദ്യ രണ്ടു പന്തുകളും ക്ലൂസ്‌നർ ബൗണ്ടറി കടത്തി. ഇതോടെ ദക്ഷിണാഫ്രിക്കയുടെ സ്‌കോറും 213 ലെത്തി. സ്‌കോർ ഒപ്പത്തിനൊപ്പം. ജയിക്കാൻ ഇനി ഒരു റൺ മാത്രം. മൂന്നാം പന്തിൽ റണ്ണൊന്നുമില്ല. നാലാം പന്ത് ക്ലൂസ്‌നർ മിഡോണിലേക്ക് തട്ടിവിട്ടു റണ്ണിനായി ഓടി. ധാരണാപിശകുമൂലം മറ്റേ ക്രീസിൽ ഡൊണാൾഡ് ഓടാൻ സമയമെടുത്തു. തുടർന്ന് ഡൊണാൾഡ് റണ്ണൗട്ട് ആവുകയായിരുന്നു. മൽസരം ടൈയായെങ്കിലും സൂപ്പർ സിക്‌സിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ തോൽപിച്ചതിനാൽ ഓസ്‌ട്രേലിയ ഫൈനലിലേക്ക് കടക്കുകയായിരുന്നു. ഇവിടെ ദക്ഷിണാഫ്രിക്കയെ തോൽപിച്ചത് ‘ടൈ’ എന്ന വില്ലൻ. 

∙ 2003: ടൈയ്ക്കൊപ്പം ഡക്ക്‌വർത്ത് –ലൂയിസും! 

2003ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷ വാനോളം. നായകൻ ഷോൺ പൊള്ളോക്ക്. മഴയും ഡക്ക്‌വർത്ത് –ലൂയിസ് നിയമവും ടൈയും ഒരുമിച്ചെത്തിയാണു പക്ഷേ, ഇത്തവണ വഴിമുടക്കിയത്. സൂപ്പർ സിക്‌സിലേക്കു കടക്കാതെ ദക്ഷിണാഫ്രിക്കയുടെ മുന്നിൽ വിലങ്ങുതടിയായത് ശ്രീലങ്കയായിരുന്നു. വേദി: കിങ്‌സ്‌മെഡ് മൈതാനം. ആദ്യം ബാറ്റുചെയ്‌ത ലങ്കയുടെ സ്‌കോർ 268. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട ടോട്ടൽതന്നെ പടുത്തുയർത്തുകയായിരുന്നു. മഴയെത്തുടർന്ന് നാൽപത്തിയഞ്ചാം ഓവർ പൂർത്തിയാക്കി കളിനിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്‌ടത്തിൽ 229 റൺസിലെത്തി. പക്ഷേ പിന്നെ മഴ മാറിയില്ല. മഴയെത്തുടർന്ന് അംപയർമാർ മൽസരം അവസാനിച്ചതായി പ്രഖ്യാപിച്ചു. 

ഷോൺ പൊള്ളോക്ക് (Photo by ALEXANDER JOE / AFP)

ഡക്ക്‌വർത്ത് ലൂയിസ് നിയമം വിജയികളെ നിർണയിച്ചു. നിയമപ്രകാരം 230 ആയിരുന്നു വിജയലക്ഷ്യം. ഒരു റണ്ണിന്റെ കുറവിൽ മൽസരം ടൈ. മഴയുടെ ലക്ഷണം കണ്ടപ്പോൾത്തന്നെ ഇത് അവസാന ഓവറായേക്കുമെന്ന് ക്രീസിലുണ്ടായിരുന്ന മാർക്ക് ബൗച്ചർ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. അതറിഞ്ഞാണ് മുത്തയ്യ മുരളീധരനെ സിക്‌സറിനു പറത്തിയതും. അവസാന പന്ത് മിഡ് ഓണിലേക്കു കളിച്ച ബൗച്ചറിനു വേണമെന്നു വിചാരിച്ചെങ്കിൽ ഒരു റൺ എടുക്കാമായിരുന്നു. പക്ഷേ ഓടിയില്ല - ഈ തീരുമാനം അവരെ ഒരിക്കൽക്കൂടി ലോകകപ്പിന് പുറത്തേക്കും നയിച്ചു. നേർത്തമഴയ്‌ക്കുശേഷം കളി പുനരാരംഭിക്കും എന്ന ദക്ഷിണാഫ്രിക്കയുടെ മോഹം സഫലമായില്ല. ക്യാപ്‌റ്റൻ പൊള്ളോക്കിന്റെ കണക്കുക്കൂട്ടലായിരുന്നു അന്ന് വില്ലനായത്. 1999ലും 2003ലും കളി അവസാനിക്കുമ്പോൾ ലാൻസ് ക്ലൂസ്‌നർ ക്രീസിലുണ്ടായിരുന്നു എന്നത് യാദൃശ്‌ചികം.

∙ 2007: വീണ്ടും ഓസീസ്; വില്ലന്മാരായി മഗ്രോയും ടെയ്റ്റും

2007 ലോകകപ്പിൽ നിർഭാഗ്യം വന്നത് തോൽവിയുടെ രൂപത്തിലാണ്. നായൻ ഗ്രെയിം സ്മിത്ത്. അന്ന് സെമി വരെ തുഴഞ്ഞെത്തിയെങ്കിലും അടിയറവു പറഞ്ഞത് ഓസീസ് പടയുടെ മുന്നില്‍. സൂപ്പർ– 8 ഘട്ടത്തിൽ കുഞ്ഞൻമാരായ ബംഗ്ലാദേശിനുമുന്നിൽ വരെ തോൽവി ഏറ്റുവാങ്ങിയെങ്കിലും സെമിയിലേക്ക് കടന്നുകൂടി. പക്ഷേ സെമിയിൽ ഓസീസ് ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് പുറത്താക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക തകർന്നടിയുകയായിരുന്നു. ഗ്ലെൻ മഗ്രോയും ഷോൺ ടെയ്‌റ്റും ചേർന്ന് പിഴുതെറിഞ്ഞത് ഏഴ് ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ. 44–ാം ഓവറിൽ 149ന് പുറത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 32–ാം ഓവറിൽ വിജയം കുറിച്ചു. 

2011ലെ ന്യൂസീലൻഡ്– ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തില്‍നിന്ന് (Photo by DESHAKALYAN CHOWDHURY / AFP)

∙ 2011: ക്വാർട്ടറിൽ ചിറകരിഞ്ഞ് ‘കിവീസ്’

ഇക്കുറി ക്വാർട്ടർ ഫൈനലിൽ കടന്നെങ്കിലും ബംഗ്ലദേശിലെ ധാക്കയിൽ ന്യൂസീലൻഡിനോട് 49 റൺസിന്റെ തോൽവി. കിവീസ് നേടിയത് 221 റൺസ്. നിസ്സാരമെന്നു തോന്നിച്ച ടോട്ടൽ പിന്തുടരുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് അടിതെറ്റി. 44–ാം ഓവറിൽ ദക്ഷിണാഫ്രിക്ക 172ന് പുറത്ത്. ഫൈനൽ കാണാതെ ഒരിക്കൽക്കൂടി പുറത്തേക്ക്. നാലു വിക്കറ്റുകൾ വീഴ്ത്തിയ ജേക്കബ് ഓറവും മൂന്ന് വിക്കറ്റ് നേടിയ നഥാൻ മക്കെല്ലവുമാണ് ഗ്രെയിം സ്മിത്തിന്റെ നേതൃത്വത്തിൽ എത്തിയ ദക്ഷിണാഫ്രിക്കൻ സംഘത്തിന്റെ സ്വപ്നങ്ങൾ തല്ലിക്കൊഴിച്ചത്. 

∙ 2015: ‘ചതി’യുമായി വീണ്ടും ഡക്ക്‌വർത്ത് ലൂയിസ്

സെമിയിൽ കടന്ന ദക്ഷിണാഫ്രിക്കയെ ഇക്കുറി ചതിച്ചത് ഇന്നിങ്‌സിനിടയിൽ പെയ്‌ത മഴയും ഡക്ക്‌വർത്ത് ലൂയിസ് നിയമവും. എതിരാളികൾ ന്യൂസീലൻഡ്. ഓക്ക്‌ലൻഡ് ഈഡൻ പാർക്കിൽ നടന്ന മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്‌തത് ദക്ഷിണാഫ്രിക്ക. 38–ാം ഓവറിൽ മഴ വില്ലനായി. തുടർന്ന് ഏഴ് ഓവറുകൾ വെട്ടിച്ചുരുക്കി. ബാക്കി വന്ന അഞ്ച് ഓവറുകളിൽ ദക്ഷിണാഫ്രിക്ക നേടിയത് 65 റൺസ്. സ്‌കോർ 43 ഓവറിൽ അഞ്ചിന് 281. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ആതിഥേയരായ കിവികൾക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 43 ഓവറിൽ 298 റൺസ്. 

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന 2023 ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക് (Photo by Arun SANKAR / AFP)

അവസാന ഓവറിൽ ഡെയ്‌ൽ സ്‌റ്റെയ്‌ൻ പന്തെറിയാനെത്തുമ്പോൾ ന്യൂസീലൻഡിനു ജയിക്കാൻ വേണ്ടത് 12 റൺസ്. അവസാന രണ്ടു പന്തിൽ ന്യൂസീലൻഡിനു വേണ്ടത് അഞ്ചു റൺസ്. അഞ്ചാം പന്തിൽ ഗ്രാൻഡ് എലിയട്ടിന്റെ സിക്‌സർ ലോങ്‌ഓണിലൂടെ ഗാലറിയിലേക്ക്. കിവീസ് ഫൈനലിലേക്കും ദക്ഷിണാഫ്രിക്ക പുറത്തേക്കും. അവസാന മൂന്നു ഓവറുകളിൽ ദക്ഷിണാഫ്രിക്ക വരുത്തിയ ഫീൽഡിങ് പിഴവുകൾ കിവി ബാറ്റർമാർക്ക് ജീവൻ തിരിച്ചുനൽകിയത് പലതവണ. 

∙ 2019: നിറം കെട്ട ടൂർണമെന്റ്

പ്രാഥമിക റൗണ്ടിൽ മൂന്നു മൽസരങ്ങൾമാത്രം ജയിച്ച ദക്ഷിണാഫ്രിക്ക ഇത്തവണ ദയനീയ പ്രകടനമാണ് ടൂർണമെന്റിൽ കാഴ്ചവച്ചത്. ടൂർണമെന്റിലെ ആദ്യ മൂന്ന് മൽസരങ്ങളിലും തോറ്റത് ഫാഫ് ഡുപ്ലെസിക്കും കൂട്ടർക്കും വലിയ തിരിച്ചടിയായി. പ്രാഥമിക റൗണ്ടിലെ അവസാന മൽസരത്തിൽ ഓസ്ട്രേലിയയെ 10 വിക്കറ്റിന് തോൽപിച്ചതുമാത്രമായിരുന്നു ആശ്വാസം. 2023ൽ ടെംബ ബവുമയും സംഘവും സെമിയിൽ തോറ്റു മടങ്ങിയതു പക്ഷേ ഓസ്ട്രേലിയയോടാണ്.  കൊൽക്കത്തയിലെ ഈഡന്‍ ഗാർഡൻസിൽ നടന്ന മത്സരത്തിൽ മൂന്നു വിക്കറ്റിനായിരുന്നു ഓസ്ട്രേലിയൻ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 റൺസ് വിജയ ലക്ഷ്യത്തില്‍ ഏഴു വിക്കറ്റു നഷ്ടത്തിൽ 16 പന്തുകൾ ബാക്കി നിൽക്കെയാണ് ഓസ്ട്രേലിയ എത്തിയത്. അതോടെ ദക്ഷിണാഫ്രിക്കൻ മനസ്സിൽ ലോകകപ്പെന്ന സ്വപ്നം ഇനിയും ബാക്കി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT