ലോകകപ്പിലെ കലാശപ്പോരിനു മുൻപായി നടന്ന പത്രസമ്മേളനത്തിലും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് ഒട്ടും സുഖകരമല്ലാത്ത ആ രണ്ട് ഓർമകളെ ചോദ്യ രൂപത്തിൽ നേരിടേണ്ടി വന്നു. ‘2003 ലോകകപ്പിന്റെ കലാശപ്പോരിൽ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയെ റിക്കി പോണ്ടിങിന്റെ ഓസ്ട്രേലിയ തകർത്തതിന് ഇത്തവണ കണക്കുതീർക്കുമോ?’, ‘ഇന്ത്യ ചാംപ്യൻമാരായ 2011 ലോകകപ്പിൽ ടീമിൽ ഉൾപ്പെടുത്താത്തതിൽ നിരാശനായി ഒരു മത്സരം പോലും കാണാൻ പോകാതെ വീട്ടിലിരുന്ന താങ്കൾ ഇപ്പോൾ മറ്റൊരു ലോകകപ്പ് ഫൈനലിൽ ടീമിനെ നയിക്കുമ്പോൾ എന്തു തോന്നുന്നു?’ പഴയ കാര്യങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ രോഹിത് അത്തരം കാര്യങ്ങൾ ആലോചിക്കാൻ ഇപ്പോൾ ഒട്ടും സമയമില്ലെന്നും അടുത്ത കളിയെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നതെന്നും ആവർത്തിച്ചു പറഞ്ഞൊഴിഞ്ഞു. അങ്കത്തട്ടിൽ നിൽക്കുമ്പോൾ പോരാളികൾ ആ നിമിഷത്തെക്കുറിച്ച് മാത്രമാകും ചിന്തിക്കുക. പക്ഷേ ക്രിക്കറ്റ് ഹൃദയവികാരമായ ഈ രാജ്യത്തിന് അങ്ങനെയല്ല. ക്രിക്കറ്റിലെ ഓരോ നേട്ടവും നാടിന് ആഘോഷമാണ്. ഓരോ വീഴ്ചയും മുറിവുകളും. രാജ്യത്തിനു വേണ്ടി കളിക്കുന്നവർ ജനതയ്ക്ക് എന്നും ആരാധിക്കേണ്ട താരങ്ങളാണ്. കഴിഞ്ഞ 12 ലോകകപ്പുകളിൽ 2 തവണ മാത്രം ചാംപ്യൻമാരായ ഇന്ത്യ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മൂന്നാം വട്ടവും ലോകകപ്പ് ഉയർത്തിയാൽ ഇന്ന് നാടുറങ്ങാത്ത ആഘോഷ രാവാണ്.

ലോകകപ്പിലെ കലാശപ്പോരിനു മുൻപായി നടന്ന പത്രസമ്മേളനത്തിലും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് ഒട്ടും സുഖകരമല്ലാത്ത ആ രണ്ട് ഓർമകളെ ചോദ്യ രൂപത്തിൽ നേരിടേണ്ടി വന്നു. ‘2003 ലോകകപ്പിന്റെ കലാശപ്പോരിൽ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയെ റിക്കി പോണ്ടിങിന്റെ ഓസ്ട്രേലിയ തകർത്തതിന് ഇത്തവണ കണക്കുതീർക്കുമോ?’, ‘ഇന്ത്യ ചാംപ്യൻമാരായ 2011 ലോകകപ്പിൽ ടീമിൽ ഉൾപ്പെടുത്താത്തതിൽ നിരാശനായി ഒരു മത്സരം പോലും കാണാൻ പോകാതെ വീട്ടിലിരുന്ന താങ്കൾ ഇപ്പോൾ മറ്റൊരു ലോകകപ്പ് ഫൈനലിൽ ടീമിനെ നയിക്കുമ്പോൾ എന്തു തോന്നുന്നു?’ പഴയ കാര്യങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ രോഹിത് അത്തരം കാര്യങ്ങൾ ആലോചിക്കാൻ ഇപ്പോൾ ഒട്ടും സമയമില്ലെന്നും അടുത്ത കളിയെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നതെന്നും ആവർത്തിച്ചു പറഞ്ഞൊഴിഞ്ഞു. അങ്കത്തട്ടിൽ നിൽക്കുമ്പോൾ പോരാളികൾ ആ നിമിഷത്തെക്കുറിച്ച് മാത്രമാകും ചിന്തിക്കുക. പക്ഷേ ക്രിക്കറ്റ് ഹൃദയവികാരമായ ഈ രാജ്യത്തിന് അങ്ങനെയല്ല. ക്രിക്കറ്റിലെ ഓരോ നേട്ടവും നാടിന് ആഘോഷമാണ്. ഓരോ വീഴ്ചയും മുറിവുകളും. രാജ്യത്തിനു വേണ്ടി കളിക്കുന്നവർ ജനതയ്ക്ക് എന്നും ആരാധിക്കേണ്ട താരങ്ങളാണ്. കഴിഞ്ഞ 12 ലോകകപ്പുകളിൽ 2 തവണ മാത്രം ചാംപ്യൻമാരായ ഇന്ത്യ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മൂന്നാം വട്ടവും ലോകകപ്പ് ഉയർത്തിയാൽ ഇന്ന് നാടുറങ്ങാത്ത ആഘോഷ രാവാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകപ്പിലെ കലാശപ്പോരിനു മുൻപായി നടന്ന പത്രസമ്മേളനത്തിലും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് ഒട്ടും സുഖകരമല്ലാത്ത ആ രണ്ട് ഓർമകളെ ചോദ്യ രൂപത്തിൽ നേരിടേണ്ടി വന്നു. ‘2003 ലോകകപ്പിന്റെ കലാശപ്പോരിൽ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയെ റിക്കി പോണ്ടിങിന്റെ ഓസ്ട്രേലിയ തകർത്തതിന് ഇത്തവണ കണക്കുതീർക്കുമോ?’, ‘ഇന്ത്യ ചാംപ്യൻമാരായ 2011 ലോകകപ്പിൽ ടീമിൽ ഉൾപ്പെടുത്താത്തതിൽ നിരാശനായി ഒരു മത്സരം പോലും കാണാൻ പോകാതെ വീട്ടിലിരുന്ന താങ്കൾ ഇപ്പോൾ മറ്റൊരു ലോകകപ്പ് ഫൈനലിൽ ടീമിനെ നയിക്കുമ്പോൾ എന്തു തോന്നുന്നു?’ പഴയ കാര്യങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ രോഹിത് അത്തരം കാര്യങ്ങൾ ആലോചിക്കാൻ ഇപ്പോൾ ഒട്ടും സമയമില്ലെന്നും അടുത്ത കളിയെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നതെന്നും ആവർത്തിച്ചു പറഞ്ഞൊഴിഞ്ഞു. അങ്കത്തട്ടിൽ നിൽക്കുമ്പോൾ പോരാളികൾ ആ നിമിഷത്തെക്കുറിച്ച് മാത്രമാകും ചിന്തിക്കുക. പക്ഷേ ക്രിക്കറ്റ് ഹൃദയവികാരമായ ഈ രാജ്യത്തിന് അങ്ങനെയല്ല. ക്രിക്കറ്റിലെ ഓരോ നേട്ടവും നാടിന് ആഘോഷമാണ്. ഓരോ വീഴ്ചയും മുറിവുകളും. രാജ്യത്തിനു വേണ്ടി കളിക്കുന്നവർ ജനതയ്ക്ക് എന്നും ആരാധിക്കേണ്ട താരങ്ങളാണ്. കഴിഞ്ഞ 12 ലോകകപ്പുകളിൽ 2 തവണ മാത്രം ചാംപ്യൻമാരായ ഇന്ത്യ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മൂന്നാം വട്ടവും ലോകകപ്പ് ഉയർത്തിയാൽ ഇന്ന് നാടുറങ്ങാത്ത ആഘോഷ രാവാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകപ്പിലെ കലാശപ്പോരിനു മുൻപായി നടന്ന പത്രസമ്മേളനത്തിലും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് ഒട്ടും സുഖകരമല്ലാത്ത ആ രണ്ട് ഓർമകളെ ചോദ്യ രൂപത്തിൽ നേരിടേണ്ടി വന്നു. ‘2003 ലോകകപ്പിന്റെ കലാശപ്പോരിൽ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയെ റിക്കി പോണ്ടിങിന്റെ ഓസ്ട്രേലിയ തകർത്തതിന് ഇത്തവണ കണക്കുതീർക്കുമോ?’, ‘ഇന്ത്യ ചാംപ്യൻമാരായ 2011 ലോകകപ്പിൽ ടീമിൽ ഉൾപ്പെടുത്താത്തതിൽ നിരാശനായി ഒരു മത്സരം പോലും കാണാൻ പോകാതെ വീട്ടിലിരുന്ന താങ്കൾ ഇപ്പോൾ മറ്റൊരു ലോകകപ്പ് ഫൈനലിൽ ടീമിനെ നയിക്കുമ്പോൾ എന്തു തോന്നുന്നു?’ പഴയ കാര്യങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ രോഹിത് അത്തരം കാര്യങ്ങൾ ആലോചിക്കാൻ ഇപ്പോൾ ഒട്ടും സമയമില്ലെന്നും അടുത്ത കളിയെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നതെന്നും ആവർത്തിച്ചു പറഞ്ഞൊഴിഞ്ഞു.

അങ്കത്തട്ടിൽ നിൽക്കുമ്പോൾ പോരാളികൾ ആ നിമിഷത്തെക്കുറിച്ച് മാത്രമാകും ചിന്തിക്കുക. പക്ഷേ ക്രിക്കറ്റ് ഹൃദയവികാരമായ ഈ രാജ്യത്തിന് അങ്ങനെയല്ല. ക്രിക്കറ്റിലെ ഓരോ നേട്ടവും നാടിന് ആഘോഷമാണ്. ഓരോ വീഴ്ചയും മുറിവുകളും. രാജ്യത്തിനു വേണ്ടി കളിക്കുന്നവർ ജനതയ്ക്ക് എന്നും ആരാധിക്കേണ്ട താരങ്ങളാണ്. കഴിഞ്ഞ 12 ലോകകപ്പുകളിൽ 2 തവണ മാത്രം ചാംപ്യൻമാരായ ഇന്ത്യ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മൂന്നാം വട്ടവും ലോകകപ്പ് ഉയർത്തിയാൽ ഇന്ന് നാടുറങ്ങാത്ത ആഘോഷ രാവാണ്.

1983 ലെ ലോകകപ്പ് വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം രാഷ്ട്രപതി ഗ്യാനി സെയിൽസിങിനൊപ്പം. (ഫയൽ ചിത്രം)
ADVERTISEMENT

1983ൽ കപിൽ ദേവിന്റെ അത്ഭുത സംഘം ഇന്ത്യയ്ക്കായി ആദ്യ ലോകകപ്പ് ഉയർത്തുമ്പോൾ 74 കോടിയായിരുന്നു രാജ്യത്തെ ജനസംഖ്യ. 2011ൽ ധോണിപ്പട അവസാനമായി ആ കപ്പ് നേടുമ്പോൾ അത് 121 കോടി കടന്നിരുന്നു. ഇപ്പോഴത് 140 കോടിയ്ക്കും മുകളിൽ. ആ ജനതയുടെ പ്രതീക്ഷകളുടെയും പ്രാർഥനകളുടെയും കരുത്തിലാണ് ടീം ഇന്ത്യ ഇന്ന് സ്വപ്ന ലക്ഷ്യം നേടാനിറങ്ങുക. ഇംഗ്ലീഷുകാരുടെ കളിയായിരുന്ന ക്രിക്കറ്റ് എങ്ങനെയാണ് ഈ നാട്ടിലേക്കു വന്നത്? അത് എങ്ങനെ നാടും ഹൃദയങ്ങളും കീഴടക്കി. കൗതുകകരമാണ് ആ ചരിത്രം.

∙ കുട്ടിക്കളിയായി തുടക്കം

ഇംഗ്ലണ്ട് കോളനിവൽക്കരണത്തിനൊപ്പം കായിക ലോകത്തിനു നൽകിയ സംഭാവനയാണ് ക്രിക്കറ്റ്. 16–ാം നൂറ്റാണ്ടിൽ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ വനമേഖലയായ വീൽഡിൽലെ കുട്ടികൾ ഒഴിവു സമയങ്ങളിൽ വിനോദത്തിന് ആവിഷ്കരിച്ച കളിയായിരുന്നു ക്രിക്കറ്റ് എന്നാണ് ചരിത്രം. ‘മരക്കുറ്റി’ എന്ന അർഥമുള്ള ‘Criquet’ എന്ന ഫ്രഞ്ച് പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് കളിപ്പേര്. 1611ൽ ഇംഗ്ലണ്ടിലിറങ്ങിയൊരു നിഘണ്ടുവിലാണ് ആൺകുട്ടികളുടെ കളിയെന്ന വിശേഷണത്തോടെ ‘ക്രിക്കറ്റ്’ എന്ന പദം ആദ്യമായി രേഖപ്പെടുത്തിയത്. നാട്ടിൻപുറത്തെ കുട്ടികളുടെ ഈ കളി ഇംഗ്ലണ്ടിലാകെ പടർന്നത് 18–ാം നൂറ്റാണ്ടിലായിരുന്നെങ്കിലും ഒരു കായിക ഇനമായി അത് അംഗീകരിക്കപ്പെടുന്നതും ടീമുകളും ചാംപ്യൻഷിപ്പുകളുമെല്ലാം രൂപപ്പെടുന്നതും 19–ാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു.

ഇംഗ്ലണ്ടിലെ മേർലിബോൺ ക്രിക്കറ്റ് ക്ലബ്ബിലെ നിലവിലെ (എംസിസി) അംഗങ്ങൾ ഹോം ഗ്രൗണ്ടിൽ. (Photo courtesy: X/ @MCCOfficial)

ഇംഗ്ലണ്ടിന്റെ സമീപ രാജ്യങ്ങളിലേക്കും ഇതു വ്യാപിച്ചു. 1744ലാണ് ആദ്യമായി കളി നിയമങ്ങൾ എഴുതപ്പെടുന്നത്. എൽബിഡബ്ല്യു പോലുള്ള പുതു പരിഷ്കാരങ്ങളും സ്റ്റംപിന്റെയും ബാറ്റിന്റെയും അളവുമെല്ലാം കൂട്ടിച്ചേർത്ത് 1774ൽ നിയമം ഭേദഗതി ചെയ്തു. അന്നു മുതൽ ഇന്നു വരെ ഇംഗ്ലണ്ടിലെ മേർലിബോൺ ക്രിക്കറ്റ് ക്ലബ്(എംസിസി) ആണ് ക്രിക്കറ്റിലെ നിയമ ഭേദഗതികളും പരിഷ്കാരങ്ങളും അന്തിമമായി രൂപപ്പെടുത്തുന്ന അധികാരി. 1787ൽ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് സ്ഥാപിച്ചതോടെ അതായി പിന്നെ ക്രിക്കറ്റിന്റെ ആസ്ഥാനവും പറുദീസയും.

ADVERTISEMENT

ബ്രിട്ടന്റെ കോളനിവൽക്കരണത്തിന്റെ ഭാഗമായാണ് ഇന്ത്യയിലേക്കും ഓസ്ട്രേലിയയിലേക്കും ആഫ്രിക്കയിലേക്കുമെല്ലാം ക്രിക്കറ്റ് പടർന്നു പിടിക്കുന്നത്. 1792ൽ സ്ഥാപിച്ച കൊൽക്കത്ത ക്രിക്കറ്റ് ക്ലബ് ആയിരുന്നു ഇന്ത്യയിലെ ആദ്യ ക്രിക്കറ്റ് ക്ലബ്. യൂറോപ്യൻമാർക്ക് മാത്രമായിരുന്നു അവിടെ പ്രവേശനം. പക്ഷേ പിന്നീട് ഇന്ത്യക്കാരും കളി തുടങ്ങിയെങ്കിലും തുടക്കത്തിൽ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട് വരേണ്യ വർഗത്തിന്റെ കളിയായിട്ടായിരുന്നു നിലനിന്നത്. മുംബൈയിലാണ് സാധാരണക്കാർക്കിടയിൽ ക്രിക്കറ്റ് കൂടുതൽ പ്രചാരം നേടിയത്. ഇന്ത്യയിലെ ക്രിക്കറ്റ് സംഘാടനത്തിന് നേതൃത്വം നൽകുന്ന ബോർഡ് (ബിസിസിഐ) നിലവിൽ വരുന്നത് 1928ൽ ആണ്.

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും ഓസീസ് നായകൻ പാറ്റ് കമിൻസും ലോകകപ്പ് ട്രോഫിയ്ക്ക് ഒപ്പം. (Photo Credit : ICC)

∙ ഏകദിന ക്രിക്കറ്റിന്റെ പിറവി

1932 ജൂൺ 25ന് ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യ ആദ്യമായി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 158 റൺസിന്റെ പരാജയമായിരുന്നു ഫലം. പോർബന്ധർ രാജാവ് ആയിരുന്ന നട്‌വർ സിങ്ജി ഭവ്സിൻജി ആയിരുന്നു ആ ‘ഓൾ ഇന്ത്യ’ ടീം ക്യാപ്റ്റൻ. ടീമിലെ സൂപ്പർതാരം വലം കയ്യൻ ബാറ്ററായ സി.കെ.നായിഡുവും. പല ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ടെസ്റ്റ് മത്സരങ്ങൾ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. ഒരു ഓവറിൽ ആറല്ല എട്ട് ബോളായിരുന്നു അന്ന്(ആദ്യ കാലത്ത് നാലും പിന്നീട് അ‍ഞ്ചും ബോളുകളായിരുന്നു). പരിമിത ഓവർ ക്രിക്കറ്റ് എന്നത് അക്കാലത്ത് ചിന്തയിൽപോലും ഉണ്ടായിരുന്നില്ല.

ഇന്ത്യയുടെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിലെ ‘ഓൾ ഇന്ത്യ’ ടീം ക്യാപ്റ്റനും പോർബന്ധർ രാജാവും ആയിരുന്ന നട്‌വർ സിങ്ജി ഭവ്സിൻജി. (Photo courtesy: facebook / The Rajputs)

1971 ജനുവരി 5ന് ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ(എംസിസി) ഏകദിന ക്രിക്കറ്റിന്റെ പിറവി യാദൃശ്ചികമായിട്ടായിരുന്നു. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ ആദ്യ മൂന്നു ദിവസത്തെ കളിയും മഴമൂലം നഷ്ടപ്പെട്ടതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചു. നിരാശരായ കാണികൾക്ക് ആശ്വാസമായിട്ടാണ് ഒരു ദിവസം നീളുന്ന 40 ഓവർ(ഒരു ഓവറിൽ 8 ബോൾ) മത്സരം സംഘടിപ്പിച്ചത്. ഓസ്ട്രേലിയ 5 വിക്കറ്റിന് ജയിച്ച ആ മത്സരമായിരുന്നു ആദ്യ രാജ്യാന്തര പരിമിത ഓവർ മത്സരം. കൂടുതൽ ചടുലവും വേഗം ഫലം നിശ്ചയിക്കപ്പെടുന്നതുമായ ആ മത്സരം കാണികൾക്ക് ഏറെ ഇഷ്ടപ്പെട്ടതോടെ പിന്നെ ഏകദിന ക്രിക്കറ്റിന്റെ നാളുകളായി.

ADVERTISEMENT

1974 ജൂലൈ 13ന് ഇംഗ്ലണ്ടിനെതിരെ ലീഡ്സിൽ ആയിരുന്നു ഇന്ത്യയുടെ ആദ്യ രാജ്യാന്തര ഏകദിന മത്സരം. ബ്രിജേഷ് പട്ടേലിന്റെയും(82) ക്യാപ്റ്റൻ അജിത് വഡേക്കറുടെയും(67) അർധ സെഞ്ചറികളുമായി ഇന്ത്യ 53.5 ഓവറിൽ(60 ഓവറായിരുന്നു മത്സരം) 265 റൺസെടുത്തെങ്കിലും 51.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് വിജയ ലക്ഷ്യം നേടി. 2 വിക്കറ്റ് വീതം വീഴ്ത്തിയ ബിഷൻ സിങ് ബേദിയും ഏക്നാഥ് സോൾക്കറുമാണ് ഇന്ത്യൻ ബോളിങിൽ തിളങ്ങിയത്. ഒരു വർഷത്തിനു ശേഷമാണ് ഇംഗ്ലണ്ടിൽ ഏകദിന ലോകകപ്പിനു തുടക്കമാകുന്നത്.

ബിഷൻ സിങ് ബേദി (PTI Photo)

∙ തീർക്കാനുണ്ട് കണക്കുകൾ

വെസ്റ്റ്ഇൻഡീസ് ക്രിക്കറ്റിന്റെ സർവാധിപത്യം കണ്ട 1975, 79 ലോകകപ്പുകളിൽ ഇന്ത്യൻ പ്രകടനം ആദ്യ റൗണ്ടിലൊതുങ്ങി. രണ്ടു ലോകകപ്പിലും എസ്.വെങ്കിട്ടരാഘവനായിരുന്നു ടീമിനെ നയിച്ചത്. ആദ്യ ലോകകപ്പിൽ കളിച്ച 3 കളികളിൽ ഒരെണ്ണം ജയിച്ച ഇന്ത്യ രണ്ടാം ലോകകപ്പിൽ മൂന്നും തോറ്റു. അവിടെ നിന്നാണ് അടുത്ത ലോകകപ്പിൽ(1983)ഒന്നും നഷ്ടപ്പെടാനില്ലാത്തവരായി എത്തിയ കപിൽദേവിന്റെ ചെകുത്താൻമാർ അത്ഭുതം സൃഷ്ടിച്ചത്. തന്ത്രങ്ങൾ കൊണ്ടു മാത്രമല്ല, ഒറ്റയാൻ പ്രകടനം കൊണ്ടും ടീമിനെ കിരീടത്തിലേക്കു നയിക്കുകയായിരുന്നു കപിൽ. ലോർഡ്സിൽ നടന്ന ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ വിൻഡീസിനെ തന്നെ അട്ടിമറിച്ച് കപിൽ കപ്പ് ഉയർത്തുമ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ കാലഘട്ടത്തിന്റെയും ഉദയമായിരുന്നു.

ആദ്യ രണ്ട് എകദിന ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ച എസ്. വെങ്കട്ടരാഘവന്റെ 75–ാം പിറന്നാൾ ദിനത്തില്‍ (2020) സഹതാരമായിരുന്ന ബിഷൻ സിങ് ബേദി സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രം.

നാട്ടിലാകെ ക്രിക്കറ്റ് ലഹരി പടർന്നു. എവിടെയും ക്രിക്കറ്റ് കളിക്കുന്നവർ. അതോടെ അടുത്ത ലോകകപ്പ്(1987) ഇംഗ്ലണ്ടിന് പുറത്ത് ഇന്ത്യയിലും പാക്കിസ്ഥാനിലുമായി നടത്താനും അവസരം കൈവന്നു. ഏകദിന മത്സരം 60 ഓവറിൽ നിന്ന് 50 ഓവറായി മാറിയതും ആ ലോകകപ്പോടെയാണ്. കപിൽ തന്നെ ടീമിനെ നയിച്ചെങ്കിലും സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റു. അന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങിയ ആ സെമി പരാജയത്തിനു കൂടിയാണ് ഇത്തവണ അതേ മൈതാനത്ത് ഇന്ത്യ ചരിത്രത്തോട് കണക്കുവീട്ടിയത്. മുഹമ്മദ് അസ്ഹറുദീൻ നയിച്ച അടുത്ത മൂന്നു ലോകപ്പിലും ടീം തിളങ്ങിയില്ല. 1996ൽ സെമിയിലെത്തിയതു മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം.

2003 ലെ ലോകകപ്പ് തോൽവിക്കു ശേഷം നിരാശരായി മടങ്ങുന്ന ആശിഷ് നെഹ്റയും സഹീർ ഖാനും. Photo: WILLIAM WEST / AFP

2003ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ 20 വർഷത്തെ ഇടവേളയ്ക്കു ശേഷം ടീം വീണ്ടും ഫൈനലിൽ എത്തി. പക്ഷേ ഫൈനലിൽ ഓസ്ട്രേലിയയോട് കീഴടങ്ങാനായിരുന്നു സൗരവ് ഗാംഗുലി നയിച്ച ടീമിന്റെ വിധി. രാജ്യത്തെയാകെ നിരാശയിലാക്കിയ ആ ഫൈനൽ തോൽവിയുടെ കൂടി കണക്ക് തീർക്കാനാണ് ഇന്ത്യ ഇന്ന് വീണ്ടും കലാശപ്പോരിൽ ഓസ്ട്രേലിയയെ നേരിടുക. ക്രിക്കറ്റിലെ ലോകശക്തിയായി വളർന്ന ശേഷം ഇന്ത്യ ഏറ്റവും ദയനീയമായത് 2007 ലോകകപ്പിൽ. രാഹുൽ ദ്രാവിഡ് നയിച്ച ടീം ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായത് വൻ നിരാശയാണ് സൃഷ്ടിച്ചത്. ഇന്ന് ഇന്ത്യ മറ്റൊരു ലോകകപ്പിന്റെ അന്തിമ പോരാട്ടത്തിനിറങ്ങുമ്പോൾ അതേ ദ്രാവിഡ് ആണ് ടീമിന്റെ പരിശീലകൻ എന്നതു മറ്റൊരു യാദൃശ്ചികത.

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും പരിശീലകൻ രാഹുൽ ദ്രാവിഡും. (Photo by Punit PARANJPE/AFP)

2007ലെ വൻ വീഴ്ചയ്ക്ക് 2011ൽ നാട്ടിൽ നടന്ന ലോകകപ്പിൽ മഹേന്ദ്ര സിങ് ധോണിയും കൂട്ടരും കപ്പ് ഉയർത്തി കണക്കുതീർത്തു. ക്രിക്കറ്റിലെ ഇതിഹാസമായി മാറിയപ്പോഴും ലോകകപ്പ് കൈവരാത്ത സച്ചിൻ തെൻഡുൽക്കർക്കുള്ള സമർപ്പണം കൂടിയായിരുന്നു ആ ലോകകപ്പ് വിജയം. ധോണി തന്നെ നയിച്ച 2015 ലോകകപ്പിലും കോലി നയിച്ച 2019 ലോകകപ്പിലും ഇന്ത്യൻ പോരാട്ടം സെമിയിലൊതുങ്ങി. 2015ൽ ഓസ്ട്രേലിയയും കഴിഞ്ഞ തവണ ന്യൂസീലൻഡുമായിരുന്നു ഇന്ത്യയുടെ ഫൈനൽ വഴിയടച്ചത്.

2011 ൽ ടീം ഇന്ത്യ ലോക ക്രിക്കറ്റ് കിരീടം നേടിയപ്പോൾ. (Photo by INDRANIL MUKHERJEE/AFP)

ഈ നൂറ്റാണ്ടിന്റെ സംഭാവനയാണ് 2003ൽ പിറന്ന കൂടുതൽ ചടുലമായ ട്വന്റി20 ക്രിക്കറ്റ്. 2007ൽ ആദ്യ ട്വന്റി20 ലോകകപ്പിൽ ധോണി നയിച്ച ഇന്ത്യ തന്നെയായിരുന്നു ചാംപ്യൻമാർ. അതോടെ 60 ഓവർ ക്രിക്കറ്റിലും(1983) 50 ഓവർ ക്രിക്കറ്റിലും(2011) 20 ഓവർ ക്രിക്കറ്റിലും(2007) ലോകകപ്പ് നേടുന്ന ഏക ടീം എന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. കഴിഞ്ഞ മൂന്നു ഏകദിന ലോകകപ്പുകളിലും ചാംപ്യൻമാർ ആതിഥേയ രാജ്യങ്ങളായിരുന്നു. ആ പതിവ് ഇത്തവണയും തെറ്റിയില്ലെങ്കിൽ ഇന്ന് ഇന്ത്യയുടെ ദിനമാണ്.

∙ കപ്പിനുമുണ്ട് കഥ

ഏകദിന ലോകകപ്പിൽ 1996 വരെയും സ്പോൺസർമാരുടെ പേരിലുള്ള ട്രോഫികളാണ് ലോക ചാംപ്യൻമാർക്ക് സമ്മാനിച്ചത്. ആദ്യ മൂന്നു തവണയും അത് പ്രുഡെൻഷ്യൽ കപ്പായിരുന്നു. കപിൽ ഉയർത്തിയതും അതാണ്. 1987 മുതൽ 1996 വരെ റിലയൻസ്, ബെൻസൺ ആൻഡ് ഹെഡ്ജസ്, വിൽസ് എന്നീ വ്യത്യസ്ത സ്പോൺസർമാരുടെ പേരിലുള്ള വ്യത്യസ്ത കപ്പുകളായിരുന്നു. 1999 ലോകകപ്പ് മുതലാണ് ഐസിസിയുടെ സ്ഥിരം ലോകകപ്പ് ട്രോഫിയായി ഇന്നു കാണുന്ന ട്രോഫി ഡിസൈൻ ചെയ്തത്.

ഐസിസി വേൾഡ് കപ്പ് ട്രോഫി. (Photo by Randy Brooks/ AFP)

ലണ്ടനിലെ ജ്വല്ലറി നിർമാതാക്കളായ ഗറാർഡ് ആൻഡ് കമ്പനിയിലെ ശിൽപികളായിരുന്നു 60 സെന്റീമീറ്റർ ഉയരത്തിൽ സ്വർണത്തിലും വെള്ളിയിലുമായി കപ്പ് രൂപകൽപന ചെയ്തത്. 11 കിലോയോളമാണ് ഭാരം. വൃത്താകൃതിയിൽ സ്ഥാപിച്ച സ്റ്റംപുകൾക്കുമുകളിൽ ഭൂഗോളം സ്ഥാപിച്ച പോലെയാണ് ഡിസൈൻ. പക്ഷേ ജേതാക്കളാകുന്ന രാജ്യങ്ങൾക്ക് നാട്ടിലേക്കു കൊണ്ടുപോകാൻ ലഭിക്കുക ഈ ട്രോഫിയുടെ പകർപ്പാണ്. യഥാർഥ ട്രോഫി ദുബായിലെ ഐസിസി ആസ്ഥാനത്താണ് ലോകകപ്പിനു ശേഷം സൂക്ഷിക്കുക.

∙ വർണശബളമായ ക്രിക്കറ്റ് വിപ്ലവം

വെള്ളയിട്ടവർ ചുവപ്പ് പന്ത് ഉപയോഗിച്ച് പകൽ കളിച്ചിരുന്ന ക്രിക്കറ്റിനെ രാത്രിയിലേക്കു നീട്ടി വെള്ളപന്തിൽ കളിച്ചതും വർണ ശബളമാക്കിയതും വിപ്ലകരമായ മാർക്കറ്റിങ് രീതികളിലേക്കു നയിച്ചതും 1992ലെ ലോകകപ്പോടെയാണ്. കളിയെ കൂടുതൽ ജനകീയമാക്കുന്നതായിരുന്നു വിപ്ലവകരമായ ഈ പരിഷ്കാരങ്ങൾ. 

2023 ലോകകപ്പില്‍ ഉപയോഗിക്കുന്ന വെള്ള പന്തുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. (Photo by INDRANIL MUKHERJEE / AFP)

ക്രിക്കറ്റ് സംരഭകനായ കെറി പാക്കർ 1977ൽ ഓസ്ട്രേലിയയിൽ സംഘടിപ്പിച്ച ആദ്യ പ്രഫഷനൽ ക്രിക്കറ്റ് ലീഗായ വേൾഡ് സീരീസ് ക്രിക്കറ്റിലാണ് ആദ്യമായി വെള്ളപന്തും നിറമുള്ള ജഴ്സികളും ഉപയോഗിച്ചത്. പക്ഷേ രാജ്യാന്തര ക്രിക്കറ്റിൽ ആ വിപ്ലവം സംഭവിക്കാൻ ഒന്നര പതിറ്റാണ്ടു കൂടി വേണ്ടി വന്നു. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായിട്ടായിരുന്നു 1992 ലോകകപ്പ്. ഇന്ത്യ നീലയാണ് ജഴ്സിയുടെ നിറമായി തിരഞ്ഞെടുത്തത്. പിന്നീട് പല കാലഘട്ടങ്ങളിലും ഡിസൈൻ മാറിയെങ്കിലും നീലയുടെ പല വകഭേദങ്ങളിൽ തന്നെയാണ് ഇപ്പോഴും ടീം ജഴ്സി.

2023 ലോകകപ്പ് ഫൈനൽ മത്സരത്തിന് മുൻപായി ഇന്ത്യൻ താരങ്ങൾ ഓറഞ്ച് നിറത്തിലുള്ള ജഴ്സി അണിഞ്ഞ് പരിശീലനത്തിനിറങ്ങിയപ്പോൾ. (Photo by Punit PARANJPE / AFP)

ഇത്തവണയാണ് ടീം ആദ്യമായി ഓറഞ്ച് നിറത്തിലുള്ള പരിശീലന ജഴ്സിയും കൂടി തിരഞ്ഞെടുത്തത്. രാത്രിയിലും കൂടി നടക്കുന്ന മത്സരങ്ങളിൽ ബാറ്റർക്ക് കാഴ്ചയ്ക്കു കൂടുതൽ വ്യക്തത നൽകുന്നതിനാണ് വെള്ള ബോളുകൾ കൂടി അവതരിപ്പിച്ചത്. പരിമിത ഓവർ ക്രിക്കറ്റിന് ഇപ്പോൾ വെള്ള പന്തുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. അതേസമയം ടെസ്റ്റിൽ ചുവപ്പിനൊപ്പം പിങ്ക് പന്തുകൾ കൂടി ഉപയോഗിച്ചു തുടങ്ങിയെങ്കിലും വ്യാപകമല്ല.

ഡ്യൂക്സ് ബോൾ. (ഫയൽ ചിത്രം)

പക്ഷേ ബോളുകളുടെ ഘടനയിലും വലുപ്പത്തിലും മാറ്റമില്ല. ബോളിന് കുതിപ്പും വേഗവും നൽകാനായി കോർക്ക് കൊണ്ട് നിർമിച്ച ഉള്ളറക്കു മുകളിൽ തുകൽ പാളികൾ തുന്നിച്ചേർത്ത് നിർമിക്കുന്ന ബോളിന് 156-163 ഗ്രാമാണ് ഭാരം. കളിക്കാരുടെ കാഴ്ച മറയ്ക്കാതിരിക്കാൻ അഭിമുഖമായി കറുത്ത സൈറ്റ് സ്ക്രീനുകൾ നിലവിൽ വന്നതും 1992 ലോകകപ്പോടെയാണ്. 

∙ പണമൊഴുകും ക്രിക്കറ്റ്

ക്രിക്കറ്റ് ഇന്ത്യക്കൊരു കായിക വിനോദം മാത്രമല്ല, സമ്പദ്‌വ്യവസ്ഥയുടെ നിർണായക ഘടകം കൂടിയായിട്ട് വർഷങ്ങളായി. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്(ബിസിസിഐ). രാജ്യാന്തര മത്സരങ്ങൾക്കൊപ്പം ഓരോ വർഷവും 2 മാസം നീളുന്ന ക്രിക്കറ്റ് ലീഗായ ഐപിഎല്ലും കൂടി ആരംഭിച്ചതോടെയാണ് ബിസിസിഐ വരുമാനം കുതിച്ചുയർന്നത്. സ്പോൺസർഷിപ്പും കളികളുടെ സംപ്രേക്ഷണാവകാശവുമാണ് ബിസിസിഐയുടെ മുഖ്യ വരുമാന മാർഗം.

2023 ലോകകപ്പ് ഫൈനൽ മത്സരം കാണാനെത്തിയ ഇന്ത്യൻ ആരാധകർ. (Photo by Sajjad HUSSAIN / AFP)

കഴിഞ്ഞ സാമ്പത്തിക വർഷം ബിസിസിഐയുടെ വരുമാനം 6558 കോടിയാണ്. മുൻ സാമ്പത്തിക വർഷത്തെക്കാൾ 2200 കോടി കൂടുതൽ. ഐപിഎല്ലിന്റെ 5 വർഷത്തെ സംപ്രേക്ഷണാവകാശം മാത്രം കഴിഞ്ഞ വർഷം ലേലത്തിൽ പോയത് 48390 കോടി രൂപയ്ക്കാണ്. മൂല്യത്തിൽ ലോകത്തെ എറ്റവും സമ്പന്നമായ രണ്ടാമത്തെ കായിക ലീഗാണിപ്പോൾ ഐപിഎൽ. ലോകകപ്പ് പോലുള്ള ഐസിസി ചാംപ്യൻഷിപ്പുകളിലെ വരുമാനം അവർക്കുള്ളതാണെങ്കിലും അതിന്റെ മുഖ്യപങ്കും ലഭിക്കുക ബിസിസിഐയ്ക്ക് തന്നെ.

∙ കേരള പെരുമ

13 രാജ്യാന്തര ഏകദിന മത്സരങ്ങൾക്കു മാത്രമേ കേരളം ഇതുവരെ വേദിയായിട്ടുള്ളൂവെങ്കിലും കേരളത്തെ പരാമർശിക്കാതെ രാജ്യാന്തര ക്രിക്കറ്റിന്റെ ചരിത്രം എഴുതാനാകില്ല. 2 നേട്ടങ്ങളാണ് അതിന് കാരണം. രാജ്യാന്തര ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയം പിറന്നത് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ്. കഴിഞ്ഞ ജനുവരി 15ന് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയ 317 റൺസിന്റെ ജയമാണത്. കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ പെരുമ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ കുറിച്ച വ്യത്യസ്തമായ നേട്ടമാണ്.

ഇന്ത്യൻ താരങ്ങൾ കാര്യവട്ടം സ്റ്റേഡിയത്തിൽ (ഫയൽ ചിത്രം)

ബാറ്റ് കൊണ്ട് ഇതിഹാസം രചിച്ച സച്ചിന്റെ കളി ജീവിതത്തിലെ രണ്ട് 5 വിക്കറ്റ് നേട്ടങ്ങളും പിറന്നത് ഇവിടെയാണ്. 1998ൽ ഓസ്ട്രേലിയക്കെതിരെയും 2005ൽ പാക്കിസ്ഥാനെതിരെയും. ഇതുവരെ 9 ഏകദിനങ്ങൾക്ക് കൊച്ചി വേദിയായപ്പോൾ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ 2 ഏകദിനങ്ങളും 3 ട്വന്റി20 മത്സരങ്ങളുമാണ് നടന്നത്. എന്നാൽ കേരളത്തിലെ ആദ്യ രാജ്യാന്തര മത്സര വേദി തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയമാണ്. 1984ൽ ഓസ്ട്രേലിയക്കെതിരെയും 1988ൽ വെസ്റ്റ്ഇൻഡീസിനെതിരെയുമാണ് ഇന്ത്യ ഇവിടെ കളിച്ചത്.

English Summary:

How did cricket become the spirit of India?