പേരു മാറി, തുടർ തോൽവികളുടെ പേരുദോഷവും; 'മോദി'യുടെ ക്രെഡിറ്റിലേക്ക് എത്തുമോ ലോകകപ്പും!
ഇന്ത്യ ആദ്യമായി പൂർണ ആതിഥ്യം വഹിച്ച ലോകകപ്പിന്റെ പ്രധാന വേദിയായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിന് പറയാൻ കഥകൾ ഒട്ടേറെയാണ്. ആ കഥകൾക്കും ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടത്തിനും ഒരേ പ്രായമാണ്, 40 വയസ്സ്. ഒരു പകപോക്കലിന്റെ നീറുന്ന അധ്യായത്തോടെയാണ് സ്റ്റേഡിയത്തിലെ ക്രിക്കറ്റ് ചരിത്രത്തിന് തുടക്കം കുറിക്കുന്നത്. 1983, ക്രിക്കറ്റ് ലോകം അടക്കിവാണിരുന്ന ക്ലൈവ് ലോയ്ഡിന്റെ വെസ്റ്റ് ഇൻഡീസ് പടയെ മുട്ടുകുത്തിച്ച് കപിലിന്റെ ചെകുത്താൻമാർ ലോകകിരീടത്തില്‍ മുത്തംവച്ച വർഷം. എന്നാല്‍, കിരീട നഷ്ടത്തിന്റെ കനൽ അണയും മുൻപേ കരീബിയൻ പട പര്യടനത്തിനായി ഇന്ത്യയിലേക്കെത്തി. പിൽക്കാലത്ത് ‘റിവെഞ്ച് സീരീസ്’ എന്നറിയപ്പെട്ട ഈ പരമ്പരയിലെ മറ്റ് എല്ലാ മത്സരങ്ങളിലെന്നപോലെ മൊട്ടേരയിൽ നടന്ന മത്സരത്തിലും ഇന്ത്യയെ കാത്തിരുന്നത് കനത്ത തോൽവിയായിരുന്നു.

ഇന്ത്യ ആദ്യമായി പൂർണ ആതിഥ്യം വഹിച്ച ലോകകപ്പിന്റെ പ്രധാന വേദിയായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിന് പറയാൻ കഥകൾ ഒട്ടേറെയാണ്. ആ കഥകൾക്കും ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടത്തിനും ഒരേ പ്രായമാണ്, 40 വയസ്സ്. ഒരു പകപോക്കലിന്റെ നീറുന്ന അധ്യായത്തോടെയാണ് സ്റ്റേഡിയത്തിലെ ക്രിക്കറ്റ് ചരിത്രത്തിന് തുടക്കം കുറിക്കുന്നത്.
1983, ക്രിക്കറ്റ് ലോകം അടക്കിവാണിരുന്ന ക്ലൈവ് ലോയ്ഡിന്റെ വെസ്റ്റ് ഇൻഡീസ് പടയെ മുട്ടുകുത്തിച്ച് ‘കപിലിന്റെ ചെകുത്താൻമാർ’ ലോകകിരീടത്തിൽ മുത്തംവച്ച വർഷം. എന്നാൽ, കിരീട നഷ്ടത്തിന്റെ കനൽ അണയും മുൻപേ കരീബിയൻ പട പര്യടനത്തിനായി ഇന്ത്യയിലേക്കെത്തി. പിൽക്കാലത്ത് ‘റിവെഞ്ച് സീരീസ്’ എന്നറിയപ്പെട്ട ഈ പരമ്പരയിലെ മറ്റ് എല്ലാ മത്സരങ്ങളിലെന്നപോലെ മൊട്ടേരയിൽ നടന്ന മത്സരത്തിലും ഇന്ത്യയെ കാത്തിരുന്നത് കനത്ത തോൽവിയായിരുന്നു.
ലോകകപ്പിലെ പരാജയപ്പെട്ടതിന്റെ കണക്ക് വെസ്റ്റ് ഇൻഡീസ് ടീം എണ്ണി ചോദിച്ചപ്പോൾ ഇന്ത്യ പരാജയത്തിന്റെ കയ്പ്പുനീര് നുണഞ്ഞു. ആ കണ്ണുനീരിന്റെ നനവ് പേറിയാണ് മൊട്ടേര സ്റ്റേഡിയം (നവീകരണത്തിന് മുൻപ് വരെ അറിയപ്പെട്ടിരുന്ന പേര്) രാജ്യാന്തര ക്രിക്കറ്റ് ലോകത്തേക്ക് കടന്നുവന്നത്. എന്നാൽ 40 വർഷങ്ങൾക്കിപ്പുറം നവീകരണം പൂർത്തിയാക്കി, നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരിൽ 2023 ലോകകപ്പിന്റെ പ്രധാന വേദിയാകുമ്പോൾ ഇവിടെ കളിക്കാൻ വെസ്റ്റ് ഇൻഡീസ് ടീമിന് യോഗ്യത നേടാൻ പോലും കഴിഞ്ഞില്ല എന്നത് കാലത്തിന്റെ കാവ്യ നീതിയായി.
ഇത്തവണത്തെ ലോകകപ്പിന്റെ ഫൈനലിന് വേദിയാകുമ്പോഴും നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന പതിനായിരങ്ങളുടെ മനസ്സുകളും ആഗ്രഹിക്കുന്നത് ഒരു പകപോക്കലിന് സാക്ഷിയാകാൻ വേണ്ടിയാകും. 2003ൽ ജൊഹാനസ്ബർഗിൽ വീണ കണ്ണുനീരിന് 2023ൽ അഹമ്മദാബാദിൽ പകരം വീട്ടുന്നത് കാണാൻ. അന്ന് സൗരവ് ഗാംഗുലിയും സംഘവും റിക്കിപോണ്ടിങ്ങിന്റെ ഓസ്ട്രേലിയയോട് ഏറ്റുവാങ്ങിയ പരാജയത്തിന് ഇത്തവണ രോഹിത്തും കൂട്ടരും പാറ്റ് കമിൻസിനോടും സംഘത്തോടും പകരം ചോദിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അവർ.
ഇത്തവണത്തെ ലോകകപ്പിൽ ഇതിനോടകം തന്നെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ത്യൻ ആരാധകർക്ക് സമ്മാനിച്ചത്, 100 സൂര്യൻ ഒന്നിച്ച് ഉദിച്ചുയരുമ്പോൾ ഉണ്ടാകുന്ന തെളിച്ചത്തേക്കാൾ വലിയ തിളക്കമാണ്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ പോരാട്ടമായി കണക്കാക്കപ്പെടുന്ന ഇന്ത്യ – പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിൽ സ്വപ്നതുല്യമായ വിജയം. ഓസീസിന് എതിരായ ഫൈനല്‍ പോരാട്ടത്തിനായി ഗ്രൗണ്ടിലിറങ്ങുമ്പോഴും ഇന്ത്യയ്ക്ക് നരേന്ദ്ര മോദി സ്റ്റേഡിയം വിജയത്തുടർച്ചയും കിരീടവും സമ്മാനിക്കുമെന്ന ഉറപ്പിലാണ് ആരാധകർ.
ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ വിശേഷങ്ങൾ എണ്ണിയാൽ തീരില്ല... മഴ പെയ്തു തോർന്നാൽ സ്റ്റേഡിയത്തിലെ വെള്ളം ഒഴിവാക്കാൻ വെറും 30 മിനിറ്റ്, 4 ഡ്രസിങ് റൂമുകൾ, ഇവയ്ക്ക് അനുബന്ധമായി അത്യാധുനിക ജിംനേഷ്യങ്ങൾ, കളിക്കാർക്കും ഒഫീഷ്യൽസിനും താമസിക്കാൻ 50 ഡീലക്സ് മുറികളും 5 സ്വീറ്റ് മുറികളുമുള്ള ക്ലബ് ഹൗസ്, മികച്ച ഗതാഗത സംവിധാനം, ഒരേസമയം 3,000 കാറുകളും 10,000 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാനുള്ള സൗകര്യം.
11 പിച്ചുകളും 2 പരിശീലന ഗ്രൗണ്ടുകളും ഇൻഡോർ പിച്ചുകളും ചെറു പവിലിയനുകളും പുതുതാരങ്ങളെ പരിശീലിപ്പിക്കാനുള്ള പ്രത്യേക ക്രിക്കറ്റ് അക്കാദമി എന്നിവയെല്ലാം ഈ ക്രിക്കറ്റ് അത്ഭുതത്തിന്റെ ഭാഗമാണ്. നരേന്ദ്ര മോദി സ്റ്റേഡിയത്തെ കൂടുതൽ അടുത്തറിയാം ഇൻഫോ ഗ്രാഫിക്സിലൂടെ...